IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

ഇസ്തിആനഃ അഥവാ സഹായാർത്ഥന

11/6/2025

0 Comments

 
Picture
Download Poster
അല്ലാഹുവിനെ മാത്രം ആശ്രയിക്കുക. ആശ്രയമരുളാൻ ആത്യന്തികമായി അവൻ മാത്രമേയുള്ളു. മറ്റെല്ലാം അവൻ നിശ്ചയിച്ച ഉപകരണങ്ങൾ മാത്രം. അതിനാൽ എല്ലാം അവനിൽ ഭരമേൽപിക്കുക. ഏത് ചെറുതും വലുതുമായ കാര്യസാധ്യത്തിനു വേണ്ടിയും അവനിലേക്ക് മാത്രം തിരിയുക. ഉപാധികളിലേക്കും ഉപകരണങ്ങളിലേക്കും മനസ്സ് പായാതിരിക്കുക. അവനോട് മാത്രം സാഹായാർത്ഥന നടത്തുക. ആത്യന്തികമായി സഹായം നൽകാൻ അവനു മാത്രമേ കഴിയൂ. മറ്റാരോടും സഹായം തേടാതിരിക്കുക. മനസ്സിന്റെ ഭാവങ്ങളിൽ, മിഴിയുടെ ചലനങ്ങളിൽ, നാവിന്റെ ഇടർച്ചകളിൽ സദാ അല്ലാഹുവിനോടുള്ള ഈ ആശ്രിതത്വവും സഹായാർത്ഥനയും നിറയുക. താൻ സ്വയംപര്യാപ്‌തനല്ല, അല്ലാഹുവിനെ ആശ്രയിക്കാതെ ഒരു നിമിഷാർദ്ധം പോലും തനിക്ക് നിലനിൽപില്ല എന്ന ബോധ്യത്തിൽ സദാ അവനോട് കേഴുക. ഇതാണ് സഹായാർത്ഥന (استعانة) യുടെ പൊരുൾ.

~ ഖുർആൻ വിവരണം രണ്ടാം വാള്യത്തിൽ നിന്ന്
0 Comments

ഞാൻ പോവുകയാണ്, എന്റെ റബ്ബിന്റെയടുക്കലേക്ക്

4/1/2025

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
بسم الله الرحمن الرحيم
​
وَقَالَ إِنِّی ذَاهِبٌ إِلَىٰ رَبِّی سَیَهۡدِینِ (الصافات ٩٩)
​
“അദ്ദേഹം പറഞ്ഞു: ഞാൻ പോവുകയാണ്, എന്റെ റബ്ബിന്റെയടുക്കലേക്ക്. അവൻ എനിക്ക് വഴികാട്ടും.” (സ്വാഫ്ഫാത്ത് 99)
 
ശിർക്കും അതിന്റെ ആളുകളെയും വെടിഞ്ഞ് തൗഹീദിലേക്ക്...
 
കുഫ്‌റും നിഫാഖും രിയാഉം വെടിഞ്ഞ് ഇഖ്‌ലാസ്വിലേക്ക്...
 
ബിദ്അത്തുകളെയും അതിന്റെ അനുയായികളെയും വെടിഞ്ഞ് സുന്നത്തിലേക്ക്...
 
എല്ലാ ധിക്കാരങ്ങളും വെടിഞ്ഞ് പുണ്യത്തിലേക്ക്...
 
ഖതാദഃ رحمه الله  പറയുന്നു:

وَقَالَ إِنِّي ذَاهِبٌ إِلَى رَبِّي سَيَهْدِينِ : ذاهب بعمله وقلبه ونيته [جامع البيان]

​എന്റെ കർമ്മങ്ങളുമായി, ഹൃദയവുമായി, ഉദ്ദേശ്യലക്ഷ്യവുമായി (ഞാൻ പോവുകയാണ്, എന്റെ റബ്ബിന്റെയടുക്കലേക്ക്. അവൻ എനിക്ക് വഴി കാട്ടും.)
[ഇബ്‌നു ജരീർ ജാമിഉൽ ബയാനിൽ ഉദ്ധരിച്ചത്]
 
ഇബ്‌നു ജരീർ رحمه الله  പറയുന്നു:

وقوله ﴿سَيَهْدِينِ﴾ يقول: سيثبتني على الهدى الذي أبصرته، ويعيننى عليه [جامع البيان]
 
(അവൻ എനിക്ക് വഴികാട്ടും) എന്നു പറഞ്ഞതിന്റെ അർത്ഥം: ഞാൻ തെളിഞ്ഞുകണ്ടുൾക്കൊണ്ട സൽപാന്ഥാവിൽ അവനെനിക്ക് സ്ഥൈര്യം നൽകുകയും, അതിൽ ഉറച്ചുനിൽക്കാൻ എന്നെ സഹായിക്കുകയും ചെയ്യും.
[ഇബ്‌നു ജരീർ ജാമിഉൽ ബയാനിൽ വിവരിച്ചത്]
 
— അബൂ തൈമിയ്യ ഹനീഫ് ബാവ
04 റജബ് 1446 / 04 ജനുവരി 2025
0 Comments

അരുത് കൂട്ടരേ, ഇത് ജിന്നുസേവയാണ് !

26/7/2023

0 Comments

 
അടുത്ത ശനിയാഴ്ച, ഇൻശാ അല്ലാഹ്, ബുക്ക് പ്രകാശനം ചെയ്യാനുദ്ദേശിക്കുന്നു. ബുക്കിന്റെ ഡിജിറ്റൽ പതിപ്പ് അന്ന് മുതൽ ഗ്രൂപ്പിൽ ലഭ്യമായിരിക്കും.
 
“മനുഷ്യരുടെ കഴിവിൽപെട്ട കാര്യങ്ങൾ അവരോട് ചോദിക്കുന്നതു പോലെയാണ് ജിന്നുകളുടെ കഴിവിൽപെട്ട കാര്യം അവരോട് ചോദിക്കുന്നത്. അത് അനുവദനീയമാണ്. അത് അഭൗതികമായ മാർഗ്ഗത്തിലുള്ള ചോദ്യമല്ലാത്തതിനാൽ ശിർക്കല്ല.”
 
ഇങ്ങനെ ഒരു വാദഗതി സമൂഹത്തിൽ നിലനിൽക്കുന്നു. ഇത് പ്രചരിപ്പിക്കുന്നവരുണ്ട്. അത് ശരിയാണെന്ന് അംഗീരിക്കുന്നവരുണ്ട്. അതിനു നേരെ കുറ്റകരമായ മൗനം പാലിക്കുന്നവരുണ്ട്. അത് തെറ്റാണെന്ന് അറിയാമെങ്കിലും ഫലപ്രദമായി ഖണ്ഡിക്കാൻ കഴിയാത്തവരുണ്ട്.
 
ഇരുട്ടിന്റെ വൈതാളികർക്ക് പാമരജനങ്ങളെ എളുപ്പത്തിൽ ആശയക്കുഴപ്പത്തിലാക്കാൻ കഴിയുന്ന വിഷയം. ജിന്നുകളോടുള്ള ചോദ്യം മനുഷ്യരോടുള്ള ചോദ്യം പോലെയല്ലേ? അൽപം താർക്കികമായി സംസാരിച്ചാൽ, ശക്തമായ ഭാഷയിൽ സംശയമുന്നയിച്ചാൽ കൃത്യമായി മറുപടി പറയാൻ കഴിയാതെ പോകുന്ന ഇടത്തരം പണ്ഡിതന്മാർ പോലുമുണ്ട്. ആകയാൽ, ഇത് സംബന്ധിച്ച് സംശയമുണ്ടെങ്കിൽ അറിവുള്ളവരോട് ചോദിക്കൂ. ഈ ഗ്രൂപ്പിൽ അമാനി മൗലവി, അബൂ തൈമിയ്യ, ബഷീർ പുത്തൂൽ പോലുള്ളവരുണ്ട്. അവരോടോ എന്നോടോ നേരിട്ട് സംസാരിച്ച് സംശയം ദൂരീകരിക്കുന്നതായിരിക്കും ഉചിതം.
 
സംശയങ്ങൾ ഉണ്ടാകുമ്പോൾ അത് ചോദിക്കേണ്ടവരോട് ചോദിക്കാൻ മടികാണിക്കുന്ന ചിലരുണ്ട്. അവർ സാധാരണക്കാരോട് ചോദിക്കുകയും ചർച്ച നടത്തുകയും ചെയ്യും. നിങ്ങൾ നിഷ്‌പക്ഷരാണ്, അതുകൊണ്ടാണ് നിങ്ങളോട് പറയുന്നത് എന്നൊരു മുഖവുരയും ചേർക്കും. അങ്ങനെ സംശയരോഗം അവരുമായി പങ്കുവെക്കും. ഇത് ഒരു തെറ്റായ പ്രവണതയാണ്. അതിലൂടെ സംശയം ദൂരീകരിക്കാനാവില്ല. മറ്റൊരാളെ കൂടി സംശയത്തിലും ഇരുട്ടിലും തളച്ചിടാനേ ഉതകൂ. പുറമെ, ഗ്രൂപ്പിലുള്ളവർ കക്ഷിത്വമുള്ളവരാണ് എന്ന ഒരു ധ്വനി വേറെയും. തീർച്ചയായും ഈ നിലപാട് വേദനയുണ്ടാക്കുന്നതാണ്.
 
