0 Comments
ഇമാം ഇബ്'നു ബാസ് رحمه الله പറഞ്ഞു : നബി ﷺ ശഅ'ബാൻ മുഴുവനും , അൽപമൊഴികെ ഏതാണ്ട് മുഴുവനായി നോന്പ് നോൽക്കാറുണ്ടായിരുന്നു. എന്നാൽ ശഅ'ബാൻ പകുതിയായിക്കഴിഞ്ഞാൽ നോന്പെടുക്കുന്നതിനെ വിലക്കുന്ന ഹദീസോ? അത് നമ്മുടെ സഹോദരൻ അല്ലാമാ ശൈഖ് നാസിറുദ്ദീൻ അൽബാനി പറഞ്ഞതുപോലെ സ്വഹീഹാണ് . അതുകൊണ്ടുദ്ദേശിക്കുന്നത് ശഅ'ബാൻ പകുതി കഴിഞ്ഞിട്ട് നോന്പ് തുടങ്ങുന്നതിനുള്ള വിലക്കാണ് . എന്നാൽ ആരാണോ ആ മാസത്തിലെ അധികം ദിവസങ്ങളും അല്ലെങ്കിൽ മാസം മുഴുക്കെ നോന്പെടുക്കുന്നത് അവൻ സുന്നത്തിനോട് യോജിച്ചവനാകും. - അബൂ തൈമിയ ഹനീഫ് قال الإمام ابن باز رحمه الله تعالى
كان النبي ﷺ يصوم شعبان كله وربما صامه إلا قليلًا أما الحديث الذي فيه النهي عن الصوم بعد انتصاف شعبان فهو صحيح ، كما قال الأخ العلامة الشيخ ناصر الدين الألباني ، والمراد به النهي عن ابتداء الصوم بعد النصف أما من صام أكثر الشهر أو الشهر كله فقد أصاب السنة [ مجموع الفتاوى (٣٨٥/١٥) ] |
IslamBooks.inBooks and Articles on Islam, correct and pure. Archives
November 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2023. IslamBooks.in - All Rights Reserved.
|