IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

കണ്ണേറ് - 3

19/6/2021

0 Comments

 
സഹ്'ലുബ്നു ഹുനൈഫിന്റെ മകനായ അബൂ ഉമാമയിൽ നിന്ന് അദ്ദേഹം പറഞ്ഞു : സഹ്'ലു ബിൻ ഹുനൈഫ് കുളിച്ചു കൊണ്ടിരിക്കെ ആമിറു ബിൻ റബീഅ അദ്ദേഹത്തിന്റെ അടുത്ത് കൂടെ കടന്നു പോയി. അപ്പോൾ അദ്ദേഹം (ആമിർ) പറഞ്ഞു " ഇന്നത്തെപ്പോലെ (ഒരു ദിവസം) ഞാൻ കണ്ടിട്ടില്ല. ഒരു കന്യകയുടെ (അന്തപുരത്തിലിരിക്കുന്ന) ചർമ്മവും കണ്ടിട്ടില്ല " ഒട്ടും താമസിയാതെ അദ്ദേഹം (സഹ്ൽ) ബോധമറ്റു വീണു! അപ്പോൾ അദ്ദേഹത്തെ നബി ﷺ യുടെ അടുത്ത് എത്തിച്ചു. എന്നിട്ട് "ബോധമറ്റ് കിടക്കുന്ന സഹ്'ലിനെ നോക്കൂ" എന്ന് കൂടെയുള്ളവർ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം (നബി ﷺ) ചോദിച്ചു "ആരെയാണ് നിങ്ങൾക്ക് സംശയം?" "ആമിർ ബിൻ റബീഅ" എന്ന് അവർ പറഞ്ഞു. അദ്ദേഹം പറഞ്ഞു "എന്തിനാണ് നിങ്ങളിലൊരുവൻ തന്റെ സഹോദരനെ കൊല ചെയ്യുന്നത്?" ആരെങ്കിലും തന്റെ സഹോദരനിൽ അതിശയകരമായ വല്ലതും കണ്ടാൽ അവന് ബർക്കത്തിന് വേണ്ടി ദുആ ചെയ്യട്ടെ" പിന്നീടദ്ദേഹം (നബി ﷺ) വെള്ളം കൊണ്ടു വരാൻ ആവശ്യപ്പെട്ടു. എന്നിട്ട് ആമിറിനോട് വുദു ചെയ്യാൻ കൽപ്പിച്ചു. എന്നിട്ടദ്ദേഹം (ആമിർ رضي الله عنه) തന്റെ മുഖവും മുട്ടുൾപ്പെടെ കൈകളും കാൽമുട്ടുകളും വസ്ത്രത്തലപ്പും കഴുകി.
അത് അദ്ദേഹത്തിന്റെ (സഹ്ൽ رضي الله عنه വിൻ്റെ) മേൽ ഒഴിക്കാൻ അദ്ദേഹം (നബി ﷺ) കൽപ്പിച്ചു. സുഹ്'രിയിൽ നിന്ന് മഅമർ പറഞ്ഞതായി സുഫിയാൻ പറയുന്നു"അദ്ദേഹത്തിന്റെ (സഹ്'ലിന്റെ) പിന്നിലൂടെ പാത്രം കമഴ്ത്താൻ അവിടുന്ന് കൽപ്പിച്ചു" (സുനൻ ഇബ്ൻ മാജ)

ഈ ഹദീസിൽ നിന്ന് മനസ്സിലാകുന്ന കാര്യങ്ങൾ :

- ആമിറു ബിൻ റബീഅ رضي الله عنه ബദറിൽ പങ്കെടുത്ത സ്വഹാബിയാണ്
- സഹ്ൽ ബിൻ ഹുനൈഫ് رضي الله عنه ഉഹ്ദിൽ പങ്കെടുത്ത സ്വഹാബിയാണ്
- മുൻ വൈരാഗ്യമോ ശത്രുതയോ ഒന്നുമില്ലാത്ത, ആത്മ മിത്രങ്ങളിൽ നിന്ന് പോലും കണ്ണേറ് ബാധിക്കാം (അസൂയ ഇല്ലെങ്കിലും)
- മുസ്ലിങ്ങൾ പരസ്പരം സംസാരത്തിലും പെരുമാറ്റത്തിലും സ്വീകരിക്കേണ്ട മര്യാദകൾ
- തന്റെ സഹോദരനിലോ അവന്റെ സമ്പത്തിലോ അവന് നൽകപ്പെട്ട മറ്റു അനുഗ്രഹങ്ങളിലോ ആശ്ചര്യകരമായ വല്ലതും കണ്ടാൽ "ബാറകള്ളാഹു ഫീക്" എന്നോ "അള്ളാഹ് യുബാരിക് ഫീക്" എന്നോ ബർക്കത്തിന് വേണ്ടി ദുആ ചെയ്യുക
- ഇനി അബദ്ധവശാൽ ആരിൽ നിന്നെങ്കിലും കണ്ണേറ് ബാധിച്ചതായി ബോധ്യപ്പെട്ടാൽ, വുദു ചെയ്യാൻ ആവശ്യപ്പെടുകയും വെള്ളം ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക.
- ആരെങ്കിലും വുദു ചെയ്തു കൊടുക്കാൻ
ആവശ്യപ്പെട്ടാൽ അതിനോട് സഹകരിക്കുകയും നിരസിക്കാതിരിക്കുകയും ചെയ്യുക.
- ഹദീസിൽ പറഞ്ഞ കാര്യങ്ങൾ യുക്തി കൊണ്ടും ഗവേഷണം കൊണ്ടും സ്ഥാപിക്കാൻ കഴിയാത്തതാണെന്നും നബി ﷺ യുടെ കൽപന എന്ന നിലയിൽ അവ സ്വീകരിക്കുകയും ചോദ്യം ചെയ്യാതെ പൂർണ്ണ തൃപ്തിയോടെ അനുസരിക്കുകയും ചെയ്യുക.

- ബഷീർ പുത്തൂർ حفظه الله
عن أبي أمامة بن سهل بن حنيف قال : مر عامر بن ربيعة بسهل بن حنيف وهو يغتسل . فقال : لم أر كاليوم ولا جلد مخبأة . فما لبث أن لبط به . فأتي به النبي صلى الله عليه وسلم . فقيل له : أدرك سهلا صريعا.قال: من تتهمون به ؟  قالوا : عامر بن ربيعة . قال : علام يقتل أحدكم أخاه ؟ إذا رأى أحدكم من أخيه ما يعجبه فليدع له بالبركة.ثم دعا بماء . فأمر عامرا أن يتوضأ . فغسل وجهه ويديه إلى المرفقين . وركبتيه وداخله إزاره . وأمره أن يصب عليه . قال سفيان قال معمر عن الزهري : وأمره أن يكفأ الإناء من خلفه (سنن ابن ماجه)
0 Comments

മൂന്ന് കവാടങ്ങളിലൂടെയാണ് ജനങ്ങൾ നരകത്തിൽ പ്രവേശിച്ചത്

17/6/2021

0 Comments

 
​ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:

മൂന്ന് കവാടങ്ങളിലൂടെയാണ് ജനങ്ങൾ നരകത്തിൽ പ്രവേശിച്ചത്. അല്ലാഹുവിന്റെ ദീനിനെക്കുറിച്ച് സംശയം അനന്തരം നൽകിയ തെറ്റിദ്ധാരണയുടെ കവാടം. അല്ലാഹുവിന്റെ തൃപ്തിയെയും അവന് വഴിപ്പെടുന്നതിനും ഉപരിയായി സ്വന്തം ഇച്ഛക്ക് മുൻഗണന നൽകലിന് കാരണമായ ഇച്ഛയുടെ കവാടം. അവന്റെ പടപ്പുകളോട് ശത്രുത ജനിപ്പിച്ച കോപത്തിന്റെ കവാടം. 

- ബഷീർ പുത്തൂർ 
قال ابن القيم رحمه الله: ‏دخل النَّاس النَّار من ثَلَاثَة أَبْوَاب :بَاب شُبْهَة أورثت شكا فِي دين الله ، وَبَاب شَهْوَة أورثت تَقْدِيم الْهوى على طَاعَته ومرضاته ، وَبَاب غضب أورث الْعدوان على خلقه

​(الفوائد ٨٠/١)
0 Comments

"ഇരുട്ടു വീണാൽ.... "

17/6/2021

0 Comments

 
​ജാബിർ رضي الله عنه വിൽ നിന്ന്, നബി ﷺ യിൽ നിന്ന്, അദ്ദേഹം പറഞ്ഞു: "ഇരുട്ടു വീണാൽ, അല്ലെങ്കിൽ രാത്രി വന്നെത്തിയാൽ നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെ തടഞ്ഞു വെക്കുക, കാരണം ആ സമയത്ത് ശൈത്വാൻ സംക്രമിക്കും. രാത്രിയിൽ നിന്ന് ഒരു സമയം പോയിക്കഴിഞ്ഞാൽ അവരെ നിങ്ങൾ വിട്ടു കൊള്ളുക. നീ നിന്റെ വാതിലടക്കുകയും അല്ലാഹുവിന്റെ നാമം ഉരുവിടുകയും ചെയ്യുക. നീ വിളക്കണക്കുകയും അല്ലാഹുവിന്റെ നാമം ഉരുവിടുകയും ചെയ്യുക. പാനപാത്രം അടച്ചു വെക്കുകയും അല്ലാഹുവിന്റെ നാമം ഉരുവിടുകയും ചെയ്യുക. പാത്രങ്ങൾ അടച്ചു വെക്കുകയും അല്ലാഹുവിന്റെ നാമം ഉരുവിടുകയും ചെയ്യുക. (മൂടി വെക്കാൻ ഒന്നും കിട്ടിയില്ലെങ്കിൽ) അതിന്റെ കുറുകെ വല്ലതും വെച്ചിട്ടെങ്കിലും"
​
(സ്വഹീഹുൽ ബുഖാരി 3280)

- ബഷീർ പുത്തൂർ 
عن جابر رضي الله عنه عن النبي ﷺ قال: إذا استجنح الليل، أو قال: جنح الليل، فكفوا صبيانكم، فإن الشياطين تنتشر حينئذ، فإذا ذهب ساعة من العشاء فخلوهم، وأغلق بابك واذكر اسم الله، وأطفئ مصباحك واذكر اسم الله، وأوك سقاءك واذكر اسم الله، وخمر إناءك واذكر اسم الله، ولو تعرض عليه شيئا
(صحيح البخاري ٣٢٨٠)​​
0 Comments

മതം കൊണ്ട് കളിക്കൽ

11/6/2021

0 Comments

 
​​ഇമാം ഖുർതുബി رحمه الله പറഞ്ഞു: സലഫുസ്സ്വാലിഹീങ്ങൾക്കു അല്ലാഹു റഹ്മത് ചൊരിയട്ടെ. നല്ല ബുദ്ധിയുള്ള എല്ലാവരെയും വസ്വിയ്യത് ചെയ്യുന്നതിൽ അവർ മികവ് പുലർത്തി. അവർ പറഞ്ഞു "നീ എന്ത് കൊണ്ട് കളിച്ചാലും നീ നിന്റെ മതം കൊണ്ട് കളിക്കുന്നത് സൂക്ഷിക്കണം "

തഫ്സീർ സൂറത്തുൽ കഹ്‌ഫ് - ആയത്ത് - 77

- ബഷീർ പുത്തൂർ 
‏قال الإمام القرطبي رحمه الله

 ويرحم الله السلف الصالح ؛ فلقد بالغوا في وصية كل ذي عقل راجح ، فقالوا: مهما كنت لاعبا بشيء ؛ فإياك أن تلعب بدِينك
​
(تفسير سورة الكهف آية ٧٧)
Download Poster

0 Comments

കച്ചവടം  ശുദ്ധമാക്കുക

7/6/2021

0 Comments

 
​അല്ലാഹുവിന്റെ  റസൂൽ صلى الله عليه وسلم  പറയുകയുണ്ടായി: കച്ചവടക്കാരുടെ സമൂഹമേ ! ശൈത്വാനും പാപങ്ങളും കച്ചവടത്തിൽ സന്നിഹിതമാകും , അതിനാൽ ദാന ധർമ്മങ്ങൾ കൊണ്ട് നിങ്ങളുടെ കച്ചവടത്തെ ശുദ്ധമാക്കുക

- അബൂ സ്വലാഹ് അബ്ദുൽകരീം അമാനി
‏قال رسول الله صلى الله عليه وسلم

 يا معشر التجار! إن الشَّيطان والإِثمَ يحضُرانِ البَيعَ فَشُوبُوا بيعَكُم بالصَّدقَة

[ صحيح الجامع ٧٩٧٣ ]
Download Poster

0 Comments

ജിന്ന്

5/6/2021

0 Comments

 
​​ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറയുന്നു: 

ജിന്ന് ഉണ്ടെന്നതിൽ ഖുർആൻ, സുന്നത്, ഈ ഉമ്മത്തിലെ സലഫുകളുടെയും അതിന്റെ ഇമാമുമാരുടെയും ഏകോപിച്ച അഭിപ്രായം എന്നിവ കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. 

അതുപൊലെ ജിന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്ന കാര്യവും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അടുത്ത് ഏകാഭിപ്രായത്തിൽ സ്ഥിരപ്പെട്ടതാണ്. 

അല്ലാഹു പറയുന്നു:
"പലിശ തിന്നുന്നവൻ പിശാച് ബാധ കാരണം മറിഞ്ഞു വീഴുന്നവൻ എഴുന്നേറ്റു നിൽക്കുന്നത് പോലെയല്ലാതെ എഴുനേൽക്കുകയില്ല."

സ്വഹീഹിൽ നബി ﷺ മയിൽ നിന്ന്: 
"നിശ്ചയമായും പിശാച് മനുഷ്യ ശരീരത്തിൽ രക്തമോടുന്നിടത്തു കൂടി സഞ്ചരിക്കും." 

ഇമാം അഹ്‌മദ് ബ്നുൽ ഹമ്പലിന്റെ മകൻ അബ്ദുല്ലാഹ് പറയുന്നു:
"ഞാനെന്റെ പിതാവിനോട് ചോദിച്ചു: "ബാധയേറ്റവന്റെ ശരീരത്തിൽ പിശാച് പ്രവേശിക്കില്ലെന്ന് ചിലർ പറയുന്നുണ്ടല്ലോ?"
അപ്പോഴദ്ദേഹം പറഞ്ഞു:
"എന്റെ മകനേ, അവർ കളവാണ് പറയുന്നത്. ഇത് (ബാധയേറ്റവൻ) സംസാരിക്കുന്നത് അവന്റെ നാവിലൂടെയാണ്.

...... മനുഷ്യരുടെയും അല്ലാത്തവരുടെയും ശരീരത്തിൽ ജിന്ന് പ്രവേശിക്കുമെന്ന കാര്യം നിഷേധിക്കുന്നവരായി മുസ്ലിം ഇമാമുമാരിൽ ആരും തന്നെയില്ല. ആരെങ്കിലും അത് നിഷേധിക്കുകയോ മതം അതിനെ കളവാക്കുന്നുവെന്ന് വാദിക്കുകയോ ചെയ്യുന്ന പക്ഷം അവൻ ഷറഇന്റെ പേരിൽ കളവു പറഞ്ഞിരിക്കുന്നു. അതിനെ നിഷേധിക്കുന്നതായ യാതൊരു തെളിവും ശറഇൽ ഇല്ല.

- ബഷീർ പുത്തൂർ 
قال شيخ الإسلام ابن تيمية رحمه الله في مجموع الفتاوى 
وجود الجن ثابت بكتاب الله وسنة رسوله واتفاق سلف الأمة وأئمتها، وكذلك دخول الجني في بدن الإنسان ثابت باتفاق أئمة أهل السنة والجماعة 

قال الله تعالى: الذين يأكلون الربا لا يقومون إلا كما يقوم الذي يتخبطه الشيطان من المس[البقرة : ٢٧٥]

وفي الصحيح عن النبي صلى الله عليه وسلم قال: إن الشيطان يجري من ابن آدم مجرى الدم 

وقال عبد الله بن الإمام أحمد بن حنبل قلت لأبي: إن أقواما يقولون إن الجني لا يدخل بدن المصروع. فقال: يا بني يكذبون، هذا يتكلم على لسانه

.....وليس في أئمة المسلمين من ينكر دخول الجني في بدن المصروع وغيره، ومن أنكر ذلك وادعى أن الشرع يكذب ذلك فقد كذب على الشرع، وليس في الأدلة الشرعية ما ينفي ذلك
0 Comments

കണ്ണേറ്

5/6/2021

0 Comments

 
ഉമ്മു സലമ رضي الله عنه യിൽ നിന്ന്:

നബി ﷺ അവരുടെ വീട്ടിൽ മുഖത്ത് നിറഭേതം സംഭവിച്ച ഒരു പെൺകുട്ടിയെ കണ്ടു. അപ്പോഴദ്ദേഹം പറഞ്ഞു: അവൾക്ക് മന്ത്രിക്കാനാവശ്യപ്പെടൂ തീർച്ചയായും അവൾക്ക് കണ്ണേറ് ബാധിച്ചിട്ടുണ്ട്.

(സ്വഹീഹുൽ ബുഖാരി.7181)

​​
- ബഷീർ പുത്തൂർ
عن أم سلمة رضي الله عنها: أن النبي صلى الله عليه وسلم رأى في بيتها جارية في وجهها سفعة، فقال: استرقوا لها، فإن بها النظرة

(صحيح البخاري ٧١٨١)
Download Poster

0 Comments

കണ്ണേറ് - 2

3/6/2021

0 Comments

 
​ദാവൂദ് ബിൻ സ്വാലിഹ് തന്റെ ഉമ്മയിൽ നിന്ന് :
അവരുടെ യജമാനത്തി ആയിശ رضي الله عنها യ്ക്ക് ഹരീസ (ഗോതമ്പ് മാവ് കൊണ്ട് ഉണ്ടാക്കിയ ഒരു പലഹാരം) കൊടുത്തയച്ചു. അവരെയപ്പോൾ (ആയിഷ رضي الله عنها യെ) നമസ്കരിക്കുന്നതായി കണ്ടു. അവർ (ആയിശ  رضي الله عنها) എന്നോട് അതവിടെ വെച്ചു കൊള്ളാൻ ആംഗ്യം കാണിച്ചു. അപ്പോൾ ഒരു പൂച്ച വന്നിട്ട് അതിൽ നിന്ന് ഭക്ഷിച്ചു. അവർ (ആയിശ رضي الله عنها) നമസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ പുച്ച തിന്നേടത്ത് നിന്ന് ഭക്ഷിച്ചു. എന്നിട്ടവർ പറഞ്ഞു "നിശ്ചയമായും നബി ﷺ പറഞ്ഞിരിക്കുന്നു "നിശ്ചയം അത് (പൂച്ച) നജസല്ല; തീർച്ചയായും അത് നിങ്ങളുടെ കൂടെ അധിക സമയവും ചുറ്റിത്തിരിയുന്ന ഒന്ന് മാത്രമാണ്. നബി ﷺ അത് (പൂച്ച) കുടിച്ചതിന്റെ ബാക്കി വെള്ളം കൊണ്ട് വുദു ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ഈ ഹദീസിൽ നിന്ന് മനസ്സിലാകുന്ന കാര്യങ്ങൾ :
1- പൂച്ച നജസല്ല
2- പൂച്ച തിന്നതിന്റെയും കുടിച്ചതിന്റെയും ബാക്കി ഭക്ഷണവും വെള്ളവും ഉപയോഗ യോഗ്യമാണ്.
3-നമസ്കാരത്തിൽ പരിമിതമായ തോതിലുള്ള ചലനങ്ങളും അംഗവിക്ഷേപങ്ങളും അനുവദിക്കപ്പെട്ടതാണ്.

- ബഷീർ പുത്തൂർ 

عن داود بن صالح بن دينار التمار عن أمه أن مولاتها أرسلتها بهريسة إلى عائشة رضي الله عنها فوجدتها تصلي فأشارت إلي أن ضعيها فجاءت هرة فأكلت منها فلما انصرفت أكلت من حيث أكلت الهرة فقالت إن رسول الله صلى الله عليه وسلم قال إنها ليست بنجس إنما هي من الطوافين عليكم وقد رأيت رسول الله صلى الله عليه وسلم يتوضأ بفضلها
(صحيح سنن أبي داود ٧٦)
0 Comments

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    December 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    March 2019
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    June 2017
    May 2017
    April 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    February 2013
    January 2013
    November 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖവാരിജ്
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബഷീർ പുത്തൂർ
    ബിദ്അത്ത്
    മരണം
    മൻഹജ്
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വർഗ്ഗം
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വഹാബികൾ
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2022. IslamBooks.in - All Rights Reserved.