ഇമാം മാലിക് റഹിമഹുള്ളാ പറയുന്നു: "ഒരു മനുഷ്യൻ ഭൂമി നിറയെ പാപവുമായി അള്ളാഹുവിനെ കണ്ടു മുട്ടിയാലും, സുന്നത്തോട് കൂടിയാണ് അള്ളാഹുവിനെ അവൻ കണ്ടു മുട്ടുന്നതെങ്കിൽ, അവൻ നബിമാരുടെയും സ്വാലിഹീങ്ങളുടെയും സ്വിദ്ദീഖീങ്ങളുടെയും ശുഹദാക്കളുടെയും കൂടെ സ്വർഗത്തിൽ ആയിരിക്കും, അവർ സഹവാസത്തിന് നല്ലവരാണ്. (ദമ്മുൽ കലാമി വ അഹ് ലിഹി - 5/76-77) - ബഷീർ പൂത്തർ قَالَ مَالِكُ بْنُ أَنَسٍ : " لَوْ لَقِيَ اللَّهَ رَجُلٌ بِمِلْءِ الْأَرْضِ ذُنُوبًا ، ثِمَّ لَقِيَ اللَّهَ بِالسُّنَّةِ ، لَكَانَ فِي الْجَنَّةِ مَعَ النَّبِيِّينَ وَالصِّدِيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ، وَحَسُنَ أُولَئِكَ رَفِيقًا " .(ذم الكلام و أهله)
0 Comments
അബൂ ഹുറൈറ റദിയള്ളാഹു അൻഹുവിൽ നിന്ന് : നബി ﷺ പറഞ്ഞു " രണ്ടു കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് വിട്ടേച്ചു പോകുന്നു. അവക്ക് ശേഷം നിങ്ങൾ വഴി പിഴക്കുകയില്ല. അല്ലാഹുവിന്റെ കിതാബും എന്റെ സുന്നത്തും. അവ രണ്ടും ഹൗദിന്റെ അരികെ എന്റെ അടുത്ത് വരുന്നത് വരെ വേർപിരിയുകയില്ല" ഹാകിം ( അൽബാനി സ്വഹീഹ് എന്ന് വിധി പറഞ്ഞത്) - ഖുർആനിനെപ്പോലെ സുന്നത്തും പിൻപറ്റൽ വാജിബാണ് - നബി ചര്യ അവഗണിച്ചു കൊണ്ട് ഖുർആൻ കൊണ്ട് മാത്രം വിധി നിർണ്ണയിക്കുന്നത് അസ്വീകാര്യം - നബി ﷺ യുടെ സ്ഥിരപ്പെട്ട സുന്നത്തുകളെ ആക്ഷേപിക്കുന്നവർ പിഴച്ചവരാണ് വിവ: ബശീർ പുത്തൂർ عن أبي هريرة فال صلى الله عليه وسلم تركتُ فيكم شيئَينِ، لن تضِلوا بعدهما: كتابَ اللهِ، وسُنَّتي، ولن يتفرَّقا حتى يَرِدا عليَّ الحوضَ. رواه الحاكم وصححه الألباني. (صحيح الجامع ٢٩٣٧ )
فيه وجوب اتباع السنة كالقرآن فيه رد على من حكّم الكتاب دون السنة التي سنها الرسول صلى الله عليه وسلم فيه ضلال من طعن في السنة الثابتة عن النبي صلى الله عليه وسلم അഭിപ്രായങ്ങൾ ബലപ്പെട്ടതായാൽ പോലും, എതിരായ സുന്നത്ത് നിലനിൽക്കുമ്പോൾ അതിലേക്ക് തിരിഞ്ഞു നോക12/5/2021
ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയതെങ്ങിനെയാണോ അതുപോലെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ പൂർണ്ണമായ തോതിൽ പിന്തുടരലാണ് നബി ചര്യ പിൻപറ്റുക എന്ന് പറയുന്നതിന്റെ താൽപ്പര്യം. ഇന്ന് പലരും ചെയ്യുന്ന പോലെ ഖുർആനും സുന്നത്തും പിൻപറ്റുന്നവരാണെന്നു സ്വയം അവകാശപ്പെടുകയും അതേ സമയം തന്നെ തങ്ങൾക്ക് പല കാരണങ്ങൾ കൊണ്ടും യോജിക്കാൻ കഴിയാത്ത, പല സുന്നത്തുകളെയും അവർ നിഷേധിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു.
ഒരാൾക്ക് ഇഷ്ടപ്പെട്ടില്ല എന്നതിനാലോ അയാളുടെ യുക്തിക്കും ബുദ്ധിക്കും ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ പേരിലോ സ്വഹീഹായ ഹദീസുകളിൽ സ്ഥിരപ്പെട്ട ഒരു കാര്യം നിഷേധിക്കുകയോ നിരാകരിക്കുകയോ ചെയ്യാൻ പാടില്ല. അതാണ് സുന്നത്തു പിൻപറ്റുന്നതിന്റെ കാതൽ. ഖുർആനും സുന്നത്തും പ്രമാണമായി അംഗീകരിക്കുകയും സാധാരണയായി പലരും നിസ്സാരമായി കരുതുന്ന സുന്നത്തുകളെ പരിഗണിക്കുകയും ചെയ്യുന്ന മുജാഹിദുകൾ പല വിഷയങ്ങളിലും ഇരട്ടത്താപ്പ് നയം സ്വീകരിച്ചതായി കാണാം. ഒരു പക്ഷെ അറിവില്ലായ്മയോ വിഷയങ്ങളെക്കുറിച്ചു വ്യക്തതക്കുറവോ ഇതിന് കാരണമായിരിക്കാം. പക്ഷെ, ഈ മതസംഘടനകളുടെയെല്ലാം ചിറകുകൾക്കുള്ളിൽ കരുതിക്കൂട്ടി തികഞ്ഞ യുക്തിവാദവും സ്വതന്ത്ര ചിന്തയും സുന്നത്തു നിഷേധവും ചേകനൂരിസവും പ്രചരിപ്പിക്കുന്ന ശക്തമായ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുവെന്ന് വേണം കരുതാൻ. നേതൃത്വത്തെയും അവരുടെ നിലപാടുകളെയും പോലും സ്വാധീനിക്കാൻ കഴിയുന്ന ഒരു സംഘം. വാൽക്കഷ്ണം: "ശഅബാൻ 29 -ന് സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണാൻ സാധ്യതയില്ലെന്നും.......മെയ് 6-നു തിങ്കളാഴ്ച റംസാൻ ഒന്നായിരിക്കുമെന്നു" ഹിലാൽ കമ്മറ്റി ചെയർമാന്റെ പത്രപ്രസ്താവന!! പിറവി ദർശനം കാഴ്ചയുടെ അടിസ്ഥാനത്തിലാണ് വേണ്ടത് എന്ന് പറയുന്നവർ തന്നെയാണ് മുകളിലെ കണക്കിനെ പ്രമോട്ട് ചെയ്യുന്നത്. ഇക്കാര്യം പത്രപ്രസ്താവന നടത്തി പറയുന്നതിലും എളുപ്പമല്ലേ കലണ്ടറിൽ ചേർക്കുന്നത്? അത് രണ്ടും തമ്മിലെന്ത് വിത്യാസം? ചുരുക്കത്തിൽ സുന്നത്തു പിൻപറ്റുക എന്ന് പറയുന്നതും ശെരിക്കു പിൻപറ്റലും തമ്മിൽ നല്ല അന്തരമുണ്ടെന്നർത്ഥം!! - ബഷീർ പുത്തൂർ നബി ചര്യ പിൻപറ്റുക (സുന്നത്തു പിൻപറ്റുക) എന്ന് പറഞ്ഞാൽ, ചെയ്താൽ കൂലിയുള്ളതും ചെയ്തില്ലെങ്കിൽ കുറ്റമില്ലാത്തതും എന്നർത്ഥമില്ല . നബിയുടെ കൽപനകൾ, ആജ്ഞകൾ, നിർദ്ദേശങ്ങൾ വിലക്കുകൾ എല്ലാം സുന്നത്തിന്റെ അവിഭാജ്യ ഘടകങ്ങൾ തന്നെ. സുന്നത്ത് സ്വീകരിക്കേണ്ട രീതിയെക്കുറിച്ചു ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് റഹിമഹുള്ളാ പറഞ്ഞു طاعته فيما أمر, وتصديقه فيما أخبر, واجتناب ما نهى عنه وزجر، وأن لا يعبد الله إلا بما شرع "അദ്ദേഹത്തിന്റെ ( നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ) കൽപ്പനകൾ (നിരുപാധികം )അനുസരിക്കുകയും പറഞ്ഞ കാര്യങ്ങൾ (ചോദ്യം ചെയ്യാതെ) വിശ്വസിക്കലും വിലക്കുകയും വിരോധിക്കുകയും ചെയ്ത കാര്യങ്ങൾ വർജ്ജിക്കലും ഷറആക്കിയത് കൊണ്ട് മാത്രം അവനെ ഇബാദത് ചെയ്യലുമാണ്.
നബിയെ സമഗ്രമായി ഇത്തിബാഉ ചെയ്യുന്നതിന്റെ രൂപം എങ്ങിനെയെന്ന് ഇതിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം. - ബഷീർ പുത്തൂർ അബ്ദുള്ള ബിൻ ദൈലമി റഹിമഹുള്ളയിൽ നിന്ന് ; അദ്ദേഹം പറഞ്ഞു: ദീൻ നഷ്ട്ടപ്പെടുന്നതിൽ ആദ്യം ഉപേക്ഷിക്കപ്പെടുന്നതു സുന്നത്തായിരിക്കുമെന്നു എനിക്ക് വിവരം കിട്ടിയിട്ടുണ്ട്. സുന്നത്തു ഓരോന്നോരോന്നായി പോയിക്കൊണ്ടിരിക്കും. കയറിന്റെ ഓരോ ഇഴയും അഴിഞ്ഞു പോകുന്ന പോലെ — ബഷീർ പുത്തൂർ وجوب اتّباع السّنّة
عَنْ عَبْدِ اللَّهِ بْنِ الدَّيْلَمِيِّ، رَحِمَهُ اللهُ تَعَالَى، قَالَ "بَلَغَنِي أَنَّ أَوَّلَ ذَهَابِ الدِّينِ تَرْكُ السُّنَّةِ، يَذْهَبُ الدِّينُ سُنَّةً سُنَّةً، كَمَا يَذْهَبُ الْحَبْلُ قُوَّةً قُوَّةً" [رواهُ الدّارميّ: (٢٣٠/١، ٩٨)، "بَابُ اتِّبَاعِ السُّنَّةِ"، وصحّح إسناده محقّقه] ഹസാൻ ബിൻ അഥ്വിയ്യ റഹിമഹുള്ളാ പറഞ്ഞു: "നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സന്നിധിയിൽ ഖുർആനുമായി ഇറങ്ങാറുണ്ടായിരുന്നത് പോലെ, ജിബ്രീൽ, സുന്നത്തുമായും ഇറങ്ങാറുണ്ടായിരുന്നു. എന്നിട്ടു അദ്ദേഹത്തെ ഖുർആൻ പഠിപ്പിക്കുന്നത് പോലെ സുന്നത്തും പഠിപ്പിക്കാറുണ്ടായിരുന്നു" - ദാരിമി - ബഷീർ പുത്തൂർ قال حسان بن عطية
كان جبريل ينزل على رسول الله ﷺ بالسنة كما ينزل عليه بالقرآن فيعلمه إياها كما يعلمه القرآن رواه الدارمي ( ٥٩٤) ഹുദൈഫത് ഇബ്നുൽ യമാൻ رضي الله عنه രണ്ടു കല്ലുകളെടുത്ത്, ഒന്ന് മറ്റേതിന്റെ മുകളിൽ വെച്ച് തന്റെ സഹചാരികളോട് ചോദിച്ചു: " ഈ രണ്ടു കല്ലുകൾക്കിടയിലൂടെ നിങ്ങൾ വെളിച്ചം കാണുന്നുണ്ടോ"? അവർ പറഞ്ഞു " അബൂ അബ്ദില്ലാ, ഞങ്ങൾ അവക്കിടയിലൂടെ കുറച്ചു വെളിച്ചം മാത്രമേ കാണുന്നുള്ളൂ" അദ്ദേഹം പറഞ്ഞു " എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, ഈ രണ്ടു കല്ലുകൾക്കിടയിലൂടെ എത്ര കണ്ടു വെളിച്ചം കാണുന്നുണ്ടോ, അത്രമാത്രം ഹഖു കാണപ്പെടുന്ന വിധത്തിൽ, ബിദ്അത്തുകൾ വെളിപ്പെടുക തന്നെ ചെയ്യും. അള്ളാഹുവാണ് സത്യം, അതിൽ നിന്ന് (ബിദ്അത്തിൽ നിന്ന്) വല്ലതും ഉപേക്ഷിക്കപ്പെട്ടാൽ 'സുന്നത്തു ഉപേക്ഷിച്ചു' വെന്ന് ആളുകൾ പറയുന്ന (അവസ്ഥ വരുന്നത് വരെ) ബിദ്അത്തുകൾ വ്യാപകമാവുകതന്നെ ചെയ്യും. - ബഷീർ പുത്തൂർ أخذ حذيفة بن اليمان رضي الله عنه، حجرين فوضع أحدهما على اﻵخر ثم قال ﻷصحابه 《هل ترون مابين هذين الحجرين من النور؟》قالوا يا أبا عبد الله مانرى بينهما من النور إﻻ قليلا. قال والذي نفسي بيده لتظهرنّ البدع حتى ﻻ يُرى من الحق إﻻ قدر مابين هذين الحجرين من النور، والله لتفشونّ البدع حتى إذا ترك منها شيء قالوا: تركت السنة [الإعتصام للشاطبي صـ ٦١] ഷെയ്ഖ് സ്വാലിഹുൽ ഉസൈമീൻ റഹിമഹുള്ളാ പറഞ്ഞു "സുന്നത്തു മുറുകെപ്പിടിക്കുന്ന ഒരാൾക്ക് ഒരിക്കലും പുഷ്പങ്ങൾ കൊണ്ട് പരവതാനി വിരിക്കപ്പെടുകയില്ല. ആരെങ്കിലും അങ്ങിനെ കരുതുന്നുവെങ്കിൽ, അവൻ അസംഭവ്യത്തെ പ്രതീക്ഷിച്ചു " - ശറഹുന്നുനി യ്യ - ബഷീർ പുത്തൂർ قال العلامة ابن عثيمين رحمه الله : ولا يمكن ان تفرش الارض ورودا وزهورا لانسان متمسك بالسنة أبدا، فمن رام ذالك فقد رام المحال
شرح النونية (٢٧٠/٣) അവസാനം ഐസിസും തീവ്രവാദ ചർച്ചകളും വഴിതെറ്റി, നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ സുന്നത്തു അനുധാവനം ചെയ്യുന്ന സലഫികൾക്കു നേരെ എല്ലാ ഞാഞ്ഞുലുകളും പത്തി വിടർത്തി ആടുകയാണ്. മതത്തിനു രാഷ്ട്രീയ വ്യാഖ്യാനം നൽകുകയും പ്രമാണനങ്ങളെ പരിഹസിക്കുകയും ചെയ്യാറുള്ള ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള സംഘടനകൾക്ക് ഇപ്പോൾ സഹയാത്രികർ കൂടി എന്നതാണ് പുതിയ കാര്യം.
ഖുർആനും സുന്നത്തുമാണ് പിൻപറ്റുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്നത് എന്നു പറയുകയും, സ്വന്തം യുക്തിക്കു ബോധ്യപ്പെടാത്തവ സുന്നത്തിൽ സ്ഥിരപ്പെട്ടാലുംസ്വീകരിക്കാതിരിക്കുകയും തീവ്രവാദത്തിന്റെ അടയാളമായി രേഖപ്പെടുത്തുകയും ചെയ്യുക. അതായത്, ഒരേ സമയം ഇരയുടെ കൂടെ നിൽക്കുകയും വേട്ടക്കാരന്റെ കൂടെ ഓടുകയും ചെയ്യുക. ഹുസൈൻ മടവൂർ നേതൃത്വം നൽകുന്ന നദ് വത്തുൽ മുജാഹിദിനു നീളമുള്ള താടിയും നെരിയാണിക്ക് മുകളിലുള്ള വസ്ത്രവും സ്ത്രീകളുടെ മുഖാവരണവും തീവ്ര വാദത്തിന്റെ അടയാളമാണ്. നാലാം കിട കമ്മ്യുണിസ്റ്റു ചാനൽ തിണ്ണ നിരങ്ങികളും മുസ്ലിം വിരുദ്ധ ശക്തികളും നൽകുന്ന കുറിപ്പുകളാണ് ഇപ്പോൾ മിമ്പറുകളിൽ പോലും കേട്ടു കൊണ്ടിരിക്കുന്നത്. ശശികലയോ മറ്റോ ആയിരുന്നു ഇതെല്ലാം പറയുന്നതെങ്കിൽ, ഇസ്ലാമിനെ ഇതാ തകർക്കാൻ വരുന്നേ എന്നു പറഞ്ഞു എല്ലാ സംഘടനയും ഒറ്റക്കെട്ടായി സത്യാഗ്രഹം നടത്തിയേനെ. മടവൂരികളായതു കൊണ്ടു ആർക്കും ഒരു പരാതിയുമില്ല. ഒരു യഥാർത്ഥ മുസ്ലിമിനെ സംബന്ധിച്ചേടത്തോളം, സാക്കിർ നായിക്കിന് നേരെയുള്ള മാധ്യമ വിചാരണയോ, പ്രാച്ചിയുടെ ഇനാം പ്രഖ്യാപനയോ ഉണ്ടാക്കുന്ന അസ്വസ്ഥതയെക്കാൾ അപകടകരം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സുന്നത്തിനു നേരെയുള്ള നികൃഷ്ഠമായ കയ്യേറ്റങ്ങളാണ്. "നബിചര്യ മുറുകെപ്പിടിക്കുക" എന്നു പറഞ്ഞാൽ എന്താണ് അർത്ഥമാക്കുന്നത് എന്നു മുജാഹിദ് പ്രസ്ഥാനം ഇനിയും പഠിച്ചിട്ടില്ല. താടി വളർത്തൽ സ്വഹീഹ് ആയ ഹദീസുകൾ കൊണ്ടു അള്ളാഹുവിന്റെ ശറഇൽ സ്ഥിരപ്പെട്ട കാര്യമാണ്. സ്വഹാബികളിൽ താടിയില്ലാത്ത ഒരാൾ പോലും ഉണ്ടായിരുന്നില്ല. പിന്നെ ഖുർആനും സുന്നത്തും പ്രമാണമായി സ്വീകരിക്കുന്നു എന്നു അവകാശപ്പെടുന്നവർക്കു എങ്ങിനെയാണ് സ്ഥിരപ്പെട്ട ഒരു സുന്നത്തിനെ അവഹേളിക്കാൻ കഴിയുക? താടി വളർത്തുന്നതും വസ്ത്രം നെരിയാണിക്കു മുകളിലാവുകയെന്നതും സ്ത്രീകൾ മുഖാവരണം ധരിക്കുന്നതും എങ്ങിനെയാണ് തീവ്ര വാദമാവുക? നബിചര്യ നിങ്ങൾ അണപ്പല്ലുകൾ കൊണ്ടു കടിച്ചു പിടിക്കണമെന്ന് പറഞ്ഞാൽ, ഇവിടെയുള്ള മാധ്യമ ഹിജഡകളുടെ ആരോപണങ്ങൾക്ക് മുമ്പിൽ മുട്ടു മടക്കി സുന്നത്തിനെ പുറം കാലു കൊണ്ടു തട്ടുകയാണോ? അതാണോ നിങ്ങൾ മനസ്സിലാക്കിയ ആദർശ ധീരത? തീവ്രവാദത്തെക്കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഇതാണ് അവസ്ഥയെങ്കിൽ, നാളെ തൗഹീദിനെതിരിലും നമസ്കാരത്തിനെതിരിലും തീവ്രവാദം ആരോപിക്കപ്പെട്ടാൽ അവിടെയും നിങ്ങൾ വിട്ടുവീഴ്ച ചെയ്തു നല്ല പിള്ള ചമയുമോ? തീവ്രവാദം ഖാരിജി ചിന്തയുടെ ഉപോൽപ്പന്നമാണ്. അതു തിരിച്ചറിയാതെ, നബി ചര്യക്ക് നേരെ വാളോങ്ങുന്നതു ഇരുട്ടിൽ യുദ്ധം ചെയ്യുന്നതിന് തുല്യമാണ്. താടി വളർത്തുന്നതിലും, വസ്ത്രം നെരിയാണിക്കു മുകളിലാക്കുന്നതിലും, സ്ത്രീകൾ മുഖം മറക്കുന്ന വിഷയത്തിലും സ്വീകാര്യമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇസ്ലാമിന്റെ ശെരിയായ നിലപാട് എന്തെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ മടവൂർ വിഭാഗമടക്കമുള്ള എല്ലാ മുജാഹിദ് ഗ്രുപ്പുകളെയും വെല്ലു വിളിക്കുന്നു. സാഹചര്യത്തിന് അനുസൃതമായി നിലപാട് സ്വീകരിക്കാതെ, പ്രമാണനങ്ങൾക്കു പൊരുത്തപ്പെടുന്ന നിലപാടുകൾ സ്വീകരിക്കാൻ അനുയായികളെ പ്രേരിപ്പിക്കുന്നതിനു പകരം, കുനിയാൻ പറയുമ്പോൾ ഇഴയുന്ന സ്വഭാവക്കാരായ അവസരവാദികളായി മാത്രമേ നിങ്ങളെ കാണാനൊക്കൂ. - ബഷീർ പുത്തൂർ ഇമാം ഹസനുൽ ബസ്വരി റഹിമഹുള്ളാ പറയുന്നു
"സുന്നത്ത് - ഏതൊരുവനാണോ ഇലാഹ് ആയിട്ടുള്ളവൻ അവൻ തന്നെ സത്യം- അതിരു വിട്ടവനും മുഖം തിരിച്ചവനും മദ്ധ്യേയാണ്. അതിനാൽ നിങ്ങൾ അതിന്മേൽ ക്ഷമ കാണിക്കുക, അള്ളാഹു നിങ്ങളിൽ റഹ് മത്ത് ചൊരിയട്ടെ. നിശ്ചയമായും, അഹ് ലുസ്സുന്ന കഴിഞ്ഞ കാലത്ത് എണ്ണത്തിൽ കുറവായിരുന്നു, വരും കാലത്തും അവർ എണ്ണത്തിൽ കുറവുള്ളവരാണ്. അവർ ദുർവൃത്തന്മാരുടെ ദുർവൃത്തികളുടെ കൂടെയോ, അഹ് ലുൽ ബിദ്അയുടെ ബിദ്അത്തിന്റെ കൂടെയോ പോയില്ല. അവർ അവരുടെ റബ്ബിനെ കണ്ടു മുട്ടുന്നതു വരെ അവരുടെ സുന്നത്തിൽ ക്ഷമയോടെ ഉറച്ചു നിന്നു. അതിനാൽ അപ്രകാരം നിങ്ങളും ആയിത്തീരുക" ശറഹുത്വഹാവിയ-ഇബ്നു അബിൽ ഇസ്- 2/362 - ബഷീർ പുത്തൂർ ചിലർക്ക് ഒരു ധാരണയുണ്ട്. വേറെ ചിലരത് സ്നേഹ പൂർവ്വം സൂചിപ്പിക്കാറുമുണ്ട്. എന്തിനാണ് ഇങ്ങിനെ എപ്പോഴും മറ്റുള്ളവരെ വിമർശിച്ചു കൊണ്ടിരിക്കുന്നത്? പറയാൻ വേറെ എന്തെല്ലാം കാര്യങ്ങൾ കിടക്കുന്നു ? ഉദാഹരണത്തിന് നമസ്കാരത്തിന്റെ പ്രാധാന്യം, അതിൽ ഉപേക്ഷ വരുത്തുന്നതിലെ അപകടം, തഖ്വ കാണിക്കൽ, താഴ്മയും വിനയവും സത്യസന്ധതയും, അള്ളാഹുവിൽ ഭരമേൽപ്പിക്കൽ തുടങ്ങിയ സർവാംഗീകൃതവും ആർക്കും എതിർപ്പുമില്ലാത്ത, അറിയുകയും പഠിക്കുകയും ചെയ്യേണ്ട എന്തെല്ലാം വിഷയങ്ങൾ !
മുസ്ലിം സമൂഹം ബാഹ്യ ശത്രുക്കളിൽ നിന്ന് കൂട്ടമായ കടുത്ത വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്ന പശ്ചാത്തലം കൂടി പരാമർശിച്ചു കൊണ്ടു, മുസ്ലിം ഐക്യത്തിന്റെ അനിവാര്യതയും, അനൈക്യവും ഛിദ്രതയുമുണ്ടാക്കുന്ന പ്രയാസങ്ങൾ കൂടി ഇതിനോട് ചേർത്ത് പറയുമ്പോൾ തീർച്ചയായും, സാത്വികരെന്നു പൊതുവെ കരുതപ്പെടുന്ന ആർക്കും അത് ശെരിയാണല്ലോ എന്ന് തോന്നുക സ്വാഭാവികം. ഇവിടെ, കാര്യങ്ങൾ വളരെ സൂക്ഷ്മമായി കരുതലോടെ വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇസ്ലാം മതം ഒരു തുറന്ന പുസ്തകമാണ്. അതിന്റെ സന്ദേശങ്ങൾ ഏതു സാധാരണക്കാരനും എളുപ്പം മനസ്സിലാകുന്നതും അവക്ര ബുദ്ധിയെ താമസംവിനാ സ്വാധീനിക്കുന്നതുമാണ്. മാനവതയുടെ ജീവിത മോക്ഷമാണ് അതിന്റെ ആത്യന്തിക സന്ദേശം. അതിനു ഉപയുക്തമായ രീതിയിൽ ജീവിതം ക്രമീകരിക്കാൻ സൃഷ്ടാവായ അള്ളാഹു വിശുദ്ധ ഗ്രന്ഥങ്ങൾ അവതരിപ്പിക്കുകയും പ്രവാചകന്മാരെ നിയോഗിക്കുകയും ചെയ്തു. അതിൽ, പരിശുദ്ധ ഖുർആൻ ഖുർആൻ അവസാനത്തെ ഗ്രന്ഥവും മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലം അന്ത്യപ്രവാചകനുമാണ്. ലളിതസുന്ദരമായ ഇസ്ലാമിനെ അതിന്റെ ലാളിത്യത്തോട് കൂടെ കലർപ്പില്ലാതെ, മായം കലർത്താതെ മനുഷ്യ ഹൃദയങ്ങളിൽ മഞ്ഞു തുള്ളി പോലെ വീഴ്ത്താൻ ഒരു ഭിഷഗ്വരന്റെ മെയ് വഴക്കത്തോടെ അവിശ്രമം പ്രയത്നിച്ചു കൊണ്ടിരിക്കുന്നവരാണ് അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾ. ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറഞ്ഞത് പോലെ, അവർ ഹഖ് ഏറ്റവും നന്നായി അറിയുന്നവരും, സൃഷ്ടികളോട് ഏറ്റവും കരുണയുള്ളവരുമാണ്. ആ പ്രയത്നത്തിന്റെ ഭാഗമാണ്, അള്ളാഹുവിന്റെ ദീനിൽ, അവൻ പഠിപ്പിക്കാത്ത കാര്യങ്ങൾ കൂട്ടിച്ചേർക്കുകയും, നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ മാതൃകയില്ലാത്തവ പുതുതായി നിർമ്മിച്ചുണ്ടാക്കുകയും ചെയ്യുന്നത് തടയുകയെന്നത്. ഇസ്ലാം മതത്തിന്റെ കരുത്തും വീര്യവും ചോർന്നു പോകുന്ന തരത്തിൽ പലരും പല കാലത്തായി നബിചര്യക്ക് വിരുദ്ധമായ കാര്യങ്ങൾ, മത കൽപനകളെന്ന നിലയിൽ പ്രവർത്തിക്കുകയും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവയെ അതാതു കാലത്തെ അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾ നിശിതമായി വിമർശിക്കുകയും, അതിന്റെ പ്രചാരകരെ സമൂഹ മധ്യത്തിൽ പേരെടുത്തു പറഞ്ഞു കൊണ്ട് തുറന്നു കാട്ടുകയും ചെയ്തിട്ടുണ്ട്. സ്വഹാബത്തിന്റെ കാലശേഷം തൊട്ടു ഇന്നു വരെ അത് അഭംഗുരം തുടർന്ന് കൊണ്ടിരിക്കുന്നു. ഇത് ഇസ്ലാമിക ദഅവത്തിന്റെ അവിഭാജ്യ ഘടകമാണ്. കാരണം, നബിചര്യയിൽ സ്ഥിരപ്പെടാത്ത കാര്യങ്ങൾ ഖണ്ഠിക്കപെടാതെ പോയാൽ അത് ഇസ്ലാം ദീനിന്റെ അസ്തിത്വത്തിനു തന്നെ സാരമായ പോറലേൽപിക്കും. ഉലമാക്കൾ നടത്തുന്ന ഈ ഖണ്ഠനം പോലും, മുസ്ലിം പൊതു സമൂഹത്തോടുള്ള അവരുടെ കാരുണ്യത്തിന്റെ ഭാഗമാണ്. കാരണം, ഒരാൾ പോലും സത്യമറിയാതെ വഴി തെറ്റി, പിഴച്ച മാർഗത്തിലകപ്പെട്ടു പാരത്രിക മോക്ഷം ലഭിക്കാത്തവരിലാവരുതെന്ന അകമഴിഞ്ഞ ആഗ്രഹം. എല്ലാവരും സന്മാർഗത്തിലാവുകയും, പ്രവാചക ചര്യ പിന്തുടർന്നു, ഹൗദുൽ കൌസറിൽ നിന്ന് പാനം ചെയ്യട്ടെയെന്ന ആഗ്രഹം. അത് കാരുണ്യതിന്റെതല്ലാതെ മറ്റെന്തിന്റെതാണ്? ഈ ആശ അഹ് ലുസ്സുന്നതിന്റെ ഉലമാക്കൾക്കല്ലാതെ മറ്റാർക്കുണ്ട് അവകാശപ്പെടാൻ? ! - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|