أَقِيمُوا صُفُوفَكُمْ وتَراصُّوا، فَإنِّي أَراكُمْ مِنْ وَرَاءِ ظَهْرِي - رواهُ البُخَاريُّ ഇഖാമത് കൊടുത്തു കഴിഞ്ഞാൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സ്വഹാബത്തിനു നേരെ മുഖം തിരിച്ചു കൊണ്ട് പറയുമായിരുന്നു "നിങ്ങൾ, നിങ്ങളുടെ സ്വഫുകൾ നേരെയാക്കൂ, നിങ്ങൾ ചേർന്ന് നിൽക്കുകയും ചെയ്യൂ ! നിശ്ചയമായും ഞാൻ എന്റെ പിറകിലൂടെ നിങ്ങളെ കാണുന്നു" -ബുഖാരി سَوُّوا صُفُوفَكُمْ فَإِنَّ تَسْوِيَةَ الصُّفُوفِ مِنْ إِقَامَةِ الصَّلاَةِ - البخاري "നിങ്ങൾ നിങ്ങളുടെ സ്വഫുകൾ ശെരിപ്പെടുത്തൂ ! നിശ്ചയമായും സ്വഫുകൾ നേരെയാക്കൽ നമസ്കാരം നിലർത്തുന്നതിന്റെ ഭാഗമാണ് " - ബുഖാരി لَتُسَوُّنَّ صُفُوفَكُمْ، أَوْ لَيُخَالِفَنَّ اللَّهُ بيْنَ وُجُوهِكُمْ - البخاري "നിങ്ങൾ നിങ്ങളുടെ സ്വഫുകൾ നേരെയാക്കിയേ പറ്റൂ ! അല്ലാത്തപക്ഷം അല്ലാഹു നിങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകും" ബുഖാരി أَقِيمُوا صُفُوفَكم- البخاري "നിങ്ങൾ നിങ്ങളുടെ സ്വഫുകൾ നേരെയാക്കൂ" - ബുഖാരി أَقِيمُوا الصَّفَّ فِي الصَّلَاةِ، فَإِنَّ إِقَامَةَ الصَّفِّ مِنْ حُسْنِ الصَّلَاةِ - مسلم "നമസ്കാരത്തിൽ നിങ്ങൾ സ്വഫ് നേരെയാക്കൂ, നിശ്ചയമായും സ്വഫ് ശെരിപ്പെടുത്തൽ നമസ്കാരത്തിന്റെ ഭംഗിയിൽ പെട്ടതാണ്" മുസ്‌ലിം اسْتَوُوا، وَلَا تَخْتَلِفُوا، فَتَخْتَلِفَ قُلُوبُكُمْ- مسلم "നിങ്ങൾ നേരെ നിൽക്കൂ, നിങ്ങൾ ഭിന്നിക്കരുത്. അങ്ങിനെയാണെങ്കിൽ നിങ്ങളുടെ ഹൃദയങ്ങളിൽ ഭിന്നിപ്പുണ്ടാകും" മുസ്‌ലിം سَوُّوا صُفُوفَكُمْ، فَإِنَّ تَسْوِيَةَ الصَّفِّ، مِنْ تَمَامِ الصَّلَاةِ - مسلم "നിങ്ങൾ നിങ്ങളുടെ സ്വഫുകൾ നേരെയാക്കൂ, നിശ്ചയമായും സ്വഫ് ശെരിപ്പെടുത്തൽ നമസ്കാത്തിന്റെ പൂർണ്ണതയിൽപ്പെട്ടതാണ്" മുസ്‌ലിം أَتِمُّوا الصُّفُوفَ - مسلم "നിങ്ങൾ സ്വഫുകൾ പൂർത്തിയാക്കൂ" മുസ്‌ലിം اسْتَوُوا اسْتَوُوا اسْتَوُوا- النسائي "നിങ്ങൾ നേരെ നിൽക്കൂ, നിങ്ങൾ നേരെ നിൽക്കൂ , നിങ്ങൾ നേരെ നിൽക്കൂ," നസാഈ رَاصُّوا صُفُوفَكُمْ وَقَارِبُوا بَيْنَهَا، وَحَاذُوا بِالْأَعْنَاقِ - النسائي "നിങ്ങൾ നിങ്ങളുടെ സ്വഫുകൾ ചേർന്ന് നിൽക്കൂ,അവക്കിടയിൽ അടുത്ത് നിൽക്കൂ, കഴുത്തുകൾ നേരെയാക്കൂ" നസാഈ أَقِيمُوا الصُّفُوفَ وَحَاذُوا بَينَ المنَاكِب، وسُدُّوا الخَلَلَ، وَلِينُوا بِأَيْدِي إِخْوَانِكُمْ، وَلا تَذَرُوا فَرُجَاتٍ للشيْطانِ، ومَنْ وصَلَ صَفًّا وَصَلَهُ اللَّه، وَمَنْ قَطَعَ صَفًّا قَطَعهُ اللَّه - أبو داود "നിങ്ങൾ സ്വഫുകൾ നേരെയാക്കുക. ചുമലുകൾക്കിടയിൽ നേരെയാക്കുക. വിടവുകൾ നികത്തൂ. നിങ്ങളുടെ സഹോദരന്മാരുടെ കൈകളോട് മൃദുവായി ഇടപെടൂ. പിശാചിന് (കയറിവരാൻ) നിങ്ങൾ വിടവുകൾ വിട്ടേക്കരുത്. ആരെങ്കിലും സ്വഫ് ചേർത്തിയാൽ അല്ലാഹു അവനുമായി ചേർക്കും, ആരെക്കിലും