കേരളത്തിൽ റാഫിളികൾക്ക് എത്ര മഹല്ല് പള്ളികളുണ്ട് ?! ഇമാം ഔസാഈ رحمه الله പറയുന്നു: അറിവ് പഠിക്കുന്നതിനു മുമ്പ് നീ സത്യസന്ധത പഠിക്കൂ (ഖത്വീബുൽ ബഗ്‌ദാദി അൽജാമിഇൽ രേഖപ്പെടുത്തിയത്) - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് قال الإمام الأوزاعي رَحِمَهُ اللهُ - تعلم الصدق قبل أن تتعلم العلم
الجامع للخطيب البغدادي
0 Comments
بسم الله الرحمن الرحيم عن نافع أن رجلا سأل ابن عمر عن مسالة فطأطأ ابن عمر رأسه ولم يجبه حتى ظن الناس أنه لم يسمع مسألته. قال فقال له: يرحمك الله أما سمعت مسألتي؟ قال: بلى، ولكنكم كأنكم ترون أن الله ليس بسائلنا عما تسألوننا عنه. اتركنا يرحمك الله حتى نتفهم في مسألتك فإن كان لها جواب عندنا وإلا أعلمناك أنه لا علم لنا به. [الطبقات الكبرى لابن سعد] നാഫിഅ് رحمه الله പറയുന്നു: ഒരു മനുഷ്യൻ ഇബ്‌നു ഉമർ رضي الله عنهما യോട് ഒരു വിഷയത്തെക്കുറിച്ച് ചോദിച്ചു. അപ്പോൾ ഇബ്‌നു ഉമർ رضي الله عنهما തന്റെ തലതാഴ്‌ത്തി നിന്നു, അയാൾക്ക് മറുപടി നൽകിയില്ല.
അയാളുടെ ചോദ്യം അദ്ദേഹം കേട്ടിട്ടില്ലെന്ന് ആളുകൾ കരുതുവോളം അങ്ങനെ നിന്നു. അപ്പോൾ അയാൾ വീണ്ടും ചോദിച്ചു: അല്ലാഹു താങ്കൾക്ക് കരുണ ചൊരിയട്ടെ, എന്റെ ചോദ്യം താങ്കൾ കേട്ടില്ലെയോ? അദ്ദേഹം പ്രതിവചിച്ചു: കേട്ടു, പക്ഷെ നിങ്ങൾ ഞങ്ങളോട് ചോദിക്കുന്ന-തിനെക്കുറിച്ച് അല്ലാഹു നമ്മോട് ചോദിക്കില്ലെന്ന് കരുതുന്ന പോലെയാണ് നിങ്ങളുടെ സ്ഥിതി. നിങ്ങൾ ചോദിച്ച കാര്യത്തെ ശരിക്ക് മനസ്സിലാക്കിയെടുക്കും വരെ നമ്മെ വെറുതെ വിടൂ – അല്ലാഹു നിങ്ങൾക്ക് കരുണചെയ്യട്ടെ – എന്നിട്ട് നമ്മുടെ പക്കൽ അതിന് ഉത്തരമുണ്ടെങ്കിൽ.., അല്ലാത്ത പക്ഷം നമുക്കത് അറിയില്ല എന്ന് നിങ്ങൾക്ക് വിവരം തരാം. [ഇബ്‌നു സഅ്ദ് ത്വബഖാതിൽ ഉദ്ധരിച്ചത്]
— അബൂ തൈമിയ്യഃ ഹനീഫ് ബാവ حفظه الله 04 മുഹർറം 1446 / 10 ജൂലൈ 2024 • • • • • ഇബ്നു തീമിയ റഹിമഹുള്ള മരണപ്പെട്ടു. ഞാൻ അദ്ദേഹത്തിന്റെ മുഖത്തെ തുണി നീക്കി അദ്ദേഹത്തെ ചുംബിച്ചു. ഞങ്ങൾ അദ്ദേഹത്തെ അവസാനവട്ടം കണ്ടതിനേക്കാളധികം നരകൾ ഉയർന്നു നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്യുന്ന സ്വാലിഹായ ഒരു മകനെ അദ്ദേഹം ഉപേക്ഷിച്ചു പോയിട്ടില്ല; പക്ഷെ, അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്യുന്ന സ്വാലിഹായ ഒരു ഉമ്മത്തിനെതന്നെയാണല്ലോ അദ്ദേഹം വിട്ടേച്ച് പോയത്. (അൽബിദായ വന്നിഹായ 18/300) - ബശീർ പുത്തൂർ قال الإمام ابن كثير رحمه الله
ماتَ ابنُ تيمية فكشفتُ عن وجهه وقبَّلتُه وقد علاهُ الشَّيبُ أكثر مما فارقناه ، لم يتركْ ولداً صالحاً يدعو له لكنّه تركَ أُمَّةً صالحةً تدعو له البداية والنهاية : ١٨/٣٠٠ അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: "നിങ്ങൾ ഇൽമു നേടണം; അത് പിടികൂടപ്പെടുന്നതിന് മുമ്പെ. അത് പിടികൂടപ്പെടുന്നത്, അതിന്റെ വാഹകരായ ആളുകൾ പോയിത്തീരലാണ്." (ഇബാനത്തുൽ കുബ്റാ - ഇബ്നു ബത്വ) - ബഷീർ പൂത്തർ عبد الله بْن مَسْعُودٍ رضي الله عنه قَالَ: عَلَيْكُمْ بِالْعِلْمِ قَبْلَ أَنْ يُقْبَضَ وَقَبْضُهُ ذَهَابُ أَهْلِهِ
الإبانة الكبرى - ابن بطة അല്ലാമ ശൈഖ് റബീഉ ബിന് ഹാദീ അൽ മദ്ഖലി حفظه الله പറയുന്നു: "പ്രവാചകനെ അനന്തരമെടുക്കാനും ഇൽമ് വഹിക്കാനും എല്ലാവർക്കും കഴിയുന്ന കാര്യമല്ല. ജിഹാദ് ചെയ്യാൻ ഇൽമ് ഇല്ലാത്തവർക്കും സാധിക്കും. എന്നാൽ ഇൽമുമായി ബന്ധപ്പെട്ട് ഇടപെടാൻ ജനങ്ങളിൽ സവിശേഷരായ ആളുകൾക്കേ പറ്റൂ" - ബഷീർ പൂത്തർ قال العلامة ربيع بن هادي المدخلي
ليس كلُّ واحدٍ يصلُح لحمل العلم وحمل ميراث النبوة، الجهاد يخوض فيه الجاهل والعالم، لٰكن العلم لا يخوض فيه إلا خواصُّ الناس ------- [من يرد الله به خيراً يفقهه في الدين - ص٢٧] ഉദ്ധരണികളുടെ ആധിക്യം കൊണ്ടോ, അധികരിച്ച വാദമുഖങ്ങൾ കൊണ്ടോ ഉണ്ടാകുന്ന ഒന്നല്ല അറിവ്. മറിച്ച്, ഹൃദയത്തിലേക്ക് ഇട്ടുകൊടുക്കുന്ന ഒരു പ്രകാശമാണത്. അതു മുഖേന ആ അടിമ സത്യം ഗ്രഹിക്കുന്നു, സത്യാസത്യങ്ങൾ വേർതിരിക്കുന്നു, സംക്ഷിപ്തമായ വാക്യങ്ങളിലൂടെ ഉദ്ദിഷ്ടകാര്യം ആവിഷ്‌കരിക്കുന്നു. [ഇബ്നു റജബ് | ഫദ്ലു ഇല്മിസ്സലഫ്] - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് فليس العلم بكثرة الرواية ولا بكثرة المقال ولكنه نور يقذف في القلب يفهم به العبد الحقَّ ويميِّز به بينه وبين الباطل ويعبِّر عن ذلك بعباراتٍ وجيزة محصلة للمقاصد
[ابن رجب | فضل علم السلف على الخلف] ഇമാം അൽബാനി رحمه الله പറയുന്നു: കാലം പിന്നെയും മുന്നോട്ട് ഗമിച്ചു. എന്റെ ആയുസ്സ് വർധിക്കുന്തോറും അല്ലാഹുവിന്റെ വചനത്തിലുള്ള വിശ്വാസം കൂടിക്കൊണ്ടിരുന്നു. {وما أوتيتم من العلم إلا قليلا} (അറിവിൽ നിന്ന് അൽപ്പമല്ലാതെ നിങ്ങൾക്ക് നൽകപ്പെട്ടിട്ടില്ല) [ഇസ്റാഅ് 85] കാലത്താൽ അറിവ് വർധിക്കുന്തോറും മനുഷ്യന് തന്റെ അജ്ഞതയെ ക്കുറിച്ച് തിരിച്ചറിവ് കൂടിവരുന്നു. ആയതിനാൽ അല്ലാഹു തന്റെ ദൂതനോട് നമുക്ക് പാഠമായിരിക്കാൻ ഇപ്രകാരം പറയാൻ ആജ്ഞാപിച്ചു: {وقل رب زدني علما} (പറയുക: എന്റെ റബ്ബേ, എനിക്ക് നീ അറിവ് വർധിപ്പിച്ചു തരണേ..) [ത്വാഹാ 114] അതുതന്നെ നബി ﷺ യുടെ ദുആകളിലും കാണാം: اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي، وَعَلِّمْنِي مَا يَنْفَعُنِي، وَزِدْنِي عِلْمً (അല്ലാഹുവേ, നീ എനിക്ക് പഠിപ്പിച്ചുതന്നതിനെ ഉപകാരപ്രദമാക്കണേ, ഉപകാരപ്രദമായത് ഇനിയും പഠിപ്പിച്ചുതരണേ, എനിക്ക് നീ അറിവിൽ വർധനവു തരണേ..)
(തഹ്ഖീഖ്-അൽ കലിമുത്വയ്യിബ്) - അബൂ തൈമിയ്യ ഹനീഫ് ബാവ ഒരു 'അറിവ്' (ഇൽമ്) ആണെന്നു തോന്നാവുന്നതൊക്കെ എവിടെനിന്ന് കിട്ടിയാലും കണ്ണും പൂട്ടി പെറുക്കിയെടുത്ത് തലയിൽ കയറ്റണമെന്നാണ് അധികമാളുകളും കരുതുന്നത്. ഇമാം മുഹമ്മദ് ബ്നു സീരീൻ رحمه الله പഠിപ്പിച്ചുതന്നത് നോക്കൂ: عن محمد بن سيرين، قال: إن هذا العلم دين، فانظروا عمن تأخذون دينكم (مسلم في مقدمة صحيحه) "നിശ്ചയം ഈ അറിവ് (ഇൽമ്) നിങ്ങളുടെ ദീനാണ്. അതിനാൽ ആരിൽ നിന്നാണ് നിങ്ങളുടെ ദീൻ സ്വീകരിക്കുന്നതെന്ന് ശരിക്കു പരിശോധിക്കണം."
പളപളപ്പുള്ള അലംകൃത വാചകങ്ങളാൽ കൗതുകമുണർത്തുന്നതിൽ മുഴുവൻ അന്ധാളിച്ച് കണ്ണുമഞ്ഞളിക്കുന്നവനല്ല വിശ്വാസി. രാത്രിയുടെ ഇരുട്ടിൽ വിറക് പെറുക്കുന്നവൻ അബദ്ധത്തിൽ തന്റെ കൈകൊണ്ടുതന്നെ പാമ്പിനെ എടുത്ത് സ്വയം നാശത്തിലകപ്പെട്ടേക്കും. പ്രാമാണ്യ യോഗ്യരും സത്യസന്ധരും അമാനത്തുള്ളവരുമായ അറിവിന്റെ അഹ്ലുകാരിൽ നിന്നു മാത്രമേ ദീൻ പഠിക്കാവു. അതു മാത്രമാണ് സുരക്ഷിതമായ മാർഗം. വഴിക്കൊള്ളക്കാരെയും കള്ളനാണയങ്ങളെയും തിരിച്ചറിയാൻ അല്ലാഹുവിന്റെ തൗഫീഖു തന്നെ വേണം. ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറയുന്നു: ഇൽമ് എന്നത് വായനയുടെ ആധിക്യം കൊണ്ടോ, പുസ്തകങ്ങളുടെ ആധിക്യം കൊണ്ടോ ലഭ്യമാവില്ല. അല്ലെങ്കിൽ കുറേ ഏടുകൾ മറിച്ചു നോക്കലുമല്ല. അതുകൊണ്ടൊന്നും ഇൽമ് ലഭിക്കില്ല. അഹ് ലുൽ ഇൽമിന്റെ അടുക്കലിരുന്ന് പഠിക്കുന്നതിലൂടെ മാത്രമേ ഇൽമ് ലഭിക്കുകയുള്ളൂ. ഉലമാക്കളിൽ നിന്ന് മുഖദാവിൽ സ്വീകരിക്കുന്നതിലൂടെ മാത്രമാണ് ഇൽമുണ്ടാവുക. നേർക്കുനേർ പണ്ഡിതനിൽ നിന്ന് ഏറ്റുവാങ്ങുന്നതാണ് ഇൽമ്. ഇന്ന് ചിലർ കരുതുന്നപോലെ; സ്വയം സഹജമാകുന്നതല്ല. ഇപ്പോൾ ചിലരുണ്ട്, കുറച്ച് കിതാബുകൾ സംഘടിപ്പിക്കും, എന്നിട്ട് ഹദീസിന്റെയും ജർഹ് തഅ'ദീലിന്റെയും ഗ്രന്ഥങ്ങളും തഫ്സീറുമൊക്കെ സ്വന്തമായി വായിക്കും, അതിലൂടെ അവർക്ക് ഇൽമ് ലഭിച്ചു എന്ന് ജൽപ്പിക്കുകയും ചെയ്യും. ഇല്ല, അത് അടിസ്ഥാനമില്ലാത്തതും അടിത്തറയില്ലാതെ പടുത്തുയർത്തിയതുമായ അറിവുമാത്രമാണ്; കാരണം അത് പണ്ഡിതന്മാരിൽ നിന്ന് ഏറ്റുവാങ്ങിയതല്ല. അതിനാൽ ഇൽമിന്റെ സദസ്സുകളിലും ക്ലാസ്സ് റൂമുകളിലും, അദ്ധ്യാപകരും ഫുഖഹാക്കളും ഉലമാക്കളുമായവരുടെകൂടെ ഇരിക്കൽ അനിവാര്യമാണ്. ഇൽമ് അന്വേഷിക്കുന്നതിൽ ക്ഷമ അനിവാര്യമാണ് ". ( അൽ ഫിഖ്ഹു ഫിദ്ദീൻ ഇസ്മതുൻ മിനൽ ഫിതൻ പേ:21 ) - അബു തൈമിയ്യ ഹനീഫ് ബസ്റയിലെ പള്ളിയിൽ ഇമാം ആയിരുന്ന ഫർഖദ് رحمه الله പറയുന്നു: സുഫ്'യാനുസ്സൗരീ رحمه الله മരണപ്പെട്ട ആ രോഗവേളയിൽ അവർ അദ്ദേഹത്തിനരികിൽ ചെന്നു. ആ സന്ദർഭത്തിൽ ഒരാൾ ഒരു ഹദീസ് ഉദ്ധരിച്ചു. അത് അദ്ദേഹത്തിന് വളരെ ഇഷ്ടമായി. തന്റെ കൈ വിരിപ്പിനടിയിലേക്ക് നീട്ടി ഒരു ഫലകം പുറത്തെടുത്ത് ആ ഹദീസ് അതിൽ രേഖപ്പെടുത്തി. ആ കാഴ്ച കണ്ട് അവർ പറഞ്ഞു: "താങ്കൾ ഈ അവസ്ഥയിലായിരിക്കുമ്പോളാണോ ഇത്?!" അദ്ദേഹം പ്രതിവചിച്ചു: "ഇതൊരു നന്മയാണ്. ഞാൻ ജീവിച്ചിരുന്നാൽ ഒരു നന്മ കേട്ടവനായി. ഞാൻ മരിക്കുന്നുവെങ്കിൽ ഒരു നന്മ രേഖപ്പെടുത്തിവെച്ചവനായി." - അബൂ തൈമിയ്യ ഹനീഫ് ബാവ قال فَرْقَد، إِمَام مَسْجِدِ الْبَصْرَةِ : دَخَلُوا عَلَى سُفْيَانَ الثَّوْرِيِّ فِي مَرَضِهِ الَّذِي مَاتَ فِيهِ , فَحَدَّثَهُ رَجُلٌ بِحَدِيثٍ , فَأَعْجَبَهُ وَضَرَبَ يَدَهُ إِلَى تَحْتِ فِرَاشِهِ , فَأَخْرَجَ أَلْوَاحًا لَهُ فَكَتَبَ ذَلِكَ الْحَدِيثَ , فَقَالُوا لَهُ: عَلَى هَذِهِ الْحَالِ مِنْكَ؟ فَقَالَ: «إِنَّهُ حَسَنٌ , إِنْ بَقِيتُ فَقَدْ سَمِعْتُ حَسَنًا , وَإِنْ مُتُّ فَقَدْ كَتَبْتُ حَسَنًا» -الحلية لأبي نعيم
ഉമറുബ്നുൽ ഖത്താബ് رضي الله عنه പറഞ്ഞു: "നിങ്ങൾ അറബി ഭാഷ പഠിക്കൂ" ബൈഹഖീ - സുനനുൽ കുബ്റാ - ബഷീർ പുത്തൂർ عن أبي عثمان النهدي ، عن عمر بن الخطاب رضي الله عنه أنه قال : تعلموا العربية
البيهقي في "السنن الكبرى" (٣٤٢/٣) ഖാദി അബൂ യൂസുഫ് رحمه الله تعالى പറയുന്നു : വിനയത്തോടു കൂടി, ഞാൻ ഇരുന്നിട്ടുള്ള മജ്ലിസുകളിലെല്ലാം ഉയർച്ചയോട് കൂടിയാണ് എഴുന്നേറ്റിട്ടുള്ളത്. എന്നാൽ, മറ്റുള്ളവരേക്കാൾ ഉയരണം എന്ന ലക്ഷ്യത്തോടെ ഇരുന്ന മജ്ലിസുകളിലെല്ലാം ഞാൻ സ്വയം അവഹേളിതനായിട്ടാണ് എഴുന്നേറ്റിട്ടുള്ളത്. - ബഷീർ പുത്തൂർ قال القاضي أبو يوسف رحمه الله تعالى
فإني لم أجلس مجلسا قط أنوي فيه أن أتواضع إلا لم أقم حتى أعلوهم.ولم أجلس مجلسا قط أنوي فيه أن أعلوهم إلا لم أقم حتى أفتضح [ الفقيه والمتفقه (٤٩/٢) ] അഹ്‌മദ് ബ്നു ശബ്ബൂയ رحمه الله പറഞ്ഞു: ”ആരാണോ ഖബറിലേക്കുള്ള അറിവ് ആഗ്രഹിക്കുന്നത് അവൻ 'അഥർ'(الأثر)* അവലംബിക്കട്ടെ! ആരാണോ അപ്പത്തിനുവേണ്ടിയുള്ള അറിവ് ആഗ്രഹിക്കുന്നത് അവൻ യുക്തിയെ അവലംബിക്കട്ടെ!” *അഥർ = الأثر ما قال الله وقال رسوله صلى الله عليه وسلم وقال الصحابة رضي الله عنهم അല്ലാഹു പറഞ്ഞത്, അവന്റെ റസൂൽ صلى الله عليه وسلم പറഞ്ഞത്, സ്വഹാബത്ത് رضي الله عنهم പറഞ്ഞത്. - അബൂ തൈമിയ്യ ഹനീഫ് عن عَبْد اللَّهِ بْن أَحْمَدَ بْنِ شَبويه، قَالَ: سَمِعْتُ أَبِي يَقُولُ: مَنْ أَرَادَ عِلْمَ الْقَبْرِ فَعَلَيْهِ بِالْأَثَرِ، وَمَنْ أَرَادَ عِلْمَ الْخُبْزِ فَعَلَيْهِ بِالرَّأْيِ (الخطيب البغدادي/شرف أصحاب الحديث) (( ഇൽമുസ്സലഫ്)) ഇരുൾ മുറ്റിയ വഴിയിലെ വിളക്കുമാടം:
