ശൈഖ് അൽ അല്ലാമ മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ വെള്ളിയാഴ്ച മാത്രമായി നോമ്പനുഷ്ഠിക്കുന്നത് മക്‌റൂഹാണ്. പക്ഷെ ആ കറാഹത്ത് നിരുപാധികമല്ല. വെള്ളിയാഴ്ച എന്ന പ്രത്യേക ലക്ഷ്യത്തിൽ അന്ന് മാത്രമായി നോമ്പനുഷ്ഠിക്കുന്നതാണ് മക്‌റൂഹായ കാര്യം. "വെള്ളിയാഴ്ച എന്ന ദിവസത്തെ, നോമ്പുകൊണ്ടും അതിന്റെ രാവിനെ നമസ്കാരം കൊണ്ടും നിങ്ങൾ പ്രത്യേകമാക്കരുത്" എന്ന നബിവചനമാണ് അതിന്നാധാരം. എന്നാൽ ഒരാൾ സാധാരണയായി നോമ്പനുഷ്ഠിക്കുന്ന ദിവസവുമായി വെള്ളിയാഴ്ച യോജിച്ചു വന്നാൽ യാതൊരു കുഴപ്പവുമില്ല. അതുപോലെ അതിന്റെ മുമ്പോ പിമ്പോ നോമ്പനുഷ്ഠിക്കുന്നുണ്ടെങ്കിലും യാതൊരു കുഴപ്പവുമില്ല, കറാഹത്തുമില്ല. ഒന്നാമത്തേതിന്റെ ഉദാഹരണം: ഒരു മനുഷ്യന്റെ സ്ഥിരമായ സമ്പ്രദായമായി ഒരു ദിവസം നോമ്പും ഒരു ദിവസം നോമ്പില്ലാതെയും തുടരുന്നതാവുകയും എന്നിട്ട് നോമ്പിന്റെ ദിവസവുമായി വെള്ളിയാഴ്ച യോജിച്ചുവരികയും ചെയ്താൽ നോമ്പെടുക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. അതുപോലെ അവന്റെ സമ്പ്രദായത്തിൽ പെട്ടതാണ് അറഫാ ദിവസത്തിലെ നോമ്പ്, അത് വെള്ളിയാഴ്ചയോട് യോജിച്ചാൽ അന്ന് നോമ്പെടുക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല, അന്നു മാത്രമായി നോമ്പ് പരിമിതപ്പെടുത്തുന്നതിലും തെറ്റില്ല. കാരണം അവൻ അന്ന് മാത്രമായി നോമ്പെടുത്തത് വെള്ളിയാഴ്ചയായി എന്ന കാരണത്താലല്ല; അറഫാദിനം എന്ന കാരണത്താലാണ്. അതുപോലെത്തന്നെയാണ് ആ ദിവസം ആശൂറാഇനോട് യോജിച്ചു വരികയും അന്ന് മാത്രമായി നോമ്പെടുക്കുകയും ചെയ്താലുള്ള അവസ്ഥയും, അതിലും യാതൊരു പ്രശ്നവുമില്ല; ആശൂറാഇന്റെ കൂടെ അതിന്റെ മുമ്പോ പിമ്പോ കൂടി പിടിക്കലാണ് നല്ലതെങ്കിൽ പോലും. രണ്ടാമത്തേതിനുള്ള ഉദാഹരണം: വെള്ളിയാഴ്ചയുടെ കൂടെ വ്യാഴായ്ചയോ ശനിയാഴ്ചയോ നോമ്പെടുക്കൽ. എന്നാൽ വെള്ളിയാഴ്ച ദിവസം വെള്ളിയാഴ്ച എന്നതല്ലാത്ത മറ്റൊരു കാരണവുമില്ലാതെ ഒരാൾ നോമ്പെടുത്താൽ അയാളോട് നമുക്ക് പറയാനുള്ളത്: നീ ശനിയാഴ്ചകൂടി നോമ്പെടുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നോമ്പ് തുടർന്നോളൂ, അല്ല ശനിയാഴ്ച നോമ്പെടുക്കാൻ ഉദ്ദേശ്യമില്ല, വ്യാഴായ്ച നോമ്പെടുത്തിട്ടുമില്ല എങ്കിൽ, നബി കൽപ്പിച്ചതു പോലെ, നോമ്പു മുറിച്ചേക്കുക എന്നാണ്. അല്ലാഹുവാണ് തൗഫീഖ് നൽകുന്നവൻ. ചുരുക്കത്തിൽ : വെള്ളി (താസൂആഅ്) നോമ്പെടുക്കാം. ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞതുപൊലെ: വെള്ളിയാഴ്ച മാത്രമായി നോമ്പനുഷ്ഠിക്കുന്നത് മക്‌റൂഹാണ് . പക്ഷെ ആ കറാഹത്ത് നിരുപാധികമല്ല. വെള്ളിയാഴ്ച എന്ന പ്രത്യേക ലക്ഷ്യത്തിൽ അന്ന് മാത്രമായി നോമ്പനുഷ്ഠിക്കുന്നതാണ് മക്‌റൂഹായ കാര്യം. അതുപോലെ അവന്റെ സന്പ്രദായത്തിൽ പെട്ടതാണ് അറഫാ ദിവസത്തിലെ നോമ്പ്, അത് വെള്ളിയാഴ്ചയോട് യോജിച്ചാൽ അന്ന് നോമ്പെടുക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല, അന്നു മാത്രമായി നോമ്പ് പരിമിതപ്പെടുത്തുന്നതിലും തെറ്റില്ല. കാരണം അവൻ അന്ന് മാത്രമായി നോമ്പെടുത്തത് വെള്ളിയാഴ്ചയായി എന്ന കാരണത്താലല്ല ; അറഫാദിനം എന്ന കാരണത്താലാണ്. (അറഫാദിനം പോലെ തന്നെയാണ് താസൂആഉം) ശനി (ആശൂറാ) നമ്മൾ നോമ്പെടുക്കില്ല , കാരണം റസൂലുല്ല വിലക്കിയതിനാൽ : "ശനിയാഴ്ച ദിവസം അല്ലാഹു നിങ്ങൾക്കുമേൽ ഫർളാക്കിയതല്ലാത്ത ഒരു നോമ്പും നിങ്ങൾ എടുക്കരുത്." ആശൂറാ ഫർളല്ല. അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുന്നതിലാണ് പ്രതിഫലം. والله أعلم وصلى الله على نبينا محمد وعلى آله وصحبه وسلم والحمد لله رب العالمين كتبه أخوكم أبو تيمية حنيف بن باوا
0 Comments
|
IslamBooks.inBooks and Articles on Islam, correct and pure. Archives
May 2022
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2022. IslamBooks.in - All Rights Reserved.
|