ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു : മുത്തഖീങ്ങളാകാൻ അവരിൽ ഒരു തെറ്റും സംഭവിക്കരുതെന്നോ തെറ്റു കുറ്റങ്ങളിൽ നിന്നും സുരക്ഷിതരാകണമെന്നോ നിബന്ധനയൊന്നും ഇല്ല. അങ്ങനെയായിരുന്നു കാര്യമെങ്കിൽ ഈ സമുദായത്തിൽ ഒരു മുത്തഖിയും ഉണ്ടാകുമായിരുന്നില്ല. എന്നാൽ ആരാണോ തന്റെ പാപങ്ങങ്ങളിൽ നിന്നും പശ്ചാത്തപിച്ച് മടങ്ങുകയും തിന്മകൾ മായ്ച്ചു കളയുന്ന നന്മകളില് ഏർപ്പെടുകയും ചെയ്യുന്നത് അവൻ മുത്തഖീങ്ങളിൽ ഉൾപ്പെടുന്നതാണ്. [മിൻഹാജുസ്സുന്ന:7/82] - അബൂ സ്വലാഹ് അബ്ദുൽ കരീം അമാനി قال شيخ الإسلام ابن تيمية رحمه الله
ليس من شرط المُتقِين ونحوهم أن لا يقع منهم ذنب ، ولا أن يكونوا معصومين من الخطأ والذنوب؛ فإن هذا لو كان كذلك لم يكن في الأمة مُتَّقٍ بل من تاب من ذنوبه دخل في المُتقِين ، ومن فعل ما يُكفِّر سيئاته دخل في المُتَّقِين [ منهاج السنة | (٨٢/٧) ]
0 Comments
ഇമാം മാലിക് റഹിമഹുള്ളാ പറയുന്നു: "ഒരു മനുഷ്യൻ ഭൂമി നിറയെ പാപവുമായി അള്ളാഹുവിനെ കണ്ടു മുട്ടിയാലും, സുന്നത്തോട് കൂടിയാണ് അള്ളാഹുവിനെ അവൻ കണ്ടു മുട്ടുന്നതെങ്കിൽ, അവൻ നബിമാരുടെയും സ്വാലിഹീങ്ങളുടെയും സ്വിദ്ദീഖീങ്ങളുടെയും ശുഹദാക്കളുടെയും കൂടെ സ്വർഗത്തിൽ ആയിരിക്കും, അവർ സഹവാസത്തിന് നല്ലവരാണ്. (ദമ്മുൽ കലാമി വ അഹ് ലിഹി - 5/76-77) - ബഷീർ പൂത്തർ قَالَ مَالِكُ بْنُ أَنَسٍ : " لَوْ لَقِيَ اللَّهَ رَجُلٌ بِمِلْءِ الْأَرْضِ ذُنُوبًا ، ثِمَّ لَقِيَ اللَّهَ بِالسُّنَّةِ ، لَكَانَ فِي الْجَنَّةِ مَعَ النَّبِيِّينَ وَالصِّدِيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ، وَحَسُنَ أُولَئِكَ رَفِيقًا " .(ذم الكلام و أهله)
അബ്ദുല്ലാഹ് ഇബ്നു മസ്ഔദ് رضي الله عنه നിവേദനം: സത്യവിശ്വാസി ( مؤمن ) തന്റെ പാപത്തെ കാണുന്നത് തന്റെ മീതെ വീഴാൻ പോകുന്ന പാറപോലയാണ്, മുനാഫിഖ് തന്റെ പാപത്തെ കാണുന്നത് തന്റെ മൂക്കിൽ വന്നിരുന്ന് പാറി പോയ ഈച്ചയെ പോലെയുമാണ്. (മുസ്വന്നഫ് ഇബ്ൻ അബീശൈബ 7/104) - അബൂ സ്വലാഹ് അബ്ദുൽ കരീം അമാനി المؤمن يرى ذنبه كأنه صخره يخاف أن تقع عليه والمنافق يرى ذنبه كذباب وقع على أنفه فطار فذهب
- عبد الله بن مسعود - مصنف ابن أبي شيبة ٧ - ١٠٤ ഇത് ഗൗരവതരമായ പരീക്ഷണമാകുന്നു, ഗൗരവമായ തെറ്റുമാകുന്നു, മുസ്ലിംകളിൽ ധാരാളം പേർ അതിൽ അകപ്പെട്ടിരിക്കുന്നു. നാം അതിൽ നിന്നും അല്ലാഹുവിനോട് രക്ഷതേടുന്നു. ചില വ്യക്തികൾ തന്റെ ഭൗതിക ആവശ്യങ്ങൾക്കും സൃഷ്ടികളോടുള്ള കടമകൾ നിർവ്വഹിക്കുന്നതിനും എഴുന്നേൽക്കുന്നു, അവൻ അല്ലാഹുവിനോടുള്ള കടമ നിർവ്വഹിക്കാൻ എഴുന്നേൽക്കുന്നുമില്ല. ഇതു പോലുള്ളവർ ഇത് ബോധപൂർവ്വം ചെയ്യുന്നപക്ഷം ഉലമാക്കളുടെ قول കളിൽ ഏറ്റവും സ്വഹീഹായ قول അത് ഇസ്ലാമിൽ നിന്നു പുറത്താകുന്ന പ്രവർത്തിയാണ്. കാരണം അവൻ നമസ്കാരത്തെ അതിന്റെ സമയത്ത് ഉപേക്ഷിക്കുകയാണ് ചെയ്തത്. റസൂൽ ﷺ പറഞ്ഞിട്ടുണ്ട്: “ഒരു മനുഷ്യനും കുഫ്റിനും ശിർക്കിനു ഇടക്കുള്ള വ്യത്യാസം നമസ്കാരം ഉപേക്ഷിക്കലാകുന്നു “ [മുസ്ലിം] (ഇബ്നു ബാസ് رحمه الله യുടെ മജ്മൂഅ് ഫതാവാ 29/181) - അബൂ സ്വാലാഹ് അബ്ദുൽ കരീം അമാനി حكم تأخير صلاة الفجر لغير عذر
هذه بلية عظيمة، ومنكر عظيم وقع فيه كثير من المسلمين نعوذ بالله من ذلك، يقوم الشخص لحاجته الدنيوية ولحق المخلوق ولا يقوم لحق الله تعالى، ومثل هذا إذا تعمد هذا العمل يكون ردة عن الإسلام في أصح قولي العلماء؛ لأنه تعمد ترك الصلاة في وقتها، وقد قال الرسول ﷺ: بين الرجل وبين الكفر والشرك ترك الصلاة رواه مسلم مجموع الفتاوى ومقالات الشيخ ابن باز (١٨١/٢٩) ഇബ്നു ഹജർ رحمه الله പറഞ്ഞു : സലഫുകളിൽ ഒരാളോട് നന്മയായ കാര്യങ്ങൾ ഭാരമുള്ളതും തിന്മകൾ ഭാരമില്ലാകാനും കാരണമെന്തെന്ന് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു : നന്മകളുടെ കൈപ്പ് സന്നിതമായതും അവയുടെ മാധുര്യം അപ്രത്യക്ഷവുമാണ് അതിനാൽ അത് ഭാരമുള്ളതായി . അതു കാരണം അവ ഉപേക്ഷിക്കാൻ നിന്നെ പ്രേരിപ്പിക്കരുത്. തിന്മയാകട്ടെ അതിന്റെ മധുരം സന്നിഹിതവും കൈപ്പ് അപ്രത്യക്ഷവുമാണ്, അത്കൊണ്ട് അതിന്റെ ഭാരമില്ലായ്മ അത് ചെയ്യാൻ നിന്നെ പ്രേരിപ്പിക്കരുത്. (ഫത്ഹുൽബാരി 13/614) - അബൂ സ്വലാഹ് അബ്ദുൽ കരീം അമാനി قال ابن حجر رحمه الله
وقد سئل بعض السلف عن سبب ثقل الحسنة ، وخفة السيئة ؛ فقال : لأن الحسنة : حضَرتْ مرارتها و غابت حلاوتها فثقُلَت ؛ فلا يحملنّك ثقلها على تركها و السّيّئة : حضرت حلاوتها و غابت مرارتُها فلذلك خفت ؛ فلا يحملنّك خفتها على ارتكابها فتح الباري :(614/13) ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറയുന്നു:- "പാപത്തിന്റെ ശിക്ഷ, ശറഇയ്യായ നിലക്കോ ഖദരിയായ നിലക്കോ വ്യത്യസ്തമാവും. ഒന്നുകിൽ അവ ഹൃദയത്തിലോ അതല്ലെങ്കിൽ ശരീരത്തിലോ അതല്ലെങ്കിൽ അത് രണ്ടിലുമോ ആകാം. മരണശേഷം ബർസഖിയായ ജീവിതത്തിലോ ശരീരങ്ങൾ മടങ്ങി വരുന്ന ദിവസത്തിലോ ആകാം. അപ്പോൾ പാപം ശിക്ഷയിൽ നിന്ന് പൂർണ്ണമായി ഒഴിവാകുകയേയില്ല. പക്ഷെ ഒരടിമയുടെ അറിവുകേട് കാരണം ഓരോന്നിലുമുള്ള ശിക്ഷ അവനറിയുന്നില്ലെന്നു മാത്രം. കാരണം അവൻ ലഹരിബാധിതനെപ്പോലെയോ ബുദ്ധി ഭ്രമിച്ചവനെപ്പോലെയോ വേദന അറിയാത്ത നിലക്ക് ഉറങ്ങുന്നവനെപ്പോലെയോ ആണ്. അപ്പോൾ പാപങ്ങളിൽ ശിക്ഷ ആപതിക്കുന്നത് അഗ്നി കരിക്കുന്നത് പോലെയോ ഏതൊരു വസ്തുവും വീണുടയുന്നത് പോലെയോ വെള്ളത്തിൽ മുങ്ങുന്നത് പോലെയോ വിഷം തീണ്ടി ശരീരം കേടാകുന്നത് പോലെയോ പല കാരണങ്ങളാലും ഉണ്ടായിത്തീരുന്ന രോഗങ്ങൾ പോലെയോ ആണ്. ചിലപ്പോൾ പാപവുമായി ചേർന്നു തന്നെ പ്രയാസം വരാം. അതല്ലെങ്കിൽ അൽപം പിന്തിയോ കാലവിളംബത്തോടെയോ ആവാം. രോഗം അതിന്റെ കാരണവുമായി പിന്തി വരുന്നത് പോലെ. ഒരു അടിമക്ക് ഏറ്റവുമധികം അബദ്ധം സംഭവിക്കുന്നത് ഇത്തരം ഘട്ടങ്ങളിലാണ്. അവനൊരു പാപം ചെയ്യും. എന്നാൽ അതിന്റെ ഒരടയാളവും അതിന് പിന്നാലെ അവൻ കാണുകയുമില്ല. പടിപടിയായി അൽപാൽപമായാണ് അവനത് ചെയ്യുന്നത് എന്ന കാര്യം അവനറിയുന്നില്ല. വിഷവും മറ്റു ദോഷകരമായ വസ്തുക്കളും പ്രവർത്തിക്കുന്നത് പോലെ ഒന്നിന് പുറകെ ഒന്നായി (സൂക്ഷ്മമായ നിലക്ക്). അപ്പോൾ ഒരടിമ മരുന്നുകളിലൂടെയോ മനം പിരട്ടലിലുടെയോ ഭക്ഷണനിയന്ത്രണത്തിലൂടെയോ സ്വന്തത്തെ തിരിച്ചു പിടിച്ചാൽ ( അവൻ രക്ഷപ്പെട്ടു) അല്ലെങ്കിൽ അവൻ നാശത്തിലേക്കു കൂപ്പു കുത്തും. അടയാളം നീക്കിക്കളയാൻ കഴിയാത്ത വിധത്തിലുള്ള ഒരു പാപത്തിന്റെ കാര്യമാണിതെങ്കിൽ, ഓരോ ദിവസവും, ഓരോ സമയത്തും പാപത്തിനു മേൽ പാപം ചെയ്യുന്നതിന്റെ അവസ്ഥയെന്താകും ? സഹായം തേടാൻ അല്ലാഹു മാത്രം ! ഇബ്നുൽ ഖയ്യിം റഹിമഹുള്ള [الداء والدواء ١١٦-١١٧] - ബഷീർ പുത്തൂർ عقوبات الذنوب
قال ابن القيم -رحمه الله-: "وَالْمَقْصُودُ أَنَّ عُقُوبَاتِ السَّيِّئَاتِ تَتَنَوَّعُ إِلَى عُقُوبَاتٍ شَرْعِيَّةٍ، وَعُقُوبَاتٍ قَدَرِيَّةٍ، وَهِيَ إِمَّا فِي الْقَلْبِ، وَإِمَّا فِي الْبَدَنِ، وَإِمَّا فِيهِمَا، وَعُقُوبَاتٍ فِي دَارِ الْبَرْزَخِ بَعْدَ الْمَوْتِ، وَعُقُوبَاتٍ يَوْمَ عَوْدِ الْأَجْسَادِ، فَالذَّنْبُ لَا يَخْلُو مِنْ عُقُوبَةٍ أَلْبَتَّةَ، وَلَكِنْ لِجَهْلِ الْعَبْدِ لَا يَشْعُرُ بِمَا فِيهِ مِنَ الْعُقُوبَةِ، لِأَنَّهُ بِمَنْزِلَةِ السَّكْرَانِ وَالْمُخَدَّرِ وَالنَّائِمِ الَّذِي لَا يَشْعُرُ بِالْأَلَمِ، فَتَرَتُّبُ الْعُقُوبَاتِ عَلَى الذُّنُوبِ كَتَرَتُّبِ الْإِحْرَاقِ عَلَى النَّارِ، وَالْكَسْرِ عَلَى الِانْكِسَارِ، وَالْغَرَقِ عَلَى الْمَاءِ، وَفَسَادِ الْبَدَنِ عَلَى السُّمُومِ، وَالْأَمْرَاضِ عَلَى الْأَسْبَابِ الْجَالِبَةِ لَهَا، وَقَدْ تُقَارِنُ الْمَضَرَّةُ الذَّنْبَ وَقَدْ تَتَأَخَّرُ عَنْهُ، إِمَّا يَسِيرًا وَإِمَّا مُدَّةً، كَمَا يَتَأَخَّرُ الْمَرَضُ عَنْ سَبَبِهِ أَنْ يُقَارِنَهُ، وَكَثِيرًا مَا يَقَعُ الْغَلَطُ لِلْعَبْدِ فِي هَذَا الْمَقَامِ وَيُذْنِبُ الذَّنْبَ فَلَا يَرَى أَثَرَهُ عَقِبَهُ، وَلَا يَدْرِي أَنَّهُ يَعْمَلُ عَمَلَهُ عَلَى التَّدْرِيجِ شَيْئًا فَشَيْئًا، كَمَا تَعْمَلُ السُّمُومُ وَالْأَشْيَاءُ الضَّارَّةُ حَذْوَ الْقَذَّةِ بِالْقَذَّةِ، فَإِنْ تَدَارَكَ الْعَبْدُ نَفْسَهُ بِالْأَدْوِيَةِ وَالِاسْتِفْرَاغِ وَالْحِمْيَةِ، وَإِلَّا فَهُوَ صَائِرٌ إِلَى الْهَلَاكِ، هَذَا إِذَا كَانَ ذَنْبًا وَاحِدًا لَمْ يَتَدَارَكْهُ بِمَا يُزِيلُ أَثَرَهُ، فَكَيْفَ بِالذَّنْبِ عَلَى الذَّنْبِ كُلَّ يَوْمٍ وَكُلَّ سَاعَةٍ؟ وَاللهُ الْمُسْتَعَانُ." [الداء والدواء ١١٦-١١٧]
وَمَا كَانَ ٱللَّهُ لِيُعَذِّبَهُمۡ وَأَنتَ فِيهِمۡۚ وَمَا كَانَ ٱللَّهُ مُعَذِّبَهُمۡ وَهُمۡ يَسۡتَغۡفِرُون നബിയേ, താങ്കൾ അവരില് ഉണ്ടായിരിക്കെ, അവരെ ശിക്ഷിക്കുവാന് അള്ളാഹു (ഒരുക്കം) ഇല്ല; അവര് പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നവനല്ല. (സൂറത്തുൽ അൻഫാൽ)
ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു പറയുന്നു : "അവരിൽ രണ്ടു നിർഭയത്വങ്ങൾ ഉണ്ടായിരുന്നു. 1- നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയും, 2-ഇസ്തിഗ്ഫാറും (പശ്ചാത്താപവും). നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ പോയി. ഇസ്തിഗ്ഫാർ ബാക്കിയായി ( തഫ്സീർ ഇബ്നു കഥീർ) - ബശീർ പുത്തൂർ ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ള പറഞ്ഞു : “മുസ്ലിംകൾ ദുർബലരാവുകയും, അവരുടെ ശത്രു അവർക്കു മേൽ വിജയം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, അതവരുടെ പാപങ്ങൾ കൊണ്ടും തെറ്റുകൾ കൊണ്ടുമാണ്” مجموع الفتاوى ٦٤٥/١١ - ബശീർ പുത്തൂർ قال شيخ الإسلام ابن تيميَّة رَحِمَهُ اللَّهُ
"وَإِذَا كَانَ فِي المُسلِمِينَ ضعف وكَانَ عَدُوَّهُم مُسْتَظْهِرًا عَلَيْهِم كَانَ ذلِكَ بِسَبَبٍ ذُنُوبِهِم وخطَايَاهُم" مَجمُوع الفَتَاوَى (١١ / ٦٤٥) ഭരണാധികാരികളുടെ അക്രമത്തിൽ നിന്നും മോചനം ലഭിക്കാൻ, മുസ്ലിംകൾ അവരുടെ റബ്ബിലേക്കു പശ്ചാത്തപിച്ചു മടങ്ങുകയും, അവരുടെ വിശ്വാസം ശെരിയാക്കുകയും സ്വജീവിതത്തിലും കുടുംബത്തിലും ശെരിയായ ഇസ്ലാമിക ശിക്ഷണം വളർത്തിയെടുക്കുകയും ചെയ്യുകയാണ് വേണ്ടത്. ( ഷെയ്ഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ - അഖീദത്തുതഹാവിയ്യ)
- ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|