ഇമാം അൽബാനി رحمه الله പറയുന്നു: പള്ളികളിൽ ഭക്ഷണം വിളമ്പലും, അതൊരു സ്ഥിരം പരിപാടിയാക്കലും പാടില്ലാത്തതാണ്. കാരണം സ്വഹീഹായ ഹദീസിൽ വന്നതുപോലെ, "നിശ്ചയമായും പള്ളികൾ പടുത്തുയർത്തപ്പെട്ടിരിക്കുന്നത് ഇതിനുവേണ്ടിയല്ല". എന്നാൽ ഒരു അടിയന്തിര സമയത്ത്, അന്നപാനീയങ്ങൾക്ക് വകയില്ലാത്ത വലിയൊരു സംഘം ദരിദ്രരായ ആളുകൾ ഒന്നിച്ചൊരു നാട്ടിൽ വന്നിറങ്ങുകയും, ഏതെങ്കിലും കാരണവശാൽ അവരെ മുഴുവൻ ഉൾകൊള്ളാവുന്ന മറ്റൊരു വീടോ ഒഴിഞ്ഞ സ്ഥലമോ ഒന്നും കണ്ടെത്താൻ കഴിയാതെ വരികയും, ഇങ്ങനെയൊരു പ്രത്യേക സാഹചര്യം കാരണം പള്ളിയിൽ കയറിയിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്താൽ തെറ്റില്ല. എന്നാൽ പള്ളി ഒരു ഹോട്ടൽ പോലെയാക്കൽ, അതും ചില മാസം മുഴുവനായും അങ്ങനെ, ഉദാഹരണമായി റമദാൻ മാസം ഇന്ന് ചില പള്ളികളിൽ അവർ ചെയ്യുന്നത് പോലെ; ഒന്നാമതായി അതിന് സലഫുകളുടെ മാതൃകയില്ല. പിന്നെയത് നബി ﷺ യുടെ ഈ വചനം ഉൾക്കൊള്ളുന്ന അടിസ്ഥാന തത്വത്തിനും എതിരാണ്: "നിശ്ചയമായും പള്ളികൾ പടുത്തുയർത്തപ്പെട്ടിരിക്കുന്നത് ഇതിനുവേണ്ടിയല്ല". - അബൂ തൈമിയ്യ ഹനീഫ് الإفطارُ الجَماعي في المَسجِد
قال الإمام الألباني رحمه الله: اتِّخاذُ الطَّعامِ في المسجدِ وجَعلُ ذلك عادةً هذا لا يجوز!! لأنَّ المَساجِدَ لم تُبنَ لهذا، كما جاء في الحديث الصحيح، لكن إذا دَفَّت دَافَّةٌ ونَزَلَت جَماعَةٌ كثيرةٌ، وهم فقراءُ وبحاجةٍ إلى طَعامٍ وشَرابٍ، ولا يُمكِنُ إنزالُهُم لسببٍ أو آخر في دارٍ، لضيقِ الدُّورِ، أو في العَراءِ؛ فيدخلون المَسجِدَ ويأكلون لهذا الأمر العارض! أمَّا أن يُصيَّرَ المَسجِدُ كمطعمٍ، ولو في بعضِ الأشهُرِ كرمضانَ -مثلًا- وكما يفعلون في بعض المساجد؛ فهذا مِمَّا لم يَكُن عليه عَمَلُ السَّلَفِ أولًا، ثُمَّ هو يُنافي مَبدَأ قَولِ النَّبيِّ ﷺ (إنَّ المَساجِدَ لَم تُبنَ لِهَذا) [سلسلة الهدى والنور: الشريط: (1071)]
0 Comments
പള്ളിയിൽ തന്റെ ശബ്ദമുയർത്തുന്ന ഒരുത്തനോട് ഉമർ ബ'നുൽ ഖത്താബ് رضي الله عنه പറഞ്ഞു :
നിനക്കറിയുമോ എവിടെയാണ് നീയെന്ന് ?! ( ഇബ'നു അബീശൈബ 7986 ) അബൂ തൈമിയ്യ ഹനീഫ് മസ്ജിദുന്നബവിയും നബിയുടെ ഖബറും ഇസ്ലാമില്‍ പള്ളികള്‍ ഖബറുകളുമായോ, ഖബറുകള്‍ പള്ളികളുമായോ കുടിച്ചേരുന്ന അവസ്ഥയില്ല, ഉണ്ടാവാന്‍ പാടില്ല എന്നത് അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ ഉലമാക്കള്‍ക്കിടയില്‍ അഭിപ്രായ വിത്യാസമില്ലാത കാര്യമാണ് ഇസ്ലാമിക ചരിത്രവും, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ജീവിതവും പരിശോധിക്കുമ്പോള്‍ ഇക്കാര്യം വസ്തുതയാണെന്ന് ബോധ്യപ്പെടുകയും ചെയ്യും. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ ഉത്തമ തലമുറയെന്നു വിശേഷിപ്പിച്ച മുന്ന് തലമുറയിലും പള്ളികളോട് ചേര്‍ന്ന് മഖ്ബറകള്‍ സ്ഥാപിക്കുകയെന്നത് കേട്ട് കേള്‍വി പോലുമില്ല, എന്നല്ല ഇന്നും അറബ് നാടുകളില്‍ പള്ളികള്‍ക്ക് ചുറ്റും മഖ്ബറകള്‍ സ്ഥാപിച്ചതായി കാണുക സാധ്യവുമല്ല. മസ്ജിദുന്നബവിയില്‍ നിന്ന് എത്ര ദുരം അകലെയാണ് "ബഖീഉല്‍ ഗര്‍ഖദ്" എന്ന് അവിടെ പോയവര്‍ക്കറിയാം. ഖബര്‍ പുജകരായ ആളുകളോട് അവരുടെ ശിര്‍ക്കാന്‍ വിശ്വാസങ്ങളെ വിമര്‍ശിക്കുമ്പോള്‍ സാധാരണ ഗതിയില്‍ അവര്‍ ഉന്നയിക്കാറുള്ള മറു ചോദ്യമാണ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ഖബര്‍ മസ്ജിദുന്നബവിയില്‍ അല്ലെയെന്നത്. വാസ്തവത്തില്‍ വളരെ വലിയ ഒരു തെറ്റിധാരണയുടെയും ചരിത്രപരമായ അവബോധം ഇല്ലാത്തതിന്‍റെയും അടിസ്ഥാനത്തിലാണ് ഈ ചോദ്യം ഉണ്ടാവുന്നത്. ഇതില്‍ മനസ്സിലാക്കിയിരിക്കേണ്ട ചില കാര്യങ്ങള്‍ വിശദീകരിക്കല്‍ അനിവാര്യമാണ്. ഒന്നാമതായി, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ മറവു ചെയ്തത് മസ്ജിദുന്നബവിയില്‍ അല്ല. ആരെങ്കിലും അങ്ങിനെ വാതിക്കുന്നുണ്ടെങ്കില്‍ അവര്‍ ഒന്നുകില്‍ ചരിത്രമറിയാത്തവരോ, അല്ലെങ്കില്‍ മനപുര്‍വ്വം സത്യം മറച്ചു വെക്കുന്നവരോ ആണ്. അമ്പിയാക്കള്‍, എവിടെയാണോ മരണപ്പെട്ടതു , അവിടെത്തന്നെയാണ് മറവു ചെയ്യപ്പെടുക. പള്ളിയോടു ചേര്‍ന്ന് സ്ഥിതി ചെയ്തിരുന്ന മഹതിയായ ഉമ്മുല്‍ മുഅമിനീന്‍ ആയിഷ റദിയല്ലാഹു അന്ഹയുടെ വീട്ടില്‍ വെച്ച് വഫാത് ആയതിനാല്‍ അദ്ദേഹത്തെ അവിടെത്തന്നെ മറവു ചെയ്തു. ആയിഷ റദിയല്ലാഹു അന്ഹയുടെ വീട് പള്ളിക്ക് പുറത്തായി വേറിട്ട ചുമരുകളും വാതിലുകളും ഉള്ള നിലയിലായിരുന്നുവെന്ന് ചരിത്രമാരിയുന്നവര്‍ക്കറിയാം. അതായത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ മറവു ചെയ്തത് മസ്ജിദുന്നബവിയില്‍ ആണെന്ന വാതത്തിന് ചരിത്രപരമായ നിലനില്പില്ലായെന്നര്‍ത്ഥം. ഇങ്ങിനെയൊക്കെയാണ് കാര്യങ്ങള്‍ എങ്കിലും, ഏതൊരു കാര്യം ഭയപ്പെട്ടു കൊണ്ടാണോ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ വീട്ടിനുള്ളില്‍ മറമാടിയത് , അത് പിന്നീട് സംഭവിച്ചു എന്നതാണ് ദുഖസത്യം. കാരണം ഹിജ്ര വര്ഷം 88-ഇല്‍ വലീദ് ബിന്‍ അബ്ദില്‍ മലിക് മസ്ജിദുന്നബവി വിപുലീകരിച്ചപ്പോള്‍ നബി പത്നിമാരുടെ വീടുകള്‍ പള്ളിയോടു ചേര്‍ത്തു. ഈ സംഭവം ഉലമാക്കലുമായി കുടിയാലോചിച്ചതിനു ശേഷമായിരുന്നില്ലെന്നു മാത്രമല്ല, മുഴുവന്‍ സ്വഹാബികളും മരണപ്പെട്ടതിനു ശേഷവുമായിരുന്നു. അതായത്, സ്വഹാബികളില്‍ ഒരാള്‍ പോലും ഈ സംഭവം അറിയുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നര്‍ത്ഥം. ഇത് ഇബ്ന്‍ കസീരിന്റെയും ഇബ്ന്‍ ജരീരിന്റെയും താരീകുകളില്‍ കാണാം മുഹമ്മദ് അബ്ദുല്‍ ഹാദി തന്‍റെ الصارم المنكي എന്ന ഗ്രന്ഥത്തില്‍ പറയുന്നു قال العلامة الحافظ محمد بن عبد الهادي في " الصارم المنكي " ص 136 " وإنما أدخلت الحجرة في المسجد في خلافة الوليد بن عبد الملك ، بعد موت عامة الصحابة الذين كانوا بالمدينة، وكان آخرهم موتا جابر بن عبد الله، وتوفي في خلافة عبد الملك فإنه توفي سنة ثمان وسبعين، والوليد تولى سنة ست وثمانين، وتوفي سنة ست وتسعين ، فكان بناء المسجد وإدخال الحجرة فيه فيما بين ذلك മദീനയിലുണ്ടായിരുന്ന മിക്ക സ്വഹാബികളും മരണപ്പെട്ട ശേഷം, വലീദ് ബിന്‍ അബ്ദില്‍ മലികിന്‍റെ ഭരണകാലത്താണ് പ്രവാചക പത്നിമാരുടെ വീടുകള്‍ പള്ളിയിലേക്ക് ചേര്‍ക്കപ്പെട്ടത്. സ്വഹാബികളില്‍ അവസാനമായി മരണപ്പെട്ടത്, അബ്ദുല്‍ മലികിന്‍റെ ഭരണ കാലത്ത് ഹിജ്ര വര്ഷം 78-ഇല്‍ ജാബിര്‍ ബിന്‍ അബ്ദുള്ള റദിയള്ളാഹു അന്ഹുവാണ്. വലീദ് ഭരണാധികാരമെല്‍ക്കുന്നത് 86-ലാണ്. 96-ഇല്‍ മരണപ്പെട്ട അദ്ദേഹം മസ്ജിദ് വിപുലീകരിക്കുകയും വീടുകള്‍ പള്ളിയിലേക്ക് ചേര്‍ക്കുകയും ചെയ്യുന്നത് ഇക്കാലയളവിലാണ്." എന്നാല്‍ അക്കാലത്ത് ജീവിച്ചിരുന്ന താബിഉകളില്‍ പ്രധാനിയായിരുന്ന സയീദ് ബിന്‍ മുസയ്യബ് റദിയള്ളാഹുഅന്ഹുവിനെപ്പോലുള്ള പലരും ഈ നടപടിയെ ശക്തിയുക്തം എതിര്‍ ത്തിരുന്നു വെന്നതിനു രേഖകളുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പ്രദിപാതിച്ച ശേഷം ഷെയ്ഖ് നാസിറുദ്ദീന്‍ അല്‍ബാനി റഹ്മതുള്ളാഹി അലൈഹി, തന്‍റെ " തഹ്ദീരുസ്സാജിദ് " എന്ന ഗ്രന്ഥത്തില്‍ പറയുന്നു ....فلا يجوز لمسلم بعد أن عرف هذه الحقيقة أن يحتج بما وقع بعد الصحابة، لأنه مخالف للأحاديث الصحيحة وما فهم الصحابة والأئمة منها كما سبق بيانه، وهو مخالف أيضا لصنيع عمر وعثمان حين وسعا المسجد، ولم يدخلا القبر فيه ولهذا نقطع بخطأ ما فعله الوليد بن عبد الملك عفا الله عنه، ولئن كان مضطرا إلى توسيع المسجد، باستطاعته أن يوسعه من الجهات الأخرى دون أن يتعرض للحجرة الشريفة وقد أشار عمر بن الخطاب إلى هذا النوع من الخطأ حين قام هو رضي الله عنه بتوسيع المسجد من الجهات الآخرى ولم يتعرض للحجرة بل قال " إنه لا سبيل إليها " فأشار رضي الله عنه إلى المحذور الذي يترقب من جراء هدمها وضمها إلى المسجد ( تحذير الساجد من اتخاذ القبور مساجد) "......അപ്പോള്‍ ഇക്കാര്യം മനസ്സിലാക്കിയ ഒരു മുസ്ലിമിന് സ്വഹാബതിന്‍റെ കാലശേഷമുള്ള ഒരു സംഭവത്തെ ന്യായീകരിക്കാന്‍ പാടില്ലാതതത്രേ. കാരണം അത് നേരത്തെ വിശദീകരിച്ച പോലെ സ്വഹിഹ് ആയ ഹദീസിനും സ്വഹാബതിന്‍റെ ഫഹ്മിനും അഇമ്മത്തിന്‍റെ നിലപാടിനും എതിരാണെന്ന് മാത്രമല്ല ഉമര്‍, ഉത്മാന്‍ - റദിയള്ളാഹു അന്ഹുമാ -മസ്ജിദ് വിപുലീകരിച്ചപ്പോള്‍ ഖബറിനെ അതിലുള്‍പ്പെടുത്താതെ വിട്ട നിലപാടിനും എതിരാണ്. ഇതിനാല്‍ തന്നെ, വലീദ് ബിന്‍ അബ്ദില്‍ മലികിന്‍റെ നടപടി - അല്ലാഹു അദ്ദേഹത്തിന് മാപ്പ് നല്‍കട്ടെ - അബദ്ധമായിരുന്നുവെന്നു നമുക്ക് ഖണ്ഡിതമായി പറയാന്‍ പറ്റും. മസ്ജിദ് വിപുലീകരണം അദ്ദേഹത്തിന് അനിവാര്യമായിരുന്നുവെങ്കില്‍, പ്രവാചക പത്നിമാരുടെ വീടുകള്‍ ഒഴിവാക്കിക്കൊണ്ട് മറ്റു വശങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വിപുലീകരണം സാധ്യമായിരുന്നു. ഈ രൂപത്തിലുള്ള അബദ്ധത്തെക്കുറിച്ച് ഉമര് ബിന്‍ ഖതാബ് രടിയല്ലാഹു അന്ഹു, നബി പത്നിമാരുടെ വീടുകള്‍ ഒഴിവാക്കിക്കൊണ്ട് മറ്റു വശങ്ങളില്‍ അദ്ദേഹം നടത്തിയ വിപുലീകരണ വേളയില്‍ " അതിലേക്കു യാതൊരു മാര്ഗവുമില്ല" എന്ന പ്രസ്താവന സുവിതിതമാണ്. വീടുകള്‍ പൊളിച്ചു മാറ്റി, പള്ളിയിലേക്ക് ചേര്‍ക്കുന്നതില്‍ പതിയിരിക്കുന്ന അപകടത്തിലേക്ക് അദ്ദേഹം വിരല്‍ ചുണ്ടുകയാണ്" നബി സല്ലല്ലാഹു അലൈഹി വ സല്ലമയുടെയും , അബുബക്കര്‍ രടിയല്ലാഹു അന്ഹുവിന്റെയും, ഉമര്‍ രടിയല്ലാഹു അന്ഹുവിന്റെയും ഖബറുകള്‍ ഉള്ള വീട് പള്ളിയിലേക്ക് ചേര്‍ത്തിട്ടുണ്ടെങ്കില്‍ പോലും, അവ പ്രത്യേകമായ മുന്ന് തരത്തിലുള്ള മറകള്‍ കൊണ്ട്, നോക്കിയാല്‍ കാണാത്ത രൂപത്തില്‍ പള്ളിയില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തിയിട്ടുണ്ട്. മാത്രമല്ല, ആ ഭാഗത്ത് സദാ സമയവും ജാഗരുഗരായ നിയമ പാലകരുണ്ടെന്നും ശേഷം ഷെയ്ഖ് അല്‍ബാനി തന്നെ പറയുന്നു " ........ولكن هذا لا يكفي ، ولا يشفي وقد كنت قلت منذ ثلاث سنوات في كتابي " أحكام الجنائز وبدعها " (208) من أصلي : " فالواجب الرجوع بالمسجد النبوى إلى عهده السابق، وذلك بالفصل بينه وبين القبر النبوي بحائط ، يمتد من الشمال إلى الجنوب بحيث أن الداخل لا يرى فيه أي مخالفة لا ترضى مؤسسه صلى الله عليه وسلم ، أعتقد أن هذا من الواجب على الدولة السعودية إذا كانت تريد أن تكون حامية التوحيد حقا وقد سمعنا أنها أمرت بتوسيع المسجد مجددا فلعلها تتبنى اقتراحنا هذا وتجعل الزيادة من الجهة الغربية وغيرها و تسد بذلك النقص الذي سيصيبه سعة المسجد إذا نفذ الاقتراح أرجو أن يحقق الله ذلك على يدها ومن أولى بذلك منها؟ " "......പക്ഷെ, ഇത് മതിയാകുന്നതോ ത്രിപ്തികരമോ അല്ല. അക്കാര്യം ഞാന്‍ മുന്ന് മുമ്പ്,അഹ്കാമുല്‍ജനായിസ് 308-മത്തെ പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. "മസ്ജിദുന്നബവി, അതിന്‍റെ പുര്‍വ്വ കാലത്തിലേക്ക് തിരിച്ചു പോകല്‍ അനിവാര്യമാണ്. വടക്ക് ഭാഗത്ത് നിന്ന് തെക്കോട്ട് നീണ്ടു കിടക്കുന്ന വിധത്തില്‍, മസ്ജിദിനും ഖബറിനും ഇടയില്‍ പരസ്പരം വേര്‍തിരിക്കുന്ന ഒരു ചുമര്‍ ഉണ്ടാവണം. പള്ളിയില്‍ പ്രവേശിക്കുന്ന ഒരാള്‍ അവിടെ അതിന്‍റെ സ്ഥാപകനായ മുഹമ്മദു നബിക്ക് അതൃപ്തി ഉണ്ടാക്കുന്ന ഒരു മുഖാലഫതും കാണാത്ത രൂപത്തില്‍. സൗദി ഭരണാധികാരികള്‍, അക്ഷരാര്‍ത്ഥത്തില്‍ തൌഹീദിന്‍റെ സംരക്ഷകരാണെങ്കില്‍ , അവര്‍ക്കത് ചെയ്യല്‍ അനിവാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. മസ്ജിദ് വിപുലീകരിക്കാന്‍ തീരുമാനിച്ച കാര്യം നമുക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു പക്ഷെ, നമ്മുടെ ഈ നിര്‍ദേശം അവര്‍ പരിഗണിക്കുകയും, പടിഞ്ഞാറ് വശവും മറ്റും ഉള്‍പ്പെടുത്തി വിപുലീകരണം പുര്തിയാക്കുകയും അല്ലാഹു അവരുടെ കൈകളിളുടെ അത് പുര്തീകരിക്കുകയും ചെയ്യട്ടെ, അതിനു അവരെക്കാള്‍ യോഗ്യര്‍ മറ്റാരാണ് ? " പക്ഷെ, വിപുലീകരണം നടന്നെങ്കിലും ശൈഖിന്‍റെ നിര്‍ദേശം പരിഗണിക്കപ്പെട്ടില്ല. പ്രസ്തുത ഗ്രന്ഥത്തിന്‍റെ നാലാം പതിപ്പില്‍ അദ്ദേഹം ഇങ്ങിനെയെഴുതി " "ولكن المسجد وسمع منذ سنتين تقريبا دون إرجاعه إلى ما كان عليه في عهد الصحابة والله المستعان" "പക്ഷെ ഏതാണ്ട് രണ്ടു വര്ഷം മുമ്പ്, സ്വഹാബതിന്‍റെ കാലത്ത് നിലനിന്നിരുന്ന അവസ്ഥയിലേക്ക് മടക്കാതെ തന്നെ മസ്ജിദ് വിപുലീകരിക്കപ്പെട്ടു, സഹായമഭ്യര്‍ തിക്കപ്പെടാന്‍ അല്ലാഹു മാത്രം. ! "
പൌരാണികരും ആധുനികരുമായ വേറെയും ഉലമാക്കള്‍ ഈ കാര്യത്തില്‍ വിമര്‍ശനം രേഖപ്പെടുത്തുകയും, ഖബറുകള്‍ മസ്ജിദുന്നബവിയില്‍ നിന്ന് പുര്‍ണമായി വേര്‍തിരിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതാണ് മസ്ജിദുന്നബവിയും നബിയുടെ ഖബറും സംബന്ധിച്ച് പറയാനുള്ളത് |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|