ഇസ്വ്ലാഹിന്റെ മുദ്രാവാക്യവും ഉയർത്തിപ്പിടിച്ചു നടത്തുന്ന ഇഫ്സാദാണ് മനുഷ്യവംശം നേരിടുന്ന ഏറ്റവും അപകടകരമായ ഭീഷണി. {ഭൂമിയിൽ കുഴപ്പമുണ്ടാക്കരുത് എന്ന് അവരോട് പറയപ്പെട്ടാൽ അവർ പറയും, ഞങ്ങൾ ഇസ്വ്ലാഹ് നടത്തുന്നവർ മാത്രമാണെന്ന്} ശൈഖ് അഹ്മദ് അസ്സുബൈഈ حفظه الله - അബൂ തൈമിയ്യ ഹനീഫ് الإفساد تحت شعار الإصلاح أخطر ما يهدّد البشرية
{وإذا قيل لهم لا تفسدوا في الأرض قالوا إنما نحن مصلحون} الشيخ أحمد السبيعي حفظه الله
0 Comments
ഉലമാക്കൾക്ക് സംഭവിക്കുന്ന വീഴ്ചകളിൽ അവർ പശ്ചാത്തപിക്കുന്നതുമായി ബന്ധപ്പെട്ട് ഇമാം അഹ്മദിനോട് ഒരാൾ ചോദിച്ചു : അപ്പോഴദ്ദേഹം പറഞ്ഞു
إِلَّا ٱلَّذِینَ تَابُوا۟ وَأَصۡلَحُوا۟ وَبَیَّنُوا۟ فَأُو۟لَـٰۤىِٕكَ أَتُوبُ عَلَیۡهِمۡ وَأَنَا ٱلتَّوَّابُ ٱلرَّحِیمُ ( البقرة - ١٦٠) ഈ ആയത് പാരായണം ചെയ്തു. "പശ്ചാത്തപിക്കുകയും (പ്രവർത്തനം) നന്നാക്കുകയും (വ്യക്തത വരുത്തുകയും) വിവരിച്ചുകൊടുക്കുകയും ചെയ്തവരെയൊഴികെ. എന്നാല്‍, അവരാകട്ടെ, അവരുടെ പശ്ചാത്താപം നാം സ്വീകരിക്കുന്നതാണ്. ഞാൻ, കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമായവൻ " ذيل طبقات الحنابلة ، لابن رجب (1/300) - ബശീർ പുത്തൂർ
ഇബ്നു തീമിയ റഹിമഹുള്ള മരണപ്പെട്ടു. ഞാൻ അദ്ദേഹത്തിന്റെ മുഖത്തെ തുണി നീക്കി അദ്ദേഹത്തെ ചുംബിച്ചു. ഞങ്ങൾ അദ്ദേഹത്തെ അവസാനവട്ടം കണ്ടതിനേക്കാളധികം നരകൾ ഉയർന്നു നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്യുന്ന സ്വാലിഹായ ഒരു മകനെ അദ്ദേഹം ഉപേക്ഷിച്ചു പോയിട്ടില്ല; പക്ഷെ, അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്യുന്ന സ്വാലിഹായ ഒരു ഉമ്മത്തിനെതന്നെയാണല്ലോ അദ്ദേഹം വിട്ടേച്ച് പോയത്. (അൽബിദായ വന്നിഹായ 18/300) - ബശീർ പുത്തൂർ قال الإمام ابن كثير رحمه الله
ماتَ ابنُ تيمية فكشفتُ عن وجهه وقبَّلتُه وقد علاهُ الشَّيبُ أكثر مما فارقناه ، لم يتركْ ولداً صالحاً يدعو له لكنّه تركَ أُمَّةً صالحةً تدعو له البداية والنهاية : ١٨/٣٠٠ മുസ്ലിം ഭരണാധികാരിയും യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നതും അല്ലാത്തതുമായ ശത്രുക്കളുമായും കരാറും വെടി നിർത്തലും സന്ധിയും ഉടമ്പടിയും ഒക്കെ അനുവദനീയമായ കാര്യമാണ്.
അള്ളാഹു പറയുന്നു. "നിങ്ങൾ മസ്ജിദുൽ ഹറാമിന്റെ അടുക്കൽ വെച്ച് കരാർ നടത്തിയവർക്കല്ലാതെ എങ്ങിനെയാണ് മുശ്രിക്കുകൾക്ക് അല്ലാഹുവിന്റെ അടുക്കലും അവന്റെ റസൂലിന്റെ അടുക്കലും ഒരു കരാർ നിലവിലുണ്ടാവുക? എന്നാൽ അവർ നിങ്ങളോട് നല്ല നിലയിൽ വർത്തിക്കുമ്പോൾ നിങ്ങൾ അവരോടും നല്ല നിലയിൽ വർത്തിക്കുക. തീർച്ചയായും അള്ളാഹു സൂക്ഷ്മത പുലർത്തുന്നവരെ ഇഷ്ട്ടപ്പെടുന്നു. ഇബ്‌നു തൈമിയ رحمه الله പറയുന്നു. "അവ അനുവദനീയമായ ഉടമ്പടികളാണ്" അള്ളാഹു പറയുന്നു"നിങ്ങൾ ദുർബലരാകരുത്, നിങ്ങൾ ഉന്നതിയിലായിരിക്കെ (ശത്രുക്കളെ) സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്. ഇബ്നു ഹജർ رحمه الله പറയുന്നു. " ആ ആയത്തിൽ പറയുന്ന ശർത്തിന്റെ അർത്ഥം തീർച്ചയായും സന്ധിക്കുള്ള കൽപന, സന്ധി ചെയ്യുന്നതിൽ ഏറ്റവും ഗുണകരം ഇസ്‌ലാമിന് ആയിത്തീരുക എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ്. യുദ്ധത്തിലുള്ളതോ അല്ലാത്തതോ ആയ ശത്രുവുമായി ഉടമ്പടിയിലും കരാറിലും ഏർപ്പെടുന്നതിന്റെ ലക്ഷ്യം, അല്ലെങ്കിൽ കാരണം നന്മ ഉണ്ടാകലും ഉപദ്രവം തടയലുമാണ്. സമാധാനത്തിന്റെ ആഹ്വാനം മുസ്‌ലിം ഭരണാധികാരിയിൽ നിന്നാണ് പ്രാഥമികമായി ഉണ്ടാകുന്നതെങ്കിൽ, അത് ഭരണാധികാരിയുടെ വിവേചനാധികാരത്തിൽ പെട്ട കാര്യമാണ്. ഇബ്‌നു ഹജർ رحمه الله പറയുന്നു. " സന്ധിക്കു അറിയപ്പെട്ട പരിധിയില്ല. മറിച്ച് അത് മുസ്‌ലിംകൾക്ക് ഏറ്റവും അനുയോജ്യമായ നിലക്കുള്ളതും ഗുണകരവുമായതും എന്ന നിലയിൽ ഭരണാധികാരി കാണുന്ന അഭിപ്രായത്തെ ആശ്രയിച്ചു നിൽക്കുന്നതാണ്." വ്യക്തികൾക്കോ സംഘടനകൾക്കോ പാർട്ടികൾക്കോ അതിൽ ഒരു പങ്കുമില്ല. പൊതു നന്മ നിലനിർത്തലും ഉപദ്രവം തടുക്കലും അള്ളാഹുവിന്റെ ദീനിന്റെ താൽപര്യമാണ്. മുസ്‌ലിംകൾക്കു വന്നു പെടാൻ സാധ്യതയുള്ള അപകടാവസ്ഥകളെ സാധിക്കുമെങ്കിൽ തടഞ്ഞു നിർത്തേണ്ട മതപരമായ ബാധ്യത ഭരണാധികാരികൾക്കുണ്ട്. അതിന് പൂർണ്ണമായി കഴിയാത്ത പക്ഷം സാധിക്കുന്ന വിധത്തിൽ പരമാവധി കഴിവും പ്രാപ്തിയും വിനിയോഗിച്ചു കൊണ്ട് കൂടുതൽ അപകടം നിറഞ്ഞ അവസ്ഥകൾ സംജാതമാകാതിരിക്കാൻ പരിശ്രമിക്കേണ്ട ബാധ്യത ഭരണാധികാരിക്കുണ്ട്. അള്ളാഹു പറയുന്നു. " നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ നിങ്ങൾ അള്ളാഹുവിനെ സൂക്ഷിക്കുക" അള്ളാഹു പറയുന്നു. " ഒരു ആത്മാവിനെയും അതിന്റെ കഴിവിൽ പെടാത്തത് ചെയ്യാൻ അള്ളാഹു നിർബന്ധിക്കുന്നില്ല. അത് സമ്പാദിച്ചത് അതിന് തന്നെയുള്ളതാണ്. അത് സമ്പാദിച്ച തിന്മകളും അതിനു തന്നെ. സന്ധിയിലൂടെയും സമാധാനമാർഗ്ഗത്തിലൂടെയും ഉപദ്രവങ്ങൾ തടുക്കാനുള്ള ശ്രമങ്ങൾ ഭരണാധികാരിയുടെ ഭാഗത്തു നിന്നുമുണ്ടാകണം. അബു ഹുറൈറرضي الله عنهനിന്ന് ഇബ്‌നു ഹിബ്ബാൻ حمه الله രിവായത്തു ചെയ്യുന്നു. നബി ﷺ യുടെ അരികിൽ ഹാരിഥ് അൽ ഗതഃഫാനി വന്നിട്ട് ഇങ്ങിനെ പറഞ്ഞു: "മുഹമ്മദേ, മദീനയിലെ കാരക്ക ഞങ്ങൾക്ക് നീ പകുത്തു നൽകണം. അപ്പോൾ അദ്ദേഹം പറഞ്ഞു "ഞാൻ സുഊദുമാരോട് കുടിയാലോചിക്കട്ടെ" എന്നിട്ടദ്ദേഹം സഅദ് ബിൻ മുആദ്, സഅദ് ബിൻ ഉബാദ, സഅദ് ബിൻ റബീഉ, സഅദ് ബിൻ ഖൈതമ, സഅദ് ബിൻ മസ്ഊദ് എന്നിവരോട് അന്വേഷിച്ചു. അദ്ദേഹം അവരോടു ചോദിച്ചു. "അറബികൾ ഒറ്റക്കെട്ടായി നിങ്ങളെ ആക്രമിച്ചിട്ടുണ്ട് എന്ന കാര്യം എനിക്കറിയാം. ഹാരിഥ് നിങ്ങളോട് മദീനയിലെ കാരക്ക അവർക്കു കൂടി പകുത്തു നൽകാൻ ആവശ്യപ്പെടുന്നു. ഈ വർഷത്തിലേത് നിങ്ങൾ അങ്ങിനെ ഉദ്ദേശിക്കുന്നുവെങ്കിൽ ആകാവുന്നതാണ്. അപ്പോൾ അവർ ചോദിച്ചു "അല്ലാഹുവിന്റെ റസൂലേ, ഇത് അല്ലാഹുവിൽ നിന്നുള്ള വഹ്‌യ് ആണെങ്കിൽ അല്ലാഹുവിന്റെ കൽപന ഞങ്ങൾ സ്വീകരിക്കാം. ഇനി അതല്ല, താങ്കളുടെ ഇഷ്ടവും അഭിപ്രായവുമാണെങ്കിൽ അതും ഞങ്ങൾ സ്വീകരിക്കാം. അത് രണ്ടുമല്ലെങ്കിൽ, ഞങ്ങൾ അവരെയും ഞങ്ങളെയും ഒരുപോലെയാണ് കാണുന്നത്. കാശ് നൽകി വാങ്ങിയാലല്ലാതെ ഞങ്ങളിൽ നിന്ന് അവർക്ക് ഒരു ചുള കാരക്കയും ലഭിക്കില്ല. അപ്പോൾ നബി ﷺ (ഹാരിഥിനോട്) പറഞ്ഞു. "അവർ പറയുന്നത് എങ്ങിനെയാണെന്ന് നിങ്ങൾ കേട്ടല്ലോ" അപ്പോഴവർ പറഞ്ഞു "മുഹമ്മദേ, നീ ചെയ്തത് ചതിയാണ്" അപ്പോൾ ഹസ്സാൻ ബിൻ താബിത് رضي الله عنه നബി ﷺ യെ പ്രകീർത്തിച്ചു കൊണ്ട് കവിത പാടുകയും അദ്ദേഹത്തിന്റെ മഹത്വം വർണ്ണിക്കുകയും ചെയ്തു. നബി ﷺ ഖൈബറുകാരോടും നജ്‌റാൻ കാരോടും അല്ലാത്തവരോടും സന്ധി ചെയ്തിട്ടുണ്ട്. ഖുറൈശികളോട് അവർ സന്ധി ലംഘിക്കുന്നത് വരെ കരാറിലേർപ്പെടുകയും ഉടമ്പടി രേഖയിൽ തുല്യം ചാർത്തുകയും ചെയ്തിട്ടുണ്ട്. ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു. “ജൂതന്മാരും അല്ലാത്തവരുമായ സത്യനിഷേധികളോട് മുസ്‌ലിം ഭരണാധികാരികൾ ഉടമ്പടിയിലേർപ്പെടുന്നത് അവരോടുള്ള മതപരമായ ബന്ധത്തെയോ മൈത്രിയെയോ അനിവാര്യമാക്കുന്നില്ല. മറിച്ച് ഇരു ഭാഗത്തും സമാധാനം പുലരാനും പരസ്പര ആക്രമത്തിന് അറുതി വരുത്താനും ക്രയ വിക്രയം, വാണിജ്യം ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ മെച്ചപ്പെടുത്താനുമാണ്. അവിശ്വാസികളുമായുള്ള ഇത്തരം സമാധാന ഉടമ്പടികൾ സ്വഹാബികളുടെ കാലം തൊട്ടു തന്നെ ചരിത്രത്തിൽ ഒരുപാടുണ്ടായിട്ടുണ്ട്. ഇബ്നുൽ അറബി رحمه الله തന്റെ തഫ്സീറിൽ പറയുന്നു. സന്ധി ചെയ്യുന്നതിലൂടെ മുസ്‌ലിംകൾക്ക് പൊതുവെ ഗുണവും നന്മയും സംജാതമാവുമെന്നുണ്ടെങ്കിൽ മുസ്‌ലിംകൾ തന്നെ അതിനു മുൻകൈയെടുക്കുന്നതിൽ തെറ്റില്ല. നജ്‌റാൻകാരും ഖൈബർകാരുമൊക്കെയായി നബി ﷺ സന്ധി ചെയ്തിട്ടുണ്ട്. ഖുറൈശികളുമായി പത്തു കൊല്ലത്തോളം സമാധാന ഉടമ്പടി ഉണ്ടായിട്ടുണ്ട്. അവസാനം അവർ കരാർ ലംഘിക്കുകയാണുണ്ടായത്. അതേ പാത തന്നെയാണ് ഖലീഫമാരും സ്വഹാബികളും പിന്തുടർന്നത്. ഇന്ന് ❖ ഇന്നലെകളിൽ, മുസ്‌ലിം ഭരണാധികാരികൾ സിയോണിസ്റ്റുകളുമായി സമാധാന കരാറുണ്ടാക്കുന്നതിനെ എതിർക്കുകയും, അത് മതപരമായി നിഷിദ്ധവും മഹാ പാതകവുമായി വീക്ഷിച്ചിരുന്ന ഹമാസ്, അധിനിവേശ സിയോണിസ്റ്റ് ശത്രുക്കളുമായി സ്വയം കരാറിലെത്തി !! അങ്ങിനെ, ഇന്ന്, വെള്ളിയാഴ്ച രാവിലെ തൊട്ട് ഇഖ്‌വാനീ ഹമാസും ശത്രുക്കളായ സിയോണിസ്റ്റുകളും തമ്മിൽ വെടി നിർത്തൽ കരാർ പ്രാബല്യത്തിൽ വന്നു. ഹമാസിന്റെ പക്കലുള്ള 50 ബന്ധികൾക്കു പകരമായി, സ്ത്രീകളും കുട്ടികളുമടക്കം സിയോണിസ്റ്റ് ജയിലുകളിൽ കഴിയുന്ന 150 ഫലസ്തീനി തടവുകാരെ കൈമാറ്റം ചെയ്യാമെന്ന വ്യവസ്ഥയിൽ നാല് ദിവസത്തേക്കാണ് വെടി നിർത്തൽ. കൂടാതെ, ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കാനും ഗാസ നിവാസികൾക്ക് വടക്കു നിന്ന് തെക്കോട്ടുള്ള ഗതാഗത സ്വാതന്ത്ര്യവും വ്യവസ്ഥ ചെയ്യുന്നു.
➤ ഹമാസി പറയുന്നു ▶ ആദ്യമായി, ശത്രു സേനയിലെ 2500 കൊല്ലപ്പെട്ടു !! ♦️ഞാൻ ചോദിക്കുന്നു. " ഗാസയിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലുകയും ആയിരങ്ങളെ ബന്ധനസ്ഥരാക്കുകയും ആയിരങ്ങൾ കാണാതാവുകയും ആയിരങ്ങൾ മുറിവേൽക്കപ്പെടുകയും ഒന്നര ലക്ഷം പേർ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെട്ടതിന് പകരമാവുമോ 2500 പേർ ? ഇത് മതപരമായി അനുവദിക്കപ്പെട്ടതാണോ ? ●ചോദ്യം : ഇതിന് നിങ്ങൾ "അതെ"യെന്ന് ഉത്തരം പറയുകയും "വിജയ"മെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമോ? ➤ ഹമാസി പറയുന്നു ▶ആദ്യമായി ഉന്നത പദവിയിലിരിക്കുന്ന 300 സിയോണിസ്റ്റ് പട്ടാളക്കാർ ബന്ധനസ്ഥരായി ♦️ ഞാൻ ചോദിക്കുന്നു. " ഗാസയിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലുകയും ആയിരങ്ങളെ ബന്ധനസ്ഥരാക്കുകയും ആയിരങ്ങൾ കാണാതാവുകയും ആയിരങ്ങൾ മുറിവേൽക്കപ്പെടുകയും ഒന്നര ലക്ഷം പേർ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെട്ടതിന് പകരമാവുമോ 300 പേർ? ഇത് മതപരമായി അനുവദിക്കപ്പെട്ടതാണോ ? ●ചോദ്യം : ഇതിന് നിങ്ങൾ "അതെ"യെന്ന് ഉത്തരം പറയുകയും "വിജയ"മെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമോ? ➤ ഹമാസി പറയുന്നു ▶ അര ലക്ഷം സിയോണിസ്റ്റ് കുടിയേറ്റക്കാർ ആട്ടിയോടിക്കപ്പെട്ടു ♦️ഞാൻ ചോദിക്കുന്നു. " ഗാസയിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലുകയും ആയിരങ്ങളെ ബന്ധനസ്ഥരാക്കുകയും ആയിരങ്ങൾ കാണാതാവുകയും ആയിരങ്ങൾ മുറിവേൽക്കപ്പെടുകയും ഒന്നര ലക്ഷം പേർ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെട്ടതിന് പകരമാവുമോ അര ലക്ഷം സിയോണിസ്റ്റ് കുടിയേറ്റക്കാർ ഭവന രഹിതരാകുന്നത്? ഇത് മതപരമായി അനുവദിക്കപ്പെട്ടതാണോ ? ●ചോദ്യം : ഇതിന് നിങ്ങൾ "അതെ"യെന്ന് ഉത്തരം പറയുകയും "വിജയ"മെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമോ? ➤ ഹമാസി