IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

അപനിർമ്മിതികളുടെ അടിത്തറ

25/6/2025

0 Comments

 
قال العلامة المقريزي رحمه الله 
"وأصل كل بدعة في الدين البعد عن كلام السلف والانحراف عن اعتقاد الصدر الأول"
[المواعظ والاعتبار بذكر الخطط والآثار ]

​അല്ലാമഃ മഖ്റീസി رحمه الله പറയുന്നു:


“ദീനിലെ എല്ലാ അപനിർമ്മിതികളുടെയും അടിത്തറ, മുൻഗാമികളുടെ വചനങ്ങളിൽ നിന്നുള്ള അകൽച്ചയും ആദിതലമുറയുടെ വിശ്വാസധാരയിൽ നിന്നുള്ള വ്യതിയാനവുമാണ്.” (അൽ ഖിത്വത്വ്)

قال العلامة ابن أبي العز - رحمه الله
بل سوء الفهم عن الله ورسوله أصل كل بدعة وضلالة نشأت في الإسلام، وهو أصل كل خطأ في الفروع والأصول، ولا سيما إن  ضيف إليه سوء القصد، والله المستعان [شرح الطحاوية]

​അല്ലാമഃ ഇബ്നു അബിൽ ഇസ്സ് رحمه الله പറയുന്നു:

“ഇസ്ലാമിൽ നൂതനമായി ഉടലെടുത്ത എല്ലാ അപനിർമ്മിതികളുടെയും വഴികേടുകളുടെയും അടിത്തറ അല്ലാഹുവിനെയും അവന്റെ റസൂലിനെയും സംബന്ധിച്ചുള്ള അബദ്ധധാരണയാണ്. അതാണ് ദീനിന്റെ ആധാരങ്ങളിലും വിശദാംശങ്ങളിലുമുള്ള സകല അബദ്ധങ്ങളുടെയും അടിസ്ഥാനം. അതിലേക്ക് ദുഷ്ടലാ ക്കുകൂടി കടന്നുകൂടുമ്പോൾ പ്രത്യേകിച്ചും. അല്ലാഹുവിൽ മാത്രം സഹായം തേടാം." (ശർഹു ത്വഹാവിയ്യഃ)

മൊഴിമാറ്റം: അബൂ തൈമിയ്യഃ ഹനീഫ്
0 Comments

​ശറഹുസ്സുന്നയിൽ നിന്ന് - 7 ~ ആദർശ വിശുദ്ധിയെവിടെ?!

31/3/2025

0 Comments

 
Picture
واحذر صغار المحدثات من الأمور، فإن صغير البدع يعود حتى يصير كبيراً، وكذلك كل بدعة أحدثت في هذه الأمة كان أولها صغيراً يشبه الحق فاغتر بذلك من دخل فيها، ثم لم يستطع المخرج منها، فعظمت وصارت ديناً يدان بها، فخالف الصراط المستقيم فخرج من الإسلام
[شرح السنة للبربهاري]

“നൂതനമായ കാര്യങ്ങളിൽ നിസ്സാരമായതിനെ കുറിച്ച് പോലും നീ ജാഗ്രത പുലർത്തുക. ചെറിയ അപനിർമ്മിതികളാണ് വലുതായിത്തീരുക. ഈ സമുദായത്തിൽ നൂതനമായി നിർമ്മിക്കപ്പെട്ട എല്ലാ ബിദ്അത്തുകളുടെയും കാര്യം അങ്ങനെയാണ്. അവ തുടക്കം കുറിച്ചത് സത്യത്തോട് സാമ്യമുള്ള കൊച്ചു കാര്യങ്ങളായിട്ടായിരുന്നു. 
​
അതിലകപ്പെട്ടവർ അവയിൽ വഞ്ചിതരായി. പിന്നീട് അവർക്കവയിൽനിന്ന് പുറത്തു കടക്കാനായില്ല. അവ വലുതായിത്തീരുകയും അനുവർത്തിക്കപ്പെടുന്ന ദീനായി മാറുകയും ചെയ്‌തു. അങ്ങനെ അവർ നേർമാർഗ്ഗത്തിൽനിന്ന് ഭിന്നിക്കുകയും ഇസ്ലാമിൽനിന്നു തന്നെ പുറത്ത് പോകുകയും ചെയ്തു.”

[ഇമാം ബർബഹാരി ശർഹുസ്സുന്നയിൽ രേഖപ്പെടുത്തിയത്]

വിവ: അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്

Download Poster
0 Comments

നല്ലവരോടൊപ്പം സഹവസിക്കുക

30/8/2024

0 Comments

 
Picture

قَالَ يُوسُفُ بْنُ أَسْبَاطِ رَحِمَهُ اللهُ
 كان أبي قدريا وأخوالي روافض فأنقذني الله بسفيان الثوري
 اللالكائي في شرح أصول اعتقاد أهل السنة والجماعة
യൂസുഫ് ബിൻ അസ്ബാത്വ് رَحِمَهُ اللهُ പറയുന്നു:
 
എന്റെ പിതാവ് ഖദർ നിഷേധിയായിരുന്നു; അമ്മാവന്മാർ റാഫിളികളും. എന്നിട്ട് അല്ലാഹു എന്നെ സുഫ്‌യാൻ അൽഥൗരിയെ മുഖേന രക്ഷപ്പെടുത്തി.

(ലാലകാഈ | ശർഹു ഉസ്വൂലി ഇഅ്തിഖാദി അഹ്ല‌ിസ്സുന്നഃ വൽജമാഅഃ)

- ​അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌
​

Download Poster
0 Comments

പരീക്ഷണ ബാധിച്ച ഒരാളെ കാണുമ്പോൾ

15/1/2024

0 Comments

 
مَن رَأَى مُبتَلًى فقال: الحمدُ للهِ الذي عافَانِي مِمَّا ابْتلاكَ به، وفَضَّلَنِي على كَثيرٍ مِمَّنْ خلق تَفضِيلًا، لَمْ يُصِبْهُ ذلكَ البلاءُ
ഇബ്‌നു ഉമർ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറയുന്നു: ആരെങ്കിലും ഒരു പരീക്ഷിതനെ കാണുമ്പോൾ ഇപ്രകാരം പ്രാർത്ഥിച്ചാൽ അവന് ആ പരീക്ഷണം ബാധിക്കുകയില്ല:

നിനക്ക് നൽകിയ പരീക്ഷണത്തിൽ നിന്ന് എനിക്ക് മുക്തി നൽകുകയും, അവന്റെ മറ്റനേകം സൃഷ്ടികളെക്കാളും എനിക്ക് മികവുറ്റ അവസ്ഥ നൽകുകയും ചെയ്‌ത അല്ലാഹുവിന്നാണ് സർവ്വസ്തോത്രവും.

(അൽബാനി | സ്വഹീഹഃ)

കാഴ്‌ചക്കോ ശരീരത്തിനോ വല്ല പരീക്ഷണവും ബാധിച്ച ഒരാളെ കാണുമ്പോൾ അധിക പേരും മേൽ പറഞ്ഞ ദുആ നടത്താറുണ്ട്. എന്നാൽ, കാഴ്‌ച്ചപ്പാടിലോ ഗ്രാഹ്യതയിലോ, വിശ്വാസത്തിലോ മൻഹജിലോ, ചിന്താരീതിയിലോ വർത്തനങ്ങളിലോ പരീക്ഷിക്കപ്പെട്ട ഒരാളെ കാണുമ്പോൾ, ഖവാരിജുകളുടെ ചിന്താകുഴപ്പത്തിൽ അകപ്പെട്ട ഒരാളെ കാണുമ്പോൾ പലരും ഈ ദുആ ചെയ്യാറില്ല. ഇത്തരം പരീക്ഷണങ്ങളിലും ഈ ദുആ കൂടുതൽ അർത്ഥവത്താകുന്നു എന്നതാണ് സത്യം.

- അന്നഹ്ജുൽ വാളിഹ് എന്ന കുവൈത്ത് സലഫി ചാനലിൽ അബൂ തൈമിയ്യഃ ഹനീഫ് ബാവഃ  പറഞ്ഞത്

വിവ: അബൂ ത്വാരിഖ് സുബൈർ 
0 Comments

ദിക്ർ-ഹൽഖ

28/10/2023

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
​
أَخْبَرَنَا الْحَكَمُ بْنُ الْمُبَارَكِ، أَنْبَأَ عَمْرُو بْنُ يَحْيَى قَالَ: سَمِعْتُ أَبِي يُحَدِّثُ عَنْ أَبِيهِ قَالَ: كُنَّا نَجْلِسُ عَلَى بَابِ عَبْدِ اللَّهِ بْنِ مَسْعُودٍ رضي الله عنه قَبْلَ صَلَاةِ الْغَدَاةِ، فَإِذَا خَرَجَ مَشَيْنَا مَعَهُ إِلَى الْمَسْجِدِ، فَجَاءَنَا أَبُو مُوسَى الأَشْعَرِيُّ فَقَالَ: أَخَرَجَ إِلَيْكُمْ أَبُو عَبْدِ الرَّحْمَنِ بَعْدُ؟ قُلْنَا: لَا، فَجَلَسَ مَعَنَا حَتَّى خَرَجَ، فَلَمَّا خَرَجَ قُمْنَا إِلَيْهِ جَمِيعاً، فَقَالَ لَهُ أَبُو مُوسَى: يَا أَبَا عَبْدِ الرَّحْمَنِ، إِنِّي رَأَيْتُ فِي الْمَسْجِدِ آنِفاً أَمْراً أَنْكَرْتُهُ، وَلَمْ أَرَ وَالْحَمْدُ لِلَّهِ إِلَاّ خَيْراً، قَالَ: فَمَا هُوَ؟ فَقَالَ: إِنْ عِشْتَ فَسَتَرَاهُ، قَالَ: رَأَيْتُ فِي الْمَسْجِدِ قَوْماً حِلَقاً جُلُوساً يَنْتَظِرُونَ الصَّلَاةَ، فِي كُلِّ حَلْقَةٍ رَجُلٌ، وَفي أَيْدِيهِمْ حَصًى فَيَقُولُ: كَبِّرُوا مِائَةً، فَيُكَبِّرُونَ مِائَةً، فَيَقُولُ: هَلِّلُوا مِائَةً، فَيُهَلِّلُونَ مِائَةً، وَيَقُولُ: سَبِّحُوا مِائَةً فَيُسَبِّحُونَ مِائَةً، قَالَ: فَمَاذَا قُلْتَ لَهُمْ؟ قَالَ: مَا قُلْتُ لَهُمْ شَيْئاً انْتِظَارَ رَأْيِكَ أَوِ انْتِظَارَ أَمْرِكَ، قَالَ: أَفَلَا أَمَرْتَهُمْ أَنْ يَعُدُّوا سَيِّئَاتِهِمْ، وَضَمِنْتَ لَهُمْ أَنْ لَا يَضِيعَ مِنْ حَسَنَاتِهِمْ، ثُمَّ مَضَى وَمَضَيْنَا مَعَهُ حَتَّى أَتَى حَلْقَةً مِنْ تِلْكَ الْحِلَقِ، فَوَقَفَ عَلَيْهِمْ فَقَالَ: مَا هَذَا الَّذِى أَرَاكُمْ تَصْنَعُونَ؟ قَالُوا: يَا أَبَا عَبْدِ الرَّحْمَنِ حَصًى نَعُدُّ بِهِ التَّكْبِيرَ وَالتَّهْلِيلَ وَالتَّسْبِيحَ، قَالَ: فَعُدُّوا سَيِّئَاتِكُمْ فَأَنَا ضَامِنٌ أَنْ لَا يَضِيعَ مِنْ حَسَنَاتِكُمْ شَيْءٌ، وَيْحَكُمْ يَا أُمَّةَ مُحَمَّدٍ مَا أَسْرَعَ هَلَكَتَكُمْ، هَؤُلَاءِ صَحَابَةُ نَبِيِّكُمْ رضي الله عنهم مُتَوَافِرُونَ، وَهَذِهِ ثِيَابُهُ لَمْ تَبْلَ  وَآنِيَتُهُ لَمْ تُكْسَرْ، وَالَّذِي نَفْسِي فِي يَدِهِ إِنَّكُمْ لَعَلَى مِلَّةٍ هِيَ أَهْدَى مِنْ مِلَّةِ مُحَمَّدٍ، أَوْ مُفْتَتِحُو بَابِ ضَلَالَةٍ، قَالُوا: وَاللَّهِ يَا أَبَا عَبْدِ الرَّحْمَنِ، مَا أَرَدْنَا إِلَاّ الْخَيْرَ، قَالَ: وَكَمْ مِنْ مُرِيدٍ لِلْخَيْرِ لَنْ يُصِيبَهُ، إِنَّ رَسُولَ اللَّهِ صلى الله عليه وسلم حَدَّثَنَا: أَنَّ قَوْماً يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ تَرَاقِيَهُمْ، وَايْمُ اللَّهِ مَا أَدْرِى لَعَلَّ أَكْثَرَهُمْ مِنْكُمْ، ثُمَّ تَوَلَّى عَنْهُمْ، فَقَالَ عَمْرُو بْنُ سَلِمَةَ: رَأَيْنَا عَامَّةَ أُولَئِكَ الْحِلَقِ يُطَاعِنُونَا يَوْمَ النَّهْرَوَانِ مَعَ الخوارج
[مسند الإمام الدارمي، لمؤلفه أبي محمد عبد الله بن عبد الرحمن الدارمي، ج١ ص١٢١]
 
അംറ് ബിൻ സലമഃ അൽഹമദാനി رحمه الله നിവേദനം:
 
സുബ്ഹ് നമസ്കാരത്തിന് പള്ളിയിലേക്ക് പോകുമ്പോൾ ഇബ്‌നു മസ്ഊദ് رضي الله عنه വിന്റെ കൂടെ നടക്കാൻ വേണ്ടി അദ്ദേഹത്തിന്റെ വീട്ടുപടിക്കൽ ഞങ്ങൾ കാത്തിരിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം അബൂ മൂസാ അൽഅശ്അരി رضي الله عنه ഞങ്ങളുടെ അടുത്തേക്ക് വന്നു.
 
"അബൂ അബ്ദിറഹ്‌മാൻ (ഇബ്‌നു മസ്ഊദ് رضي الله عنه) ഇതുവരെയും പുറത്തിറങ്ങിയില്ലേ?" അദ്ദേഹം ഞങ്ങളോട് ചോദിച്ചു.
 
ഞങ്ങൾ പറഞ്ഞു, "ഇല്ല”.
 
അങ്ങനെ ഇബ്നു മസ്ഊദ് رضي الله عنه പുറത്തിറങ്ങുന്നതുവരെ അദ്ദേഹവും ഞങ്ങളോടൊപ്പം കാത്തിരുന്നു. ഇബ്‌നു മസ്ഊദ് رضي الله عنه പുറത്തിറ-ങ്ങിയപ്പോൾ ഞങ്ങൾ ഒന്നടങ്കം അദ്ദേഹത്തിന്റെ അടുത്തേക്ക് എഴുന്നേറ്റ് ചെന്നു.
 
അപ്പോൾ അബൂ മൂസാ رضي الله عنه അദ്ദേഹത്തോട് പറഞ്ഞു: "അബൂ അബ്ദിറഹ്‌മാൻ, എനിക്കൊട്ടും കണ്ടു പരിചയമില്ലാത്ത എതിർപ്പ് തോന്നിയ ഒരു കാര്യം ഞാനിപ്പോൾ പള്ളിയിൽവെച്ച് കാണാനിടയായി. എന്നാൽ ഞാൻ - അല്ലാഹുവിന് സ്തുതി - നല്ലതല്ലാത്തതൊന്നും കണ്ടിട്ടില്ല”.
 
"എന്താണത്?" അദ്ദേഹം ചോദിച്ചു.
 
"ആയുസ്സുണ്ടെങ്കിൽ വൈകാതെ താങ്കൾ അത് കാണും", അദ്ദേഹം പ്രതിവചിച്ചു.
 
എന്നിട്ട് അദ്ദേഹം തന്നെ തുടർന്നു: "നമസ്കാരവും പ്രതീക്ഷിച്ച് ഹൽഖകളിൽ വട്ടമിട്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ ഞാൻ പള്ളിയിൽ കണ്ടു. അവരുടെ കൈകളിൽ ചെറിയ കല്ലുകളുണ്ട്. ഓരോ ഹൽഖഃക്കും ഒരു തലവനുമുണ്ട്".
 
