പ്രശസ്ത താബിഈവര്യൻ ബക്ർ ബിൻ അബ്ദില്ലാ അൽ മുസ്നി رحمه الله പറയുന്നു: "നോമ്പോ നമസ്കാരമോ വർദ്ധിപ്പിച്ചതുകൊണ്ടല്ല അബൂബക്ർ അവരെ മുൻകടന്നത്. മറിച്ച്, തന്റെ ഹൃദയത്തിൽ രൂഢമൂലമായ ഒന്നുകൊണ്ടാണ്." (ഇബ്നു റജബ് ലത്വാഇഫിൽ ഉദ്ധരിച്ചത്) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قال بكر بن عبد الله المزني رحمه الله
"ما سبقهم أبو بكر بكثرة صيام ولا صلاة، ولكن بشيء وقر في صدره" [ابن رجب في لطائف المعارف]
0 Comments
അഭിപ്രായങ്ങൾ ബലപ്പെട്ടതായാൽ പോലും, എതിരായ സുന്നത്ത് നിലനിൽക്കുമ്പോൾ അതിലേക്ക് തിരിഞ്ഞു നോക12/5/2021
ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറയുന്നു :-"മുആവിയ رضي الله عنه ഈ ഉമ്മത്തിലെ രാജാക്കന്മാരിൽ ഏറ്റവും ശ്രേഷ്‌ടരാണ് എന്ന കാര്യത്തിൽ ഉലമാക്കൾ ഏകോപിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മുമ്പുണ്ടായിരുന്ന നാല് പേർ നുബുവ്വത്തിനു അനുസൃതമായ ഖലീഫമാർ ആയിരുന്നു. അദ്ദേഹം (മുആവിയ) രാജാക്കന്മാരിൽ ഒന്നാമനാണ്. അദ്ദേഹത്തിന്റെ ഭരണം: ഭരണവും അനുഗ്രഹവുമായിരുന്നു. ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്. " ഭരണം നുബുവ്വത്തും അനുഗ്രഹവുമാകും. പിന്നീട് ഖിലാഫത്തും അനുഗ്രഹവുമാകും. അതിന് ശേഷം ഭരണവും അനുഗ്രഹവുമാകും. പിന്നീട് ഭരണവും ആധിപത്യവുമാകും. പിന്നീട് വരുന്നത് പരമ്പരാഗത പിന്തുടർച്ചയാകും" അദ്ദേഹത്തിന്റെ ഭരണം മുസ്ലിംകൾക്ക് ഗുണപ്രദവും വിവേകവും അനുഗ്രഹവുമായിരുന്നു. മറ്റാരുടെ ഭരണത്തെക്കാളും അദ്ദേഹത്തിന്റെ ഭരണം മികച്ചതായിരുന്നുവെന്ന കാര്യം അറിയപ്പെട്ടതാണ്. എന്നാൽ അദ്ദേഹത്തിന്റെ മുൻഗാമികൾ അവർ നുബുവ്വത്തിന്റെ ഖലീഫമാരായിരുന്നു. നബി صلى الله عليه وسلمയിൽ നിന്ന് ഇപ്രകാരം സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. "നുബുവ്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഖിലാഫത് മുപ്പത് വർഷമായിരിക്കും. പിന്നീട് രാജഭരണം വരും" - ബഷീർ പുത്തൂർ وَاتَّفَقَ الْعُلَمَاءُ عَلَى أَنَّ مُعَاوِيَةَ أَفْضَلُ مُلُوكِ هَذِهِ الْأُمَّةِ فَإِنَّ الْأَرْبَعَةَ قَبْلَهُ كَانُوا خُلَفَاءَ نُبُوَّةٍ وَهُوَ أَوَّلُ الْمُلُوكِ؛ كَانَ مُلْكُهُ مُلْكًا وَرَحْمَةً كَمَا جَاءَ فِي الْحَدِيثِ: " {يَكُونُ الْمُلْكُ نُبُوَّةً وَرَحْمَةً ثُمَّ تَكُونُ خِلَافَةٌ وَرَحْمَةٌ ثُمَّ يَكُونُ مُلْكٌ وَرَحْمَةٌ ثُمَّ مُلْكٌ وَجَبْرِيَّةٌ ثُمَّ مُلْكٌ عَضُوضٌ " وَكَانَ فِي مُلْكِهِ مِنْ الرَّحْمَةِ وَالْحُلْمِ وَنَفْعِ الْمُسْلِمِينَ مَا يُعْلَمُ أَنَّهُ كَانَ خَيْرًا مِنْ مُلْكِ غَيْرِهِ. وَأَمَّا مَنْ قَبْلَهُ فَكَانُوا خُلَفَاءَ نُبُوَّةِ فَإِنَّهُ قَدْ ثَبَتَ عَنْهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: " تَكُونُ خِلَافَةُ النُّبُوَّةِ ثَلَاثِينَ سَنَةً ثُمَّ تَصِيرُ
مُلْكًا مجموع الفتاوى ج ٤ ص ٤٧٨ അസ്മാഉ റദിയളളാഹു അൻഹയിൽ നിന്ന് അവർ പറഞ്ഞു "സുബൈർ എന്നെ വിവാഹം കഴിച്ചു. ഒരു ഒട്ടകവും ഒരു കുതിരയുമല്ലാതെ അദ്ദേഹത്തിന് മറ്റു സ്വത്തോ സമ്പത്തോ ഉണ്ടായിരുന്നില്ല. ഞാൻ അദ്ധേഹത്തിന്റെ കുതിരക്കു തീറ്റ കൊടുക്കുകയും വെള്ളം കൊടുക്കുകയും തോൽപാത്രം തുന്നുകയും റൊട്ടി ഉണ്ടാക്കുകയും ചെയ്യാറുണ്ട്. എനിക്ക് റൊട്ടി ഉണ്ടാക്കാൻ നല്ല വശമില്ല. എന്റെ അയൽവാസികളായ, സത്യസന്ധരായ ചില അൻസ്വാരീ സ്ത്രീകൾ എന്നെ അതിൽ സഹായിക്കാറുണ്ട്. ഏതാനും മയിലുകൾ ദൂരെയായി നബി സ്വല്ലള്ളാഹു അലൈഹി വസല്ലം സുബൈറിന് പതിച്ചു നൽകിയ ഭൂമിയിൽ നിന്ന് ഞാൻ തലച്ചുമടായി ധാന്യങ്ങൾ കൊണ്ട് വരാറുണ്ട്. ഒരു ദിവസം ഞാൻ ധാന്യങ്ങളുമായി വരുന്ന വഴിയെ കുറച്ചു അൻസ്വാരികളുടെ കൂടെ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ കണ്ടു. അപ്പോൾ അദ്ദേഹം എന്നെ ഒട്ടകപ്പുറത്ത് കയറാൻ ക്ഷണിക്കുകയും ഒട്ടകത്തിനോട് മുട്ടു കുത്താൻ കൽപിക്കുകയും ചെയ്തു. പക്ഷെ, പുരുഷന്മാരുടെ കൂടെ സഞ്ചരിക്കുന്നതിൽ എനിക്ക് ലജ്ജ തോന്നി. മാത്രമല്ല, ഞാൻ സുബൈറിന്റെ വെറുപ്പ് ഓർക്കുകയും ചെയ്തു. അദ്ദേഹം വളരെ ഗീറത്തു ഉള്ള ആളാണ്. എനിക്ക് ലജ്ജയുണ്ടെന്ന് മനസ്സിലായപ്പോൾ അദ്ദേഹം പോയി. ഞാൻ തലയിൽ ധാന്യവുമായി വരുന്ന വഴിയെ നബിയെയും സ്വഹാബികളെയും കണ്ട കാര്യവും ഒട്ടകത്തെ മുട്ടു കുത്തിച്ചതും, എനിക്ക് ലജ്ജ തോന്നിയതും, താങ്കളുടെ ഗീറത്തു ഞാൻ ഓർത്തതും എല്ലാം സുബൈറിനോട് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു " നീ അദ്ധേഹത്തിന്റെ കൂടെ ഒട്ടകപ്പുറത്ത് കയറുന്നതിനേക്കാൾ എനിക്ക് പ്രയാസമായി തോന്നിയത്, നീ തലച്ചുമടായി ധാന്യം കൊണ്ടുവന്നതാണ്. " അവർ പറഞ്ഞു ": അദ്ദേഹം ( അബൂബക്കർ റദിയള്ളാഹു അൻഹു) എനിക്ക് ഒട്ടകത്തെ പരിപാലിക്കാൻ മതിയായ രൂപത്തിൽ ഒരു സേവകനെ അയച്ചു തന്നു. അതെനിക്കൊരു മോചനം ആയിരുന്നു. " ബുഖാരി-മുസ്‌ലിം - ഈ സംഭവത്തിൽ പ്രയാസമാനുഭാവിക്കുന്നവരോടുള്ള നബിയുടെ അനുകമ്പ പ്രകടമാണ്. - അസ്മാഉ റദിയള്ളാഹു അൻഹാ, ആയിഷ റദിയള്ളാഹു അൻഹായുടെ സഹോദരി ആണ്. - നബി, അവരെ ഒട്ടകപ്പുറത്ത് കയറ്റുകയും അദ്ദേഹം നടക്കുകയും ചെയ്യാനാണ് ഉദ്ദേശിച്ചതു എന്ന് അഭിപ്രായപ്പെട്ട ആളുകൾ ഉണ്ട്. - ഇമാം ഹാഫിദ് ഇബ്ൻ ഹജർ പറഞ്ഞത് നബി മറ്റൊരു ഒട്ടകപ്പുറത്ത് കയറാൻ ഉദ്ദേശിച്ചു എന്നാണു. - ഇമാം ഫുദൈൽ ഇബ്ൻ ഇയാദ് പറഞ്ഞത് ഇത് നബിക്ക് ഖാസ്വ് ആണ് എന്നാണു. - ക്ഷണിച്ചത് നബിയായിട്ടു പോലും, ഭർത്താവിന്റെ അനിഷ്ടം ഉണ്ടാകുമോ എന്ന് സംശയിച്ചതിനാൽ അസ്മാഉ റദിയള്ളാഹു അൻഹാ അതിൽ നിന്ന് പിന്മാറി. - ബഷീർ പുത്തൂർ عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ، رَضِيَ اللهُ عَنْهُمَا، قَالَتْ
(تَزَوَّجَنِي الزُّبَيْرُ، وَمَا لَهُ فِي الأَرْضِ مِنْ (مَالٍ وَلاَ مَمْلُوكٍ)! وَلاَ شَيْءٍ غَيْرَ نَاضِحٍ وَغَيْرَ فَرَسِهِ فَكُنْتُ أَعْلِفُ فَرَسَهُ وَأَسْتَقِي المَاءَ، وَأَخْرِزُ غَرْبَهُ، وَأَعْجِنُ وَلَمْ أَكُنْ أُحْسِنُ أَخْبِزُ، وَكَانَ يَخْبِزُ جَارَاتٌ لِي مِنَ الأَنْصَارِ، وَكُنَّ نِسْوَةَ صِدْقٍ وَكُنْتُ أَنْقُلُ النَّوَى مِنْ أَرْضِ الزُّبَيْرِ -الَّتِي أَقْطَعَهُ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ- عَلَى رَأْسِي! وَهِيَ مِنِّي عَلَى ثُلُثَيْ فَرْسَخٍ فَجِئْتُ يَوْمًا وَالنَّوَى عَلَى رَأْسِي، فَلَقِيتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَمَعَهُ نَفَرٌ مِنَ الأَنْصَارِ، فَدَعَانِي ثُمَّ قَالَ: ((إِخْ إِخْ)) (1) لِيَحْمِلَنِي خَلْفَهُ، فَاسْتَحْيَيْتُ أَنْ أَسِيرَ مَعَ الرِّجَالِ! وَذَكَرْتُ (الزُّبَيْرَ وَغَيْرَتَهُ) وَكَانَ أَغْيَرَ النَّاسِ فَعَرَفَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنِّي قَدِ اسْتَحْيَيْتُ، فَمَضَى فَجِئْتُ (الزُّبَيْرَ) فَقُلْتُ: لَقِيَنِي رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَعَلَى رَأْسِي النَّوَى، وَمَعَهُ نَفَرٌ مِنْ أَصْحَابِهِ، فَأَنَاخَ لِأَرْكَبَ، فَاسْتَحْيَيْتُ مِنْهُ، وَعَرَفْتُ غَيْرَتَكَ فَقَالَ: وَاللهِ لَحَمْلُكِ النَّوَى كَانَ أَشَدَّ عَلَيَّ مِنْ رُكُوبِكِ مَعَهُ قَالَتْ: حَتَّى أَرْسَلَ إِلَيَّ (أَبُو بَكْرٍ) بَعْدَ ذَلِكَ بِخَادِمٍ تَكْفِينِي سِيَاسَةَ الفَرَسِ، فَكَأَنَّمَا أَعْتَقَنِي!). - البخاري ومسلم നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു "ആരെങ്കിലും എന്റെ സ്വഹാബതിനെ ആക്ഷേപിച്ചാല്‍ അവന്റെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാവും" قال النبي صلى الله عليه وسلم : ( من سب أصحابي فعليه لعنة الله ) ( لم الدر المنثور / جمع الشيخ جمال الحارثي ) • • • • • • • അവാം ഇബ്ന്‍ ഹുശബ് റഹിമഹുള്ള പറഞ്ഞു"നിങ്ങള്‍ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അനുചരന്മാരുടെ സുകൃതങ്ങള്‍ പറയൂ , ജനഹൃദയങ്ങളില്‍ അവരോടു ഇണക്കമുണ്ടാവട്ടെ , അവരുടെ ദോഷങ്ങള്‍ പരയാതിരിക്കു , ജനങ്ങള്‍ അവരെ വെറുക്കാതിരിക്കട്ടെ " قال العوام بن حوشب - رحمه الله - : (( أذكروا محاسن أصحاب محمد عليه السلام تأتلف عليهم قلوب الناس، ولا تذكروا مساويهم فتحرشوا الناس عليهم )). ( لم الدر المنثور / جمع الشيخ جمال الحارثي ) • • • • • • • അബ്ദുല്ലാഹിബിന്‍ അബ്ബാസ് റദിയല്ലാഹു അന്ഹുമാ :ഹവയുടെ ആളുകളുമായി നിങ്ങള്‍ കൂടിയിരിക്കരുത് , കാരണം അവരുമായുള്ള കൂ ദിയിരുത്തം ഹൃദയങ്ങളില്‍ രോഗമുണ്ടാക്കും" قال عبدالله بن عباس - رضي الله عنهما -: (( لا تجالس أهل الأهواء فإن مجالستهم ممرضة للقلوب )) . ( لم الدر المنثور / جمع الشيخ جمال الحارثي ) • • • • • • • ഇബ്രാഹീം അന്നഖ-ഇ റഹിമാഹുല്ലാ : ഹവയുടെ ആളുകളോട് നിങ്ങള്‍ കുടിയിരിക്കരുത്. നിങ്ങളുടെ ഹൃദയങ്ങള്‍ പരിത്യജിക്കപ്പെടുമെന്നു ഞാന്‍ ഭയപ്പെടുന്നു" قال إبراهيم النخعي - رحمه الله - : (( لا تجالسوا أصحاب الأهواء، فإني أخاف أن ترتد قلوبكم )) ( لم الدر المنثور / جمع الشيخ جمال الحارثي ) • • • • • • • - ബഷീർ പുത്തൂർ
നബി صلى الله عليه وسلم യുടെ നിയോഗത്തിന് അഞ്ജു വര്‍ഷം മുമ്പ് മക്കയില്‍ ജനനം. നബി അവര്‍ക്ക് ഫാത്വിമ എന്ന് പേരിടുകയും ഉമ്മു മുഹമ്മദ് എന്ന് كنية വിളിപ്പേരിടുകയും ചെയ്തു. നബിയോട് ഏറ്റവും സാത്രിശ്യമുണ്ടായിരുന്ന അവര്‍ നബിയുടെ ശിക്ഷണത്തില്‍ വളര്‍ന്നു. നബി صلى الله عليه وسلم മദീനയിലേക്ക് ഹിജ്ര പോയപ്പോള്‍ ഫാത്വിമയും സഹോദരി ഉമ്മു കുല്തുമും സൗദ رضي الله عنها യുടെ കൂടെ മക്കയില്‍ കഴിഞ്ഞു. പിന്നീട് അവരും മദീനയിലേക്ക് പോയി. മദീനയില്‍ നബി صلى الله عليه وسلم ആഇഷ رضي الله عنها യുമായി വീട് കുടി. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഫാത്വിമ رضي الله عنها യോട് ചോദിച്ചു : أي بنية ألست تحين ما أحب ؟ فقالت : بلى ، قال فأحبي هذه (مسلم) "പുന്നാര മകളെ, ഞാന്‍ ഇഷ്ടപ്പെടുന്നതിനെ നീയും ഇഷ്ടപ്പെടുന്നില്ലേ? അവര്‍ "അതേ" എന്ന് പറഞ്ഞു. അപ്പോള്‍ നബി പറഞ്ഞു. " എങ്കില്‍ ഇവരെയും (ആഇഷ رضي الله عنها) ഇഷ്ടപ്പെടു" ഫാത്വിമ رضي الله عنها യെ അലി رضي الله عنه വിവാഹം കഴിച്ചു . അവര്‍ക്ക് ഹസന്‍ എന്ന് പേരായ ഒരു കുഞ്ഞു പിറന്നു. ഒരു വര്‍ഷത്തിനു ശേഷം ഹുസൈൻ رضي الله عنه വും ഉണ്ടായി. നബി صلى الله عليه وسلم അവരെക്കുരിച്ചാണ് "സ്വര്‍ഗത്തിലെ യുവാക്കളുടെ രണ്ടു നേതാക്കള്‍" എന്ന് പറഞ്ഞത്. ആഇഷ رضي الله عنها പറയുന്നു: ما رأيت أحدا أشبه كلاما وحديثا برسول الله صلى الله عليه وسلم من فاطمة ، وكانت إذا دخلت عليه قام إليها فقبلها ورحب بها وكذلك هي كانت تصنع به (النسائي) "നബി صلى الله عليه وسلم യുടെ സംസാരതോടും വാകുകളോടും ഫാത്വിമ رضي الله عنها യേക്കാള്‍ സാദ്രിശ്യമുള്ള ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. അവര്‍ വന്നാല്‍ നബി എഴുന്നേറ്റു ചെല്ലുകയും സ്വീകരിക്കുകയും അവരെ ചുംബിക്കുകയും ചെയ്യുമായിരുന്നു. അവര്‍ തിരിച്ചും അങ്ങിനെ ചെയ്യാറുണ്ടായിരുന്നു."
നബി صلى الله عليه وسلم മരണാസന്നനായി രോഗിയായി കിടക്കുന്ന നേരം. ഫാത്വിമ رضي الله عنها അദ്ധേഹത്തിന്‍റെ അടുത്ത വന്നു നിന്നു. തനിക്കു മരണം ആസന്നമായിട്ടുണ്ട് എന്നും എന്‍റെ കുടുംബക്കാരില്‍ ആദ്യം എന്നില്‍ വന്നുചേരുക നീയായിരിക്കും എന്നും അവരുടെ കാതില്‍ മന്ത്രിച്ചു. നബി صلى الله عليه وسلم യുടെ വഫാതിനു ശേഷം, ആറു മാസം കഴിഞ്ഞപ്പോഴേക്കും ഫാത്വിമ رضي الله عنها യുടെ രോഗം കഠിനമായി. ഹിജ്ര പതിനൊന്നു റമദാന്‍ മാസം ചൊവ്വാഴ്ച രാത്രി, ഇരുപത്തി ഏഴാമത്തെ വയസ്സില്‍ അവര്‍ മരണപ്പെട്ടു - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|