അല്ലാഹു അവന്റെ റസൂലിനോട് പറഞ്ഞു: وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا...(طه ١٣٢) "താങ്കളുടെ കുടുംബത്തോട് നമസ്കാരത്തിനു കൽപ്പിക്കുകയും, അത് കർക്കശമായി പാലിക്കുകയും ചെയ്യുക." (ത്വാഹ 132) ഇസ്മാഈൽ നബി عليه السلام യെക്കുറിച്ച് പറഞ്ഞു: وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ...(مريم ٥٥) "അദ്ദേഹം തന്റെ കുടുംബത്തോട് നമസ്കാരത്തിനും സകാതിനും കൽപ്പിക്കുമായിരുന്നു." (മർയം 55) ലുഖ്മാൻ عليه السلام തന്റെ പുത്രനു നൽകിയ വസിയ്യത്തിൽ പെട്ടതായിരുന്നു يَا بُنَيَّ أَقِمِ الصَّلَاةَ ...لقمان ٢٧ "അല്ലയോ കുഞ്ഞു മകനേ, നീ നമസ്കാരം കൃത്യമായനുഷ്ഠിക്കുവീൻ." (ലുഖ്മാൻ 27) عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: رَحِمَ اللَّهُ رَجُلًا قَامَ مِنَ اللَّيْلِ فَصَلَّى، وَأَيْقَظَ امْرَأَتَهُ، فَإِنْ أَبَتْ، نَضَحَ فِي وَجْهِهَا الْمَاءَ، رَحِمَ اللَّهُ امْرَأَةً قَامَتْ مِنَ اللَّيْلِ فَصَلَّتْ، وَأَيْقَظَتْ زَوْجَهَا، فَإِنْ أَبَى، نَضَحت فِي وَجْهِهِ الْمَاءَ (رواه أبو دَاوُدَ وصححه الألباني) അബൂ ഹുറൈറ رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "ഒരു പുരുഷന് അല്ലാഹു കരുണചെയ്യട്ടെ, രാത്രിയിൽ എഴുന്നേറ്റ് നമസ്കരിക്കുന്നു, തന്റെ ഇണയെ വിളിച്ചുണർത്തുന്നു, അവൾ വിസമ്മതിച്ചാൽ മുഖത്ത് വെള്ളം കുടയുന്നു. ഒരു സ്ത്രീക്ക് അല്ലാഹു കരുണചെയ്യട്ടെ, രാത്രിയിൽ എഴുന്നേറ്റ് നമസ്കരിക്കുന്നു, തന്റെ ഇണയെ വിളിച്ചുണർത്തുന്നു, അവൻ വിസമ്മതിച്ചാൽ മുഖത്ത് വെള്ളം കുടയുന്നു." (അബൂ ദാവൂദ്) وَعَنْ أَبِي سَعِيدٍ وَأَبِي هُرَيْرَةَ قَالَا: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «إِذا أَيْقَظَ الرَّجُلُ أَهْلَهُ مِنَ اللَّيْلِ فَصَلَّيَا أَوْ صَلَّى رَكْعَتَيْنِ جَمِيعًا كُتِبَا فِيالذَّاكِرِينَ وَالذَّاكِرَاتِ (رَوَاهُ أَبُو دَاوُد وَابْن مَاجَه وصححه الألباني) അബൂ സഈദും അബൂ ഹുറൈറയും رضي الله عنهما നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "ഒരുത്തൻ തന്റെ ഇണയെ രാത്രിയിൽ വിളിച്ചുണർത്തുകയും എന്നിട്ട് അവർ രണ്ടുപേരും ഒന്നിച്ച് രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്താൽ, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷൻമാരിലും സ്ത്രീകളിലും അവർ രേഖപ്പെടുത്തപ്പെടും." (അബൂ ദാവൂദ്, ഇബ്നു മാജ:) عَنْ عَائِشَةَ، قَالَتْ: كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي مِنَ اللَّيْلِ، فَإِذَا أَوْتَرَ، قَالَ: «قُومِي فَأَوْتِرِي يَا عَائِشَةُ» (رواه مسلم) ആഇശ رضي الله عنها നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم രാത്രികളിൽ നമസ്കരിക്കുമായിരുന്നു, വിത്റാക്കാനുദ്ദേശിക്കുമ്പോൾ പറയുമായിരുന്നു: "എഴുന്നേൽക്കൂ, എന്നിട്ട് വിത്റ് നമസ്കരിക്കൂ ആഇശാ!" (മുസ്'ലിം) - അബൂ തൈമിയ്യ ഹനീഫ്
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|