സുഫ് യാൻ അഥൗരീ رحمه الله ഈ രണ്ടു ഈരടികൾ ചൊല്ലാറുള്ളത് പലപ്പോഴും ഞാൻ കേട്ടിട്ടുണ്ടെന്ന് ഖാലിദ് ബിൻ നിസാർ رحمه الله പറയുന്നു: ഓരോരോ ആവശ്യങ്ങൾ നിറവേറ്റാനായ് നാം, പ്രഭാത പ്രദോഷങ്ങളിൽ ഇറങ്ങിത്തിരിക്കുന്നു. ജീവിച്ചിരിക്കുന്നവന്റെ ആവശ്യങ്ങളുണ്ടോ അവസാനിക്കുന്നു! മനുഷ്യൻ മരിക്കുമ്പോൾ മാത്രം അവന്റെ ആവശ്യങ്ങളും കൂടെ മരിക്കുന്നു. അവൻ അവശേഷിക്കുന്ന കാലമത്രയും അവന്റെ ആവശ്യങ്ങളും കൂടെയുണ്ടാകും! - അബൂ തൈമിയ്യ ഹനീഫ് ബാവ قال ابن أبي حاتم: حدثنا عبد الرحمن نا طاهر بن خالد بن نزار قال قال أبي: كثيرا ما كنت اسمع سفيان الثوري يتمثل بهذين البيتين
نروح ونغدو لحاجاتنا * وحاجة من عاش لا تنقضي تموت مع المرء حاجاته * وتبقى له حاجة ما بقي (الجرح والتعديل)
0 Comments
അന്തശ്ചോദനയാൽ പ്രസവിച്ചയുടനെ കുഞ്ഞിനെ പെട്ടിയിലാക്കി നൈൽ നദിയിൽ ഒഴുക്കി മൂസാ നബിയുടെ പെറ്റുമ്മ.
ആ സമയത്തെ അവരുടെ മാനസികാവസ്ഥ അറിയാൻ ഖുർആനിലെ ഖസ്വസ്വ് 10-ാം സൂക്തം വായിച്ചു നോക്കിയാൽ മതി. "അങ്ങനെ, മൂസായുടെ മാതാവിന്‍റെ മനസ്സ് ശൂന്യമായിത്തീര്‍ന്നു..." [ഖുർആൻ | ഖസ്വസ്വ് 10] "മനസ്സ് ശൂന്യമായിത്തീരുക" എന്നത് ഒരു അവസ്ഥയാണ്, സവിശേഷമായോരു ജീവിതഘട്ടത്തെ പ്രതീകവത്ക്കരിക്കുന്ന മാനസികാവസ്ഥ. ജീവിതഘട്ടങ്ങൾ ഓരോന്നായി നാം കേറിയിറങ്ങുക തന്നെ വേണം. അനുഭവിച്ചോ.. അല്ലെങ്കിൽ നിങ്ങളും വരിയിലാണെന്ന് വെച്ചോ.. അത്രയേ പറയാനുള്ളു. - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഒരു 'അറിവ്' (ഇൽമ്) ആണെന്നു തോന്നാവുന്നതൊക്കെ എവിടെനിന്ന് കിട്ടിയാലും കണ്ണും പൂട്ടി പെറുക്കിയെടുത്ത് തലയിൽ കയറ്റണമെന്നാണ് അധികമാളുകളും കരുതുന്നത്. ഇമാം മുഹമ്മദ് ബ്നു സീരീൻ رحمه الله പഠിപ്പിച്ചുതന്നത് നോക്കൂ: عن محمد بن سيرين، قال: إن هذا العلم دين، فانظروا عمن تأخذون دينكم (مسلم في مقدمة صحيحه) "നിശ്ചയം ഈ അറിവ് (ഇൽമ്) നിങ്ങളുടെ ദീനാണ്. അതിനാൽ ആരിൽ നിന്നാണ് നിങ്ങളുടെ ദീൻ സ്വീകരിക്കുന്നതെന്ന് ശരിക്കു പരിശോധിക്കണം."
പളപളപ്പുള്ള അലംകൃത വാചകങ്ങളാൽ കൗതുകമുണർത്തുന്നതിൽ മുഴുവൻ അന്ധാളിച്ച് കണ്ണുമഞ്ഞളിക്കുന്നവനല്ല വിശ്വാസി. രാത്രിയുടെ ഇരുട്ടിൽ വിറക് പെറുക്കുന്നവൻ അബദ്ധത്തിൽ തന്റെ കൈകൊണ്ടുതന്നെ പാമ്പിനെ എടുത്ത് സ്വയം നാശത്തിലകപ്പെട്ടേക്കും. പ്രാമാണ്യ യോഗ്യരും സത്യസന്ധരും അമാനത്തുള്ളവരുമായ അറിവിന്റെ അഹ്ലുകാരിൽ നിന്നു മാത്രമേ ദീൻ പഠിക്കാവു. അതു മാത്രമാണ് സുരക്ഷിതമായ മാർഗം. വഴിക്കൊള്ളക്കാരെയും കള്ളനാണയങ്ങളെയും തിരിച്ചറിയാൻ അല്ലാഹുവിന്റെ തൗഫീഖു തന്നെ വേണം. ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറയുന്നു: ഇൽമ് എന്നത് വായനയുടെ ആധിക്യം കൊണ്ടോ, പുസ്തകങ്ങളുടെ ആധിക്യം കൊണ്ടോ ലഭ്യമാവില്ല. അല്ലെങ്കിൽ കുറേ ഏടുകൾ മറിച്ചു നോക്കലുമല്ല. അതുകൊണ്ടൊന്നും ഇൽമ് ലഭിക്കില്ല. അഹ് ലുൽ ഇൽമിന്റെ അടുക്കലിരുന്ന് പഠിക്കുന്നതിലൂടെ മാത്രമേ ഇൽമ് ലഭിക്കുകയുള്ളൂ. ഉലമാക്കളിൽ നിന്ന് മുഖദാവിൽ സ്വീകരിക്കുന്നതിലൂടെ മാത്രമാണ് ഇൽമുണ്ടാവുക. നേർക്കുനേർ പണ്ഡിതനിൽ നിന്ന് ഏറ്റുവാങ്ങുന്നതാണ് ഇൽമ്. ഇന്ന് ചിലർ കരുതുന്നപോലെ; സ്വയം സഹജമാകുന്നതല്ല. ഇപ്പോൾ ചിലരുണ്ട്, കുറച്ച് കിതാബുകൾ സംഘടിപ്പിക്കും, എന്നിട്ട് ഹദീസിന്റെയും ജർഹ് തഅ'ദീലിന്റെയും ഗ്രന്ഥങ്ങളും തഫ്സീറുമൊക്കെ സ്വന്തമായി വായിക്കും, അതിലൂടെ അവർക്ക് ഇൽമ് ലഭിച്ചു എന്ന് ജൽപ്പിക്കുകയും ചെയ്യും. ഇല്ല, അത് അടിസ്ഥാനമില്ലാത്തതും അടിത്തറയില്ലാതെ പടുത്തുയർത്തിയതുമായ അറിവുമാത്രമാണ്; കാരണം അത് പണ്ഡിതന്മാരിൽ നിന്ന് ഏറ്റുവാങ്ങിയതല്ല. അതിനാൽ ഇൽമിന്റെ സദസ്സുകളിലും ക്ലാസ്സ് റൂമുകളിലും, അദ്ധ്യാപകരും ഫുഖഹാക്കളും ഉലമാക്കളുമായവരുടെകൂടെ ഇരിക്കൽ അനിവാര്യമാണ്. ഇൽമ് അന്വേഷിക്കുന്നതിൽ ക്ഷമ അനിവാര്യമാണ് ". ( അൽ ഫിഖ്ഹു ഫിദ്ദീൻ ഇസ്മതുൻ മിനൽ ഫിതൻ പേ:21 ) - അബു തൈമിയ്യ ഹനീഫ് സത്യത്തിന്റെ പ്രഭ വിതറുന്നവർ ദുർബലമാവുമ്പോഴെല്ലാം അസത്യത്തിന്റെ ശക്തിയും അതിന്റെ അന്ധകാരവും വർദ്ധിക്കും. അപ്പോൾ സുവ്യക്തമായ സത്യത്തിന്റെ ധ്വജം ഉയർത്തിപ്പിടിക്കുകയും സുന്നത്തിനെ പുനരുജ്ജീവിപ്പിക്കുകയും ബിദ്അത്തിനെ തീർത്തുകളയുകയും ചെയ്യുകയെന്നത് അഹ്ലുസ്സുന്നത്തിന്റെ നിർബന്ധ ബാധ്യതയായിത്തീരുന്നു. - ശൈഖ് മുഹമ്മദ് അൽ അഞ്ജരി വിവ: ബഷീർ പുത്തൂർ كلما ضعف القائمون بنور الفرقان إزدادت قوة الباطل وظلمته ، فكان لزاماً على أهل السنة القيام بواجب رفع راية الفرقان المبين بإحياء السنة وإماتة البدعة
" الشيخ محمد العنجري حفظه الله " ബസ്റയിലെ പള്ളിയിൽ ഇമാം ആയിരുന്ന ഫർഖദ് رحمه الله പറയുന്നു: സുഫ്'യാനുസ്സൗരീ رحمه الله മരണപ്പെട്ട ആ രോഗവേളയിൽ അവർ അദ്ദേഹത്തിനരികിൽ ചെന്നു. ആ സന്ദർഭത്തിൽ ഒരാൾ ഒരു ഹദീസ് ഉദ്ധരിച്ചു. അത് അദ്ദേഹത്തിന് വളരെ ഇഷ്ടമായി. തന്റെ കൈ വിരിപ്പിനടിയിലേക്ക് നീട്ടി ഒരു ഫലകം പുറത്തെടുത്ത് ആ ഹദീസ് അതിൽ രേഖപ്പെടുത്തി. ആ കാഴ്ച കണ്ട് അവർ പറഞ്ഞു: "താങ്കൾ ഈ അവസ്ഥയിലായിരിക്കുമ്പോളാണോ ഇത്?!" അദ്ദേഹം പ്രതിവചിച്ചു: "ഇതൊരു നന്മയാണ്. ഞാൻ ജീവിച്ചിരുന്നാൽ ഒരു നന്മ കേട്ടവനായി. ഞാൻ മരിക്കുന്നുവെങ്കിൽ ഒരു നന്മ രേഖപ്പെടുത്തിവെച്ചവനായി." - അബൂ തൈമിയ്യ ഹനീഫ് ബാവ قال فَرْقَد، إِمَام مَسْجِدِ الْبَصْرَةِ : دَخَلُوا عَلَى سُفْيَانَ الثَّوْرِيِّ فِي مَرَضِهِ الَّذِي مَاتَ فِيهِ , فَحَدَّثَهُ رَجُلٌ بِحَدِيثٍ , فَأَعْجَبَهُ وَضَرَبَ يَدَهُ إِلَى تَحْتِ فِرَاشِهِ , فَأَخْرَجَ أَلْوَاحًا لَهُ فَكَتَبَ ذَلِكَ الْحَدِيثَ , فَقَالُوا لَهُ: عَلَى هَذِهِ الْحَالِ مِنْكَ؟ فَقَالَ: «إِنَّهُ حَسَنٌ , إِنْ بَقِيتُ فَقَدْ سَمِعْتُ حَسَنًا , وَإِنْ مُتُّ فَقَدْ كَتَبْتُ حَسَنًا» -الحلية لأبي نعيم
വർഷങ്ങൾ ധാരാളം തന്നിലൂടെ കടന്നുപോകുന്നതിൽ ആഹ്ലാദിക്കുന്ന മനുഷ്യാ! നിന്റെ ആയുസ്സ് കുറയുന്നതു മാത്രമല്ലയോ നീ ആഘോഷിക്കുന്നത്. അബുദ്ദർദാഅ്, ഹസൻ رضي الله عنهما തുടങ്ങിയവർ പറയാറുണ്ടായിരുന്നു: "ദിവസങ്ങൾ മാത്രമാണു നീ. നിന്നിൽ നിന്ന് ഓരോ നാളും കഴിഞ്ഞുപോകുമ്പോൾ നീയെന്നതിൽ നിന്നൽപ്പമാണ് കൊഴിഞ്ഞു പോകുന്നത്. (لطائف المعارف) - ഇബ്നു റജബ് رحمه الله - അബൂ തൈമിയ്യ ഹനീഫ് يا من يفرح بكثرة مرور السنين عليه إنما تفرح بنقص عمرك قال أبو الدرداء والحسن رضي الله عنهما: إنما أنت أيام كلما مضى منك يوم مضى بعضك
لطائف المعارف |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|