ജിന്നിനോടുള്ള സഹായം തേടൽ ഇത്തരം രോഗങ്ങൾ ധാരാളം ഉടലെടുക്കാൻ സാധ്യതയുള്ള വിഷയമായതിനാൽ മുൻകൂട്ടി തന്നെ പറയട്ടെ, ചോദിക്കേണ്ടവരോട് ചോദിക്കൂ. ദയവായി മറ്റുള്ളവർക്ക് സംശയരോഗം കൈമാറാതിരിക്കൂ.
 
സൗദിയിലുള്ള ഒരു ഇടത്തരം പണ്ഡിതനോട് ജിന്നിനോട് സഹായം തേടുന്നതിനെ കുറിച്ച് ഒരു മലയാളി സംശയം ചോദിച്ചു. അതിന് അദ്ദേഹം ഒരു മറുപടി നൽകി. ഇക്കാര്യം ശൈഖ് റബീഅ് -حَفِظَهُ اللهُ- യോട് ഒരാൾ ഉദ്ധരിച്ചു. അപ്പോൾ ഈ എളിയവനും ആ സദസ്സിലുണ്ടായിരുന്നു. ശൈഖ് വളരെയധികം ക്ഷോഭിച്ചു. ഇത്തരക്കാരോടാണോ ഇങ്ങനെയുള്ള സങ്കീർണ്ണമായ വിഷയങ്ങൾ ചോദിക്കേണ്ടത്? അത് നിങ്ങൾ മുതിർന്നവരോടല്ലേ ചോദിക്കേണ്ടത്? നിങ്ങൾ ബഹു. മുഫതിയോട് ചോദിക്കൂ, ശൈഖ് ഫൗസാനോട് ചോദിക്കൂ, ശൈഖ് ലുഹൈദാനോട് ചോദിക്കൂ.. അല്ലാതെ ഇത്തരം വിഷയങ്ങൾ ഇതു പോലുള്ളവരോടല്ല ചോദിക്കേണ്ടത് എന്ന് വളരെ ഗൗരവപൂർവ്വം താക്കീത് നൽകുകയും ചെയ്തു. ഇതൊരു ഗുണപാഠമാണ്. ഹൃദയമുള്ളവർക്ക് അത് ഉൾക്കൊള്ളാൻ കഴിയും. ഹൃദയശൂന്യർക്ക് കടിപിടി കൂടാൻ പിന്നെയും ഒരു വാൽക്കഷ്‌ണം ബാക്കിയുണ്ടാകും.
 
വഴിതെറ്റാൻ ഉദ്ദശിക്കുന്നവർക്ക് അവരുടെ മുന്നിൽ ധാരാളം പഴുതകൾ കാണാനാകും എന്ന് ആദ്യമേ ഉണർത്തുന്നു. ഇത് ഒരു നസ്വീഹത്തായി കണ്ടാൽ മതി. വരികളിൽ തെളിയുന്ന വ്യക്തമായ ആശയങ്ങളേ ഇതിലുള്ളു. വരികൾക്കിടയിൽ ചികയാനൊന്നുമില്ല. നമുക്ക് ഏവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ.
 
(സുബൈർ. എം)
Download the Book Here
0 Comments

ഖബറുകൾ പടുത്തുയർത്തരുത് - 2

11/2/2022

0 Comments

 
ജാബിർ رضي الله عنه വിൽ നിന്ന്: അദ്ദേഹം പറഞ്ഞു "അല്ലാഹുവിന്റെ റസൂൽ ﷺ ഖബറുകളിൽ ചുണ്ണാമ്പു തേക്കുന്നതും അതിന്റെ മുകളിൽ ഇരിക്കുന്നതും അതിന്റെ മുകളിൽ കെട്ടിടം നിർമ്മിക്കുന്നതും വിലക്കി" (മുസ്‌ലിം)

​വിവ: ബശീർ പുത്തൂർ
​عن جابر رضي الله عنه، قال: نهى رسول الله صلى الله عليه وسلّم أن يجصص القبر، وأن يقعد عليه، وأن يبنى عليه (مسلم)
​
Download Poster
0 Comments

ഖബറുകൾ പടുത്തുയർത്തരുത് -1

11/2/2022

0 Comments

 
ആയിശ رضي الله عنها യിൽ നിന്ന് " ഉമ്മു ഹബീബ رضي الله عنها യും ഉമ്മു സലമ رضي الله عنها എത്യോപ്യയിൽ കണ്ട ചിത്രപ്പണികളോട് കൂടിയ ഒരു ചർച്ചിനെക്കുറിച്ചു പറഞ്ഞു. അത് ഞങ്ങൾ നബി ﷺ യോട് പറഞ്ഞു. അപ്പോഴദ്ദേഹം പറഞ്ഞു "തീർച്ചയായും അവരിലൊരു സ്വാലിഹായ മനുഷ്യൻ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഖബറിന് മുകളിൽ അവർ പള്ളിയുണ്ടാക്കും. എന്നിട്ട് അവരതിൽ ആ ചിത്രങ്ങൾ വരക്കും. ഖിയാമത് നാളിൽ അല്ലാഹുവിന്റെ അരികിൽ അവരാകും ഏറ്റവും മോശം സൃഷ്ടികൾ " ബുഖാരി, മുസ്‌ലിം

​വിവ: ബശീർ പുത്തൂർ
​عن عائشةَ رَضِيَ اللهُ عنها، أنَّ أمَّ حبيبةَ وأمَّ سَلَمَة ذَكَرَتا كنيسةً رَأَيْنَها بالحبشَةِ فيها تصاويرُ، فذَكَرَتا ذلك للنبيِّ صلَّى الله عليه وسلَّم، فقال: إنَّ أولئك إذا كان فيهم الرَّجُلُ الصالحُ فمات، بَنَوْا على قَبرِه مسجدًا، وصَوَّرُوا فيه تلك الصُّوَر، وأولئك شِرارُ الخلْقِ عند الله يومَ القيامةِ (البخاري ومسلم)
0 Comments

അല്ലാഹുവിനെപ്പോലെ ശല്യം സഹിക്കുന്ന ആരുമില്ല

30/12/2021

0 Comments

 
നബി صلى الله عليه وسلم പറഞ്ഞു:
അല്ലാഹുവിനെപ്പോലെ ശല്യം സഹിക്കുന്ന ആരുമില്ല. അവർ അവന് സന്താനമുണ്ടെന്ന് ജൽപ്പിക്കുന്നു, എന്നിട്ടും അവൻ അവർക്ക് സൗഖ്യവും വിഭവവും നൽകുന്നു.
(ബുഖാരി)

- അബൂ തൈമിയ്യ ഹനീഫ്
 عَنْ أَبِي مُوسَى الْأَشْعَرِيِّ قَالَ : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَا أَحَدٌ أَصْبَرُ عَلَى أَذًى سَمِعَهُ مِنَ اللَّهِ، يَدَّعُونَ لَهُ الْوَلَدَ ثُمَّ يُعَافِيهِمْ وَيَرْزُقُهُمْ ". (رواه البخاري)
Download Poster

0 Comments

സിഹ്‌റിന് തഅസീർ ഉണ്ടെന്നു വിശ്വസിച്ചാൽ ശിർക്കാണോ ?

22/3/2019

0 Comments

 
إن الرقى والتمائم والتولة شرك
" നിശ്ചയം മന്ത്രവും , ഏലസ്സും , തീവലത്തും ശിർക്കാണ്‌ " [ അഹമ്മദ് , അബു ദാവൂദ് ]
والتولة بكسر التاء المثناة من فوق وفتح الواو واللام نوع من السحر يجلب المرأة إلى زوجها شرك من أفعال المشركين أي : لأنه قد يفضي إلى الشرك إذا اعتقد أن لها تأثيرا حقيقة
- ബശീർ പുത്തൂർ
0 Comments

അത്ഭുതകരമായ കാര്യം....

9/9/2016

0 Comments

 
​​"അത്ഭുതകരമായ കാര്യം, ഒരു വിഭാഗം ആളുകള്‍ അവരുടെ ന്യുന ബുദ്ധി കൊണ്ടും, ദുഷിച്ച ധാരണകള്‍ കൊണ്ടും ശറഇനെ സഹായിക്കാമെന്ന് കരുതി, വാസ്തവത്തില്‍, നിരീശ്വര നിര്‍മതനമാരായ ശത്രുക്കള്‍ക്ക് കടന്നു വരാനുള്ള സുരക്ഷിത പാതയൊരുക്കുകയാണ് അവര്‍ ചെയ്തത്. ഫലത്തില്‍, അവര്‍ ഇസ്ലാമിനെ സഹായിക്കുകയോ ശത്രുക്കളെ നിഗ്രഹിക്കുകയോ ചെയ്തില്ല " - ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ തീമിയ രഹ്മതുല്ലാഹി അലൈഹി.

​- ബഷീർ പുത്തൂർ
والعجب من قوم أرادوا نصر الشرع بعقولهم الناقصة، وأقيستهم الفاسدة، فكان ما فعلوه ممرا جرأ الملحدين أعداء الدين عليه، فلا الإسلام نصروا ، والا الأعداء كسروا

مجموع الفتاوى 253/254-9
0 Comments

വലിയ ശിർക്കിൽ അകപ്പെട്ട ഇമാമിന്റെ പിന്നിൽ വെച്ചുള്ള നമസ്കാരം

5/5/2016

0 Comments

 
വലിയ ശിർക്കിൽ അകപ്പെട്ട ഇമാമിന്റെ പിന്നിൽ വെച്ചുള്ള നമസ്കാരം
(ശൈഖ് നാസ്വിറുദ്ദീൻ അൽബാനി റഹിമഹുള്ളാ)

ചോദ്യം : ശിർക്കിലും ബിദ്അത്തിലും അകപ്പെട്ട ഖബറിലേക്ക് നമസ്കരിക്കുന്നതു പോലെ പല ഖുറാഫാത്തുകളും ചെയ്യുന്ന ഇമാമിന്റെ പിന്നിൽ മുവഹിദ് ആയ ഒരാൾക്ക്‌ നമസ്കാരം അനുവദനീയമാണോ ?( ഷൈഖ് ചിരിക്കുന്നു) ഇത്തരം തെറ്റായ കാര്യങ്ങളാൽ അറിയപ്പെട്ട ഇമാമുമാർ നമസ്കരിക്കുന്ന പള്ളിയിൽ അവരുടെ പിന്നിൽ വെച്ച് നമസ്കരിക്കാമോ?

ഉത്തരം : കാഫിറെന്നു വിശ്വസിക്കപ്പെടുന്ന ഒരാളുടെ പിന്നിൽ വെച്ചും ഒരു മുസ്ലിമിന്റെ നമസ്കാരം ശെരിയാകില്ല എന്നത് വളരെ വ്യക്തമായ കാര്യമാണ്. അള്ളാഹു അല്ലാത്ത വരോട് വിളിച്ചു തേടുന്നുവെന്നും, അള്ളാഹു അല്ലാത്തവർക്ക് ഇബാദത് ചെയ്യുന്നുവെന്നും മുഷ് രിക്കെന്നുമൊക്കെ നിങ്ങളീ പറയുന്ന ആളുകൾ സംശയമില്ലാത്ത വിധത്തിൽ ശിർക്കിൽ അകപ്പെട്ടിട്ടുണ്ട്. എന്നാൽ, നമുക്കവരെ തക് ഫീർ (കാഫിർ ആണെന്ന് വിധി പറയാൻ) നടത്താൻ പറ്റുമോ? ഇസ്‌ലാം ദീനിൽ നിന്ന് നമുക്കവരെ പുറത്താക്കാൻ സാധിക്കുമോ? ഒരാൾ വലിയ ശിർക്കിലോ കുഫ് റിലോ അകപ്പെട്ടുവെന്നതിന്റെ പേരിൽ, അയാൾ മതത്തിൽ നിന്ന് പുറത്തു പോയ ആൾ ആണെന്ന് വിധിക്കപ്പെടാൻ പറ്റില്ല എന്ന കാര്യം നിങ്ങൾക്കറിയാമായിരിക്കും. ഇഖാമതുൽ ഹുജ്ജക്ക് (ഒരു വ്യക്തിക്ക് ശിർക്കും കുഫ് റും എന്തെന്ന് പ്രമാണങ്ങൾ നിരത്തി ബോധ്യപ്പെടുത്താൻ മാത്രം അറിവും പ്രാപ്തിയുമുള്ള ആൾ, വകതിരിച്ചു വിശദീകരിച്ചു വ്യക്തത വരുത്തുകയും സംശയം ദുരീകരിക്കുകയും ചെയ്തതിനു) ശേഷമല്ലാതെ അത് (തക് ഫീർ)അനിവാര്യമാവുകയില്ല. ഇക്കാര്യം വ്യക്തമാണ് എന്നാണ് ഞാൻ കരുതുന്നത്. ഇഖാമതുൽ ഹുജ്ജ അനിവാര്യമാണ്. അതായത്, ഉദാഹരണത്തിന്, ഒരു ദിവസം റസൂൽ സ്വല്ലള്ളാഹു അലൈഹി വ സല്ലം പ്രസംഗിച്ചു കൊണ്ടിരിക്കെ, ഒരു സ്വഹാബി എഴുന്നേറ്റു നിന്ന് " ما شاء الله وشئت يا رسول الله " (അള്ളാഹുവിന്റെ റസൂലേ, അള്ളാഹുവും താങ്കളും ഉദ്ദേശിച്ചത്) എന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം അദ്ദേഹത്തോട് " താങ്കൾ എന്നെ അള്ളാഹുവിനോട് തുല്യനാക്കിയോ? "അള്ളാഹു മാത്രം ഉദ്ദേശിച്ചത്" എന്ന് പറയൂ. അദ്ദേഹം (നബി) "താങ്കൾ എന്നെ അള്ളാഹുവിനോട് തുല്യനാക്കിയോ?" എന്ന് ചോദിച്ച സമയത്ത്, " പോയി നിന്റെ ഇസ്‌ലാം പുതുക്കി വാ എന്നോ, വിവാഹ ബന്ധം പുതുക്കാനോ ഒന്നും എന്ത് കൊണ്ട് കൽപിച്ചില്ല? കാരണം, " അള്ളാഹുവും മുഹമ്മദും ഉദ്ദേശിച്ചത്" എന്ന വാക്ക് ഷിർക്കാണെന്ന കാര്യം അദ്ദേഹത്തിനു ( ആ സ്വഹാബിക്ക്) അതിനു മുന്പ് അറിയുമായിരുന്നില്ല. അതിനാൽ തന്നെ, അദ്ദേഹം നിരപരാധിയാണ്. പക്ഷേ അദ്ധേഹത്തിൽ ശിർക്ക് സംഭവിച്ചു. അപ്പോൾ ഒരു മനുഷ്യനിൽ ശിർക്ക് സംഭവിക്കുകയെന്നതു ഒരു കാര്യവും, അദ്ദേഹത്തെ "മുഷ് രിക്ക്" എന്ന് വിധി പറയുന്നത് മറ്റൊരു കാര്യവുമാണ്. ഇതൊരു പോയിന്റാണ്. നമ്മുടെ സഹോദരന്മാരായ ധാരാളം ശൈഖുമാർ ഇക്കാര്യം വേർതിരിച്ചു പറയാത്തതിനാൽ ഞാൻ പറയുന്നു. "താങ്കൾ ആ ഇമാമിന്റെ കൂടെ ഇരുന്നു ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മുസ്‌ലിം ഇമാമുമാരുടെ വാക്കുകളിൽ നിന്നും തെളിവുകൾ ഉദ്ധരിച്ചു ഇഖാമതുൽ ഹുജ്ജത് നടത്തുകയും അയാൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യം വലിയ ശിർക്കാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തിട്ട് അതിൽ നിന്ന് അയാൾ ( ആ ഇമാം ) പുറം തിരിഞ്ഞു കളയുകയും ചെയ്തതാണെങ്കിൽ അപ്പോൾ, അയാളുടെ പിന്നിൽ നിന്ന് നമസ്കാരം ശെരിയാവുകയില്ല. തിരിഞ്ഞോ?

ചോദ്യകർത്താവ് : തിരിഞ്ഞു.
http://www.alalbany.net/play.php?catsmktba=19780

​- ബഷീർ പുത്തൂർ
0 Comments

പ്രവാചകന്മാരുടെ അനന്തര സ്വത്ത്

30/3/2015

0 Comments

 
ശൈഖ് റബീഉൽ മദ്ഖലി:

ആരെങ്കിലും പ്രവാചകന്മാരുടെ അനന്തര സ്വത്തിൽ നിന്നു 
സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ തൗഹീദ് പഠിക്കട്ടെ,  ശിർക്കിൻറെ ഇനങ്ങള്‍ അറിയട്ടെ, അതിനെ അവൻ സൂക്ഷിക്കുകയും മറ്റുളളവരെ താക്കീത് ചെയ്യുകയും ചെയ്യട്ടെ.
​

(മർഹബൻ യാ ത്വാലിബൽ ഇൽമ്‌)
فمن أراد أن يكون وارثاً للأنبياء
فعليه أن يتعلم توحيد الله
ويدرك أنواع الشرك
ليحذر منه ، ويحذر الناس منه
مرحبا يا طالب العلم - صفحة١٢٠

0 Comments

അള്ളാഹുവിന്റെ പേരിൽ അറിവില്ലാതെ സംസാരിക്കൽ, ശിർക്കിനെക്കാൾ വലിയ പാപം

24/5/2014

0 Comments

 
ആകാശത്തിന് കീഴെ എന്തിനെക്കുറിച്ച് ചോദിച്ചാലും വാചാലമായി സംസാരിക്കുകയും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയുകയും ചെയ്യുകയെന്നത് വലിയ ഒരു കഴിവായിട്ടാണ് പലരും കരുതുന്നത്. പ്രത്യേകിച്ച് ഇസ്‌ലാം മതത്തെക്കുറിച്ച് സംസാരിക്കുന്നവർ. ഇസ്‌ലാം മത പ്രബോധകരായി സ്വയം അവകാശപ്പെടുന്ന ചിലയാളുകൾ " ചോദ്യോത്തരങ്ങൾക്ക് തുറന്ന അവസരം" എന്ന് മുൻകൂട്ടി പ്രഖ്യാപിക്കുന്നത് നേരത്തെ പറഞ്ഞ ധാരണയുടെ അടിസ്ഥാനത്തിലാണ്. ഒരു ചോദ്യത്തിനും 'അറിയില്ല' എന്ന ഉത്തരം ഉണ്ടാവരുതെന്നു പോലും പ്രബോധന പരിശീലന ക്ലാസുകളിൽ പഠിതാക്കളെ അവർ പറയാൻ പഠിപ്പിക്കുന്നു.

മതപരമായ വിഷയങ്ങളിൽ സംശയം ചോദിച്ചാൽ, തന്റെ അടുത്തിരിക്കുന്ന സഹോദരനോട് ചോദിക്കൂ എന്ന് പറഞ്ഞു ഒഴിവാകുന്നവരായിരുന്നു സലഫുകൾ. മതപരമായി ആഴത്തിൽ അറിവുള്ള അവർ അങ്ങിനെ ചെയ്തത് അല്ലാഹുവിന്റെ പേരിൽ സംസാരിക്കുന്നതിൽ അവർക്ക് അങ്ങേയറ്റം ഭയമുള്ളത് കൊണ്ടായിരുന്നു.

വാസ്തവത്തിൽ, ഇസ്ലാമിനെക്കുറിച്ച് സംസാരിക്കുക എന്നത് അള്ളാഹുവിനെക്കുറിച്ച് സംസാരിക്കുന്നതിനു തുല്യമാണ്. അള്ളാഹുവിനും ജനങ്ങൾക്കും ഇടയിലാണ് അവരുടെ സ്ഥാനം. പറയുന്ന കാര്യങ്ങളിൽ സൂക്ഷമമായ ധാരണയില്ലെങ്കിൽ പറയാതിരിക്കുന്നതാണ് ഉചിതവും സുരക്ഷിതവും. കാരണം, അള്ളാഹുവിന്റെ ദീനിൽ അറിവില്ലാതെ സംസാരിച്ചു അപകടത്തിൽ പെടുന്നതിനേക്കാൾ നല്ലത് അറിയാത്തതിന്റെ പേരിൽ അറിയില്ല എന്ന് പറയുകയും മിണ്ടാതിരിക്കുകയും ചെയ്യലാണ്. അറിയാത്ത കാര്യങ്ങൾ അറിയില്ലായെന്ന് പറയുന്നത് ഒരു ന്യൂനതയല്ല. മറിച്ചു അത് ഒരാളുടെ സത്യസന്ധതയുടേയും, അറിവിന്റെയും അടയാളമാണ്.

മതപരമായ കാര്യങ്ങളിൽ ഇല്മ് ഉള്ള ഒരാൾ, അതിന്റെ പേരിൽ ജനങ്ങളിൽ അറിയപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നത് സലഫുകൾ ഭയപ്പെട്ടിരുന്നു. മറ്റുള്ളവരുടെ നന്മ ലക്ഷ്യം വെച്ച് സംസാരിക്കുന്നവർ, പറയുന്ന കാര്യത്തെക്കുറിച്ച് പൂർണ്ണ ബോധ്യമില്ലെങ്കിൽ സ്വയം നാശമായിരിക്കും തെരഞ്ഞെടുക്കുന്നത്.

അറിവിന്റെ കാര്യത്തിൽ എല്ലാവരും ഒരേ തോതിലല്ലല്ലോ. കുറഞ്ഞും കൂടിയും പല രൂപത്തിലുമാണത്. അറിവ് ലഭിക്കുകയെന്നതു അള്ളാഹു അവൻ ഉദ്ദേശിച്ചവർക്ക് നൽകുന്ന വലിയ ഒരനുഗ്രഹമാണ്‌.

എന്നാൽ അറിവില്ലാത്ത കാര്യങ്ങളിൽ സംസാരിക്കുന്നത്, അള്ളാഹുവിന്റെ പേരിൽ കളവു പറയലാണ്.അള്ളാഹുവിന്റെ പേരിൽ ഇല്ലാത്തത് കെട്ടിച്ചമച്ചു പറയുന്നത് ഏറ്റവും വലിയ തിന്മയാണ്. അള്ളാഹു പറയുന്നു. " നമ്മുടെ പേരിൽ അദ്ദേഹം (പ്രവാചകൻ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നുവെങ്കിൽ, അദ്ധേഹത്തെ നാം വലതു കൈ കൊണ്ട് പിടികൂടുകയും, അദ്ധേഹത്തിന്റെ ഹൃദയധമനി നാം അറുത്തു മാറ്റുകയും ചെയ്യുമായിരുന്നു. അപ്പോൾ നിങ്ങളിലാർക്കും അദ്ധേഹത്തിൽ നിന്നും (ശിക്ഷയെ) തടയാനാവില്ല. " - അൽ-ഹാഖ 44-47

അള്ളാഹു തെരഞ്ഞെടുത്തയച്ച, സത്യസന്ധനും, വിശ്വസ്തനും, അള്ളാഹുവിന്റെ കൽപനക്ക്‌ പൂർണ വിധേയനുമായ മുഹമ്മദ്‌ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെക്കുറിച്ചാണ് ഇത് സൂചിപ്പിക്കുന്നത് എങ്കിൽ, മറ്റുള്ളവരുടെ കാര്യത്തിൽ എന്തായിരിക്കും? അള്ളാഹുവിന്റെ ദീനിനെക്കുറിച്ച് സംസാരിക്കുന്നവർ ഗൗരവപൂർവ്വം മനസ്സിലാക്കുകയും ഓർത്തു വെക്കുകയും ചെയ്യേണ്ട അതിപ്രധാനമായ ഒരു വിഷയമാണിത്.

"അള്ളാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമക്കുകയോ, തനിക്കു വഹിയ് നൽകപ്പെടാതിരിക്കെ, 'എനിക്ക് വഹിയ് നൽകപ്പെട്ടിരിക്കുന്നു' എന്ന് പറയുകയോ ചെയ്തവനെക്കാളും, അള്ളാഹു അവതരിപ്പിച്ചത് പോലെ ഒന്ന് ഞാനും അവതരിപ്പിക്കാമെന്നും പറഞ്ഞവനെക്കാളും വലിയ അക്രമി ആരാണ്? " - അൻആം -93
" നിങ്ങളുടെ നാവുകൾ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, ഇത് ഹലാലാണ്, ഇത് ഹറാമാണ്, എന്നിങ്ങനെ നിങ്ങൾ കള്ളം പറയരുത്. നിങ്ങൾ അള്ളാഹുവിൽ കെട്ടിച്ചമച്ചു പറയുകയത്രേ. അള്ളാഹുവിന്റെ പേരിൽ കെട്ടിച്ചമച്ചു പറയുന്നവർ തീർച്ചയായും വിജയിക്കുകയില്ല." - നഹ്ൽ-116

ഇമാം ഇബ്നു കഥീർ റഹിമഹുള്ളാഹ് ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ പറയുന്നു. " തങ്ങളുടെ സ്വന്തം താൽപര്യപ്രകാരം സാങ്കേതികാർഥങ്ങൾ തീർത്ത്, നിഷിദ്ധമാക്കുകയും, അനുവദനീയമാക്കുകയും ചെയ്യുന്ന മുശ് രിക്കുകളുടെ മാർഗത്തിൽ പ്രവേശിക്കുന്നതിനെ അള്ളാഹു വിലക്കുന്നു...........പ്രാമാണിക പിൻബലമില്ലാതെ, നൂതന നിർമ്മിതികൾ നടത്തുന്നവരും, അള്ളാഹു ഹലാലാക്കിയത് തന്നിഷ്ടപ്രകാരം, ഹറാമാക്കുകയോ, അള്ളാഹു ഹറാമാക്കിയത് ഹലാലാക്കുകയോ ചെയ്യുന്നവരും ഇതിൽ പെടുന്നതാണ്.”

അള്ളാഹുവിന്റെ പേരിൽ അറിയാത്തതു പറയൽ കേവലം ഒരു തിന്മ എന്നതിനേക്കാൾ, ശിർക്കിനെക്കാൾ വലിയ പാപമായാണ് അള്ളാഹു ഖുർആനിൽ വിശതീകരിക്കുന്നത്.

