സഹ്ൽ ബിൻ ഹുനൈഫ് رضي الله عنه നിവേദനം. നബി ﷺ പറഞ്ഞിരിക്കുന്നു: ആർ സത്യസന്ധമായി അല്ലാഹുവിനോട് രക്തസാക്ഷ്യം ചോദിക്കുന്നുവോ, വിരിപ്പിൽ കിടന്നു മരിച്ചാലും അവനെ അല്ലാഹു ശുഹദാക്കളുടെ പദവികളിൽ എത്തിക്കും. [ഇമാം മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്] - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് عن سهل بن حنيف أن النبي ﷺ قال: من سأل الله تعالى الشهادة بصدق بلغه الله منازل الشهداء وإن مات على فراشه
[مسلم في صحيحه]
0 Comments
ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് : അവർ പറഞ്ഞു : ഞാൻ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോട് പകർച്ചവ്യാധിയെക്കുറിച്ചു ചോദിക്കുകയുണ്ടായി. അപ്പോൾ റസൂലുള്ളാഹി സ്വല്ലള്ളാഹു അലൈഹി വ സല്ലം എന്നോട് പറഞ്ഞു: " അത്, അള്ളാഹു അവനുദ്ദേശിക്കുന്നവരുടെ മേൽ ഇറക്കുന്ന ശിക്ഷയായിരുന്നു. അങ്ങിനെ മുഉമിനീങ്ങൾക്ക് അവനതിനെ ഒരു അനുഗ്രഹമാക്കി. അതിനാൽ, ആരെയാണോ പകർച്ചവ്യാധി പിടിപെടുകയും എന്നിട്ട് , അള്ളാഹു തനിക്ക് രേഖപ്പെടുത്തിയത് എന്താണോ അത് മാത്രമേ തന്നെ ബാധിക്കുകയുള്ളുവെന്നു മനസ്സിലാക്കിക്കൊണ്ട് പ്രതിഫലേച്ഛയോടെയും ക്ഷമയോടെയും തന്റെ നാട്ടിൽ കഴിച്ചു കൂട്ടുകയും ചെയ്യുന്നത്, അവന് രക്തസാക്ഷിയുടേതിന് തുല്യമായ പ്രതിഫലമുണ്ട്" (സ്വഹീഹുൽ ബുഖാരി) ഈ ഹദീസിന്റെ ശറഹിൽ ഇമാം ഇബ്നുഹജർ റഹിമഹുള്ളാ ഫത്ഹുൽ ബാരിയിൽ പറയുന്നു:- " ഈ വചനത്തിൽ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർക്കെല്ലാം ശഹീദിന്റെ പ്രതിഫലം ലഭിക്കുമെന്ന കാര്യം ഈ ഹദീസിന്റെ താൽപര്യമാണ് ; (ഇക്കാരണമായി) മരണപ്പെട്ടിട്ടില്ലെങ്കിൽ പോലും ! (ഫത്ഹുൽ ബാരി 10/194) من جلس في بيته فله أجر شهيد
قال النبي : ليس من رجل يقع الطاعون، فيمكث في بيته صابرًا محتسبا ، يعلم أنه لا يصيبه إلا ما كتب الله له، إلا كان له مثل أجر الشهيد (صحيح : رواه البخاري : ٥٧٣٤، وأحمد: ٢٤٣٥٨) هذا يشمل كل من من صبر واحتسب وتوكل، مات بالوباء أم لم يمت قال ابن حجر: اقتضى منطوقه أن من اتصف بالصفات المذكورة يحصل له أجر الشهيد وإن لم يمت (فتح الباري ١٠/١٩٤). അവസാനം ഐസിസും തീവ്രവാദ ചർച്ചകളും വഴിതെറ്റി, നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ സുന്നത്തു അനുധാവനം ചെയ്യുന്ന സലഫികൾക്കു നേരെ എല്ലാ ഞാഞ്ഞുലുകളും പത്തി വിടർത്തി ആടുകയാണ്. മതത്തിനു രാഷ്ട്രീയ വ്യാഖ്യാനം നൽകുകയും പ്രമാണനങ്ങളെ പരിഹസിക്കുകയും ചെയ്യാറുള്ള ജമാഅത്തെ ഇസ്‌ലാമിയെപ്പോലുള്ള സംഘടനകൾക്ക് ഇപ്പോൾ സഹയാത്രികർ കൂടി എന്നതാണ് പുതിയ കാര്യം.
