ഇബ്നുൽ ഖയ്യിം റഹിമഹുള്ള പറയുന്നു "അല്ലാഹുവിലുള്ള തവക്കുൽ രണ്ടു വിധമാണ്. അതിലൊന്ന്: ഒരടിമ അവന്റെ ഭൗതികമായ സൗഭാഗ്യങ്ങളും ആവശ്യങ്ങളും കരഗതമാക്കുന്നതിനും ദുനിയവിയായപ്രയാസങ്ങളും ദുരിദങ്ങളും തടയുന്നതിനും വേണ്ടിയുള്ളത്.
രണ്ടാമത്തേത് : ഈമാൻ, യഖീൻ, ജിഹാദ്, ദഅവത് തുടങ്ങി അവനി(അല്ലാഹു)ഷ്ടപ്പെട്ടതും തൃപ്തിയുള്ളതുമായ കാര്യങ്ങൾ നേടിയെടുക്കാനുള്ളത്. ഈ രണ്ടിനങ്ങൾക്കിടയിലുംഅല്ലാഹുവിനല്ലാതെ മറ്റാർക്കും കണക്കാക്കാൻ കഴിയാത്തത്ര ശ്രേഷ്ടതകളുണ്ട്. രണ്ടാമത് പറഞ്ഞഇനത്തിൽ ഒരടിമ അല്ലാഹുവിനോട് വേണ്ട വിധത്തിൽ എപ്പോഴാണോ തവക്കുൽ ചെയ്യുന്നത്അപ്പോൾ ഒന്നാമത്തെ ഇനത്തിലുള്ളതിന് കൂടി പൂർണ്ണമായ രൂപത്തിൽ തന്നെ അത് മതിയാകും. എന്നാൽ രണ്ടാമത്തേത് ഇല്ലാതെ ഒന്നാമത്തേതിലാണ് ഒരടിമ തവക്കുൽ ചെയ്യുന്നതെങ്കിൽ അതുംഅവന് മതിയാകുന്നതാണ്. പക്ഷെ, അവൻ (അല്ലാഹു) ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയുംചെയ്യുന്നവയിൽ തവക്കുൽ ചെയ്തവന്റെ പരിണിതി അവനുണ്ടാവുകയില്ല. അപ്പോൾ ഏറ്റവുംമഹത്തായ തവക്കുൽ സന്മാർഗത്തിലും തൗഹീദിലും നബിചര്യ പിൻപറ്റുന്നതിലുംധർമ്മയുദ്ധത്തിലുമുള്ള തവക്കുലാണ്. അതാണ് പ്രവാചകന്മാരുടെയും സവിശേഷരായ അവരുടെഅനുയായികളുടേയും തവക്കുൽ" (അൽ ഫവാഇദ് ) - ബഷീർ പുത്തൂർ
0 Comments
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം മുആദ് ബിൻ ജബൽ റദിയള്ളാഹു അൻഹുവിനോട് പറഞ്ഞു :" ആരാണോ ഒന്നിനെയും പങ്ക് ചേർക്കാത്ത നിലയിൽ അല്ലാഹുവിനെ കണ്ടു മുട്ടിയത് അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു" ബുഖാരി ഹാഫിദ് ഇബ്നു ഹജർ റഹിമഹുള്ളാ പറയുന്നു : " ആരാണോ തന്റെ ഹൃദയം കൊണ്ട് തൗഹീദ് സാക്ഷാൽക്കരിക്കുകയും അതിൽ നിന്ന് അല്ലാഹു അല്ലാത്ത എല്ലാവരോടുമുള്ള സ്നേഹവും ആദരവും ബഹുമാനവും ഗാംഭീര്യവും ഭയവും പ്രതീക്ഷയും ഭരമേൽപ്പിക്കലും പുറത്താക്കുകയും ചെയ്തത് , അപ്പോൾ അവന്റെ മുഴുവൻ തെറ്റുകളും പാപങ്ങളും കരിച്ചു കളയപ്പെടും . അത് കടലിലെ പത പോലെ ഉണ്ടായിരുന്നാലും. ചിലപ്പോൾ അവ നന്മകളായി മാറ്റപ്പെടാം. കാരണം ഈ തൗഹീദ് അതിഗംഭീരമായ മാന്ത്രികവടിയാണ്. അതിൽ നിന്നൊരു ഉറുമ്പിന്റെ അത്ര പാപങ്ങളുടെയും തിന്മകളുടെയും പർവ്വതങ്ങളിൽ വെക്കപ്പെട്ടാൽ അവ നന്മകളായി മാറ്റപ്പെടും. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞതായി ഉമ്മു ഹാനിഇൽ നിന്ന് മുസ്നദിലും അല്ലാത്തവയിലും വന്നത് പോലെ " ലാ ഇലാഹ ഇല്ലള്ളാ ഒരു പാപത്തെയും ഒഴിവാക്കുകയില്ല ; ഒരു അമലും അതിനെ മുൻകടക്കുകയുമില്ല" فَمَنْ تَحَقَّقَ بِكَلِمَةِ التَّوْحِيدِ قَلْبُهُ، أَخْرَجَتْ مِنْهُ كُلَّ مَا سِوَى اللَّهِ مَحَبَّةً وَتَعْظِيمًا وَإِجْلَالًا وَمَهَابَةً، وَخَشْيَةً، وَرَجَاءً وَتَوَكُّلًا، وَحِينَئِذٍ تُحْرَقُ ذُنُوبُهُ وَخَطَايَاهُ كُلُّهَا وَلَوْ كَانَتْ مِثْلَ زَبَدِ الْبَحْرِ، وَرُبَّمَا قَلَبَتْهَا حَسَنَاتٍ، كَمَا سَبَقَ ذِكْرُهُ فِي تَبْدِيلِ السَّيِّئَاتِ حَسَنَاتٍ، فَإِنَّ هَذَا التَّوْحِيدَ هُوَ الْإِكْسِيرُ الْأَعْظَمُ، فَلَوْ وُضِعَ مِنْهُ ذَرَّةً عَلَى جِبَالِ الذُّنُوبِ وَالْخَطَايَا، لَقَلَبَهَا حَسَنَاتٍ كَمَا فِي " الْمُسْنَدِ " وَغَيْرِهِ، عَنْ أُمِّ هَانِئٍ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: «لَا إِلَهَ إِلَّا اللَّهُ لَا تَتْرُكُ ذَنْبًا، وَلَا يَسْبِقُهَا عَمَلٌ» . جامع العلوم والحكم (٤١٧/٤١٦
ആയിശ റദിയള്ളാഹു അൻഹ പറയുന്നു "പാദരക്ഷ ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലുമടക്കം, തന്റെ കാര്യങ്ങളിലെല്ലാം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ കഴിയുന്നത്ര വലതിനു മുൻഗണന നൽകാനിഷ്ടപ്പെട്ടിരുന്നു". ബുഖാരി
ഇബ്നുൽ ഖയ്യിം റഹിമഹുള്ള പറയുന്നു :- " ലാ ഇലാഹ ഇല്ലള്ളാ" എന്നതിന്റെ കിരണങ്ങൾ പാപങ്ങളുടെ മേഘക്കീറുകളെയും മുകിലുകളെയും അതിന്റെ ശക്തിയുടെയും ബലഹീനതയുടെയും തോതനുസരിച്ചു വിഘടിപ്പിച്ചു കളയും എന്ന കാര്യം നീ മനസ്സിലാക്കണം. അതിനൊരു പ്രഭയുണ്ട്. ആ പ്രഭയുടെ ബലത്തിലും ബലഹീനതയിലും അതിന്റെ ആളുകൾ വിത്യസ്ത തലങ്ങളിലാണ്. അത് അല്ലാഹുവിനല്ലാതെ മറ്റാർക്കും തിട്ടപ്പെടുത്താൻ സാധ്യമല്ല. ജനങ്ങളിൽ ഈ വചനത്തിന്റെ പ്രഭ സൂര്യനെപ്പോലെ ഹൃദയത്തിലേറ്റിയ കുറച്ചാളുകളുണ്ട്. വേറേ കുറച്ചാളുകളുടെ ഹൃദയത്തിൽ അതിന്റെ പ്രഭ ജ്വലിക്കുന്ന ഒരു നക്ഷത്രം പോലെയാണ്. മറ്റു ചിലർക്ക് അതിന്റെ പ്രകാശം അവരുടെ ഹൃദയത്തിൽ വലിയ ഒരു ജ്വാല പോലെയാണ്. മറ്റൊരു കൂട്ടർക്ക് അത് പ്രകാശം പരത്തുന്ന വിളക്ക് പോലെയാണ്. വേറെ ചിലർക്ക് മുനിഞ്ഞു കത്തുന്ന വിളക്ക് പോലെയാണ്. ഇതിനാലാണ് പരലോകത്ത് അവരുടെ മുമ്പിലും വലതുവശങ്ങളിലും പ്രകാശങ്ങൾ പ്രകടമാവുന്നത്. അവരുടെ ഹൃദയങ്ങളിലുള്ള അറിവിനാലും കർമ്മത്താലും അവസ്ഥയാലും തിരിച്ചറിവിനാലുമുള്ള ഈ പ്രകാശത്തിന്റെ കണക്കും തോതുമനുസരിച്ചത്രെയത്." ( മദാരിജ് 1/339) يقول الإمام ابن القيم رحمه الله اعْلَمْ أَنَّ أَشِعَّةَ لَا إِلَهَ إِلَّا اللَّهُ تُبَدِّدُ مِنْ ضَبَابِ الذُّنُوبِ وَغُيُومِهَا بِقَدْرِ قُوَّةِ ذَلِكَ الشُّعَاعِ وَضَعْفِهِ، فَلَهَا نُورٌ، وَتَفَاوُتُ أَهْلِهَا فِي ذَلِكَ النُّورِ - قُوَّةً، وَضَعْفًا - لَا يُحْصِيهِ إِلَّا اللَّهُ تَعَالَى. فَمِنَ النَّاسِ مِن نُورُ هَذِهِ الْكَلِمَةِ فِي قَلْبِهِ كَالشَّمْسِ. وَمِنْهُمْ مَنْ نُورُهَا فِي قَلْبِهِ كَالْكَوْكَبِ الدُّرِّيِّ. وَمِنْهُمْ مَنْ نُورُهَا فِي قَلْبِهِ كَالْمَشْعَلِ الْعَظِيمِ. وَآخَرُ كَالسِّرَاجِ الْمُضِيءِ، وَآخَرُ كَالسِّرَاجِ الضَّعِيفِ. وَلِهَذَا تَظْهَرُ الْأَنْوَارُ يَوْمَ الْقِيَامَةِ بِأَيْمَانِهِمْ، وَبَيْنَ أَيْدِيهِمْ، عَلَى هَذَا الْمِقْدَارِ، بِحَسَبِ مَا فِي قُلُوبِهِمْ مِنْ نُورِ هَذِهِ الْكَلِمَةِ، عِلْمًا وَعَمَلًا، وَمَعْرِفَةً وَحَالًا
١/٣٣٩ مدارج السالكين ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറയുന്നു: " അശ്രദ്ധ അധികരിക്കുന്നതിനനുസരിച്ചു ഹൃദയത്തിന്റെ പാരുഷ്യവും അധികരിക്കും. അപ്പോൾഅല്ലാഹുവിലുള്ള സ്മരണയാൽ ആ പാരുഷ്യം അലിഞ്ഞു പോകും. തീ ഈയം ഉരുക്കുന്നത് പോലെ. അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ കൊണ്ടുള്ള പോലെ ഹൃദയത്തിന്റെ പാരുഷ്യതഅലിയിക്കുന്നതായി മറ്റൊന്നില്ല"
( ഇബ്നുൽ ഖയ്യിം - അൽ വാബിലുസ്സ്വയ്യിബ് - വോള്യം 1, പേജ് 71)
ശൈഖ് മുഹമ്മദ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറഞ്ഞു " ആനുകാലിക വിദ്യാഭ്യാസം കൊണ്ട് ഒരാളും വഞ്ചിതനാകേണ്ടതില്ല. നിശ്ചയമായും അത് ഒരു പിഴച്ചവനെ നേർമാർഗം കാണിക്കുകയോ ഒരു മുഉമീനിന് സൻമാർഗം വർദ്ധിപ്പിക്കുകയോ ചെയ്യില്ല; അളളാഹു ഉദ്ദേശിച്ചതല്ലാതെ. നിശ്ചയമായും സന്മാർഗ്ഗവും
വെളിച്ചവും റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വ സല്ലം കൊണ്ടു വന്നതെന്തോ അത് മാത്രമാണ്" ( തഹ്ദീറുസ്സാജിദി മിൻ ഇതിഖാതിൽ ഖുബൂരി മസാജിദ 157) - ബശീർ പുത്തൂർ
ശൈഖ് അഹ്‌മദ് ശാക്കിർ ഇമാം അഹ്‌മദിന്റെ رحمهما الله മുസ്നദ് തഹ്‌ഖീഖ് നടത്തിയപ്പോൾ, അബ്‌ദുറഹ്‌മാൻ യഹ്‌യ അൽ മുഅല്ലിമി رحمه الله, ശൈഖ് അഹ്‌മദ് ഷാക്കിറിന്റെ തഹ്ഖീക്കിൽ ചില ഭാഗങ്ങളിൽ സംഭവിച്ച ഏതാനും പിഴവുകളും തിരുത്തലുകളും ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹത്തിന് ഒരു കത്തെഴുതുകയുണ്ടായി. ശൈഖ് അഹ്‌മദ് ശാക്കിർ ഈ തിരുത്തലുകൾ കണ്ടപ്പോൾ അദ്ദേഹത്തിന് അവ നന്നായി തോന്നുകയും ഇമാം അഹ്‌മദിന്റെ മുസ്നദിലെ തഹ്ഖീക്കിന്റെ അവസാന ഭാഗത്തിൽ ചേർത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു.
പിന്നീടൊരിക്കൽ ശൈഖ് അഹ്‌മദ് ശാക്കിർ മക്കയിൽ വന്നപ്പോൾ, അബ്‌ദുറഹ്‌മാൻ അൽമുഅല്ലിമി അൽ യമാനിയെ കാണാൻ ആഗ്രഹിക്കുകയും മക്കയിലെ ഹറമിലെ ലൈബ്രറിയിൽ പോവുകയും ചെയ്തു. അന്ന് അതിന്റെ മേൽനോട്ടം വഹിച്ചിരുന്നത് ശൈഖ് സുലൈമാൻ ബിൻ അബ്‌ദുറഹ്‌മാൻ അസ്സ്വനീഉ رحمه الله ആയിരുന്നു. സ്വനീഉമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അബ്ദുറഹ്മാൻ അൽ മുഅല്ലിമി അവർക്ക് രണ്ടുപേർക്കുമായി ചായയും വെള്ളവും കൊണ്ട് വന്ന് വെച്ചിട്ട് പുസ്തക പാരായണത്തിനായി പോയി. കുറച്ചു കഴിഞ്ഞപ്പോൾ അഹ്‌മദ് ശാക്കിർ തന്റെ സ്വത സിദ്ധമായ ഈജിപ്ഷ്യൻ സ്ലാങ്ങിൽ عاوز أشوف الشيخ المعلمي اليماني "എനിക്ക് ശൈഖ് മുഅല്ലിമി അൽ യമാനിയെ ഒന്ന് കാണണം." എന്ന് പറഞ്ഞു. അപ്പോൾ ശൈഖ് സ്വനീഉ അദ്ദേഹത്തോട് "താങ്കൾക്കിപ്പോൾ ചായയും വെള്ളവും കൊണ്ട് വന്ന് തന്ന ആളാണ് മുഅല്ലിമി." എന്നു പറഞ്ഞു. ഇത് കേട്ടപ്പോൾ ശൈഖ് അഹ്‌മദ് ശാക്കിർ رحمه الله കരഞ്ഞു പോയി ! (سلسلة رسائل المعلمي - عمارة القبور ويليها الأحاديث التي استشهد بها المسلم في بحث الخلاف في اشتراط العلم باللقاء- ص ٨) വിവ: ബശീർ പുത്തൂർ ശൈഖ് നാസ്വിറുദ്ധീൻ അൽബാനി رحمه الله പറയുന്നു:
"നബി صلى الله عليه وسلم-യിൽ നിന്ന് ഇപ്രകാരം വന്നിട്ടുണ്ട് ; അദ്ദേഹം പറഞ്ഞു: "ഏ കുട്ടീ, നീ ഭക്ഷണം കഴിക്കുകയാണെങ്കിൽ ബിസ്മില്ലാ എന്ന് പറയുകയും നിന്റെ വലത് കൈ കൊണ്ട് നീ ഭക്ഷിക്കുകയും നിന്റെ അടുത്തുള്ളതിൽ നിന്ന് (പാത്രത്തിൽ തന്റെ അടുത്ത ഭാഗത്തു നിന്ന്) കഴിക്കുകയും ചെയ്യുക." ഭക്ഷണം കഴിക്കുമ്പോൾ ബിസ്മി ചൊല്ലുന്ന വിഷയത്തിൽ "ബിസ്മില്ലാ" എന്ന് മാത്രം (പറയുന്നതാണ്) സുന്നത്ത് എന്നതിന് ഹദീസിൽ തെളിവുണ്ട്. ഇത് പോലെ ആയിഷ رضي الله عنها-യിൽ നിന്നുള്ള മർഫൂആയ ഹദീസിലും വന്നിട്ടുണ്ട്: "നിങ്ങളിലാരെങ്കിലും ഭക്ഷണം കഴിക്കുകയാണെങ്കിൽ, അപ്പോൾ " بسم الله (ബിസ്മില്ലാ)" എന്ന് പറയട്ടെ. ഇനി മറന്നു പോകുന്നപക്ഷം بسم الله في أوله وآخره എന്ന് പറഞ്ഞു കൊള്ളട്ടെ." » ഹാഫിദ് ( ഇബ്നു ഹജർ) رحمه الله പറഞ്ഞു: "ഇമാം നവവി رحمه الله തന്റെ آداب الأكل من الأذكار എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ബിസ്മി ചൊല്ലുന്നതിന്റെ രൂപം അതിപ്രധാനമായി അറിഞ്ഞിരിക്കേണ്ട ഒന്നാണ്. അതിൽ ഏറ്റവും ഉത്തമം بسم الله الرحمن الرحيم എന്ന് ചൊല്ലലാണ്. ഇനി അരെങ്കിലും بسم الله എന്നത് കൊണ്ട് മതിയാക്കിയാൽ അത് മതി, അവന് സുന്നത്ത് ലഭിച്ചു." (ഇമാം നവവിയുടെ അഭിപ്രായത്തെ ഇമാം ഇബ്‌നു ഹജർ رحمه الله ഖണ്ഡിച്ചു കൊണ്ട് പറയുന്നു): "അദ്ദേഹം (നവവി), 'ഉത്തമമായത്' എന്ന് അവകാശപ്പെടുന്ന കാര്യത്തിന് പ്രത്യേകമായ ഒരു തെളിവും ഞാൻ കണ്ടിട്ടില്ല." "ഞാൻ (ശൈഖ് അൽബാനി رحمه الله) പറയട്ടെ: നബി صلى الله عليه وسلم-യുടെ ചര്യയെക്കാൾ ഉത്തമമായ മറ്റൊന്നില്ല തന്നെ! മാർഗ്ഗത്തിൽ ഏറ്റവും ഉത്തമമായത് മുഹമ്മദ് നബി صلى الله عليه وسلم-യുടെ മാർഗ്ഗമാണ്. ഭക്ഷണവേളയിൽ ബിസ്മി ചൊല്ലുന്ന വിഷയത്തിൽ بسم الله എന്നല്ലാതെ മറ്റൊന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ലെങ്കിൽ, അതിൽ വർദ്ധനവ് വരുത്തുന്നത് ഉത്തമമാവുന്നത് പോയിട്ട് വർദ്ധനവ് വരുത്താൻ തന്നെ പാടില്ല. കാരണം അങ്ങിനെ (വർദ്ധനവ് വരുത്തുന്നത് ഉത്തമമാണ് എന്ന്) പറയുന്നത് നേരത്തെ നാം ചൂണ്ടിക്കാണിച്ച 'മാർഗ്ഗത്തിൽ ഏറ്റവും ഉത്തമമായത് മുഹമ്മദ് നബി صلى الله عليه وسلم-യുടെ മാർഗ്ഗമാണ്' ഹദീസിൽ വന്നതെന്താണോ അതിന് (താൽപര്യത്തിന്) എതിരാണ്." (സിൽസിലതുൽ അഹാദീസിസ്വഹീഹ - 344) വിവ: ബശീർ പുത്തൂർ ഫജ്‌റിന്റെ മുമ്പുള്ള രണ്ട് റക്അത് റവാത്തിബ് നമസ്കാരം
1. നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു: "ഫജ്‌റിന്റെ (മുമ്പുള്ള) രണ്ട് റക്അത് ദുനിയാവിനെക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ്." (മുസ്‌ലിം) 2. ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന്, അവർ പറഞ്ഞു: "നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഫജ്‌റിന്റെ (മുമ്പുള്ള) രണ്ട് റക്അത്തിൽ പുലർത്താറുണ്ടായിരുന്നതിനേക്കാൾ ശ്രദ്ധ, സുന്നത്തായ ഒരു കാര്യത്തിലും, കാണിച്ചിരുന്നില്ല." 3. ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന്: "ഫജ്‌റിനു മുമ്പുള്ള രണ്ട് റക്അത് നമസ്കാരത്തിന്റെ കാര്യത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു: 'അവ രണ്ടും എനിക്ക് ദുനിയാവിലുള്ള എല്ലാറ്റിനേക്കാളും ഇഷ്ടമാണ്'." (മുസ്‌ലിം) » ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറഞ്ഞു: "അദ്ദേഹം അത് ഉപേക്ഷ വരുത്താറുണ്ടായിരുന്നില്ല - ഫജ്‌റിന്റെ സുന്നത്തും, വിത്റും - യാത്രയിലായാലും അല്ലാത്ത സന്ദർഭങ്ങളിലും. യാത്രയിൽ അദ്ദേഹം ഫജ്‌റിന്റെ സുന്നത്തിലും വിത്റിലും, മറ്റു ഐച്ഛിക നമസ്കാരങ്ങളിലൊന്നിലും കാണിക്കാത്ത ജാഗ്രത കാണിച്ചിരുന്നു. അദ്ദേഹം തന്റെ ഒരു യാത്രയിലും അവ രണ്ടുമല്ലാത്ത റാതിബതായ ഒരു സുന്നത് നമസ്കാരവും നിർവ്വഹിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല." (സാദുൽ മആദ് 1/135) അതിന്റെ രൂപം • ഫജ്‌റിന്റെ മുമ്പുള്ള രണ്ട് റക്അത് നമസ്കാരം ലഘുവായിട്ടാണ് നിർവഹിക്കേണ്ടത്. » ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന്, അവർ പറഞ്ഞു: "നബി സ്വല്ലള്ളാഹു അലൈഹി വസല്ലം, സുബ്ഹിനു തൊട്ടു മുമ്പുള്ള രണ്ട് റക്അത് നമസ്കാരം ലഘുവായിട്ടായിരുന്നു നിർവ്വഹിച്ചിരുന്നത്. അദ്ദേഹം സൂറത്തുൽ ഫാതിഹ ഓതിയോ എന്ന് (പോലും) ഞാൻ പറഞ്ഞു പോകുന്നത്ര (ലഘുവായി)." (ബുഖാരി) അതിൽ ഓതേണ്ട സൂറത്തുകൾ (1) • ഒന്നാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ കാഫിറൂൻ (ഖുൽ യാ അയ്യുഹൽ കാഫിറൂൻ) • രണ്ടാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ ഇഖ്‌ലാസ്വും (ഖുൽ ഹുവള്ളാഹു അഹദ്). അല്ലെങ്കിൽ, (2) • ഒന്നാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ ബഖറയിലെ 136-മത്തെ ആയത്തും (ഖൂലൂ ആമന്നാ ബില്ലാഹി...) • രണ്ടാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തു ആലു ഇംറാനിലെ 64-മത്തെ ആയത്തും (ഖുൽ യാ അഹ്‌ലൽ കിതാബി...) — ബശീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
December 2020
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2020. IslamBooks.in - All Rights Reserved.
|