IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

ഭാവി ഇസ്‌ലാമിന്റേത്

19/7/2024

0 Comments

 
Picture
«لا يذهب الليل والنهار حتى تعبد اللات والعزى» فقالت عائشة: يا رسول الله، إن كنت لأظن حين أنزل الله ﴿هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُ عَلَى ٱلدِّينِ كُلِّهِۦ وَلَوْ كَرِهَ ٱلْمُشْرِكُونَ﴾ (التوبة ٣٣) أن ذلك تاما، قال: «إنه سيكون من ذلك ما شاء الله» الحديث، رواه مسلم وغيره. [الألباني في سلسلة الأحاديث الصحيحة]

[«ലാത്തയും ഉസ്സയും ആരാധിക്കപ്പെടുന്നതു വരെ രാപ്പകലുകൾ അവസാനിക്കുകയില്ല»

അപ്പോൾ ആയിശഃ رضي الله عنها പറഞ്ഞു:

അല്ലാഹുവിന്റെ ദൂതരേ, «അല്ലാഹു, അവനാണ് എല്ലാ മതങ്ങളെയും അതിജയിക്കാൻ വേണ്ടി സന്മാർഗ്ഗവും സത്യദീനുമായി തന്റെ ദൂതനെ അയച്ചത് - മുശ്‌രിക്കുകൾ അത് എത്ര തന്നെ വെറുത്താലും» എന്ന വചനം അവതരിപ്പിച്ചപ്പോൾ ഞാൻ തീർത്തും കരുതിയിരുന്നത് അത് പൂർത്തീകരിക്കപ്പെട്ടു കഴിഞ്ഞു എന്നാണ്.

അവിടുന്ന് صلى الله عليه وسلم പറഞ്ഞു: «അതിൽനിന്ന് അല്ലാഹു ഉദ്ദേശിക്കുന്നത് ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും, തീർച്ച». (മുസ്‌ലിമും മറ്റും ഉദ്ധരിച്ച ഹദീസ്] (അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിയത്)

ലാത്തയും ഉസ്സയും ആരാധിക്കപ്പെടുന്നതു വരെ ലോകാവസാനം സംഭവിക്കില്ലെന്ന് കേൾക്കുമ്പോൾ ആരും കരുതുക, ഇസ്‌ലാമിന്റെ നല്ല നാളുകൾ അവസാനിച്ചു എന്നാണ്. «എല്ലാ മതങ്ങളെയും അതിജയിക്കാനായി അല്ലാഹുവാണ് സന്മാർഗ്ഗവും സത്യദീനുമായി തന്റെ ദൂതനെ അയച്ചത് - മുശ്‌രിക്കുകൾ അതെത്ര വെറുത്താലും» എന്ന ഖുർആൻ സൂക്തം ധ്വനിപ്പിക്കുന്നത്, അത്തരം വിജയങ്ങൾ നബി صلى الله عليه وسلم യുടെയും ഉത്തരാധികാരികളായ ഖുലഫാക്കളുടെയും തുടർന്നു വന്ന നല്ലവരായ രാജാക്കന്മാരുടെയും കാലത്തോടെ തീർന്നു എന്നുമാണ്. ഈ സംശയമാണ് വിശ്വാസികളുടെ മാതാവായ ആയിശഃ رضي الله عنها പങ്കുവെക്കുന്നത്. അപ്പോഴാണ് നബി صلى الله عليه وسلم തിരുത്തുന്നത്. അല്ല, അത്തരം വിജയങ്ങൾ ഇനിയും വരാനുണ്ട്; ഭാവി ഇസ്‌ലാമിന്റേതാണെന്ന്.