അയാൾ പറയുന്നു: 'നിങ്ങൾ നൂറു തവണ അല്ലാഹു അക്ബർ എന്ന് ചൊല്ലുക'. അപ്പോൾ അവർ നൂറു തവണ തക്ബീർ ചൊല്ലുന്നു.
 
അപ്പോൾ അയാൾ പറയും: 'നിങ്ങൾ നൂറു തവണ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലുക'. അപ്പോൾ അവർ നൂറു തവണ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലുന്നു.
 
അപ്പോൾ അയാൾ പറയും: 'നിങ്ങൾ നൂറു തവണ സുബ്ഹാനല്ലാഹ് എന്ന് ചൊല്ലുക'. അപ്പോൾ അവർ നൂറു തവണ തസ്ബീഹ് ചൊല്ലുന്നു".
 
“എന്നിട്ട് താങ്കൾ അവരോട് എന്ത് പറഞ്ഞു?” ഇബ്‌നു മസ്ഊദ്
رضي الله عنه അദ്ദേഹത്തോട് ചോദിച്ചു.
 
അദ്ദേഹം പറഞ്ഞു: "ഞാൻ താങ്കളുടെ അഭിപ്രായത്തിന്, അഥവാ കൽപനക്ക്, വേണ്ടി കാത്തിരിക്കുകയല്ലാതെ മറ്റൊന്നും പറഞ്ഞില്ല”.
 
ഇബ്നു‌ മസ്ഊദ് رضي الله عنه പറഞ്ഞു: "അവരുടെ തിന്മകൾ എണ്ണാൻ താങ്കൾക്ക് അവരോട് കൽപിക്കാമായിരുന്നില്ലേ? എങ്കിൽ അവരുടെ നന്മകൾ പാഴാവുകയില്ലെന്ന് താങ്കൾക്ക് ഉറപ്പ് കൊടുക്കാമായിരുന്നു".
 
ശേഷം, ഇബ്നു മസ്ഊദ് رضي الله عنه നടന്നുനീങ്ങി. ഞങ്ങളും കൂടെ നടന്നു. അങ്ങനെ അദ്ദേഹം ആ ഹൽഖഃകളിൽ ഒന്നിനരികെ ചെന്നുനിന്നു.
 
എന്നിട്ട് അവരോട് ചോദിച്ചു: "നിങ്ങൾ എന്ത് ചെയ്യുന്നതായിട്ടാണ് ഞാൻ ഈ കാണുന്നത്?"
 
അബൂ അബ്ദിറഹ്‌മാൻ, കുറച്ച് ചരൽക്കല്ലുകൾ; അവ ഉപയോഗിച്ച് ഞങ്ങൾ തക്‌ബീറും തഹ്‌ലീലും തസ്ബീഹും എണ്ണുക മാത്രം" - അവർ പ്രതിവചിച്ചു.
 
ഇബ്‌നു മസ്ഊദ് رضي الله عنه പറഞ്ഞു: "എന്നാൽ നിങ്ങൾ നിങ്ങളുടെ തിന്മകൾ എണ്ണിക്കൊള്ളുക. എങ്കിൽ നിങ്ങളുടെ നന്മകൾ ഒന്നും പാഴാവുകയില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുതരാം. മുഹമ്മദ് നബി ﷺ യുടെ സമുദായമേ, കഷ്ടം! എത്ര പെട്ടന്നാണ് നിങ്ങളുടെ നാശം!! നബി ﷺ യുടെ അനുചരന്മാരാരും മരിച്ചുപോയിട്ടില്ല, അവരെല്ലാവരും ജീവിച്ചിരിക്കുന്നു; അവിടുന്ന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളൊന്നും ദ്രവിച്ചുപോയിട്ടില്ല; അവിടുന്ന് ഉപയോഗിച്ചിരുന്ന പാത്രങ്ങളൊന്നും ഉടഞ്ഞുപോയിട്ടുമില്ല. എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെ സത്യം! മുഹമ്മദ് നബി ﷺ യുടെ മാർഗ്ഗ-ത്തെക്കാൾ മുന്തിയ ഒരു മാർഗ്ഗത്തിലാണോ നിങ്ങൾ? അതല്ല, വഴികേടിലേക്കൊരു വാതിൽ തുറക്കുകയാണോ നിങ്ങൾ?"
 
"അബൂ അബ്ദിറഹ്‌മാൻ, അല്ലാഹു സത്യം! നന്മയല്ലാതൊന്നും ഞങ്ങളു-ദ്ദേശിച്ചിട്ടില്ല", അവർ പറഞ്ഞു.
 
ഇബ്‌നു മസ്ഊദ് رضي الله عنه പറഞ്ഞു: "നന്മ ഉദ്ദേശിച്ചിട്ട് അതൊരിക്കലും നേടാൻ കഴിയാതെ പോകുന്ന എത്ര പേരുണ്ട്?! തീർച്ചയായും നബി ﷺ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്: 'ഒരു വിഭാഗം ആളുകൾ ഖുർആൻ പാരായണം ചെയ്യും. അതവരുടെ തൊണ്ടക്കുഴിക്കപ്പുറത്തേക്ക് പോവില്ല'. അല്ലാഹു തന്നെ സത്യം! എനിക്കറിയില്ല, അവരിൽ ഭൂരിഭാഗവും നിങ്ങളിൽനിന്നുള്ളവർ തന്നെയായിരിക്കാം".
 
അങ്ങനെ അദ്ദേഹം അവരുടെ അടുക്കൽനിന്ന് തിരിഞ്ഞുനടന്നു.
 
നിവേദകനായ അംറു ബിൻ സലമഃ പറയുന്നു: "ആ ഹൽഖഃകളിൽ വട്ടംകൂടിയിരുന്ന മൊത്തം ആളുകളും നഹ്റുവാൻ യുദ്ധദിനത്തിൽ ഖവാരിജുകളുടെ കൂടെനിന്ന് ഞങ്ങൾക്കെതിരിൽ കുന്തം പ്രയോഗി-ക്കുന്നതാണ് പിന്നീട് ഞങ്ങൾ കാണുന്നത്".
[ഇമാം ദാരിമി മുസ് നദിൽ ഉദ്ധരിച്ചത്, വാള്യം 1, പുറം 121]

الْبِدْعَةُ: طَرِيقَةٌ فِي الدِّينِ  مُخْتَرَعَةٌ، تُضَاهِي الشَّرْعِيَّةَ، يُقْصَدُ بِالسُّلُوكِ عَلَيْهَا مَا يُقْصَدُ بِالطَّرِيقَةِ الشَّرْعِيَّةِ
[كِتَابُ الْاِعْتِصَامِ لِلشَّاطَبِي، ج ١ ص ٥١]

"ശർഇയ്യായ രീതിക്ക് സദൃശമായി, ദീനിൽ കൊണ്ടുവരുന്ന പുതിയ രീതിയാണ് ബിദ്അത്ത്. ശർഇയായ രീതി കൊണ്ട് ഉദ്ദേശിക്കുന്ന-തെന്തോ അതു തന്നെയായിരിക്കും അത് അനുവർത്തിക്കുന്നതിലൂടെയും ഉദ്ദേശിക്കുക."
[ഇമാം ശാത്വബി തന്റെ ഇഅ്തിസ്വാമിൽ രേഖപ്പെടുത്തിയത്, വാള്യം 1, പുറം 51]
 
അല്ലാഹുവിനുള്ള ദിക്ർ ദീനിലുള്ളതാണ്. ദിക്ർ ചൊല്ലാൻ ഹൽഖഃ ഉണ്ടാക്കുക എന്ന പുതിയ രീതിയാണ് ബിദ്അത്ത്.
 
നബി ﷺ​ യെ സ്നേഹിക്കുക എന്നത് ദീനിലുള്ളതാണ്. നബിയെ സ്നേഹിക്കാൻ മൗലിദ് കഴിക്കുക എന്ന പുതിയ രീതിയാണ് ബിദ്അത്ത്.
 
ദഅ്‌വത്ത് ദീനിലുള്ളതാണ്. ദഅ്‌വത്ത് നടത്താൻ സംഘടനയു-ണ്ടാക്കുക എന്ന പുതിയ രീതിയാണ് ബിദ്അത്ത്.
 
— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
 1 3 റബീഉൽ ആഖിർ 1445 / 28 ഒക്ടോബർ 2023
0 Comments

മതപരമായ പ്രത്യേകതകളില്ലാത്ത ദിവസങ്ങൾക്ക് പ്രത്യേകത കൽപ്പിക്കൽ

20/9/2023

0 Comments

 
ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ:
​
....എന്നാൽ, മതപരമായ പ്രത്യേകതകളില്ലാത്ത ചില കാലങ്ങൾക്ക് പ്രത്യേകത കൽപ്പിക്കൽ, ജന്മദിനത്തിന്റെ പേര് പറഞ്ഞു കൊണ്ട് റബീഉൽ അവ്വൽ മാസത്തിലെ ചില രാത്രികൾക്കും അതല്ലെങ്കിൽ റജബ് മാസത്തിലെ ചില രാവുകൾക്കും അതല്ലെങ്കിൽ ദുൽഹിജ്ജ പതിനെട്ടിനും, അല്ലെങ്കിൽ റജബിലെ ആദ്യ ജുമുഅക്കും അല്ലെങ്കിൽ "പുണ്യവാന്മാരുടെ ആഘോഷം" എന്ന പേരിൽ ജാഹിലീങ്ങളായ ആളുകൾ ശവ്വാൽ എട്ടിനും പ്രത്യേകത കൽപ്പിക്കുന്നത് ബിദ്അത്തായ കാര്യങ്ങളിൽ പെട്ടതാണ്. സലഫുകൾ അവ പുണ്യകരമായി കാണുകയോ അങ്ങിനെ ചെയ്യുകയോ ചെയ്തിട്ടില്ല , അല്ലാഹു അഅലം. (മജ്മുഉ ഫതാവാ -25/298)
 
- ബശീർ പുത്തൂർ
 
ويقول : "وَأَمَّا اتِّخَاذُ مَوْسِمٍ غَيْرِ الْمَوَاسِمِ الشَّرْعِيَّةِ كَبَعْضِ لَيَالِي شَهْرِ رَبِيعٍ الْأَوَّلِ الَّتِي يُقَالُ إنَّهَا لَيْلَةُ الْمَوْلِدِ، أَوْ بَعْضُ لَيَالِي رَجَبٍ، أَوْ ثَامِنَ عَشْرَ ذِي الْحِجَّةِ، أَوْ أَوَّلُ جُمُعَةٍ مِنْ رَجَبٍ، أَوْ ثَامِنُ شَوَّالٍ الَّذِي يُسَمِّيه الْجُهَّالُ "عِيدُ الْأَبْرَارِ"، فَإِنَّهَا مِنْ الْبِدَعِ الَّتِي لَمْ يَسْتَحِبَّهَا السَّلَفُ وَلَمْ يَفْعَلُوهَا وَاَللَّهُ سُبْحَانَهُ وَتَعَالَى أَعْلَمُ
 
مجموع الفتاوى (25/ 298)
0 Comments

ബോധത്തോടെ സുന്നയിൽ

21/8/2023

0 Comments

 
Picture
Download Poster
ശൈഖ് ആദിൽ മൻസൂർ ഹഫിദഹുള്ളാ പറയുന്നു
​
"ബാഥ്വിലിന്റെ മുഴുവൻ ആളുകളും അതിൽ നിന്ന് പിൻവാങ്ങണം എന്ന് നീ ശഠിക്കരുത്. പക്ഷെ, നീ സുന്നത്തിലാണ് എന്ന ബോധ്യത്തിലാവുക”

— ബഷീർ പുത്തൂർ​
أبو العباس عادل بن منصور – حفظه الله  يقول
 
لا تَطْمَع أن يَرجِعَ كُلُّ أهل الباطل عن باطلهم، ولكن اقنع أنتَ بالسنة
0 Comments

ശത്രുക്കളെ കണ്ടു നിരാശരാകരുത്

17/3/2023

0 Comments

 
Picture
قال الشيخ محمد بن صالح العثيمين رحمه الله
علينا أن لا نيأس لكثرة الأعداء وقوة من يقاوم الحق، فإن الحق منصور ممتحن
شرح كشف الشبهات ص64-65
ശൈഖ് സ്വാലിഹുൽ ഉസൈമീൻ റഹിമഹുമുള്ള പറഞ്ഞു

"ശത്രുക്കളുടെ ആധിക്യമോ, സത്യത്തെ പ്രതിരോധിക്കുന്നവരുടെ ശക്തിയോ നമ്മെ നിരാശരാക്കരുത്, കാരണം സത്യം പരീക്ഷിക്കപ്പെടുന്നതും സഹായിക്കപ്പെടുന്നതുമാണ്"
​
ശർഹു കശ്ഫിശുബ്ഹാത് -പേജ് 64-65

​— ബഷീർ പുത്തൂർ
Download Poster
0 Comments

മുഅ്മിനാണെങ്കിൽ...തെമ്മാടിയാണെങ്കിൽ...

5/2/2023

0 Comments

 
ഫുളൈൽ ബിൻ ഇയാദ് - رحمه الله - പറയുന്നു :

​▪️മുഅ്മിനാണെങ്കിൽ മറച്ചുപിടിച്ച് ഗുണദോഷിക്കും.
▪️എന്നാൽ തെമ്മാടി മറയെല്ലാം വലിച്ചുകീറി അധിക്ഷേപിക്കും.

[ابن رجب في رسالته الفرق بين النصيحة والتعيير]

- അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 
Download Poster
0 Comments

സുന്നത്തിന്റെ ആളുകൾ സത്യത്തെ ചതിക്കുകയില്ല

4/2/2022

0 Comments

 
"സുന്നത്തിന്റെ ആളുകളിൽ വീഴ്ചയും പോരായ്മയുമുണ്ടാകാം, പക്ഷെ അഹ്‌ലുൽ അഹ്‌വാഇനെപ്പോലെ (ബിദ്അതിന്റെ ആളുകൾ) സത്യത്തെ ചതിക്കുകയില്ല" — ശൈഖ് അഹ്‌മദ് അസുബൈഇ 

വിവ: ബശീർ പുത്തൂർ
​قَد يُقصِّر صَاحب السُّنَّة ، وقَد يعصي ،لكِنَّه لا يَخُون الحَقَّ خيانَة أهل الأهواء
الشيخ أحمد السبيعي حفظه الله
Download Poster
0 Comments

ബിദ്അത്തിന്റെ അപകടം - 2

27/1/2021

0 Comments

 
فإن البدع تستدرج بصغيرها الى كبيرها، حتى ينسلخ صاحبها من الدين، كما تنسل الشعرة من العجين، فمفاسد البدع لا يقف عليها الا ارباب البصائر، والعميان ضالون في ظلمة العمى {ومن لم يجعل الله له نورا فما له من نور}[ النور : ٤٠ ]
​ ابن القيم رحمه الله - مدارج السالكين

ഇമാം​ ഇബ്നുൽ ഖയ്യിം رحمه الله :-

❝നിശ്ചയമായും ബിദ്അത്തുകൾ ചെറിയതിൽ നിന്ന് വലിയതിലേക്ക് പ്രലോഭിപ്പിച്ചു കൊണ്ടിരിക്കും. അവസാനം ഗോതമ്പ് മാവിൽ നിന്ന് മുടിയിഴ ഊരിയെടുക്കുന്ന പോലെ ദീനിൽ നിന്ന് തന്നെ ഊരി പ്പോകുന്ന അവസ്ഥ ഉണ്ടാകുന്നത് വരെ. നല്ല ഉൾക്കാഴ്ചയുള്ള ആളുകൾക്കല്ലാതെ ബിദ്അത്തിന്റെ വിപത്തുകള്‍  തിരിച്ചറിയാൻ കഴിയില്ല. ഉൾക്കാഴ്ചയില്ലാത്തവർ അന്ധതയുടെ ഇരുട്ടിൽ പിഴച്ചു പോയവരാണ്.

