IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

സ്ത്രീകളാകുന്നു...

19/12/2024

0 Comments

 
അബ്ദു റഹ്‌മാൻ ബിൻ ശിബ് ല് رضي الله عنه നിവേദനം, ഞാൻ റസൂൽ ﷺ പറയുന്നത് കേട്ടു : അധർമ്മകാരികൾ അവർ നരകാവകാശികളാണ്.

അവർ ചോദിച്ചു: ആരാകുന്നു ഈ അധർമ്മകാരികൾ?

അവിടുന്നു പറഞ്ഞു: സ്ത്രീകളാകുന്നു .

അവർ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! അവർ നമ്മുടെ മാതാക്കളും നമ്മുടെ പെൺമക്കളും നമ്മുടെ സഹോദരികളും നമ്മുടെ ഭാര്യമാരും അല്ലയോ ?

അവിടുന്ന് പറഞ്ഞു: അതെ, എന്നാൽ അവർക്ക് വല്ലതും നൽകപ്പെട്ടാൽ നന്ദികാണിക്കില്ല , പരീക്ഷണത്തിന് വിധേയമായാൽ അവർ ക്ഷമിക്കുകയില്ല.

(ഹാകിം, അഹ്മദ്, അൽബാനി സ്വഹീഹയിൽ രേഖപ്പെടുത്തിയത്)

- അബൂ സ്വലാഹ് അബ്ദുൽ കരീം അമാനി 
قال رسول الله​ ﷺ​ : إنّ الفُسّاقَ هُمْ أهل النار
قیل: يا رسولَ اللهِ ومَنْ الفُسّاقُ؟
قال​: النِّساء
قال رجل: يا رسولَ اللهِ! أَوَلَسْنَ أُمَّهَاتِنَا وَأَخَوَاتِنَا وَ أَزْوَاجَنا؟​
 قال: بلى؛ ولَكِنَّهُنَّ إذا أُعْطِينَ لَمْ يَشْكُرْنَ، وَإِذَا ابْتُلِينَ لَمْ يَصْبِرْنَ
​

الصحيحة ٣٠٤٨​
0 Comments

കടപ്പാട്

14/12/2023

0 Comments

 
ആഇശ رَضِيَ اللَّهُ عَنْهَا യുടെ അടുക്കൽ ഒരു സ്ത്രീ വന്നിട്ട് ചോദിച്ചു: ജനങ്ങളിൽ ആരാണ് എനിക്ക് ഏറ്റവും കടപ്പെട്ടത്? 

അവർ പറഞ്ഞു: നിന്റെ ഭർത്താവ്.

അവൾ ചോദിച്ചു: അപ്പോൾ അദ്ദേഹത്തിന് ഏറ്റവും കടപ്പെട്ടത് ആരാണ്?

അവൾക്ക് അദ്ദേഹത്തോട് കടപ്പാട് നിശ്ചയിച്ചുകൊടുത്തപോലെ അദ്ദേഹ ത്തിന് തിരിച്ചും ഏൽപ്പിച്ചേക്കുമെന്ന പ്രതീക്ഷയോടെയാണ് അവൾ അങ്ങനെ ചോദിച്ചത്.

അപ്പോൾ അവർ പ്രതിവചിച്ചു: അദ്ദേഹത്തിന്റെ ഉമ്മയാണ്.

(ഹന്നാദ് ബിൻ സരി സുഹ്ദിൽ ഉദ്ധരിച്ചത്)

– അബൂ തൈമിയ്യ 
​
قال هناد بن السري رحمه الله: حَدَّثَنَا أَبُو الْأَحْوَصِ، عَنْ سَعِيدِ بْنِ مَسْرُوقٍ، عَنْ رَجُلٍ قَالَ: أَظُنُّهُ ابْنَ أَبْزَى قَالَ: جَاءَتِ امْرَأَةٌ إِلَى عَائِشَةَ رَضِيَ اللَّهُ عَنْهَا، فَقَالَتْ لَهَا: مَنْ أَعْظَمُ النَّاسِ عَلَيَّ حَقًّا؟ قَالَتْ: «زَوْجُكِ» قَالَتْ: فَمَنْ أَعْظَمُ النَّاسِ عَلَيْهِ حَقًّا رَجَاءً أَنْ تَجْعَلَ لَهَا عَلَيْهِ نَحْوَ مَا جَعَلَتْ لَهُ عَلَيْهَا، فَقَالَتْ: «أُمُّه» (الزهد لهناد بن السري)
​
Download Poster
0 Comments

വീട്ടിൽ ഐച്ഛിക നമസ്കാരങ്ങൾ

13/10/2023

0 Comments

 
ജാബിർ റദിയള്ളാഹു അൻഹുവിൽ നിന്ന് അദ്ദേഹം പറഞ്ഞു നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു :

"നിങ്ങളിലൊരാൾ തന്റെ മസ്ജിദിൽ വെച്ച് നമസ്കാരം നിർവ്വഹിച്ചു കഴിഞ്ഞാൽ, തന്റെ നമസ്കാരത്തിൽ നിന്ന് ഒരുവിഹിതം അവന്റെ വീട്ടിൽ വെച്ചാക്കട്ടെ. തീർച്ചയായും തന്റെ നമസ്കാരത്തിൽ നിന്ന് വീട്ടിൽ വെച്ചാക്കുന്നതിൽ അല്ലാഹു നന്മയാക്കിയിട്ടുണ്ട്"