പറയുന്നു ▶ നിങ്ങളോട് ചോദിക്കുകയാണ് : അല്ലാഹുവിന്റെ തുലാസിൽ മുസ്‌ലിമിനാണോ അതല്ല ഭൂമിക്കാണോ കൂടുതൽ പ്രാധാന്യം ? ♦️ ഞാൻ പറയുന്നു അള്ളാഹുവിന്റെ തുലാസിൽ കൂടുതൽ പ്രാധാന്യം മുസ്‌ലിമിനാണൊ? നബി ﷺ പറയുന്നു. " അല്ലാഹുവിന്റെ പക്കൽ, ദുനിയാവ് തന്നെ നശിച്ചു പോകുന്നതിനേക്കാൾ ഗുരുതരമാണ് അന്യായമായി ഒരു മുസ്‌ലിമിന്റെ രക്തം ചിന്തുന്നത്. ഭൂമിയെക്കാൾ, ഫലസ്തീനി മുസ്‌ലിമിന്റെ ചോരയാണ് ഏറ്റവും സംരക്ഷിക്കപ്പെടേണ്ടത്. അതിനാൽ തന്നെ ബലഹീനതയും അശക്തിയും നിലനിൽക്കുമ്പോൾ യുദ്ധത്തിന് കൽപനയില്ല. അല്ലാഹുവിന്റെ ദീനിൽ യുദ്ധത്തിന് നിബന്ധനകളുണ്ട്. ശക്തിയും ശേഷിയും വ്യക്തമായ മുസ്‌ലിം ഭരണാധികാരിയുടെ നേതൃത്വവും അടക്കം സുന്നത്തിന് അനുസൃതമായ നിബന്ധനകൾ പൂർത്തിയാകുന്ന പക്ഷം അല്ലാഹു പറഞ്ഞ "നിങ്ങൾക്ക് യുദ്ധം നിയമമാക്കപ്പെട്ടു" എന്ന് നാം എല്ലാവരോടും പറയും ഏറ്റു മുട്ടാനുള്ള ശക്തിയും ശേഷിയും ഇല്ലാത്ത ബലഹീന സാഹചര്യങ്ങളിൽ മുസ്‌ലിംകൾ യുദ്ധത്തിൽ നിന്ന് ഒഴിവ് നൽകപ്പെട്ടവരാണ്. അവരപ്പോൾ ദുർബലരാണ് ഇമാം മുസ്‌ലിം رحمه الله തന്റെ സ്വഹീഹിൽ, ഇബ്‌നു മസ്ഊദ് رضي الله عنه നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറയുന്നു. "നബി ﷺ കഅബക്കരികിൽ വെച്ച് നമസ്കരിക്കുന്നതിനിടയിൽ, അബു ജഹലും അനുയായികളും അവിടെ ഇരിക്കുന്നു. -കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും ഒട്ടകങ്ങളെ അറുത്തിട്ടുണ്ട്.- അബു ജഹൽ ചോദിച്ചു. "ആരാണ് ആ ഒട്ടകങ്ങളുടെ കുടൽമാലകൾ കൊണ്ട് വന്നു മുഹമ്മദ് സുജൂദ് ചെയ്യുമ്പോൾ അവന്റെ തോളിൽ കൊണ്ട് വന്നിടുക? അപ്പോൾ അവിടെയുണ്ടായിരുന്ന ഏറ്റവും നിർഭാഗ്യവാനായ മനുഷ്യൻ അതിന് മുതിരുകയും നബി ﷺ സുജൂദിലേക്ക് പോയപ്പോൾ അദ്ദേഹത്തിന്റെ ചുമലിൽ ഇടുകയും ചെയ്തു. അപ്പോഴവർ പരസ്പരം ആർത്തട്ടഹസിച്ചു പരിഹസിച്ചു ചിരിച്ചു. ഞാനത് നോക്കിക്കൊണ്ട് നിൽക്കുകയാണ്. എനിക്കത് തടയാൻ കഴിയുമായിരുന്നെങ്കിൽ #റസൂലുള്ളാഹി ﷺ മയുടെ മുതുകിൽ നിന്ന് ഞാനത് തള്ളി മാറ്റുമായിരുന്നു. അങ്ങിനെ നബി ﷺ തന്റെ തല ഉയർത്താൻ കഴിയാതെ സുജൂദിൽ തന്നെ ആയി തുടർന്നു. അംറ് ബിൻ അബസയിൽ നിന്ന് ഇമാം മുസ്‌ലിം رحمه الله രിവായത്തു ചെയ്യുന്ന മറ്റൊരു ഹദീസിൽ, അദ്ദേഹം പറയുന്നു. " ഞാൻ ജാഹിലിയ്യത്തിൽ ആയിരിക്കെ, ജനങ്ങൾ വഴികേടിലാണെന്നും വിഗ്രഹാരാധകരാണെന്നും ഞാൻ ധരിച്ചു വെച്ചിരുന്നു. അപ്പോൾ മക്കയിൽ പല അദൃശ്യ വാർത്തകളും പറയുന്ന ഒരാളെക്കുറിച്ചു കേട്ടു. അങ്ങിനെ ഞാൻ അങ്ങോട്ട് യാത്ര ചെയ്തു. അപ്പോൾ റസൂലുള്ളാഹി ﷺ രഹസ്യപ്രബോധനത്തിലാണെന്ന് ഞാൻ മനസ്സിലാക്കി. അദ്ദേഹത്തിന്റെ ജനത അദ്ദേഹത്തോട് വളരെ കാർക്കശ്യത്തിലുമാണ്. ഞാൻ മക്കയിൽ അദ്ദേഹത്തിന്റെ അടുത്ത് സഹാനുഭൂതിയോടെ ചെന്നു . എന്നിട്ടു അദ്ദേഹത്തോട് ചോദിച്ചു. " എന്താണ് നിങ്ങളുടെ കാര്യം?" അദ്ദേഹം പറഞ്ഞു " ഞാൻ ഒരു നബിയാണ്." അപ്പോൾ ഞാൻ ചോദിച്ചു " എന്ത് നബി " ? അദ്ദേഹം പറഞ്ഞു " എന്നെ അല്ലാഹു അയച്ചതാണ്" എന്തുമായിട്ടാണ് താങ്കളെ അയച്ചതെന്ന് ഞാൻ ചോദിച്ചു അദ്ദേഹം പറഞ്ഞു " കുടുംബ ബന്ധം ചേർക്കാനും വിഗ്രഹങ്ങളെ തകർക്കാനും അല്ലാഹുവിനെ ഇബാദത്തിൽ ഏകനാക്കാനും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കാനുമായിട്ട് " ഞാനദ്ദേഹത്തോട് ചോദിച്ചു "ഇക്കാര്യത്തിൽ ആരാണ് താങ്കൾക്കൊപ്പമുള്ളത്" ? അദ്ദേഹം പറഞ്ഞു "ഒരടിമയും ഒരു സ്വതന്ത്രനും" അദ്ദേഹം പറയുന്നു. അന്ന് അദ്ദേഹത്തിന്റെ കൂടെ അബൂബക്കറും ബിലാലും رضي الله عنهما മാത്രമാണ് വിശ്വസിച്ചവരായി ഉണ്ടായിരുന്നത്. അപ്പോൾ ഞാൻ പറഞ്ഞു "ഞാൻ തീർച്ചയായും താങ്കളോടൊപ്പമുണ്ട്." അദ്ദേഹം പറഞ്ഞു ഇന്നത്തെ അവസ്ഥയിൽ നിനക്കതിനു #കഴിയില്ല. എന്റെയും ജനങ്ങളുടെയും അവസ്ഥ നീ കാണുന്നില്ലേ? പക്ഷെ നീ നിന്റെ #കുടുംബത്തിലേക്ക്_മടങ്ങിപ്പോവുക. ഞാൻ മേൽക്കൈ നേടിക്കഴിഞ്ഞുവെന്നറിഞ്ഞാൽ നീ എന്റെ അരികിൽ വരിക. നബി ﷺ അന്ന്, മുസ്‌ലിംകളുടെ ദുർബലാവസ്ഥ അംറിനു ബോധ്യപ്പെടുത്തിക്കൊടുത്തു. ഒരു മുസ്‌ലിം തന്റെ ബാധ്യതകൾ നിറവേറ്റുകയും സൽക്കർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്ന പക്ഷം ദൗർബല്യം ഒരു ന്യുനതയല്ല. അവിശ്വാസികൾ ഒരു മുസ്‌ലിമായ മനുഷ്യനെ കൊല്ലുന്നത് നബി ﷺ ഭയപ്പെട്ടു. മുസ്‌ലിംകളുടെ അശക്തിയും മുസ്‌ലിംകളോട് ഖുറൈശീ കുഫ്ഫാറുകൾക്കുള്ള ശത്രുതയുടെ കാഠിന്യവും അദ്ദേഹത്തിന് നബി ﷺ വ്യക്തമാക്കിക്കൊടുത്തു. അമ്പും വില്ലും വാളുമുള്ള കാലത്തായിരുന്നു ഇത്. അദ്ദേഹത്തോട് നബി ﷺ ചോദിച്ചു. "ജനങ്ങളുടെ അവസ്ഥയും എന്റെ അവസ്ഥയും നീ കാണുന്നില്ലേ? ഉപസംഹാരം ഇബ്‌നു തൈമിയ്യ رحمه الله പറയുന്നു. ഒരു വീക്ഷണം, ആക്ഷേപാർഹമല്ലെങ്കിൽ അത് സ്വീകരിച്ചവനെ ആക്ഷേപിക്കേണ്ടതില്ല എന്ന കാര്യം സുവിദിതമാണ്. ഇനി അത് ആക്ഷേപാർഹമാണെങ്കിൽ പതിനായിരക്കണക്കിന് മുസ്‌ലിംകളുടെ രക്തം ചൊരിയാൻ കാരണമാകുന്ന അഭിപ്രായത്തേക്കാൾ നല്ലത് ആ വീക്ഷണമാണ്. മനുഷ്യ രക്തം ചിന്തുന്നതിൽ മതപരമോ ഭൗതികപരമോ ആയ ഒരു നന്മയും മുസ്‌ലിംകൾക്കില്ല" (അബു ഉഥ്മാൻ മുഹമ്മദ് അൽ അഞ്ജരി حفظه الله എഴുതിയ ലേഖനത്തിന്റെ ആശയ സംഗ്രഹം) - ബശീർ പുത്തൂർ പ്രമാണങ്ങൾക്ക് വിരുദ്ധമായ (പണ്ഡിതാ) ഭിപ്രായങ്ങളിലേക്ക് നോക്കപ്പെടാവതല്ല; അതെത്ര പ്രബലമാണെങ്കിലും. “അദ്ധേഹത്തിന് അതെങ്ങിനെ അറിയാതെ പോയി" എന്ന് പറയപ്പെടാവതുമല്ല. അല്ലാഹുവാണ് (ശരിയിലേക്ക്) ഉതവി നൽകുന്നവൻ (ഇബ്നു ഹജർ - ഫത്ഹുൽ ബാരി- പേജ് 26, വോള്യം -1) - ബഷീർ പൂത്തർ قال الحافظ ابن حجر في الفتح: لا يُلْتَفَتُ إلَى الْآرَاءِ وَلَوْ قُويَتْ مَعَ وُجُودِ سُنَةٍ تَخَالِفُهَا وَلَا يُقَالُ كَيْفَ خَفِي ذَا عَلَى فَلَانٍ وَاللَّهَ الْمُوَفِّقُ
(فتح الباري - الجزء الأول - صفحة ٢٦) അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: "നിങ്ങൾ ഇൽമു നേടണം; അത് പിടികൂടപ്പെടുന്നതിന് മുമ്പെ. അത് പിടികൂടപ്പെടുന്നത്, അതിന്റെ വാഹകരായ ആളുകൾ പോയിത്തീരലാണ്." (ഇബാനത്തുൽ കുബ്റാ - ഇബ്നു ബത്വ) - ബഷീർ പൂത്തർ عبد الله بْن مَسْعُودٍ رضي الله عنه قَالَ: عَلَيْكُمْ بِالْعِلْمِ قَبْلَ أَنْ يُقْبَضَ وَقَبْضُهُ ذَهَابُ أَهْلِهِ
الإبانة الكبرى - ابن بطة ശൈഖ് ആദിൽ മൻസൂർ അൽ ബാശാ - حفظه الله - പറയുന്നു: "പണ്ഡിതന്മാരുടെ ചരിതങ്ങളിൽ വന്ന പരാമർശങ്ങളെല്ലാം പിന്തുടരപ്പെടേണ്ടവയല്ല. അവയെ പ്രമാണവുമായി ഒത്തുനോക്കണം. പ്രമാണവുമായി യോജിക്കുന്നവ നാം സ്വീകരിക്കുക. സ്ഖലിതങ്ങളിൽ അവരോട് ക്ഷമിക്കുക." മർകസ് അബീ ബക്ർ അസ്സിദ്ദീഖിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന് - ഞായർ, 15/ദുൽഹിജ്ജ/1444 AH - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ذكر شيخنا عادل بن منصور الباشا حفظه الله
ليس كل ما يذكر في سير العلماء يقتدى به بل يعرض على الحق، فما وافق الحق قبلناه، ويعتذر لهم فيما أخطئوا فيه محاضرة لمركز أبي بكر الصديق رضي الله عنه الأحد ١٥/ذي الحجة/١٤٤٤هـ അല്ലാഹുവിനോടുള്ള സ്നേഹം ഒരു മുസ്'ലിമിന്റെ ഹൃദയത്തിൽ വർധിച്ചുകൊണ്ടേയിരിക്കും; അല്ലാഹുവിനെ സ്മരിക്കുമ്പോളെല്ലാം അല്ലെങ്കിൽ സൽകർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കിമ്പോളെല്ലാം. — ശൈഖ് അഹ്‌മദ് അസ് സുബയ്ഇ മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ് حب الله عز وجل يزيد في قلب المسلم كلما ذكر الله او عمل صالحاً
الشيخ أحمد السبيعي حفظه الله ദീനിന്റെയും ധീരതയുടെയും ധാതുവൈശിഷ്ട്യത്തിന്റെയും നൈതികതയുടെയും സദ്ഫലമാണ് സത്യസന്ധതയും വ്യക്തതയും. നിഗൂഢതയുടെയും അധമത്വത്തിന്റെയും ആന്തരികമായ തകർച്ചയുടെയും ദുഷ്ഫലങ്ങളിൽപെട്ടതാണ് ചതിയും നിറം മാറലും. — ശൈഖ് അഹ്‌മദ് അസ് സുബയ്ഇ മൊഴിമാറ്റം: അബൂ ത്വാരിഖ് ധാതു വൈശിഷ്ട്യം = purity of origin നൈതികത = ethics الصدق والوضوح
ثمرة الدين والشجاعة وحسن المعدن والخلق والخيانة والتلّون ثمرة التدسية والدناءة والانكسار الداخلي - الشيخ أحمد السبيعي حفظه الله ശൈഖ് റബീഉ حفظه الله പറഞ്ഞു : ചില സലഫികളായ സഹോദരന്മാരുണ്ട്. പക്ഷെ അവർ പരസ്പരം സന്ദർശിക്കുകയോ സാഹോദര്യം പുലർത്തുകയോ പരസ്പരം (നന്മയിൽ) സഹകരിക്കുകയോ ചെയ്യുന്നില്ല എന്നല്ല, അവരൊന്നും ചെയ്യുന്നില്ല. വളരെ ഖേദകരം തന്നെ !! - ബഷീർ പൂത്തർ قال الشيخ ربيع حفظه الله ورعاه
《تجد الإخوان هذا سلفي وهذا سلفي لكن لا تزاور، ولا تآخي، لا تعاون، لا شيء -مع الأسف الشديد!》 اللباب ص٤٠١ അല്ലാമ ശൈഖ് റബീഉ ബിന് ഹാദീ അൽ മദ്ഖലി حفظه الله പറയുന്നു: "പ്രവാചകനെ അനന്തരമെടുക്കാനും ഇൽമ് വഹിക്കാനും എല്ലാവർക്കും കഴിയുന്ന കാര്യമല്ല. ജിഹാദ് ചെയ്യാൻ ഇൽമ് ഇല്ലാത്തവർക്കും സാധിക്കും. എന്നാൽ ഇൽമുമായി ബന്ധപ്പെട്ട് ഇടപെടാൻ ജനങ്ങളിൽ സവിശേഷരായ ആളുകൾക്കേ പറ്റൂ" - ബഷീർ പൂത്തർ قال العلامة ربيع بن هادي المدخلي
ليس كلُّ واحدٍ يصلُح لحمل العلم وحمل ميراث النبوة، الجهاد يخوض فيه الجاهل والعالم، لٰكن العلم لا يخوض فيه إلا خواصُّ الناس ------- [من يرد الله به خيراً يفقهه في الدين - ص٢٧] നമ്മൾ, വ്യക്തികൾക്ക് അപ്രമാദിത്വം കൽപിക്കുകയോ, അമിത പ്രാധാന്യം നൽകുകയോ ചെയ്യില്ല, മറിച്ച് ഉലമാക്കളോട് കാണിക്കേണ്ട അദബ് കാണിക്കുകയും, അവരുടെ നിലവാരം അറിഞ്ഞു (ഇടപെടുകയും) ചെയ്യും. ~ ശൈഖ് റബീഉ അൽ മദ്ഖലി حفظه الله - ബഷീർ പൂത്തർ قال الشيخ ربيع المدخلي -حفظه الله
نحن ليس عندنا تقديس للأشخاص والغلو فيهم ولكن عندنا الأدب ومعرفة قدر العلماء المجموع 63/1 മുസ്ലിം എന്ന് കരുതുന്ന ആരുടെ പിന്നിൽ നിന്നും നമസ്കാരം ശെരിയാകും എന്നതാണ് (ശെരിയോടു) ഏറ്റവും അടുത്തത്. الله أعلم അല്ലെങ്കിൽ (മുസ്ലിം ആയി കരുതുന്നില്ലെങ്കിൽ) ശെരിയാവുകയുമില്ല. ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്. ഇതാണ് ഏറ്റവും ശെരിയായിട്ടുള്ളതും. ~ ഷെയ്ഖ് ഇബ്നു ബാസ് റഹിമഹുള്ളാ - ഫതാവ - വോള്യം 12 - പേജ് 117 - ബഷീർ പൂത്തർ الأقرب والله أعلم أن كل من نحكم بإسلامه يصح أن نصلي خلفه ومن لا فلا، وهذا قول جماعة من أهل العلم وهو الأصوب
الشيخ ابن باز رحمه الله - مجموع فتاوى ومقالات متنوعة - الجزء ١٢ - ص ١١٧ ശൈഖ് മുഹമ്മദ് അൽ അഞ്ചരി حفظه الله മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ് ബാവ അല്ലാഹു പറയുന്നു: من عمل صالحا من ذكر أو أنثى وهو مؤمن فلنحيينه حياة طيبة ولنجزينهم أجرهم بأحسن ما كانوا يعملون (النحل 97 "സ്ത്രീ പുരുഷഭേദമന്യ ആർ സത്യവിശ്വാസത്തോടെ സൽകർമ്മം അനുഷ്ഠിക്കുന്നുവോ അവനു നാം വിശിഷ്ടമായ ഒരു ജീവിതം നൽകുക തന്നെ ചെയ്യും" (നഹ്ൽ 97) ശൻഖീത്വി رحمه الله ഇതിനെ വ്യാഖ്യാനിച്ചത് ഇപ്രകാരമാണ്: "പ്രസ്തുത സൂക്തത്തിലെ 'വിശിഷ്ടമായ ഒരു ജീവിതം' കൊണ്ടു വിവക്ഷിക്കുന്നത് അവന്റെ ഐഹിക ജീവിതം തന്നെയാണ്". "അവനു നാം വിശിഷ്ടമായ ഒരു ജീവിതം നൽകുക തന്നെ ചെയ്യും" എന്നതിന്റെ വ്യാഖ്യാനമായി ഇമാം ത്വബ്രി എ ഇബ്നു അബ്ബാസ് رضي الله عنه നെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞത്: "സന്തുഷ്ടി - السعادة" എന്നാണ്. താബിഈ വര്യനായ ഇബ്റാഹീം ഇബ്നു അദ്ഹം തന്റെ അനുചരന്മാരിൽ ഒരാളോട് പറഞ്ഞു: "രാജാക്കന്മാരോ രാജകുമാരന്മാരോ നാം അനുഭവിക്കുന്നതിനെ - അഥവാ ഈ ആനന്ദത്തെ - കുറിച്ച് മനസ്സിലാക്കിയിരുന്നുവെങ്കിൽ അവർ വാളെടുത്ത് നമ്മോട് പൊരുതുമായിരുന്നു. ആനന്ദം അല്ലാഹുവിന്റെ ഉതവിയാണ് (توفيق). അതിന്റെ പ്രഭവസ്ഥാനമോ മനുഷ്യഹൃദയവും. കുലീന ഹൃദയം അതിന്റെ അകത്തളത്തിൽനിന്ന് ആനന്ദത്തിന്റെ പരിമളം പരത്തുന്നു; അവന്റെ ജീവിതത്തിന് മനോഹാരിതയും ഉന്നതിയും ആഹ്ലാദവും നൽകുന്നു. ഒരാൾക്കുപോലും അയാൾ ആരുതന്നെയാകട്ടെ നിന്റെ ഹൃദയത്തിൽ ആനന്ദം സൃഷ്ടിക്കാനാവില്ല. നിന്റെ സന്തോഷത്തിന്റെ നിമിത്തം -അല്ലാഹുവിന്റെ ഉതവി കഴിഞ്ഞാൽ- നീ തന്നെയാണ്. ജീവിതത്തിന് അർത്ഥവും ആസ്വാദനവും പ്രദാനം ചെയ്യുന്ന വിശ്വാസത്തിന്റെ മാധുര്യമാണ് ആനന്ദം. മനുഷ്യഹൃദയത്തിൽ സന്തുഷ്ടവും വിശിഷ്ടവുമായ ജീവിതത്തെ സംസ്ഥാപിക്കുന്നത് സംതൃപ്തിയാണ്. സത്യവിശ്വാസിയെ തന്നേക്കാൾ മികച്ചവരിലേക്ക് കണ്ണും നീട്ടിയിരിക്കുന്നതിൽ നിന്ന് വിദൂരത്താക്കുന്നത് കിട്ടിയതിൽ തൃപ്തിയടയുക എന്ന സ്വഭാവമാണ്. നബി ﷺ പറഞ്ഞു: "നിങ്ങൾക്കു മീതെയുള്ളവരിലേക്ക് നോക്കരുത്." ജനങ്ങൾ വ്യത്യസ്ത തട്ടുകളിലായിരിക്കണം എന്നത് ആകാശഭൂമികൾ സൃഷ്ടിക്കുന്നതിനും അമ്പതിനായിരം വർഷങ്ങൾക്കു മുമ്പേ അല്ലാഹു തീരുമാനിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. ورفعنا بعضهم فوق بعض درجات ليتخذ بعضهم بعضا سخريا (الزخرف ٣٢) "അവരിൽ ചിലരെ മറ്റു ചിലരെക്കാൾ പല പടികൾ നാം ഉയർത്തിയിരിക്കുന്നു; ചിലർ മറ്റു ചിലരെ കീഴാളരാക്കി വെക്കുന്നതിനായിട്ട്.' (സുഖ്റുഫ് 32) അതിനാൽ മനുഷ്യരിൽ ചിലർ നിന്നെക്കാൾ മീതെയായിരിക്കും. ചിലർ നിന്നെക്കാൾ താഴെയും. ഒരാളും തന്നെക്കാൾ അല്ലാഹു മികവ് നൽകിയവരിലേക്ക് കൊതിപൂണ്ടിരിക്കരുത്. ولا تتمنوا ما فضل الله به بعضكم على بعض للرجال نصيب مما اكتسبوا وللنساء نصيب مما اكتسين واسألوا الله من فضله إن الله كان بكل شيء عليما (النساء ٣٢) "ചിലർക്ക് ചിലരെക്കാൾ അല്ലാഹു നൽകിയ മികവുകളോട് നിങ്ങൾക്ക് മോഹം തോന്നരുത്. പുരുഷന്മാർക്ക് അവർ സമ്പാദിച്ചതിന്റെ വിഹിതമുണ്ട്, സ്ത്രീകൾക്ക് അവർ സമ്പാദിച്ചതിന്റെയും. അവന്റെ ഔദാര്യത്തിനായി നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുവിൻ. തീർച്ചയായും അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണ്.' (നിസാഅ് 32)
ഇബ്നു അബ്ബാസ് رضي الله عنهما പറയുന്നു: "ഒരാളും കൊതിയനാകരുത്. എന്നിട്ട്, ഇന്ന മനുഷ്യന്റെ ധനവും കുടുംബവും പോലെ എനിക്കും ഉണ്ടായിരുന്നെങ്കിലെന്ന് പറയരുത്. അത് അല്ലാഹു വിലക്കി, പകരം അല്ലാഹുവിനോട് അവന്റെ ഔദാര്യം ചോദിക്കട്ടെ". ഇബ്നു കഥീർ رحمه الله പറയുന്നു: "അപ്രകാരം തന്നെയാണ് മുഹമ്മദ് ഇബ്നു സീരീൻ, ഹസൻ, ദഹ്ഹാക്, അത്വാഅ് തുടങ്ങിയവരും വ്യാഖ്യാനിച്ചത്. ആയത്തിന്റെ പ്രത്യക്ഷാർത്ഥവുമാണത്. ഒരു വിശ്വാസിയെന്നാൽ, അല്ലാഹുവിന്റെ വിധിയിൽ അതിലെ നന്മയിലും തിന്മയിലും വിശ്വസിക്കുന്നവനും, സംതൃപ്തനും, സന്തുഷ്ടനും, സത്യസന്ധമായി തനിക്ക് കിട്ടിയത് കൊണ്ട് മതിയാക്കിയവനുമാണ്. അതുകൊണ്ടുതന്നെ ആത്മസംയമനം പാലിക്കുന്നവനും വിശാല ഹൃദയനും പ്രസന്നവദനനും ലാളിത്യവും ഇണക്കവുമുള്ളവനായി നിനക്കവനെ കാണാം. അബ്ദുല്ല ഇബ്നുൽ ഹാരിസ് رضي الله عنه പറയുന്നു: "അല്ലാഹുവിന്റെ റസുലിനെപ്പോലെ അത്രയധികം പുഞ്ചിരിക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല". ഹസനുൽ ബസരി رحمه الله പറയുന്നു: "വിശിഷ്ടമായ ജീവിതമെന്നതുകൊണ്ടുള്ള വിവക്ഷ കിട്ടിയതിൽ സംതൃപ്തിയടയലാണ്". മുൻഗാമികളായ പണ്ഡിതരിലൊരാൾ പറയുന്നു: "വിശിഷ്ടമായ ജീവിതം സന്തുഷ്ടിയും, കിട്ടിയതിൽ സംതൃപ്തിയുമാണ്." അല്ലാഹു കണക്കാക്കിയ വിധിയും അവൻ നൽകിയ ദാനവും സന്തോഷത്തോടെ സ്വീകരിച്ച് അതിൽ സംതൃപ്തിയടയുക എന്നത്, സത്യവിശ്വാസിയായ ഒരു മനുഷ്യനെ അല്ലാഹുവിന്റെ ഉതവിയോടെ ദേഹേഛയെ പിന്തുടരൽ, അസൂയ, ദുർവ്വിചാരം, അഹങ്കാരം തുടങ്ങിയവയിൽ നിന്ന് മുക്തനാക്കും. കിട്ടിയതിൽ തൃപ്തിയടയൽ കരകാണാക്കടലായ വ്യാമോഹം അധികരിപ്പിക്കുന്നതിൽ നിന്ന് അവനെ മോചിതനാക്കും. ഉള്ളതിൽ തൃപ്തിയുള്ളവൻ ഐശ്വര്യവാനും സൗഭാഗ്യവാനും സന്തുഷ്ടനുമായിരിക്കും; അവൻ ഇല്ലായ്മക്കാരനായിരുന്നാൽ പോലും. കിട്ടിയതിൽ തൃപ്തിയില്ലാത്തവൻ ദരിദ്രനും അസന്തുഷ്ടനും സങ്കുചിത ഹൃദയത്താൽ കുടുസ്സനുഭവിക്കുന്നവനുമായിരിക്കും; ധാരാളം ഉള്ളവനായിരുന്നാൽ പോലും. വിശിഷ്ടവും സന്തുഷ്ടവുമായ ജീവിതം ദുനിയാവിലെ സ്വർഗ്ഗമാണ്. ഒരു മുസ്‌ലിമിന് ദുനിയാവിൽ ലഭിക്കുന്ന ആനന്ദകരമായ ജീവിതം പരലോകത്ത് അവനുള്ള പ്രതിഫലം കുറക്കുന്നില്ല എന്നത് അല്ലാഹുവിന്റെ ഔദാര്യമാണ്. ഇബ്നു തൈമിയ്യ رحمه الله പറയുന്നു: "ദുനിയാവിലൊരു സ്വർഗ്ഗമുണ്ട് അതിൽ കയറാത്തവൻ പരലോകത്തെ സ്വർഗത്തിൽ കയറില്ല." അദ്ദേഹം പറയുന്നു: "തന്റെ റബ്ബിൽ നിന്നു ഹൃദയം തടയപ്പെട്ടവനാണ് യഥാർത്ഥ തടവുകാരൻ. തന്റെ അഭീഷ്ടങ്ങളുടെ ബന്ധനത്തിലകപ്പെട്ടവനാണ് യഥാർത്ഥ ബന്ദി." ഇമാം ഇബ്നുൽ ഖയ്യിം തന്റെ ഗുരുവര്യനായ ഇബ്നു തൈമിയ്യ رحمهما الله യെക്കുറിച്ച് പറയുന്നത് നോക്കു: "തടവും പീഡനവും മർദ്ദനവുമൊക്കെ അനുഭവിക്കേണ്ടി വന്നിട്ടും, അദ്ദേഹം ജനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും സന്തുഷ്ടമായി ജീവിക്കുന്നവനും, ഏറെ ഹൃദയവിശാലതയുള്ളവനും, ഏറ്റവും കരുത്തുള്ള ഹൃദയമുള്ളവനും, ഏറ്റവും സന്തോഷമുള്ള മനസ്സുള്ളവനുമായിരുന്നു. ആനന്ദത്തിന്റെ സൗന്ദര്യം അദ്ദേഹത്തിന്റെ വദനത്തിൽ തിളങ്ങിനിൽക്കുമായിരുന്നു. ഞങ്ങൾക്ക് വല്ലാത്ത ഭയമോ, മനസ്സ് ചഞ്ചലമാവുകയോ, ഭൂമി കുടുസ്സാവുന്നതായോ അനുഭവപ്പെട്ടാൽ അദ്ദേഹത്തിന്റെയടുക്കൽ ചെല്ലും, അദ്ദേഹത്തെ ഒന്നു കണ്ട് ആ വാക്കുകൾ ഒന്ന് കേൾക്കേണ്ട താമസം അവയെല്ലാം ഞങ്ങളെവിട്ടു പോയിക്കഴിഞ്ഞിരിക്കും. അവയെല്ലാം വിശാലതയും കരുത്തും ദൃഢതയും സമാധാനവുമായി മാറിക്കഴിഞ്ഞിരിക്കും". നബി ﷺ പറയുന്നു: "ഒരു മുസ് ലിമിന് വല്ല ക്ഷീണമോ രോഗമോ ആവലാതിയോ ദുഃഖമോ ശല്യമോ മനസ്സംഘർഷമോ, അവന്റെ ദേഹത്ത് തറക്കുന്ന ഒരു മുള്ളാ പോലും ബാധിക്കുന്നില്ല; അല്ലാഹു അവന്റെ തെറ്റുകൾ മായ്ചുകൊടുത്തിട്ടല്ലാതെ. ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله
നമ്മുടെ നാട്ടിൽ ഫിത്ർ സകാത്ത് പണമായിട്ടാണ് നൽകുന്നത്, പാവങ്ങൾക്ക് ധാന്യമോ മറ്റോ ആവശ്യമില്ല എന്നാണ് അതിന് അവർ പറയുന്ന ന്യായം. ഞങ്ങൾ ചെയ്യേണ്ടത് എന്താണ്? ഉത്തരം: ഇക്കാര്യത്തിൽ പാവങ്ങളല്ല തീരുമാനമെടുക്കേണ്ടത്. ഇത് ഒരു ആരാധനയാണ്. എപ്രകാരമാണോ അല്ലാഹുവിന്റെ റസൂലിൽ നിന്നുള്ള മാതൃക അപ്രകാരമാണ് നിറവേറ്റേണ്ടത്. ഭക്ഷണം വേണ്ട എന്നു പറയുന്നവൻ ആവശ്യക്കാരനല്ല എന്നാണർത്ഥം; ഭക്ഷണം ആവശ്യമുള്ളവരുണ്ട് അവർക്ക് കൊടുക്കുകയാണ് വേണ്ടത്. - അബൂ തൈമിയ്യ ഹനീഫ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|