ഖുർആനും സുന്നത്തുമാണ് പിൻപറ്റുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്നത് എന്നു പറയുകയും, സ്വന്തം യുക്തിക്കു ബോധ്യപ്പെടാത്തവ സുന്നത്തിൽ സ്ഥിരപ്പെട്ടാലുംസ്വീകരിക്കാതിരിക്കുകയും തീവ്രവാദത്തിന്റെ അടയാളമായി രേഖപ്പെടുത്തുകയും ചെയ്യുക. അതായത്, ഒരേ സമയം ഇരയുടെ കൂടെ നിൽക്കുകയും വേട്ടക്കാരന്റെ കൂടെ ഓടുകയും ചെയ്യുക. ഹുസൈൻ മടവൂർ നേതൃത്വം നൽകുന്ന നദ് വത്തുൽ മുജാഹിദിനു നീളമുള്ള താടിയും നെരിയാണിക്ക് മുകളിലുള്ള വസ്ത്രവും സ്ത്രീകളുടെ മുഖാവരണവും തീവ്ര വാദത്തിന്റെ അടയാളമാണ്. നാലാം കിട കമ്മ്യുണിസ്റ്റു ചാനൽ തിണ്ണ നിരങ്ങികളും മുസ്‌ലിം വിരുദ്ധ ശക്തികളും നൽകുന്ന കുറിപ്പുകളാണ് ഇപ്പോൾ മിമ്പറുകളിൽ പോലും കേട്ടു കൊണ്ടിരിക്കുന്നത്. ശശികലയോ മറ്റോ ആയിരുന്നു ഇതെല്ലാം പറയുന്നതെങ്കിൽ, ഇസ്‌ലാമിനെ ഇതാ തകർക്കാൻ വരുന്നേ എന്നു പറഞ്ഞു എല്ലാ സംഘടനയും ഒറ്റക്കെട്ടായി സത്യാഗ്രഹം നടത്തിയേനെ. മടവൂരികളായതു കൊണ്ടു ആർക്കും ഒരു പരാതിയുമില്ല. ഒരു യഥാർത്ഥ മുസ്ലിമിനെ സംബന്ധിച്ചേടത്തോളം, സാക്കിർ നായിക്കിന് നേരെയുള്ള മാധ്യമ വിചാരണയോ, പ്രാച്ചിയുടെ ഇനാം പ്രഖ്യാപനയോ ഉണ്ടാക്കുന്ന അസ്വസ്ഥതയെക്കാൾ അപകടകരം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സുന്നത്തിനു നേരെയുള്ള നികൃഷ്ഠമായ കയ്യേറ്റങ്ങളാണ്. "നബിചര്യ മുറുകെപ്പിടിക്കുക" എന്നു പറഞ്ഞാൽ എന്താണ് അർത്ഥമാക്കുന്നത് എന്നു മുജാഹിദ് പ്രസ്ഥാനം ഇനിയും പഠിച്ചിട്ടില്ല. താടി വളർത്തൽ സ്വഹീഹ് ആയ ഹദീസുകൾ കൊണ്ടു അള്ളാഹുവിന്റെ ശറഇൽ സ്ഥിരപ്പെട്ട കാര്യമാണ്. സ്വഹാബികളിൽ താടിയില്ലാത്ത ഒരാൾ പോലും ഉണ്ടായിരുന്നില്ല. പിന്നെ ഖുർആനും സുന്നത്തും പ്രമാണമായി സ്വീകരിക്കുന്നു എന്നു അവകാശപ്പെടുന്നവർക്കു എങ്ങിനെയാണ് സ്ഥിരപ്പെട്ട ഒരു സുന്നത്തിനെ അവഹേളിക്കാൻ കഴിയുക? താടി വളർത്തുന്നതും വസ്ത്രം നെരിയാണിക്കു മുകളിലാവുകയെന്നതും സ്ത്രീകൾ മുഖാവരണം ധരിക്കുന്നതും എങ്ങിനെയാണ് തീവ്ര വാദമാവുക? നബിചര്യ നിങ്ങൾ അണപ്പല്ലുകൾ കൊണ്ടു കടിച്ചു പിടിക്കണമെന്ന് പറഞ്ഞാൽ, ഇവിടെയുള്ള മാധ്യമ ഹിജഡകളുടെ ആരോപണങ്ങൾക്ക് മുമ്പിൽ മുട്ടു മടക്കി സുന്നത്തിനെ പുറം കാലു കൊണ്ടു തട്ടുകയാണോ? അതാണോ നിങ്ങൾ മനസ്സിലാക്കിയ ആദർശ ധീരത? തീവ്രവാദത്തെക്കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഇതാണ് അവസ്ഥയെങ്കിൽ, നാളെ തൗഹീദിനെതിരിലും നമസ്കാരത്തിനെതിരിലും തീവ്രവാദം ആരോപിക്കപ്പെട്ടാൽ അവിടെയും നിങ്ങൾ വിട്ടുവീഴ്ച ചെയ്തു നല്ല പിള്ള ചമയുമോ? തീവ്രവാദം ഖാരിജി ചിന്തയുടെ ഉപോൽപ്പന്നമാണ്. അതു തിരിച്ചറിയാതെ, നബി ചര്യക്ക് നേരെ വാളോങ്ങുന്നതു ഇരുട്ടിൽ യുദ്ധം ചെയ്യുന്നതിന് തുല്യമാണ്. താടി വളർത്തുന്നതിലും, വസ്ത്രം നെരിയാണിക്കു മുകളിലാക്കുന്നതിലും, സ്ത്രീകൾ മുഖം മറക്കുന്ന വിഷയത്തിലും സ്വീകാര്യമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇസ്‌ലാമിന്റെ ശെരിയായ നിലപാട് എന്തെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ മടവൂർ വിഭാഗമടക്കമുള്ള എല്ലാ മുജാഹിദ് ഗ്രുപ്പുകളെയും വെല്ലു വിളിക്കുന്നു. സാഹചര്യത്തിന് അനുസൃതമായി നിലപാട് സ്വീകരിക്കാതെ, പ്രമാണനങ്ങൾക്കു പൊരുത്തപ്പെടുന്ന നിലപാടുകൾ സ്വീകരിക്കാൻ അനുയായികളെ പ്രേരിപ്പിക്കുന്നതിനു പകരം, കുനിയാൻ പറയുമ്പോൾ ഇഴയുന്ന സ്വഭാവക്കാരായ അവസരവാദികളായി മാത്രമേ നിങ്ങളെ കാണാനൊക്കൂ. - ബഷീർ പുത്തൂർ മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം യുദ്ധാർജിത സമ്പത്ത് വിഹിതം വെക്കുന്ന വേളയിൽ, സ്വഹാബികൾക്കിടയിൽ നിന്നൊരാൾ " മുഹമ്മദ്, നീ നീതി പാലിക്കണം" എന്ന് വിളിച്ചു പറയുന്നു. " ഞാൻ നീതി പാലിച്ചില്ലെങ്കിൽ, മറ്റാരാണ് നീതി പാലിക്കുക" ? എന്നു പ്രതിവചിച്ച പ്രവാചകനോട് ഉമർ റദിയള്ളാഹു അൻഹു " ഞാൻ അവന്റെ ഗളഛേദം നടത്തട്ടേ എന്നു ചോദിച്ചു? അതു വിലക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. "ഇവന്റെ മുതുകിൽ നിന്നു ഒരു വിഭാഗം വരാനുണ്ട്. വിശുദ്ധ ഗ്രന്ഥം അവർ പാരായണം ചെയ്യും. പക്ഷെ, അതവരുടെ കണ്ഡനാഡി വിട്ടുകടക്കില്ല. ദീനിൽ നിന്നു അവർ, ഒരു അസ്ത്രം അതിന്റെ ലക്ഷ്യസ്ഥാനം തുളച്ചു പുറത്തു പോകുന്നത് പോലെ അവർ പുറത്തു പോകും. ഞാൻ അവരെ കാണുകയാണെങ്കിൽ, തമൂദു ഗോത്രത്തെ നശിപ്പിച്ചത് പോലെ നശിപ്പിക്കുമായിരുന്നു".