സ്വഫ് മുറിച്ചാൽ അല്ലാഹു അവനുമായി ബന്ധം മുറിക്കും" അബൂ ദാവൂദ് لَّقَدۡ كَانَ لَكُمۡ فِی رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةࣱ لِّمَن كَانَ یَرۡجُوا۟ ٱللَّهَ وَٱلۡیَوۡمَ ٱلۡـَٔاخِرَ وَذَكَرَ ٱللَّهَ كَثِیرࣰا (الأحزاب-٢١) "തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ റസൂലിൽ ഉത്തമ മാതൃകയുണ്ട്. അതായത് അല്ലാഹുവിനെയും അന്ത്യദിനത്തേയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും അല്ലാഹുവിനെ കൂടുതലായി ഓർത്തു കൊണ്ടിരിക്കുകയും ചെയ്യുന്നവർക്ക്" അഹ്സാബ് -21
ജമാഅത് നമസ്കാരത്തിൽ വിത്യസ്ത പദാവലികളിലൂടെ, കൂടെ നമസ്കരിക്കുന്നവരുടെ സ്വഫുകൾ നേരെയാക്കാനും അടുത്ത് നിൽക്കാനും കൽപ്പിക്കുന്ന റസൂലിന്റെ ചര്യയിൽ നമുക്ക് മാതൃകയില്ലേ ? - ബഷീർ പുത്തൂർ
0 Comments
"ഞാൻ" "എന്റേത്" "എന്നിൽ നിന്നുള്ളത്" തുടങ്ങിയവയിലുള്ള അതിരുകവിയലിനെ എല്ലാവരും നന്നായി സൂക്ഷിക്കട്ടെ. കാരണം, നിശ്ചയമായും ഈ മൂന്ന് പദങ്ങൾ കൊണ്ടാണ് ഖാറൂനും ഫിർഔനം ഇബ്ലീസും പരീക്ഷിക്കപ്പെട്ടത്. ഇബ്ലീസ് (ഞാൻ അവനെക്കാൾ ഉത്തമനാണ്) എന്നത് കൊണ്ടാണ്. ഫിർഔൻ,(ഈജിപ്തിന്റെ ആധിപത്യം എനിക്കാണ് - സുഖ്റുഫ് 51) എന്നത് കൊണ്ടും, ഖാറൂൻ (എന്റെ പക്കലുള്ള ഇൽമിന്റെ അടിസ്ഥാനത്തിലാണ് എനിക്കത് നൽകപ്പെട്ടത് - ഖസസ് 78). ഒരു അടിമയുടെ വാക്കിൽ "ഞാൻ" എന്ന പദം ഏറ്റവും മനോഹരമായി ഉപയോഗിക്കപ്പെട്ടത്: പാപിയും വീഴ്ചകൾ സംഭവിച്ചവനും പശ്ചാത്തപിക്കുന്നവനും തെറ്റുകൾ ഏറ്റു പറയുന്നവനുമായ "ഞാൻ" എന്നത് പോലെയുള്ളവ യിലാണ്. "എന്റേത്" എന്നത്, പാപം എന്റേതാണ്, കുറ്റം എന്റേതാണ്, നിന്ദ്യത എന്റേതാണ്, ആവശ്യവും പതിത്വവും എന്റേതാണ് എന്നതിലും, "എന്നിൽ നിന്നുള്ളത്" എന്നത്, "ഗൗരവത്തിലും തമാശയായും, അബദ്ധത്തിലും, മനപ്പൂർവ്വമായും ഉള്ളതെല്ലാം നീയെനിക്ക് പൊറുത്തു തരേണമേ" "അതെല്ലാം എന്നിൽ നിന്നുള്ളതാണ്" എന്നതിലുമാണ്" (ഇബ്നുൽ ഖയ്യിം റഹിമഹുള്ള -സാദുൽ മആദ് -435/2) - ബഷീർ പുത്തൂർ قال ابن القيم رحمه الله : وليحذر كل الحذر من طغيان " أنا " " ولي "، " وعندي "، فإن هذه الألفاظ الثلاثة ابتلي بها إبليس وفرعون، وقارون، (فانا خير منه) لإبليس، و {لي ملك مصر) [الزخرف: ٥۱] لفرعون، و {إنما أوتيته على علم عندي} [القصص: ٧٨] لقارون. وأحسن ما وضعت " أنا " في قول العبد: أنا العبد المذنب، المخطئ، المستغفر، المعترف ونحوه."ولي "، في قوله: لي الذنب، ولي الجرم، ولي المسكنة، ولي الفقر والذل: " وعندي" فى قوله:" اغفر لي جدي، وهزلي، وخطني، وعمدي، وكل ذالك عندي" زاد المعاد ٢/٤٣٥ |
IslamBooks.inBooks and Articles on Islam, correct and pure. Archives
November 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2023. IslamBooks.in - All Rights Reserved.
|