Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم സലഫുകളുടെ വാക്കിന്റെ നന്മയും ബറകത്തും സുവിദിതമാണ്. കുറഞ്ഞ അക്ഷരക്കൂട്ട് അതിൽ ധാരാളം പാഠങ്ങൾ. അക്കൂട്ടത്തിൽ ഉൾപ്പെടുന്ന ഒരു വചനം നമുക്കൊന്ന് പര്യാലോചന നടത്താം وبالله التوفيق قال الإمام الشاطبي رحمه الله: وَمِمَّا يُعْزَى لِـأَبِي إِلْيَاسَ الْأَلْبَانِيِّ ثَلَاثٌ لَوْ كُتِبْنَ فِي ظُفُرٍ لَوَسِعَهُنَّ، وَفِيهِنَّ خَيْرُ الدُّنْيَا وَالْآخِرَةِ اتَّبِعْ لَا تَبْتَدِعْ، اتَّضِعْ لَا تَرْتَفِعْ، وَمَنْ وَرِعَ لَا يَتَّسِعُ [الاعتصام] ഇമാം ശാത്വിബി رحمه الله പറയുന്നു: അബൂ ഇൽയാസ് അൽ അൽബാനിയുടേതായി ഉദ്ധരിക്കപ്പെടുന്നവയിൽ പെട്ടതാണ്: മൂന്ന് കാര്യങ്ങൾ, അവ ഒരു നഖത്തിൽ എഴുതുകയാണെങ്കിൽ അത്രയും സ്ഥലം മതി; അവയിലാകട്ടെ ദുനിയാവിലെയും ആഖിറത്തിലെയും നന്മകളുണ്ട്. നീ സുന്നത്തിനെ പിന്തുടരുക, ബിദ്അത്തുണ്ടാക്കരുത്. നീ താഴ്മകാണിക്കുക, ഔദ്ധത്യം കാണിക്കരുത്. സൂക്ഷ്മാലു വിശാലതയിൽ വിഹരിക്കില്ല. [അൽ ഇഅ്തിസാം] എത്ര അർത്ഥഗാംഭീര്യം നിറഞ്ഞ വാക്കുകൾ! 1 - നീ സുന്നത്തിനെ പിന്തുടരുക, ബിദ്അത്തുണ്ടാക്കരുത്. നബി ﷺ യും സ്വഹാബത്തും ആവർത്തിച്ച് ഉണർത്തി-യിരുന്ന വസ്വിയ്യത്ത്. ഇസ്‌ലാം ദീനിന്റെ അടിത്തറകളിൽപെട്ട അതിപ്രധാന വിഷയം. അയത്നലളിതവും അതീവ ഗൗരവവുമായ കാര്യം. എല്ലാ നന്മയും സുന്നത്ത് പിന്തുടരുന്നതിലാണ്. പിൽക്കാലക്കാർ അവരുടെ അഭീഷ്ടങ്ങൾക്കനുസരിച്ച് കടത്തിക്കൂട്ടിയ പുത്തനാശയ-ങ്ങളാണ് എല്ലാ കുഴപ്പങ്ങൾക്കും ഹേതു. എല്ലാ ബിദ്അത്തും വഴികേടുകൾ, എല്ലാ വഴികേടുകളും നരകത്തിൽ. 2 - നീ താഴ്മകാണിക്കുക, ഔദ്ധത്യം കാണിക്കരുത്. അഹങ്കാരം ഇബ്‌ലീസിന്റെയും അനുയായികളുടെയും വഴിയാണ്. ഒരു കാരിയുറുമ്പിന്റെ കനത്തിൽ നെഞ്ചകത്ത് കയറിക്കൂടിയാൽ മതി സ്വർഗ്ഗം നഷ്ടമാകാൻ. വിനയവും താഴ്മയുമാണ് ഈമാനിന്റെ നിദാനം. അഹങ്കരിക്കാൻ അർഹത മറ്റാരെയും ആശ്രയിക്കേണ്ടതില്ലാത്ത മറ്റെല്ലാവരുടെയും ആശ്രിതനായ റബ്ബിനു മാത്രം. അവൻ തന്റെ മേൽവസ്ത്രമാക്കിയിട്ടുള്ളതിൽ അവനോട് കിടമാത്സര്യം നടത്തുന്നവനെ പതിതനാക്കുക തന്നെ ചെയ്യും. സത്യം മനസ്സിലാകണമെങ്കിൽ, അതിനെ പുൽകി വിജയം വരിക്കണമെങ്കിൽ താഴ്മയും വിനയവും തന്നെ വേണം. അൽപ്പം അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ റബ്ബിനെ മറക്കുകയും പടപ്പുകളോട് ഔദ്ധത്യം കാണിക്കുകയും ചെയ്യുന്നത് ദുനിയാവിലും പരലോകത്തും നാശം വരുത്തും. 3 - സൂക്ഷ്മാലു വിശാലതയിൽ വിഹരിക്കില്ല. സൂക്ഷ്മതയെന്നാൽ പരലോകത്ത് ഉപദ്രവമുണ്ടാക്കുന്നത് ഉപേക്ഷി-ക്കലാണ്. അതിന്റെ ഉന്നതതലം പരലോകത്ത് ഉപകാരമില്ലാത്തത് കൂടി ഉപേക്ഷിക്കുന്നിടത്താണ്. അല്ലാഹുവിന്റെ വിധിവിലക്കുകൾ മനസ്സിലാ-ക്കുന്ന ജ്ഞാനികളാണ് യഥാർത്ഥ സൂക്ഷ്മാലുക്കൾ. പ്രതിഫലം ലഭിക്കുന്നത് പ്രവർത്തിക്കുകയും, ശിക്ഷയർഹിക്കുന്നത് വെടിയുകയും ചെയ്യുന്നു എന്നു മാത്രമല്ല, അനുവദനീയമായവയിലുള്ള അമിതവിഹാരം അറിയാതെ അതിരുകടന്ന് വിലക്കപ്പെട്ട മേച്ചിൽ സ്ഥലങ്ങളി-ലെത്തിക്കുമോ എന്ന ഭയം വെച്ചു പുലർത്തുന്നവരാണവർ. ഹൃദയത്തിൽ നേരിയ ചൊറിച്ചിലോ സംശയമോ ഉണ്ടാക്കുന്നവയിൽ നിന്ന് അങ്ങേയറ്റം അകലം പാലിക്കുന്നവർ. و صلى اللّه وسلم وبارك على نبينا محمد وعلى آله صحبه أجمعين والحمد للّه رب العالمين — അബൂ തൈമിയ്യ ഹനീഫ് ബാവ
02 സഫർ 1446 / 08 ആഗസ്റ്റ് 2024
0 Comments
ഫുളൈൽ ബിൻ ഇയാദ് -رَحِمَهُ اللهُ- പറയുന്നു:
സ്വന്തം നിലയും വിലയും അറിയുക എന്നതാണ് അദബിന്റെ തലക്കെട്ട്. [ഹിൽയഃ 10-168] ഇബ്‌നുൽ മുബാറക് -رَحِمَهُ اللهُ- യോട് ഒരാൾ ആവശ്യപ്പെട്ടു: എനിക്ക് ഒരു സദുപദേശം (വസ്വിയ്യത്) നൽകാമോ? അദ്ദേഹം പറഞ്ഞു: നീ നിന്റെ നിലയും വിലയുമറിയുക. [അൽ ജർഹു വത്തഅ്ദീൽ 1-280] അർത്ഥപൂർണ്ണമായ ഈ രണ്ടു വാക്യങ്ങളും ഉദ്ധരിച്ചത് ശൈഖ് അബുൽ ഫദ്ൽ മുഹമ്മദ് സ്സ്വുവൈഇയാണ്. ഞാൻ ചോദിച്ചു: എങ്ങനെയാണ് ഒരു മനുഷ്യൻ തന്റെ നിലയും വിലയും മനസ്സിലാക്കുക? ഈ ആശയത്തിന് വല്ല വിശദീകരണവുമുണ്ടോ? ഉത്തരം: - നിനക്ക് ഭവിക്കുന്നത് നന്മയോ തിന്മയോ ആവട്ടെ, ഇവിടെ പുലരുന്ന എല്ലാം അല്ലാഹുവിന്റെ മുൻനിർണ്ണയമനുസരിച്ചാണെന്ന വിധിവിശ്വാസം നീ സ്വീകരിക്കുക. - അദ്ധ്വാനം, ഉൽപാദനപരമായ പ്രയത്നം, വൈദഗ്ധ്യം പോലുള്ള അനിവാര്യവും നിയമാനുസൃതവുമായ നിമിത്തങ്ങളും കാരണങ്ങളും അനുവർത്തിക്കുന്നതിൽ ഉപേക്ഷവരുത്തുക എന്നത് അഖീദഃയിലുള്ള വീഴ്ചയാണെന്ന് നീ വിശ്വസിക്കുക. - നിയമാനുസൃതമായ നിമിത്തങ്ങളെയും കാരണങ്ങളെയും സർവ്വാശ്രയമായി കാണുക എന്നത് അല്ലാഹുവിൽ പങ്കുചേർക്കലാണെന്ന് നീ വിശ്വസിക്കുക. അപ്പോൾ നിനക്ക് നിന്റെ നിലയും വിലയും അറിയാൻ കഴിയും. ഒരു മുസ്‌ലിം നിയമാനുസൃതമായ നിമിത്തങ്ങളും കാരണങ്ങളും അനുവർത്തിക്കുന്നത് അല്ലാഹുവിന്റെ പ്രീതി നേടാനാണ്. മീതയുള്ള കൈയിന് കീഴിലുള്ള കൈയിനെക്കാൾ നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- കൽപിച്ച ഒരു മികവില്ലേ? ആ മേന്മ കരസ്ഥമാക്കാനാണ്. ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللهُ- പറയുന്നു: "അല്ലാഹു നിശ്ചയിച്ച നിമിത്തങ്ങൾ അനുവർത്തിക്കുന്നതിലൂടെയല്ലാതെ തൗഹീദിൻറെ യാഥാർത്ഥ്യം പൂർണ്ണമാവില്ല. അവയെ അസാധുവാക്കുക എന്നത് തവക്കുലിനു തന്നെ ഭംഗം വരുത്തുകയേയുള്ളു". അതു കൊണ്ടാണ് അല്ലാഹു ഇപ്രകാരം നമ്മെ അഭിസംബോധന ചെയ്തത്: "വിശ്വാസികളേ, നിങ്ങൾ നിങ്ങളുടെ ജാഗ്രത കൈക്കൊള്ളുവീൻ". അപ്പോൾ സ്വന്തം നിലയും വിലയുമറിയാൻ കഴിയുക, ആത്മത്തെ ഒട്ടും വിലകുറച്ചു കാണാതെ അതിന്റെ ഘനം ശരിയാം വിധം കണക്കാക്കുമ്പോൾ മാത്രമാണ്. അതേ പോലെ അതിനു താങ്ങാനാവാത്തത് അതിനെ വഹിപ്പിക്കാതിരിക്കലും നിർബ്ബന്ധമാണ്. ഇങ്ങനെയാണ് അബൂദർ -رَضِيَ اللهُ عَنْهُ- നിവേദനം ചെയ്യുന്ന ഹദീസിലുള്ളത്. അദ്ദേഹം പറയുന്നു, നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- എന്നോട് പറഞ്ഞു: "അബൂ ദർ, താങ്കളെ ഒരു ദുർബ്ബലനായിട്ടാണ് എനിക്ക് കാണാൻ കഴിയുന്നത്. ഞാൻ എനിക്ക് ഇഷ്ടപ്പെടുന്നതെന്തോ അതു തന്നെയാണ് താങ്കൾക്കും ഇഷ്ടപ്പെടുന്നത്. താങ്കൾ രണ്ടുപേരുടെ നേതൃത്വം പോലും ഏറ്റെടുക്കരുത്. ഒരു അനാഥയുടെയും ധനം കൈകാര്യം ചെയ്യാൻ ഏൽക്കുകയുമരുത്". ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം: ഒരിക്കൽ അബൂ ദർ -رَضِيَ اللهُ عَنْهُ- ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അവിടുന്ന് എന്നെ ഒരു സ്ഥാനപതിയായി നിയമിക്കുന്നില്ലേ? അപ്പോൾ തന്റെ കൈകൊണ്ട് എന്റെ ചുമലിൽ തട്ടിയിട്ട് പറഞ്ഞു: "അബൂ ദർ, താങ്കൾ ദുർബ്ബലനാണ്. നിശ്ചയമായും അത് ഒരു അമാനത്താണ്. അന്ത്യനാളിൽ അപമാനത്തിനും ഖേദത്തിനും ഹേതുവാണത് - അർഹത പ്രകാരം ഏറ്റെടുക്കുകയും തന്റെ കടമകൾ കൃത്യമായി നിവേറ്റുകയും ചെയ്തവനൊഴികെ". നിൽക്കൂ, ഒരു നിമിഷം! അബൂ ദർ -رَضِيَ اللهُ عَنْهُ- ന്റെ മഹത്വം, ത്യാഗം, നിസ്വാർത്ഥത, മതപരമായ അറിവ്, മൂപ്പുമുറ, സത്യസന്ധത എന്നിവയെ കുറിച്ച് ഒരു മുസ്‌ലിമും സംശയിക്കുകയില്ല. തന്നിഷ്ടം പറയാത്ത നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. അബ്ദുല്ലാഹ് ബിൻ അംറ് -رَضِيَ اللهُ عَنْهُ- നിവേദനം. നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- പറയുന്നത് ഞാൻ കേട്ടു: "ഭൂമി വഹിച്ചവരിൽ, ആകാശം വിരിച്ചവരിൽ അബൂ ദർറിനെക്കാൾ ശുദ്ധ സാത്വികനായ ഒരു മനുഷ്യൻ വേറെയില്ല". തനിക്ക് ശർഅ് കൽപിച്ച ഈ ഉന്നതസ്ഥാനത്തിനു പുറമെ, സത്യസന്ധത, മതപരമായ പരിജ്ഞാനം, മൂപ്പുമുറ, ജനതതികളുടെ ഗുരുഭൂതനായ അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് -صَلَى اللهُ عَلَيْهِ وَسَلَّمَ-യോടൊപ്പമുള്ള ദീർഘസഹവാസം മുതലായ യോഗ്യതകൾ ഉള്ളപ്പോൾ തന്നെ അദ്ദേഹം നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- പറഞ്ഞതു പോലെയാണ്: "താങ്കൾ ദുർബ്ബലനാണ്". അതിനാൽ ഒരു മുസ്‌ലിം സ്വന്തം നിലയും വിലയും അറിഞ്ഞിരിക്കണം. ഒട്ടും അഹങ്കാരമോ വിലോപമോ വരുത്താതെ അത് കണക്കാക്കണം. സ്വന്തം നിലയും വിലയും അറിഞ്ഞവന് അല്ലാഹു റഹ്‌മത് ചൊരിയട്ടെ. -ശൈഖ് മുഹമ്മദ് അൽഅൻജരി മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഈഗോ പിടിപെട്ട ഒരു രോഗിക്ക് ഉച്ചരിക്കാൻ കഴിയാത്ത വാക്കുകൾ
1- എനിക്കു തെറ്റി.. 2- എനിക്കറിയില്ലാ.. 3- അവൻ എന്നെക്കാൾ നല്ലവനാ.. 4- നന്മയോർത്ത്, ചെയ്തുകൊടുത്തവനോട് നന്ദിയുടെ ഒരു വാക്ക് ഉമർ رضي الله عنه പറഞ്ഞു: അല്ലാഹുവിന്റെ ദുതരേ, ഒരാൾ നന്ദി കാണിക്കുന്നത് ഞാൻ കണ്ടു. താങ്കൾ അദ്ദേഹത്തിന് രണ്ടു ദീനാർ നൽകിയെന്ന് അദ്ദേഹം പറഞ്ഞല്ലോ. അവിടുന്ന് പ്രതിവചിച്ചു: എന്നാൽ ഒരാൾക്കു ഞാൻ പത്ത് മുതൽ നൂറുവരെ ദീനാർ നൽകി. അയാൾ നന്ദി കാണിച്ചില്ല, അത് ഓർത്തതുമില്ല. ശൈഖ് മുഹമ്മദ് അൽ അഞ്ചരീ മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് "ഞാൻ" "എന്റേത്" "എന്നിൽ നിന്നുള്ളത്" തുടങ്ങിയവയിലുള്ള അതിരുകവിയലിനെ എല്ലാവരും നന്നായി സൂക്ഷിക്കട്ടെ. കാരണം, നിശ്ചയമായും ഈ മൂന്ന് പദങ്ങൾ കൊണ്ടാണ് ഖാറൂനും ഫിർഔനം ഇബ്‌ലീസും പരീക്ഷിക്കപ്പെട്ടത്. ഇബ്‌ലീസ് (ഞാൻ അവനെക്കാൾ ഉത്തമനാണ്) എന്നത് കൊണ്ടാണ്. ഫിർഔൻ,(ഈജിപ്തിന്റെ ആധിപത്യം എനിക്കാണ് - സുഖ്റുഫ് 51) എന്നത് കൊണ്ടും, ഖാറൂൻ (എന്റെ പക്കലുള്ള ഇൽമിന്റെ അടിസ്ഥാനത്തിലാണ് എനിക്കത് നൽകപ്പെട്ടത് - ഖസസ് 78). ഒരു അടിമയുടെ വാക്കിൽ "ഞാൻ" എന്ന പദം ഏറ്റവും മനോഹരമായി ഉപയോഗിക്കപ്പെട്ടത്: പാപിയും വീഴ്ചകൾ സംഭവിച്ചവനും പശ്ചാത്തപിക്കുന്നവനും തെറ്റുകൾ ഏറ്റു പറയുന്നവനുമായ "ഞാൻ" എന്നത് പോലെയുള്ളവ യിലാണ്. "എന്റേത്" എന്നത്, പാപം എന്റേതാണ്, കുറ്റം എന്റേതാണ്, നിന്ദ്യത എന്റേതാണ്, ആവശ്യവും പതിത്വവും എന്റേതാണ് എന്നതിലും, "എന്നിൽ നിന്നുള്ളത്" എന്നത്, "ഗൗരവത്തിലും തമാശയായും, അബദ്ധത്തിലും, മനപ്പൂർവ്വമായും ഉള്ളതെല്ലാം നീയെനിക്ക് പൊറുത്തു തരേണമേ" "അതെല്ലാം എന്നിൽ നിന്നുള്ളതാണ്" എന്നതിലുമാണ്" (ഇബ്നുൽ ഖയ്യിം റഹിമഹുള്ള -സാദുൽ മആദ് -435/2) - ബഷീർ പുത്തൂർ قال ابن القيم رحمه الله : وليحذر كل الحذر من طغيان " أنا " " ولي "، " وعندي "، فإن هذه الألفاظ الثلاثة ابتلي بها إبليس وفرعون، وقارون، (فانا خير منه) لإبليس، و {لي ملك مصر) [الزخرف: ٥۱] لفرعون، و {إنما أوتيته على علم عندي} [القصص: ٧٨] لقارون. وأحسن ما وضعت " أنا " في قول العبد: أنا العبد المذنب، المخطئ، المستغفر، المعترف ونحوه."ولي "، في قوله: لي الذنب، ولي الجرم، ولي المسكنة، ولي الفقر والذل: " وعندي" فى قوله:" اغفر لي جدي، وهزلي، وخطني، وعمدي، وكل ذالك عندي" زاد المعاد ٢/٤٣٥
|
IslamBooks.inBooks and Articles on Islam, correct and pure. Archives
June 2025
Categories
All
|