കാലം പിന്നെയും കഴിഞ്ഞു. ഖലീഫയായ ഉസ്മാൻ റദിയള്ളാഹു അൻഹുവിന്റെ വധത്തോടെ ഈ വിഭാഗം അവരുടെ സായുധ വിപ്ലവം ആരംഭിച്ചു. അതിനു ശേഷം അലി റദിയള്ളാഹു അൻഹുവുമായി നടന്ന രക്തരൂക്ഷിത കലാപങ്ങൾ. പ്രമാണങ്ങൾ സ്വഹാബത് എങ്ങിനെ മനസ്സിലാക്കിയോ അങ്ങിനെ മനസ്സിലാക്കുന്നതിനു പകരം, അവർ അവരുടെ യുക്തിയെ ആശ്രയിക്കുകയും സ്വന്തമായ വ്യാഖ്യാനങ്ങൾ നൽകുകയും ചെയ്തു. ഖുർആനിൽ നിന്നുള്ള ഉദ്ധരണികൾ സന്ദർഭത്തിൽ നിന്നു അടർത്തി മാറ്റി അവർ സ്വഹാബത്തിനോട് യുദ്ധം ചെയ്തു. "നിങ്ങൾ പറഞ്ഞത് സത്യമാണെങ്കിലും, തെറ്റായ ലക്ഷ്യത്തിനു വേണ്ടി ദുർവ്യാഖ്യാനിച്ചു എന്ന അലി റദിയള്ളാഹുവിന്റെ പ്രസിദ്ധ വചനം ഇവരെക്കുറിച്ചാണ്. ഹറൂറികൾ എന്നു വിശേഷിപ്പിക്കട്ടെ ഇവരുടെ രക്തപങ്കിലമായ ചരിത്രം ഇസ്‌ലാമിക ഗ്രന്ഥങ്ങളിൽ സുവിദിതമാണ്. കാലം പിന്നെയും ഏറെ പിന്നോട്ടു പോയി. പല സംഭവങ്ങൾക്കും ലോകം സാക്ഷ്യം വഹിച്ചു. ഉസ്മാൻ റദിയള്ളാഹു അൻഹുവിനു നേരെ ഉയർത്തിയ വാൾത്തല പിന്നീട് ഉറയിലേക്കു മടങ്ങിയില്ല. ഖവാരിജുകൾക്കു പുതിയ പിന്മുറക്കാർ വന്നു. ആധുനിക ലോകത്തു, സയ്യിദ് ഖുതുബും മൗദുദിയും ഖവാരിജ് ആശയങ്ങൾ പൊടിതട്ടിയെടുത്തവരിൽ പ്രധാനികളാണ്. ഭരണാധികാരികളിലെ ന്യുനതകൾ പെരുപ്പിച്ചു കാണിക്കുകയും അവർക്കെതിരിൽ ശുദ്ധരായ സാധാരണ മനസ്സുകളെ വൈകാരികമായി പ്രകോപിപ്പിക്കുകയും ചെയ്യുക ഇവരുടെ പ്രധാന രീതിയാണ്. ഭരണകൂടങ്ങളുമായി സദാ ശീത സമരം നിലനിർത്തുന്ന ഇവർ തരം കിട്ടിയാൽ രക്തരൂക്ഷിത സായുധ സംഘട്ടനത്തിലേക്കു കടക്കുക പതിവാണ്. അടുത്തകാലത്തായി അറബ്-മുസ്‌ലിം രാജ്യങ്ങളിൽ " മുല്ലപ്പൂ വിപ്ലവമെന്നു" പേരിട്ടു വിളിച്ച ഭരണ വിരുദ്ധ വികാരങ്ങളുടെ വേലിയേറ്റത്തിൽ അക്ഷരാർത്ഥത്തിൽ ആധുനിക ഖവാരിജുകൾ നീന്തിത്തുടിച്ചു അഭിരമിക്കുകയായിരുന്നു. ഇന്ന്, നിരപരാധിത്വം തെളിയിക്കാൻ വിയർക്കുന്ന കേരളത്തിലെ നവോഥാന പ്രസ്ഥാനങ്ങളുടെ പ്രസംഗങ്ങളിലും പ്രസിദ്ധീകരണങ്ങളിലും വരെ "മുല്ലപ്പൂ വിപ്ലവ" ത്തിന്റെ പോരിശകൾ പാടിപുകഴ്ത്തപ്പെട്ടു. ഇസ്‌ലാമിക അധ്യാപനങ്ങൾക്കു തെറ്റായ വായന നടത്തുകയും അവ പ്രായോഗിക ബുദ്ധിക്കു അനുഗുണമായ വ്യാഖ്യാനിക്കുകയും ചെയ്യുന്ന മുഴുവൻ ആളുകളും അവസാനം ഖവാരിജിയ്യത്തിന്റെ ഏതെങ്കിലും ഒരു പോയെന്റിൽ ചെന്നു ചേരുമെന്നാണ് വസ്തുത. ഇപ്പോൾ പരക്കെ, ആക്ഷേപ ശരങ്ങൾ തിരിച്ചു വെച്ച " സലഫിസം" എന്നത് ഒരു പുകമറ മാത്രം. അക്ഷരാർത്ഥത്തിൽ ഖവാരിജുകളെ എന്നും തിരിച്ചറിയുകയും അവരുടെ വിശേഷണങ്ങൾ ചൂണ്ടികാട്ടുകയും പൊതുജനങ്ങൾക്ക് അവരുടെ അപകടത്തെക്കുറിച്ചു ശക്തമായി മുന്നറിയിപ്പ് നടത്തുകയും ചെയ്തത്, യഥാർത്ഥ സലഫികൾ മാത്രമാണ്. അതിനു ജീവിച്ചിരിക്കുന്ന തെളിവുകളാണ് സലഫി ഉലമാക്കളും അവരുടെ ബ്രഹത്തായ ഗ്രന്ഥങ്ങളും. ഇന്ന് ഐസിസിനെതിരിൽ വാചാലരാകുന്ന മിക്ക പ്രസ്ഥാനങ്ങളും ഒരിക്കലെങ്കിലും അവരുടെ ആശയം ചുമന്നവരോ അവരോടും അവരുടെ ആശയത്തോടും മൃദുല സമീപനം പുലർത്തിയവരോ ആണെന്നതിൽ തർക്കമേയില്ല. യൂസുഫുൽ ഖറദാവി തൊട്ടു ഇങ്ങേ തലയിൽ മഅദനി വരെ അതിലെ ഇനിയും വിസ്മരിക്കപ്പെടാത്ത കണ്ണികൾ മാത്രം. എന്നാൽ, എന്നാൽ, സലഫികൾക്കു എന്നും ഖവാരിജുകളുടെ വിഷയത്തിൽ ഒറ്റ നിലപാടേയുള്ളൂ. ചരിത്രപരമായിതന്നെ അവരെ വ്യവഛേദിക്കുകയും പ്രാമാണികമായി അവരുടെ തെറ്റായ ആശയങ്ങളെ ഖണ്ടിക്കുകയും ചെയ്യുന്നവർ സലഫികൾ മാത്രമാണ് എന്നു പരിശോധിച്ചാൽ ആർക്കും മനസ്സിലാകും. രാഷ്ട്രീയ വിഷയങ്ങളിൽ അമിതാവേശം കാണിക്കുകയും ഇപ്പോൾ ഐസിസ് ഇസ്‌ലാമല്ല എന്നു മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്നവരും സഹയാത്രികരും തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ഇനിയും വിയർക്കേണ്ടി വരും. - ബഷീർ പുത്തൂർ ഒന്ന് - يا أيها الذين آمنوا أطيعوا الله وأطيعوا الرسول وأولي الأمر منكم സത്യ വിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ റസൂലിനേയും, നിങ്ങളിൽ നിന്നുള്ള കൈകാര്യ കർത്താക്കളെയും (ഭരണാധികാരികൾ) അനുസരിക്കുക രണ്ടു- اسْمَعُوا وَأَطِيعُوا وَإِنْ اسْتُعْمِلَ عَلَيْكُمْ عَبْدٌ حَبَشِيٌّ كَأَنَّ رَأْسَهُ زَبِيبَةٌ - رواه البخاري നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു " നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുവിൻ. ഉണങ്ങിയ മുന്തിരി പോലെ തലമുടിയുള്ള ഒരു എത്യോപ്യൻ അടിമയാണ് നിങ്ങളുടെ മേൽ അധികാരസ്ഥനായി വരുന്നതെങ്കിൽ പോലും! മൂന്നു- سَأَلَ سَلَمَةُ بْنُ يَزِيدَ الْجُعْفِيُّ رَسُولَ اللهِ فَقَالَ: يَا نَبِيَّ اللهِ أَرَأَيْتَ إِنْ قَامَتْ عَلَيْنَا أُمَرَاءُ يَسْأَلُونَا حَقَّهُمْ وَيَمْنَعُونَا حَقَّنَا فَمَا تَأْمُرُنَا. فَأَعْرَضَ عَنْهُ، ثُمَّ سَأَلَهُ، فَأَعْرَضَ عَنْهُ، ثُمَّ سَأَلَهُ فِي الثَّانِيَةِ أَوْ فِي الثَّالِثَةِ، فَجَذَبَهُ الْأَشْعَثُ بْنُ قَيْسٍ فَقَالَ رَسُولُ اللهِ صلى الله عليه وسلم "اسْمَعُوا وَأَطِيعُوا، فَإِنَّمَا عَلَيْهِمْ مَا حُمِّلُوا وَعَلَيْكُمْ مَا حُمِّلْتُمْ സലമതു ബിൻ യസീദ് അൽ ജുഹഫീ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോടു ചോദിച്ചു " അല്ലാഹുവിന്റെ ദൂതരെ, ഭരണാധികാരികൾ അവരുടെ അവകാശങ്ങൾ ഞങ്ങളിൽ നിന്ന് ചോദിച്ചു വാങ്ങുകയും, അവരിൽ നിന്ന് ഞങ്ങൾക്ക് കിട്ടേണ്ട അവകാശങ്ങൾ തടഞ്ഞു വെക്കുകയും ചെയ്യുന്നുണ്ടെങ്കിൽ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്? അദ്ദേഹം (നബി) അതിൽ നിന്ന് മുഖം തിരിച്ചു കളഞ്ഞു.(ആ ചോദ്യത്തോടുള്ള അനിഷ്ടം കാരണം) വീണ്ടും അദ്ദേഹം ചോദിച്ചു വീണ്ടും നബി മുഖം തിരിച്ചു. രണ്ടാം തവണയോ മൂന്നാം തവണയോ ചോദിച്ചപ്പോൾ അഷ്അത് ബിന് ഖൈസ് അദ്ധേഹത്തെ (ചോദ്യ കർത്താവിനെ) പിടിച്ചു വലിച്ചു. അപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു "നിങ്ങൾ കേള്ക്കുകയും അനുസരിക്കുകയും ചെയ്യുവിൻ. അവരോടു (ഭരണാധികാരികളോട്) ഏൽപിക്കപ്പെട്ടത് അവരിൽ ഉണ്ട്. നിങ്ങളിൽ ഏൽപിക്കപ്പെട്ടത് നിങ്ങളിലും. (അതായത് ഭരണാധികാരികളുടെ ചുമതലയെക്കുരിച്ചും ഉത്തരവാതത്തെക്കുറിച്ചും ഭരണാധികാരികളോടും , ഭരണീയരുടെ ബാധ്യതയും കടമകളെയും സംബന്ധിച്ച് പ്രജകളോടും അല്ലാഹു ചോദിക്കുമെന്ന്) നാല്- وقال رسول الله صلى الله عليه وسلم لحذيفة بن اليمان - تَسْمَعُ وَتُطِيعُ لِلْأَمِيرِ وَإِنْ ضُرِبَ ظَهْرُكَ وَأُخِذَ مَالُكَ فَاسْمَعْ وَأَطِعْ - رواه مسلم നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഹുദൈഫ രദിയല്ലാഹു