"അല്ലാഹു ആർക്ക് വെളിച്ചം നൽകിയിട്ടില്ലയോ അവന് മറ്റൊരു വെളിച്ചവുമില്ല" (നൂർ : 40)❞

~ മദാരിജുസ്സാലികീൻ

- ബഷീർ പുത്തൂർ
0 Comments

സത്യപ്രമാണങ്ങൾ മറയ്ക്കുന്ന ബിദ്‌അതുകാരൻ

25/11/2020

0 Comments

 
ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ള പറഞ്ഞു:

തനിക്ക് ഭിന്നാഭിപ്രായമുള്ളതും വെറുപ്പുള്ളതുമായ പ്രമാണവാക്യങ്ങളെ മറച്ചു പിടിക്കുപിടിക്കുവാൻ ഇഷ്ടപ്പെടുന്നവനായിട്ടല്ലാ ഒരു ബിദ് അതുകാരനെയും നിനക്ക് കാണാൻ കഴിയുകയേയില്ല. അത് ജനങ്ങൾ അറിയുന്നതു അതിനെക്കുറിച്ചു സംസാരിക്കുന്നതും അത് ഉദ്ധരിക്കുന്നതും മാത്രമല്ല, അങ്ങിനെ ചെയ്യുന്നവരോടും അവർക്ക് വെറുപ്പായിരിക്കും
 
മജ് മൂളൽ ഫതാവാ – 20/161

— ബഷീർ പുത്തൂർ
0 Comments

ജാഗ്രത! സദസ്സു പങ്കിടരുത്; ഹൃദയങ്ങൾക്ക് രോഗം ബാധിച്ചവരുമായി.

9/7/2020

0 Comments

 
ഹേ മനുഷ്യാ, ​​തീർച്ചയായും എല്ലാ വസ്തുക്കൾക്കും നിന്നെ സ്വാധീനിക്കാനാകും.

നബി صلى الله عليه وسلم പറഞ്ഞു: "പൊങ്ങച്ചവും അഹങ്കാരത്തോടെ നടക്കലും ഒട്ടകങ്ങളുടെ ആളുകളിലാണ്. അടക്കവും ഗാംഭീര്യവും ആടുകളുടെ ആളുകളിലാണ്."

മൃഗങ്ങളുമായുള്ള നമ്പർക്കം മനുഷ്യന്റെ വ്യക്തിത്വത്തിലും മനോനിലയിലും പ്രതിഫലിക്കുമെങ്കിൽ, മനുഷ്യരുമായുള്ള സമ്പർക്കത്തിന്റെ അവസ്ഥയെന്തായിരിക്കും?!

സദസ്സുപങ്കിടൽ, സമ്പർക്കം, ബന്ധം, സഹവാസം, കൂട്ടുകെട്ട് ഇവയെല്ലാം മോശമാണെങ്കിൽ നിന്നിലേക്കും സംക്രമിക്കും.

പുറമേ സ്വർണവും വെള്ളിയുമൊക്കെ ആകാം, പക്ഷേ ഉള്ളിൽ അഭീഷ്ടങ്ങളും അസൂയയും ഹൃദ്രോഗങ്ങളുമായിരിക്കും.

മനുഷ്യനെ എന്തൊക്കെ ബാധിക്കുന്നു?!

ഒട്ടകങ്ങളോടുള്ള സഹവാസം അതിനെ പരിചരിക്കുന്നവന്റെ ഹൃദയത്തിൽ പൊങ്ങച്ചവും അഹങ്കാരവും പകർത്തുന്നു, എന്നാൽ ആടുകളോടുള്ള സമ്പർക്കം അവനിൽ അടക്കവും ഗാംഭീര്യവും പ്രതിഫലിപ്പിക്കുന്നു.

അതുകൊണ്ടു തന്നെ അമ്പിയാക്കളൊക്കെയും ആടുകളെ മേച്ചിരുന്നതായി കാണാം.

രോഗം ബാധിച്ച ഹൃദയമുള്ളവരുമൊത്തുള്ള സഹവാസം നീ സൂക്ഷിക്കണം. അവരുടെ പുറം പൂച്ച് മനപാഠമാക്കലും വിവരവുമൊക്കെ ആയിരുന്നാലും, മാർഗരീതിയിൽ ഹൃദ്രോഗങ്ങളെ നിനക്കു കാണാം.

അതിനാൽ നമ്മുടെ റബ്ബ് ഈ അപകടം നമുക്ക് വ്യക്തമാക്കിത്തന്നു. അതിനുള്ള ഉദാഹരണമായി അസൂയ തന്നെ ധാരാളം മതി.

അല്ലാഹു നമ്മോട് അതിൽ നിന്നു രക്ഷതേടാൻ കൽപിച്ചു. പിശാചിൽ നിന്നു രക്ഷതേടാൻ കൽപിച്ചപോലെ തതുല്യമായ കൽപന.

സുന്നത്ത് ഉൾക്കൊണ്ട ഒരു വ്യക്തി ഈ സ്വഭാവത്തിൽ നിന്ന് ശുദ്ധിയായി, സ്വഹാബത്ത് സ്വീകരിച്ച മാർഗ്ഗമേതോ അതിൽ നിലകൊള്ളുന്ന ഉത്തമരായവരൊത്തുള്ള സഹവാസവും സൗഹൃദവും അധികരിപ്പിക്കട്ടെ.

സ്വഹാബത്ത് ധാരാളം പേർ ഉണ്ടായിരുന്നു,

കൂടുതൽ ആളുകളുമായുള്ള സ്നേഹവും സൗഹൃദവുമെല്ലാം നല്ലതുതന്നെ, പക്ഷേ അത് പരിശുദ്ധിയും സ്നേഹവും അല്ലാഹുവിന്നുവേണ്ടിയുള്ള സൗഹൃദവും അടങ്ങുന്ന സുദൃഢമായ അടിത്തറയുടെമേൽ ആയിരിക്കൽ അനിവാര്യമാണ്.

