0 Comments
ഇബ്നുൽ ഖയ്യിം റഹിമഹുള്ള പറയുന്നു "അല്ലാഹുവിലുള്ള തവക്കുൽ രണ്ടു വിധമാണ്. അതിലൊന്ന്: ഒരടിമ അവന്റെ ഭൗതികമായ സൗഭാഗ്യങ്ങളും ആവശ്യങ്ങളും കരഗതമാക്കുന്നതിനും ദുനിയവിയായപ്രയാസങ്ങളും ദുരിദങ്ങളും തടയുന്നതിനും വേണ്ടിയുള്ളത്.
രണ്ടാമത്തേത് : ഈമാൻ, യഖീൻ, ജിഹാദ്, ദഅവത് തുടങ്ങി അവനി(അല്ലാഹു)ഷ്ടപ്പെട്ടതും തൃപ്തിയുള്ളതുമായ കാര്യങ്ങൾ നേടിയെടുക്കാനുള്ളത്. ഈ രണ്ടിനങ്ങൾക്കിടയിലുംഅല്ലാഹുവിനല്ലാതെ മറ്റാർക്കും കണക്കാക്കാൻ കഴിയാത്തത്ര ശ്രേഷ്ടതകളുണ്ട്. രണ്ടാമത് പറഞ്ഞഇനത്തിൽ ഒരടിമ അല്ലാഹുവിനോട് വേണ്ട വിധത്തിൽ എപ്പോഴാണോ തവക്കുൽ ചെയ്യുന്നത്അപ്പോൾ ഒന്നാമത്തെ ഇനത്തിലുള്ളതിന് കൂടി പൂർണ്ണമായ രൂപത്തിൽ തന്നെ അത് മതിയാകും. എന്നാൽ രണ്ടാമത്തേത് ഇല്ലാതെ ഒന്നാമത്തേതിലാണ് ഒരടിമ തവക്കുൽ ചെയ്യുന്നതെങ്കിൽ അതുംഅവന് മതിയാകുന്നതാണ്. പക്ഷെ, അവൻ (അല്ലാഹു) ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയുംചെയ്യുന്നവയിൽ തവക്കുൽ ചെയ്തവന്റെ പരിണിതി അവനുണ്ടാവുകയില്ല. അപ്പോൾ ഏറ്റവുംമഹത്തായ തവക്കുൽ സന്മാർഗത്തിലും തൗഹീദിലും നബിചര്യ പിൻപറ്റുന്നതിലുംധർമ്മയുദ്ധത്തിലുമുള്ള തവക്കുലാണ്. അതാണ് പ്രവാചകന്മാരുടെയും സവിശേഷരായ അവരുടെഅനുയായികളുടേയും തവക്കുൽ" (അൽ ഫവാഇദ് ) - ബഷീർ പുത്തൂർ
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം മുആദ് ബിൻ ജബൽ റദിയള്ളാഹു അൻഹുവിനോട് പറഞ്ഞു :" ആരാണോ ഒന്നിനെയും പങ്ക് ചേർക്കാത്ത നിലയിൽ അല്ലാഹുവിനെ കണ്ടു മുട്ടിയത് അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു" ബുഖാരി ഹാഫിദ് ഇബ്നു ഹജർ റഹിമഹുള്ളാ പറയുന്നു : " ആരാണോ തന്റെ ഹൃദയം കൊണ്ട് തൗഹീദ് സാക്ഷാൽക്കരിക്കുകയും അതിൽ നിന്ന് അല്ലാഹു അല്ലാത്ത എല്ലാവരോടുമുള്ള സ്നേഹവും ആദരവും ബഹുമാനവും ഗാംഭീര്യവും ഭയവും പ്രതീക്ഷയും ഭരമേൽപ്പിക്കലും പുറത്താക്കുകയും ചെയ്തത് , അപ്പോൾ അവന്റെ മുഴുവൻ തെറ്റുകളും പാപങ്ങളും കരിച്ചു കളയപ്പെടും . അത് കടലിലെ പത പോലെ ഉണ്ടായിരുന്നാലും. ചിലപ്പോൾ അവ നന്മകളായി മാറ്റപ്പെടാം. കാരണം ഈ തൗഹീദ് അതിഗംഭീരമായ മാന്ത്രികവടിയാണ്. അതിൽ നിന്നൊരു ഉറുമ്പിന്റെ അത്ര പാപങ്ങളുടെയും തിന്മകളുടെയും പർവ്വതങ്ങളിൽ വെക്കപ്പെട്ടാൽ അവ നന്മകളായി മാറ്റപ്പെടും. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞതായി ഉമ്മു ഹാനിഇൽ നിന്ന് മുസ്നദിലും അല്ലാത്തവയിലും വന്നത് പോലെ " ലാ ഇലാഹ ഇല്ലള്ളാ ഒരു പാപത്തെയും ഒഴിവാക്കുകയില്ല ; ഒരു അമലും അതിനെ മുൻകടക്കുകയുമില്ല" - ബഷീർ പുത്തൂർ فَمَنْ تَحَقَّقَ بِكَلِمَةِ التَّوْحِيدِ قَلْبُهُ، أَخْرَجَتْ مِنْهُ كُلَّ مَا سِوَى اللَّهِ مَحَبَّةً وَتَعْظِيمًا وَإِجْلَالًا وَمَهَابَةً، وَخَشْيَةً، وَرَجَاءً وَتَوَكُّلًا، وَحِينَئِذٍ تُحْرَقُ ذُنُوبُهُ وَخَطَايَاهُ كُلُّهَا وَلَوْ كَانَتْ مِثْلَ زَبَدِ الْبَحْرِ، وَرُبَّمَا قَلَبَتْهَا حَسَنَاتٍ، كَمَا سَبَقَ ذِكْرُهُ فِي تَبْدِيلِ السَّيِّئَاتِ حَسَنَاتٍ، فَإِنَّ هَذَا التَّوْحِيدَ هُوَ الْإِكْسِيرُ الْأَعْظَمُ، فَلَوْ وُضِعَ مِنْهُ ذَرَّةً عَلَى جِبَالِ الذُّنُوبِ وَالْخَطَايَا، لَقَلَبَهَا حَسَنَاتٍ كَمَا فِي " الْمُسْنَدِ " وَغَيْرِهِ، عَنْ أُمِّ هَانِئٍ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: «لَا إِلَهَ إِلَّا اللَّهُ لَا تَتْرُكُ ذَنْبًا، وَلَا يَسْبِقُهَا عَمَلٌ» . جامع العلوم والحكم (٤١٧/٤١٦
ആയിശ റദിയള്ളാഹു അൻഹ പറയുന്നു "പാദരക്ഷ ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലുമടക്കം, തന്റെ കാര്യങ്ങളിലെല്ലാം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ കഴിയുന്നത്ര വലതിനു മുൻഗണന നൽകാനിഷ്ടപ്പെട്ടിരുന്നു". ബുഖാരി - ബഷീർ പുത്തൂർ عَنْ عَائِشَةَ رضي الله تعالى عنها، قَالَتْ: كَانَ النَّبِيُّ ﷺ يُحِبُّ التَّيَمُّنَ مَا اسْتَطَاعَ فِي شَأْنِهِ كُلِّهِ، فِي طُهُورِهِ، وتَرَجُّلِهِ، وتَنَعُّلِهِ
ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറയുന്നു :- "നിങ്ങളിൽ ശ്രേഷ്ടർ ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്തവരാണ്" എന്നതിന്റെ അർത്ഥത്തിൽ പെട്ട കാര്യമാണ് അതിന്റെ അക്ഷരങ്ങളോടൊപ്പം ആശയങ്ങളും പഠിപ്പിക്കുകയെന്നത്. എന്നല്ല, അതിന്റെ ആശയങ്ങൾ പഠിക്കുകയെന്നതാണ് അതിന്റെ അക്ഷരങ്ങൾ പഠിപ്പിക്കുകയെന്നത് കൊണ്ടുള്ള പ്രഥമമായ ലക്ഷ്യം. അതാണ് ഈമാൻ വർധിപ്പിക്കുന്നത്. ജുന്‍ദുബു ബിൻ അബ്ദില്ലയും