ഫിത്ന എന്നാല്‍...
പരീക്ഷണം അതാണ് ഫിത്നയുടെ അര്‍ത്ഥം. രണ്ടു മേഖലയിലാണ് ഫിത്ന സംഭവിക്കുക-ദീനിലും ദേഹങ്ങളി ലും. ദീനില്‍ പരീക്ഷിക്കപ്പെടുക സംശയങ്ങളിലൂടെയും അവ്യക്തതകളിലൂടെയുമായിരിക്കും. അറബിയില്‍ അ തിനു ‘ശുബുഹാത്’ എന്ന് പറയും. ദേഹങ്ങളില്‍ പരീക്ഷിക്കപ്പെടുക പ്രലോഭനങ്ങള്‍, പ്രകോപനങ്ങള്‍, പീഢന ങ്ങള്‍ മുതലായ മാര്‍ഗ്ഗങ്ങളിലൂടെയുമായിരിക്കും. സംശയരോഗം ദീനില്‍ പരീക്ഷിക്കപ്പെടണമെങ്കില്‍ അവ്യക്തതയും സംശയങ്ങളും വേണം. ദീനില്‍ മതിയായ അറിവുണ്ടെങ്കില്‍ ഫിത്നയില്‍നിന്ന് രക്ഷനേടാം. പണ്ഡിതന്മാര്‍ക്ക് കാര്യങ്ങളില്‍ വ്യക്തതയുണ്ടാകും. സംശയങ്ങളില്‍നിന്ന് മുക്തരു മായിരിക്കും. അതുകൊണ്ട് അവര്‍ ഫിത്നയില്‍ അകപ്പെടുന്നില്ല. പാമരന്മാര്‍ സംശയങ്ങളിലായിരികും. ഫിത്ന അവരെ അനായാസം പിടികൂടുകയും ചെയ്യും. ഹസന്‍ അല്‍ബസ്വ് രി –റഹിമഹുല്ലാഹ്- പറയുന്നു: "ഫിത്ന വരുമ്പോള്‍ തന്നെ പണ്ഡിതന്മാര്‍ അത് തിരിച്ചറിയുന്നു. അത് പിന്തിരിഞ്ഞുപോയതിനു ശേഷം മാത്രമായിരി ക്കും പാമരന്മാര്‍ മനസ്സിലാക്കുക". വിവരദോഷികള്‍ പാമരന്മാര്‍ക്ക് പ്രമാണ രേഖകള്‍ തന്നെ അറിയണമെന്നില്ല. അതിനാല്‍ അവര്‍ സംശയങ്ങളിലും അവ്യക്തകളിലും കഴിച്ചുകൂട്ടേണ്ടിവരും. അല്‍പജ്ഞാനികള്‍ക്ക് പ്രമാണ രേഖകള്‍ അറിയാമെങ്കില്‍ തന്നെ, അതിന്‍റെ ശരിയായ അര്‍ത്ഥമോ വ്യാഖ്യാനമോ ഉദ്ദേശ്യലക്ഷ്യങ്ങളോ പ്രയോഗരീതികളോ അറിയില്ല. അതുകൊണ്ടുതന്നെ, സംശയങ്ങളുടെയും അവ്യക്തതകളുടെയും പടുകുഴികളിലൂടെയുള്ള അവരുടെ ചാഞ്ചാട്ടം അവസാനിക്കുന്നില്ല. അവരെ കുറിച്ച്, അന്ധന്‍റെ വടി പോലെ എവിടെ കുത്തുമെന്ന് പറയാനുമാവില്ല. ജ്ഞാനികള്‍ നേരിനൊപ്പം സത്യാസത്യങ്ങള്‍ വ്യവഛേദിക്കാനാവാത്ത കാര്യങ്ങള്‍ ഫിത്നഃയാണ്. അവയെ സൂക്ഷിച്ച് വിട്ടുനില്‍ക്കണം. ഇബ്നു ബാസ് –റഹിമഹുല്ലാഹ്- പറയുന്നു: "ഫിത്നഃയുമയി ബന്ധപ്പെട്ട ജാഗ്രത പുലര്‍ത്തണമെന്ന് പറയുന്ന ഹദീസുകള്‍, പണ്ഡിതന്മാര്‍ പ്രയോഗിക്കുന്നത് സത്യവാനെയും അസത്യവാദിയെയും മനസ്സിലാക്കാന്‍ പറ്റാത്ത വിധമുള്ള ഫിത്നഃകളുടെ കാര്യത്തിലാണ്. അത്തരം ഫിതനകളില്‍ ജാഗ്രത പാലിക്കുക എന്നത് ഒരു വിശ്വാസിക്ക് നിര്‍ബ്ബന്ധമാണ്. ‘അവയില്‍ (ഫിത്നയില്‍), ഇരിക്കുന്നവന്‍ നില്‍ക്കുന്നവനെക്കാളും ഉത്തമാനാണ്, നടക്കുന്നവന്‍ ഓടുന്നവനെക്കാളും ഉത്തമനാണ്’ എന്ന ഹദീസുകൊണ്ട് നബി ﷺ ഉദ്ദേശിച്ചിരിക്കുന്നത് അത്തരം ഫിത്നകളെയാണ്. എന്നാല്‍ സത്യവാനെയും അസത്യവാദിയെയും, മര്‍ദ്ദകനെയും മര്‍ദ്ദിതനെയും വേര്‍തിരിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ മേല്‍ ഹദീസിന്‍റെ പരിധിയില്‍പെടില്ല. മറിച്ച്, ഖുര്‍നിലെയും സുന്നത്തിലെയും വചനങ്ങള്‍ രേഖപ്പെടുത്തുന്നത് സത്യവാനെയും മര്‍ദ്ദിതനെയും, വ്യജവാദിക്കും മര്‍ദ്ദകനുമെതിരില്‍ സഹായിക്കല്‍ നിര്‍ബ്ബന്ധമാണെന്നു തന്നെയാണ്." ഫിത്നയില്‍പെട്ടുവോ...?!! ഫിത്നയില്‍പെട്ടുവോ ഇല്ലയോ എന്നറിയാന്‍ നമുക്കൊരു വഴിയുണ്ട്. ഹുദൈഫ رضي الله عنه അത് വിവരിക്കുന്നത് കാണുക: "നിങ്ങളിലാരാള്‍ തന്നെ ഫിത്ന ബാധിച്ചുവോ ഇല്ലയോ എന്നറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ വിലയിരുത്തേണ്ടത് ഇക്കാര്യമാണ്: ഹറാമായി കണ്ടിരുന്നത് ഇപ്പോള്‍ താന്‍ ഹലാലായി കാണുന്നുവോ? എങ്കില്‍ തനിക്ക് ഫിത്ന ബാധിച്ചിരിക്കുന്നു. ഹലാലായി കണ്ടിരുന്നത് താന്‍ ഇപ്പോള്‍ ഹറാമായി കാണുന്നുവോ? എങ്കിലും തനിക്ക് ഫിത്ന ബാധിച്ചിരിക്കുന്നു". (ഹാകിം) വാല്‍ക്കഷ്ണം ഇതുവരെ ലഭിക്കാത്ത ഒരു പ്രമാണരേഖ പുതുതായി ലഭിച്ചാല്‍, അല്ലെങ്കില്‍ സ്വഹാബത്ത് പ്രമാണവാക്യങ്ങള്‍ക്ക് നല്‍കിയ ഒരു ആധികാരിക വ്യാഖ്യാനം മുമ്പ് കിട്ടാത്തത് ഇപ്പോള്‍ കിട്ടിയാല്‍ അത് സ്വീകരിക്കുന്നത് സത്യവും ന്യായവും മാത്രമാണ്. അത് സ്വീകരിക്കാതിരിക്കുന്നതാണ് ഫിത്ന. എന്നാല്‍, പുതുതായി ലഭിച്ച ഒരു രേഖയുടെ (അല്ലാഹു പറഞ്ഞു, റസൂല്‍ പറഞ്ഞു, സ്വഹാബത് പറഞ്ഞു) പിന്‍ബലത്തിലല്ലാതെ പുതിയ നിലപാടുകള്‍, വീക്ഷണങ്ങള്‍. സമീപനങ്ങള്‍ അഭിപ്രായങ്ങള്‍ എഴുന്നള്ളിക്കുന്നവരുടെ ഓര്‍മ്മയിലിരിക്കട്ടെ, "തങ്ങള്‍ ഫിത്നയിലാണ്...!!! " - അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
0 Comments
ഒരിറ്റ് ദാഹജലം തരൂ...
സ്വാതന്ത്ര്യം! എത്ര മനോഹരം!! എത്ര സമ്മോഹനം!!! അതിരുകളില്ലാത്ത വിഹായുസ്... അത് എത്രത്തോളം സൃഷ്ടിപരം ഹിംസാത്മകം എന്ന സൈദ്ധാന്തിക ചര്‍ച്ച പിന്നെ യാവാം. രാഷ്ട്രങ്ങളുടെ, ജനകോടികളുടെ ചിരകാല സ്വപ്നമായിരുന്നു സ്വാതന്ത്ര്യലബ്ധി. ജനാധി പത്യം മധുരതരമാകുന്നത് അത് സ്വാതന്ത്ര്യത്തിലേക്കുള്ള ചവിട്ടുപടിയാണെന്നതിനാലാ ണ്. അമേരിക്ക വിസ നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍ നൊമ്പരപ്പെടുന്നത് സ്വാതന്ത്ര്യ ത്തിന്‍റെ അമേരിക്കന്‍ മോഡല്‍ അനുഭവിക്കാനുള്ള അവസരം നഷ്ടപ്പെടുന്നു എന്നതു കൊണ്ട് കൂടിയാണ്. സ്വാതന്ത്ര്യം പലതരം; രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം, തൊഴില്‍പരം... ഏറ്റവും വി ലപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യം (Freedom of Expression) തന്നെ. അതാണ് മറ്റെല്ലാ സ്വാതന്ത്ര്യ ങ്ങള്‍ക്കും പശ്ചാത്തലമൊരുക്കുന്നത്. ആത്മപ്രകാശനത്തിന് അനുവാദമില്ലെങ്കില്‍ പിന്നെ എല്ലാം നിരര്‍ത്ഥകമല്ലേ. മറ്റെന്തിന്‍റെയോ പേരില്‍ ആരൊക്കെയോ ഇന്ന് നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം കവര്‍ന്നെ ടുക്കുന്നു എന്നതാണെന്‍റെ ആത്മദുഃഖം. ആത്മപ്രകാശനം മനുഷ്യന്‍റെ ജന്മാവകാശമാണ്. കലയായോ സാഹിത്യമായോ അഭിപ്രായമായോ മറ്റുരൂപേണയോ അതിവിടെ അവതരി പ്പിക്കപ്പെടണം. അത് ഈ മനോഹരമായ പ്രകൃതിയുടെ കാന്‍വാസില്‍ വരച്ചുപിടിപ്പി ക്കുമ്പോള്‍ മാത്രമേ അനശ്വരതക്കുള്ള മനുഷ്യന്‍റെ ആത്മദാഹം ശമിക്കുകയുള്ളു. അഭിപ്രായങ്ങള്‍ ആത്മപ്രകാശനപരം മാത്രമാണ്. ആരുടെമേലും അടിച്ചേല്‍പിക്കപ്പെടുക യില്ല. ആരുടെയും വികാരങ്ങള്‍ വ്രണപ്പെടേണ്ട കാര്യവുമില്ല. ദേശീയത അപകടപ്പെടുമെന്ന ഭീതിയും വേണ്ട. അഭിപ്രായങ്ങള്‍ കേള്‍ക്കാനുള്ള സ്വാതന്ത്ര്യം പോലെ അവ ശ്രദ്ധിക്കാതി രിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടല്ലോ. പത്തുവര്‍ഷം മുമ്പ് ആസ്വദിച്ചിരുന്ന അഭിപ്രായ സ്വാതന്ത്ര്യം ഇപ്പോള്‍ തീര്‍ത്തും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അന്യത്ര ഭീതിയാണിന്ന്. ഒരു വാക്കും പുറത്തുവരുന്നില്ല. എല്ലാം തൊ ണ്ടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ആരുടെയൊക്കയോ മത-മദ വികാരങ്ങളാണ് വ്രണപ്പെ ടുകയെന്ന പേടി. ജിങ്കോയിസ്റ്റുകളുടെ അതിദേശീയത (Jingoism) എപ്പോഴാണ് അപകടപ്പെടുക എന്ന ഭീതി. ഏതു വാക്കിന്‍റെ പേരിലാണ് ആള്‍ക്കൂട്ടം വന്ന് തല്ലിക്കൊല്ലുക എന്ന ഭയാശങ്ക. നിയമം ആള്‍ക്കൂട്ടാതിക്രമങ്ങള്‍ക്കു (lynching) വഴിമൊറിക്കൊടുക്കുന്ന ഭയാനക രംഗങ്ങളാ ണെവിടെയും. നീതിയുടെ തുലാസിന് ഒരു തട്ടേയുള്ളു. മറുതട്ട് എവിടെയുമില്ല. അന്വേഷക ര്‍ക്ക് ഒറ്റക്കണ്ണേയുള്ളു. മറ്റേ കണ്ണ് പൊട്ടിയതല്ല, സൃഷ്ടിക്കപ്പെട്ടിട്ടേയില്ലെന്നു തോന്നുന്നു. ക.മ. മിണ്ടിപ്പോകരുത് അപമാനിക്കപ്പെടാന്‍ മാത്രമായി ഇവിടെ കുറേ പുതിയ ...ത്വങ്ങള്‍ അവതരിച്ചിരിക്കുന്നു. ഇന്നിന്‍റെ വിഹ്വലതകളില്‍ മനോഹരമായ അഭിപ്രായ സ്വാതന്ത്ര്യ ത്തെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന വിദ്വേഷജനകമായ വിഷാംശങ്ങളായി നിയമവിശാര ദന്മാര്‍ വ്യാഖാനിച്ചുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഭൂരിപക്ഷാധിപത്യം ജനാധിപത്യത്തെ തല്ലിക്കൊന്ന് കുഴിച്ചുമൂടിയിരിക്കുന്നു. അധികാരികളും ജനനായകരും ധീരരായിരിക്കണം, ഭീരുക്കളായിരിക്കരുത്. ഇന്ന് ലോകം ഭരിക്കുന്നത് വിശ്വവിഖ്യാത ഭീരുക്കളാണ്. എതിര്‍ശബ്ദത്തെ പോലും ഭയപ്പെടുന്ന ഭീരുക്ക ള്‍. അവരെ നിയന്ത്രിക്കുന്നത് വിമര്‍നം താങ്ങാന്‍ ഉള്‍ക്കരുത്തില്ലാത്ത ജീര്‍ണ്ണിച്ച പ്രത്യയ ശാസ്ത്രങ്ങളും. ഭൂരിപക്ഷാധിപത്യം ജനാധിപത്യത്തെ തല്ലിക്കൊന്ന് കുഴിച്ചുമൂടിയിരിക്കു ന്നു. ഡമോക്രസിയില്‍നിന്ന് ഫാസിസത്തിലേക്കും ആധുനിക സാങ്കേതികവിദ്യകളില്‍നിന്ന് പഞ്ചഗവ്യത്തിലേക്കും എതിര്‍ദിശാ പുരോഗതി അതിശീഘ്രം തന്നെ. ഇതരെ ജീവികളെ മനസ്സിലാക്കാനും സഹജീവികളോട് താദാത്മ്യം പ്രാപിക്കാനും (empathize) കഴിയാത്ത റോ ബോട്ടുകളാണിന്ന് ലോകം ഭരിക്കുന്നത്. പ്രചരണത്തിനു വേണ്ടിയല്ലാതെ ഒരു ക്ഷേമപദ്ധതി യുമില്ല. പതിനായിരം കുഞ്ഞുങ്ങള്‍ കണ്‍മുന്നില്‍ വെച്ച് പിടഞ്ഞു മരിച്ചാലും ഇവരുടെ മനസ് ഇളികില്ല. ഈ ഭീരുക്കള്‍ ഭരി ക്കുന്ന ലോകത്ത് ജീവിക്കുന്നത് ഏറെ ആത്മനിന്ദാ പരമാണെന്നിരിക്കെ ആത്മബോധമുള്ള ഒരു ശരാശരി മനുഷ്യന് അതൊരു നിര്‍വ്വാഹമില്ലാ യ്മ മാത്രമാണ്. എല്ലാ വെളിച്ചങ്ങളും ഒന്നിച്ച് തല്ലിക്കെടുക്കുന്ന, മനോ-മസ്തിഷ്ക-നേത്ര-ഹസ്തങ്ങളെ വരി ഞ്ഞുമുറുക്കുന്ന ഈ ഭ്രാന്താലയത്തില്‍ വയ്യ, എനിക്കൊട്ടും വയ്യ. ഇനിയും എന്‍റെ സ്വാത ന്ത്ര്യത്തെ കവര്‍ന്നെടുത്താല്‍ വീര്‍പ്പുമുട്ടുന്ന എന്‍റെ മനസ്സ് പൊട്ടിത്തെറിക്കും. ഞാന്‍ വിശന്നിരിക്കുകയാണ്, വല്ലാത്ത ദാഹവുമുണ്ടെനിക്ക്. എന്‍റെ ആത്മാവിന്‍റെ പൈദാ ഹങ്ങള്‍ തീര്‍ത്തില്ലെങ്കില്‍... ഞാന്‍ തീര്‍ക്കും, എന്നെ തന്നെ. അതിന്‍റെ ഛേദം നിങ്ങള്‍ക്കാ യിരിക്കില്ല, എനിക്കു മാത്രമായിരിക്കും. അതിനു മുമ്പ് എന്‍റെ ആത്മദാഹം തീര്‍ക്കാന്‍ ഒരിറ്റ് ദാഹജലം നല്‍കൂ.. സ്വാതന്ത്ര്യത്തിന്‍റെ ദാഹജലം. - അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ് ചോദ്യകർത്താവ്: അല്ലാഹു താങ്കൾക്ക് നന്മചെയ്യട്ടെ, പിരിവു നടത്തുന്ന സംഘടനകൾ, ശൈഖേ അവർ സകാത്ത് പൈസയായി വാങ്ങുന്നു, എന്നിട്ട് അതുകൊണ്ട് ഫിത്ർ സകാത്ത് വാങ്ങുന്നു, എന്നിട്ട് അവർ അത് വിതരണം ചെയ്യുന്നു? ശൈഖ് സ്വാലിഹ് അൽ ഫൌസാൻ: ആദ്യത്തെ കാര്യം, ആരാണ് ഈ സംഘടനകളെ ഇതിന് ചുമതലപ്പെടുത്തിയത്? ദാറുൽ ഇഫ്തായിൽ നിന്ന് അവർക്ക് വല്ല വിധിയും ലഭിച്ചുവോ? ആരാണ് ഈ കാര്യത്തിന് അവരെ ഏൽപ്പിച്ചത്? ഇത്തരം കാര്യങ്ങളിൽ കയറി ഇടപെടാൻ അവർക്ക് അനുവാദമില്ല. മുസ്ലിമീങ്ങൾ ചെയ്യേണ്ടത് അവർ ഓരോരുത്തരും തന്റെ സകാത്ത് അവനവൻ തന്നെ സ്വന്തം പ്രവർത്തിയാലെ കൊടുക്കലാണ്. അവർ (സംഘടനകൾ) അതിൽ ഇടപെടാൻ പാടില്ല. അവരുടെ ആ ഇടപെടലിലൂടെ അവർ അബദ്ധമാണ് ചെയ്യുന്നത്. ചോദ്യകർത്താവ്: പക്ഷേ, - ബഹുമാന്യനായ ശൈഖേ, അല്ലാഹു താങ്കൾക്ക് നന്മ ചെയ്യട്ടെ- അവർ പറയുന്നത് കിബാറുൽ ഉലമാ കമ്മറ്റിയിലെ ഒരു അംഗത്തിന്റെ ഫത്'വ അവരുടെ അടുക്കൽ ഉണ്ടെന്നാണ്. ശൈഖ് സ്വാലിഹ് അൽ ഫൌസാൻ: നമുക്ക് പറയാനുള്ള മറുപടി ഇതാണ്, ഫത്'വ ശരിയുമാകാം തെറ്റുമാകാം. നമ്മുടെ അടുക്കലുള്ളത് ദലീൽ (തെളിവ്) ആണ്. വിവ: അബൂ തൈമിയ്യ ഹനീഫ് ബാവ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|