അന്ഹുവിനോട് പറഞ്ഞു. " അമീറിനെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. നിന്റെ മുതുകിൽ അടിച്ചാലും, നിന്റെ ധനം കൊള്ളയടിച്ചാലും, നീ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക അഞ്ചു- "إِنَّهُ يُسْتَعْمَلُ عَلَيْكُمْ أُمَرَاءُ فَتَعْرِفُونَ وَتُنْكِرُونَ، فَمَنْ كَرِهَ فَقَدْ بَرِئَ وَمَنْ أَنْكَرَ فَقَدْ سَلِمَ وَلَكِنْ مَنْ رَضِيَ وَتَابَعَ»قَالُوا: يَا رَسُولَ اللهِ، أَلَا نُقَاتِلُهُمْ؟ قَالَ «لَا مَا صَلَّوْا» أَيْ مَنْ كَرِهَ بِقَلْبِهِ وَأَنْكَرَ بِقَلْبِهِ. رواه مسلم നിശ്ചയം, ചില ആളുകൾ നിങ്ങളിൽ ഭരണാധികാരികൾ ആയി വരും. നിങ്ങൾ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതും അവരിൽ ഉണ്ടാകും. അപ്പോൾ, ആര് ( തിന്മയെ) (മനസ്സ് കൊണ്ട്) വെറുത്തോ, അവൻ ഒഴിവായി (അതിന്റെ പാപ ഭാരത്തിൽ നിന്ന്) ആര് അനിഷ്ടം കാണിച്ചോ (മനസ്സ് കൊണ്ട്) അവൻ സുരക്ഷിതനായി. എന്നാൽ ആരാണോ അതിനോട് തൃപ്തി കാണിക്കുകയും അതിനെ പിന്തുടരുകയും ചെയ്തത് (അവനു അതിന്റെ പാപഭാരമുണ്ട്) അവർ ചോദിച്ചു "അല്ലാഹുവിന്റെ ദൂതരെ, ഞങ്ങൾ അവരോടു (അത്തരം ഭരണാധികാരികളോട് ) യുദ്ധം ചെയ്യട്ടെയോ? നബി പറഞ്ഞു " പാടില്ല, അവർ നമസ്കാരം നിലനിർത്തുന്ന കാലത്തോളം" ! (അതായത് മനസ് കൊണ്ട് വെറുക്കുകയും മനസ് കൊണ്ട് അനിഷ്ടം കാണിക്കുകയും ചെയ്തവന്) ആറു- وعن عُبَادَةَ بْنِ الصَّامِتِ قَالَ: دَعَانَا النَّبِيُّ صلى الله عليه وسلم فَبَايَعْنَاهُ، فَقَالَ فِيمَا أَخَذَ عَلَيْنَا أَنْ بَايَعَنَا عَلَى السَّمْعِ وَالطَّاعَةِ فِي مَنْشَطِنَا وَمَكْرَهِنَا وَعُسْرِنَا وَيُسْرِنَا وَأَثَرَةً عَلَيْنَا، وَأَنْ لَا نُنَازِعَ الْأَمْرَ أَهْلَهُ، إِلَّا أَنْ تَرَوْا كُفْرًا بَوَاحًا عِنْدَكُمْ مِنْ اللهِ فِيهِ بُرْهَانٌ» رواه البخاري ومسل ഉബാദതു ബിന് സ്വാമിത് രദിയല്ലാഹു അന്ഹുവിൽ നിന്ന്, അദ്ദേഹം പറഞ്ഞു " നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഞങ്ങളെ ക്ഷണിക്കുകയും ഞങ്ങൾ ബൈഅത്തു ചെയ്യുകയും ചെയ്തു. ഞങ്ങൾ ബൈഅത്തു ചെയ്തവയിൽ പെട്ടതാണ് സന്തോഷാവസരത്തിലും ദുഖത്തിലും, ഞെരുക്കത്തിലും അല്ലാത്തപ്പോഴും, ഞങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്താലും (ഭരണാധികാരികളെ) കേള്ക്കുകയും അനുസരിക്കുകയും ചെയ്യുമെന്നതും. (ഭരണ)കാര്യത്തിൽ അതിന്റെ അവകാശികളുമായി വക്കാണം നടത്തില്ല എന്നതും അല്ലാഹുവിൽ നിന്ന് വ്യക്തമായ തെളിവോടു കൂടി, അവരിൽ പ്രകടമായ നിഷേധം (വ്യാഖ്യാനത്തിനു ഒരു പഴുതുമില്ലാത്ത വിധത്തിൽ) കണ്ടാലല്ലാതെ. (അതു തന്നെ നിബന്ധനകൾക്ക് വിധേയമാണ്. ഭരണാധികാരി വ്യക്തമായ കുഫ്റിൽ അകപ്പെട്ടു എന്ന കാര്യം അവിതർക്കിതമായി തെളിയണം. അത് അഹ്ലുസ്സുന്നയുടെ അക്കാലത്ത് ജീവിക്കുന്ന കിബാറുകളായ ഉലമാക്കൾ സ്ഥിരീകരിക്കണം. കാഫിറായ ഭരണാധികാരിക്ക് ഉള്ളത് പോലെയോ അതിൽ കൂടുതലോ ആയ നിലക്കുള്ള സന്നാഹവും ശക്തിയും കഴിവും ഉണ്ടായിരിക്കണം. വ്യക്തമായ നേതൃത്വം ഉണ്ടാവണം etc )
ഏഴു- മുകളിൽ പറഞ്ഞ കാര്യങ്ങൾ കണ്ണുള്ളവരെല്ലാം കാണണം. കാതുള്ളവരെല്ലാം കേൾക്കണം. വായിക്കാൻ അറിയുന്നവരെല്ലാം വായിക്കണം. എത്തിക്കാൻ കഴിയുന്നവർക്കെല്ലാം എത്തിക്കണം. കണ്ടതും കേട്ടതും കാളമൂത്രവും പ്രചരിപ്പിക്കുകയും, ഇഖ്-വാനികളുടെ ഉച്ചിഷ്ടവും ജമായത്തെ ഇസ്ലാമിയുടെ അമേധ്യവും തോളിലേറ്റി ജിഹാദ് ജിഹാദെന്നു വിളിച്ചു കൂവുന്ന ഏഴാം കൂലികൾ നിർബന്ധമായും ഭരണാധികാരികളുടെ വിഷയത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞതെന്തെന്നറിയണം. അല്ലെങ്കിൽ, നഷ്ടം മറ്റാർക്കുമായിരിക്കില്ല എന്ന് മനസ്സിലാക്കാനുള്ള പ്രായോഗിക ബുദ്ധി ആരോടെങ്കിലും കടം വാങ്ങുക !! ഒന്ന് -
ഭരണകർത്താക്കൾ, തെമ്മാടികളും ധിക്കാരികളും സുഖലോലുപരും പ്രജാ വൽസലരല്ലാത്തവരും തന്നിഷ്ടക്കാരും, സ്വാർഥരും, അതിക്രമാകാരികളും ആയാലും, അവരെ അനുസരിക്കുകയും, അവർക്കെതിരിൽ പടപ്പുറപ്പാട് നടത്താതിരിക്കുകയും ചെയ്യണമെന്നതാണ് ഇസ്ലാമിന്റെ കല്പന. എന്നാൽ ആധുനിക ഖവാരിജുകളും അവരുടെ വാലുകളായി ആടുന്ന ആളുകളും ഈ നിര്ദേശം അന്ഗീകരിക്കാത്തവരോ സ്വീകരിക്കാത്തവരോ ആണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ ഈജിപ്തിൽ അരങ്ങേരിക്കൊണ്ടിരിക്കുന്നത്. ഇസ്ലാമിന്റെ പേരില് അതിനു കാർമികത്വം വഹിക്കുന്നതാകട്ടെ ഇഖ് വാനുൽ മുസ്ലിമുനും !! രണ്ട്- ഖലീഫയായ ഉസ്മാൻ റദിയല്ലാഹു അന്ഹുവിനെതിരിൽ പടപ്പുറപ്പാട് നടത്തുകയും അദ്ധേഹത്തെ ഉപരോധിച്ചു അതി നിഷ്ടുരമായി കൊലപ്പെടുത്തുകയും ചെയ്ത ഖവാരിജുകളാണ് ഇവരുടെ ആദർശ പിതാക്കൾ. ഭരണകർത്താക്കൾക്കെതിരിൽ പൊതു ജനങ്ങളെ ഇളക്കിവിടുകയും പ്രധിശേധങ്ങൾ സംഘടിപ്പിക്കുകയും അതിനു വേണ്ടി ആഹ്വാനം ചെയ്യുകയും ചെയ്യുന്നവർ നബി ചര്യയുടെ വക്താക്കളോ അതിന്റെ പിന്തുടര്ച്ച അവകാശപ്പെടാൻ യോഗ്യരോ അല്ല. മൂന്ന് - ഇസ്ലാമിന്റെ ബാനർ ഉയർത്തിപ്പിടിച്ചു അതിന്റെ മറവിൽ ആധുനിക ഖവാരിജീ ചിന്ത മുസ്ലിം ബഹു ജനങ്ങളിൽ ഇസ്ലാമിക ദർശനമായി പ്രചരിപ്പിക്കുകയും അതിൽ കൊല്ലപ്പെടുന്നവരെ ധീരയോധാക്കളായി വാഴ്ത്തുകയും ചെയ്യുക. അതിനു വശം വതരാവാത്ത ആളുകളെ ഭീരുക്കളും ഭരണ കർത്താക്കളുടെ ഉപചാപക വ്രിന്തവുമായി ചിത്രീകരിക്കുക. ഇങ്ങിനെ പോകുന്നു ആധുനിക ഖവാരിജുകളുടെ വീക്ഷണ വൈകല്യങ്ങൾ. നാല് - നബി ചര്യയിലോ , സ്വഹാബതിന്റെ ജീവിതത്തിലോ ഭരണ കർത്താക്കൾക്കെതിരിൽ പൊതുജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തുകയോ സമരം നയിക്കുകയോ ചെയ്തതായി യാതൊരു രെഖയുമില്ല. ദീനും ദുനിയാവുമറിയാത്ത " റുവൈബിദകളാണ്" ഇതിന്റെ വക്താക്കളും പ്രയോഗതാക്കളും . ദീൻ അവർ പഠിച്ചിരുന്നുവെങ്കിൽ അവർ സുന്നത് പിന്തുടർന്ന് അച്ചടക്കം പാലിക്കുമായിരുന്നു. ദുനിയാവ് അവർക്കരിയുമായിരുന്നുവെങ്കിൽ, സർവായുധ വിഭുഷിതരായ ഭരണ കര്താക്കൾക്കെതിരിൽ നിരായുധരായി ഇറങ്ങി പുരപ്പെടില്ലായിരുന്നു, സ്ത്രീകളോടും കുട്ടികളോടും തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്യില്ലായിരുന്നു. അഞ്ചു - തുനീശ്യയിൽ ഗനുഷിക്കും ഈജിപ്തിൽ മുര്സിക്കും ഭരണം കിട്ടിയപ്പോൾ ഈ അഭിനവ ഇസ്ലാമിസ്റ്റുകൾ ശരീഅത് നടപ്പാക്കാനല്ല ശ്രമിച്ചത്. അത് ഈജിപ്തിൽ നടപ്പാക്കാൻ കഴിയില്ല എന്നാണു മുർസി പറഞ്ഞത്. അധികാരത്തിന്റെ ചക്കരക്കുടത്തിൽ കയ്യീട്ടു വാരാൻ മാത്രമേ ഇവർ ഇസ്ലാമിനെ ഉപയോഗിക്കുന്നുള്ളൂ. അധികാരം കിട്ടിക്കഴിയുമ്പോൾ ഇവർ പഴയതെല്ലാം മറക്കുന്നു. ആറ്- ഇപ്പോൾ മുര്സിയെ, സീസി