"പറയുക, എന്റെ രക്ഷിതാവ്, പ്രത്യക്ഷവും, പരോക്ഷവുമായ നീചവൃത്തികളും, അധർമ്മവും, അന്യായമായ കയ്യേറ്റവും, യാതൊരു പ്രമാണവും ഇറക്കിയിട്ടില്ലാത്തതിനെ അവനോടു നിങ്ങൾ പങ്കു ചേർക്കുന്നതും, അള്ളാഹുവിന്റെ പേരിൽ നിങ്ങൾക്ക് വിവരമില്ലാത്തത് പറഞ്ഞുണ്ടാക്കുന്നതും നിങ്ങളോട് വിരോധിച്ചിരിക്കുന്നു. " - അഅറാഫു - 33

ഈ ആയത്തിൽ അള്ളാഹു നിഷിദ്ധ കാര്യങ്ങളെ നാല് ഇനങ്ങളായി തിരിക്കുകയും, ഗൗരവം കുറഞ്ഞവ ആദ്യത്തിൽ പറയുകയും ചെയ്തു.
ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാഹ് പറയുന്നു. " അള്ളാഹുവിന്റെ പേരിൽ അറിവില്ലാതെ സംസാരിക്കൽ പാപങ്ങളിൽ ഏറ്റവും ഗുരുതരമായതായി അള്ളാഹു നിശ്ചയിച്ചു. "

അപ്പോൾ അള്ളാഹുവിന്റെ പേരിൽ അറിവില്ലാതെ സംസാരിക്കുകയെന്നത് നിഷിദ്ധമായവയിൽ ഏറ്റവും കടുത്തതത്രെ. ശിർക്കിന്റെയും കുഫ് റിന്റെയും അടിസ്ഥാനവും അത് തന്നെയാണ്. ബിദ്അത്തുകൾ സ്ഥാപിക്കപ്പെട്ടത് അതിന്മേലാണ്. അത് കൊണ്ട് തന്നെ, സലഫുകൾ മറ്റൊരു അധർമത്തിനും നൽകാത്ത ഗൗരവം, അള്ളാഹുവിന്റെ പേരിൽ അറിവില്ലാതെ സംസാരിക്കുന്നതിനു നൽകി.
​
സ്വന്തം ബുദ്ധിയുടേയും യുക്തിയുടേയും അടിസ്ഥാനത്തിൽ പ്രമാണങ്ങളുടെ യാതൊരു പിൻബലവുമില്ലാതെ അള്ളാഹുവിന്റെ പേരിൽ സംസാരിക്കുകയും മതപ്രചാരകരും പ്രബോധകരുമായി സ്വയം അവരോധിക്കുകയും ചെയ്യുന്നവർ കരുതിയിരിക്കുക.

- ബഷീർ പുത്തൂർ
0 Comments

ശിര്‍ക്ക് വരുന്ന വഴികള്‍ - 3

18/11/2012

0 Comments

 
മസ്ജിദുന്നബവിയും  നബിയുടെ ഖബറും 

​ഇസ്ലാമില്‍ പള്ളികള്‍ ഖബറുകളുമായോ, ഖബറുകള്‍ പള്ളികളുമായോ കുടിച്ചേരുന്ന  അവസ്ഥയില്ല, ഉണ്ടാവാന്‍ പാടില്ല എന്നത് അഹ്ലുസ്സുന്നത്തി  വല്‍ ജമാഅത്തിന്‍റെ  ഉലമാക്കള്‍ക്കിടയില്‍ അഭിപ്രായ വിത്യാസമില്ലാത കാര്യമാണ് ഇസ്ലാമിക ചരിത്രവും, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ജീവിതവും  പരിശോധിക്കുമ്പോള്‍ ഇക്കാര്യം വസ്തുതയാണെന്ന് ബോധ്യപ്പെടുകയും ചെയ്യും.

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ ഉത്തമ തലമുറയെന്നു വിശേഷിപ്പിച്ച മുന്ന് തലമുറയിലും പള്ളികളോട് ചേര്‍ന്ന് മഖ്ബറകള്‍ സ്ഥാപിക്കുകയെന്നത് കേട്ട് കേള്‍വി പോലുമില്ല, എന്നല്ല ഇന്നും അറബ് നാടുകളില്‍ പള്ളികള്‍ക്ക് ചുറ്റും മഖ്ബറകള്‍ സ്ഥാപിച്ചതായി കാണുക സാധ്യവുമല്ല. മസ്ജിദുന്നബവിയില്‍  നിന്ന് എത്ര ദുരം അകലെയാണ് "ബഖീഉല്‍ ഗര്‍ഖദ്" എന്ന് അവിടെ പോയവര്‍ക്കറിയാം.

ഖബര്‍ പുജകരായ ആളുകളോട് അവരുടെ ശിര്‍ക്കാന്‍ വിശ്വാസങ്ങളെ വിമര്‍ശിക്കുമ്പോള്‍ സാധാരണ ഗതിയില്‍ അവര്‍ ഉന്നയിക്കാറുള്ള മറു ചോദ്യമാണ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ഖബര്‍ മസ്ജിദുന്നബവിയില്‍  അല്ലെയെന്നത്. വാസ്തവത്തില്‍ വളരെ വലിയ ഒരു തെറ്റിധാരണയുടെയും  ചരിത്രപരമായ അവബോധം ഇല്ലാത്തതിന്‍റെയും അടിസ്ഥാനത്തിലാണ് ഈ ചോദ്യം ഉണ്ടാവുന്നത്. ഇതില്‍ മനസ്സിലാക്കിയിരിക്കേണ്ട ചില കാര്യങ്ങള്‍ വിശദീകരിക്കല്‍   അനിവാര്യമാണ്.

ഒന്നാമതായി, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ മറവു ചെയ്തത് മസ്ജിദുന്നബവിയില്‍ അല്ല. ആരെങ്കിലും അങ്ങിനെ വാതിക്കുന്നുണ്ടെങ്കില്‍ അവര്‍ ഒന്നുകില്‍ ചരിത്രമറിയാത്തവരോ, അല്ലെങ്കില്‍ മനപുര്‍വ്വം സത്യം മറച്ചു വെക്കുന്നവരോ ആണ്.   അമ്പിയാക്കള്‍, എവിടെയാണോ മരണപ്പെട്ടതു , അവിടെത്തന്നെയാണ് മറവു ചെയ്യപ്പെടുക. പള്ളിയോടു ചേര്‍ന്ന് സ്ഥിതി ചെയ്തിരുന്ന മഹതിയായ ഉമ്മുല്‍ മുഅമിനീന്‍  ആയിഷ റദിയല്ലാഹു   അന്ഹയുടെ വീട്ടില്‍ വെച്ച് വഫാത് ആയതിനാല്‍ അദ്ദേഹത്തെ അവിടെത്തന്നെ മറവു ചെയ്തു. ആയിഷ റദിയല്ലാഹു   അന്ഹയുടെ വീട് പള്ളിക്ക് പുറത്തായി വേറിട്ട ചുമരുകളും വാതിലുകളും ഉള്ള നിലയിലായിരുന്നുവെന്ന് ചരിത്രമാരിയുന്നവര്‍ക്കറിയാം. അതായത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ മറവു ചെയ്തത് മസ്ജിദുന്നബവിയില്‍ ആണെന്ന വാതത്തിന് ചരിത്രപരമായ നിലനില്പില്ലായെന്നര്‍ത്ഥം. ഇങ്ങിനെയൊക്കെയാണ് കാര്യങ്ങള്‍ എങ്കിലും, ഏതൊരു കാര്യം ഭയപ്പെട്ടു കൊണ്ടാണോ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ വീട്ടിനുള്ളില്‍ മറമാടിയത് , അത് പിന്നീട് സംഭവിച്ചു എന്നതാണ് ദുഖസത്യം. കാരണം ഹിജ്ര വര്ഷം 88-ഇല്‍ വലീദ് ബിന്‍ അബ്ദില്‍ മലിക് മസ്ജിദുന്നബവി വിപുലീകരിച്ചപ്പോള്‍ നബി പത്നിമാരുടെ വീടുകള്‍ പള്ളിയോടു ചേര്‍ത്തു.
​

ഈ സംഭവം ഉലമാക്കലുമായി കുടിയാലോചിച്ചതിനു ശേഷമായിരുന്നില്ലെന്നു മാത്രമല്ല, മുഴുവന്‍ സ്വഹാബികളും മരണപ്പെട്ടതിനു ശേഷവുമായിരുന്നു. അതായത്, സ്വഹാബികളില്‍ ഒരാള്‍ പോലും ഈ സംഭവം അറിയുകയോ അംഗീകരിക്കുകയോ  ചെയ്തിട്ടില്ലെന്നര്‍ത്ഥം. ഇത് ഇബ്ന്‍ കസീരിന്റെയും ഇബ്ന്‍ ജരീരിന്റെയും താരീകുകളില്‍ കാണാം മുഹമ്മദ്‌ അബ്ദുല്‍ ഹാദി തന്‍റെ الصارم المنكي എന്ന ഗ്രന്ഥത്തില്‍ പറയുന്നു
قال العلامة الحافظ محمد بن عبد الهادي في " الصارم المنكي " ص 136 " وإنما أدخلت الحجرة في المسجد في خلافة الوليد بن عبد الملك ، بعد موت عامة الصحابة الذين كانوا بالمدينة، وكان آخرهم موتا جابر بن عبد الله، وتوفي في خلافة عبد الملك فإنه توفي سنة ثمان وسبعين، والوليد تولى سنة ست وثمانين، وتوفي سنة ست وتسعين ، فكان بناء المسجد وإدخال الحجرة فيه فيما بين ذلك 
മദീനയിലുണ്ടായിരുന്ന മിക്ക സ്വഹാബികളും മരണപ്പെട്ട ശേഷം, വലീദ് ബിന്‍ അബ്ദില്‍ മലികിന്‍റെ ഭരണകാലത്താണ് പ്രവാചക പത്നിമാരുടെ വീടുകള്‍ പള്ളിയിലേക്ക് ചേര്‍ക്കപ്പെട്ടത്. സ്വഹാബികളില്‍ അവസാനമായി മരണപ്പെട്ടത്, അബ്ദുല്‍ മലികിന്‍റെ ഭരണ കാലത്ത് ഹിജ്ര വര്ഷം 78-ഇല്‍  ജാബിര്‍ ബിന്‍ അബ്ദുള്ള റദിയള്ളാഹു  അന്ഹുവാണ്. വലീദ് ഭരണാധികാരമെല്‍ക്കുന്നത് 86-ലാണ്. 96-ഇല്‍ മരണപ്പെട്ട അദ്ദേഹം മസ്ജിദ് വിപുലീകരിക്കുകയും വീടുകള്‍ പള്ളിയിലേക്ക് ചേര്‍ക്കുകയും ചെയ്യുന്നത് ഇക്കാലയളവിലാണ്."
എന്നാല്‍ അക്കാലത്ത് ജീവിച്ചിരുന്ന താബിഉകളില്‍ പ്രധാനിയായിരുന്ന സയീദ്‌ ബിന്‍ മുസയ്യബ് റദിയള്ളാഹുഅന്ഹുവിനെപ്പോലുള്ള പലരും ഈ നടപടിയെ ശക്തിയുക്തം എതിര്‍ ത്തിരുന്നു വെന്നതിനു രേഖകളുണ്ട്.
​

