IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

​പ്രതികരണങ്ങളിലെ പ്രതികാരാഗ്നി

20/3/2012

0 Comments

 
​മഴ പൈതപ്പോള്‍ പോലും ഉലമാക്കളുടെ വീടിന്‍റെ ഇറയത് കയറി നിന്ന അനുഭവം പറയാനില്ലാത്തവര്‍ ഷെയ്ഖ്‌ അല്‍ബാനി വിമര്‍ശനാതീതനോ എന്ന് ആക്രോഷിക്കുമ്പോള്‍ കേരള മുസ്ലിംകള്‍, വിശിഷ്യ മുജാഹിദുകള്‍, ആതര്‍ശ‍ത്തിന്‍റെ അതിരുകള്‍ തപ്പിപ്പോവുകയാണ്.

മുജാഹിദ് പ്രസ്ഥാനമെന്ന മഹാ സംഭവം ജന്മം നല്‍കിയ ചില വിഷചെടികള്‍, എടവണ്ണ പോലുള്ള അതിന്‍റെ ഈറ്റില്ലങ്ങളില്‍ തഴച്ചു വളര്‍ന്നു അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു പിന്നെയും പുലി മുന്നോട്ട് എന്ന് പറഞ്ഞ പോലെ മുസ്ലിംകള്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണ്.

കേവല സംഘടനാ സാക്ഷരതക്കും, സംസ്കാരത്തിനുമപ്പുറം ഇല്മിയ്യായ ഒരു ശാദ്വല തീരത്തെക്കുറിച്ച് കേട്ട് കേള്‍വി പോലുമില്ലാത്ത ആളുകള്‍ ഇസ്ലാമിക നവോധാനതെക്കുറിച്ചു വാചാലമാവുമ്പോള്‍ ഭാഷക്കും സാഹിത്യത്തിനും സര്‍വോപരി ഇസ്ലാമിക വായനക്കും തികഞ്ഞ മരവിപ്പാണ് അനുഭവപ്പെടുക.

അഹ്ലുസ്സുന്നതിന്‍റെ ഉലമാക്കളെ അന്ന്യായമായി വിമര്‍ശിക്കുകയും സഭ്യേതര പ്രയോഗങ്ങള്‍ നടത്തുകയും, നിലവാരം ഇടിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്യുന്നത് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന്, സിരകളില്‍ ലഹരിയായി ഒഴുകി നടക്കുന്ന ആളുകള്‍ക്ക് പ്രമാണങ്ങള്‍ക്ക് പഴംചാക്കുകളുടെ വില പോലും കാണില്ല. എന്നല്ല, അറബി അക്ഷരങ്ങളോട് പോലും അവര്‍ക്ക് പുച്ചവും അസ്പ്രിശ്യതയും തോന്നുകയും ചെയ്യും.

അന്തവിശ്വാസം, അനാചാരം, അനുകരണം തുടങ്ങിയ സംജ്ഞകള്‍ക്ക്‌ ആധുനിക സംഘടനാ നിഘണ്ടുവില്‍ നല്‍കപ്പെടുന്ന അര്‍ഥങ്ങള്‍ കേട്ടും വായിച്ചും എന്ത് ചെയ്യണമെന്നറിയാതെ അന്തം വിട്ടു നില്‍ക്കുകയാണ് പലരും. ഓരോ ആഴ്ചയും ശബാബ് തൊടുത്തു വിട്ടു കൊണ്ടിരിക്കുന്ന ആദർശ വ്യതിയാനത്തിന്‍റെ വിഷ ബോംബുകള്‍ സാധാരണ മുസ്ലിം ജനവാസ കേന്ദ്രങ്ങളില്‍ വീണു പൊട്ടി വിഷം വമിപ്പിക്കുകയാണ്. ഇത്തരം സന്നിഗ്ധ ഘട്ടങ്ങളില്‍, വെറുതെ കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ മനസ്സനുവതിക്കാത്തവര്‍, കഴിയുന്ന രൂപത്തില്‍ പ്രതികരിക്കുക സ്വാഭാവികമാണ്.

