വിവരമില്ലാത്തവൻ ദീൻ പറയരുത്
സംഘടനകൾ വായാടികളെ കയറൂരി വിടരുത് റുവൈബിളമാർ ഉലമാക്കളെ കുറിച്ച് തെറ്റിദ്ധാരണ പരത്തരുത് താബിഈവര്യനായ മസ്റൂഖ് നിവേദനം. കിൻദഃയിൽ വെച്ച് ഒരാൾ ദീൻ സംസാരിക്കവെ ഇപ്രകാരം പറഞ്ഞു: അന്ത്യനാളിൽ ഒരു ധൂമം പുറപ്പെടും. അത് കപടന്മാരുടെ കേൾവിയും കാഴ്ചയും പിടികൂടും. വിശ്വാസിയെ അത് പിടികൂടുന്നത് ജലദോഷ രൂപത്തിലായിരിക്കും." ഞങ്ങൾ ഭയചകിതരായി. ഞാൻ ഇബ്നു മസ്ഊദ് رحمه الله വിനെ സമീപിച്ചു. ചാരിയിരിക്കുകയായിരുന്ന അദ്ദേഹം കുപിതനായി എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു. അറിവുള്ളവൻ സംസാരിക്കട്ടെ. അറിവില്ലാത്തവൻ അല്ലാഹുവിന്നറിയാം എന്നു പറയട്ടെ. തനിക്ക് അറിയാത്ത കാര്യം എനിക്ക് അറിയില്ല എന്നു പറയുന്നത് തീർച്ചയായും അറിവിൽപെട്ടതാണ്. (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്) -അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
0 Comments
മിഖ്ദാം ബിൻ മഅ്ദീകരിബ് അൽ കിന്ദി رضي الله عنه നിവേദനം. തീർച്ചയായും നബി ﷺ പറയുകയുണ്ടായി: ഒരാൾ തന്റെ സോഫയിൽ ചാരിക്കിടന്ന്, എന്റെ വചനങ്ങളിലൊന്ന് അയാളോട് ഉദ്ധരിക്കപ്പെടുന്ന കാലം വരാറായി. അപ്പോൾ അയാൾ പറയും : നമുക്കും നിങ്ങൾക്കുമിടയിൽ അല്ലാഹുവിന്റെ ഗ്രന്ഥമുണ്ടല്ലോ. അതിൽ ഹലാലായി കാണുന്നതിനെ നാം നിയമാനുസാരമായി ഗണിക്കും. അതിൽ ഹറാമായി കാണുന്നതിനെ നാം നിഷിദ്ധമായി കാണുകയും ചെയ്യും. അറിയുക! അല്ലാഹുവിന്റെ ദൂതൻ നിഷിദ്ധമാക്കിയത് അല്ലാഹു നിഷിദ്ധമാക്കിയതിനു തുല്യമാണ്.[ഇബ്നു മാജഃ, സുനനിൽ ഉദ്ധരിച്ചത്] - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് عن المقدام بن معدي كرب الكندي، أن رسول الله ﷺ قال : يوشك الرجل متكئا على أريكته، يحدث بحديث من حديثي، فيقول: بيننا وبينكم كتاب الله عز وجل، فما وجدنا فيه من حلال استحللناه، وما وجدنا فيه من حرام حرمناه، ألا وإن ما حرم رسول الله مثل ما حرم الله
[ابن ماجه في سننه، وصححه الألباني] അബ്ദുള്ളാഹിബ്നു മസ്ഊദ് رضي الله عنه വിൽ നിന്ന്: നബി ﷺ പറഞ്ഞു: അന്ത്യ നാളിനു മുമ്പായി (സംഭവിക്കുന്ന കാര്യങ്ങൾ)
"പ്രത്യേകക്കാരോട് മാത്രമായി സലാം പറയൽ, ഭർത്താവിനെ ഭാര്യ കച്ചവടത്തിൽ സഹായിക്കുന്നേടത്തോളം കച്ചവടത്തിന്റെ വ്യാപനം, കുടുംബ ബന്ധങ്ങൾ മുറിക്കൽ, എഴുത്തിന്റെ (വിജ്ഞാനം) വ്യാപിക്കൽ, കള്ള സാക്ഷ്യം പ്രത്യക്ഷപ്പെടൽ, ശെരിയായ സാക്ഷ്യം മറച്ചു വെക്കൽ". (സ്വഹീഹുൽ അദബിൽ മുഫ്റദ്) മുകളിലെ ഹദീസിൽ "വിജ്ഞാനം വ്യാപിക്കും" എന്നത് കൊണ്ടുള്ള ഉദ്ദേശം, ഭൗതികമായ അഥവാ ദുൻയവിയായ അറിവുകളും അതുപോലെയുള്ള വൈജ്ഞാനിക ശാഖകളും വ്യാപകമാകും എന്നാണ്. അല്ലാതെ ശർഇയ്യായ ഇൽമ് വ്യാപിക്കും എന്നല്ല. മതപരമായ അറിവ് കാലം കഴിയുന്നതിനനുസരിച്ചു കുറഞ്ഞു കൊണ്ടെയിരിക്കുകയാണ് ചെയ്യുക. അത് പോലെത്തന്നെ അവസാന കാലത്ത് സ്ത്രീകൾ കച്ചവടരംഗത്തേക്കു വരും എന്ന് പറഞ്ഞത് അത് വിലക്കപ്പെട്ട കാര്യമാണ് എന്ന അർത്ഥത്തിലല്ല. മറിച്ച് അന്ത്യ നാളിന്റെ അടയാളമായി പ്രാപഞ്ചിക നിയമം എന്ന നിലയിൽ അങ്ങിനെയുള്ള അവസ്ഥ സംജാതമാകുമെന്നാണ് - ബശീർ പുത്തൂർ
|
IslamBooks.inBooks and Articles on Islam, correct and pure. Archives
April 2025
Categories
All
|