ഇമാം ദഹബി رحمه الله പറഞ്ഞു: "സത്യം വെട്ടിത്തുറന്ന് പറയൽ മഹത്തായ കാര്യമാണ്. അതിന് ശേഷിയും ഇഖ്‌ലാസും ആവശ്യമാണ്. ശേഷിയില്ലാതെ ഇഖ്‌ലാസ് കൊണ്ട് അത് നിർവ്വഹിക്കാൻ കഴിയില്ല. ഇഖ്ലാസില്ലാതെ ശക്‌തി മാത്രമുള്ളവൻ നിന്ദിക്കപ്പെടും. അവ രണ്ടും പൂർണ്ണമായി ഉള്ളവൻ "സ്വിദ്ദീഖ്" ആണ്. ആരെങ്കിലും അതിൽ ദുർബലനായാൽ, വേദനയും മാനസികമായ എതിർപ്പും ഏറ്റവും കുറഞ്ഞ പക്ഷം ഉണ്ടാവും. അതിനപ്പുറം ഒരു ഈമാനില്ല-അല്ലാഹുവിനെക്കൊണ്ടല്ലാതെ ഒരു കഴിവുമില്ല" - സിയറു അഅലാമിന്നുബലാഉ 11/234 — ബഷീർ പുത്തൂർ قال الذهبي رحمه الله
الصدع بالحق عظيم، يحتاج إلى قوة وإخلاص، فالمخلص بلا قوة يعجز عن القيام به، والقوي بلا إخلاص يخذل، فمن قام بهما كاملا، فهو صديق، ومن ضعف، فلا أقل من التألم والإنكار بالقلب، ليس وراء ذلك إيمان - فلا قوة إلا بالله [سير أعلام النبلاء ط الرسالة (11/ 234)]
0 Comments
ഖാദി അബൂ യൂസുഫ് رحمه الله تعالى പറയുന്നു : വിനയത്തോടു കൂടി, ഞാൻ ഇരുന്നിട്ടുള്ള മജ്ലിസുകളിലെല്ലാം ഉയർച്ചയോട് കൂടിയാണ് എഴുന്നേറ്റിട്ടുള്ളത്. എന്നാൽ, മറ്റുള്ളവരേക്കാൾ ഉയരണം എന്ന ലക്ഷ്യത്തോടെ ഇരുന്ന മജ്ലിസുകളിലെല്ലാം ഞാൻ സ്വയം അവഹേളിതനായിട്ടാണ് എഴുന്നേറ്റിട്ടുള്ളത്. - ബഷീർ പുത്തൂർ قال القاضي أبو يوسف رحمه الله تعالى
فإني لم أجلس مجلسا قط أنوي فيه أن أتواضع إلا لم أقم حتى أعلوهم.ولم أجلس مجلسا قط أنوي فيه أن أعلوهم إلا لم أقم حتى أفتضح [ الفقيه والمتفقه (٤٩/٢) ] അഹ്മദ് ബ്നു ശബ്ബൂയ رحمه الله പറഞ്ഞു: ”ആരാണോ ഖബറിലേക്കുള്ള അറിവ് ആഗ്രഹിക്കുന്നത് അവൻ 'അഥർ'(الأثر)* അവലംബിക്കട്ടെ! ആരാണോ അപ്പത്തിനുവേണ്ടിയുള്ള അറിവ് ആഗ്രഹിക്കുന്നത് അവൻ യുക്തിയെ അവലംബിക്കട്ടെ!” *അഥർ = الأثر ما قال الله وقال رسوله صلى الله عليه وسلم وقال الصحابة رضي الله عنهم അല്ലാഹു പറഞ്ഞത്, അവന്റെ റസൂൽ صلى الله عليه وسلم പറഞ്ഞത്, സ്വഹാബത്ത് رضي الله عنهم പറഞ്ഞത്. - അബൂ തൈമിയ്യ ഹനീഫ് عن عَبْد اللَّهِ بْن أَحْمَدَ بْنِ شَبويه، قَالَ: سَمِعْتُ أَبِي يَقُولُ: مَنْ أَرَادَ عِلْمَ الْقَبْرِ فَعَلَيْهِ بِالْأَثَرِ، وَمَنْ أَرَادَ عِلْمَ الْخُبْزِ فَعَلَيْهِ بِالرَّأْيِ (الخطيب البغدادي/شرف أصحاب الحديث) ഒരാള്‍ നന്മയുടെ കാവലാളാകുന്നതാണ്, തിന്മയുടെ മുന്നില്‍ നടക്കുന്നവനാകുന്നതിനേക്കാള്‍ നല്ലത്23/11/2021
ഈഗോ പിടിപെട്ട ഒരു രോഗിക്ക് ഉച്ചരിക്കാൻ കഴിയാത്ത വാക്കുകൾ
1- എനിക്കു തെറ്റി.. 2- എനിക്കറിയില്ലാ.. 3- അവൻ എന്നെക്കാൾ നല്ലവനാ.. 4- നന്മയോർത്ത്, ചെയ്തുകൊടുത്തവനോട് നന്ദിയുടെ ഒരു വാക്ക് ഉമർ رضي الله عنه പറഞ്ഞു: അല്ലാഹുവിന്റെ ദുതരേ, ഒരാൾ നന്ദി കാണിക്കുന്നത് ഞാൻ കണ്ടു. താങ്കൾ അദ്ദേഹത്തിന് രണ്ടു ദീനാർ നൽകിയെന്ന് അദ്ദേഹം പറഞ്ഞല്ലോ. അവിടുന്ന് പ്രതിവചിച്ചു: എന്നാൽ ഒരാൾക്കു ഞാൻ പത്ത് മുതൽ നൂറുവരെ ദീനാർ നൽകി. അയാൾ നന്ദി കാണിച്ചില്ല, അത് ഓർത്തതുമില്ല. ശൈഖ് മുഹമ്മദ് അൽ അഞ്ചരീ മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
February 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2022. IslamBooks.in - All Rights Reserved.
|