അറഫാ നോമ്പ് സംബന്ധിച്ച് ചായക്കോപ്പയിൽ കൊടുങ്കാറ്റ് സൃഷ്ടിക്കാൻ വെമ്പുന്നവർക്കായി ബുഖാരി ഉദ്ധരിച്ച ഒരു ഹദീസിന്റെ അല്പഭാഗം വിനീതമായി ഒന്നു പകർത്തട്ടെ. പകരം അവർക്ക് എന്ത് വേണമെങ്കിലും തിരിച്ചുപറയാം. അതിനുള്ള സംസ്കാരവും സ്വാതന്ത്ര്യവും അവരുടേതാണല്ലോ.
അപ്പോൾ ചാരിയിരിക്കുകയായിരുന്ന ഇബ്നു മസ്ഊദ് رضي الله عنه എഴുന്നേറ്റിരിക്കുകയും കോപത്തോടു കൂടി ഇങ്ങനെ പറയുകയും ചെയ്തു: "അറിവുള്ളവൻ സംസാരിക്കട്ടെ, അറിവില്ലാത്തവൻ അല്ലാഹുവിന്നറിയാം എന്നു പറയട്ടെ. തനിക്ക് അറിയാത്ത കാര്യം എനിക്ക് അറിയില്ല എന്നു പറയുന്നത് തീർച്ചയായും അറിവിൽ പെട്ടതാണ്." അറിയാത്തവന് തനിക്ക് അറിവില്ലെന്ന അറിവെങ്കിലും ഉണ്ടായിരിക്കണം. അതിലും താഴേക്ക് പോയാലുള്ള ദുരവസ്ഥയാണ് ഇപ്പോൾ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ദയവായി ജനങ്ങളെ വിഡ്ഢിയാക്കുന്നത് അവസാനിപ്പിക്കൂ. അറഫാ നോമ്പ് ഹാജിമാർ അറഫയിൽ നിൽക്കുന്ന അതേ സമയം തന്നെ എടുക്കണമെന്ന് നബി ﷺ പറഞ്ഞിട്ടില്ല. അറഫ ദിവസം നോമ്പെടുക്കാനാ ണ് അവിടുന്ന് കൽപിച്ചിട്ടുള്ളത്. അറഫാ ദിവസം ദുൽഹിജ്ജ ഒമ്പതിനാണെന്ന് അറിയാത്ത ആരെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ അവർ മൗനം പാലിക്കട്ടെ. ദുൽഹിജ്ജ ഒമ്പതിന് നബി നോമ്പെടുത്തു എന്നു തന്നെയും ഹദീസുകളിൽ വന്നിട്ടുണ്ട്. ദുൽഹിജ്ജ മാസം ഒമ്പത് ഒന്നേയുള്ളു. അത് പറമ്പും പാടവും മഹല്ലും പ്രദേശവും മാറുന്നതിനനുസരിച്ച് മാറണം എന്ന് പറയുന്നവർ അറഫാ നോമ്പ് മാറി മാറി പിടിക്കേണ്ടി വരും. മോന്തായം വളഞ്ഞത് നിവർത്തി വെക്കൂ. അതുവരെ മന്ദബുദ്ധികളുടെ സംവാദങ്ങ ളെല്ലാം ഒന്ന് നിർത്തിവെക്കൂ. - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
0 Comments
വൃദ്ധന്റെ ഹൃദയം രണ്ടെണ്ണത്ത പരിണയിക്കുന്നതിൽ യൗവ്വനമാകും : ദീർഘായുസ്സും സമ്പത്തും, മോഹവും. (മുസ്ലിം) - ബഷീർ പൂത്തർ قَلْبُ الشَّيْخ شاب عَلَى حُبِّ اثْنَتَيْنِ: طُولُ الحَياةِ، وحُبُّ المال
الراوي: أبو هريرة | المحدث: مسلم | المصدر صحیح مسلم ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു : മുത്തഖീങ്ങളാകാൻ അവരിൽ ഒരു തെറ്റും സംഭവിക്കരുതെന്നോ തെറ്റു കുറ്റങ്ങളിൽ നിന്നും സുരക്ഷിതരാകണമെന്നോ നിബന്ധനയൊന്നും ഇല്ല. അങ്ങനെയായിരുന്നു കാര്യമെങ്കിൽ ഈ സമുദായത്തിൽ ഒരു മുത്തഖിയും ഉണ്ടാകുമായിരുന്നില്ല. എന്നാൽ ആരാണോ തന്റെ പാപങ്ങങ്ങളിൽ നിന്നും പശ്ചാത്തപിച്ച് മടങ്ങുകയും തിന്മകൾ മായ്ച്ചു കളയുന്ന നന്മകളില്‍ ഏർപ്പെടുകയും ചെയ്യുന്നത് അവൻ മുത്തഖീങ്ങളിൽ ഉൾപ്പെടുന്നതാണ്. [മിൻഹാജുസ്സുന്ന:7/82] - അബൂ സ്വലാഹ് അബ്ദുൽ കരീം അമാനി قال شيخ الإسلام ابن تيمية رحمه الله
ليس من شرط المُتقِين ونحوهم أن لا يقع منهم ذنب ، ولا أن يكونوا معصومين من الخطأ والذنوب؛ فإن هذا لو كان كذلك لم يكن في الأمة مُتَّقٍ بل من تاب من ذنوبه دخل في المُتقِين ، ومن فعل ما يُكفِّر سيئاته دخل في المُتَّقِين [ منهاج السنة | (٨٢/٧) ] അല്ലാഹുവിനോടുള്ള സ്നേഹം ഒരു മുസ്'ലിമിന്റെ ഹൃദയത്തിൽ വർധിച്ചുകൊണ്ടേയിരിക്കും; അല്ലാഹുവിനെ സ്മരിക്കുമ്പോളെല്ലാം അല്ലെങ്കിൽ സൽകർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കിമ്പോളെല്ലാം. — ശൈഖ് അഹ്‌മദ് അസ് സുബയ്ഇ മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ് حب الله عز وجل يزيد في قلب المسلم كلما ذكر الله او عمل صالحاً
الشيخ أحمد السبيعي حفظه الله ശൈഖ് സ്വാലിഹുൽ ഫൗസാൻ ഹഫിദഹുള്ളാ പറഞ്ഞു "അറിവ് തേടുന്നതിൽ നിനക്ക് വിരസതയുണ്ടാവരുത്. നീ അറിവ് തേടിക്കൊണ്ടിരിക്കുക. നിന്റെ ഗ്രാഹ്യത കുറവാണെങ്കിലും. സല്‍കർമ്മത്തോട് കൂടിയുള്ള കുറഞ്ഞതിൽ ബർകത്തുണ്ട് .അതിൽ നന്മയുണ്ട്. ഇൽമ് തേടുന്നതിലെ തുടർച്ചയിൽ നന്മയുണ്ട് എന്നതിൽ സംശയമില്ല. അറിവ് തേടൽ ഇബാദത്താണ്. ഇൽമ് അന്വേഷിക്കൽ ഐച്ഛിക നമസ്കാരത്തെക്കാൾ ഉത്തമമാണ്" - ബശീർ പുത്തൂർ قال الشيخ صالح الفوزان حفظه اللّٰـه ؛
"لا تملَّ من طلب العلم، اطلب العلم، ولو كان إدراكك قليلًا، والقليل مع العمل الصالح فيه بركة، وفيه خير، ومواصلة طلب العلم لا شكَّ أنها خير، وطلب العلم عبادة، طلب العلم أفضل من صلاة النافلة." ( الإجابات المهمة ٨٤) ദീനിന്റെയും ധീരതയുടെയും ധാതുവൈശിഷ്ട്യത്തിന്റെയും നൈതികതയുടെയും സദ്‌ഫലമാണ് സത്യസന്ധതയും വ്യക്തതയും. നിഗൂഢതയുടെയും അധമത്വത്തിന്റെയും ആന്തരികമായ തകർച്ചയുടെയും ദുഷ്‌ഫലങ്ങളിൽപെട്ടതാണ് ചതിയും നിറം മാറലും. — ശൈഖ് അഹ്‌മദ് അസ് സുബയ്ഇ മൊഴിമാറ്റം: അബൂ ത്വാരിഖ് ധാതു വൈശിഷ്ട്യം = purity of origin നൈതികത = ethics الصدق والوضوح
ثمرة الدين والشجاعة وحسن المعدن والخلق والخيانة والتلّون ثمرة التدسية والدناءة والانكسار الداخلي - الشيخ أحمد السبيعي حفظه الله ശൈഖ് റബീഉ حفظه الله പറഞ്ഞു : ചില സലഫികളായ സഹോദരന്മാരുണ്ട്. പക്ഷെ അവർ പരസ്പരം സന്ദർശിക്കുകയോ സാഹോദര്യം പുലർത്തുകയോ പരസ്പരം (നന്മയിൽ) സഹകരിക്കുകയോ ചെയ്യുന്നില്ല എന്നല്ല, അവരൊന്നും ചെയ്യുന്നില്ല. വളരെ ഖേദകരം തന്നെ !! - ബഷീർ പൂത്തർ قال الشيخ ربيع حفظه الله ورعاه
《تجد الإخوان هذا سلفي وهذا سلفي لكن لا تزاور، ولا تآخي، لا تعاون، لا شيء -مع الأسف الشديد!》 اللباب ص٤٠١ അടുത്തിടെ വായിച്ച പുസ്തകങ്ങളിൽ ഏറെ ഹൃദ്യവും ആകർഷണീയവുമായ കൈപ്പുസ്തകമാണ്, അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് എഴുതിയ "മാസപ്പിറവി, മന്‍ഹജും മസ്അലയും" എന്ന കൊച്ചു കൃതി.
ദശാബ്ദങ്ങളായി കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ കുറഞ്ഞത്, വർഷത്തിൽ രണ്ടു തവണയെങ്കിലും വാഗ്‌പോരിനും സംവാദങ്ങൾക്കും വഴിമരുന്നിടാറുള്ള മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ കൊച്ചു പുസ്തകം സമഗ്രമാണ്; വൈജ്ഞാനികമാണ്. പിറവി ദർശനം സ്ഥിരീകരിക്കാനും പ്രയോഗവൽക്കരിക്കാനുമുള്ള മാനദണ്ഡങ്ങൾ എന്താണെന്ന് അതി സൂക്ഷ്മവും കൃത്യവുമായ പ്രമാണങ്ങൾ കൊണ്ട് സ്ഥാപിക്കുന്ന പ്രസ്തുത കൃതി, ഇവ്വിഷയകമായി സത്യം എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്ന ഏതൊരു നിഷ്പക്ഷമതിയായ ഏതൊരു അന്വേഷകനും വ്യക്തമായ അവബോധം നൽകാൻ പര്യാപ്തമാണെന്ന് നിസ്സംശയം പറയാം. മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടീ താൽപര്യങ്ങളും സംഘടനാ സങ്കുചിതത്വവും തൊട്ടു തീണ്ടാത്ത, തികച്ചും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെയും സ്വഹാബത്തിന്റെയും നിലപാട് പച്ചയായി പ്രതിഫലിപ്പിക്കുകയും, അത് പ്രയോഗവൽക്കരിക്കുന്നതിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വരച്ചു കാണിക്കുകയും ചെയ്യുന്നതിൽ ലേഖകൻ വിജയിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. ഓരോ ദേശക്കാർക്കും പ്രത്യേകം പ്രത്യേകം പിറവി ദർശനം വേണം എന്ന അതിരുവിട്ട നിലപാടിനെയും , പിറവി ദർശനം നിർണ്ണയിക്കാൻ, കാഴ്ചക്ക് പകരം കണക്കിനെ അവലംബിക്കാമെന്ന വികല വാദത്തെയും വ്യക്തമായ പ്രമാണങ്ങൾ കൊണ്ട് ഖണ്ഡിക്കുകയും, ലോകത്ത് എവിടെ പിറവി ദർശനം സ്ഥിരീകരിക്കപ്പെടുകയും ഒരു മുസ്‌ലിം ഭരണാധികാരി അത് തുല്യം ചാർത്തുകയും ചെയ്‌താൽ ആ വിവരമറിയുന്ന എല്ലാവരും തദടിസ്ഥാനത്തിലുള്ള അമല് ചെയ്യാൻ നിർബന്ധിതരാണെന്ന വസ്തുത തെളിവുകൾ സഹിതം പ്രസ്തുത ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു. കുറൈബ് റദിയള്ളാഹു അൻഹുവിന്റെ ഹദീസിൽ വന്ന ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിന്റെ വാക്ക് മനസ്സിലാക്കുന്നതിൽ നവവിക്ക് സംഭവിച്ച അബദ്ധം ഈ വിഷയത്തിലെ സങ്കീർണ്ണതക്ക് ആക്കം കൂട്ടി എന്ന ലേഖകന്റെ നിരീക്ഷണം പക്വവും അതിലേറെ സംഗതവുമാണ്. മുസ്‌ലിം പണ്ഡിതന്മാർക്കിടയിലും വിശിഷ്യാ ശാഫിഈ മദ്ഹബിലും അപനിർമാണത്തിനു വലിയ പങ്കു വഹിച്ച പ്രസ്തുത നിലപാട് അസ്വീകാര്യവും പ്രമാണങ്ങളോട് പൊരുത്തപ്പെടാത്തതുമാണ് എന്ന് ഈ കൃതി വിളിച്ചോതുന്നു. ചുരുക്കത്തിൽ മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള മുസ്ലിംകളിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ ദുരീകരിക്കാനും, ഈ വിഷയത്തിൽ ഏറ്റവും കുറ്റമറ്റതും സത്യസന്ധവും പ്രമാണബദ്ധവുമായ നിലപാട് ഏതെന്ന് തിരിച്ചറിയാനും ഈ ലഘു കൃതി സഹായിക്കും എന്നതിൽ രണ്ടു പക്ഷമില്ല. - ബശീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|