അബ്ദുള്ള ബിൻ ഉമറും മറ്റുപലരും പറഞ്ഞത് പോലെ "ഞങ്ങൾ ഈമാൻ പഠിച്ചു, പിന്നെ ഞങ്ങൾ ഖുർആൻ പഠിച്ചു. അങ്ങിനെ ഞങ്ങളുടെ ഈമാൻ വർദ്ധിച്ചു. നിങ്ങളാകട്ടെ, ഖുർആൻ പഠിക്കുന്നു, പിന്നെ ഈമാൻ പഠിക്കുന്നു" (ഫതാവാ 4/423) - ബഷീർ പുത്തൂർ دَخَلَ فِي مَعْنَى قَوْلِهِ «خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ» تَعْلِيمُ حُرُوفِهِ وَمَعَانِيه جَمِيعًا، بَلْ تَعَلُّمُ مَعَانِيه هُوَ الْمَقْصُودُ الْأَوَّلُ بِتَعْلِيمِ حُرُوفِهِ، وَذَلِكَ هُوَ الَّذِي يَزِيدُ الْإِيمَانَ، كَمَا قَالَ جُنْدَبُ بْنُ عَبْدِ اللَّهِ، وَعَبْدُ اللَّهِ بْنُ عُمَرَ وَغَيْرُهُمَا: تَعَلَّمْنَا الْإِيمَانَ ثُمَّ تَعَلَّمْنَا الْقُرْآنَ فَازْدَدْنَا إيمَانًا، وَإِنَّكُمْ تَتَعَلَّمُونَ الْقُرْآنَ ثُمَّ تَتَعَلَّمُونَ الْإِيمَانَ. الفتاوى ج ٤/٤٢٣
ഇബ്നുൽ ഖയ്യിം റഹിമഹുള്ള പറയുന്നു :- " ലാ ഇലാഹ ഇല്ലള്ളാ" എന്നതിന്റെ കിരണങ്ങൾ പാപങ്ങളുടെ മേഘക്കീറുകളെയും മുകിലുകളെയും അതിന്റെ ശക്തിയുടെയും ബലഹീനതയുടെയും തോതനുസരിച്ചു വിഘടിപ്പിച്ചു കളയും എന്ന കാര്യം നീ മനസ്സിലാക്കണം. അതിനൊരു പ്രഭയുണ്ട്. ആ പ്രഭയുടെ ബലത്തിലും ബലഹീനതയിലും അതിന്റെ ആളുകൾ വിത്യസ്ത തലങ്ങളിലാണ്. അത് അല്ലാഹുവിനല്ലാതെ മറ്റാർക്കും തിട്ടപ്പെടുത്താൻ സാധ്യമല്ല. ജനങ്ങളിൽ ഈ വചനത്തിന്റെ പ്രഭ സൂര്യനെപ്പോലെ ഹൃദയത്തിലേറ്റിയ കുറച്ചാളുകളുണ്ട്. വേറേ കുറച്ചാളുകളുടെ ഹൃദയത്തിൽ അതിന്റെ പ്രഭ ജ്വലിക്കുന്ന ഒരു നക്ഷത്രം പോലെയാണ്. മറ്റു ചിലർക്ക് അതിന്റെ പ്രകാശം അവരുടെ ഹൃദയത്തിൽ വലിയ ഒരു ജ്വാല പോലെയാണ്. മറ്റൊരു കൂട്ടർക്ക് അത് പ്രകാശം പരത്തുന്ന വിളക്ക് പോലെയാണ്. വേറെ ചിലർക്ക് മുനിഞ്ഞു കത്തുന്ന വിളക്ക് പോലെയാണ്. ഇതിനാലാണ് പരലോകത്ത് അവരുടെ മുമ്പിലും വലതുവശങ്ങളിലും പ്രകാശങ്ങൾ പ്രകടമാവുന്നത്. അവരുടെ ഹൃദയങ്ങളിലുള്ള അറിവിനാലും കർമ്മത്താലും അവസ്ഥയാലും തിരിച്ചറിവിനാലുമുള്ള ഈ പ്രകാശത്തിന്റെ കണക്കും തോതുമനുസരിച്ചത്രെയത്." ( മദാരിജ് 1/339) - ബഷീർ പുത്തൂർ يقول الإمام ابن القيم رحمه الله اعْلَمْ أَنَّ أَشِعَّةَ لَا إِلَهَ إِلَّا اللَّهُ تُبَدِّدُ مِنْ ضَبَابِ الذُّنُوبِ وَغُيُومِهَا بِقَدْرِ قُوَّةِ ذَلِكَ الشُّعَاعِ وَضَعْفِهِ، فَلَهَا نُورٌ، وَتَفَاوُتُ أَهْلِهَا فِي ذَلِكَ النُّورِ - قُوَّةً، وَضَعْفًا - لَا يُحْصِيهِ إِلَّا اللَّهُ تَعَالَى. فَمِنَ النَّاسِ مِن نُورُ هَذِهِ الْكَلِمَةِ فِي قَلْبِهِ كَالشَّمْسِ. وَمِنْهُمْ مَنْ نُورُهَا فِي قَلْبِهِ كَالْكَوْكَبِ الدُّرِّيِّ. وَمِنْهُمْ مَنْ نُورُهَا فِي قَلْبِهِ كَالْمَشْعَلِ الْعَظِيمِ. وَآخَرُ كَالسِّرَاجِ الْمُضِيءِ، وَآخَرُ كَالسِّرَاجِ الضَّعِيفِ. وَلِهَذَا تَظْهَرُ الْأَنْوَارُ يَوْمَ الْقِيَامَةِ بِأَيْمَانِهِمْ، وَبَيْنَ أَيْدِيهِمْ، عَلَى هَذَا الْمِقْدَارِ، بِحَسَبِ مَا فِي قُلُوبِهِمْ مِنْ نُورِ هَذِهِ الْكَلِمَةِ، عِلْمًا وَعَمَلًا، وَمَعْرِفَةً وَحَالًا
١/٣٣٩ مدارج السالكين
ഹസൻ റഹിമഹുള്ളാ പറഞ്ഞു " നീ നമസ്കാരത്തിന് വേണ്ടി വണക്കത്തോട് കൂടി നിന്ന് കഴിഞ്ഞാൽ, അല്ലാഹു കൽപിച്ച പ്രകാരം നീ നിൽക്കുക. മറവിയും തിരിഞ്ഞും മറിഞ്ഞുമുള്ള നോട്ടവും നീ സൂക്ഷിക്കണം. അല്ലാഹു നിന്നിലേക്ക് നോക്കുമ്പോൾ നീ മറ്റുള്ളവരിലേക്ക് നോക്കുന്ന അവസ്ഥയുണ്ടാകരുത്. നീ അല്ലാഹുവിനോട് സ്വർഗ്ഗം ചോദിക്കുകയും നരകത്തിൽ നിന്ന് കാവലിനെ തേടുകയും ചെയ്യുമ്പോൾ നിന്റെ നാവു കൊണ്ട് നീ ചോദിക്കുന്ന കാര്യം അറിയാത്ത വിധത്തിൽ നിന്റെ ഹൃദയം അശ്രദ്ധമായിപ്പോവരുത്. ( الحشوع في الصلاة - لابن رجب الحنبلي) - ബഷീർ പുത്തൂർ قال الحسن رحمه الله تعالى: «إذَا قُمْتَ إِلَى الصَّلَاةِ فَقُمْ قَانِتَا كَمَا أَمَرَكَ اللَّهُ ، وَإِيَّاكَ وَالسَّهْوَ وَالاِلْتِفَاتَ، إِيَّاكَ أَنْ يَنْظُرَ اللَّهُ إِلَيْكَ وَتَنْظُرَ إِلَى غَيْرِهِ، وَتَسْأَلُ اللهَ الْجَنَّةَ وَتَعَوَّذُ بِهِ مِنَ النَّارِ، وَقَلْبُكَ سَاءٍ وَلَا تَدْرِي مَا تَقُولُ بِلِسَانِكَ»، خرجه محمد بن نصر المروزي (1) رحمه الله تعالى
ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറയുന്നു :-"മുആവിയ رضي الله عنه ഈ ഉമ്മത്തിലെ രാജാക്കന്മാരിൽ ഏറ്റവും ശ്രേഷ്‌ടരാണ് എന്ന കാര്യത്തിൽ ഉലമാക്കൾ ഏകോപിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മുമ്പുണ്ടായിരുന്ന നാല് പേർ നുബുവ്വത്തിനു അനുസൃതമായ ഖലീഫമാർ ആയിരുന്നു. അദ്ദേഹം (മുആവിയ) രാജാക്കന്മാരിൽ ഒന്നാമനാണ്. അദ്ദേഹത്തിന്റെ ഭരണം: ഭരണവും അനുഗ്രഹവുമായിരുന്നു. ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്. " ഭരണം നുബുവ്വത്തും അനുഗ്രഹവുമാകും. പിന്നീട് ഖിലാഫത്തും അനുഗ്രഹവുമാകും. അതിന് ശേഷം ഭരണവും അനുഗ്രഹവുമാകും. പിന്നീട് ഭരണവും ആധിപത്യവുമാകും. പിന്നീട് വരുന്നത് പരമ്പരാഗത പിന്തുടർച്ചയാകും" അദ്ദേഹത്തിന്റെ ഭരണം മുസ്ലിംകൾക്ക് ഗുണപ്രദവും വിവേകവും അനുഗ്രഹവുമായിരുന്നു. മറ്റാരുടെ ഭരണത്തെക്കാളും അദ്ദേഹത്തിന്റെ ഭരണം മികച്ചതായിരുന്നുവെന്ന കാര്യം അറിയപ്പെട്ടതാണ്. എന്നാൽ അദ്ദേഹത്തിന്റെ മുൻഗാമികൾ അവർ നുബുവ്വത്തിന്റെ ഖലീഫമാരായിരുന്നു. നബി صلى الله عليه وسلمയിൽ നിന്ന് ഇപ്രകാരം സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. "നുബുവ്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഖിലാഫത് മുപ്പത് വർഷമായിരിക്കും. പിന്നീട് രാജഭരണം വരും" - ബഷീർ പുത്തൂർ وَاتَّفَقَ الْعُلَمَاءُ عَلَى أَنَّ مُعَاوِيَةَ أَفْضَلُ مُلُوكِ هَذِهِ الْأُمَّةِ فَإِنَّ الْأَرْبَعَةَ قَبْلَهُ كَانُوا خُلَفَاءَ نُبُوَّةٍ وَهُوَ أَوَّلُ الْمُلُوكِ؛ كَانَ مُلْكُهُ مُلْكًا وَرَحْمَةً كَمَا جَاءَ فِي الْحَدِيثِ: " {يَكُونُ الْمُلْكُ نُبُوَّةً وَرَحْمَةً ثُمَّ تَكُونُ خِلَافَةٌ وَرَحْمَةٌ ثُمَّ يَكُونُ مُلْكٌ وَرَحْمَةٌ ثُمَّ مُلْكٌ وَجَبْرِيَّةٌ ثُمَّ مُلْكٌ عَضُوضٌ " وَكَانَ فِي مُلْكِهِ مِنْ الرَّحْمَةِ وَالْحُلْمِ وَنَفْعِ الْمُسْلِمِينَ مَا يُعْلَمُ أَنَّهُ كَانَ خَيْرًا مِنْ مُلْكِ غَيْرِهِ. وَأَمَّا مَنْ قَبْلَهُ فَكَانُوا خُلَفَاءَ نُبُوَّةِ فَإِنَّهُ قَدْ ثَبَتَ عَنْهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: " تَكُونُ خِلَافَةُ النُّبُوَّةِ ثَلَاثِينَ سَنَةً ثُمَّ تَصِيرُ