ഈ പ്രതികരണങ്ങള്‍ പലരുടെയും ഉറക്കം കെടുത്തുന്നുവെന്നുള്ളത്തിനു മതിയായ തെളിവാണ് ചില പ്രത്യേക ഭാഗത്ത്‌ നിന്ന് പുറത്തു വന്നു കൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍.

വസ്തുനിഷ്ടമായ അവലോകനതിന്റെയും വയ്ജ്ഞാനിക ചര്‍ച്ചയുടെയും മറ പറ്റി, അഹ്ലുസ്സുന്നതിന്‍റെ ഉലമാക്കളെ തേജോവധം ചെയ്യുകയും മുസ്ലിം മനോമുകുരത്തില്‍ അവരെ കാര്യ ബോധമില്ലാത്തവരും വീക്ഷണഗതിയില്‍ ഭീമമായ അബദ്ധം സംഭവിച്ചവരുമായി ചിത്രീകരിക്കുകയും അങ്ങിനെ അവരുടെ പ്രതിചായക്ക്‌ മങ്ങലെല്‍പ്പിക്കുകയും ചെയ്യുക. തങ്ങളുടെ വികല മന്ഹജ് നടപ്പാക്കാന്‍ അവര്‍ക്കിത് അനിവാര്യമാണ്. അതാണ്‌ ഷെയ്ഖ്‌ അല്ബാനിയെ പ്രത്യേകമായി ലക്‌ഷ്യം വെക്കാന്‍ കാരണം. ഷെയ്ഖ്‌ അല്ബാനിയെപ്പോലുള്ള തലയെടുപ്പുള്ള ആഹ്ലുസ്സുന്നതിന്റെ ഉലമാക്കളെ നിലംപരിശാക്കിയാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമായി. സലാം സുല്ലമിയുടെ വാതങ്ങള്‍ക്ക്, വയിജ്ഞാനിക തലത്തില്‍ നിന്ന് കൊണ്ട് നടത്തിയ വിമര്ശങ്ങളെ തൊടാന്‍ പ്രതികരണക്കാരന്‍റെ തുലികക്ക്‌ കരുത്തു പോര. ആറ്റിക്കുറുക്കിയ സാഹിത്യ പ്രയോഗങ്ങള്‍ ഇല്ലാത്തത് ഉണ്ടാക്കുകയോ ഉള്ളതിനെ ഇല്ലാതാക്കുകയോ ചെയ്യില്ലെന്ന് തിരിച്ചറിയാന്‍ മര്കസുദ്ധഅവ വരെ പോവെണ്ടാതുമില്ല.

എന്ത് കൊണ്ട് ഷെയ്ഖ്‌ അല്‍ബാനിയുടെ നിരീക്ഷണങ്ങള്‍ അദ്ധേഹത്തിന്‍റെ ഇജ്തിഹാദ് ആയെന്നും സലാം സുല്ലമിയുടെ വാതങ്ങള്‍ ആരോപണവും അധിക്ഷേപവും അസ്ഥാനത്തുമായെന്നും ഒരു ലക്കോട്ടു ഒട്ടിക്ക്യാനുള്ള ബുധിയെങ്കിലുമുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന രൂപത്തില്‍ വിശതമാക്കിയതാണ്. എന്നിട്ടും സൈബര്‍ സൈറ്റില്‍ വ്യക്തി ഹത്യ നടത്തുന്നു എന്ന് പ്രജരിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ ആശയാദര്ശ ദാരിദ്ര്യത്തിന്‍റെ അടയാളമാണ്.

ഷെയ്ഖ്‌ അല്ബാനിയോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ടാണ് ശബാബ് അദ്ധേഹത്തിന്‍റെ വീക്ഷണങ്ങള്‍ എഴുതിയത് എന്ന വാദം, ഇക്കൊല്ലത്തെ ഏറ്റവും വലിയ തമാശയായി പരിഗണിക്കാം. മാത്രമല്ല, അത് മലയാളികള്‍ സ്വീകരിച്ചു എന്ന അവകാശ വാദം, മടവൂരികള്‍ സ്വീകരിച്ചു എന്ന തിരുത്തലോടെ അന്ഗീകരിക്കുകയും ചെയ്യാം. പക്ഷെ, മടവൂരി ടീമില്‍ ദീനിനോടും സുന്നതിനോടും സ്നേഹവും കൂറുമുള്ള ആരെങ്കിലുമൊക്കെ "സൈലൻറ് മോഡില്‍" എങ്കിലും കാണും എന്ന ധാരണ തിരുത്താന്‍ പ്രതികരണക്കാരന്‍ ഹേതുവായി എന്നതില്‍ സമാധാനിക്കാം. ഇതിലെല്ലാം ഉപരിയായി ഷെയ്ഖ്‌ അല്ബാനിയെ ടാര്‍ഗറ്റ് ചെയ്തു കൊണ്ടുള്ള ലേഖന പരമ്പരകള്‍ ശബാബിനെ ഇതിനു മുമ്പും മലിനമാക്കിയിട്ടുണ്ട് എന്ന വസ്തുത പ്രതികരണക്കാരന്‍ അറിഞ്ഞു കാണില്ല. പ്രതികരണമെന്ന പേരില്‍ പ്രതികാരാഗ്നി ആളിക്കതിച്ചു വിമര്‍ശകരെ ചുട്ടു ചാമ്പലാക്കാന്‍ വെമ്ബുന്നവര്‍ക്ക് അതിനൊന്നും വേണ്ട പോലെ സമയം കിട്ടിക്കൊള്ളണമെന്നില്ല.

കേരളത്തിലെ അറിയപ്പെട്ട ഹദീസ് പണ്ഡിതനാണ് സലാം സുല്ലമിയെന്ന കാര്യം എതിരാളികള്‍ പോലും അംഗീകരിക്കുമത്രേ.
ആരാണ് അദ്ധേഹത്തിന്‍റെ എതിരാളികള്‍, അദ്ധേഹത്തെ അന്ഗീഗരിച്ചു എന്നതിന്‍റെ തെളിവെന്തു, എന്നൊന്നും ചോദിക്കരുത്.

സുല്ലമിയുടെ സത്യസന്തതയെക്കുരിച്ചോ ആത്മാര്തതയെക്കുരിച്ചോ ആര്കെങ്കിലും സംശയം ഉണ്ടോ എന്ന കാര്യം എനിക്കറിയില്ല. സ്വകാര്യ ജീവിതത്തില്‍ സത്യസന്തത പുലര്തിയെന്നതാണോ ടിയാന്‍ ഹദീസ് പണ്ടിതനാണെന്നു പറയാനുള്ള ന്യായം? വെച്ച് നീട്ടിയെന്നു പറയപ്പെടുന്ന തുട്ടുകള്‍ക്ക് മുമ്പില്‍ അദ്ദേഹം പ്രലോഭിതനായിരുന്നുവെങ്കില്‍ ഒരു പക്ഷെ ഷെയ്ഖ്‌ അല്ബാനിയെപ്പോലുള്ള മഹത്തുക്കള്‍ രക്ഷപ്പെട്ടേനെ.

ഹദീസിന്‍റെ വിഷയത്തില്‍ സംസാരിക്കാന്‍ അദ്ദേഹത്തിനുള്ള യോഗ്യത എന്ത് എന്ന ചോദ്യത്തെ എടവണ്ണക്കാരന്‍ തന്‍റെ പ്രതികാരാഗ്നിയില്‍ കരിച്ചു കളഞ്ഞതെത്? അതിനൊന്നും മറുപടി തരാനുള്ള കൈക്കരുത്തും കരളുറപ്പും പ്രതികരണക്കാരന് ഏതായാലും ഇല്ല.

പിന്നെ ആരെങ്കിലും എന്നെങ്കിലും സുല്ലമിയുടെ 'കിതാബുകള്‍' വായിക്കുകയോ അതിനെ അധികരിച്ച് പ്രഭാഷണം നടത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍, അതവരുടെ പോരാത്ത ടം എന്നല്ലാതെ ന്യായീകരിക്കുകയും തെളിവായി ഉദ്ധരിക്കുകയും
ചെയ്യുന്നത് മടവൂരികള്‍ക്കല്ലാതെ മറ്റാര്‍ക്കും ചേരില്ല.

ഷെയ്ഖ്‌ അല്‍ബാനി സ്വഹീഹുല്‍ ബുഖാരിയിലെയും സ്വഹിഹ് മുസ്ലിമിലെയും ഏതാനും ഹദീസുകളെ സംബന്ദിച്ചു നടത്തിയ നിരീക്ഷണങ്ങളെക്കുറിച്ചു ആഹ്ലുസ്സുന്നതിന്‍റെ ഉലമാക്കള്‍ എന്ത് പറഞ്ഞു എന്ന് പരിശോധിച്ചതിനു ശേഷം പോരെ പ്രതികരണക്കാരാ ഈ വെല്ലുവിളി.

മത കാര്യങ്ങളില്‍ എത്രമാത്രം ബുദ്ധി ആവാമെന്നും എപ്പോഴാണ് ആണ് അപകടമാവുന്നതെന്നും തിരിച്ചറിയണമെങ്കില്‍ ഉസൂലുകലെക്കുറിച്ചു ചെറിയ രൂപത്തിലുള്ള ധാരണയെങ്കിലും ഉണ്ടാവണം. അത് തിരിയാത്തവരോട് ഇത് പറഞ്ഞാല്‍ ബാലന്‍സ് ഇല്ലാത്തവന്‍ സൈക്കിളില്‍ കയറിയ പോലെ ഇരിക്കും !!

അഹ്ലുസ്സുന്നതില്‍ നിന്ന് വ്യതിചലിച്ചു പോയ ഖവാരിജുകള്‍, അവര്‍ക്ക് സംഭവിച്ച അടിസ്ഥാനപരമായ അബദ്ധം, സ്വഹാബതിന്‍റെ ധാരണയെ അവഗണിക്കുകയും സ്വന്തം ബുദ്ധിക്കും നിരീക്ഷണങ്ങള്‍ക്കും പ്രാമുഖ്യം കല്‍പ്പിക്കുകയും ചെയ്തുവെന്നതാണ്.

ശൈഖുല്‍ ഇസ്ലാം ഇബ്നു തീമിയ രഹ്മതുല്ലാഹി അലൈഹി, ആഹ്ലുസ്സുന്നതിന്‍റെ ഉലമാക്കളില്‍ തലയെടുപ്പുള്ള ആലിം ആണ്. അദ്ദേഹത്തിന് ശൈഖുല്‍ ഇസ്ലാം എന്ന വിശേഷണം തന്നെ വരാന്‍ കാരണം, തന്‍റെ അനുപമായ വൈജ്ഞാനിക അവഗാഹമാണ്. ഈ ശൈഖുല്‍ ഇസ്ലാമിനെയാണ് ഷെയ്ഖ്‌ സ്വാലിഹുല്‍ ഉസൈമീന്‍ രഹ്മതുല്ലാഹി അലൈഹി ബുദ്ധിയുടെ ആളാണെന്നു വിശേഷിപ്പിച്ചു എന്ന് എടവണ്ണക്കാരന്‍ അവകാശപ്പെടുന്നത്. ഒരു വെടിക്ക് രണ്ടു പക്ഷി ! അല്ലെ? അഹ്ലുസ്സുന്നതിന്‍റെ രണ്ടു ആലിമുകളെ ഒരേ സമയം പ്രതിക്കുട്ടില്‍ നിര്‍ത്താന്‍ പ്രതികര്‍ണക്കാരന്‍ നടത്തിയ ചെപ്പടി വിദ്യ നോക്കൂ ......! കമ്മ്യൂണിസ്റ്റ്‌ കാരനെ വെല്ലുന്ന പ്രതികാര ദാഹവും ജമായത്തെ ഇസ്ലാമിയെ തോല്പിക്കുന്ന വ്യതിയാന ചക്രവുമുള്ള മടവൂരിസം മുജാഹിദ് തട്ടകത്തില്‍ പിറവി കൊണ്ടതിന്‍റെ രസതന്ത്രം എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. !

— ബഷീർ പുത്തൂർ
0 Comments

ശിര്‍ക്ക് വരുന്ന വഴികള്‍

16/3/2012

0 Comments

 
മനുഷ്യ ജീവിതത്തിലേക്ക് ശിര്‍ക്ക് കടന്നു വരുന്ന വഴികള്‍ ധാരാളമാണ്, അതി സുക്ഷ്മമാണ്. അതിനാല്‍ തന്നെ നബിസല്ലല്ലാഹു അലൈഹി വസല്ലം ശിര്‍ക്കിനെക്കുരിച്ചു മുസ്ലിം ഉമ്മത്തിനെ ശക്തമായി താക്കീത് നല്‍കി.
قال رسول الله : ( يا أبا بكر ، للشركُ فيكُمْ أَخْفى من دَبيبِ النمل والذي نفسي بيده ، للشركُ فيكُمْ أَخْفى من دَبيبِ النمل ، ألا أَدُلُّكَ على شيءٍ إذا فَعَلْتَهُ ذَهَبَ عنك قَليلُهُ وكَثيرُهُ ؟ قُلْ : اللهُمَّ إني أَعوذُ بِكَ أَنْ أُشْرِكَ بِكَ و أنا أَعْلَمُ ، و اسْتَغْفِرُكَ لِما لا أَعَلَمُ ) صحيح الأدب المفرد
അവിടുന്ന് പറഞ്ഞു. "അല്ലയോ അബൂബക്കര്‍, തീര്‍ച്ചയായും ശിര്‍ക്ക്, നിങ്ങളില്‍ (മുസ്ലിം ഉമ്മത്തില്‍) ഉറുമ്പ് അരിച്ചു വരുന്നതിനേക്കാള്‍ ഗോപ്യമാണ്. ഞാന്‍ താങ്കളെ ഒരു കാര്യം അറിയിക്കട്ടെ,  അല്ലാഹുവേ ഞാന്‍ നിന്നോട് അറിഞ്ഞു കൊണ്ട് ശിര്‍ക്ക് ചെയ്യുന്നതില്‍ നിന്ന് കാവല്‍ ചോദിക്കുന്നു, അറിയാതെ ചെയ്തു പോകുന്നതില്‍ നിന്ന് പൊറുക്കല്‍ തേടുന്നു " എന്ന് നിങ്ങള്‍ പറയുക. അങ്ങിനെ ചെയ്യുന്ന പക്ഷം കുറച്ചായാലും കുടുതലായാലും അത് അകന്നു പോകും "
 
എന്താണ് ശിര്‍ക്ക് ? 
അല്ലാഹുവിനു മാത്രം അവകാശപ്പെട്ട ഇബാദത്ത് മറ്റുള്ളവര്‍ക്ക് - അവര്‍ ആരായിരുന്നാലും - വക വെച്ച് കൊടുക്കുന്നതിനാണ് ശിര്‍ക്ക് എന്ന് പറയുന്നത്.

അല്ലാഹു അല്ലാത്തവര്‍ക്ക് , അല്ലാഹുവിനു മാത്രം അവകാശപ്പെട്ട ഇബാദതുകള്‍ പുര്‍ണം ആയോ ഭാഗികമായോ സമര്‍പ്പിക്കുമ്പോള്‍ നമ്മുടെ ഇബാദത്തില്‍ ശിര്‍ക്ക് വന്നു.

ഇതിനു ഒരുപാട്ഇ നങ്ങളുണ്ട്. ഭയം, സ്നേഹം, ഭരമേല്‍പ്പിക്കല്‍, പ്രതീക്ഷ, ആഗ്രഹം, അനുസരണം, നേര്‍ച്ച, സഹായം തേടല്‍, ഭക്തി പ്രകടിപ്പിക്കല്‍ , ബലി, തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു.

ഉദാഹരണത്തിന്   : അല്ലാഹുവിനെ ഭയപ്പെടുന്നത് പോലെ അവന്‍റെ സൃഷ്ടികളില്‍ ആരെയെങ്കിലും ഭയപ്പെടുന്നത് . നമ്മള്‍ നായയെ ഭയപ്പെടുന്നു, പോലീസിനെ ഭയപ്പെടുന്നു, ഭാരാധികാരിയെ ഭയപ്പെടുന്നു, കള്ളന്മാരെയും കൊള്ളക്കാരെയും ഭയപ്പെടുന്നു, എല്ലാം ഭയം തന്നെ. എന്നാല്‍ ഇതെല്ലാം പ്രകൃതിപരമായ കാരണങ്ങളുമായി ബന്ധപ്പെട്ട ഭയമാണ്. ഇതൊന്നും അല്ലാഹുവിനെ ഭയപ്പെടുന്നത് പോലെയല്ല. അല്ലാഹുവിനെക്കുരിച്ചുള്ള ഭയം ഇതില്‍ നിന്നെല്ലാം അതീതമാണ്.

നാം മാതാപിതാക്കളെ സ്നേഹിക്കുന്നു, ഗുരുനാധന്മാരെയും മക്കളെയും ഭാര്യയേയും സ്നേഹിക്കുന്നു. ഈ സ്നേഹം പോലെയല്ല നമ്മള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നത്.
അപ്പോള്‍ അല്ലാഹുവിന്‍റെ, സൃഷ്ടികളെ സ്നേഹിക്കുന്നത് പോലെ അല്ല നാം അല്ലാഹുവിനെ സ്നേഹിക്കുന്നത്.
സൃഷ്ടികളെ ഭയപ്പെടുന്നത് പോലെയല്ല നാം അല്ലാഹുവിനെ ഭയപ്പെടുന്നത്.
സൃഷ്ടികളെ അനുസരിക്കുന്നത് പോലെയല്ല നമ്മള്‍ അല്ലാഹുവിന്‍റെ കല്പനകള്‍ അനുസരിക്കുന്നതും വഴിപ്പെടുന്നതും.
​
മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് അല്ലാഹു അല്ലാത്തവര്‍ക്ക്, അല്ലാഹുവിനു നല്‍കുന്ന രൂപത്തില്‍ നല്‍കുകയോ വക വെച്ച് കൊടുക്കുകയോ ചെയ്താല്‍ അത് ശിര്‍ക്കായി

​- ബഷീർ പുത്തൂർ
0 Comments

ശറഹു സ്സുന്നയില്‍ നിന്ന് -1

14/3/2012

0 Comments

 
ഇമാം ബര്‍ബഹാരി റഹ്മതുല്ലാഹി അലൈഹി പറയുന്നു:

യഥാര്‍ത്ഥ മാര്‍ഗത്തില്‍ നിന്നുള്ള വ്യതിയാനം രണ്ടു രുപതിലാണെന്ന് നീ മനസ്സിലാക്കണം.
​
ഒന്ന്,സദുദ്ദേശത്തോടുകൂടെ മാര്‍ഗ ഭ്രംശം സംഭവിച്ചവന്‍. അവന്‍റെ വീഴ്ച പിന്തുടരാന്‍ പാടില്ല, കാരണം അത് നാശമാണ്. അത് നാശമാണ്. 

മറ്റൊരാള്‍, സത്യത്തിനോട്‌ പുറം തിരിഞ്ഞു നില്‍ക്കുകയും മുന്‍ഗാമികള്‍ ആയ  സജ്ജനങ്ങളോട് വൈരുധ്യം പുലര്‍ത്തുകയും ചെയ്തവനാണ്. അവന്‍ സ്വയം പിഴച്ചവനും
മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ്. അവന്‍ ഈ ഉമ്മത്തിലെ ധിക്കാരിയായ ശൈത്താന്‍ ആണ്.  

അവനെക്കുറിച്ച് ജനങ്ങള്‍ക്ക്‌ താകീത് നല്‍കുകയും, അവന്‍റെ കഥ അവര്‍ക്ക് 
വ്യക്തമാക്കിക്കൊടുക്കുകയും ചെയ്യുകയെന്നത്  അറിയുന്നവരുടെ മേല്‍ ബാധ്യതയാണ്. ഒരാളും അവന്‍റെ ബിദ് അതില്‍ അകപ്പെട്ടു നശിച്ചു പോകാതിരിക്കനത്രേ ഇത്.

​(ഇമാം ബര്‍ബഹാരി - ശറഹുസ്സുന്ന)

- ബഷീർ പുത്തൂർ
قال البربهاري : اعلم أن الخروج من الطريق على وجهين؛ أما أحدهما: فرجل زل عن الطريق، وهو لا يريد إلا الخير، فلا يُقتدى بزلته،فإنه هالك. وآخر عاند الحق وخالف من كان قبله من المتقين، فهو ضال مضل، شيطان مريد في هذه الأمة، حقيق على من يعرفه أن يحذر الناس منه، ويبين لهم قصته؛ لئلا يقع أحد في بدعته فيهلك
[شرح السنة]
0 Comments

ആരാണ് 'അപരിചിതര്‍' ?

14/3/2012

0 Comments

 
നബി സല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു "ഇസ്ലാം അപരിചിതമായ നിലയിലാണ് വന്നത്. അത് വന്നത് പോലെ അപരിചിതാവസ്തയിലേക്ക് മടങ്ങും. അപ്പോള്‍ അപരിചിതര്‍ക്ക് ആശംസകള്‍!" - മുസ്ലിം-

​അബ്ദുല്ലാഹിബിന് അമ്ര്‍ റദിയള്ളാഹു അന്ഹുവില് നിന്നു: അദ്ദേഹം പറഞ്ഞു "ഒരു ദിവസം ഞങ്ങള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ കൂടെയായിരിക്കെ അവിടുന്ന് പറഞ്ഞു "അപരിചിതര്‍ക്ക് ആശംസകള്‍" പ്രവാചകരെ ആരാണ് അപരിചിതര്‍ എന്ന് ചോദിക്കപ്പെട്ടു; അദ്ദേഹം പറഞ്ഞു "വന്‍ ജനക്കൂട്ടത്തില്‍ സ്വാലിഹീങ്ങളായ ഒരു ചെറിയ കൂട്ടം ആളുകള്‍, അവരെ അനുസരിക്കുന്നവരെക്കാള്‍ ധിക്കരിക്കുന്നവരായിരിക്കും അധികമുണ്ടാവുക.  

​- ബഷീർ പുത്തൂർ​
عن ابي هريرة - رضي الله عنه - (( قال رسول صلي الله عليه وسلم-بدأ الإسلام غريبا وسيعود غريبا كما بدأ غريبا فطوبي للغرباء ))
رواه مسلم


​وفي حديث عبد الله بن عمرو قال :قال النبي - صلي الله عليه وسلم - ذات يوم,ونحن عنده - ((طوبى للغرباء قيل :ومن الغرباء ,يارسول الله ؟قال ناس صالحون قليل في ناس كثير زمن يعصيهم كثير ممن يطيعهم))
​ رواه احمد
0 Comments

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    December 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    March 2019
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    June 2017
    May 2017
    April 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    February 2013
    January 2013
    November 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖവാരിജ്
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബഷീർ പുത്തൂർ
    ബിദ്അത്ത്
    മരണം
    മൻഹജ്
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വർഗ്ഗം
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വഹാബികൾ
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2022. IslamBooks.in - All Rights Reserved.