ആട്ടിപുറത്താക്കിയപ്പോൾ ഇഖ് വാനികൾ ജനാധിപത്യത്തെക്കുറിച്ച് വാചാലരാവുന്നു. അതിന്റെ കാവല ഭടന്മാരായി വേഷം കെട്ടുന്നു. !! എന്തൊരു വിരോധാഭാസം !! ഇഖ് വാനികളുടെ കേരള പതിപ്പായ ജമായത്തെ ഇസ്ലാമി, കേരളത്തിൽ "റാബിയ അദവിയ" തീർത്തു. അതും റമദാൻ മാസത്തിലെ അവസാനത്തെ പത്തിൽ !! സ്ത്രീകളെയും കുട്ടികളെയും പൊതു ജനങ്ങളെയും രമദാനിന്റെ രാ പകലുകളിൽ പൊതുസ്ഥലത്ത് ഒരുമിച്ചു കൂട്ടി, ഈജിപ്തിൽ മഴ പെയ്തതിന് കേരളത്തിൽ കുട ചുടി ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു !!. റമദാനിലെ അവസാന പത്തിലെ നബി ചര്യ ഇതല്ലെന്ന് കേരളത്തിലെ ഉമ്മാമമാർക്കു പോലും അറിയാം. പക്ഷെ ജമകൾക്കറിയില്ല !! അല്ലെങ്കിലും ഇവർക്കെന്നാണ് ജനാധിപത്യം "പഞ്ചാര" യായത്? ഏഴ് - നിരായുധരായ ആബാലവ്രിന്ദം ജനങ്ങളെ തോക്കിൻ കുഴലിനു മുന്നിലേക്ക് ആട്ടിതെളിച്ച് , അരുംകൊലക്കു കൂട്ടു നിന്ന ഇഖ് വാനി പ്രഭ്രിതികൾ പട്ടാളം കൊല്ലുന്നേ എന്ന് ആർപ്പു വിളിക്കുന്നതിൽ എന്ത് ആത്മാര്തതയാണ് ഉള്ളത്? സത്യത്തിനോട് അവര്ക്ക് ഒരാളപമെങ്കിലും കൂറ് ഉണ്ടായിരുന്നെങ്കിൽ, സുന്നതിനോട് അവര്ക്ക് പ്രതിപത്തി ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഖവാരിജുകളുടെ വിഴുപ്പുകൾ അവർ ഏറ്റെടുക്കുമായിരുന്നില്ല. പ്രതിഷേധ സമരത്തിന്റെ കുത്തൊഴുക്കിൽ പരിശുദ്ധമായ ഒരു മാസം ഒലിച്ചു പോയത് പോലും നവ ഖവാരിജുകൾ അറിഞ്ഞില്ല. എട്ട് - ഇല്ല, നിങ്ങൾക്കിതിനെ ജിഹാദെന്നു വിളിക്കാൻ കഴിയില്ല. ഇസ്ലാമിക ജിഹാദിന് നിയതമായ നിയമമുണ്ട്. ഭരണാധികാരിക്കെതിരിൽ പടപ്പുറപ്പാട് നടത്തുകയും അതിൽ കൊല്ലപ്പെടുകയും ചെയ്യുന്നതിന് പറയുന്ന പേരല്ല ജിഹാദ് എന്നത്. മുസ്ലിം നാടുകളിൽ മുഴുവൻ അറബ് വിപ്ലവമെന്ന് പറഞ്ഞു ഇഖ് വാനികൾ നടത്തുകയും പാശ്ചാത്യ ഇസ്ലാമിക വിരുദ്ധ ശക്തികൾ ഒത്താശ ചെയ്യുകയും ചെയ്ത തെമ്മാടിത്തത്തിനു ജിഹാദെന്നു പറഞ്ഞാൽ, അല്ലാഹുവിന്റെ കലിമതു ഉയര്ന്നു നില നില്ക്കാൻ നബിയും സ്വഹാബതും നടത്തിയ വിശുദ്ധ ധർമ യുദ്ധത്തിനു എന്ത് പേര് പറയും ? - ബഷീർ പുത്തൂർ പൊതുജനങ്ങള്‍ക്കോ ഏതെങ്കിലും ഈര്‍കില്‍ പാര്ടികള്‍ക്കോ ജിഹാദിന് ആഹ്വാനം ചെയ്യാന്‍ അവകാശമില്ല. ജിഹാദ് തീരുമാനിക്കേണ്ടതും അതിനു ആഹ്വാനം ചെയ്യേണ്ടതും മുസ്ലിം ഭരണാധികാരിയാണ്. നല്ലവനായാലും അല്ലെങ്കിലും , ബൈ-അത് ചെയ്യപ്പെട്ട മുസ്ലിം ഭരണാധികാരിക്ക് കീഴില്‍ മാത്രമേ ഇസ്ലാമിലെ ജിഹാദ്സംഗതമാവുകകയുള്ളൂ. ജിഹാദിന് വേണ്ടി മുറവിളി കുട്ടുകയും ബദരിന്റെയും ഉഹുദി ന്റെയുമെല്ലാം പേര് പറഞ്ഞു പൊതുജനങ്ങളെ ഇക്കിളിപ്പെടുതുകയും പ്രലോപന - പ്രകോപനങ്ങള്‍ നടത്തുകയും ചെയ്യുന്ന ആളുകള്‍ ഇത് നിര്‍ബന്ധമായും മനസ്സിലാക്കേണ്ടതുണ്ട്. ഇന്ന് ലോകത്ത് ഇസ്ലാം മതം ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെടുകയും ആക്ഷേപങ്ങള്‍ക്ക് ശരവ്യമാവുകയും ചെയ്തത് , ഇസ്ലാമിലെ മഹത്തായ ഒരു ആരാധനയായ ജിഹാദിനെ, വിവരദോഷികളായ ആളുകള്‍ വികലമായി വ്യാഖ്യാനിച്ചത് മുലമാണ്. ഇന്ന് ലോകത്ത് പലയിടത്തും കാണുന്നത് പോലെ, ആള്‍ക്കുട്ടങ്ങളാല്‍ നയിക്കപ്പെടുന്ന വ്യവസ്ഥകള്‍ക്ക് വിധേയമല്ലാത്ത ഗുണ്ടായിസതിനും ഭീകരപ്രവര്തനതിനും ഇസ്ലാമിലെ മഹത്തായ പുണ്യമുള്ള ജിഹാദുമായി യാതൊരു ബന്ധവുമില്ല.
ആധുനിക മുസ്ലിം സമൂഹത്തില്‍ ഒരു പാട് പേര്‍ക്ക് തെറ്റ് പറ്റുകയും കാലിടറുകയും ചെയ്ത വിഷയമാണ് ജിഹാദ്. ജിഹാദ് എന്ന് പറഞ്ഞാല്‍ മുഴുവന്‍ കാഫിരുകളെയും എങ്ങനെയെങ്കിലും വകവരുത്താനുള്ള ആഹ്വാനമാനെന്നു തെറ്റിദ്ധരിക്കുകയും, അതിനുവേണ്ടി ആയുധമെടുക്കുകയും തങ്ങള്‍ക്കു സാധിക്കുന്നവരെയെല്ലാം അറുകൊല നടത്തുകയും ചെയ്യുന്ന വിഭാഗവും, കേവലമായ 'തീവ്ര പരിശ്രമം' ആണ് ജിഹാദ് എന്ന് പറഞ്ഞു കൊണ്ട് ആയുധമെടുത്തു അള്ളാഹുവിന്‍റെ കലിമത് ഉയര്‍ന്നു കാണാനുള്ള ശത്രുക്കളോടുള്ള സായുധ പോരാട്ടത്തെ (قتال) മരവിപ്പിക്കുകയും ചെയ്ത മറ്റൊരു വിഭാഗവും ഇവിടെയുണ്ട്. ചുരുക്കത്തില്‍,ജിഹാദ് എന്ന പരിശുദ്ധമായ പദം ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ച് യഥാര്‍ത്ഥ വസ്തുതയും ആശയവും എന്തെന്ന് പലര്‍ക്കും അറിയാത്ത അവസ്ഥയില്‍ ആയിട്ടുമുണ്ട്. അള്ളാഹുവിന്‍റെ കലിമത് ഭൂമിയില്‍ ഉയര്‍ന്നു കാണാന്‍ അവിശ്വാസികളോട് ആയുധമെടുത്തു കൊണ്ടുള്ള ധര്മസമരതിനാണ് ഷറ-ഇന്‍റെ ഭാഷയില്‍ ജിഹാദ് എന്ന് പറയുന്നത്. അത് മഹത്തായ പുണ്യമുള ഒരു ഇബാദത് ആണ് . സ്വലാത്ത്, സകാത്ത് , സ്വിയാം എന്നൊക്കെ പറയുമ്പോള്‍ സാങ്കേതികമായി ഉദേശിക്കുന്നത് എന്താണ് ? സ്വലാത്ത് എന്ന് പറഞ്ഞാല്‍ ഭാഷയില്‍ പ്രാര്‍ത്ഥന എന്നാണല്ലോ അര്‍ഥം ! പക്ഷെ സാങ്കേതികമായി സ്വലാത്ത് എന്ന് പറഞ്ഞാല്‍ تكبيرة الإحرام ഇല്‍ തുടങ്ങി سلام കൊണ്ട് അവസാനിക്കുന്ന പ്രത്യേക രൂപവും പ്രാര്‍ഥനകളും അടങ്ങിയ ആരാധനയാണ് ഉധെഷിക്കപ്പെടുന്നത്. അതുപോലെ ജിഹാദ് എന്നതിന് 'അള്ളാഹുവിന്‍റെ മാര്‍ഗത്തിലുള്ള ധര്‍മ സമരം' എന്നാണു വിവക്ഷ. ഇനി അത് മാത്രമാണോ ജിഹാദ് ? അല്ല . ജിഹാദിന് ഒരു പാട് ഇനങ്ങളുണ്ട്. സമ്പത്ത് കൊണ്ടുള്ള ജിഹാദ്, ശരീരം കൊണ്ടുള്ള ജിഹാദ്, ശൈത്താന് എതിരെയുള്ള ജിഹാദ്, മുനാഫികുകല്ക്കെതിരെയുല്ല ജിഹാദ്, ബിദ ഈ കക്ഷികള്‍ക്കെതിരെയുള്ള ജിഹാദ്, കുഴപ്പക്കാര്കെതിരെയുള്ള ജിഹാദ്, .... ഇങ്ങിനെ ഒരു പാട് ഇനങ്ങളുണ്ട്. ജിഹാദ് അന്ത്യ നാള്‍ വരെ നില നില്‍ക്കും . മുസ്ലിംകള്‍ ശക്തരാനെങ്കിലും, ആശക്തരാനെങ്കിലും. സത്യ നിഷേധികളായ ആളുകളോടുള്ള ജിഹാദ് പ്രധാനമായും രണ്ടു വിധമാണ്. 1 - جهاد الطلب والدعوة (ശതുര്‍ക്കളോട് അങ്ങോട്ട് പോയി യുദ്ധം ചെയ്യല്‍ ) ഇതിനു നിബന്ധനകള്‍ ഉണ്ട് എ) നിയമാനുസ്രിതമായ മുസ്ലിം ഭരണാധികാരിക്ക് കീഴില്‍, അദ്ധേഹത്തിന്റെ, അറിവോടെയും സമ്മതത്തോടെയും ആയിരിക്കണം. ബി) അങ്ങോട്ട് പോയി യുദ്ധം ചെയ്യാനുള്ള ശേഷിയുണ്ടായിരിക്കണം. ഇത് فرض كفاية ( മുസ്ലിംകളില്‍ നിന്ന് ഒരു വിഭാഗം ചെയ്താല്‍ എല്ലാവരും കുറ്റത്തില്‍ നിന്ന് രക്ഷപ്പെടും ) ആണ്. 2 - جهاد الدفع ( ശത്രു സൈന്യം മുസ്ലിം നാട്ടില്‍ പ്രവേശിച്ചാല്‍ അവരുമായുള്ള പോരാട്ടം ) ഇതിനു പ്രത്യേകിച്ച് നിബന്ധനകള്‍ ഇല്ല. മറിച്ചു ഇത് فرض عين ( മുസ്ലിമായ ഓരോ മുസ്ലിമിനും നിര്‍ബന്ധമായത് ) ആണ്. കഴിവിന്‍റെ പരമാവധി ഓരോരുത്തരും ശത്രുവിന്നെതിരെ പൊരുതുക. ഇന്ന് ലോകത്ത് ജിഹാദിന്‍റെ പേരില്‍ പല സന്ഖടനകളും ഗ്രൂപുകളും നടത്തുന്ന കലാപങ്ങളെ ഒരു നിലക്കും ജിഹാദ് എന്ന് പറയാന്‍ കഴിയില്ല. ആള്കുട്ടങ്ങള്‍ നടത്തുന്ന സായുധാമോ അല്ലാത്തതോ ആയ കലാപങ്ങളുടെ പേരല്ല ജിഹാദ് എന്നത്. - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|