مُلْكًا مجموع الفتاوى ج ٤ ص ٤٧٨ അബ്ദുല്ലാ ഇബ്നു മസ്ഊദ് റദിയള്ളാഹു അൻഹു പറയുന്നു : "ഞാൻ നബി ﷺയിലേക്ക് നോക്കുന്നത് പോലെയുണ്ട്. പ്രവാചകന്മാരിൽ പെട്ട ഒരു പ്രവാചകനെക്കുറിച്ചു അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ജനത അദ്ദേഹത്തെ പ്രഹരിക്കുകയും അദ്ദേഹത്തിന്റെ രക്തം വീഴ്ത്തുകയും ചെയ്തു. അദ്ദേഹമാകട്ടെ, തന്റെ മുഖത്ത് നിന്ന് രക്തം തുടച്ചു കൊണ്ട് പറയുന്നു "അല്ലാഹുവേ, എന്റെ ജനതക്ക് നീ പൊറുത്തു കൊടുക്കേണമേ. കാരണം അവർ തീർച്ചയായും അറിവില്ലാത്തവരാണ്" (ബുഖാരി) - ബഷീർ പുത്തൂർ قال عبدالله: كأني أنظر إلى النبي ﷺ يحكي نبيًّا من الأنبياء ضربه قومه فأدموه، فهو يمسح الدم عن وجهه، ويقول: ربِّ اغفر لقومي؛ فإنهم لا يعلمون
ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറയുന്നു:- "പാപത്തിന്റെ ശിക്ഷ, ശറഇയ്യായ നിലക്കോ ഖദരിയായ നിലക്കോ വ്യത്യസ്തമാവും. ഒന്നുകിൽ അവ ഹൃദയത്തിലോ അതല്ലെങ്കിൽ ശരീരത്തിലോ അതല്ലെങ്കിൽ അത് രണ്ടിലുമോ ആകാം. മരണശേഷം ബർസഖിയായ ജീവിതത്തിലോ ശരീരങ്ങൾ മടങ്ങി വരുന്ന ദിവസത്തിലോ ആകാം. അപ്പോൾ പാപം ശിക്ഷയിൽ നിന്ന് പൂർണ്ണമായി ഒഴിവാകുകയേയില്ല. പക്ഷെ ഒരടിമയുടെ അറിവുകേട് കാരണം ഓരോന്നിലുമുള്ള ശിക്ഷ അവനറിയുന്നില്ലെന്നു മാത്രം. കാരണം അവൻ ലഹരിബാധിതനെപ്പോലെയോ ബുദ്ധി ഭ്രമിച്ചവനെപ്പോലെയോ വേദന അറിയാത്ത നിലക്ക് ഉറങ്ങുന്നവനെപ്പോലെയോ ആണ്. അപ്പോൾ പാപങ്ങളിൽ ശിക്ഷ ആപതിക്കുന്നത് അഗ്നി കരിക്കുന്നത് പോലെയോ ഏതൊരു വസ്തുവും വീണുടയുന്നത് പോലെയോ വെള്ളത്തിൽ മുങ്ങുന്നത് പോലെയോ വിഷം തീണ്ടി ശരീരം കേടാകുന്നത് പോലെയോ പല കാരണങ്ങളാലും ഉണ്ടായിത്തീരുന്ന രോഗങ്ങൾ പോലെയോ ആണ്. ചിലപ്പോൾ പാപവുമായി ചേർന്നു തന്നെ പ്രയാസം വരാം. അതല്ലെങ്കിൽ അൽപം പിന്തിയോ കാലവിളംബത്തോടെയോ ആവാം. രോഗം അതിന്റെ കാരണവുമായി പിന്തി വരുന്നത് പോലെ. ഒരു അടിമക്ക് ഏറ്റവുമധികം അബദ്ധം സംഭവിക്കുന്നത് ഇത്തരം ഘട്ടങ്ങളിലാണ്. അവനൊരു പാപം ചെയ്യും. എന്നാൽ അതിന്റെ ഒരടയാളവും അതിന് പിന്നാലെ അവൻ കാണുകയുമില്ല. പടിപടിയായി അൽപാൽപമായാണ് അവനത് ചെയ്യുന്നത് എന്ന കാര്യം അവനറിയുന്നില്ല. വിഷവും മറ്റു ദോഷകരമായ വസ്തുക്കളും പ്രവർത്തിക്കുന്നത് പോലെ ഒന്നിന് പുറകെ ഒന്നായി (സൂക്ഷ്മമായ നിലക്ക്). അപ്പോൾ ഒരടിമ മരുന്നുകളിലൂടെയോ മനം പിരട്ടലിലുടെയോ ഭക്ഷണനിയന്ത്രണത്തിലൂടെയോ സ്വന്തത്തെ തിരിച്ചു പിടിച്ചാൽ ( അവൻ രക്ഷപ്പെട്ടു) അല്ലെങ്കിൽ അവൻ നാശത്തിലേക്കു കൂപ്പു കുത്തും. അടയാളം നീക്കിക്കളയാൻ കഴിയാത്ത വിധത്തിലുള്ള ഒരു പാപത്തിന്റെ കാര്യമാണിതെങ്കിൽ, ഓരോ ദിവസവും, ഓരോ സമയത്തും പാപത്തിനു മേൽ പാപം ചെയ്യുന്നതിന്റെ അവസ്ഥയെന്താകും ? സഹായം തേടാൻ അല്ലാഹു മാത്രം ! ഇബ്നുൽ ഖയ്യിം റഹിമഹുള്ള [الداء والدواء ١١٦-١١٧] - ബഷീർ പുത്തൂർ عقوبات الذنوب
قال ابن القيم -رحمه الله-: "وَالْمَقْصُودُ أَنَّ عُقُوبَاتِ السَّيِّئَاتِ تَتَنَوَّعُ إِلَى عُقُوبَاتٍ شَرْعِيَّةٍ، وَعُقُوبَاتٍ قَدَرِيَّةٍ، وَهِيَ إِمَّا فِي الْقَلْبِ، وَإِمَّا فِي الْبَدَنِ، وَإِمَّا فِيهِمَا، وَعُقُوبَاتٍ فِي دَارِ الْبَرْزَخِ بَعْدَ الْمَوْتِ، وَعُقُوبَاتٍ يَوْمَ عَوْدِ الْأَجْسَادِ، فَالذَّنْبُ لَا يَخْلُو مِنْ عُقُوبَةٍ أَلْبَتَّةَ، وَلَكِنْ لِجَهْلِ الْعَبْدِ لَا يَشْعُرُ بِمَا فِيهِ مِنَ الْعُقُوبَةِ، لِأَنَّهُ بِمَنْزِلَةِ السَّكْرَانِ وَالْمُخَدَّرِ وَالنَّائِمِ الَّذِي لَا يَشْعُرُ بِالْأَلَمِ، فَتَرَتُّبُ الْعُقُوبَاتِ عَلَى الذُّنُوبِ كَتَرَتُّبِ الْإِحْرَاقِ عَلَى النَّارِ، وَالْكَسْرِ عَلَى الِانْكِسَارِ، وَالْغَرَقِ عَلَى الْمَاءِ، وَفَسَادِ الْبَدَنِ عَلَى السُّمُومِ، وَالْأَمْرَاضِ عَلَى الْأَسْبَابِ الْجَالِبَةِ لَهَا، وَقَدْ تُقَارِنُ الْمَضَرَّةُ الذَّنْبَ وَقَدْ تَتَأَخَّرُ عَنْهُ، إِمَّا يَسِيرًا وَإِمَّا مُدَّةً، كَمَا يَتَأَخَّرُ الْمَرَضُ عَنْ سَبَبِهِ أَنْ يُقَارِنَهُ، وَكَثِيرًا مَا يَقَعُ الْغَلَطُ لِلْعَبْدِ فِي هَذَا الْمَقَامِ وَيُذْنِبُ الذَّنْبَ فَلَا يَرَى أَثَرَهُ عَقِبَهُ، وَلَا يَدْرِي أَنَّهُ يَعْمَلُ عَمَلَهُ عَلَى التَّدْرِيجِ شَيْئًا فَشَيْئًا، كَمَا تَعْمَلُ السُّمُومُ وَالْأَشْيَاءُ الضَّارَّةُ حَذْوَ الْقَذَّةِ بِالْقَذَّةِ، فَإِنْ تَدَارَكَ الْعَبْدُ نَفْسَهُ بِالْأَدْوِيَةِ وَالِاسْتِفْرَاغِ وَالْحِمْيَةِ، وَإِلَّا فَهُوَ صَائِرٌ إِلَى الْهَلَاكِ، هَذَا إِذَا كَانَ ذَنْبًا وَاحِدًا لَمْ يَتَدَارَكْهُ بِمَا يُزِيلُ أَثَرَهُ، فَكَيْفَ بِالذَّنْبِ عَلَى الذَّنْبِ كُلَّ يَوْمٍ وَكُلَّ سَاعَةٍ؟ وَاللهُ الْمُسْتَعَانُ." [الداء والدواء ١١٦-١١٧]
|
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|