നിന്റെ തടി ഖബ്റിൽ വെക്കാനുള്ളതാണെന്ന് കരുതിക്കോ... وَعُدَّ نَفْسَكَ فِي أَهْلِ الْقُبُورِ الراوي: ابن عمر رضي الله عنه المحدث : الزرقاني، وصححه الألباني — അബൂ ത്വാരിഖ് സുബൈർ
0 Comments
സമയവാറായി, ഞാൻ പോണ് ... നബി ﷺ പറയുന്നു: അല്ലാഹു ഒരു അടിയന് നന്മ ഉദ്ദേശിച്ചാൽ മധു പകർന്ന് അവനെ മധുരിക്കുന്നവനാക്കും. അപ്പോൾ ചോദിക്കപ്പെട്ടു: മധുരിക്കുന്നവനാക്കുക എന്നാൽ എന്താണ്? അവിടുന്ന് പറഞ്ഞു: മരണത്തിനു മുമ്പ് ഒരു സുകൃതം ചെയ്യാൻ അവന്റെ മുന്നിൽ അവസരം തുറക്കും. പിന്നീട് അതിലായിരിക്കും അവന്റെ ആത്മാവ് പിടിക്കുക. (ഉദ്ധരണം: അൽബാനി | അൽജാമിഉ സ്വഗീർ) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قال رسول الله ﷺ: إذا أرادَ اللهُ بعبدٍ خيرًا عَسلَهُ، قِيلَ: وما عَسلَهُ؟ قال: يَفتحُ لهُ عملًا صالِحًا قبلَ مَوتِه، ثمَّ يَقبِضُهُ عليهِ
(الألباني في صحيح الجامع الصغير وزيادته) പോണ്ടേ.. നമുക്കും?
യഹ്‌യാ ബിൻ ഔൻ പറയുന്നു: ഇബ്‌നുൽ ഖസ്സ്വാർ രോഗിയായിരിക്കെ സഹ്‌നൂനിന്റെ കൂടെ ഞാൻ അദ്ദേഹത്തെ സന്ദർശിച്ചു. സഹ്‌നൂൻ ചോദിച്ചു: എന്താണ് ഈ വെപ്രാളമൊക്കെ? ഇബ്‌നുൽ ഖസ്സ്വാർ പറഞ്ഞു: മരണം, അല്ലാഹുവിലേക്കുള്ള യാത്ര.. സഹ്‌നൂൻ ചോദിച്ചു: താങ്കൾ വിശ്വാസപൂർവ്വം സത്യപ്പെടുത്തുന്നില്ലേ:- – നബിമാർ, പുനരുത്ഥാനം, വിചാരണ, സ്വർഗ്ഗം, നരകം.. – ഈ സമുദായത്തിലെ ഏറ്റവും ശ്രേഷ്ഠർ അബൂ ബക്റും പിന്നെ ഉമറും ആണെന്ന്, – ഖുർആൻ അല്ലാഹുവിന്റെ വചനമാണ്, സൃഷ്ടിയ ല്ലെന്ന്, – അന്ത്യനാളിൽ അല്ലാഹുവിനെ കാണുമെന്ന്, – അവൻ അർശിനുപരിയിൽ ഇസ്‌തിവാഅ് ചെയ്‌തി രിക്കുന്നുവെന്ന്, – ഭരണാധികാരികൾ അക്രമം കാണിച്ചാലും ആയുധ മേന്തി കലാപമുണ്ടാക്കാൻ പാടില്ലെന്ന്.. അദ്ദേഹം പറഞ്ഞു: തീർച്ചയായും, അല്ലാഹു സത്യം! സഹ്‌നൂൻ പറഞ്ഞു: എന്നാൽ താങ്കൾ ഇഷ്ടാനുസാരം, സമാധാനമായി, മരിച്ചോളൂ, മരിച്ചോളൂ.. ഉദ്ധരണം: ദഹബി | സിയറു അഅ്ലമിന്നുബലാ - അബൂ ത്വാരിഖ് സുബൈര്‍ ولن يؤخر الله نفسا إذا جاء أجلها والله خبير بما تعملون. (المنافقون ١١) അല്ലാഹു പറയുന്നു: ഒരു ആത്മാവിനെയും അതിന്റെ അവധിയെത്തിയാൽ അല്ലാഹു പിന്തിപ്പിക്കുകയില്ല, നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു. (അൽ മുനാഫിഖുൻ 11) * * * عن أبي أمامة قال: قال رسول الله صلى الله عليه وسلم إن روح القدس نفث في روعي أن نفسا لن تموت حتى تستكمل أجلها وتستوعب رزقها فأجملوا في الطلب ولا يحملن أحدكم استبطاء الرزق أن يطلبه بمعصية فإن الله لا ينال ما عنده إلا بطاعته (الحلية لأبي نعيم، وصححه الألباني) അബൂ ഉമാമ رضي الله عنه നിവേദനം:
അല്ലാഹുവിന്റെ റസുൽ صلى الله عليه وسلم പറഞ്ഞു: "തീർച്ചയായും പരിശുദ്ധാത്മാവ് (ജിബ്രീൽ) എന്റെ ഹൃദയത്തിൽ വെളിപാടു നൽകിയിരിക്കുന്നു, ഒരു ആത്മാവ് അതിന്റെ അവധി പൂർത്തിയാക്കാതെയും, വിഭവങ്ങൾ പൂർണ്ണമായി അനുഭവിക്കാതെയും ഒരിക്കലും മരണപ്പെടുകയില്ല. അതിനാൽ ഭംഗിയായി സമ്പാദ്യമന്വേഷിക്കുവിൻ. വിഭവങ്ങൾ വന്നണയാനുള്ള താമസം തിന്മയിലൂടെ അവ സമ്പാദിക്കാൻ ഒരിക്കലും നിങ്ങളെ പ്രേരിപ്പിക്കരുത്. തീർച്ചയായും അല്ലാഹുവിന്റെ പക്കലുള്ളത് അവനെ അനുസരിക്കുന്നതിലൂടെയല്ലാതെ ലഭ്യമാവില്ല." - അബൂ തൈമിയ്യ ഹനീഫ്
അവൻ മരിച്ചു! എപ്പോൾ ? ആ സമയം . എവിടെ വെച്ച്? ആ സ്ഥലത്ത്. എന്താ കാരണം?! ഒന്നുമില്ല.. പെട്ടെന്ന്.. അങ്ങനെ... ആത്മാവ് വേർപിരിഞ്ഞ് ശ്വാസം നിലക്കാവുന്ന എണ്ണമറ്റ കാരണങ്ങളുടെ ഇടയിലാണ് ശരീരം എപ്പോഴും കഴിഞ്ഞിരുന്നതെന്നതാണു കാര്യം... അതിൽ ഏതോ ഒന്ന് കാരണമായി; കൃത്യ സമയമായപ്പോൾ!! وَلَن یُؤَخِّرَ ٱللَّهُ نَفۡسًا إِذَا جَاۤءَ أَجَلُهَاۚ وَٱللَّهُ خَبِیرُۢ بِمَا تَعۡمَلُونَ (المنافقون ۱۱) "ഒരു ആത്മാവിനെയും അതിന്റെ അവധിയെത്തിയാൽ അല്ലാഹു പിന്തിപ്പിക്കുകയില്ല, നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു." (അൽ മുനാഫിഖുൻ 11) — അബൂ തൈമിയ്യ ഹനീഫ് » അപ്രതീക്ഷിതമായ അപകട മരണങ്ങൾ വർദ്ധിക്കുന്നു » മരണ രീതി നോക്കി ഒരാളുടെ വിജയ പരാജയങ്ങൾ നിർണ്ണയിക്കാനാവില്ല. » അപമൃത്യുവിന് അനുകൂലവും പ്രതികൂലവുമായ പരിഗണനകളുണ്ട് » സൂക്ഷ്മാലുക്കൾക്ക് മരണത്തോടനുബന്ധിച്ചുള്ള പീഡകളും ദുരിതങ്ങളും ലഘൂകരിക്കപ്പെടുന്നു » അല്ലാത്തവർക്ക് പശ്ചാത്തപിക്കാനും മരണത്തിനു തയ്യാറാകാനുമുള്ള അവസരം നഷ്ടപ്പെടുന്നു » മരണം അനിവാര്യമാണ്, വിശ്വാസിക്കത് ഐഹികജീവിത്തിന്റെ കാലുഷ്യങ്ങളിൽനിന്നും പരീക്ഷണങ്ങളിൽനിന്നുമുള്ള ഒരു മോചനം കൂടിയാണ്. » അപമൃതവിനെ കുറിച്ച് ഇബ്നു മസ്‌ഊദ്, ആയിശഃ പറയുന്നത്: അധർമ്മകാരിക്ക് ഖേദവും വിശ്വാസിക്ക് ആശ്വാസവും എന്നാണ് » ഇമാം അഹ്‌മദ് റിപ്പോർട്ട് ചെയ്യുന്നു: അപമൃത്യു ഖേദകരമായ ഒരു പിടികൂടൽ തന്നെയാണ്. اللهم إني أعوذ بك من زوال نعمتك وتحول عافيتك وفجأة نقمتك وجميع سخطك അല്ലാഹുവേ, നിന്നോട് ഞാൻ കാവൽ തേടുന്നു, നിന്റെ അനുഗ്രഹം ഇല്ലാതാകുന്നതിൽനിന്ന്, നിന്റെ സൗഖ്യം മാറിപ്പോകുന്നതിൽനിന്ന്, ആകസ്മികമായ നിന്റെ നിഗ്രഹപാതത്തിൽ നിന്ന്, നിന്റെ എല്ലാവിധ കോപങ്ങളിൽനിന്നും. (മുസ്‌ലിം) — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ജാഗ്രത!
മരണം വളരെ അടുത്തുണ്ട്. മുൻ കരുതലുകളെടുക്കുക; മരണ ശേഷം രക്ഷപ്പെടുന്നതിനുള്ളത്. 1.വലിയ ശിർക്കിൽ നിന്നും രക്ഷപ്പെടുക. 2.ചെറിയ ശിർക്കിൽ നിന്നും രക്ഷപ്പെടുക. 3.ബിദ്അത്തുകളിൽ നിന്നും രക്ഷപ്പെടുക. 4.മറ്റു പാപങ്ങളിൽ നിന്നും രക്ഷപ്പെടുക. 5.അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകളിൽ നിന്നും പശ്ചാത്തപിച്ചു മടങ്ങുക. 6.രോഗം വരും മുമ്പേ ആരോഗ്യം മുതലാക്കി നന്മചെയ്യുക. 7.മരണം വരും മുമ്പേ ആയുസ്സ് മുതലാക്കി നന്മചെയ്യുക. -അബു തൈമിയ്യ ഹനീഫ്
ഒരു മുസ്‌ലിമായ മനുഷ്യൻ മരണപ്പെട്ടാൽ അവനോട് മറ്റു മുസ്‌ലിംകൾക്ക് ചില കടമകളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് അവന്റെ മയ്യിത്ത് കുളിപ്പിക്കുകയും മറമാടുകയും ചെയ്യുകയെന്നുള്ളത്. മയ്യിത്ത് മറമാടിക്കഴിഞ്ഞാൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഖബറിന്റെ അടുത്ത് നിന്ന് കൊണ്ട് മയ്യിത്തിന് തസ്ബീത്തിനു വേണ്ടി (മലക്കുകൾ ചോദ്യം ചെയ്യുമ്പോൾ സ്ഥൈര്യം ലഭിക്കാൻ) ദുആ ചെയ്യാറുണ്ടായിരുന്നു. ഇമാം അബുദാവൂദ് ഉദ്ധരിക്കുകയും ശൈഖ് അൽബാനി റഹിമഹുള്ളാ സ്വഹീഹ് എന്ന് വിധി പറയുകയും ചെയ്ത ഉസ്‌മാൻ ബിൻ അഫ്ഫാൻ റദിയള്ളാഹു അൻഹുവിൽ നിന്നുള്ള ഹദീസിൽ ഇങ്ങിനെ കാണാം. عثمان بن عفان رضي الله عنه قال : كان النبي صلى الله عليه وسلم : (إِذَا فَرَغَ مِنْ دَفْنِ الْمَيِّتِ وَقَفَ عَلَيْهِ ، فَقَالَ : اسْتَغْفِرُوا لِأَخِيكُمْ ، وَسَلُوا لَهُ بِالتَّثْبِيتِ فَإِنَّهُ الْآنَ يُسْأَلُ) وصححه الشيخ الألباني في صحيح أبي داود മയ്യിത്ത് മറമാടിക്കഴിഞ്ഞാൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഖബറിന്റെ അടുത്ത് നിന്ന് പറയാറുണ്ടായിരുന്നു " നിങ്ങൾ നിങ്ങളുടെ സഹോദരന് വേണ്ടി ഇസ്തിഗ്ഫാർ (പാപമോചനത്തിന് തേടുക ) നടത്തുകയും അവനു തസ്ബീത് (സ്ഥൈര്യം ) ലഭിക്കാൻ അപേക്ഷിക്കുകയും ചെയ്യുക; കാരണം അവനിപ്പോൾ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്" അള്ളാഹു നമുക്കെല്ലാവർക്കും സ്ഥൈര്യം പ്രദാനം ചെയ്യട്ടെ. ഇതാണ് തസ്ബീതുമായി ബന്ധപ്പെട്ടു നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയിൽ നിന്ന് സ്ഥിരപ്പെട്ടു വന്നത്. ഇക്കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസവുമില്ല. മരിച്ച വ്യക്തിക്ക് വേണ്ടി ഇസ്തിഗ്ഫാറു നടത്തുകയും തസ്ബീത്തിനു വേണ്ടി അള്ളാഹുവിനോട് ചോദിക്കുകയും ചെയ്യുന്നത് സുന്നത്തായ കാര്യമാണ്. എന്നാൽ തസ്ബീത്തിന്റെ രൂപം എങ്ങിനെയെന്ന് ഹദീസുകളിൽ കാണുന്നില്ല. പ്രത്യേകമായ ഒരു ദുആയും ഈ വിഷയത്തിൽ സ്വഹീഹ് ആയ നിലയിൽ രിവായതു ചെയ്യപ്പെട്ടിട്ടില്ല. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് മുകളിലെ ഹദീസ് വ്യാഖ്യാനിച്ചു കൊണ്ട് ഉലമാക്കൾ പറഞ്ഞത്, തസ്ബീത്തിന്റെ രൂപം ഇന്നതാണ് എന്ന് വ്യക്തമാക്കുന്ന ഹദീസുകൾ ഇല്ലാത്തതിനാൽ മയ്യിത്തിനു വേണ്ടി ഇസ്തിഗ്ഫാർ നടത്തുകയും തസ്ബീത്തിനു വേണ്ടി ദുആ ചെയ്യുകയുമാണ് വേണ്ടത്. അത് اللهم اغفر له ، اللهم ثبت له എന്ന് മൂന്നു തവണ പറയലാണ്. (നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ദുആകൾ കുറഞ്ഞത് മൂന്ന് എന്ന ക്രമത്തിലായിരുന്നു) ഹദീസിലെ കൽപന പൊറുക്കലിനും സ്ഥൈര്യത്തിനും വേണ്ടി ആയതിനാൽ ആ രണ്ടു കാര്യവും അതിൽ ഉൾപ്പെടുത്തി എന്നു മാത്രം. ഈ വിഷയത്തിന്റെ നിജസ്ഥിതി ഇതായിരിക്കെ, ഇന്ന് നമ്മുടെ നാടുകളിൽ തസ്ബീത്തിന്റെ ദുആ എന്ന പേരിൽ വ്യാപകമായി ഒരു ദുആ പ്രചരിക്കപ്പെട്ടതായി കാണുന്നു. اللهم ثبته عند السؤال ، اللهم ألهمه الجواب ، اللهم جاف القبر عن جنبيه ، اللهم اغفرله وارحمه ، اللهم آمنه من كل الفزع എന്ന കൃത്യമായ പദങ്ങളും ( ألفاظ ) രൂപവുമുള്ള ഈ ദുആ ദശാബ്ദങ്ങളായി കേരള നദ് വത്തുൽ മുജാഹിദീൻ അവരുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. മാത്രമല്ല ഒന്നൊഴിയാതെ എല്ലാ മഹല്ലിലും മയ്യിത്ത് മറമാടിക്കഴിഞ്ഞാൽ ഈ ദുആ കൂട്ടമായി ഉച്ചത്തിൽ ശബ്ദമുയർത്തിക്കൊണ്ട് ചൊല്ലുകയും (ചിലയിടങ്ങളിൽ ചൊല്ലിക്കൊടുക്കുകയും മറ്റുള്ളവർ ഏറ്റു ചൊല്ലുകയും ) ചെയ്യുന്നു. നബി ചര്യയിൽ സ്ഥിരപ്പെട്ട ഒരു അമൽ എന്ന നിലക്കാണ് എല്ലാവരും ഈ ദുആ പഠിക്കുകയും ചൊല്ലുകയും ചെയ്യുന്നത്. സത്യത്തിൽ മുകളിൽ പറഞ്ഞ വിധത്തിലുള്ള ഒരു ദുആ സുന്നത്തിൽ സ്ഥിരപ്പെട്ടിട്ടില്ല. നബി ചര്യയിൽ സ്ഥിരപ്പെട്ടതാണെന്ന് സ്വഹീഹ് ആയ ഹദീസ് കൊണ്ട് തെളിയിക്കപ്പെടാത്ത കാലത്തോളം ഇത് നൂതന നിർമ്മിതി ആയാണ് പരിഗണിക്കപ്പെടുക. തസ്ബീത് സുന്നത്തിൽ സ്ഥിരപ്പെട്ടതാണ് എന്ന കാര്യം ഇവിടെ വായനക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ മുകളിൽ സൂചിപ്പിച്ച പദങ്ങൾ അതേ പടി സാർവ്വത്രികമായി അനുഷ്ഠിക്കുകയും ഇബാദത്തായി കരുതുകയും നബിയിൽ നിന്ന് സ്ഥിരപ്പെട്ടു വന്ന തസ്ബീത്തിന്റെ രൂപം എന്ന് വിശ്വസിക്കുകയും ചെയ്യുന്നതിൽ അപകടമുണ്ട്. അത് പോലെ എടുത്തു പറയേണ്ട ഒന്നാണ് തസ്ബീത്തിന്റെ സമയപരിധി. ഒരു ഒട്ടകത്തെ അറുത്തു അതിന്റെ മാംസം ഓഹരി വെക്കുന്ന സമയത്തോളം തസ്ബീത് ചൊല്ലണം എന്ന ധാരണയും പരക്കെ നിലവിലുണ്ട്. യഥാർത്ഥത്തിൽ ഇതിന്റെ ആധാരം അംറ് ബിൻ ആസ്വ് റദിയള്ളാഹു അൻഹുവിൽ നിന്നുള്ള ഒരു ഹദീസാണ്. അദ്ദേഹം മരണാസന്നനായ സമയത്ത് തന്റെ ബന്ധുക്കളെ വിളിച്ചു പറഞ്ഞു " എന്നെ നിങ്ങൾ മറമാടിക്കഴിഞ്ഞാൽ ഒരൊട്ടകത്തെ അറുത്തു അതിന്റെ മാംസം വിഹിതം വെക്കുന്ന അത്രയും സമയം നിങ്ങളെന്റെ ഖബറിന്റെ അടുക്കൽ നിൽക്കണം, അതെനിക്ക് ആശ്വാസം പകർന്നേക്കാം " ഈ ഹദീസിനെക്കുറിച്ചു ഉലമാക്കൾ പറഞ്ഞത് ഈ നിർദ്ദേശം ആ സ്വഹാബിയുടെ ഇജ്‌തിഹാദ് മാത്രമാണ്. അതിന് ശറഇന്റെ പിൻബലമില്ല എന്നാണ്. കാരണം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് അങ്ങിനെ ഒരു കൽപനയോ ഒരു അമലോ സ്ഥിരപ്പെട്ടു വന്നിട്ടില്ല. മാത്രമല്ല സ്വഹാബികളിൽ ആരും അങ്ങിനെ ചെയ്‌തതായി രേഖയുമില്ല. ചുരുക്കത്തിൽ, ഇന്ന് പ്രചാരത്തിലുള്ള തസ്ബീത്തിന്റെ രൂപവും അതിന്റെ സമയപരിധിയും സുന്നത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഒരു ബിദ്അത്തും ഒരു സുപ്രഭാതത്തിൽ ബിദ്അത് എന്ന ബോർഡ് വെച്ച് പ്രത്യക്ഷപ്പെടുന്നതല്ല. മറിച്ച്, സുന്നത്തിനോട് അങ്ങേയറ്റം സാദൃശ്യം പുലർത്തുകയും സവിശേഷരായ ആളുകൾക്ക് പോലും ആശയക്കുഴപ്പം (ബിദ്അത് എന്ന് പറയാൻ പറ്റുമോ എന്ന്) സൃഷ്ടിക്കുകയും ചെയ്യുന്ന വിധത്തിൽ അതി സൂക്ഷ്മമായ വിധത്തിലാണ് അത് രംഗപ്രവേശം ചെയ്യുക. അവസാനം എല്ലാവരും അറിഞ്ഞു വരുമ്പോഴേക്ക് അത് ഒരു " സുന്നത്തിന്റെ" രൂപത്തിലേക്ക് വളർന്നു കഴിഞ്ഞിരിക്കും والله المستعان وإليه التكلان ഓർക്കുക ; ഖുർആനും സുന്നത്തും മാത്രമാണ് പ്രമാണമെന്നും അവ സലഫുകൾ എങ്ങിനെ മനസ്സിലാക്കുകയും അമല് ചെയ്യുകയും ചെയ്തുവോ അങ്ങിനെതന്നെ അമല് ചെയ്യുകയും ചെയ്‌താൽ മാത്രമാണ് നാം അവരുടെ മാർഗത്തിൽ ആയിത്തീരുക. — ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|