ഇക്കാര്യങ്ങള്‍ വിശദമായി പ്രദിപാതിച്ച  ശേഷം ഷെയ്ഖ്‌ നാസിറുദ്ദീന്‍  അല്‍ബാനി റഹ്മതുള്ളാഹി   അലൈഹി, തന്‍റെ " തഹ്ദീരുസ്സാജിദ് " എന്ന ഗ്രന്ഥത്തില്‍  പറയുന്നു
....فلا يجوز لمسلم بعد أن عرف هذه الحقيقة أن يحتج بما وقع بعد الصحابة، لأنه مخالف للأحاديث الصحيحة وما فهم الصحابة والأئمة منها كما سبق بيانه، وهو مخالف أيضا لصنيع عمر وعثمان حين وسعا المسجد، ولم يدخلا القبر فيه
ولهذا نقطع بخطأ ما فعله الوليد بن عبد الملك عفا الله عنه، ولئن كان مضطرا إلى توسيع المسجد، باستطاعته أن يوسعه من الجهات الأخرى دون أن يتعرض للحجرة الشريفة وقد أشار عمر بن الخطاب إلى هذا النوع من الخطأ حين قام هو رضي الله عنه بتوسيع المسجد من الجهات الآخرى ولم يتعرض للحجرة بل قال " إنه لا سبيل إليها " فأشار رضي الله عنه إلى المحذور الذي يترقب من جراء هدمها وضمها إلى المسجد ( تحذير الساجد من اتخاذ القبور مساجد)
"......അപ്പോള്‍ ഇക്കാര്യം മനസ്സിലാക്കിയ ഒരു  മുസ്ലിമിന് സ്വഹാബതിന്‍റെ കാലശേഷമുള്ള  ഒരു സംഭവത്തെ ന്യായീകരിക്കാന്‍ പാടില്ലാതതത്രേ. കാരണം അത് നേരത്തെ വിശദീകരിച്ച പോലെ സ്വഹിഹ് ആയ ഹദീസിനും സ്വഹാബതിന്‍റെ ഫഹ്മിനും അഇമ്മത്തിന്‍റെ നിലപാടിനും എതിരാണെന്ന് മാത്രമല്ല ഉമര്‍, ഉത്മാന്‍ - റദിയള്ളാഹു അന്ഹുമാ -മസ്ജിദ് വിപുലീകരിച്ചപ്പോള്‍ ഖബറിനെ അതിലുള്‍പ്പെടുത്താതെ വിട്ട നിലപാടിനും എതിരാണ്.

ഇതിനാല്‍ തന്നെ, വലീദ് ബിന്‍ അബ്ദില്‍ മലികിന്‍റെ നടപടി -  അല്ലാഹു അദ്ദേഹത്തിന് മാപ്പ്  നല്‍കട്ടെ - അബദ്ധമായിരുന്നുവെന്നു നമുക്ക്  ഖണ്ഡിതമായി പറയാന്‍ പറ്റും. മസ്ജിദ് വിപുലീകരണം അദ്ദേഹത്തിന് അനിവാര്യമായിരുന്നുവെങ്കില്‍, പ്രവാചക പത്നിമാരുടെ വീടുകള്‍ ഒഴിവാക്കിക്കൊണ്ട് മറ്റു വശങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വിപുലീകരണം സാധ്യമായിരുന്നു. ഈ രൂപത്തിലുള്ള അബദ്ധത്തെക്കുറിച്ച് ഉമര് ബിന്‍ ഖതാബ്‌ രടിയല്ലാഹു അന്ഹു, നബി പത്നിമാരുടെ വീടുകള്‍ ഒഴിവാക്കിക്കൊണ്ട് മറ്റു വശങ്ങളില്‍ അദ്ദേഹം നടത്തിയ വിപുലീകരണ വേളയില്‍ " അതിലേക്കു യാതൊരു മാര്ഗവുമില്ല" എന്ന പ്രസ്താവന സുവിതിതമാണ്. വീടുകള്‍ പൊളിച്ചു മാറ്റി, പള്ളിയിലേക്ക് ചേര്‍ക്കുന്നതില്‍ പതിയിരിക്കുന്ന അപകടത്തിലേക്ക് അദ്ദേഹം വിരല്‍ ചുണ്ടുകയാണ്"

നബി സല്ലല്ലാഹു അലൈഹി വ സല്ലമയുടെയും , അബുബക്കര്‍ രടിയല്ലാഹു അന്ഹുവിന്റെയും, ഉമര്‍ രടിയല്ലാഹു അന്ഹുവിന്റെയും ഖബറുകള്‍ ഉള്ള വീട് പള്ളിയിലേക്ക് ചേര്‍ത്തിട്ടുണ്ടെങ്കില്‍ പോലും, അവ പ്രത്യേകമായ മുന്ന് തരത്തിലുള്ള മറകള്‍ കൊണ്ട്, നോക്കിയാല്‍ കാണാത്ത രൂപത്തില്‍ പള്ളിയില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തിയിട്ടുണ്ട്. മാത്രമല്ല, ആ ഭാഗത്ത്‌ സദാ സമയവും ജാഗരുഗരായ നിയമ  പാലകരുണ്ടെന്നും  ശേഷം ഷെയ്ഖ്‌ അല്‍ബാനി തന്നെ പറയുന്നു "
........ولكن هذا لا يكفي ، ولا يشفي وقد كنت قلت منذ ثلاث سنوات في كتابي " أحكام الجنائز وبدعها " (208) من أصلي : " فالواجب الرجوع بالمسجد النبوى إلى عهده السابق، وذلك بالفصل بينه وبين القبر النبوي بحائط ، يمتد من الشمال إلى الجنوب بحيث أن الداخل لا يرى فيه أي مخالفة لا ترضى مؤسسه صلى الله عليه وسلم ، أعتقد أن هذا من الواجب على الدولة السعودية إذا كانت تريد أن تكون حامية التوحيد حقا وقد سمعنا أنها أمرت بتوسيع المسجد مجددا فلعلها تتبنى اقتراحنا هذا وتجعل الزيادة من الجهة الغربية وغيرها و تسد بذلك النقص الذي سيصيبه سعة المسجد إذا نفذ الاقتراح أرجو أن يحقق الله ذلك على يدها ومن أولى بذلك منها؟ "
"......പക്ഷെ, ഇത് മതിയാകുന്നതോ ത്രിപ്തികരമോ അല്ല.  അക്കാര്യം ഞാന്‍ മുന്ന്  മുമ്പ്,അഹ്കാമുല്‍ജനായിസ് 308-മത്തെ പേജില്‍  വ്യക്തമാക്കിയിട്ടുണ്ട്.

"മസ്ജിദുന്നബവി, അതിന്‍റെ പുര്‍വ്വ കാലത്തിലേക്ക് തിരിച്ചു പോകല്‍ അനിവാര്യമാണ്. വടക്ക് ഭാഗത്ത്‌ നിന്ന് തെക്കോട്ട് നീണ്ടു കിടക്കുന്ന വിധത്തില്‍, മസ്ജിദിനും ഖബറിനും ഇടയില്‍ പരസ്പരം വേര്‍തിരിക്കുന്ന ഒരു ചുമര്‍ ഉണ്ടാവണം. പള്ളിയില്‍ പ്രവേശിക്കുന്ന ഒരാള്‍ അവിടെ അതിന്‍റെ സ്ഥാപകനായ മുഹമ്മദു  നബിക്ക് അതൃപ്തി ഉണ്ടാക്കുന്ന ഒരു മുഖാലഫതും കാണാത്ത രൂപത്തില്‍.  സൗദി  ഭരണാധികാരികള്‍, അക്ഷരാര്‍ത്ഥത്തില്‍  തൌഹീദിന്‍റെ സംരക്ഷകരാണെങ്കില്‍ , അവര്‍ക്കത് ചെയ്യല്‍ അനിവാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. മസ്ജിദ്  വിപുലീകരിക്കാന്‍ തീരുമാനിച്ച കാര്യം നമുക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു പക്ഷെ, നമ്മുടെ ഈ  നിര്‍ദേശം അവര്‍  പരിഗണിക്കുകയും, പടിഞ്ഞാറ് വശവും മറ്റും ഉള്‍പ്പെടുത്തി വിപുലീകരണം പുര്തിയാക്കുകയും അല്ലാഹു അവരുടെ കൈകളിളുടെ അത് പുര്തീകരിക്കുകയും ചെയ്യട്ടെ, അതിനു അവരെക്കാള്‍ യോഗ്യര്‍  മറ്റാരാണ്‌ ? "

പക്ഷെ, വിപുലീകരണം നടന്നെങ്കിലും ശൈഖിന്‍റെ നിര്‍ദേശം പരിഗണിക്കപ്പെട്ടില്ല. പ്രസ്തുത ഗ്രന്ഥത്തിന്‍റെ നാലാം പതിപ്പില്‍ അദ്ദേഹം ഇങ്ങിനെയെഴുതി "
"ولكن المسجد وسمع منذ سنتين تقريبا دون إرجاعه إلى ما كان عليه في عهد الصحابة والله المستعان"
"പക്ഷെ ഏതാണ്ട് രണ്ടു വര്ഷം മുമ്പ്, സ്വഹാബതിന്‍റെ കാലത്ത് നിലനിന്നിരുന്ന അവസ്ഥയിലേക്ക് മടക്കാതെ തന്നെ മസ്ജിദ് വിപുലീകരിക്കപ്പെട്ടു, സഹായമഭ്യര്‍ തിക്കപ്പെടാന്‍  അല്ലാഹു മാത്രം. ! "
 പൌരാണികരും ആധുനികരുമായ വേറെയും ഉലമാക്കള്‍ ഈ കാര്യത്തില്‍ വിമര്‍ശനം രേഖപ്പെടുത്തുകയും, ഖബറുകള്‍  മസ്ജിദുന്നബവിയില്‍ നിന്ന് പുര്‍ണമായി വേര്‍തിരിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇതാണ് മസ്ജിദുന്നബവിയും നബിയുടെ ഖബറും സംബന്ധിച്ച് പറയാനുള്ളത്
0 Comments

ശിര്‍ക്ക് വരുന്ന വഴികള്‍ - 2

13/11/2012

0 Comments

 
ശിര്‍ക്ക് മനുഷ്യ ജീവിതത്തിലേക്ക് കടന്നു വരുന്ന വഴികള്‍ വിത്യസ്തവും വിവിധവുമാണ്. ഒരിക്കലും നിനച്ചിരിക്കാത്തതും കണക്കു കൂട്ടാത്തതുമായ വഴികളിലുടെ അത് കടന്നു വരുമ്പോള്‍ നമ്മുടെ ഇബാദത്തുകള്‍ നിഷ്ഫലമായിതീരുന്നു. അതിനാല്‍ തന്നെ, നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ശിര്‍ക്കിനെക്കുറിച്ചു ശക്തമായി താക്കീത് ചെയ്തു. ശിര്‍ക്ക് കടന്നു വരാന്‍ സാധ്യതയുള്ള മുഴുവന്‍ പഴുതുകളും ഭദ്രമായി അടച്ചു ശിര്‍ക്ക് കടന്നു വരാന്‍ വളരെ കുടുതല്‍ സാധ്യതയുള്ള ഒരു വഴിയാണ് ഖബറുകളുമായി ബന്ധപ്പെട്ടുള്ളത്‌. ഒരു സത്യവിശ്വാസിയുടെ ഇബാദതുകള്‍ ഖബറുകളുമായി സമ്മേളിക്കാനുള്ള ഒരവസരവും ഇസ്ലാം നിലനിര്ത്തി‍യിട്ടില്ല. മരണാസന്നനായ റസുല്‍ സല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു " لعن الله اليهود والنصارى اتخذوا قبور أنبيائهم مساجد" ജൂതന്മാരെയും നസാറാക്കളെയും അല്ലാഹു ശപിക്കട്ടെ, കാരണം അവര്‍, അവരുടെ പ്രവാചകന്മാരുടെ ഖബറിടങ്ങള്‍ ആരാധന സ്ഥലങ്ങളായി സ്വീകരിച്ചു " ബുഖാരി-മുസ്ലിം

ഖബറുകള്‍ ആരാധനാ കേന്ദ്രങ്ങള്‍ ആക്കാന്‍ പാടില്ല. അതിന്‍റെ അടുത്ത് വെച്ച് ഇബാദതുകള്‍ അനുഷ്ടിക്കാന്‍ പാടില്ല. ഇത് ശറഇന്‍റെ കല്പനയാണ്. ശിര്‍ക്ക് കടന്നു വരാനുള്ള വഴി അടക്കലാണ് ഖബറുകള്‍ ഒരു ചാണില്‍ കുടുതല്‍ ഉയര്‍ത്താന്‍ പാടില്ലെന്നാണ് പ്രവാചക കല്പന. അതു ആരുടേതായാലും, എത്ര വലിയ മഹാന്‍റെതായാലും. അത് പോലെ വിലക്കപ്പെട്ടതാണ്‌ ഖബറിന്‍റെ മുകളില്‍ എടുക്കുന്നതും. മരണപ്പെട്ടു പോയ പുണ്യ പുരുഷന്മാരുടെയും മഹാത്മാക്കളുടെയും രൂപം കൊത്തി വെക്കുകയും, അവരുടെ ശവകുടീരങ്ങള്‍ കെട്ടിപ്പൊക്കുകയും ആരാധനകളും അര്‍ച്ചനകളും നടത്തുകയും ചെയ്യുന്ന രീതി പണ്ട് കാലം തൊട്ടു തന്നെയുണ്ട്. ഇത് ഇസ്ലാം കര്‍ശനമായി വിലക്കി. നുഹ് നബി അലൈഹി സലാമയുടെ ജനതയില്‍ ശിര്‍ക്ക് വന്നത് അവരിലെ പുണ്യ പുരുഷന്മാരിലുടെയായിരുന്നുവെന്നത് ഇവിടെ പ്രത്യേകം സ്മര്യമാണ്. അവരെ ഓര്‍ക്കാന്‍ വേണ്ടി എന്ന നിലയിലല്ലാതെ, ആരാധിക്കണം എന്ന ഉദ്ദേശം അവര്‍ക്കുണ്ടായിരുന്നില്ല. പക്ഷെ, പിശാച് വെറുതെയിരുന്നില്ല. ആദ്യ തലമുറ കഴിയുകയും, പുതിയ തലമുറ വരികയും ചെയ്തപ്പോള്‍ അവരെ അവര്‍ ഇബാദത് ചെയ്യാന്‍ തുടങ്ങി.
 عن جابر بن عبد الله الأنصاري رضي الله عنه : نهى رسول الله صلى الله عليه وسلم أن يجصص القبر، وأن يقعد عليه، وأن يبني عليه
رواه الإمام مسلم في صحيحه
​ജാബിര്‍ രദിയല്ലാഹു അന്ഹു പറയുന്നു " ഖബര്‍ കുമ്മായം തേക്കുന്നതും, അതിന്മേല്‍ ഇരിക്കുന്നതും, അതിന്‍റെ മുകളില്‍ കെട്ടിടം ഉണ്ടാക്കുന്നതും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം വിലക്കിയിട്ടുണ്ട്. " മുസ്ലിം കുമ്മായം തെക്കുക, ഖബറിന് മുകളില്‍ ഇരിക്കുക, ഖബര്‍ കെട്ടിപ്പൊക്കുക, തുടങ്ങിയവ വിലക്കപ്പെട്ടതാണ്‌. ഈ മുന്ന് കാര്യങ്ങള്‍ ഇതില്‍ നിന്ന് വ്യക്തമായി. ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കാന്‍ പാടില്ല. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " لا تصلوا إلى قبر ولا تصلوا على قبر" നിങ്ങള്‍ ഖബറിന്‍റെ മുകളില്‍ വെച്ചോ ഖബറിലേക്ക് തിരിഞ്ഞു കൊണ്ടോ നമസ്കരിക്കരുത് " ഖബറിന് മുകളില്‍ പള്ളിയുണ്ടാക്കിയോ, പള്ളിയില്‍ മറമാടിയോ ഇതില്‍ ഏതു രുപ്രത്തില്‍ ആയാലും ശരി, ഇസ്ലാം ദീനില്‍ പള്ളിയും മഖ്‌ബറയും ഒരുമിച്ചു ചേരുന്ന പ്രശ്നമില്ല. ഇബ്നുല്‍ ഖയ്യിം രഹ്മതുല്ലാഹ് അലൈഹി പറയുന്നു. " ഇസ്ലാം ദീനില്‍ പള്ളിയും ഖബറും ഒരുമിച്ചു ചേരുകയില്ല . ഇതിലെതാണോ രണ്ടാമതുണ്ടായത്, അത് നീക്കപ്പെടണം . ആദ്യം ഉണ്ടായതിനെ നിലനിര്‍ത്തണം. അത് രണ്ടും ഒരുമിച്ചുണ്ടായതാണെങ്കിലും അനുവതനീയമോ وقف ചെയ്യാന്‍ പറ്റുകയോ ചെയ്യില്ല നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ വിലക്കുള്ളതിനാല്‍ ഈ പള്ളിയില്‍ വെച്ച് നമസ്കാരം നിര്‍വഹിക്കാനും പാടുള്ളതല്ല. ...................ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്കന്ന്യമായിക്കഴിഞ്ഞിട്ടുണ്ട്. زاد المعاد

അപ്പോള്‍ ഇസ്ലാം ദീനില്‍ പള്ളി വേറെയും മഖ്‌ബറകള്‍ വേറെയുമാണ്. എന്നാല്‍ ദുഖകരമെന്നു പറയട്ടെ, കേരളത്തിലെ അവസ്ഥ വേദനിപ്പിക്കുന്നതാണ്. പല പഴയ മഹല്ലിലെയും പള്ളികള്‍ക്ക് ചുറ്റും ഖബറുകള്‍ ഉണ്ട്. അതില്‍ സുന്നി മുജാഹിദ് വിത്യാസമൊന്നുമില്ല. ചില പള്ളികളെങ്കിലും പുനര്നിര്‍മ്മിക്കുകയും സൗകര്യം കുട്ടുകയും ചെയ്തപ്പോള്‍ പഴയ ഖബറുകള്‍ പള്ളിക്കുള്ളില്‍ വരുന്ന അവസ്ഥ പോലുമുണ്ട് ഒരു പരിധി വരെ അജ്ഞതയാണ് ഇതിനു കാരണമെങ്കിലും, ചുണ്ടിക്കാണിച്ചാല്‍ അതിന്‍റെ അപകടം മനസ്സിലാക്കാനോ, തിരുത്താനോ ഉള്ള മാനസികാവസ്ഥ പോലും, 'നവോധാനതിന്‍റെ നുറ്റാണ്ട് ' ആഘോഷിക്കുന്നവര്ക്കു പോലും ഇല്ലായെന്നറിയുമ്പോള്‍ , എന്ത് നവോധാനത്തെക്കുറിച്ചാണ് ഇവര്‍ വാചാലരാവുന്നത് എന്ന് സംശയിച്ചു പോവുകയാണ്.

 മറമാടപ്പെട്ട മഹാന്മാരോട് യാതൊരു വിധത്തിലുള്ള മഹത്വല്‍ക്കരണവും ഇല്ലെങ്കില്‍ പോലും, ശറഉ വിലക്കിയതെന്ന നിലയില്‍ ജാഗ്രത പുലര്‍ത്തുകയും, ഇബാദത്തുകളില്‍ , വിശിഷ്യ നമ്മുടെ നമസ്കാരങ്ങളില്‍ ശിര്‍ക്കിന്‍റെ ലാഞ്ചന പോലും ഉണ്ടാവുന്നത് സുക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. അത് കൊണ്ടാണ് ഖിബ്-ലക്ക് നേരെ ഖബറുകള്‍ ഉള്ള പള്ളികളില്‍, പള്ളിയുടെ ചുമര് കുടാതെ മറ്റൊരു ചുമരോ മതിലോ നിര്‍മിച്ചു കൊണ്ട് പ്രത്യേകമായി ഖബറും പള്ളിയും വേര്‍തിരിക്കണമെന്നു ഉലമാക്കള്‍ പറഞ്ഞിട്ടുള്ളത്.

​- ബഷീർ പുത്തൂർ
0 Comments

ശിര്‍ക്ക് വരുന്ന വഴികള്‍

16/3/2012

0 Comments

 
മനുഷ്യ ജീവിതത്തിലേക്ക് ശിര്‍ക്ക് കടന്നു വരുന്ന വഴികള്‍ ധാരാളമാണ്, അതി സുക്ഷ്മമാണ്. അതിനാല്‍ തന്നെ നബിസല്ലല്ലാഹു അലൈഹി വസല്ലം ശിര്‍ക്കിനെക്കുരിച്ചു മുസ്ലിം ഉമ്മത്തിനെ ശക്തമായി താക്കീത് നല്‍കി.
قال رسول الله : ( يا أبا بكر ، للشركُ فيكُمْ أَخْفى من دَبيبِ النمل والذي نفسي بيده ، للشركُ فيكُمْ أَخْفى من دَبيبِ النمل ، ألا أَدُلُّكَ على شيءٍ إذا فَعَلْتَهُ ذَهَبَ عنك قَليلُهُ وكَثيرُهُ ؟ قُلْ : اللهُمَّ إني أَعوذُ بِكَ أَنْ أُشْرِكَ بِكَ و أنا أَعْلَمُ ، و اسْتَغْفِرُكَ لِما لا أَعَلَمُ ) صحيح الأدب المفرد
അവിടുന്ന് പറഞ്ഞു. "അല്ലയോ അബൂബക്കര്‍, തീര്‍ച്ചയായും ശിര്‍ക്ക്, നിങ്ങളില്‍ (മുസ്ലിം ഉമ്മത്തില്‍) ഉറുമ്പ് അരിച്ചു വരുന്നതിനേക്കാള്‍ ഗോപ്യമാണ്. ഞാന്‍ താങ്കളെ ഒരു കാര്യം അറിയിക്കട്ടെ,  അല്ലാഹുവേ ഞാന്‍ നിന്നോട് അറിഞ്ഞു കൊണ്ട് ശിര്‍ക്ക് ചെയ്യുന്നതില്‍ നിന്ന് കാവല്‍ ചോദിക്കുന്നു, അറിയാതെ ചെയ്തു പോകുന്നതില്‍ നിന്ന് പൊറുക്കല്‍ തേടുന്നു " എന്ന് നിങ്ങള്‍ പറയുക. അങ്ങിനെ ചെയ്യുന്ന പക്ഷം കുറച്ചായാലും കുടുതലായാലും അത് അകന്നു പോകും "
 
എന്താണ് ശിര്‍ക്ക് ? 
അല്ലാഹുവിനു മാത്രം അവകാശപ്പെട്ട ഇബാദത്ത് മറ്റുള്ളവര്‍ക്ക് - അവര്‍ ആരായിരുന്നാലും - വക വെച്ച് കൊടുക്കുന്നതിനാണ് ശിര്‍ക്ക് എന്ന് പറയുന്നത്.

അല്ലാഹു അല്ലാത്തവര്‍ക്ക് , അല്ലാഹുവിനു മാത്രം അവകാശപ്പെട്ട ഇബാദതുകള്‍ പുര്‍ണം ആയോ ഭാഗികമായോ സമര്‍പ്പിക്കുമ്പോള്‍ നമ്മുടെ ഇബാദത്തില്‍ ശിര്‍ക്ക് വന്നു.

ഇതിനു ഒരുപാട്ഇ നങ്ങളുണ്ട്. ഭയം, സ്നേഹം, ഭരമേല്‍പ്പിക്കല്‍, പ്രതീക്ഷ, ആഗ്രഹം, അനുസരണം, നേര്‍ച്ച, സഹായം തേടല്‍, ഭക്തി പ്രകടിപ്പിക്കല്‍ , ബലി, തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു.

ഉദാഹരണത്തിന്   : അല്ലാഹുവിനെ ഭയപ്പെടുന്നത് പോലെ അവന്‍റെ സൃഷ്ടികളില്‍ ആരെയെങ്കിലും ഭയപ്പെടുന്നത് . നമ്മള്‍ നായയെ ഭയപ്പെടുന്നു, പോലീസിനെ ഭയപ്പെടുന്നു, ഭാരാധികാരിയെ ഭയപ്പെടുന്നു, കള്ളന്മാരെയും കൊള്ളക്കാരെയും ഭയപ്പെടുന്നു, എല്ലാം ഭയം തന്നെ. എന്നാല്‍ ഇതെല്ലാം പ്രകൃതിപരമായ കാരണങ്ങളുമായി ബന്ധപ്പെട്ട ഭയമാണ്. ഇതൊന്നും അല്ലാഹുവിനെ ഭയപ്പെടുന്നത് പോലെയല്ല. അല്ലാഹുവിനെക്കുരിച്ചുള്ള ഭയം ഇതില്‍ നിന്നെല്ലാം അതീതമാണ്.

നാം മാതാപിതാക്കളെ സ്നേഹിക്കുന്നു, ഗുരുനാധന്മാരെയും മക്കളെയും ഭാര്യയേയും സ്നേഹിക്കുന്നു. ഈ സ്നേഹം പോലെയല്ല നമ്മള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നത്.
അപ്പോള്‍ അല്ലാഹുവിന്‍റെ, സൃഷ്ടികളെ സ്നേഹിക്കുന്നത് പോലെ അല്ല നാം അല്ലാഹുവിനെ സ്നേഹിക്കുന്നത്.
സൃഷ്ടികളെ ഭയപ്പെടുന്നത് പോലെയല്ല നാം അല്ലാഹുവിനെ ഭയപ്പെടുന്നത്.
സൃഷ്ടികളെ അനുസരിക്കുന്നത് പോലെയല്ല നമ്മള്‍ അല്ലാഹുവിന്‍റെ കല്പനകള്‍ അനുസരിക്കുന്നതും വഴിപ്പെടുന്നതും.
​
മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് അല്ലാഹു അല്ലാത്തവര്‍ക്ക്, അല്ലാഹുവിനു നല്‍കുന്ന രൂപത്തില്‍ നല്‍കുകയോ വക വെച്ച് കൊടുക്കുകയോ ചെയ്താല്‍ അത് ശിര്‍ക്കായി

​- ബഷീർ പുത്തൂർ
0 Comments

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    July 2025
    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക