നബി صل الله عليه وسلم അലി رضي الله عنه വിനോട് പറഞ്ഞു : നീ മുഖേന ഒരാൾക്കെങ്കിലും അല്ലാഹു ഹിദായത് നൽകുന്നതാണ് നിനക്ക് ഒരു ചുവന്ന ഒട്ടകം ഉണ്ടാകുന്നതിനേക്കാളും ഗുണകരം. (ബുഖാരി, മുസ്ലിം) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قَالَ النَّبِيُّ صلى الله عليه وسلم لِعَلِي رَضِيَ اللَّهُ عَنْهُ
فَوَ اللهِ لَأَنْ يَهْدِيَ اللهُ بكَ رَجُلًا وَاحِدًا خَيْرٌ لَكَ مِنْ أَنْ يَكُونَ لَكَ حُمْرُ النَّعَمِ مُتَّفَقٌ عَلَيْهِ
0 Comments
ഖുർആനും സ്വഹീഹായ സുന്നത്തുമാണ് ഇസ്‌ലാമിക ദഅവത്തിന്റെ ആധാരങ്ങൾ. അതാണ് നബിയുടെയും സ്വഹാബത്തിന്റെയും സലഫുകളുടെയും മാതൃക. വേദവും ബൈബിളും ഗീതയും മഹാഭാരതവും മനുസ്മൃതിയുമൊന്നും മുസ്ലിംകൾക്ക് പ്രമാണമേയല്ല. അവയിലെ ഉദ്ധരണികൾ ദലീൽ എന്ന നിലക്കോ استشهاد ന് വേണ്ടിയോ ഉദ്ധരിക്കാൻ പാടില്ല; ഖുർആനിനും ഹദീസിനും യോജിച്ചതായാൽ പോലും ! മറിച്ചുള്ള രീതി, അതായത് വേദങ്ങളും ഉപനിഷത്തുകളും കൊണ്ട് ദഅവത്തു നടത്തുന്ന സമ്പ്രദായം അഹ്‌മദ് ദീദാത് മുതൽ അക്ബർ വരെയുള്ള മതതാരതമ്യ വാദക്കാർ ഉണ്ടാക്കിയതാണ്. ഓർക്കുക: അവക്ക് യാതൊരു പ്രാമാണികതയുമില്ല.
— ബഷീർ പുത്തൂർ ഖൈബർ യുദ്ധ ദിവസം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം അലി റദിയള്ളാഹു അൻഹുവിനോട് പറഞ്ഞു: ((അള്ളാഹു ആണ് സത്യം, തീർച്ചയായും നീ കാരണമായി ഒരാൾ സന്മാർഗത്തിലാവുകയാണെങ്കിൽ അതാണ് നിനക്ക് ചുവന്ന ഒട്ടകങ്ങൾ ഉണ്ടാകുന്നതിനേക്കാൾ ഉത്തമം)) - ബുഖാരി, മുസ്ലിം - ബഷീർ പുത്തൂർ عن سهل بن سعد رضي الله عنهما أن رسول الله صلى الله عليه وسلم ، قال لعلي - رضي الله عنه-: " فَوَاللَّهِ لَأَنْ يَهْدِيَ اللهُ بكَ رَجُلًا وَاحِدًا، خَيْرٌ لَكَ مِنْ أَنْ يَكُونَ لَكَ حُمْرُ النَّعَمِ". أخرجه البخاري (3701) ، ومسلم (2406)
وهو جزء من حديث مطول ، قال النبي لعلي رضي الله عنه - يوم خيبر മത സംവാദങ്ങളും മത മൈത്രിയും മത സൗഹാർദ്ധ സംഗമങ്ങളും ആശയ സമന്വയങ്ങളും നടത്തി ഇസ്‌ലാമിനെ മറ്റു വ്യാജ മനുഷ്യ നിർമിത മതങ്ങളിൽ ഒന്നായി പരിചയപ്പെടുത്തുകയും എല്ലാ മതങ്ങ...ളിലും നന്മയുടെ അംശങ്ങളുണ്ടെന്നും അതാണ് മനുഷ്യൻ പിന്തുടരേണ്ടതെന്നും പ്രസ്ഥാവിക്കുന്നവർ, ആരായിരുന്നാലും ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന വിശ്വാസത്തിലാണ് അവർ കത്തി വെച്ചത്. കാരണം, എല്ലാ മതങ്ങളും മനുഷ്യ നിർമ്മിതങ്ങൾ ആണെങ്കിൽ, ഇസ്‌ലാം അള്ളാഹുവിന്റെ മതമാണ്. മനുഷ്യ നിർമ്മിത മതങ്ങളിൽ എത്ര നന്മയുണ്ടെങ്കിലും അള്ളാഹുവിന്റെയരികിൽ സ്വീകാര്യമായത് ഇസ്‌ലാം മതവും അതിലെ നന്മകളുമാണ്. കാരണം, എല്ലാ മതങ്ങളേയും ഇസ്‌ലാം മതം അതിജയിക്കുന്നു. മത സൗഹാർദ്ദമല്ല, മനുഷ്യ സൗഹാർദ്ദമാണാവശ്യം. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടേയോ അനുചരന്മാരുടെയോ ജീവിതത്തിലെവിടെയും ഇത്തരം മത സംവാദങ്ങൾ കാണുക സാധ്യമല്ല. മത സഹിഷ്ണുതയല്ല, മാനവ സഹിഷ്ണുതയാണാവശ്യം. മതം ആവേശമായി 'മദ' മാകരുത്. മറിച്ച്, അപരന് അവന്റെ വിശ്വാസാദർശങ്ങൾ സ്വീകരിക്കാനും നിലനിർത്താനും ഭരണ ഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം വക വെച്ച് കൊടുക്കുകയും സ്വന്തം വിശ്വാസവും ആദർശവും വിട്ടു വീഴ്ച കാണിക്കാതെ പിന്തുടരുകയും ചെയ്യുക. അതാണ്, അത് മാത്രമാണ് യുക്തവും പ്രായോഗികവുമായ നിലപാട്.
- ബശീർ പുത്തൂർ കേരളത്തിൽ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലെത്തി നിൽക്കുന്ന കേരള നദ് വത്തുൽ മുജാഹിദീൻ എന്ന സംഘടന കാലിന്നടിയിലെ മണ്ണ് നീങ്ങിക്കൊണ്ടിരിക്കുന്നത് തീരെ അറിയുന്നില്ലായെന്നാണ് തോന്നുന്നത്. അന്ത്യകർമ്മങ്ങൾ ചെയ്യാൻ വേണ്ട ഒരുക്കങ്ങൾ നടത്തേണ്ട നേരത്താണ് ഒരുത്തൻ, ഓണത്തിനിടയിലാണോ പുട്ടു കച്ചവടം എന്ന് ചോദിച്ച പോലെ, വിചിന്തനത്തിൽ ഒരു പ്രതികരണം കാച്ചിയത്. നാലാളുകൾ അറിയുകയോ, പല ചരക്കു കടയിൽ ചീരം പൊതിയാൻ പോലും പറ്റുകയോ ചെയ്യാത്ത വിചിന്തനം എന്ന വാരിക ഇപ്പോഴും ഉണ്ട് എന്ന് ഓർമ വന്നത് പ്രതികരണം കണ്ടപ്പോഴാണ്.
അമീബയെപ്പോലെ പിളർന്നു പിളർന്നു തള്ളയേത് പിള്ളയേത് ചാപ്പിള്ളയേത് എന്ന് സാധാരണ ജനങ്ങൾക്ക് തിരിച്ചറിയാൻ പ്രയാസം നേരിടുകയും, സ്വന്തം അണികളെ പുറത്താക്കിയും ഗ്രുപ്പ് തിരിച്ചും ഇനിയും പിടിപ്പെത് പണി ബാക്കിയുള്ള ഈ നേരത്ത് തന്നെ ഇയാൾ ഇതിനു ഇറങ്ങിയത് എന്തിനെന്നു മനസ്സിലാകുന്നില്ല. വിളക്ക് കെടാൻ നേരത്ത് ആളിക്കത്തുകയെന്ന് പറഞ്ഞത് പോലെ ഒരു വെടി കൂടി വെച്ചിട്ട് പോകാം എന്ന് കരുതിയാണ് ഇത് ചെയ്തത് എന്നാണു എനിക്ക് തോന്നുന്നത്. ഇസ്ലാമിക ദഅവത്തു നടത്താൻ കുറെ സംഘടനകൾ ഉണ്ടാക്കിയത് കൊണ്ട് കാര്യമില്ലെന്നും, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോ സ്വഹാബത്തോ അങ്ങിനെ ഒരു മാതൃക നമുക്ക് കാട്ടിയിട്ടില്ലെന്നും, ഇനി ആരെങ്കിലും അങ്ങിനെ ചെയ്യുന്ന പക്ഷം, ദീനിൽ തെളിവിന്റെ പിൻബലമില്ലാത്തത് പുതുതായി ഉണ്ടാക്കുന്നതിന്റെ വിധി അതിനും ബാധകമായിരിക്കുമെന്നുമൊക്കെയുള്ള കാര്യങ്ങൾ പലവുരു വിശദമാക്കിയതാണ്. പറഞ്ഞിട്ടെന്തു കാര്യം, പന്തീരായിരം കൊല്ലം ഓടക്കുഴലിലിട്ടാലും വാല് നീരില്ല എന്ന് സാധാരണ പറയാറുള്ള ഒരു ജീവിയുണ്ട് നമ്മുടെ നാട്ടിൽ. ആ ജെനുസ്സിൽ പെട്ട ചില മനുഷ്യരുണ്ട്. ഒരു വിഷയവും അറിയുന്ന ആളുകളിൽ നിന്ന് പഠിക്കുകയോ, ഉൾക്കൊള്ളുകയോ ചെയ്യില്ല. എത്ര പറഞ്ഞു കൊടുത്താലും തലയിൽ കയറുകയുമില്ല. അവരെന്തോ എവിടെ നിന്നോ പഠിച്ചു വെച്ച കാര്യങ്ങൾ അത് തെറ്റായാലും ശരിയായാലും ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരിക്കും. സംഘടന കൊണ്ട് എന്തോ കാര്യമായി നേടിയിട്ടുണ്ട് എന്ന് തോന്നും എഴുതിയത് വായിച്ചാൽ. മുമ്പ്, അതായത് ഇസ്‌ലാമിക ദഅവത്തിന് സംഘടന ആവശ്യമില്ലെന്നും അത് തിന്മയാണെന്നും കേരളത്തിൽ പരിചയപ്പെടുത്തിയ ആദ്യ കാലങ്ങളിൽ സംഘടനക്കാർ, സ്വയം പ്രതിരോധിക്കാൻ എടുത്തിരുന്ന തുരുമ്പിച്ച ആയുധങ്ങളാണ് ഇപ്പോൾ ഇയാൾ എടുത്തണിഞ്ഞിരിക്കുന്നതു എന്ന് അറിയുമ്പോൾ തന്നെ ലേഖകന്റെ സാമൂഹിക അവബോധം വിലയിരുത്താം. കൃത്യമായ, ഉരുളക്കു ഉപ്പേരിയെന്ന പോലെയുള്ള ഖണ്ഡിക്കാൻ കഴിയാത്ത തെളിവുകൾക്കു മുമ്പിൽ ആയുധം വെച്ച് കീഴടങ്ങുകയും രംഗം വിടുകയും ചെയ്ത ആളുകൾ ഇപ്പോൾ എവിടെയെന്നെങ്കിലും ഈ ഉധ്യമത്തിനു ഇറങ്ങുന്നതിനു മുമ്പ് ഇയാൾക്ക് അന്വേഷിക്കാമായിരുന്നു. മൂർച്ച ഇല്ലായെന്ന് സംഘടനക്കാർ തന്നെ തിരിച്ചറിഞ്ഞു ഉപേക്ഷിച്ചു പോയ അതെ ആരോപണങ്ങൾ പൊടി തട്ടിയെടുത്തത് എന്ത് എഴുതിയാലും പ്രസിദ്ധീകരിക്കാൻ ഒരു 'ചുമര്' ഉള്ളത് കൊണ്ട് മാത്രം. വിചിന്തനം മാത്രം വായിച്ചു സായൂജ്യമടയുന്ന ഒരു ഖൗമിനെയല്ലാതെ മറ്റാരേയും വൈകാരികമായ ചില ചോദ്യങ്ങളിലൂടെ രോദനം നടത്തുന്ന ഇയാൾക്ക് തൃപ്തിപ്പെടുത്താൻ കഴിയില്ല. ((അമ്പിയാക്കൾ സംഘടിച്ചാണ് ദഅവത്തു നടത്തിയത്, മുഴുവൻ പണ്ഡിതന്മാരും അനിവാര്യമായി പറഞ്ഞ കാര്യമാണ് കൂട്ടുത്തരവാദിത്വം)) ഇതൊക്കെയാണോ സംഘടനക്കുള്ള തെളിവ്? അപ്പോൾ അമ്പിയാക്കളും പണ്ടിതന്മാരുമുണ്ടാക്കിയ സംഘടന എവിടെ? സംഭവ ബഹുലമായ ഇസ്‌ലാമിക ചരിത്രത്തിന്റെ ഇദപര്യന്തമായ പ്രയാണത്തിൽ എന്ത് പ്രസക്തിയാണ് സംഘടനകൾക്കുള്ളത്? ആരോട് ചോദിക്കാൻ? പത്തുമുപ്പതു കൊല്ലം മുമ്പ് സുല്ലമിൽ പഠിച്ചതിന്റെ പേരിൽ ഇപ്പോൾ മോശമല്ലാത്ത ഒരു തുക വാധ്യാർ പണിയുടെ പേരിൽ ഗവണ്‍മെന്റിൽ നിന്ന് ഒപ്പിട്ടു (പറ്റിപ്പും വെട്ടിപ്പും, തട്ടിപ്പും ഒന്നും ഇല്ലാത്ത നിലയിൽ, - ഇപ്പോൾ സീനിയർ നേതാക്കന്മാരൊക്കെ കോടതി കയറിക്കൊണ്ടിരിക്കുന്ന വിവരം ഇയാൾ അറിഞ്ഞു കാണും.! ) കൈപ്പറ്റുന്നു എന്നതൊഴിച്ചാൽ എടുത്തു പറയേണ്ട ഒരു സേവനമൊന്നും ചെയ്ത ആളല്ല ഈ പുത്തൻ കൂറ്റുകാരൻ. അന്ന് പഠിക്കുന്ന കാലത്ത് പരീക്ഷക്ക് വേണ്ടി തുറന്നിട്ടുണ്ടെങ്കിൽ, അതല്ലാതെ ഒരു ഇല്മ് പഠിക്കാനോ മനസ്സിലാക്കാനോ വേണ്ടി ഒരു കിതാബ് മറിച്ചു നോക്കിയ അനുഭവ ജ്ഞാനം പോലും ഈ പാവത്തിനില്ല. ഏതെങ്കിലും പാർട്ടി യോഗങ്ങളിൽ പങ്കു വെക്കപ്പെടുന്ന പൊട്ട വിവരങ്ങളല്ലാതെ മറ്റൊന്നും ഉണ്ടാവുകയുമില്ല. ഇസ്‌ലാമിക ദഅവത്തു എന്ന് പറഞ്ഞാൽ സംവാദങ്ങളും സമ്മേളനങ്ങളുമാണെന്നു പഠിപ്പിക്കപ്പെട്ട ഒരു സമൂഹത്തെ ശരിയായ ദീനും ദഅവത്തും എന്തെന്ന് പഠിപ്പിക്കൽ ശ്രമകരമായ ദൌത്യമാണ്. സംഘടന ഒഴിവാക്കിയാൽ പിന്നെ ശിർക്കിനെയും ബിദ് അത്തിനെയും എതിർക്കാനും പ്രതിരോധിക്കാനും കഴിയില്ല എന്ന ചിന്ത ഇവരുടെ മനസ്സിൽ മുളപ്പിച്ചത് ഇബ് ലീസാണ്. സ്ത്രീകളുടെ കാര്യത്തിലുള്ള ഇസ്‌ലാമിന്റെ കൽപനകളും നിർദേശങ്ങളും പ്രമാണങ്ങളുടെ വെളിച്ചത്തിൽ ഇയാൾ പരിശോധിച്ചിരുന്നുവെങ്കിൽ ഒരിക്കലും ഇങ്ങിനെ പറയുമായിരുന്നില്ല. സ്ത്രീകൾ മുഖം മറക്കുന്നത് സുന്നത്ത് ആണെന്ന കാര്യത്തിൽ മുസ്‌ലിം ലോകത്ത് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വിത്യാസമേയില്ല. സ്ത്രീകൾ ജുമാ-ജമായത്തുകളിൽ പങ്കെടുക്കുന്നത് അനുവതനീയം എന്നല്ലാതെ അഭിലഷണീയം എന്നു പ്രാമാണികമായി തെളിയിക്കാൻ കഴിയുകയുമില്ല. സ്ത്രീ പുരുഷ ഇടകലരലിനെ ഇസ്‌ലാം എങ്ങിനെ കാണുന്നുവെന്ന് അറിയണമെങ്കിൽ കിതാബുകൾ പരിശോധിച്ചേ പറ്റു. സംഘടന ഉണ്ടാക്കാൻ ഓടി നടക്കുകയും, ആളെ പുറത്താക്കാനും ഗ്രുപ്പ് തിരിക്കാനും കുതന്ത്രം മെനയുകയും ചെയ്യുന്നവർക്ക് അതിനൊക്കെ എവിടെ നേരം? ഖുർആനും സുന്നത്തും എന്ന് ആവർത്തിച്ച് പറഞ്ഞത് കൊണ്ട് മാത്രം, അത് പറയുന്നവർക്കോ പൊതു ജനങ്ങൾക്കോ യാതൊരു ഗുണവുമുണ്ടാവില്ല. കേരളത്തിൽ ഇസലാഹീ പ്രസ്ഥാനം പരിചയപ്പെടുത്തിയ ഇസ്‌ലാമും, യഥാർത്ഥ ഇസ്‌ലാമും തമ്മിൽ ചേർത്താൽ ചേരാത്ത അന്തരമുണ്ടെന്നു അറിയാനും വേണം ഒരു സെൻസ്. "നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽ നിന്ന് ഉണ്ടായിരിക്കട്ടെ, അവരത്രെ വിജയികൾ" ഈ ആയത്ത് ഉദ്ധരിച്ചതിനു ശേഷം ചോദിക്കുകയാണ്" എന്ന ഖുർആനിന്റെ കൽപനയോടല്ലേ ഇവർ യുദ്ധം പ്രഖ്യാപിച്ചത്?” ആരും ചിരിക്കരുത്. ഇത് എഴുതിയ ആൾ ഒരു പാവം ആണ്. കയ്യിലിരിപ്പ് മോശം ആണെങ്കിലും. കാരണം, മുജാഹിദ് സാമൂഹ്യ പരിസരത്ത് ജീവിക്കുന്ന ആളുകൾ, മടകൾ അടക്കം - മൻഹജ് എന്ന ഒരു വിഷയം കേട്ടിരിക്കും. അതിൽ പ്രധാനമായും ചർച്ച ചെയ്ത ഒരു വിഷയമാണ് പ്രമാണങ്ങൾ, അത് ഖുർആൻ ആകട്ടെ, ഹദീസ് ആകട്ടെ, സലഫുകൾ അഥവാ സ്വഹാബത്ത് എങ്ങിനെയാണോ മനസ്സിലാക്കിയത് അങ്ങിനെ മനസ്സിലാക്കുകയും അവരെങ്ങിനെയാണോ വ്യാഖ്യാനിച്ചത് അങ്ങിനെ വ്യാഖ്യാനിക്കുകയും ചെയ്യണമെന്ന കാര്യം. ഇവിടെ, മുകളിൽ കൊടുത്ത ആയത്ത് ഖുർആനിലെ സൂറത്ത് ആലു ഇംറാനിലെ 104-മത്തെ വചനമാണ്. ഇത് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് അവതരിച്ചതും സ്വഹാബികൾ നബിയിൽ നിന്ന് പഠിച്ചതുമാണ്. ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഒരു സംഘടന ഉണ്ടാക്കിയിട്ടില്ല. സ്വഹാബികളോട് നബി അതിനു വേണ്ടി കൽപിക്കുകയോ, സ്വഹാബികൾ സംഘടന ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. പ്രമാണങ്ങളെ ഏറ്റവും കുറ്റമറ്റതും കൃത്യവുമായ നിലയിൽ മനസ്സിലാക്കിയ നബിയും സ്വഹാബത്തും, ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ ഒരു സംഘടന ഉണ്ടാക്കിയില്ലെങ്കിൽ, നമ്മളും അവരെ പിൻപറ്റുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്? ഇനി, പൌരാണികാരോ ആധുനികരോ ആയ പ്രാമാണിക പണ്ഡിതന്മാർ ആരെങ്കിലും, (ഒരാളെങ്കിലും) ഈ ആയത്തിന് ഇങ്ങിനെ ഒരു വ്യാഖ്യാനം നൽകിയത് ചൂണ്ടിക്കാണിക്കാൻ കഴിയുമോ? അപ്പോൾ ആരാണിവിടെ ഖുർആനിലെ ആയത്തിനോട് യുദ്ധം പ്രഖ്യാപിച്ചത്? ഇതിന്റെ പേരല്ലേ വ്യതിയാനം? ഇതല്ലേ ദുർവ്യാഖ്യാനം? ഇതേ അവസ്ഥയാണ് ഇയാളുടെ മറ്റു വാദങ്ങൾക്കും. അന്യ പുരുഷന്മാർക്ക് ദർശന സുഖം നൽകുന്ന വിധത്തിൽ പഠിക്കാനും പഠിപ്പിക്കാനും പോകുന്ന ഭാര്യയെയോ സഹോദരിയെയോ ബന്ധപ്പെട്ട കൈകാര്യ കർത്താക്കൾ വിലക്കിയ സംഭവം "ഏറെ വേദനിപ്പിച്ച ഒരനുഭവ"മായി ഈ അഖ് ലാനി പങ്കു വെക്കുന്നു. ഖുർആൻ, സ്വഹീഹായ ഹദീസ് എന്നിവയുടെ അടിസ്ഥാനത്തിൽ അന്യ സ്ത്രീ പുരുഷന്മാർ ഇട കലരുകയും, പരസ്പരം ഇടപെടുകയും ചെയ്യുന്നതിന്റെ ഇസ്‌ലാമിക വിധിയെന്താണ് സുല്ലമീ? നാട്ടു നടപ്പും സംഘടനാ സംസ്കാരത്തിൽ ആർജിച്ചതും, വാദ്യാൻമാരുടെ സ്റ്റാഫ് റും 'അനുഭവങ്ങളുമായി' മതപരിസരത്ത് വന്നു ഉടായിപ്പ് പറയാൻ നിങ്ങൾക്ക് ലജ്ജയില്ലായിരിക്കാം, പക്ഷെ ഒന്നോർക്കുക, അള്ളാഹുവിന്റെ ദീനിൽ അറിവില്ലാതെ സംസാരിക്കുന്നത് ശിർക്കിനേക്കാൾ വലിയ പാപമാണെന്ന്. മറ്റുള്ളവർ ഷിർക്കിനെ എതിർക്കുകയും ബിദ് അത്തിനെ വിമർശിക്കുകയും ചെയ്യുന്നില്ലായെന്നു പറഞ്ഞു ആത്മ രോഷം കൊള്ളുന്ന നിങ്ങൾ എഴുതിയത് ശിർക്കിനെക്കാൾ വലിയ അബദ്ധങ്ങൾ. ദീനും ദുനിയാവുമറിയാത്ത ഈ വക ജന്മങ്ങൾ ദഅവത്തിനിറങ്ങിയാൽ എന്തായിരിക്കും സംഭവിക്കുക എന്ന് ഞാൻ പറയേണ്ടതില്ലല്ലോ. ഇത്രയും അബദ്ധ ജടിലമായി ദീനിനെ വിലയിരുത്തുന്ന നിങ്ങളാണോ തൗഹീദ് പറഞ്ഞു "ഒരാളെയെങ്കിലും" രക്ഷപ്പെടുത്താൻ പോകുന്നത്? !! കേരളത്തിൽ സലഫീ ദഅവത്തിന് മേൽനോട്ടം വഹിച്ചു കൊണ്ടിരിക്കുന്ന ആൾ ഇപ്പോൾ എവിടെയെന്നു ചോദിക്കുന്ന ഇയാളോട് ഒരു ചോദ്യം അങ്ങോട്ട് ചോദിക്കട്ടെ. നദ് വത്തുൽ മുജാഹിദീൻ വലിയ ഷൈഖുമാരായി തോളിലേറ്റി നടക്കുകയും മൈക്ക് കെട്ടി ബടായി അടിപ്പിക്കുകയും ചെയ്ത നിങ്ങളുടെ "കിബാറുകൾ" ഒക്കെ എവിടെ? അവരൊക്കെ കാശിക്കു പോയോ? ശുദ്ധ പശു മാർക്ക് സംഘടനക്കാരായിരുന്ന അവർ നിങ്ങളെ കൈ വിട്ടതെന്തേ? ഇനി നിങ്ങൾ ഉന്നയിച്ച ചോദ്യം, സുബൈർ മൗലവി ദഅവത്ത് രംഗത്ത് സജീവമാണ്. മഞ്ചേരിയിലും കോഴിക്കോട്ടും, എറണാകുളത്തുമായി, അഹല് സുന്നത്തിന്റെ ഉലമാക്കളുടെ കിതാബുകൾ വായിക്കുകയും പഠിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. അൽഹംദുലില്ലാഹി. സംഘടന ഒഴിവാക്കി സലഫിയ്യത് മനസ്സിലാക്കി മാന്യമായി ജീവിക്കുന്നവനെ നോക്കി, ഒരായുസ്സ് മുഴുവൻ സംഘടന പ്രവർത്തനം നടത്തി ജീവിതം തുലച്ചവൻ പരിഹസിക്കുന്നു, പരിതപിക്കുന്നു.! ഒന്നേ പറയാനുള്ളൂ, വഴി മുടക്കാൻ വരരുത്, നിങ്ങൾക്ക് നിങ്ങളുടെ പാട്ടിനു പോകാം. സലഫിയ്യത്തിന്റെ മാധുര്യം നുകർന്ന ഒരാളും സംഘടനക്കാരന്റെ മലിനമായ വിഴുപ്പലക്കലിന്റെ ദുർഗന്ധം വമിക്കുന്ന തൊഴുത്തിലേക്ക് വരില്ല. - ബഷീർ പുത്തൂർ
ശൈഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാഹ് പറയുന്നു. " സലഫിയ്യത്ത് എല്ലാ തരത്തിലുള്ള കക്ഷിത്വത്തിനോടും തികഞ്ഞ പോരാട്ടത്തിലാണ്. അതിന്റെ കാരണം വളരെ വ്യക്തമാണ്. സലഫീ ദഅവത്ത് പാപമുക്തനായ റസൂൽ സല്ലള്ളാഹു അലൈഹി വ സല്ലമയിലെക്കാണ് ചേരുന്നത്. ആരാണോ അവരുടെ ദഅവത്തിൽ നിന്ന് പുറത്തു പോയത്, നാമവനെ സലഫി എന്ന് വിളിക്കില്ല. എന്നാൽ മറ്റു കക്ഷികളെല്ലാം പാപമുക്തരല്ലാത്ത ആളുകളിലേക്കാണ് ചേരുന്നത്. ഖുർആനും സുന്നത്തും പ്രമാണമായ, സലഫിയ്യത്ത് ആരെങ്കിലും അവകാശപ്പെടുന്നുവെങ്കിൽ, സലഫുകളുടെ മാർഗം സ്വീകരിക്കൽ അനിവാര്യമാണ്. അല്ലാത്ത പക്ഷം, യഥാർത്ഥ വിളിപ്പേരിൽ നിന്ന് അവന്റെ പേര് കൊണ്ട് യാതൊരു ഗുണവുമുണ്ടാവില്ല" ഫതാവൽ ഉലമാഇൽ അകാബിർ 97-98 - ബഷീർ പുത്തൂർ قال العلامة المحدث محمد ناصر الدين الألباني- رحمه الله تعالي - {الدعوة السلفية هي تحارب الحزبية بكل أشكالها وأنواعها ، والسبب واضح جدا ، الدعوة السلفية تنتمي إلي شخص معصوم وهو رسول الله - صلي الله عليه وسلم - فمن خرج عن دعوة هؤلاء لا نسميه بأنه سلفي . أما الأحزاب الأخري فينتمون إلي أشخاص غير معصومين . من ادعي السلفية والتي هي الكتاب والسنة ، فعليه أن يسير مسيرة السلف ، وإلا الاسم لا يغني عن حقيقة المسمي } من كلام المحدث الألباني فتاوي العلماء الأكابر (٩٧-٩٨)
ഇസ്ലാമിക പ്രബോധനം നിർവഹിക്കാനെന്ന പേരിൽ കേരളത്തിൽ എത്രയെത്ര സംഘടനകളാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് ? എല്ലാ സംഘടനകൾക്കും പ്രത്യേകം പ്രത്യേകം നേതൃത്വവും ഭരണഘടനയും, നയങ്ങളും നിലപാടുകളുമുണ്ട്. ഒരൊറ്റ സംഘടനയും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പഠിപ്പിച്ച മൻഹജ് പ്രബോധനത്തിനായി പിന്തുടരുന്നില്ലെങ്കിലും പരമാവധി ആളുകളെ സംഘടിപ്പിച്ചു തങ്ങളാണ് ഇസ്ലാമിനെ വേണ്ടവിധം പ്രതിനിധീകരിക്കുന്നവർ എന്ന് സ്ഥാപിക്കാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.
മതപരമായി കാര്യമായ അറിവില്ലെങ്കിലും സംഘടനാ നേതൃത്വം തെളിക്കുന്ന വഴിയിൽ ചോദ്യം ചെയ്യാതെ ഗമിക്കുന്ന അണികൾ എല്ലാ സംഘടനകൾക്കുമുണ്ട്. മുകളിൽ നിന്നുള്ള നിർദേശങ്ങൾ അന്ഗീകരിക്കുകയും അനുസരിക്കുകയും അത് കൽപിച്ച മുറപ്രകാരം നടപ്പിൽ വരുത്തുകയും ചെയ്യുകയെന്നതാണ് അണികളുടെ ബാധ്യത. സ്വയം ബോദ്യപ്പെട്ടാലും ഇല്ലെങ്കിലും അങ്ങിനെതന്നെ. അതിനാൽ തന്നെ പലപ്പോഴും ദീനുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത പലതും അനുയായികൾ ദീനെന്ന പോലെ ഭംഗിയായി നടപ്പിലാക്കുന്നു. യഥാർത്ഥത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം നിയുക്തനായത് ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുക എന്ന ദൗത്യ നിർവഹണത്തിനാണ്. അത് എവിടെ തുടങ്ങി എവിടെ അവസാനിക്കണമെന്ന് അല്ലാഹുവിന്റെ നിശ്ചയമനുസരിച്ച് നബി സ്വല്ലള്ളാഹു അലൈഹി വസല്ലം തന്നെ സ്വഹാബതിനു കാണിച്ചു കൊടുക്കുകയും അവരതു അക്ഷരം പ്രതി സ്വീകരിക്കുകയും സർവാത്മനാ പിന്തുടരുകയും ചെയ്തു. ഇസ്ലാമിക പ്രബോധനത്തിന്റെ ആധാരങ്ങൾ നില കൊള്ളുന്നത് ഖുർആനിന്റെയും നബിചര്യയുടെയും താല്പര്യങ്ങളിലാണ്. അതിനെയാണ് സ്വഹാബതു അവലംബിച്ചത്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പഠിപ്പിക്കുകയോ സ്വഹാബതു അവലംബിക്കുകയോ ചെയ്യാത്ത ഒരു മാർഗമോ രീതിയോ പ്രബോധനത്തിന് വേണ്ടി നമുക്ക് സ്വീകരിക്കാവതല്ല. ഇന്ന് നിലവിലുള്ള മുസ്ലിം മത പ്രബോധക സംഘടനകൾ, പ്രബോധനത്തിന് വേണ്ടി എന്ന പേരിൽ സംഘടനകളുണ്ടാക്കുകയും, നബി ചര്യയിൽ സ്ഥിരപ്പെടുകയോ മുസ്ലിം ലോകത്തെ സ്വീകാര്യരും പ്രാമാണികരുമായ ഉലമാക്കൾ അന്ഗീകരിക്കുകയോ ചെയ്യാത്ത രീതികളും മാർഗങ്ങളും കണ്ടെത്തുകയും ചെയ്യുന്നു. ഈ രീതികൾ ആസ്വീകാര്യമാണെന്നും നാം പിന്തുടരേണ്ടത് സലഫുകൾ ആയ സ്വഹാബതു സ്വീകരിച്ച ശെരിയായ മാർഗം അഥവാ മൻഹജ് ആണെന്നും മാത്രമാണ് നമുക്ക് ആനുകാലിക മുസ്ലിം സമൂഹത്തോട് പറയാനുള്ളത്. അതാണ് സലഫിയ്യതിന്റെ ആകത്തുക. മതപരമായ വിഷയങ്ങളിൽ സ്വഹാബതു എവിടെ നിന്നോ അവിടെ നിൽക്കുകയും അവർ പറഞ്ഞതെന്തോ അത് മാത്രം പറയുകയും ചെയ്യുക. നമ്മുടെ വകയായി ഇസ്ലാം ദീനിൽ ഗവേഷണം നടത്തുകയും സ്വന്തമായി കണ്ടെത്തലുകൾ നടത്താതിരിക്കുകയും ചെയ്യുക. അടിസ്ഥാനപരമായി നാം മനസ്സിലാക്കിയിരിക്കേണ്ട കാര്യമാണിത്. ഇവിടെയുള്ള സംഘടനക്കാരുമായി വിയോജിപ്പുള്ള പ്രധാന പോയിന്റും ഇത് തന്നെയാണ്. എണ്ണമറ്റ സംഘടനകൾക്ക് നടുവിൽ ജീവിക്കുന്ന ഒരു മുസ്ലിമിനെ സംബന്ധിച്ചേടത്തോളം അവരോടു കൃത്യമായ അകലം പാലിക്കുകയും സലഫിയ്യത് മൻഹജ് ആയി സ്വീകരിക്കുകയും ചെയ്യുക നിസ്സാര കാര്യമല്ല. അല്ലാഹുവിന്റെ പ്രത്യേകമായ സംരക്ഷണവും അനുഗ്രഹവും ലഭിച്ചവർക്കല്ലാതെ അതിൽ നിരതരായി മുന്നോട്ടു നീങ്ങാൻ സാധിക്കുകയുമില്ല. പല രൂപത്തിലുള്ള പരീക്ഷണങ്ങളിൽ പതറാതെ പിടിച്ചു നിൽക്കാൻ കരുത്തു നൽകാൻ നാം അല്ലാഹുവിനോട് സദാ തേടിക്കൊണ്ടിരിക്കണം. ശൈഖ് നാസിറുദ്ധീൻ അൽബാനി രഹ്മതുല്ലാഹി അലൈഹി പറഞ്ഞത് പോലെ ലക്ഷ്യത്തിൽ എത്തിച്ചേരുക എന്നതിൽ അധികം, യഥാർത്ഥ മൻഹജിൽ ആയിരിക്കെ മരണം പുൽകുകയെന്നതാണ്. വഴി തെറ്റിപ്പോവുകയെന്നത് എളുപ്പം സംഭവിക്കുന്ന കാര്യമാണ്. സലഫിയ്യത്തിൽ പ്രവേശിച്ചതിന് ശേഷം ശൈത്താൻ റാഞ്ചിക്കൊണ്ട് പോകുന്ന ആളുകളുടെ കാര്യമാണ് മഹാ കഷ്ടം. സത്യം അറിയുകയും അതിന്റെ വാഹകാരാവുകയും ചെയ്യുന്ന ആളുകൾക്ക് ഇഖ്ലാസ് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന നഷ്ടം ചില്ലറയല്ല. ദുനിയാവ് ആരെയും വഞ്ചിക്കും. അത് ഒരു സലഫിക്ക് തിരിച്ചറിയാൻ പറ്റിയില്ലെങ്കിൽ മറ്റാർക്കാണ് തിരിച്ചറിയാൻ കഴിയുക? ഇസ്ലാം ദീനിന്റെ അധ്യാപനങ്ങൾ അതിന്റെ യഥാർത്ഥ സ്രോതസ്സിൽ നിന്ന് സ്വീകരിക്കുകയും അതിന്റെ അഹ്ലുകാരെ അറിയുകയും ചെയ്തവർക്ക് ഉണ്ടാവേണ്ട സവിശേഷതകൾ ഒരു സലഫിക്കില്ലെങ്കിൽ മറ്റാർക്കുണ്ടാവും? നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ശത്രുക്കൾ ആരായിരുന്നു ? നബിയോട് അവർക്ക് ശത്രുത ഉണ്ടാവാനുള്ള കാരണങ്ങൾ എന്തെല്ലാമായിരുന്നു? സത്യം സ്വീകരിക്കുകയും അതുൾക്കൊള്ള്കയും ചെയ്തവർക്ക് സഹായികൾ എക്കാലത്തും വിരളമായിരുന്നു. ശത്രുക്കൾ കൂടുതലും ഒരു കാരണവശാലും സുന്നത്തിന്റെ ശത്രുക്കൾക്ക് ആയുധം നല്കുന്നവരാവരുത് നമ്മൾ. സലഫിയ്യതിന്റെ സത്യസന്ദേശ വാഹകരിൽ ആരോപണം ഉന്നയിക്കുകയും അവരുടെ ആത്മാര്തതയിലും സത്യസന്തതയിലും സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നത് ഒരു നിലക്കും ഭൂഷണമല്ല . അത് സുന്നതുമായുള്ള പൊക്കിൾ കൊടി ബന്ധം മുറിക്കുന്നതിനു തുല്യമാണ്. സുന്നത്തിന്റെ അറിവ്, ദീനിന്റെ അറിവാണ്. അത് പകർന്നു തരുന്നവരെക്കുറിച്ചു ദുഷിച്ചു പറയുന്നവർ സത്യസന്ധരല്ല, അവരുടെ ലക്ഷ്യം പരിശുദ്ധവുമല്ല. സുന്നത്തിനെക്കുറിച്ചും അതിന്റെ അഹ്ലുകാരെക്കുറിച്ചും ദുഷിച്ചു പറയുന്ന സ്വiഭാവം ഖവാരിജുകളുടെതാണ്. ഭൌതികവിജ്ഞാനങ്ങളോട് കിട പിടിക്കാൻ പറ്റുന്നതല്ല മതവിജ്ഞാനങ്ങൾ. ഇഴ പിരിക്കാൻ പറ്റാത്ത ഒരാത്മ ബന്ധം ഇൽമുമായി ബന്ധപ്പെടുന്ന ആളുകൾ തമ്മിലുണ്ട്, ഉണ്ടാവണം. അതില്ലെങ്കിൽ, ഇല്മ് ധാതാവിൽ നിന്ന് സ്വീകർത്താവിലേക്ക് നീങ്ങിയാലും അതിന്റെ ഗുണവും ബർകതും ലഭിച്ചു കൊള്ളണമെന്നില്ല. ഇക്കാര്യം എല്ലാവരും മനസ്സിലാക്കുന്നത് നന്ന്. - ബഷീർ പുത്തൂർ കേരള മുസ്ലിം പൊതു പരിസരത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ആദര്‍ശ ചര്‍ച്ചകളുടെ പോക്ക് കാണുമ്പോള്‍ വല്ലാത്ത നിരാശയും സങ്കടവും തോന്നാറുണ്ട്.
ആദ്യമേ ദുര്‍ബല, പിന്നെയോ ഗര്‍ഭിണി എന്ന് പറഞ്ഞത് പോലെ, പൊതുവില്‍ ന്യുനപക്ഷമായ മുസ്ലിംകള്‍ പല ഗൃപുകളും വിഭാഗങ്ങളും പ്രസ്ഥാനങ്ങളുമായി വേര്‍പിരിയുകയും പരസ്പരം ദീനിന്‍റെ പേരില്‍ പോരടിക്കുകയും ചെയ്യുന്ന കാഴ്ച ആരെയും സന്തോഷിപ്പിക്കുന്നതല്ല. ദീനിനെക്കുരിച്ചു അറിവ് തുലോം കുറയുകയും, അറിവുള്ളവരെന്നു കരുതുന്നവര്‍ പോലും യുക്തി ദീക്ഷയും പക്വതയും കാണിക്കാതെ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ തീര്‍ച്ചയായും അകല്ച്ചയുടെയും അഭിപ്രായ വിത്യാസതിന്റെയും ആഴം വര്‍ധിച്ചു കൊണ്ടിരിക്കും. മുസ്ലിം സദസ്സുകളില്‍ കേട്ട് കൊണ്ടിരിക്കുന്ന പ്രഭാഷണങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും ചെവി കൊടുത്താല്‍ ഒരു ശരാശരി മനുഷ്യനെ അത് വല്ലാതെ അലോസരപ്പെടുത്തും. പല പ്രസങ്ങങ്ങളുടെയും കാതല്‍ ദീനിനോടുള്ള താല്പര്യം ഉണ്ടാക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നതിലുപരി അത് മറ്റെന്തൊക്കെയോ ആണെന്ന് എളുപ്പം മനസ്സിലാകും. പലതിനെയും സംരക്ഷിക്കാനും മറ്റു പലതിനെയുംപൊളിച്ചടുക്കാനുമാണ് പലരും ഇസ്ലാം ദീനിനെ ഉപയോഗപ്പെടുത്തുന്നത്. പ്രസംഗകന്‍ ഏതു ഗൃപിനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് വരികള്‍ക്കിടയിലുടെ ആര്‍ക്കും വായിച്ചെടുക്കാം. ഇവര്‍ വാസ്തവത്തില്‍ ഖുറാനും സുന്നത്തും സലഫുകള്‍ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഇന്ന് നില നില്‍ക്കുന്ന പല അഭിപ്രായ വിത്യാസങ്ങളും ഇല്ലാതാകുമായിരുന്നു. തഖ്‌വയും സംസ്കരണവും, മാന്യമായ പെരുമാറ്റവും സത്യസന്തതയും ഉപദേശിച്ചത് കൊണ്ട് മാത്രം പ്രശ്നത്തില്‍ കാര്യമായ അന്തരം ഉണ്ടാവില്ല. കാരണം, പ്രശ്നത്തിന്‍റെ കാതല്‍ അതൊന്നുമല്ല. ഖുറാന്‍, സുന്നത്, എന്നതിനെല്ലാം അപ്പുറം, സംരക്ഷിക്കുകയും താങ്ങി നിര്‍ത്തുകയും ചെയ്യേണ്ടതായി വേറെ പലതുമുണ്ടാവുമ്പോള്‍ കളവു പറയേണ്ടി വരുന്നു, പക്ഷം പിടിക്കേണ്ടി വരുന്നു, സത്യത്തിനു നേരെ കണ്ണടക്കേണ്ടി വരുന്നു, ഹദീസുകളെ മറികടക്കേണ്ടി വരുന്നു. ഒരാള്‍ക്ക് ഖുറാനും സുന്നത്തും മാത്രമാണ് ലക്ഷ്യമെങ്കില്‍ അക്കാര്യം വ്യക്തമായി വെട്ടി തുറന്നു പറയുന്നതോട് കുടി അയാളുടെ ദൌത്യം അവസാനിക്കുന്നു. പിന്നീട് സ്വീകരിക്കുന്നവര്‍ സ്വീകരിക്കട്ടെ അല്ലാത്തവര്‍ സ്വീകരിക്കാതിരിക്കട്ടെ...അത് അല്ലാഹു നിശ്ചയിച്ച നിയമമാണ്. എല്ലാവരും പുര്‍ണമായി സത്യം അന്ഗീകരിക്കുന്നവരായി ഉണ്ടാവില്ല തന്നെ. നിഷേധിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവരുടെ പിന്നാലെ പോകാന്‍ അല്ലാഹുവോ റസുലോ കല്പിച്ചിട്ടില്ല. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയില്‍ നിന്ന് ദീന്‍ കേട്ട സ്വഹാബികള്‍ എങ്ങിനെയാണ് അവ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും അമല്‍ ആയി സ്വീകരിക്കുകയും ചെയ്തത് അങ്ങിനെ സ്വീകരിക്കുമ്പോള്‍ മാത്രമേ നമ്മള്‍ സുന്നത് സ്വീകരിക്കുന്നവര്‍ ആവുകയുള്ളൂ. ചില കാര്യങ്ങളില്‍ സ്വഹാബതിലേക്ക് നോക്കുകയും വേറെ ചില കാര്യങ്ങളില്‍ നാട്ടു നടപ്പും, മറ്റു താല്പര്യങ്ങളും, സംഘടനാ തീരുമാനങ്ങളും എന്ന നിലയുണ്ടാവാന്‍ പാടില്ല. അപ്പോഴാണ് പ്രശ്നങ്ങള്‍ തല പൊക്കുന്നത്. ദീന്‍ എന്ന നിലയില്‍ സലഫുകള്‍ പറയാത്ത, ചിന്തിക്കാത്ത, ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ നാം ചര്‍ച്ച ചെയ്യാന്‍ പാടില്ല, ഒരു വിഷയത്തിലും അവര്‍ പോയതില്‍ അപ്പുറം ആഴത്തിലേക്ക് പോവാന്‍ പാടില്ല. ഇതാണ് സുന്നത്, അതാണ് മന്ഹജ്. മരുഭുമിയില്‍ ഒറ്റപ്പെട്ടവനെ ജിന്ന് സഹായിക്കുമെന്നോ, അവന്‍ ജിന്നിനെ വിളിക്കാംഎന്നോ പറഞ്ഞ സ്വഹാബികള്‍ ആരാണ്? അവര്‍ക്കിടയില്‍ ആ രൂപത്തിലുള്ള ഒരു ചര്‍ച്ച ഉണ്ടായിരുന്നോ? ഇല്ലെങ്കില്‍ എന്തിനു മുസ്ലിംകള്‍ അത്തരം അനാവശ്യമായ ഒരു ചര്‍ച്ചയിലേക്ക് പോയി? പഠിക്കാനും പ്രയോഗവല്‍ക്കരിക്കാനുമായി അതിനേക്കാള്‍ അടിസ്ഥാനപരമായ പല വിഷയങ്ങളുമുണ്ടായിട്ടും എന്തിനു മുസ്ലിം പൊതുജനങ്ങള്‍ അതിനെക്കുറിച്ച് ചോദിച്ചു നടക്കുകയും ആശയക്കുഴപ്പതിന്റെയും അസ്വാരസ്യതിന്റെയും വിത്തുകള്‍ പാകി? ഈ പോക്ക് കണ്ടിട്ടും എന്ത് കൊണ്ട് ഈ പോക്കിന്‍റെ അപകടം മനസ്സിലാക്കാനും വിവേകപുര്നമായ നിലപാടുകള്‍ സ്വീകരിക്കാനും പണ്ടിതന്മാരെന്നു പറയുന്നവര്‍ക്ക് കഴിയാതെ പോയി? ഇതിനെല്ലാം ഒരു ഉത്തരമേയുള്ളൂ... ഒരേയൊരു ഉത്തരം. അത് സലഫീ മന്ഹജിലേക്ക് തിരിച്ചു വരിക എന്നുള്ളതാണ്. ദീനിന്‍റെ മുമ്പില്‍ ബുദ്ധിയും, സ്വന്തം താല്പര്യങ്ങളെയും, സംഘടനാ തിട്ടുരങ്ങളെയും സാമുഹിക നേട്ടങ്ങളെയും താല്‍കാലിക ലാഭത്തെയും മാറ്റി വെച്ച് അല്ലാഹുവിന്‍റെ ദീന്‍ രസുല്‍ തിരുമേനി സല്ലല്ലാഹു അലൈഹി വസല്ലമയില്‍ നിന്ന് സഹാബത് എങ്ങിനെ സ്വീകരിച്ചു എന്ന് പരിശോധിക്കുകയും ആ മാര്‍ഗം കൃത്യമായി പിന്തുടരുകയും ചെയ്യുക. അതാണ് സലഫീ മന്ഹജ്. അക്കാര്യം ജനങ്ങളോട് കൃത്യമായി വ്യക്തമായി വെട്ടിത്തുറന്നുപറഞ്ഞാല്‍, അവര്‍ക്കത് മനസ്സിലാകും, അവരത് മനസ്സിലാക്കും. മുജാഹിദ് പ്രസ്ഥാനം പുലര്‍ത്തി പ്പോന്ന ആദര്‍ശം എന്ന് പറയുമ്പോള്‍ സുന്നതിനേക്കാള്‍, സലഫുകളുടെ ധാരണയെക്കാള്‍ പ്രാധാന്യവും പവിത്രതയും പ്രസ്ഥാനത്തിന് വന്നു. !!! ഈ അപകടം തിരിച്ചറിയാത്ത കാലത്തോളം ആയിരം തവണ സലഫിയ്യത് വാദിച്ചാലും അവകാശപ്പെട്ടാലും യാതൊരു പ്രയോജനവും ഉണ്ടാവില്ല. പ്രസ്ഥാനത്തിനും സംഘടനക്കും പാര്ടിക്കുമൊന്നും തന്നെ യാതൊരു പവിത്രതയുമില്ല. പവിത്രത അല്ലാഹുവിന്‍റെ ദീനിനാണ്, നബിയുടെ സുന്നതിനാണ്. ഇനി ആരെങ്കിലും ഏതെങ്കിലും ഒരു വിഷയത്തില്‍ അത് പ്രസ്ഥാനത്തിന്‍റെ ആശയാതര്ഷത്തിനു എതിരാണെന്ന് പറഞ്ഞാല്‍ അപ്പോള്‍ നെറ്റി ചുളിക്കെണ്ടതില്ല, പ്രസ്ഥാന താല്പര്യങ്ങളും അഭിപ്രായങ്ങളും തെറ്റാവാമെന്നും അത് മാറ്റി വെക്കാം എന്നും മനസ്സിലാക്കുകയും, എന്നാല്‍ മാറ്റി വെക്കാന്‍ പാടില്ലാത്തതായി രസുലിന്‍റെ സുന്നത് മാത്രമേയുള്ളൂ എന്നും ഭോദ്യപ്പെടുതിയെ തീരു. ഈ അവസ്ഥയിലേക്ക് മുസ്ലിംകള്‍ ഉയരണം, അവരെ ഉയര്‍ത്തണം. ഇതാണ് ഇസ്ലാമിക പണ്ഡിതന്മാരും പ്രബോധകരും ഏറ്റെടുക്കേണ്ട ബാധ്യത. അല്ലാതെ ഇരുട്ട് കൊണ്ട് ഓട്ടയടക്കാന്‍ നോക്കിയിട്ട് യാതൊരു ഫലവുമില്ല. ദീനുമായി ബന്ധപ്പെട്ട ഏതെങ്കിലും ചില കാര്യങ്ങളില്‍ മാത്രം സലഫുകളെ പിന്തുടരുകയും മറ്റു പലതിലും തങ്ങള്‍ക്കിഷ്ടം പോലെ ചെയ്യാമെന്നുമാണ് പല മന്ഹജ് വാദികളും മനസ്സിലാക്കി വെച്ചിട്ടുള്ളത് എന്ന് തോന്നുന്നു. അല്ല, അങ്ങിനെയല്ല, മറിച്, ദഅവത്തിലും, അറിവ് നെടുന്നതിലും ബിദ്അതിനെ പ്രതിരോധിക്കുന്നതിലും, കാഫിരീങ്ങളുമായി ഇടപെടുന്നതിലും ഹവയുടെയും ഇച്ചയുടെയും ആളുകളുമായി പെരുമാറുന്നതിലും ഭരണാധികാരികളോടും ഉലമാക്കളോടും ഉള്ള സമീപനത്തിലും സഹാബതിനെക്കുരിച്ചും അവരില്‍ സംഭവിച്ചു പോയ കാര്യങ്ങളെക്കുരിച്ചുമൊക്കെ എങ്ങിനെയായിരിക്കണമെന്നു വ്യക്തമാക്കുന്ന സമഗ്രമായ നിലക്കുള്ള സലഫീ മന്ഹജ്. അല്ലാതെ, രക്ഷിക്കണേ, സംഘടനയിതാ തകരാന്‍ പോവുന്നു എന്ന് ആര്‍ത്തു വിളിച്ചത് കൊണ്ട് ഒരു രക്ഷയുമില്ല. സംഘടനകള്‍ തകരും, വളരും, പിളരും... ആളുകള്‍ നിരന്തരം കുറു മാറും. ...പക്ഷെ അല്ലാഹുവിന്‍റെ ദീന്‍ രസുലുള്ളയുടെ സുന്നത്, അത് തകരില്ല, മാറില്ല, പിളരില്ല. കാലാതിവര്‍ത്തിയായി എന്നെന്നും നിലനില്‍ക്കും. - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|