നമസ്കാരത്തിൽ സ്വഫുകൾ നേരെയാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തന്റെ യജമാനനായ അള്ളാഹുവിന്റെ മുമ്പിൽ വിനയാന്വിതനായി ഒരു അടിമ എങ്ങിനെയാണ് നിൽക്കേണ്ടത് എന്ന് അള്ളാഹുവിന്റെ റസൂൽ പഠിപ്പിച്ചിട്ടുണ്ട്.
ഓരോ നമസ്കാരത്തിനും നിൽക്കുമ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം സ്വഹാബികൾക്ക് നേരെ തിരിഞ്ഞു നിന്ന് ((നിങ്ങൾ സ്വഫുകൾ നേരെയാക്കുവിൻ, സ്വഫു നേരെയാക്കൽ നമസ്കാരത്തിന്റെ പൂർണതയുടെ ഭാഗമാണ് )) ((നിങ്ങൾ സ്വഫു ശെരിയാക്കൂ, വിടവുകൾ നികത്തൂ)) എന്നിങ്ങനെ നിരന്തരം പറയാറുണ്ടായിരുന്നു. കാലുകളും തോളുകളും, കഴുത്തുകളും മടമ്പുകളും പരസ്പരം ചേർത്ത് വെച്ച് സ്വഫ് നേരെയാക്കാൻ കൽപിച്ചു കൊണ്ട് ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. കാൽ വിരലുകൾ ഒപ്പിച്ചു കൊണ്ടാണ് സ്വഫ് ശെരിപ്പെടുത്തേണ്ടത് എന്നാണു പലരും ധരിച്ചു വെച്ചിട്ടുള്ളത്. എന്നാൽ കാലിന്റെ മടമ്പുകളാണ് ചേർത്ത് വെക്കേണ്ടത്. "ഞങ്ങളിലൊരാൾ തന്റെ തോളും, പാദവും തന്റെ അടുത്ത് നിൽക്കുന്ന ആളുമായി ചേർത്ത് വെക്കാറുണ്ടായിരുന്നു" വെന്ന് അനസ് റദിയള്ളാഹു അൻഹു പറയുന്നു. അള്ളാഹുവിന്റെ മുമ്പിൽ മലക്കുകൾ നിൽക്കുന്ന പോലെ നിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ എന്ന് റസൂലുള്ള അലൈഹി വസല്ലം അവരോടു ചോദിക്കാറുണ്ടായിരുന്നു. നിങ്ങൾ സ്വഫു നേരെയാക്കുന്നില്ലെങ്കിൽ സ്വഫിലെ വിടവിൽ ശൈത്വാൻ പ്രവേശിക്കും, നിങ്ങളിൽ അല്ലാഹു ഭിന്നത ഉണ്ടാക്കും എന്നെല്ലാം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം താക്കീത് ചെയ്യുകയുണ്ടായി. ചിലപ്പോഴൊക്കെ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സ്വഫുകൾക്ക് ഇടയിലൂടെ സ്വഫ് നേരെയാക്കാൻ കൽപിച്ചു കൊണ്ട് വലത്തോട്ടും ഇടത്തോട്ടും നടക്കാറുണ്ടായിരുന്നു. പള്ളികളിലെ ഇമാമുമാരും ഖതീബുമാരുമെല്ലാം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പ്രാധാന്യ പൂർവ്വം പഠിപ്പിച്ച ഈ സുന്നത്ത് ജീവിപ്പിക്കുന്നതിൽ എത്ര മാത്രം ജാഗ്രത പുലർത്തുന്നു എന്നത് പരിശോധിക്കപ്പെടെണ്ടതുണ്ട്. - ബഷീർ പുത്തൂർ
0 Comments
നിർബന്ധമോ ഐഛികമോ ആയ ഏതു നമസ്കാരമാണെങ്കിലും, നമസ്കാരം നിർവ്വഹിക്കുന്ന ആളുടെ മുമ്പിൽ ഒരു മറ ഉണ്ടായിരിക്കൽ നിർബന്ധമാണ്. സുജൂദ് ചെയ്തു കഴിഞ്ഞാൽ ഒരു ആടിന് നടക്കാനുള്ള അകലമേ സുത്റക്കും നമസ്കരിക്കുന്ന ആൾക്കും ഇടയിൽ ഉണ്ടാവാൻ പാടുള്ളൂ. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം യാത്രയിയിലും അല്ലാത്ത സമയത്തും സുത്റ സ്വീകരിച്ചിരുന്നു.
ജമാഅത്ത് നമസ്കാരമാണെങ്കിൽ സുത്റ ഇമാമിന് മാത്രം മതി. എന്നാൽ ഒറ്റയ്ക്ക് നമസ്കരിക്കുന്നവർക്കെല്ലാം സുത്റ വേണം. ചുമരോ തൂണോ പോലെ തറയിൽ നിന്ന് ഏതാണ്ട് ഒരു മുഴം നീളമുള്ള എന്തും സുത്റ ആയി സ്വീകരിക്കാം. ((നിങ്ങളിലൊരാൾ നമസ്കരിക്കുകയാണെങ്കിൽ സുത്റയിലേക്ക് നമസ്കരിക്കുക, അവന്റെ നമസ്കാരം ശൈത്താൻ മുറിക്കില്ല)) (( നിങ്ങൾ സുത്റയോട് അടുത്ത് നിൽക്കുക)) (( നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ നമസ്കാരത്തിൽ സുത്രയിലെക്കുള്ള അകലം ഒരു ആടിന് നടക്കാനുള്ള സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളൂ)) തുടങ്ങിയ ഹദീസുകളുടെ അടിസ്ഥാനത്തിൽ സുത്റ വാജിബ് ആണെന്ന അഭിപ്രായക്കാരനാണ് ശൈഖു നാസിറുധീൻ അൽബാനിയെപ്പോലുള്ള ഉലമാക്കൾ. ഭൂരിഭാഗം ആളുകളും അവഗണിക്കുകയോ വിസ്മരിച്ചു കളയുകയോ ചെയ്ത ഒരു കാര്യമത്രെ സുത്റ. - ബഷീർ പുത്തൂർ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " നിശ്ചയമായും ഒരു മനുഷ്യൻ നമസ്കരിക്കും, ഒരു പക്ഷെ അവനു അവന്റെ നമസ്കാരത്തിൽ നിന്ന് പത്തിലൊന്നോ, ഒമ്പതിലൊന്നോ, എട്ടിലൊന്നോ, ഏഴിലൊന്നോ, അഞ്ചിലൊന്നോ (മാത്രമേ പ്രതിഫലമായി ലഭിക്കുകയുള്ളൂ)
നമസ്കാരത്തിലെ "ഖുഷൂഉ", സ്വഫ് നേരെയാക്കൽ, മടമ്പുകൾ ഒപ്പിച്ചു നിൽക്കൽ, നമസ്കാരത്തിൽ 'സുത്റ' സ്വീകരിക്കൽ തുടങ്ങി അതി പ്രധാനമായ സുന്നത്തുകൾ, അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച വിരലിലെണ്ണാവുന്ന ആളുകളല്ലാതെ മഹാ ഭൂരിപക്ഷം പേരും ശ്രദ്ധിക്കാറില്ല. - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|