അതിൽ നിന്നു മാറി വെറും മോടിപിടിപ്പിച്ച ഭാവഹാവാതികളിലേക്കും അലങ്കരിച്ച വാക്കുകളിലേക്കും ചേക്കേറരുത്; അകമോ വെറും മരക്കഷണം മാത്രമായി!

അല്ലാഹു കാത്തു രക്ഷിക്കട്ടെ.

- ശൈഖ് മുഹമ്മദ് അൽ അഞ്ചരീ

വിവ: അബൂ തൈമിയ്യ ഹനീഫ്‌
​إن للأشياء أثر عليك أيها الإنسان

النبي صلى عليه وسلم قال: « الفخر والخيلاء في أصحاب الإبل والسكينة والوقار في أهل الغنم 

 إذا كانت مخالطة الحيوان لها انعكاس على شخصيةِ ونفسيةِ الإنسان فكيف بمخالطة الناس، فالمجالسة والمخالطة والعشرة والصُحبة والرفقة ستنقل لك اذا كانت فاسدة

 ظاهرها الذهب والفضة وفي باطنها الأهواء والحسد والأمراض القلبية

 بماذا سيصاب الانسان إذا كانت رفقة الإبل تعكس على قلب راعي الإبل الفخر والخيلاء، واذا رافق الغنم انعكست عليه السكينة والوقار ولذلك كل نبي كان راعيا للغنم فاحذر من مجالسة أصحاب القلوب المريضة وإن كان في ظاهرهم الحفظ والمعرفة ولكن ترى في هديهم الأمراض القلبية، ولذلك الرب يبيّن هذا الخطر وكفى وكفى بالحسد مذمة على سبيل المثال أن الله أمرنا أن نستعيذ منه كما أمرنا أن نستعيذ من الشيطان سواء بسواء

وهذا الأمر إذا تطهر منه السنّي وكان مع أُناس بهذه الصفة وازدادوا من الصحبة الصالحة والأخوة القائمة على ما كان عليه محمد صلى الله عليه وسلم وأصحابه فإن أصحاب النّبي كُثر، فالصحبة الكثيرة محبة واُخوة ولكن لابد أن تكون على أساس متين من الطُهر والمحبة والإخاء لله جل وعلا، ولا أن نخرج من هذا الأمر إلى الشكل المنمّق والعبارات المنمّقة ولكن الباطن يكون خشب والعياذ بالله

كلمة بعنوان: الحذر من مجالسة أصحاب القلوب المريضة، للشيخ الفاضل محمد العنجري
0 Comments

ബിദ് അതുകാരൻ

3/12/2018

0 Comments

 
​ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറഞ്ഞു:
​
"തനിക്ക് ഭിന്നാഭിപ്രായമുള്ളതും വെറുപ്പുള്ളതുമായ പ്രമാണവാക്യങ്ങളെ മറച്ചു പിടിക്കുപിടിക്കുവാൻ ഇഷ്ട്ടപ്പെടുന്നവനായിട്ടല്ലാതെ ഒരു ബിദ് അതുകാരനെയും നിനക്ക് കാണാൻ കഴിയുകയേയില്ല. അത് ജനങ്ങൾ അറിയുന്നതും അതിനെക്കുറിച്ചു സംസാരിക്കുന്നതും അത് ഉദ്ധരിക്കുന്നതും മാത്രമല്ല, അങ്ങിനെ ചെയ്യുന്നവരോടും അവർക്ക് വെറുപ്പായിരിക്കും " - മജ് മൂഉൽ ഫതാവാ - 20\161

​- ബഷീർ പുത്തൂർ
قال شيخ الإسلام ابن تيمية
‏فلا تجد قطُّ مبتدعاً إلا وهو يحب كتمان النصوص التي تخالفه ويبغضها، ويبغض إظهارها وروايتها والتحدث بها ويبغض من يفعل ذلك
‏مجموع الفتاوى (٢٠/١٦١)
0 Comments

വിചിത്രമായ കാര്യം

18/9/2018

0 Comments

 
പൊതുജനം സുന്നത്തുകളോട് വൈരുദ്ധ്യം പുലർത്തുന്നതിൽ അത്ഭുതമില്ല. കാരണം, അവർ സുന്നത്തിൽ നിന്നും എത്രയോ അകലെയാണ്. പക്ഷെ, ശെരിക്കും വിചിത്രമായ കാര്യം സുന്നത്ത് അവകാശപ്പെടുന്നവരും, അതിനുവേണ്ടി പ്രതിരോധം തീർക്കുന്നവരും അതിനുവേണ്ടി അങ്ങേയറ്റം പോരാടുന്നവരും അതിനോട് വൈരുദ്ധ്യം പുലർത്തുന്നതിലാണ്.

സിൽസിലതുൽ ഹുദാ വന്നൂർ - (630)

ശൈഖ് നാസിറുദ്ദീൻ അൽബാനി

- ബഷീർ പുത്തൂർ 
لا غرابة أن يخالف السنة جماهير الناس لأنهم بعيدون كل البعد عن السنة لكن الغرابة حقاً أن يقع في مخالفة السنة من ينتمي إليها ويدافع
عنها ويذب كل الذب في سبيل الدفاع عنها
​
(الشيخ ناصر الدين الألباني - الهدى والنور ٦٣٠)
Download Poster

0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    July 2025
    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക