ഥാബിത് ബിൻ ഖുർറഃ رحمه الله പറയുന്നു: ശരീരത്തിന്റെ ആശ്വാസം ഭക്ഷണം കുറക്കുന്നതിലാണ്. ആത്മാവിന്റെ ആശ്വാസം പാപങ്ങൾ കുറക്കുന്നതിലാണ്. നാവിന്റെ ആശ്വാസം സംസാരം കുറക്കുന്നതിലാണ്. [ഇബ്‌നുൽ ഖയ്യിം رحمه الله സാദുൽ മആദിൽ ഉദ്ധരിച്ചത്] - അബൂ തൈമിയ്യ ഹനീഫ് وَقَالَ ثَابِتُ بْنُ قُرَّةَ: رَاحَةُ الْجِسْمِ فِي قِلَّةِ الطَّعَامِ وَرَاحَةُ الرُّوحِ فِي قِلَّةِ الْآثَامِ، وَرَاحَةُ اللِّسَانِ فِي قِلَّةِ الْكَلَامِ.
ابن القيم في زاد المعاد
0 Comments
മുഹമ്മദ് ബിൻ സീരീൻ رحمه الله പറയുന്നു: അല്ലാഹു تعالى ഒരു അടിയന് നന്മയുദ്ദേശിച്ചാൽ അവന്റെ ഹൃദയത്തിൽ നിന്നു തന്നെ ഒരു ഉപദേശിയെ നിശ്ചയിച്ചുകൊടുക്കും; അവനോട് നന്മകൽപ്പിക്കുന്ന, തിന്മവിലക്കുന്ന. (അബൂ നുഐം ഹിൽയയിൽ ഉദ്ധരിച്ചത്) - അബൂ തൈമിയ്യ ഹനീഫ് عَنِ ابْنِ سِيرِينَ قَالَ: إِذَا أَرَادَ اللّٰهُ تَعَالَى بِعَبْدٍ خَيْرًا جَعَلَ لَهُ وَاعِظًا مِنْ قَلْبِهِ يَأْمُرُهُ وَيَنْهَاهُ
(الحلية لأبي نعيم) وقال أيوب السختياني : إن من سعادة الحدث والأعجمي أن يوفقهما الله عز وجل لعالم من أهل السنة അയ്യുബ് സഖ്തിയാനി പറയുന്നു: "ഒരു സാധാരണക്കാരന്‍റെ സൌഭാഗ്യമാണ് അഹ്ലുസുന്നതില്‍ പെട്ട ഒരു ആലിമുമായി സന്ധിക്കുകയെന്നത്" • • • • • • • وقال ابن شوذب : إن من نعمة الله على الشاب إذا تنسك أن يؤاخي صاحب سنة يحمله عليها ഇബ്ന്‍ ഷൌദബ് പറയുന്നു: " ഒരു ചെറുപ്പക്കാരന്‍ നേര്മാര്‍ഗതിലായിക്കഴിഞ്ഞാല്‍, കൂടെ നടക്കാന്‍ സുന്നത് അനുസരിച്ച് ജീവിക്കുന്ന ഒരാളെ സഹോദരനായി ലഭിക്കുകയെന്നത് അല്ലാഹുവിന്‍റെ അനുഗ്രത്തില്‍ പെട്ടതാണ്. • • • • • • • وقال الإمام الأوزاعي : ندور مع السنة حيث دارت. وقال: خمس كان عليهن أصحاب رسول الله صلى الله عليه وسلم والتابعون بإحسان: لزوم الجماعة، واتباع السنة، وعمارة المساجد، وتلاوة القرآن، والجهاد في سبيل الله عز وجل ഇമാം ഔസായി പറയുന്നു: " സുന്നത്തിന്‍റെ വഴിയിലാണ് ഞങ്ങള്‍ നടക്കുന്നത്. നബിയുടെ സ്വഹാബത്തും അവരെ നന്മയില്‍ പിന്തുടര്‍ന്ന താബി-ഉകളും അഞ്ചു കാര്യങ്ങളില്‍ (ജാഗ്രത പുലര്‍ത്തിയിരുന്നു) ജമാ-അയെ അവലംബിക്കല്‍ (മുസ്ലിം ഭരണാധികാരികളെ അനുസരിച്ച് കൊണ്ട് ജീവിക്കല്‍) സുന്നത്ത് പിന്‍പറ്റല്‍ , പള്ളികളില്‍ നിരതമാകല്‍, ഖുര്‍ആന്‍ പാരായണം, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യല്‍. " • • • • • • • وقال أيوب السختياني : إذا حدثت الرجل بسنة فقال: دعنا منها وأنبئنا عن القرآن فاعلم أنه ضال അയ്യുബ് സഖ്തിയാനി പറയുന്നു: "നീ ഒരാളോട് ഒരു സുന്നത്തിനെക്കുറിച്ച് പറഞ്ഞിട്ട്, അത് വിടു, ഖുരാനിനെക്കുറിച്ചു പറയു എന്ന് പറയുന്നുവെങ്കില്‍, അയാള്‍ പിഴച്ചവന്‍ ആണെന്ന് അറിഞ്ഞു കൊള്ളുക" • • • • • • • وقال مكحول : القرآن أحوج إلى السنة من السنة إلى القرآن؛ لأنها مبينة ومفسرة له മക്ഹുല്‍ പറയുന്നു " സുന്നത്ത്, ഖുരാനിലേക്ക് ഉള്ളതിനേക്കാള്‍ അധികം ഖുര്‍ആന്‍ സുന്നതിലേക്ക് ആവശ്യമായിരിക്കുന്നു , കാരണം സുന്നത്, ഖുര്‍ആനിന്‍റ വിശദീകരണവും വ്യാഖ്യാനവുമാണ്." • • • • • • • وقال أبو عبيد القاسم بن سلام : المتبع للسنة كالقابض على الجمر، وهو اليوم عندي أفضل من ضرب السيف في سبيل الله عز وجل. يعني: أن اتباع السنة في عصره أفضل من الجهاد في سبيل الله عز وجل അബു ഉബൈദ് ഖാസിം ബിന്‍ സല്ലാം പറയുന്നു " സുന്നത്ത് അവലംബിച്ചവന്‍, തീക്കട്ട കയ്യില്‍ പിടിച്ചവനെപ്പോലെയാണ്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വാളു കൊണ്ട് യുദ്ധം ചെയ്യുന്നവനെക്കാള്‍ ശ്രേഷ്ടനാണ് ഇന്ന് എനിക്കവന്‍. അതായത് , അദ്ധേഹത്തിന്‍റെ കാലത്ത്, സുന്നത്ത് അനുസരിച്ച് ജീവിക്കുന്നവന്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവനെക്കാള്‍ ഉത്തമന്‍ ആണെന്ന്. ! قال الألباني : هذا في زمانه، فماذا يقال في زماننا نحن؟ അല്‍ബാനി പറഞ്ഞു " ഇത് അക്കാലത്താണെങ്കില്‍, എന്താണിക്കാലത്ത് പറയുക? • • • • • • • وقال ابن عمر : لا يزالون على الطريق ما اتبعوا الأثر
ഇബ്ന്‍ ഉമര്‍ رضي الله عنه പറയുന്നു " അവര്‍ أثر പിന്‍പറ്റുന്ന കാലത്തോളം നന്മയില്‍ തന്നെയായിരിക്കും • • • • • • • قال الإمام الزهري : الاعتصام بالسنة نجاة ഇമാം സുഹരി പറയുന്നു " സുന്നത്തിനെ അവലംബിക്കല്‍ രക്ഷയാണ്. " • • • • • • • وقال سعيد بن جبير : لا يقبل قول إلا بعمل، ولا يقبل عمل إلا بقول، ولا يقبل قول وعمل إلا بنية، ولا يقبل قول وعمل ونية إلا بموافقة للسنة സയീദ് ബിന്‍ ജുബൈര്‍ പറയുന്നു " ഒരു വാക്കും അമലോട് കുടിയല്ലാതെ സ്വീകരിക്കപ്പെടുകയില്ല, ഒരു അമലും വാക്കോടു കുടിയല്ലാതെ സ്വീകരിക്കപ്പെടുകയില്ല. ഒരു വാക്കോ അമലോ നിയ്യത്തോട് കുടിയല്ലാതെ സ്വീകരിക്കപ്പെടുകയില്ല.ഒരു വാക്കോ അമലോ നിയ്യത്തോ സുന്നതുമായി പൊരുത്തപ്പെ ട്ടാലല്ലാതെ സ്വീകരിക്കപ്പെടുകയില്ല. • • • • • • • وقال يونس بن عبيد: أصبح من عرف السنة غريباً، وأغرب منه الذي يعمل بها യുനുസ് ബിന്‍ ഉബൈദ് പറയുന്നു " സുന്നത് അറിയുന്നവര്‍ ഇന്ന് അപരിചിതരാണ് , എന്നാല്‍ അതിനനുസരിച്ച് അമല്‍ ചെയ്യുന്നവര്‍ അതിനേക്കാള്‍ അപരിചിതരും. • • • • • • • وقال يونس بن عبيد أيضاً وهو تلميذ الحسن البصري : ليس شيء أغرب من السنة، وأغرب منها من يعرفها ഹസനുല്‍ ബസരിയുടെ ശിഷ്യനായ യുനുസ് ബിന്‍ ഉബൈദ് വീണ്ടും പറയുന്നു " സുന്നതിനേക്കാള്‍ അപരിചിതമായി മറ്റൊന്നില്ല, എന്നാല്‍ അതിനെ അറിയുന്നവര്‍ അതിനേക്കാള്‍ അപരിചിതരാണ്. " • • • • • • • അബ്ദുള്ളാഹിബിന് മസ്ഊദു റദിയള്ളാഹു അൻഹു പറഞ്ഞു " ബിദ്അത്തിൽ ഇജ്തിഹാദു നടത്തുന്നതിനേക്കാൾ ഉചിതം, സുന്നത്തിൽ അടിയുറച്ചു നിൽക്കലാണ്" - ഇഅത്വിസ്വാം- ഇമാം ഷാത്വിബി - ബഷീർ പുത്തൂർ
നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു "ആരെങ്കിലും എന്റെ സ്വഹാബതിനെ ആക്ഷേപിച്ചാല്‍ അവന്റെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാവും" قال النبي صلى الله عليه وسلم : ( من سب أصحابي فعليه لعنة الله ) ( لم الدر المنثور / جمع الشيخ جمال الحارثي ) • • • • • • • അവാം ഇബ്ന്‍ ഹുശബ് റഹിമഹുള്ള പറഞ്ഞു"നിങ്ങള്‍ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അനുചരന്മാരുടെ സുകൃതങ്ങള്‍ പറയൂ , ജനഹൃദയങ്ങളില്‍ അവരോടു ഇണക്കമുണ്ടാവട്ടെ , അവരുടെ ദോഷങ്ങള്‍ പരയാതിരിക്കു , ജനങ്ങള്‍ അവരെ വെറുക്കാതിരിക്കട്ടെ " قال العوام بن حوشب - رحمه الله - : (( أذكروا محاسن أصحاب محمد عليه السلام تأتلف عليهم قلوب الناس، ولا تذكروا مساويهم فتحرشوا الناس عليهم )). ( لم الدر المنثور / جمع الشيخ جمال الحارثي ) • • • • • • • അബ്ദുല്ലാഹിബിന്‍ അബ്ബാസ് റദിയല്ലാഹു അന്ഹുമാ :ഹവയുടെ ആളുകളുമായി നിങ്ങള്‍ കൂടിയിരിക്കരുത് , കാരണം അവരുമായുള്ള കൂ ദിയിരുത്തം ഹൃദയങ്ങളില്‍ രോഗമുണ്ടാക്കും" قال عبدالله بن عباس - رضي الله عنهما -: (( لا تجالس أهل الأهواء فإن مجالستهم ممرضة للقلوب )) . ( لم الدر المنثور / جمع الشيخ جمال الحارثي ) • • • • • • • ഇബ്രാഹീം അന്നഖ-ഇ റഹിമാഹുല്ലാ : ഹവയുടെ ആളുകളോട് നിങ്ങള്‍ കുടിയിരിക്കരുത്. നിങ്ങളുടെ ഹൃദയങ്ങള്‍ പരിത്യജിക്കപ്പെടുമെന്നു ഞാന്‍ ഭയപ്പെടുന്നു" قال إبراهيم النخعي - رحمه الله - : (( لا تجالسوا أصحاب الأهواء، فإني أخاف أن ترتد قلوبكم )) ( لم الدر المنثور / جمع الشيخ جمال الحارثي ) • • • • • • • - ബഷീർ പുത്തൂർ
قال عبدالله بن عبـاس - رضي الله عنهما – عليكـم بالاستقامـة والأثر، وإياكم والبدع ( لم الدر المنثور / جمع الشيخ جمال الحارثي ) അബ്ദുല്ലാഹി ബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു പറയുന്നു "നിങ്ങള്‍ നേരായ മാര്‍ഗതെയും അതറിനെയും അവലംബിക്കണം. ബിദ്അതുകളെ നിങ്ങള്‍ കരുതിക്കൊള്ളുക" • • • • • • • قال الإمـام أحمـد – رحمه الله - (( إياكم أن تكتبوا عن أحد من أصحاب الأهواء قليلاً ولا كثيراً، عليكم بأصحاب الآثار والسنن)) ( لم الدر المنثور / جمع الشيخ جمال الحارثي ) ഇമാം അഹ്മദ് രഹ്മതുല്ലാഹി അലൈഹി പറയുന്നു " ഹവയുടെ ആളുകളില്‍ നിന്ന് നിങ്ങള്‍ കുറച്ചോ കുടുതലോ രേഖപ്പെടുത്തുന്നതില്‍ നിന്ന് നിങ്ങള്‍ സുക്ഷിക്കണം. നിങ്ങള്‍ സ്വീകരിക്കേണ്ടത് സുന്നത്തിന്റെയും അതരിന്റെയും ആളുകളില്‍ നിന്നാണ് • • • • • • • قال إبراهيـم الحربي – رحمه الله -: (( ينبغي للرجل إذا سمع شيئاً من آداب النبي صلى الله عليه وسلم أن يتمسك به )) ഇബ്രാഹിംഅല ഹര്ബി പറയുന്നു "നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ ആദാബില്‍ നിന്ന് ആരെങ്കിലും വല്ലതും കേട്ടാല്‍ ,അത് അവലംബിക്കല്‍ അയാള്‍ക്ക് അനിവാര്യമാണ് • • • • • • • قال صلى الله عليه وسلم : ( من خرج من الطاعـة وفارق الجماعـة مات ميتـة جاهلية ) ( لم الدر المنثور / الشيخ جمال الحارثي ) നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു " ആരാണോ ( മുസ്ലിം ഭാരണാധികാരിയോടുള്ള ) അനുസരണ പ്രതിജ്ഞയില്‍ നിന്ന് പുറത്തു പോവുകയും "അല്‍-ജമാ-അ"യെ വിട്ടൊഴിയുകയും ചെയ്തത് അവന്‍, ജാഹിലീ മരണമാണ് വരിച്ചത്. • • • • • • • - ബഷീർ പുത്തൂർ
|
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|