അഹ്സാബ് യുദ്ധത്തോടനുബന്ധിച്ച് മദീനക്കു ചുറ്റും കിടങ്ങ് കുഴിക്കുന്ന സന്ദർഭത്തിലാണ് ഇത്തരമൊരു സുവിശേഷം നബി صلى الله عليه وسلم മറ്റൊരിക്കൽ തന്റെ അനുചരന്മാരോട് പങ്കുവെക്കുന്നത്. അവിടുന്ന് പറയുന്നു:

«إن الله زوى (أي جمع وضم) لي الأرض، فرأيت مشارقها ومغاربها وإن أمتي سيبلغ ملكها ما زوي لي منها» الحديث، رواه مسلم. [الألباني في سلسلة الأحاديث الصحيحة]

[«നിശ്ചയമായും അല്ലാഹു എന്റെ മുന്നിൽ ഭൂമി ചുരുട്ടിക്കാണിച്ചു. അങ്ങനെ ഞാൻ അതിലെ കിഴക്കും പടിഞ്ഞാറുമുള്ള ദേശങ്ങൾ കണ്ടു. തീർച്ചയായും എന്റെ സമുദായത്തിന്റെ ആധിപത്യം അതിൽനിന്ന് എനിക്ക് ചുരുട്ടിക്കാണിച്ചിടങ്ങളിലെല്ലാം എത്തുക തന്നെ ചെയ്യും». മുസ്‌ലിം ഉദ്ധരിച്ച ഹദീസ്.]
(അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിത്)

നബി صلى الله عليه وسلم യുടെ കാലശേഷം തന്റെ സമുദായത്തിനു വരാനിരിക്കുന്ന വിജയങ്ങളെ കുറിച്ചാണ് ഈ ഹദീസ് സംസാരിക്കുന്നത്. വിജയങ്ങൾ അവസാനിച്ചിട്ടില്ല, അത് ആവർത്തിച്ചു കൊണ്ടിരിക്കുമെന്ന യാഥാർത്ഥ്യത്തിലേക്കു കൂടി മേൽ വചനം വിരൽ ചൂണ്ടുന്നു. അതിന്റെ വ്യാപ്‌തിയെ കുറിച്ച് അവിടുന്ന് ഒന്നു കൂടി വ്യക്തമാക്കിയത് ഇപ്രകാരം വായിക്കാം:

«ليبلغن هذا الأمر ما بلغ الليل والنهار ولا يترك الله بيت مدر ولا وبر إلا أدخله الله هذا الدين بعز عزيز أو بذل ذليل عزا يعز الله به الإسلام وذلا يذل به الكفر»
رواه جماعة ذكرتهم في تحذير الساجد (ص ١٢١) ورواه ابن حبان في صحيحه.
[الألباني في سلسلة الأحاديث الصحيحة]

[«രാപ്പകലുകൾ എത്തുന്നിടത്തൊക്കെ ഈ സന്ദേശവും ചെന്നെത്തുക തന്നെ ചെയ്യും. മൺകുടിലുകളോ രോമാലംകൃതമായ കൂടാരങ്ങളോ ഒന്നിനെയും, ഈ മതം ഒന്നുകിൽ ഒരു പ്രതാപശാലിയുടെ പ്രതാപത്തിലൂടെ, അല്ലെങ്കിൽ ഒരു അധമൻ പേറുന്ന നിന്ദ്യതയിലൂടെ, അവിടെ പ്രവേശിപ്പിച്ചിട്ടല്ലാതെ അല്ലാഹു വിട്ടുകളയില്ല. അഥവാ ഇത് സ്വീകരിക്കുന്നവർക്ക് നൽകുന്ന പ്രതാപത്തിലൂടെ; അതു മുഖേന ഇസ്‌ലാമിന് അല്ലാഹു പ്രതാപമേകുന്നു. അല്ലെങ്കിൽ ഇത് നിരസിക്കുന്നവർക്ക് നല്കുന്ന നിന്ദ്യതയിലൂടെ; അതു മുഖേന അല്ലാഹു അവിശ്വാസത്തെ നിന്ദ്യമാക്കുന്നു». ഒരു പറ്റം മുഹദ്ദിസുകൾ ഉദ്ധരിച്ചത്, കൂടാതെ ഇബ്‌നു ഹിബ്ബാൻ തന്റെ സ്വഹീഹിലും]
(
അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിയത്)

നബി صلى الله عليه وسلم യുടെ വിയോഗാനന്തരം ഒരു നൂറ്റാണ്ട് കഴിയുമ്പോൾ കിഴക്ക് ചൈനാ വൻമതിൽ വരെയും പടിഞ്ഞാറ് അറ്റ്‌ലാൻറിക് സമുദ്രം വരെയും നീണ്ടു കിടക്കുന്ന അനന്ത വിസ്‌തൃതമായ പ്രദേശങ്ങളിൽ ഇസ്‌ലാം വ്യപിച്ചു കഴിഞ്ഞിരുന്നു. അഥവാ ദീനും ഭാഷയും സംസ്‌കാരവും ഒരുമിച്ച് ഇഴപിരിയാതെ അവിടങ്ങളിൽ ആഴത്തിൽ സ്വാധീനമുറപ്പിച്ചിരുന്നു എന്ന് സാരം. അവിടങ്ങളിൽ വസിച്ചിരുന്ന ജനവിഭാഗങ്ങൾ ഇസ്‌ലാമിന്റെ വിശ്വാസാചാരങ്ങൾ സ്വീകരിച്ചതു പോലെ ഖുർആനിന്റെ ഭാഷയെയും സംസ്‌കാരത്തെയും കൂടി നെഞ്ചേറ്റിയിരുന്നു. ഒന്നര സഹസ്രാബ്ദം പിന്നിടുമ്പോൾ അതിന്റെ അവശേഷിപ്പുകളും അലയൊലികളും ഇന്നും അവിടങ്ങളിൽ മായാതെ മുദ്രചാർത്തപ്പെട്ടുകിടക്കുന്നത് ചരിത്ര വിദ്യാർത്ഥികൾക്ക് പഠനവിഷയം മാത്രമല്ല വലിയ കൗതുകം കൂടിയാണ്.

— അബൂ ത്വാരിഖ് സുബൈർ حفظه الله
02 മുഹർറം 1446 / 08 ജൂലൈ 2024

• • • • •
Your browser does not support viewing this document. Click here to download the document.
Download Article ( PDF )
0 Comments

ചോദ്യോത്തരം സ്വഹാബത്തിന്റെ മാതൃക

17/7/2024

0 Comments

 
Picture
بسم الله الرحمن الرحيم

عن نافع أن رجلا سأل ابن عمر عن مسالة فطأطأ ابن عمر رأسه ولم يجبه حتى ظن الناس أنه لم يسمع مسألته. قال   فقال له: يرحمك الله أما سمعت مسألتي؟      قال: بلى، ولكنكم كأنكم ترون أن الله ليس بسائلنا عما تسألوننا عنه. اتركنا يرحمك الله حتى نتفهم في مسألتك فإن كان لها جواب عندنا وإلا أعلمناك أنه لا علم لنا به. 
[الطبقات الكبرى لابن سعد]


നാഫിഅ് رحمه الله പറയുന്നു: ഒരു മനുഷ്യൻ ഇബ്‌നു ഉമർ رضي الله عنهما യോട് ഒരു വിഷയത്തെക്കുറിച്ച് ചോദിച്ചു. അപ്പോൾ ഇബ്‌നു ഉമർ رضي الله عنهما തന്റെ തലതാഴ്‌ത്തി നിന്നു, അയാൾക്ക് മറുപടി നൽകിയില്ല.

അയാളുടെ ചോദ്യം അദ്ദേഹം കേട്ടിട്ടില്ലെന്ന് ആളുകൾ കരുതുവോളം അങ്ങനെ നിന്നു.

അപ്പോൾ അയാൾ വീണ്ടും ചോദിച്ചു: അല്ലാഹു താങ്കൾക്ക് കരുണ ചൊരിയട്ടെ, എന്റെ ചോദ്യം താങ്കൾ കേട്ടില്ലെയോ?

അദ്ദേഹം പ്രതിവചിച്ചു: കേട്ടു, പക്ഷെ നിങ്ങൾ ഞങ്ങളോട് ചോദിക്കുന്ന-തിനെക്കുറിച്ച് അല്ലാഹു നമ്മോട് ചോദിക്കില്ലെന്ന് കരുതുന്ന പോലെയാണ് നിങ്ങളുടെ സ്ഥിതി.

നിങ്ങൾ ചോദിച്ച കാര്യത്തെ ശരിക്ക് മനസ്സിലാക്കിയെടുക്കും വരെ നമ്മെ വെറുതെ വിടൂ – അല്ലാഹു നിങ്ങൾക്ക് കരുണചെയ്യട്ടെ – എന്നിട്ട് നമ്മുടെ പക്കൽ അതിന് ഉത്തരമുണ്ടെങ്കിൽ.., അല്ലാത്ത പക്ഷം നമുക്കത് അറിയില്ല എന്ന് നിങ്ങൾക്ക് വിവരം തരാം.
[ഇബ്‌നു സഅ്ദ് ത്വബഖാതിൽ ഉദ്ധരിച്ചത്]

  • ആർക്കും ചോദിക്കാം, എന്തും ചോദിക്കാം എന്നിങ്ങനെ സാഹസിക മുഖാമുഖ-സംവാദ വീരന്മാരല്ല സച്ചരിതരായ സ്വഹാബിമാർ. അവർ അറിവുള്ളവരും അല്ലാഹുവിൽ തികഞ്ഞ ഭയമുള്ളവരുമായിരുന്നു.
 
  • അല്ലാഹുവിന്റെ ദീനിനെക്കുറിച്ച് ശരിയായ അറിവുള്ള പണ്ഡിതന്മാർ വിവേകവും അവധാനതയുമുള്ളവരായിരുന്നു.
 
  • ജനങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയൽ പാണ്ഡിത്യ-ത്തിന്റെ അടയാളമായല്ല, മറിച്ച് ഭ്രാന്തിന്റെ ലക്ഷണമായാണ് സ്വഹാബത്ത് കണ്ടിരുന്നത്.
 
  • അറിയാത്തത് അറിയില്ല എന്നു പറയാനുള്ള ആർജ്ജവം അറിവിന്റെ പാതിയാണ്.

  • അല്ലാഹുവിന്റെ ദീന്‍ ജനങ്ങളള്‍ക്ക്‌ പറഞ്ഞുകൊടുക്കുമ്പോള്‍ അല്ലാഹുവിനോട്‌ കണക്കു ബോധിപ്പിക്കേണ്ടിവരുമെന്ന തികഞ്ഞ ബോധം കൂടി അനിവാര്യമാണ്‌.
 
  • ഉത്തരം നല്‍കി പടപ്പുകളെ തൃപ്തിപ്പെടുത്തലല്ല, റബ്ബിനെ തൃപ്തിപ്പെടുത്തലാണ്‌ ദീന്‍ പഠിപ്പിക്കുന്നവന്‍ ലക്ഷ്യമാക്കേണ്ടത്‌.
 
  • ചോദ്യം ചോദിക്കുന്നവരും സുപ്രധാനമായ ഈ പാഠങ്ങള്‍ മനസ്സിലാക്കി വേണം പണ്ഡിതന്മാരെ സമീപിക്കേണ്ടത്‌.

— അബൂ തൈമിയ്യഃ ഹനീഫ് ബാവ حفظه الله
04 മുഹർറം 1446 / 10 ജൂലൈ 2024

• • • • •
Download Article (PDF)
Your browser does not support viewing this document. Click here to download the document.
0 Comments

അറബിഭാഷ മതത്തിൽപെട്ടതാണ്

14/7/2024

0 Comments

 
 واعلم أن اعتياد اللغة يؤثر في العقل والخلق والدين تأثيرا قويا بينا، ويؤثر أيضا في مشابهة صدر هذه الأمة من الصحابة والتابعين، ومشابهتهم تزيد العقل والدين والخلق
وأيضا فإن نفس اللغة العربية من الدين، ومعرفتها فرض واجب، فإن فهم الكتاب والسنة فرض، ولا يفهم إلا بفهم اللغة العربية، وما لا يتم الواجب إلا به فهو واجب
ثم منها ما هو واجب على الأعيان، ومنها ما هو واجب على الكفاية، وهذا معنى ما رواه أبو بكر بن أبي شيبة: حدثنا عيسى بن يونس عن ثور عن عمر بن زيد قال: كتب عمر إلى أبي موسى الأشعري رضي الله عنه: أما بعد: فتفقهوا في السنة وتفقهوا في العربية وأعربوا القرآن، فإنه عربي. وفي حديث آخر عن عمر رضي الله عنهما أنه قال: تعلموا العربية فإنها من دينكم، وتعلموا الفرائض فإنها من دينكم. [ابن تيمية في اقتضاء الصراط المستقيم]

[അറിയുക! അറബി ഭാഷ പതിവായി ഉപയോഗിക്കുന്നത് ബുദ്ധി, നൈതികത, മതാവബോധം എന്നിവയിൽ ശക്തവും വ്യക്തവുമായ രീതിയിൽ സ്വാധീനം ചെലുത്തും. മാത്രമല്ല, ഈ സമുദായത്തിലെ ആദ്യതലമുറക്കാരായ സ്വഹാബികളോടും താബിഉകളോടുമുള്ള താദാത്മീകരണത്തെയും അത് സ്വാധീനിക്കും. അവരോടുള്ള താദാത്മീകരണം ബുദ്ധി, നൈതികത, മതാവബോധം എന്നിവ വർദ്ധിപ്പിക്കുക തന്നെ ചെയ്യും.
 
മാത്രമല്ല, അറബിഭാഷ തന്നെയും മതത്തിൽപെട്ടതാണ്; അത് അറിഞ്ഞിരിക്കൽ നിർബ്ബന്ധ കടമയും. കാരണം, ഖുർആനും സുന്നത്തും മനസ്സിലാക്കിയിരിക്കൽ നിർബ്ബന്ധമാണല്ലോ. അറബി അറിയാതെ അവ ഗ്രഹിക്കാനാവുകയില്ല. ഏതൊന്നു കൊണ്ട് മാത്രമേ ഒരു നിർബ്ബന്ധ കാര്യം പൂർത്തീകരിക്കപ്പെടുകയുള്ളു അതു തന്നെയും നിർബ്ബന്ധ കാര്യമായി ഗണിക്കപ്പെടും.
 
അതിൽ വ്യക്തിഗതമായ കടമയായിത്തീരുന്ന ഒരു അംശവും സാമൂഹിക കടമയായിത്തീരുന്ന മറ്റൊരംശവും വേറെത്തന്നെയുണ്ട്. ഇബ്‌നു അബീ ശൈബഃ ഉമർ ബിൻ സൈദിൽനിന്ന് നിവേദനം ചെയ്യുന്ന വചനത്തിന്റെ ആശയം അതാണ്. അദ്ദേഹം പറയുന്നു: ഉമർ رضي الله عنهഅബൂ മൂസാ അൽ അശ്അരി رضي الله عنهവിന് ഇപ്രകാരം എഴുതി: "എന്നാൽ നിങ്ങൾ നബിചര്യയിൽ അവഗാഹവും അറബി ഭാഷയിൽ പ്രാവീണ്യവും നേടുക. ഖുർആൻ നിങ്ങൾ അറബിഭാഷയിൽ തന്നെ അഭ്യസിക്കുക. നിശ്ചയമായും അത് അറബിയാണ്." ഉമർ رضي الله عنهൽനിന്നുള്ള മറ്റൊരു ഉദ്ധരണിയിൽ അദ്ദേഹം ഇപ്രകാരമാണ് പറയുന്നത്: "നിങ്ങൾ അറബി അഭ്യസിക്കകു, തീർച്ചയായും അത് നിങ്ങളുടെ ദീനിൽപെട്ടതാണ്. നിങ്ങൾ ദായക്രമം പഠിക്കുക. തീർച്ചയായും അത് നിങ്ങളുടെ ദീനിൽപെട്ടതാണ്."]

(ഇബ്‌നു തൈമിയ്യഃ ׀ ഇഖ്തിളാഉസ്സ്വിറാത്വിൽ മുസ്‌തഖീം ഫീ മുഖാലഫത്തി അസ്വ്‌ഹാബിൽ ജഹീം)

- ​അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌
0 Comments

ഖുർആനിലെ സൂക്തികൾ മുഴുവൻ തൗഹീദ് ഉൾകൊള്ളുന്നു

11/7/2024

0 Comments

 
Picture
സദ് വൃത്തരേ,

നിങ്ങളെ കാത്തിരിക്കുന്നു,
ഖുആനികാശയങ്ങളുടെ വെള്ളിവെളിച്ചം
ഇടതൂർന്ന നടപ്പാതകൾ,
അതിലൂടെ ഒരുല്ലാസ യാത്ര!

ജ്ഞാനികളുടെ കൂടെ നടക്കാം, അവരെ കേൾക്കാം,
അവരോട് സല്ലപിക്കാം, നല്ലതിനെ കുറിച്ചാലോചിക്കാം,
നല്ലതു കേട്ട് നല്ലതു പറയാം.
ഇബ് ‌നുൽ ഖയ്യിം رحمه الله യുടെ കൂടെ വരൂ..

അല്ലാഹു ഇറക്കിയ ഗ്രന്ഥങ്ങളിൽ ഏറ്റവും ബൃഹത്തായത് ഖുർആൻ. അതിൽ ഏറ്റവും മഹത്തായ അധ്യായം ഫാതിഹഃ. അതിലെ ഏറ്റവും സാരസമ്പൂർണ്ണമായ സൂക്തം ‘ഇയ്യാക്ക നഅ്ബുദു, വ ഇയ്യാക്ക നസ് തഈൻ’. അതിലടങ്ങിയ പ്രൗഢമായ ആശയാവലികളുടെ വിസ് മയാവഹമായ പടികൾ കേറാം, അവയുടെ ഒരു നേർവിവരണം കേൾക്കാം.

إنَّ كلَّ آيةٍ في القرآن فهي متضمِّنةٌ للتّوحيد، شاهدةٌ به، داعيةٌ إليه؛ فإنَّ القرآنَ إمّا خبرٌ عن الله وأسمائه وصفاته وأفعاله، فهو التَّوحيدُ العلميُّ الخبريُّ. وإمّا دعوةٌ إلى عبادته وحده لا شريك له، وخلعِ كلِّ ما يُعبَد من دونه، فهو التَّوحيدُ الإراديُّ الطّلبيُّ. وإمّا أمرٌ ونهيٌ وإلزامٌ بطاعته وأمره ونهيه، فهي حقوق التّوحيد ومكمِّلاته. وإمّا خبرٌ عن إكرامه لأهل توحيده وطاعته، وما فعَل بهم في الدُّنيا، وما يُكرمهم به في الآخرة؛ فهو جزاء توحيده. وإمَّا خبرٌ عن أهل الشِّرك، وما فعَلَ بهم في الدُّنيا من النَّكال، وما يحُلُّ بهم في العقبى من العذاب؛ فهو جزاءُ مَن خرج عن حكم التّوحيد، فالقرآن كلُّه في التّوحيد وحقوقه وجزائه. [ابن القيم في مدارج السالكين]

[ഖുർആനിലുള്ള സൂക്തികൾ മുഴുവനും തൗഹീദ് ഉൾക്കൊള്ളുന്നവയാണ്, അതിനെ സാക്ഷീകരിക്കുന്നവയാണ്, അതിലേക്ക് ക്ഷണിക്കുന്നവയാണ്.

ഖുർആൻ ഒന്നുകിൽ അല്ലാഹുവിനെ, അവന്റെ നാമങ്ങളെ, ഗുണവിശേഷങ്ങളെ, അപ ദാനങ്ങളെ കുറിച്ചുള്ള വൃത്താന്തങ്ങളാണ് - അത് ജ്ഞാനാത്മകവും വൃത്താന്തപരവുമായ തൗഹീദ്.

അല്ലെങ്കിൽ, ഒരു പങ്കാളിയുമില്ലാതെ ഏകനാക്കി, അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നതിലേക്കുള്ള ക്ഷണമാണ്; അവനു പുറമെ ആരാധിക്കപ്പെടുന്നവയെ എല്ലാം നിരാകരിക്കണം എന്നതിലേക്കുള്ള ക്ഷണമാണ് - അത് ലക്ഷ്യാത്മകവും ശാസനാപരവുമായ തൗഹീദ്.

അല്ലെങ്കിൽ, അല്ലാഹുവിനും അവന്റെ കല്പനാവിലക്കുകൾക്കും വഴിപ്പെടാനുള്ള നിർബ്ബന്ധമാണ് - അത് തൗഹീദിന്റെ അവകാശങ്ങളും പൂരകങ്ങളുമാണ്.

അല്ലെങ്കിൽ, മുവഹിദുകൾക്കും അവനു വഴിപ്പെടുന്നവർക്കും അവൻ കൽപിക്കുന്ന ആദരവുകളെ കുറിച്ച്, ഇഹലോകത്ത് അവർക്ക് എന്തു ചെയ് തുകൊടുത്തു, പരലോകത്ത് അവർക്ക് എന്ത് ചെയ് തുകൊടുക്കാൻ പോകുന്നു എന്നതിനെ കുറിച്ചുള്ള വൃത്താന്തങ്ങളാണ് - അത് തൗഹീദിനു നൽകുന്ന പ്രതിഫലം.

അല്ലെങ്കിൽ, ശിർക്കന്മാരെ കുറിച്ച്, ഇഹത്തിൽ അവർക്കു നൽകിയ ഗുണപാഠത്തെ കുറിച്ച്, പരലോകത്ത് അവർക്ക് വരാനിരിക്കുന്ന ശിക്ഷയെ കുറിച്ച് നൽകുന്ന വൃത്താന്തങ്ങളാണ് - അത് തൗഹീദിൽനിന്ന് പുറത്തു പോയവർക്കുള്ള ശിക്ഷ.

അപ്പോൾ ഖുർആൻ മുഴുവനും തൗഹീദിനെയും അതിന്റെ അവകാശങ്ങളെയും അതിനുള്ള പ്രതിഫലത്തെയും സംബന്ധിച്ചാണ്; ശിർക്കിനെയും അതിന്റെ ആളുകളെയും അവർക്കുള്ള ശിക്ഷയെയും സംബന്ധിച്ചാണ്.]

— ഇബ് നുൽ ഖയ്യിം  رحمه الله | മദാരിജുസ്സാലികീനിൽ
 വിവ: അബൂ ത്വാരിഖ് സുബൈർ حفظه الله

  04 മുഹർറം 1446 / 10 ജൂലൈ 2024

• • • • •

Your browser does not support viewing this document. Click here to download the document.
Download Article (PDF)
0 Comments

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക