|
قال الإمام ابن القيم رحمه الله وقال تعالى: ﴿لِيَسْأَلَ الصَّادِقِينَ عَن صِدْقِهِمْ ﴾ [الأحزاب] فإذا سئل الصادقون وحوسبوا على صدقهم فما الظن بالكاذبين؟ [إغاثة اللهفان] ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു: അല്ലാഹു تعالى പറയുന്നു: സത്യസന്ധന്മാരോട് അവരുടെ സത്യസന്ധതയെ സംബന്ധിച്ച് അവന് ചോദിക്കാൻ വേണ്ടിയാണത്. (അഹ്സാബ് 8) സത്യസന്ധർ ചോദ്യം ചെയ്യപ്പെടുകയും അവരുടെ സത്യസന്ധതയെ സംബന്ധിച്ച് വിചാരണ നടത്തപ്പെടുകയും ചെയ്യുമെങ്കിൽ പിന്നെ കള്ളന്മാരെക്കുറിച്ച് എന്ത് കരുതേണ്ടൂ? (ഇഗാസതുല്ലഹ് ഫാൻ) - അബൂ തൈമിയ്യ ഹനീഫ് ബാവ
0 Comments
وَلَيْسَ لِأَحَدِ أَنْ يَنْتَسِبَ إلَى شَيْخٍ يُوَالِي عَلَى مُتَابَعَتِهِ وَيُعَادِي عَلَى ذَلِكَ؛ بَلْ عَلَيْهِ أَنْ يُوَالِيَ كُلَّ مَنْ كَانَ مِنْ أَهْلِ الْإِيمَانِ وَمَنْ عُرِفَ مِنْهُ التَّقْوَى مِنْ جَمِيعِ الشُّيُوخِ وَغَيْرِهِمْ وَلَا يَخُصُّ أَحَدًا بِمَزِيدِ مُوَالَاةٍ إلَّا إذَا ظَهَرَ لَهُ مَزِيدُ إيمَانِهِ وَتَقْوَاهُ فَيُقَدِّمُ مَنْ قَدَّمَ اللَّهُ تَعَالَى وَرَسُولُهُ عَلَيْهِ وَيُفَضِّلُ مَنْ فَضَّلَهُ اللَّهُ وَرَسُولُهُ (ابن تيمية | مجموع الفتاوى، ج ١١ ص ٦١٢) ഏതെങ്കിലും ഒരു ശൈഖിലേക്ക് ചേർത്തു പറയാനോ, അദ്ദേഹത്തെ പിന്തുടരുന്നതിനെ അടിസ്ഥാനമാക്കി ആദർശബന്ധമോ ശത്രുതയോ കാണിക്കാനോ ഒരാൾക്കും പാടുള്ളതല്ല. മറിച്ച് വിശ്വാസികളിൽപെട്ട, സൂക്ഷ്‌മതയുള്ളവരെന്ന് അറിയപ്പെട്ട ഗുരുക്കളും അല്ലാത്തവരുമായ എല്ലാവരോടും ആദർശബന്ധം പുലർത്തേണ്ടതാണ്. വിശ്വാസവും തഖ്‌വയും കൂടുതൽ ഉള്ളവരോടല്ലാതെ പ്രത്യേകമായി കൂടുതൽ ബന്ധം കാണിക്കാവതല്ല. അഥവാ, അല്ലാഹുവും അവൻ്റെ ദൂതനും മുൻഗണന നൽകിയവർക്ക് മുൻഗണന നൽകുകയും, അല്ലാഹുവും അവൻ്റെ ദൂതനും ശ്രേഷ്ഠത കല്പിച്ചവന് ശ്രേഷ്ഠത കല്പിക്കുകയും ചെയ്യേണ്ടതാണെന്നു സാരം.
(ഇബ്നു തൈമിയ്യഃ | മജ്‌മൂഉൽ ഫതാവാ, വാള്യം 11, പേജ് 612) മൊഴിമാറ്റം | അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് مَن رَأَى مُبتَلًى فقال: الحمدُ للهِ الذي عافَانِي مِمَّا ابْتلاكَ به، وفَضَّلَنِي على كَثيرٍ مِمَّنْ خلق تَفضِيلًا، لَمْ يُصِبْهُ ذلكَ البلاءُ ഇബ്നു ഉമർ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറയുന്നു: ആരെങ്കിലും ഒരു പരീക്ഷിതനെ കാണുമ്പോൾ ഇപ്രകാരം പ്രാർത്ഥിച്ചാൽ അവന് ആ പരീക്ഷണം ബാധിക്കുകയില്ല:
നിനക്ക് നൽകിയ പരീക്ഷണത്തിൽ നിന്ന് എനിക്ക് മുക്തി നൽകുകയും, അവന്റെ മറ്റനേകം സൃഷ്ടികളെക്കാളും എനിക്ക് മികവുറ്റ അവസ്ഥ നൽകുകയും ചെയ്‌ത അല്ലാഹുവിന്നാണ് സർവ്വസ്തോത്രവും. (അൽബാനി | സ്വഹീഹഃ) കാഴ്‌ചക്കോ ശരീരത്തിനോ വല്ല പരീക്ഷണവും ബാധിച്ച ഒരാളെ കാണുമ്പോൾ അധിക പേരും മേൽ പറഞ്ഞ ദുആ നടത്താറുണ്ട്. എന്നാൽ, കാഴ്‌ച്ചപ്പാടിലോ ഗ്രാഹ്യതയിലോ, വിശ്വാസത്തിലോ മൻഹജിലോ, ചിന്താരീതിയിലോ വർത്തനങ്ങളിലോ പരീക്ഷിക്കപ്പെട്ട ഒരാളെ കാണുമ്പോൾ, ഖവാരിജുകളുടെ ചിന്താകുഴപ്പത്തിൽ അകപ്പെട്ട ഒരാളെ കാണുമ്പോൾ പലരും ഈ ദുആ ചെയ്യാറില്ല. ഇത്തരം പരീക്ഷണങ്ങളിലും ഈ ദുആ കൂടുതൽ അർത്ഥവത്താകുന്നു എന്നതാണ് സത്യം. - അന്നഹ്ജുൽ വാളിഹ് എന്ന കുവൈത്ത് സലഫി ചാനലിൽ അബൂ തൈമിയ്യഃ ഹനീഫ് ബാവഃ പറഞ്ഞത് വിവ: അബൂ ത്വാരിഖ് സുബൈർ "ഒരുകൂട്ടര്‍, അവര്‍ക്ക് നാം ഗ്രന്ഥം നല്‍കി അവരത് പാരായണ മുറപ്രകാരം പാരായണം ചെയ്തു വരുന്നു" - സൂറത്തുൽ ബക്കറ 121 ശൈഖ് സ്വാലിഹുൽ ഫൗസാൻ ഹഫിദഹുള്ളാ പറയുന്നു: 'മുറപ്രകാരമുള്ള പാരായണം' എന്നാൽ ചില ആളുകൾ കരുതുന്ന പോലെ, അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനവും മണിക്കലും നീട്ടലും ഇദ്ഗാം ചെയ്യലും (അക്ഷരത്തെ മറ്റൊരക്ഷരത്തിലേക്കു ചേർക്കൽ) തജ്‌വീദും ഒന്നുമല്ല. 'മുറപ്രകാരമുള്ള പാരായണം' എന്നാൽ അതൊന്നുമല്ല. ഇപ്പറഞ്ഞതെല്ലാം പാരായണത്തിന്റെ രൂപം മാത്രമാണ്. 'മുറപ്രകാരമുള്ള പാരായണം' എന്നാൽ, അതിന്റെ ആശയം അറിയലും അതിനനുസരിച്ച് അമൽ ചെയ്യലുമാണ്. التعليقات التوضيحية على مقدمة الحموية 99 - ബഷീർ പുത്തൂർ ٱلَّذِینَ ءَاتَیۡنَـٰهُمُ ٱلۡكِتَـٰبَ یَتۡلُونَهُۥ حَقَّ تِلَاوَتِهِۦۤ - سورة البقرة ١٢١
معنى حق تلاوته قال الشيخ صالح الفوزان - حفظه الله - حَقَّ تِلاوَتِهِ : ليس هو مثل ما يظن بعض الناس أنه التجويد ومخارج الحروف والغنة والإدغام والمدود ليس هذا حق تلاوته إنما هذا كيفية تلاوته وحق تلاوته: العلم بمعانيه، والعمل به [الأدلة التوضيحية على مقدمة الحموية ( ٩٩)] |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed