അങ്ങിനെ, സലാം സുല്ലമിക്ക് വക്കം മൗലവി അവാർഡ് കിട്ടിയ പത്ര വാർത്ത പോസ്റ്റ് ചെയ്ത താജുദ്ധീൻ പള്ളിപ്പുറത്, പോസ്റ്റ് പിൻവലിക്കുക മാത്രമല്ല, എന്നെ ബ്ലോക്ക് ചെയ്യുക കൂടി ചെയ്തു. ഓണാഘോഷം നടത്തി മാനവികത പൊലിപ്പിക്കുന്ന ആൾക്കാരുടെ മനസ്സ് എത്ര സങ്കുചിതം !!
------------------------------- സ്വഹീഹായ ഹദീസുകളെ യുക്തിയുടെ അടിസ്ഥാനത്തിൽ നിഷേധിക്കുക, ഒറ്റയാൾ പരമ്പരയിലൂടെ വന്ന (ഖബറുൽ വാഹിദ്) ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ സ്വീകാര്യമല്ലായെന്നു പറയുക, ഹദീസുകൾക്കു തന്നിഷ്ടപ്രകാരം വ്യാഖ്യാനം നൽകുക, ഉസൂലുൽ ഹദീസിന്റെപരക്കെ അംഗീകരിക്കപ്പെട്ട നിലപാടിന് എതിരായ നിലപാടുകൾ സ്വീകരിക്കുക, പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട പല സുന്നത്തുകളെയും നിഷേധിക്കുക...തുടങ്ങി അനേകം മൻഹജിയായ ഗുരുതര വൈരുധ്യങ്ങൾ വെച്ച് പുലർത്തുന്ന സലാം സുല്ലമിക്ക്, വക്കം മൗലവിയുടെ പേരിലുള്ള അവാർഡ് ലഭിക്കാൻ യാതൊരു അർഹതയും കാണുന്നില്ല. അത് കൊണ്ടാണ് എന്തിന്റെ പേരിലാണ് അയാൾക്ക് അവാർഡ് നൽകിയത് എന്ന് ചോദിച്ചത്. ഉത്തരം ഉണ്ടായില്ലെന്ന് മാത്രമല്ല, വിഷയവുമായി ബന്ധമില്ലാത്ത മറ്റു പല വിഷയങ്ങളിലും ഉപന്യസിക്കാനും പരിഹസിക്കാനുമാണ് നീ എപ്പോഴും ശ്രമിച്ചത്. കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾ ഉന്നയിക്കുകയും വിഷയത്തിൽ പിടിച്ചു നിർത്തുകയും ചെയ്തപ്പോൾ, നിനക്ക് പിടിച്ചു നിൽക്കാൻ കഴിയാതെയായി. തിരക്കാണ് എന്ന ഉപായം, ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന പ്രതീതിയാണ് ഉണ്ടാക്കുക. അത് കൊണ്ട്, എനിക്ക് പറയാനുള്ളത്, ഏതെങ്കിലും കുഞ്ഞാപ്പുകൾ എഴുതി വിടുന്നത് വിശ്വസിച്ചു മത പരമായ വിഷയങ്ങളിൽ ആധികാരികത അവകാശപ്പെടരുത്. ഇയാൾ സൗദിയിലാണ് ജനിച്ചതെങ്കിൽ അവിടെ മുഫ്തിയാകുമായിരുന്നു എന്ന് ഒരാൾ പറയണമെങ്കിൽ എന്ത് മാത്രം തെറ്റിധാരണയുണ്ടാകണം? മുഫ്തി എന്ന് പറയുമ്പോൾ അതിനു ഒരു നിലവാരമില്ലേ? ചുരുക്കത്തിൽ, ഒരു അവാർഡ് കൊടുക്കണമെങ്കിൽ കൊടുത്തോളൂ. അതിലാർക്കും എതിർപ്പില്ല. പക്ഷെ, ഇസ്‌ലാമിന് സേവനം ചെയ്തതിന്റെ പേരിലാണെന്ന് പറയരുതെന്ന് മാത്രം.! - ബശീർ പുത്തൂർ
0 Comments
ഭരണാധികാരികളുടെ അക്രമത്തിൽ നിന്നും മോചനം ലഭിക്കാൻ, മുസ്ലിംകൾ അവരുടെ റബ്ബിലേക്കു പശ്ചാത്തപിച്ചു മടങ്ങുകയും, അവരുടെ വിശ്വാസം ശെരിയാക്കുകയും സ്വജീവിതത്തിലും കുടുംബത്തിലും ശെരിയായ ഇസ്‌ലാമിക ശിക്ഷണം വളർത്തിയെടുക്കുകയും ചെയ്യുകയാണ് വേണ്ടത്. ( ഷെയ്ഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ - അഖീദത്തുതഹാവിയ്യ)
- ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|