പല ശബ്ദങ്ങളിൽ ഒരു ശബ്ദം വേറിട്ട് നിൽക്കുമ്പോൾ അതൊരു ആകർഷണമാണ്. വിവിധ വർണങ്ങളിൽ ഒരു വർണം വേറിട്ട് നിൽക്കുന്നത് ഒരു കൌതുകമാണ്. പല രുചികളിൽ ഒരു രുചി വിത്യസ്ഥത പുലർത്തുന്നത് ആസ്വാദ്യകരമാണ്. വെളിച്ചം ലഭിക്കാൻ വേണ്ടി തെളിച്ചു വെച്ച ഒരു പാട് തിരികൾ. പലതും വേണ്ട വിധം വെളിച്ചം നൽകുന്നില്ല. ചിലതെല്ലാം കത്തി തീർന്നിരിക്കുന്നു. വേറെ ചിലത് ഇന്ധനം തീർന്നു പോയവയാണ്. ഇനിയും ചിലത് മുനിഞ്ഞു കത്തുന്നുണ്ടെങ്കിലും അതിൽ നിന്ന് ബഹിർഗമിക്കുന്ന കരിമ്പുക കാരണം വെളിച്ചത്തിന്റെ ഗുണം അതിനു നഷ്ടപ്പെടുന്നു. ഇതിന്നിടയിൽ ചെറിയ ഒരു തിരി നല്ല തെളിഞ്ഞ വെളിച്ചം പ്രദാനം ചെയ്തു ജാജ്വല്ല്യ ശോഭയോടെ വെട്ടിത്തിളങ്ങുന്നു. ആ വെളിച്ചത്തിന്റെ പ്രഭവ കേന്ദ്രമാണ് (( ഇൽമുസ്സലഫ്)). മലയാള സംവേദനത്തിന് പുതിയ ഒരു നാഴികക്കല്ലു തീർക്കുന്ന ഇൽമുസ്സലഫിന്റെ ലക്ഷ്യം സത്യത്തിൽ, അടിസ്ഥാനപരമായി വിത്യസ്ഥത പുലർത്തലല്ല. മറിച്ചു വെളിച്ചം അഥവാ ഖുർആനിന്റെയും സുന്നത്തിന്റെയും ശുഭ്രമായ രാജപാത അന്വേഷിക്കുന്ന ഒരു സാധാരണ മുസ്ലിമിനെ കൈപിടിച്ചു സ്വര്ഗത്തിന്റെ വഴിയിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കൈ വിളക്കാണത്. പുകഴ്ത്തിപ്പറയാനും പെരുമ നടിക്കാനും ഏറെയൊന്നും ഇല്ലെങ്കിലും, സമകാലിക സാമൂഹിക ചുറ്റുപാടിൽ ഇസ്‌ലാമിക പ്രബോധന രംഗത്ത് നിലനിൽക്കുന്ന അപകടകരമായ ശുന്യത നികത്താൻ ഒരു പരിധി വരെയെങ്കിലും പര്യാപ്തമാണ് എന്നതാണ് കൃതാർത്ഥത പകരുന്ന കാര്യം. കേരളത്തിലെ മുസ്ലിം നവോഥാനത്തിന്റെതെന്നു അവകാശപ്പെടാറുള്ള കഴിഞ്ഞ ഒരു ശതാബ്ദം നിരീക്ഷണ വിധേയമാക്കിയാൽ ഉരുത്തിരിഞ്ഞു വരുന്ന ഒരു ഉത്ഘണ്ടയുണ്ട്. നവോത്ഥാനമെന്നത് ആത്യന്തികമായി വിദ്യാഭ്യാസപരമോ സാമ്പത്തിക-രാഷ്ട്രീയ തലങ്ങളിലുള്ളതോ, ഇനി അതിനെല്ലാം പുറമേ സാമൂഹികമോ ആയ ഉൽകർഷ മാത്രമല്ല. മറിച്ചു, അത് മുസ്ലിംകളെ സംബന്ധിച്ചേടത്തോളം വിശ്വാസ വിമലീകരണത്തിലും സുന്നത്തിന്റെ സംസ്ഥാപനത്തിലും വ്യാപനത്തിലും ഊന്നിയ വളർച്ചയാണ്. ഉലമാക്കളുടെ ശ്രദ്ധയും സേവനവും പതിയേണ്ടത് ഈ മേഖലയിലാണ്. കഴിഞ്ഞ നൂറു കൊല്ലക്കാലയളവിൽ ഇസ്‌ലാമിക മത ശാക്തീകരണ രംഗത്ത് നടന്നിട്ടുള്ള നവീകരണ യത്നങ്ങൾ, ഖുർആനും സുന്നത്തും സലഫുകൾ ഗ്രഹിച്ച മുറപ്രകാരം ഗ്രഹിക്കാനും ഉൾക്കൊള്ളാനും എത്ര മാത്രം പര്യാപ്തമായിട്ടുണ്ട്? കഴിഞ്ഞു പോയ നവോഥാന സാരഥികളെയോ, മഹത്തുക്കളേയോ കുറ്റപ്പെടുത്തുകയോ ചെറുതായി കാണുകയോ ചെയ്യുന്നില്ല. മറിച്ചു അവർ ജീവിച്ച ചുറ്റുപാടിന്റെ തിക്തതകൾ അനുഭവിക്കുകയും അവർ അറിയുകയും ഉൾക്കൊള്ളുകയും ചെയ്ത കാര്യങ്ങൾ ജനങ്ങളെ അവർ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് നേര്. അവർക്ക് അജ്ഞാതമാവുകയോ, കിട്ടാതെ പോവുകയോ ചെയ്ത കാര്യത്തിന്റെ പേരിൽ അവർ ആക്ഷേപാർഹരല്ലാത്തത് പോലെ, അവർക്ക് വസ്തുനിഷ്ടമായി കിട്ടിയിരുന്നുവെങ്കിൽ അത് സ്വീകരിക്കാൻ അവർ സന്നധരാവുമായിരുന്നു എന്ന സദ്വിചാരം മാത്രമേ അവരോടു നമുക്കുള്ളൂ. ഇമാം അഹ്‌മദ്, ഇമാം ലാലകാഇ, ഇമാം ബർബഹാരീ, ശൈഖുൽ ഇസ്ലാം ഇബ്ൻതീമിയ, ഇമാം മുഹമ്മദ്ബിന്അബ്ദിൽ വഹാബ്, ഷെയ്ഖ് നാസിറുദ്ധീൻ അൽബാനി തുടങ്ങിയ ആധുനികരും പൌരാണികരുമായ അഹ്ലുസ്സുന്നത്തിന്റെ തലയെടുപ്പുള്ള ഉലമാക്കളാൽ വിരചിതമായ അഖീദയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ മഹൽ ഗ്രന്ഥങ്ങൾ മലയാള സംവേദനത്തിന് പരിചയപ്പെടുത്തി എന്നത് എടുത്തു പറയേണ്ട നേട്ടം തന്നെയാണ്. കേരളത്തിലെ നവോഥാന ചരിത്രത്തിൽ ഇടം പിടിക്കാതെ പോയ അഖീദതുൽ വാസിതിയ്യ, ശറഹു ഉസ്വൂലി അഹ്ലിസ്സുന്ന, ശറഹുസുന്ന, ഉസ്വൂലുസുന്ന തുടങ്ങിയവ അവയിൽ ചിലത് മാത്രം. ഷെയ്ഖ് അൽബാനി റഹമത്തുള്ളാഹി അലൈഹിയുടെ സ്വിഫത്-സ്വലാത്തിന്നബിയ്യിസ്വല്ലള്ളാഹു അലൈഹിവസല്ലം എന്ന ഒരു കര്മാശാസ്ത്ര ഗ്രന്ഥം മാത്രം മതി, ഇൽമുസ്സലഫിനെ സമ്പന്നമാക്കാൻ. നമസ്കാരവുമായി ബന്ധപ്പെട്ടു ഒരു മനുഷ്യൻ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും കൃത്യമായ പ്രമാണങ്ങളുടെ പിൻബലത്തിൽ വിലയിരുത്തപ്പെടുന്ന മറ്റൊരു ഗ്രന്ഥം വേറെ ഇല്ലായെന്ന് തന്നെ പറയാം. ഏതൊരു സാധാരണക്കാരനും തന്റെ വിരൽ തുമ്പിൽ അത് സജ്ജീകരിച്ചു നൽകാൻ സാധിച്ചുവെന്നത് തികച്ചും ശ്ലാഖനീയം തന്നെ. ഇതിനെല്ലാം പുറമേ വൈജ്ഞാനികമായ വിത്യസ്ഥത പുലർത്തുന്ന ഒത്തിരി പ്രഭാഷണ സമാഹാരങ്ങൾ. തികച്ചും സുന്നത്തിന്റെ മിടിപ്പും തുടിപ്പും ഒപ്പിയെടുത്ത ശബ്ദശേഖരങ്ങൾ പതിവ് പ്രഭാഷണങ്ങളിൽ നിന്ന് ഇൽമുസ്സലഫിനെ വേർതിരിച്ചു നിർത്തുന്നു. കേരള മുസ്ലിംകൾക്ക് പരിചയമുള്ള സംഘടനയുടെയും പാർട്ടിയുടേയും അടിസ്ഥാനത്തിൽ ആളുകളെ വർഗീഗരിക്കുകയും കോളം വരച്ചു മാറ്റി നിർത്തുകയും ചെയ്യുന്ന രീതിയിൽ നിന്ന് മാറി, തീർത്തും സുന്നത്ത് അനുസരിച്ച് എങ്ങിനെ ജീവിതം കരുപ്പിടിപ്പിക്കാമെന്നും, പരലോകത്ത് രക്ഷ കിട്ടാൻ (( ഞാനും എന്റെ സ്വഹാബത്തും ഏതൊന്നിലായിരുന്നോ)) അതിനെ അവലംബിക്കണമെന്ന് അള്ളാഹുവിന്റെ റസൂൽ മുന്നറിയിപ്പ് നൽകിയ മാർഗം ഏതെന്നും വിശദീകരിക്കുന്ന, ശാന്തമായി ഒഴുകുന്ന ഒരു തെളിനീർധാര പോലെ ഇൽമുസ്സലഫ് അതിന്റെ വാതായനം പൊതുജനത്തിന് മുമ്പിൽ തുറക്കുകയാണ്. അതെ, ആർഭാടങ്ങളോ അലങ്കാരങ്ങളോ കുത്തി നിറക്കാത്ത ലളിതമായ ഒരു വെബ്സൈറ്റ്. ഏതു വഴിപോക്കനെയും ഒന്ന് കയറിയിറങ്ങിപ്പോകാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ചാരുതയോ ആകാരഭംഗിയോ അതിനില്ല. പക്ഷെ, ((ഇൽമുസ്സലഫി))നു ചില അതിഥികളും അന്വേഷകരുമുണ്ട്. ക്ഷണികമായ ഭൗദിക ജീവിതത്തിനു ശേഷമുള്ള ശാശ്വതമായ പാരത്രിക വിജയം തേടുന്നവരുടെ തുരുത്തും വിഹാരകേന്ദ്രവുമാണത്. ഇൽമിന്റെ, സുന്നത്തിന്റെ സത്യസന്ധരായ വാഹകർക്കു സഹായികൾ എന്നും കുറവായിരുന്നു. അവർ ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുകയും അപരിചിതരായിത്തീരുകയും ചെയ്യും.അത് അവരുടെ ന്യൂനതയല്ല. മറിച്ചു ജന മനസ്സുകൾ " കമഴ്ത്തി വെച്ച കൂജ" പോലെ സത്യം സ്വീകരിക്കാൻ തയ്യാറല്ലാത്തത് കൊണ്ടാണ്. മുനിഞ്ഞു കത്തുന്ന ഈ അറിവിന്റെ തിരി, നാലുഭാഗത്തു നിന്നുമുള്ള വെളിച്ചത്തിന്റെ ശത്രുക്കളിൽ നിന്ന് അണയാതെ പൊത്തിപ്പിടിച്ചു നിൽക്കുന്ന അതിന്റെ അണിയറ ശി ൽപികൾ, രണ്ടു പേരുകൾ ചരിത്രത്തിനു വേണ്ടി എടുത്തു പറയൽ അനിവാര്യമാണ്. ശൈഖ് അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ് ഹഫിദഹുള്ളാ, ശൈഖ് അബുതീമിയ ഹനീഫ്ബിന് വാവ ഹഫിദഹുള്ളാ - അള്ളാഹു അവർക്ക് സ്വാലിഹായ അമലോട് കൂടിയ ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ. ആമീൻ. www.ilmusSalaf.com - ബശീർ പുത്തൂർ അഭിപ്രായങ്ങൾ ബലപ്പെട്ടതായാൽ പോലും, എതിരായ സുന്നത്ത് നിലനിൽക്കുമ്പോൾ അതിലേക്ക് തിരിഞ്ഞു നോക12/5/2021
|
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|