ഹാഫിദ് ഇബ്ൻ അസാകിർ رحمه الله പറഞ്ഞു: "എന്റെ സഹോദരാ നീ മനസ്സിലാക്കുക, നമുക്ക് അള്ളാഹുവിന്റെ തൃപ്തി ലഭിക്കാൻ അവൻ തൌഫീക്ക് നൽകട്ടെ. അവനു ഖുഷൂഉ കാണിക്കുകയും വേണ്ട വിധം തഖ് വ കാണിക്കുകയും ചെയ്യുന്നവരിൽ അവൻ നമ്മെ ചേർക്കട്ടെ. നിശ്ചയം, ഉലമാക്കളുടെ മാംസം വിഷമയമാണ്. അവരെ വിലകുറച്ച് കാണിക്കുന്നവരുടെ കള്ളി പൊളിക്കുന്നതിൽ അള്ളാഹുവിന്റെ പദിവ് അറിയപ്പെട്ടതാണ്. അന്യായമായ നിലയിൽ അവരെ ആക്ഷേപിക്കുന്നത് ഗുരുതരമായ പാതകമാണ്. അവരുടെ അഭിമാനം പിച്ചിചീന്തുന്നതും, അവരിൽ ദുരാരോപണം ഉന്നയിക്കുന്നതും നീചമായ മേച്ചിൽപുറങ്ങളാണ്. ഇൽമിനെ പരിപോഷിപ്പിക്കാൻ അള്ളാഹു തെരഞ്ഞെടുത്തവരിൽ കെട്ടിച്ചമച്ചു പറയുന്നത് മ്ലേഛമായ സ്വഭാവമാണ്. " - ബഷീർ പുത്തൂർ قال الحافظ ابن عَسَاكِر رحمه الله
واعْلَمْ يَا أخِي وَفَّقَنَا اللهُ وَإيَّاكَ لِمَرْضاتِهِ، وَجَعَلَنَا مِمَّنْ يَخْشاهُ ويَتَّقيه حَقَّ تُقَاتِهِ أَنَّ لُحُومَ العُلَماءِ مَسْمُومَةٌ، وَعَادةُ اللهِ في هَتْكِ أسْتَارِ مُنْتَقِصِيهِمْ مَعْلُومَةٌ، لأنَّ الوَقِيعَةَ فِيهِمْ بِمَا هُمْ مِنْهُ بَرَاءٌ أمْرُهُ عَظِيمٌ، والتَّناوُلُ لأعْراضِهِم بالزُّورِ والافْتِراءِ مَرْتَعٌ وَخيمٌ، والاختِلاقُ عَلَى من اخْتارهُ اللهُ مِنْهُم لِنَعْشِ العِلْمِ خُلُقٌ ذَمِيمٌ (تبيين كذب المفتري ص ٢٩)
0 Comments
ഹിസ്‌ബിയ്യത് (കക്ഷിത്വം) മനുഷ്യ ശരീരത്തിലും മനസ്സിലും പടരുന്ന ചികിത്സയില്ലാത്ത രോഗമാണ്. സമൂഹത്തെയും ജനതയെയും അത് നശിപ്പിക്കുന്നു. അനൈക്യത്തിന്റെയും, ഛിദ്രതയുടെയും, കുശുമ്പിന്റെയും വിളനിലമാണത്.
സംഘടനക്കാരൻ, സംഘടനാബന്ധത്തിന്റെ അടിസ്ഥാനത്തിൽ ബന്ധം കാണിക്കുകയും ബന്ധം മുറിക്കുകയും ചെയ്യുന്നു. എതിരാളി എത്ര നല്ലവനാണെങ്കിലും, സ്വന്തം പാർട്ടിക്കാരനല്ലെങ്കിൽ അവനു യാതൊരു വിലയും കൽപിക്കില്ല. അതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇമാമുകളിൽ ഒരാളും, ഹദീസ് പണ്ഡിതനുമായ ശൈഖ് നാസ്വിറുദീൻ അൽബാനി റഹ് മതുള്ളാഹി അലൈഹിയുടെ അനുഭവം. ദഅവത്തിന്റെ മറ പിടിച്ചിട്ടാണെങ്കിൽ പോലും, കക്ഷിത്വത്തിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് ശൈഖ് അൽബാനി, ഇഖ് വാനുൽ മുസ്ലിമൂനുമായി ഉള്ള തന്റെ അനുഭവം പങ്കു വെക്കുന്നു. (( ഇവിടെ, അമ്മാനിൽ അൽബാനിയെയും, അൽബാനിയുടെ ശിഷ്യൻമാരെയും ഒരു വർഷത്തോളം ബഹിഷ്കരിക്കാൻ ഇഖ് വാനുൽ മുസ്ലിമൂൻ തീരുമാനിച്ചു. ഇത് ദുഃഖകരമായ ഒരു തീരുമാനമായിരുന്നു. അതിനു ശേഷം അൽബാനിയുടെ ദർസിൽ പങ്കെടുക്കുന്നുവെന്ന കാരണത്താൽ ഒരു വിഭാഗം ആളുകളെ അവർ ഇഖ് വാനുൽ മുസ്ലിമൂനിൽ നിന്ന് പുറത്താക്കി. ആറു മാസത്തോളം താക്കീതെന്ന നിലയിൽ അംഗത്വം മരവിപ്പിച്ചു. എന്നിട്ട് ഇന്നാലിന്ന വ്യക്തിയുമായി നിങ്ങൾ ബന്ധപ്പെടരുത് എന്ന് മുന്നറിയിപ്പ് നൽകി. പക്ഷെ, അവർ ശൈഖ് അൽബാനി കക്ഷിത്വത്തിന്റെ ആൾ അല്ലായെന്നും അദ്ദേഹം അതിനെ എതിർക്കുന്ന ആളാണെന്നും ഞങ്ങൾ അദ്ധേഹത്തിൽ നിന്ന് ഇൽമു നേടുക മാത്രമേ ചെയ്യുന്നുള്ളൂ എന്നുമൊക്കെ പറഞ്ഞു നോക്കി. അപ്പോൾ, അതിനു മറ്റാരെയെങ്കിലും സമീപിക്കാനായിരുന്നു അവരുടെ മറുപടി. അതെന്താണെന്ന് ചോദിച്ചപ്പോൾ " അതാണ് പാർട്ടി തീരുമാനം" എന്ന മറുപടിയാണ് കിട്ടിയത്. ആറു മാസം കഴിഞ്ഞപ്പോൾ നിങ്ങൾ ഇപ്പോഴും അൽബാനിക്കൊപ്പമാണെന്നു ഞങ്ങൾക്കറിയാമെന്നും എന്താണ് നിങ്ങളുടെ തീരുമാനമെന്നും ചോദിച്ചു. ഞങ്ങൾ തീരുമാനം മാറ്റാൻ ഉദേശിച്ചിട്ടില്ല എന്നു പറഞ്ഞപ്പോൾ അവരെ പുറത്താക്കി. ആറു മാസത്തെ മരവിപ്പിക്കലിനു ശേഷം പുറത്താക്കി. അന്ധമായ ഈ അനുസരണം ഇസ്‌ലാമിൽ അനുവദനീയമല്ല. മാന്യ വായനക്കാരാ, ഇടുങ്ങിയ ഗഹ്വരങ്ങളിലേക്ക് മുസ്ലിം ചെറുപ്പക്കാരെ ആട്ടിത്തെളിക്കുകയും, അവരുടെ കഴുത്തിൽ സംഘടനാ ബന്ധനം തീർക്കുകയും ചെയ്യുന്ന ഈ പാർട്ടിക്കാരെ നോക്കൂ ! ഇസ്ലാമിന്റെ വിശാലതയിൽ നിന്ന് ഇവർ കക്ഷിത്വത്തിന്റെ കുടുസ്സുവഴികളിലേക്കാണ് നയിക്കുന്നത്. മുസ്ലിംകൾ ഒരൊറ്റ കക്ഷിയാണെന്ന കാര്യം നാം നിർബന്ധമായും മനസ്സിലാക്കണം. അള്ളാഹു പറയുന്നു. " അള്ളാഹുവിന്റെ പാശം നിങ്ങൾ എല്ലാവരും ഒരുമിച്ചു മുറുകെപ്പിടിക്കുക, നിങ്ങൾ ഭിന്നിച്ചു പോകരുത്. " പാർട്ടികൾ മുസ്ലിം ഉമ്മത്തിൽ അനൈക്യവും ഛിദ്രതയും ഉണ്ടാക്കുന്നു. അതിനു അവർ മുസ്ലിം ചെറുപ്പക്കാരെ ദുരുപയോഗം ചെയ്യുന്നു. അള്ളാഹു പറയുന്നു. " വ്യക്തമായ ദൃഷ്ടാന്തങ്ങൾ വന്നെത്തിയതിനു ശേഷവും ഭിന്നിക്കുകയും അഭിപ്രായവിത്യാസത്തിലകപ്പെടുകയും ചെയ്തവരെപ്പോലെ നിങ്ങൾ ആയിത്തീരരുത്. അക്കൂട്ടർക്ക് കടുത്ത ശിക്ഷയാണുള്ളത്. " അപ്പോൾ, കക്ഷിത്വം പൈസയില്ലാത്ത അടിമത്വവും തീരാത്ത സംഘട്ടനവുമാണ്. അതിനാൽ പല കോലത്തിലും ഭാവത്തിലും നില നിൽക്കുന്ന ഈ പാർട്ടികളെക്കുറിച്ച് അതീവ ജാഗ്രത പുലർത്തുക. അമ്പിയാക്കളുടെ അനന്തരാവകാശികളായ ഉലമാക്കളോട് പോലും ഇവർക്ക് സഹകരിക്കാൻ കഴിയില്ല. കാരണം, മുസ്ലിംകൾ ഈ സംഘടനകളുടെയും അതിന്റെ നേതൃത്വത്തിന്റെയും ആജ്ഞാനുവർത്തികളായി നില നിൽക്കണമെന്ന് അവർ ആഗാഹിക്കുന്നു. അവരുടെ നേതൃത്വതെക്കുറിച്ച് നിനക്കെന്തറിയാം ? അള്ളാഹുവേ, മുഹമ്മദ് നബിസ്വല്ലള്ളാഹു അലൈഹിവ സല്ലമയും അവിടത്തെ സ്വഹാബത്തും നില കൊണ്ട, ഇസ്‌ലാം ആകുന്ന ഏക പാർട്ടിയല്ലാത്ത മുഴുവൻ പാർട്ടികളിൽ നിന്നും ഞാനിതാ ഒഴിവായിരിക്കുന്നു. ( അബൂ ഉസ്മാൻ അൽ അന്ജരി ഹഫിദഹുള്ളാ) റമദാൻ 21 - ഹിജ്ര 1420 - ബഷീർ പുത്തൂർ ജിന്നിനോട് സഹായം തേടുന്നവൻ ശിർക്കിൽ അകപ്പെട്ടുവെന്നതിനു തെളിവാണ്, സഹായം തേടുന്നവനെ, മുസ്വ്-ഹഫിലേക്ക് മൂത്രമൊഴിക്കുക, ഖിബ്-ലക്ക് നേരെയല്ലാതെ തിരിഞ്ഞുകൊണ്ടോ, ജനാബത്തുകാരനായിക്കൊണ്ടോ നമസ്കരിക്കുക, തുടങ്ങിയ കുഫ്-റിന്റെ പ്രവർത്തനങ്ങൾ അവർ ചെയ്യിക്കുകയെന്നത്. ഏതെങ്കിലും ഒരു കു-ഫ്ർ ചെയ്യിപ്പിക്കാതെ യാതൊരു സഹായവും അവർ ചെയ്യില്ല. ((ഞാൻ മുസ്ലിമാണെന്ന് )) പറയുന്ന (ജിന്നിനെ) വനെപ്പോലും വിശ്വസിക്കരുത്, കാരണം, അവനായിരിക്കും പെരുംകള്ളൻ. അവരിൽ (ജിന്നുകളിൽ) മുസ്ലിംകളുണ്ട്, പക്ഷെ, അവരുടെ ഈമാൻ സ്ഥാപിക്കപ്പെടാൻ തെളിവുകൾ ആവശ്യമാണ്.
( ശൈഖ് റബീഉ ബിൻ ഹാദീ അൽ മദ്ഖലീ) ഫുദൈൽ ബിൻ ഇയാദ് റഹിമഹുള്ളാ പറഞ്ഞു
((നീ സന്മാർഗം പിന്തുടരുക, അത് സ്വീകരിച്ചവർ എണ്ണത്തിൽ കുറവാണെന്നത് നിനക്കൊരു ദോഷവും വരുത്തില്ല. പിഴച്ച വഴി നീ സൂക്ഷിക്കണം. നശിക്കാൻ തീരുമാനിച്ചവരുടെ ആധിക്യം നിന്നെ വഞ്ചിക്കാതിരിക്കട്ടെ)). - ഇ:അത്വിസ്വാം
മുആവിയതുബിനുൽഹകം റദിയള്ളാഹു അൻഹു പറഞ്ഞു " എനിക്ക് ജവ്വാനിയ്യ-ഉഹുദ് ഭാഗങ്ങളിൽ ആടിനെ മേച്ചു നടക്കുന്ന ഒരു അടിമപ്പെണ്ണുണ്ടായിരുന്നു. ഒരിക്കൽ ആ ആട്ടിൻപറ്റത്തിൽ നിന്ന് ഒന്നിനെ ചെന്നായ പിടിക്കുന്നത് ഞാൻ കണ്ടു. ഞാൻ ഒരു മനുഷ്യനാണ്. ജനങ്ങൾക്ക് ദുഃഖകരമായ കാര്യങ്ങൾ എനിക്കും ദുഖകരമാണ്. പക്ഷെ ഞാനവളെ നല്ലൊരടിയടിച്ചു. അങ്ങിനെ ഞാൻ നബി സ്വല്ലള്ളാഹു അലൈഹിവസല്ലമയുടെ അടുത്ത് ചെന്നു. അദ്ദേഹം അതിന്റെ ഗൌരവം എന്നെ ബോധ്യപ്പെടുത്തിയപ്പോൾ അള്ളാഹുവിന്റെ റസൂലെ അവളെ ഞാൻ മോചിപ്പിക്ക...ട്ടെയെന്നു ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു "അവളെ ഇങ്ങോട്ട് കൊണ്ട് വരൂ" അപ്പോൾ ഞാൻ അവളെ കൊണ്ട് വന്നു. അങ്ങിനെ അദ്ദേഹം അവളോട് ചോദിച്ചു " അള്ളാഹു എവിടെയാണ് ? അവൾ പറഞ്ഞു " ആകാശത്തിലാണ്" അദ്ദേഹം ചോദിച്ചു " ഞാൻ ആരാണ്? അവൾ പറഞ്ഞു " നിങ്ങൾ അള്ളാഹുവിന്റെ റസൂലാണ്" . അദ്ദേഹം (എന്നോട്) പറഞ്ഞു "അവളെ മോചിപ്പിച്ചേക്കൂ, അവൾ സത്യവിശ്വാസിനിയാണ്. " - മുസ്‌ലിം - ബഷീർ പുത്തൂർ عن معاوية بن الحكم قال: وَكَانَتْ لِي جَارِيَةٌ تَرْعَى غَنَمًا لِي قِبَلَ أُحُدٍ وَالْجَوَّانِيَّةِ فَاطَّلَعْتُ ذَاتَ يَوْمٍ فَإِذَا الذِّيبُ قَدْ ذَهَبَ بِشَاةٍ مِنْ غَنَمِهَا وَأَنَا رَجُلٌ مِنْ بَنِي آدَمَ آسَفُ كَمَا يَأْسَفُونَ لَكِنِّي صَكَكْتُهَا صَكَّةً فَأَتَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَعَظَّمَ ذَلِكَ عَلَيَّ قُلْتُ: «يَا رَسُولَ اللَّهِ أَفَلَا أُعْتِقُهَا؟» قَالَ: ”ائْتِنِي بِهَا“ فَأَتَيْتُهُ بِهَا، فَقَالَ لَهَا: ”أَيْنَ اللَّهُ“، قَالَتْ: «فِي السَّمَاءِ.» قَالَ: ”مَنْ أَنَا“ قَالَتْ: «أَنْتَ رَسُولُ اللَّهِ» قَالَ :أَعْتِقْهَا فَإِنَّهَا مُؤْمِنَةٌ
[صحيح مسلم] "അള്ളാഹുവിലേക്കുള്ള വഴി ദൈർഘ്യമേറിയതാണ്. നമ്മൾ അതിൽ ആമയെപ്പോലെ ഇഴഞ്ഞു നീങ്ങുകയാണ്. വഴിയവസാനം വരെയെത്തുകയെന്നതല്ല, മറിച്ച്, ഈ വഴിയിലായിരെക്കെ മരണം പുൽകുകയെന്നതാണ് നമ്മുടെ ലക്ഷ്യം. "
- ശൈഖ് നാസ്വിറുദ്ദീൻ അൽബാനി റഹ് മത്തുള്ളാഹി അലൈഹി - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|