ഐച്ഛിക നമസ്കാരങ്ങൾ വീട്ടിൽ വെച്ചാക്കുന്നതിലെ പ്രാധാന്യം

​— ബഷീർ പുത്തൂർ
​
عَن جَابِرٍ قَالَ: قَالَ رَسُولِ اللهِ - صلى الله عليه وسلم -: إِذَا قَضَى أَحَدُكُمُ الصَّلاةَ فِي مَسجِدِهِ، فَلْيَجْعَل لِبَيتِهِ نَصِيبًا مِن صَلاتِهِ، فإِنَّ الله جَاعِلٌ فِي بَيْتِهِ مِن صَلاتِهِ خَيْرًا
مسلم 778 رواه أحمد 3/316
0 Comments

​സ്വർഗസ്ഥരായ പുരുഷന്മാർ സ്വർഗസ്ഥരായ സ്ത്രീകൾ

30/9/2023

0 Comments

 
അനസ് ബ്നു മാലിക് رضي الله عنه നിവേദനം നബി ﷺ ചോദിച്ചു: നിങ്ങളിലെ സ്വർഗസ്ഥരായ പുരുഷന്മാർ ആരെന്ന് ഞാൻ അറിയിച്ചുതരട്ടെയോ?

ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അറിയിച്ചു തന്നാലും.

അദ്ദേഹം പറഞ്ഞു: നബിമാർ സ്വർഗത്തിലാണ്, സ്വിദ്ദീഖുകൾ സ്വർഗത്തിലാണ്, ശഹീദുകൾ സ്വർഗത്തിലാണ്, കുട്ടികൾ സ്വർഗത്തിലാണ്, പട്ടണത്തിന്റെ മറ്റൊരറ്റത്ത് താമസിക്കുന്ന തന്റെ സഹോദരനെ ഒരുത്തൻ സന്ദർശിക്കുന്നു, അല്ലാഹുവിന്നുവേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല അവനെ സന്ദർശിക്കുന്നത്, അവനും സ്വർഗത്തിലാണ്.

നബി ﷺ ചോദിച്ചു: നിങ്ങളിലെ സ്വർഗസ്ഥരായ സ്ത്രീകൾ ആരെന്ന് ഞാൻ അറിയിച്ചുതരട്ടെയോ?

ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അറിയിച്ചു തന്നാലും.

അദ്ദേഹം പറഞ്ഞു: നന്നായി സ്നേഹിക്കുന്ന, നല്ലോണം പ്രസവിക്കുന്നവരെല്ലാം, അവൾക്കു ദേഷ്യം വന്നാലോ, അവളോട് ദേഷ്യപ്പെട്ടാലോ അവൾ പറയും: ഇതാ എന്റെ കൈ അത് നിങ്ങളുടെ കൈയിലാണ് (ഞാൻ നിങ്ങളുടെ പിടുത്തത്തിലാണ്). നിങ്ങളെന്നോട് പൊരുത്തപ്പെടാതെ ഒരുപോള കണ്ണടക്കില്ല ഞാൻ.
 
— അബൂ തൈമിയ്യ ഹനീഫ്‌

​عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: «أَلَا أُخْبِرُكُمْ بِرِجَالِكُمْ فِي الْجَنَّةِ؟» قَلْنَا: بَلَى يَا رَسُولَ اللهِ. قَالَ: «النَّبِيُّ
 فِي الْجَنَّةِ، وَالصِّدِّيقُ فِي الْجَنَّةِ، وَالشَّهِيدُ فِي الْجَنَّةِ، وَالْمَوْلُودُ فِي الْجَنَّةِ، وَالرَّجُلُ يَزُورُ أَخَاهُ فِي نَاحِيَةِ الْمِصْرِ، لَا يَزُورُهُ إِلَّا اللَّهُ فِي الْجَنَّةِ، أَلَا أَخْبِرُكُمْ بِنِسَائِكُمْ فِي الْجَنَّةِ» قُلْنَا: بَلَى يَا رَسُولَ اللَّهِ قَالَ: كُلَّ وَدُودٍ وَلُودٍ إِذَا غَضِبَتْ أَوْ أَسِيءَ إِلَيْهَا قَالَتْ: هَذِهِ يَدِي فِي يَدِكَ، لَا أَكْتَجِلُ بِغَمْضِ حَتَّى تَرْضَى» (رواه الطبراني وحسنه الألباني)
0 Comments

ഹദീസ് നൽകുന്ന പാഠങ്ങൾ - 01

27/8/2023

0 Comments

 
عَنْ عَائِشَةَ رضي الله عنها ، قَالَتْ
جَاءَتْنِي مِسْكِينَةٌ تَحْمِلُ ابْنَتَيْنِ لَهَا، فَأَطْعَمْتُهَا ثَلَاثَ تَمْرَاتٍ، فَأَعْطَتْ كُلَّ وَاحِدَةٍ مِنْهُمَا تَمْرَةً وَرَفَعَتْ إِلَى فِيهَا تَمْرَةٌ لِتَأْكُلَهَا، فَاسْتَطْعَمَتْهَا ابْنَتَاهَا، فَشَقَّتْ الثَّمَرَةَ الَّتِي كَانَتْ تُرِيدُ أَنْ تَأْكُلَهَا بَيْنَهُمَا، فَأَعْجَبَنِي شَأْنُهَا، فَذَكَرْتُ الَّذِي صَنَعَتْ لِرَسُولِ اللَّهِ ، فَقَالَ: «إِنَّ اللَّهَ قَدْ أَوْجَبَ لَهَا بِهَا الْجَنَّةَ، أَوْ أَعْتَقَهَا بِهَا مِنَ النَّارِ
رَوَاهُ مُسْلِمٌ فِي صَحِيحِه

ആയിശ് رضي الله عنها പറയുന്നു:

ഒരു പാവം സ്ത്രീ അവരുടെ രണ്ടു പെൺകുട്ടികളുമായി എന്റെ അടുക്കൽ വന്നു. അവർക്ക് ഞാൻ മൂന്ന് കാരക്ക കൊടുത്തു. അവർ രണ്ടു പേർക്കും ഓരോ കാരക്ക വീതം നൽകി. ഒരെണ്ണം തനിക്ക് കഴിക്കാനായി വായിലേക്ക് നീട്ടി. അപ്പോൾ അതും അവർ രണ്ടുപേരും ആവശ്യപ്പെട്ടു. അവർ കഴിക്കാൻ ഉദ്ദേശിച്ച കാരക്കയും രണ്ടു കീറാക്കി അവർക്ക് കൊടുത്തു. 

​
ഇക്കാര്യം എന്നെ വല്ലാതെ അതിശയപ്പെടുത്തി. അവർ ചെയ്തത് ഞാൻ നബിയോട് വിശദീകരിച്ചു.

അവിടുന്ന് പറഞ്ഞു: നിശ്ചയമായും അതു മുഖേന അല്ലാഹു അവർക്ക് സ്വർഗ്ഗം ഉറപ്പാക്കിയിരിക്കുന്നു. അല്ലെങ്കിൽ, മുഖന അവൻ അവരെ നരകത്തിൽനിന്ന്
മോചിപ്പിച്ചിരിക്കുന്നു.

(മുസ്ലീം സ്വഹീഹിൽ ഉദ്ധരിച്ചത്)

ഹദീസ് നൽകുന്ന പാഠങ്ങൾ
  • പാവങ്ങൾക്ക് ഭക്ഷണം നൽകുന്നത് വലിയ പുണ്യം
  • വിശന്നവന് കൈവശമുള്ളത് നൽകാം, അത ചെറുതാണെങ്കിലും
  • അതിഥികളോടും ആഗതരോടും കഴിക്കാൻ വല്ലതും വേണോ എന്ന് ചോദിക്കുന്നതല്ല മര്യാദ കൈവശമുള്ളത് നൽകുക, ആവശ്യമുള്ളത് കഴിക്കുക
  • അതിനുള്ള അധികാരം ഗൃഹനായികയുടേതാണ്; ഭർത്താവിനോട് ഓരോന്നിനും പ്രത്യേകമായി അനുവാദം ചോദിക്കേണ്ടതില്ല.
  • പെൺകൊടികൾ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം; വീടിന്റെ ഭാഗ്യതിലകം. അവരോടുള്ള കരുതലും കനിവും നരകത്തിൽ നിന്നുള്ള മോചനവും സ്വർഗ്ഗപ്രവേശവും ഉറപ്പാക്കുന്നു.

- ​അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌
0 Comments

ഇവരാ പെൺകുട്ടികൾ !

26/1/2023

0 Comments

 
​ആസ്വിം ബിൻ അലി رحمه الله ക്ക് വാസിത്വിൽ നിന്ന് തൻ്റെ രണ്ടു പെൺകൊടിമാരയച്ച കത്ത് വന്നു:

ഞങ്ങളുടെ ഉപ്പാ,
“ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് പറയി പ്പിക്കാനായി ആ മനുഷ്യൻ (അബ്ബാസീ ഖലീഫയായ മുഅ്തസ്വിം) അഹ്മദ് ബിൻ ഹൻബലിനെ പിടികൂടി ചമ്മട്ടികൊണ്ടടിച്ച വിവരം ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്.

ആയതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണേ. അയാൾ നിങ്ങളോടതിന് ആവശ്യപ്പെട്ടാൽ നിങ്ങൾ ഒരു നിലക്കും അതിന് ഉത്തരം ചെയ്യരുതേ.

അല്ലാഹു തന്നെ സത്യം!

ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് നിങ്ങൾ പറഞ്ഞതായി കേൾക്കേണ്ടി വരുന്നതിനെക്കാൾ നിങ്ങളുടെ മരണവാർത്ത കേൾക്കുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം."

- അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 
وجاء كتاب ابنتي عاصم من واسط

يا أبانا! إنه بلغنا أن هذا الرجل أخذ أحمد بن حنبل، فضربه بالسوط على أن يقول القرآن مخلوق فاتق الله، ولا تجبه إن سألك فوالله لأن يأتينا نعيك أحب إلينا من أن يأتينا أنك قلت القرآن مخلوق

(تهذيب الكمال ٥١٤/١٣)
Download Poster
0 Comments

​കെട്ടിക്കുടുങ്ങി, ഇംറാൻ

9/1/2023

0 Comments

 
ഇംറാൻ ബിൻ ഹത്വാൻ അഹ്ലുസ്സുന്നഃക്കാരനായിരുന്നു. ഹദീസ് പണ്ഡിതൻ, നിവേദകൻ, സുന്നത്തിന്റെ വാഹകൻ ബുഖാരി പോലും ഹദീസ് സ്വീകരിച്ച നിവേദകൻ പ്രശസ്തനായ കവി... അങ്ങനെയായിരുന്നു പഴയ ഇംറാൻ.

വിരൂപനെങ്കിലും സൌന്ദര്യാസ്വാദകനായിരുന്ന ഇംറാൻ ലാവണ്യവും ചാരുതയുമുള്ള ഒരു പെണ്ണിനെ കെട്ടാൻ മോഹിച്ചു. ഖവാരിജുകളിൽപെട്ട ഒരു സുന്ദരിയെ തന്നെ കെട്ടാൻ കിട്ടി. വിവാഹാനന്തരം അവളെ സുന്നത്തിലേക്ക് മാറ്റാമെന്നു വ്യാമോഹിച്ചു ശ്രമിച്ചു, നടന്നില്ല. കാര്യം അങ്ങനെയാണല്ലോ.

അവളുടെ സൌന്ദര്യത്തിൽ വീണ ഇംറാന് തിരിച്ചു കേറാനായില്ല അവൾ അയാളെ ഖവാരിജ് പക്ഷത്തേക്ക് മാറാൻ നിർബന്ധിച്ചു. അപ്പോഴേക്കും മതത്തെക്കാൾ മദം വലുതായിക്കഴിഞ്ഞിരുന്നു.അങ്ങനെ അയാളും പ്രതിലോമകാരിയായി. ഖാരിജിയായി.അലി ബിൻ അബീ ത്വാലിബി رضي الله عنه നെ  വധിച്ച ഇബ്നു മുൽജിമിനെ കുറിച്ച് പാടി, ആ പുകഴ്ത്തു പാട്ട് ചരിത്രത്താളുകളിൽ കിടപ്പുണ്ട്. അല്ലാഹുവിന്റെ മുഖാമുഖമുള്ള വിചാരണയിൽ ഇനി എന്തു പറയും?

പാഠം: മേലിൽ ആരും കെട്ടിക്കുടുങ്ങാതിരിക്കാൻ സൂക്ഷിക്കുക.

- അബൂ താരിഖ് സുബൈർ മുഹമ്മദ് 
Download Poster
0 Comments

​​പെരുന്നാൾ ദിവസത്തിലെ സ്വദഖ:

20/7/2021

0 Comments

 
അല്ലാഹുവിന്റെ റസൂൽ ﷺ ബലി പെരുന്നാൾ, ചെറിയ പെരുന്നാൾ ദിവസങ്ങളിൽ ജനങ്ങളോട് പറയുമായിരുന്നു:

تَصَدَّقُوا، تَصَدَّقُوا، تَصَدَّقُوا

നിങ്ങൾ സ്വദഖ ചെയ്യുവീൻ, നിങ്ങൾ സ്വദഖ ചെയ്യുവീൻ, നിങ്ങൾ സ്വദഖ ചെയ്യുവീൻ. സ്വദഖ ചെയ്തിരുന്നതിൽ അധികവും സ്ത്രീകളായിരുന്നു.(മുസ്‌ലിം)
​​
- അബൂ തൈമിയ്യ ഹനീഫ്
وعن أبي سعيد الخذري أنَّ رَسولَ اللهِ صَلَّى اللَّهُ عليه وسلَّمَ، كانَ يَخْرُجُ يَومَ الأضْحَى، وَيَومَ الفِطْرِ

وَكانَ يقولُ: تَصَدَّقُوا، تَصَدَّقُوا، تَصَدَّقُوا، وَكانَ أَكْثَرَ مَن يَتَصَدَّقُ النِّسَاءُ (مسلم)
0 Comments

പരലോക കാര്യത്തിൽ സഹായിക്കുന്നവൾ

22/8/2020

0 Comments

 
ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ബ്നു അബ്ദിൽ വഹാബ് رحمه الله ഉയൈനയിലെ അമീർ ഉഥ്മാൻ ബ്നു മഅ'മറിന്റെ വധഭീഷണിയെ തുടർന്ന് ദിർഇയ്യയിലേക്ക് പാലായനം ചെയ്തു. അവിടെ അമീർ മുഹമ്മദ് ബ്നു സുഊദ് رحمه الله തന്റെ പ്രിയതമ മൂളീ ബിൻത് സുൽത്താൻ അബീ വഹ്താനുമായി  موضي بنت سلطان أبي وهطان رحمها الله  കൂടിയാലോചന നടത്തിയ സന്ദർഭം.

ശൈഖുൽ ഇസ്‌ലാമിന്റെ ദഅ്‌വത്ത് അല്ലാഹുവിന്റെ ദീനിനെ തനതായ രൂപത്തിൽ ഉൾകൊള്ളുന്നതും, തൗഹീദിലേക്കുള്ള ക്ഷണവുമാണെന്നും കൃത്യമായി തിരിച്ചറിഞ്ഞ വിവേകമതിയായ ആ മഹതി തന്റെ പ്രിയതമനു നൽകിയ വസിയ്യത്ത് ഒരു മഹത്തായ ചരിത്രത്തിന്റെ നാന്ദിയും ദൗലതുത്തൗഹീദിന്റെ അടിത്തറ പാകുന്നതിന്ന്  നിമിത്തവുമായി.

അവർ പറഞ്ഞു:
"إن هذا الرجل ساقه الله إليك، وهو غنيمة، فاغتنم ما خصك الله به"
"തീർച്ചയായും അല്ലാഹുവാണ് ഈ മനുഷ്യനെ താങ്കളുടെ അടുക്കലേക്ക് കൊണ്ടുവന്നു തന്നത്. അദ്ദേഹം ഒരു ആർജ്ജനമാണ്. അല്ലാഹു താങ്കൾക്ക് നൽകിയതുകൊണ്ട് നേട്ടം കൈവരിക്കുവീൻ."

— അബൂ തൈമിയ്യ ഹനീഫ്

0 Comments

ഈമാനിൽ സഹായിക്കുന്നവൾ

14/8/2020

0 Comments

 
പക്വമതിയും വിവേകിനിയുമായ ഒരു മഹതിയുടെ വാക്കിന് പുരുഷന്റെ നിശ്ചയദാർഢ്യത്തിന്റെ നട്ടെല്ലിന്നു കരുത്തു പകരാനാകുമെന്നതിന് ചരിത്രവും വർത്തമാനവും സാക്ഷികളാണ്.

ഹുദൈബിയ സന്ധിയുടെ സന്ദർഭം,
ഉംറ നിർവ്വഹിക്കാതെ മദീനയിലേക്ക് മടങ്ങിപ്പോകാൻ അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم തീരുമാനിച്ചു. തന്റെ അനുചരന്മാരോട് ഉംറയിൽ നിന്നു വിരമിക്കാൻ കൽപ്പിച്ചുകൊണ്ട് അവിടുന്നു പറഞ്ഞു:
"قوموا فانحروا ثم احلقوا"
"നിങ്ങളെല്ലാവരും എഴുന്നേറ്റ് അറവു നിർവ്വഹിക്കൂ, എന്നിട്ട് തലമുണ്ഡനം ചെയ്യൂ."

ദു:ഖ പരവശരായിരുന്ന അവരിലൊരാളും എഴുന്നേറ്റു ചെന്നില്ല. മൂന്നു തവണ ആവർത്തിച്ചു പറഞ്ഞിട്ടും ആരും എഴുന്നേൽക്കാതിരുന്നപ്പോൾ നബി صلى الله عليه وسلم ഉമ്മു സലമ رضي الله عنها യുടെ അടുത്തേക്ക് ചെന്നു. തന്റെ ജനങ്ങളിൽ നിന്ന് നേരിടേണ്ടി വന്ന അനുഭവം വിവരിച്ചു.

വിവേകമതിയായ അവർ പറഞ്ഞു:
"يا نبي الله، أتحب ذلك، اخرج ثم لا تكلم أحدًا منهم كلمةً حتى تنحر بدنك وتدعو حالقك فيحلقك"
"അല്ലാഹുവിന്റെ ദൂതരേ, അവർ അത് ചെയ്യണമെന്നാണ് താങ്കൾ ഇഷ്ടപ്പെടുന്നതെങ്കിൽ ചെല്ലൂ, എന്നിട്ട് താങ്കളുടെ മൃഗത്തെ അറുക്കുകയും, മുണ്ഡനം ചെയ്യുന്നവനെ വിളിച്ച് താങ്കളുടെ മുടി മുണ്ഡനം നടത്തുകയും ചെയ്തിട്ടല്ലാതെ അവരിലൊരാളോടും ഒരു വാക്കുപോലും ഉരിയാടരുത്".

ഉമ്മു സലമയുടെ വാക്കുകൾ അക്ഷരം പ്രതി പാലിച്ച് നബി صلى الله عليه وسلم അപ്രകാരം ചെയ്തു. അനുചരന്മാരെല്ലാവരും അതിവേഗതയിൽ അദ്ദേഹത്തെ അനുധാവനം ചെയ്തുകൊണ്ട് ബലി നിർവ്വഹിച്ചു, തല മുണ്ഡനവും ചെയ്തു.

- അബൂ തൈമിയ്യ ഹനീഫ്

0 Comments

പെൺ കരുത്ത്!

12/8/2020

0 Comments

 
യഥാർത്ഥ പെൺകരുത്ത് തളരുന്ന നേരത്ത് പുരുഷനെ താങ്ങി നിർത്താനുള്ള കരുത്താണ്. പ്രയാസം പേറി കലുഷിതമായ മനസ്സുമായി തളർന്നു വരുന്ന അവനെ സമാശ്വസിപ്പിക്കാനുള്ള കരുത്ത്.

ഹിറാ ഗുഹയിൽ ആദ്യമായി മലക്ക് ജിബ്രീലുമായി സന്ധിച്ച സന്ദർഭം, ഭയവിഹ്വലനായി തന്റെ പ്രിയതമയുടെ അരികിലേക്ക് ഓടിച്ചെന്നു നബി صلى الله عليه وسلم.

അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു:
"زملوني... زملوني...."
"എന്നെ പുതപ്പിക്കൂ... എന്നെ പുതപ്പിക്കൂ..."

അതിവേഗം അവർ അദ്ദേഹത്തെ പുതപ്പിച്ചു.
ആ പേടി മാറുവോളം പുതപ്പിച്ചു. കരുതലിന്റെ ആ പുതപ്പിൽ കിടന്നുകൊണ്ട് അദ്ദേഹം പറഞ്ഞു:
"أي خديجة، مالي لقد خشيت على نفسي"
"ഖദീജാ എനിക്കെന്തു പറ്റി? ഞാൻ വല്ലാതെ ഭയപ്പെടുന്നു."
നടന്ന കാര്യങ്ങൾ അവരുമായി പങ്കുവെച്ചു. അതുകേട്ട് ആശ്വാസത്തിന്റെ വാക്കുകളുമായി അവർ അദ്ദേഹത്തെ സ്നേഹം കൊണ്ട് പുതപ്പിച്ചു:
"كلا، أبشر فوالله لا يخزيك الله أبدا"
"താങ്കൾ ഭയപ്പെടരുത്, സമാധാനിക്കു, സന്തോഷവാനായിരിക്കൂ. അല്ലാഹുവാണ, ഒരിക്കലും താങ്കളെ അല്ലാഹു നിന്ദിക്കുകയില്ല."

സ്നേഹത്തിന്റെ തെളിമയാർന്ന ആ കണ്ണാടിയിൽ നന്മയുടെ നിഴലുകൾ പതിച്ചു. അദ്ദേഹത്തിന്റെ നന്മകൾ അതിൽ തെളിയിച്ചു നിർത്തി, സൽഗുണങ്ങൾ ഓരോന്നായി അതിൽ പ്രതിബിംബിച്ചു.

ഹൃദയത്തിൽ നിന്നു കോരിയെടുത്ത തേനൂറുന്ന വാക്കുകൾകൊണ്ട് അവ ഓരോന്നായി അവർ പകർന്നുകൊടുത്തു:
"فوالله إنك لتصل الرحم، وتصدق الحديث، وتحمل الكل، وتكسب المعدوم، وتقري الضيف، وتعين على نوائب الحق"
"അല്ലാഹുവാണ്, തീർച്ചയായും താങ്കൾ കുടുംബ ബന്ധം ചേർക്കുന്നു, സംസാരത്തിൽ സത്യസന്ധത പുലർത്തുന്നു, ഭാരം പേറുന്നവനെ സഹായിക്കുന്നു, അഗതിക്ക് നൽകുന്നു, അതിഥിയെ ആദരിക്കുന്നു, അപകടത്തിലകപ്പെട്ട അർഹരായവരെ സഹായിക്കുന്നു."

സ്നേഹത്തിന്റെ ആ പുതപ്പുകൊണ്ട് കരുത്തു പകർന്നു ... زملوني... زملوني.

— അബൂ തൈമിയ്യ ഹനീഫ്
0 Comments

"സ്ത്രീകളുടെ കൂട്ടത്തിൽ നിന്ന് സ്വർഗത്തിൽ പ്രവേശിക്കുകയില്ല..."

29/6/2020

0 Comments

 
ഉമാറത് ബ്നു ഖുസൈമ പറയുന്നു:
ഞങ്ങൾ അംറ് ബ്നുൽ ആസ്വ് رضي الله عنه ന്റെ കൂടെ ഹജ്ജോ ഉംറയോ നിർവ്വഹിച്ചുകൊണ്ടിരിക്കെ അദ്ദേഹം പറയുകയുണ്ടായി:

ഞങ്ങൾ അല്ലാഹുവിന്റെ റസൂലിന്റെ കൂടെ ഈ താഴ്‌വരയിലായിരുന്ന വേളയിൽ അദ്ദേഹം ചോദിച്ചു:
"നോക്കൂ, നിങ്ങൾ വല്ലതും കാണുന്നുണ്ടോ?"

ഞങ്ങൾ പറഞ്ഞു: "ഞങ്ങൾ കാക്കകളെ കാണുന്നുണ്ട്, ആ കൂട്ടത്തിൽ കൊക്കും കാലുകളും ചുവപ്പുള്ള (أعصم ആയ) ഒരു കാക്കയുമുണ്ട്."

അപ്പോൾ അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു:
"സ്ത്രീകളുടെ കൂട്ടത്തിൽ നിന്ന് സ്വർഗത്തിൽ പ്രവേശിക്കുകയില്ല; കാക്കകളുടെ കൂട്ടത്തിൽ ഈ കാക്കയെപ്പോലെ മാത്രമല്ലാതെ."
(അഹ്‌മദ്)

വിവ: അബൂ തൈമിയ്യ ഹനീഫ്

عَنْ عُمَارَةَ بْنِ خُزَيْمَةَ، قَالَ
بَيْنَمَا نَحْنُ مَعَ عَمْرِو بْنِ الْعَاصِ فِي حَجٍّ أَوْ عُمْرَةٍ، فَقَالَ
بَيْنَمَا نَحْنُ مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي هَذَا الشِّعْبِ إِذْ قَالَ:  انْظُرُوا، هَلْ تَرَوْنَ شَيْئًا؟
فَقُلْنَا: نَرَى غِرْبَانًا فِيهَا غُرَابٌ أَعْصَمُ أَحْمَرُ الْمِنْقَارِ، وَالرِّجْلَيْنِ.
فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " لَا يَدْخُلُ الْجَنَّةَ مِنَ النِّسَاءِ، إِلَّا مَنْ كَانَ مِنْهُنَّ مِثْلَ هَذَا الْغُرَابِ فِي الْغِرْبَانِ
 
(رواه أحمد وصححه الألباني)
0 Comments

പെണ്മയും പെണ്ണുമ്മയും

29/6/2020

0 Comments

 
ഇമാം ദഹബി رحمه الله അല്‍ -കബാഇറില്‍ രേഖപ്പെടുത്തുന്നു.

നിര്‍ബ്ബന്ധമായും സ്ത്രീ ഇക്കാര്യങ്ങള്‍ കൂടി പാലിച്ചിരിക്കണം:

‣ ഭര്‍ത്താവിനോട്‌ എപ്പോഴും ലജജകാണിക്കണം, അദ്ദേഹത്തിന്റെ മുന്നില്‍ മിഴി താഴ്ത്തണം, കല്‍പനകള്‍ അനുസരിക്കണം, സംസാരിക്കുമ്പോള്‍ മൗനം പാലിക്കണം, വരുമ്പോള്‍ എഴുന്നേറ്റു ചെന്ന്‌ സ്വീകരിക്കണം.

‣ അദ്ദേഹത്തെ പ്രകോപിപ്പിക്കുന്ന കാര്യങ്ങളില്‍നിന്നെല്ലാം മാറിനില്‍ക്കണം, പുറത്ത്‌ പോകുമ്പോള്‍ കൂടെ എഴുന്നേറ്റു ചെല്ലണം, കിടക്കുമ്പോള്‍ സ്വദേഹം സമര്‍പ്പിക്കണം, അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ വിരിപ്പിലും വീട്ടിലും സ്വത്തിലും വഞ്ചനയരുത്‌. 

‣ സുഗന്ധം നിലനിര്‍ത്തണം, ദന്തസ്നാനം ചെയ്തു വായ പരിപാലിക്കണം, കസ്തൂരിയും മറ്റു സുഗന്ധദ്രവ്യങ്ങളും ഉപയോഗിക്കണം, അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ എപ്പോഴും ഭംഗിയായി നില്‍ക്കണം, അദ്ദേഹത്തെ കുറിച്ച് അപവദിക്കരുത്‌, വീട്ടുകാരെയും ബന്ധുക്കളെയും ആദരിക്കണം, അദ്ദേഹത്തില്‍നിന്ന്‌ കിട്ടുന്ന ഏതു ചെറുതും വലുതായി കാണണം.

വാല്‍ക്കഷ്ണം:
ഇങ്ങനെ ചെയ്യുന്ന പെണ്ണാണ്‌ പെണ്ണ്‌. പെണ്ണില്‍നിന്ന്‌ ഇതു വാങ്ങാന്‍ കഴിവുള്ള ഉയര്‍ന്ന മാന്യതയുടെ പേരാണ്‌ ആണ്‌. അല്ലാത്തവര്‍ പെണ്‍കോന്തന്മാരും. 

اللهم اغفر للزبيز واستر عوراته .... آمين

മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
0 Comments

പെണ്‍കൊടിമാര്‍ വീട്ടിൽ വിടരുന്ന മനോരമ്യ കുസുമങ്ങൾ

5/5/2020

0 Comments

 
പെണ്‍കൊടിമാരോടുള്ള സ്നേഹം സവിശേഷമാകുന്നതെന്തുകൊണ്ട്‌?   
അവര്‍ പ്രത്യേക സ്നേഹ ഭാജനങ്ങളായിത്തിരുന്നു; കാര്യമെന്താണ്‌?

• കൂട്ടാളികളിൽ ആര്‍ക്കെങ്കിലും പെണ്‍കുഞ്ഞുണ്ടായ വിവരമറിഞ്ഞാല്‍ ഇമാം അഹ്മദ്‌ പറയുമായിരുന്നു:
"അദ്ദേഹത്തോട്‌ പറയൂ, നബിമാരെല്ലാം പെണ്‍കൊടിമാരുടെ ഉപ്പമാരായിരുന്നു."

ആണ്‍കുട്ടികള്‍ നൂറു മേനി വിളഞ്ഞാലും പെണ്‍ൺതരികൾ പൊടിയുന്നതു വരെ ഒരാൾ ഷണ്ഡനായി തന്നെ തുടരും. പെണ്‍തരികൾ കാരുണ്യത്തിന്റെ കരുതല്‍ ശേഖരമാണ്‌, കലവറയില്ലാത്ത സ്നേഹത്തിന്റെ അക്ഷയ പാത്രങ്ങളാണ്‌, നിവര്‍ത്തിയും സാഫല്യവുമാണ്‌.

പെണ്‍കൊടിമാരിറങ്ങും കുടുംബങ്ങളും
തുല്യമാണ്‌, താരങ്ങളലങ്കരിച്ചാകാശങ്ങളും

വിപത്തുകള്‍ താണ്ഡവമാടുമ്പോള്‍ ജീവനും ജീവിതവും  
അവരാണ്‌, അന്തരാളങ്ങളില്‍ അരിച്ചു കേറുന്ന താരങ്ങളും


• മുആവിയഃ رضي الله عنهയുടെ മുന്നിൽ മകള്‍ ആയിശയുള്ളപ്പോള്‍ അംറ്‌ ബ്നുല്‍ ആസ്‌ رضي الله عنه സന്ദര്‍ശകനായെത്തുന്നു.
അംറ് : "ഇതാര്‌?"
മുആവിയ : "ഇത്‌ മനസ്സിന്റെ കനി! അല്ലാഹുവാണ്‌ സത്യം, രോഗമായല്‍ ശുശ്രൂഷിക്കാന്‍, മരിച്ചാൽ അനുശോചിക്കാന്‍, ദുഃഖങ്ങളിലും വിഷമങ്ങളിലും സഹായിക്കാന്‍ അവരെ പോലെ മറ്റൊരാളില്ല."

• പെണ്‍കൊടിമാരോടുള്ള പിതൃവാത്സല്യത്തിന്റെ ഏറ്റവും മനോഹരമായ ആവിഷ്കാരം നബി صلى الله عليه وسلم പ്രിയ പുത്രി ഫാത്വിമഃ رضي الله عنهاയെ കുറിച്ച്‌ പറഞ്ഞ വാക്കുകളില്‍ കാണാം:
“എന്റെ ജീവാംശം തന്നെയാണ്‌ എന്റെ മകള്‍. അവരെ ആശങ്കപ്പെടുത്തുന്നതെന്നും എന്നെയും അലോസരപ്പെടുത്തും. അവരെ അസ്വസ്ഥമാക്കുന്നതെന്തും എന്നെയും അലട്ടിക്കൊണ്ടിരിക്കും."
(ഉദ്ധരണം: മുസ്‌ലിം)

• യൂസുഫിന്റെ കൂടപ്പിറപ്പുകളില്‍ സഹോദരിമാരുണ്ടായിരുന്നെങ്കിൽ ആ പെൺകൊടിമാര്‍ അദ്ദേഹത്തിനു പ്രതിരോധം തീര്‍ത്തിട്ടുണ്ടാകുമായിരുന്നു. അവര്‍ അദ്ദേഹത്തെ - പൊട്ടക്കിണറിന്റെ ആഴങ്ങളിലല്ല - ഹൃദയത്തിന്റെ അടിത്തട്ടിൽ കാത്തുസൂക്ഷിക്കുമായിരുന്നു. പക്ഷെ, അത്‌ അല്ലാഹുവിന്റെ മറ്റൊരു ഹിക്മത്ത്‌...

യൂസുഫ്‌ عليه السلام ന്റെ ഉടപ്പിറപ്പുകളില്‍ ഒരു സഹോദരിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ... മൂസാ عليه السلام യൂടെ   സഹോദരി ചെയ്ത പോലെ, മണംപിടിച്ച്‌ പിറകിൽ പോയി അദ്ദേഹത്തെ ഉമ്മയുടെ മടിത്തട്ടിൽ തിരിച്ചെത്തിക്കുമായിരുന്നു. സഹോദരിമാര്‍ക്കും പെണ്‍കൊടിമാര്‍ക്കും പൊട്ടക്കിണറ്റിലേക്കുള്ള വഴി അറിയുകയേ ഇല്ല; അവര്‍ക്ക്‌ അറിയാവുന്നത്‌ സ്നേഹത്തിന്റെ വഴി മാത്രമാണ്‌.

• നബി صلى الله عليه وسلم പറഞ്ഞു:
"പെൺകുട്ടികളെ വെറുക്കരുതാരും. അവര്‍ വിലമതിക്കാനാവാത്ത അനുനേയവതികളാണ്‌."
(ഉദ്ധരണം: ത്വബ്റാനി, അല്‍ബാനി സ്വഹീഹയില്‍ ഉള്‍പ്പെടുത്തിയത്‌)

മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى


Read More
0 Comments

സലഫുകളിലെ സ്ത്രീകളുടെ അവസ്ഥ

30/4/2020

0 Comments

 
സലഫുകളിലെ -സച്ചരിതരായ നമ്മുടെ മുൻഗാമികളിലെ- സ്ത്രീകളുടെ അവസ്ഥ, പുരുഷൻ വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ അവൻ്റെ വീട്ടുകാരി പറയുമായിരുന്നു:

ഹറാമായത് സമ്പാദിക്കുന്നത്  സൂക്ഷിക്കണം, വിശപ്പു ഞങ്ങൾ സഹിക്കും. നരകം ഞങ്ങൾക്ക് സഹിക്കാനാവില്ല.

- അബൂ തൈമിയ്യ ഹനീഫ് 
كان النساء في السلف، كان الرجل إذا خرج من منزله يقوله له اهليه إياك و كسب الحرام، فإنا نصبر على الجوع ولا نصبر على النار

(مختصر منهاج القاصدين)
Download Poster

0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    July 2025
    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക