0 Comments
ഭരണാധികാരികളുടെ അക്രമത്തിൽ നിന്നും മോചനം ലഭിക്കാൻ, മുസ്ലിംകൾ അവരുടെ റബ്ബിലേക്കു പശ്ചാത്തപിച്ചു മടങ്ങുകയും, അവരുടെ വിശ്വാസം ശെരിയാക്കുകയും സ്വജീവിതത്തിലും കുടുംബത്തിലും ശെരിയായ ഇസ്‌ലാമിക ശിക്ഷണം വളർത്തിയെടുക്കുകയും ചെയ്യുകയാണ് വേണ്ടത്. ( ഷെയ്ഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ - അഖീദത്തുതഹാവിയ്യ)
- ബഷീർ പുത്തൂർ അള്ളാഹു സുബ്ഹാനഹു വ തആല, അവനു സ്വയം സ്ഥിരപ്പെടുത്തിയ പേരുകൾ ഏതെല്ലാമാണോ അവ സ്ഥിരപ്പെടുത്തുകയും, അവൻ സ്ഥിരപ്പെടുത്താത്തതും നിരാകരിച്ചതുമായ നാമങ്ങളും വിശേഷണങ്ങളും അള്ളാഹുവിനു നൽകാതിരിക്കുകയും ചെയ്യുകയെന്നത് അഹ് ലുസ്സുന്നയുടെ അടിസ്ഥാന വിശ്വാസത്തിന്റെ ഭാഗമാണ്. എന്നാൽ ദുഃഖകരമായ വസ്തുത, തൗഹീദുമായി ബന്ധപ്പെട്ട ഈ വിഷയം മഹാ ഭൂരിഭാഗം ആളുകൾക്കും അറിയില്ല. ഖുതുബകളിലും, പ്രസംഗങ്ങളിലും, വയദുകളിലും എല്ലാ ഗ്രുപ്പുകാരും, നാഥാ, തമ്പുരാനേ...പടച്ചവനെ ..തുടങ്ങിയ പേരുകൾ കൊണ്ട് അള്ളാഹുവിനെ വിളിക്കുന്നത് കേൾക്കാം. വാസ്തവത്തിൽ എന്തു മാത്രം അപകടമാണിത്? അള്ളാഹു, അവനെക്കുറിച്ചു പറഞ്ഞത് " അള്ളാഹുവിന് ഭംഗിയുള്ള പേരുകളുണ്ട്, അവ കൊണ്ട് അവനെ നിങ്ങൾ വിളിച്ചു കൊള്ളുക " എന്നാണ്. പക്ഷെ, നമ്മളോ? പരമേശ്വരൻ, ഈശ്വരൻ, ജഗന്നിയന്താവ്, ദൈവം, നാഥൻ, തുടങ്ങിയ പേരുകൾ കൊണ്ട് അള്ളാഹുവിനെ വിളിക്കുന്നു.
"പ്രകൃതിയുടെ കളി" "പ്രകൃതി സംവിധാനിച്ചത്" തുടങ്ങി വേറെയും കുറെ പ്രയോഗങ്ങൾ. അറിഞ്ഞോ അറിയാതെയോ അന്യമതസ്ഥരിൽ നിന്ന് മുസ്‌ലിം സാമൂഹിക പരിപ്രേക്ഷ്യത്തിലേക്ക് കടന്നു വന്ന വിപത്തുകൾ. പക്ഷെ, മുസ്‌ലിംകളെന്ന നിലയിൽ അള്ളാഹുവിനെക്കുറിച്ചു നമുക്ക് ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത പദങ്ങളാണിവ. അള്ളാഹു പറയുന്നു "അവന്റെ പേരുകളിൽ "ഇൽഹാദ്" നടത്തുന്നവരെ നീ വിട്ടേക്കുക, അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനുള്ള പ്രതിഫലം (ശിക്ഷ) അവർക്ക് ലഭിക്കുന്നതാണ്" . - അഅറാഫ് 180 പ്രമുഖ താബിഈ വര്യനായ ഇമാം അഅമഷ് പറയുന്നു. "ഇൽഹാദ്" എന്നാൽ, അള്ളാഹുവിന്റെ പേരുകളിലേക്ക് അതിലില്ലാത്തത് കൂട്ടിചേർക്കുന്നവർ " എന്നാണ്. ചുരുക്കത്തിൽ, തൗഹീദുമായി നേരിട്ട് ബന്ധമുള്ള അതീവ ഗുരുതരമായ വിഷയമാണിത്. - ബശീർ പുത്തൂർ മുആവിയതുബിനുൽഹകം റദിയള്ളാഹു അൻഹു പറഞ്ഞു " എനിക്ക് ജവ്വാനിയ്യ-ഉഹുദ് ഭാഗങ്ങളിൽ ആടിനെ മേച്ചു നടക്കുന്ന ഒരു അടിമപ്പെണ്ണുണ്ടായിരുന്നു. ഒരിക്കൽ ആ ആട്ടിൻപറ്റത്തിൽ നിന്ന് ഒന്നിനെ ചെന്നായ പിടിക്കുന്നത് ഞാൻ കണ്ടു. ഞാൻ ഒരു മനുഷ്യനാണ്. ജനങ്ങൾക്ക് ദുഃഖകരമായ കാര്യങ്ങൾ എനിക്കും ദുഖകരമാണ്. പക്ഷെ ഞാനവളെ നല്ലൊരടിയടിച്ചു. അങ്ങിനെ ഞാൻ നബി സ്വല്ലള്ളാഹു അലൈഹിവസല്ലമയുടെ അടുത്ത് ചെന്നു. അദ്ദേഹം അതിന്റെ ഗൌരവം എന്നെ ബോധ്യപ്പെടുത്തിയപ്പോൾ അള്ളാഹുവിന്റെ റസൂലെ അവളെ ഞാൻ മോചിപ്പിക്ക...ട്ടെയെന്നു ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു "അവളെ ഇങ്ങോട്ട് കൊണ്ട് വരൂ" അപ്പോൾ ഞാൻ അവളെ കൊണ്ട് വന്നു. അങ്ങിനെ അദ്ദേഹം അവളോട് ചോദിച്ചു " അള്ളാഹു എവിടെയാണ് ? അവൾ പറഞ്ഞു " ആകാശത്തിലാണ്" അദ്ദേഹം ചോദിച്ചു " ഞാൻ ആരാണ്? അവൾ പറഞ്ഞു " നിങ്ങൾ അള്ളാഹുവിന്റെ റസൂലാണ്" . അദ്ദേഹം (എന്നോട്) പറഞ്ഞു "അവളെ മോചിപ്പിച്ചേക്കൂ, അവൾ സത്യവിശ്വാസിനിയാണ്. " - മുസ്‌ലിം - ബഷീർ പുത്തൂർ عن معاوية بن الحكم قال: وَكَانَتْ لِي جَارِيَةٌ تَرْعَى غَنَمًا لِي قِبَلَ أُحُدٍ وَالْجَوَّانِيَّةِ فَاطَّلَعْتُ ذَاتَ يَوْمٍ فَإِذَا الذِّيبُ قَدْ ذَهَبَ بِشَاةٍ مِنْ غَنَمِهَا وَأَنَا رَجُلٌ مِنْ بَنِي آدَمَ آسَفُ كَمَا يَأْسَفُونَ لَكِنِّي صَكَكْتُهَا صَكَّةً فَأَتَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَعَظَّمَ ذَلِكَ عَلَيَّ قُلْتُ: «يَا رَسُولَ اللَّهِ أَفَلَا أُعْتِقُهَا؟» قَالَ: ”ائْتِنِي بِهَا“ فَأَتَيْتُهُ بِهَا، فَقَالَ لَهَا: ”أَيْنَ اللَّهُ“، قَالَتْ: «فِي السَّمَاءِ.» قَالَ: ”مَنْ أَنَا“ قَالَتْ: «أَنْتَ رَسُولُ اللَّهِ» قَالَ :أَعْتِقْهَا فَإِنَّهَا مُؤْمِنَةٌ
[صحيح مسلم] ولله الأسماء الحسنى فادعوه بها " അള്ളാഹുവിനു മനോഹരമായ നാമങ്ങളുണ്ട്, അവ കൊണ്ട് നിങ്ങൾ അവനോട് ദുആ ചെയ്യുക" - അൽ അഅറാഫ്
അപ്പോൾ, വെള്ളിയാഴ്ച ഖുതുബകളിലും, പ്രസംഗങ്ങളിലും കേൾക്കാറുള്ള "നാഥാ" "തന്പുരാനേ" തുടങ്ങിയ പേരുകൾ കൊണ്ട് അല്ലാഹുവിനെ വിളിക്കാൻ പാടില്ലെന്നർത്ഥം - ബഷീർ പുത്തൂർ ആകാശത്തിന് കീഴെ എന്തിനെക്കുറിച്ച് ചോദിച്ചാലും വാചാലമായി സംസാരിക്കുകയും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയുകയും ചെയ്യുകയെന്നത് വലിയ ഒരു കഴിവായിട്ടാണ് പലരും കരുതുന്നത്. പ്രത്യേകിച്ച് ഇസ്‌ലാം മതത്തെക്കുറിച്ച് സംസാരിക്കുന്നവർ. ഇസ്‌ലാം മത പ്രബോധകരായി സ്വയം അവകാശപ്പെടുന്ന ചിലയാളുകൾ " ചോദ്യോത്തരങ്ങൾക്ക് തുറന്ന അവസരം" എന്ന് മുൻകൂട്ടി പ്രഖ്യാപിക്കുന്നത് നേരത്തെ പറഞ്ഞ ധാരണയുടെ അടിസ്ഥാനത്തിലാണ്. ഒരു ചോദ്യത്തിനും 'അറിയില്ല' എന്ന ഉത്തരം ഉണ്ടാവരുതെന്നു പോലും പ്രബോധന പരിശീലന ക്ലാസുകളിൽ പഠിതാക്കളെ അവർ പറയാൻ പഠിപ്പിക്കുന്നു.
മതപരമായ വിഷയങ്ങളിൽ സംശയം ചോദിച്ചാൽ, തന്റെ അടുത്തിരിക്കുന്ന സഹോദരനോട് ചോദിക്കൂ എന്ന് പറഞ്ഞു ഒഴിവാകുന്നവരായിരുന്നു സലഫുകൾ. മതപരമായി ആഴത്തിൽ അറിവുള്ള അവർ അങ്ങിനെ ചെയ്തത് അല്ലാഹുവിന്റെ പേരിൽ സംസാരിക്കുന്നതിൽ അവർക്ക് അങ്ങേയറ്റം ഭയമുള്ളത് കൊണ്ടായിരുന്നു. വാസ്തവത്തിൽ, ഇസ്ലാമിനെക്കുറിച്ച് സംസാരിക്കുക എന്നത് അള്ളാഹുവിനെക്കുറിച്ച് സംസാരിക്കുന്നതിനു തുല്യമാണ്. അള്ളാഹുവിനും ജനങ്ങൾക്കും ഇടയിലാണ് അവരുടെ സ്ഥാനം. പറയുന്ന കാര്യങ്ങളിൽ സൂക്ഷമമായ ധാരണയില്ലെങ്കിൽ പറയാതിരിക്കുന്നതാണ് ഉചിതവും സുരക്ഷിതവും. കാരണം, അള്ളാഹുവിന്റെ ദീനിൽ അറിവില്ലാതെ സംസാരിച്ചു അപകടത്തിൽ പെടുന്നതിനേക്കാൾ നല്ലത് അറിയാത്തതിന്റെ പേരിൽ അറിയില്ല എന്ന് പറയുകയും മിണ്ടാതിരിക്കുകയും ചെയ്യലാണ്. അറിയാത്ത കാര്യങ്ങൾ അറിയില്ലായെന്ന് പറയുന്നത് ഒരു ന്യൂനതയല്ല. മറിച്ചു അത് ഒരാളുടെ സത്യസന്ധതയുടേയും, അറിവിന്റെയും അടയാളമാണ്. മതപരമായ കാര്യങ്ങളിൽ ഇല്മ് ഉള്ള ഒരാൾ, അതിന്റെ പേരിൽ ജനങ്ങളിൽ അറിയപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നത് സലഫുകൾ ഭയപ്പെട്ടിരുന്നു. മറ്റുള്ളവരുടെ നന്മ ലക്ഷ്യം വെച്ച് സംസാരിക്കുന്നവർ, പറയുന്ന കാര്യത്തെക്കുറിച്ച് പൂർണ്ണ ബോധ്യമില്ലെങ്കിൽ സ്വയം നാശമായിരിക്കും തെരഞ്ഞെടുക്കുന്നത്. അറിവിന്റെ കാര്യത്തിൽ എല്ലാവരും ഒരേ തോതിലല്ലല്ലോ. കുറഞ്ഞും കൂടിയും പല രൂപത്തിലുമാണത്. അറിവ് ലഭിക്കുകയെന്നതു അള്ളാഹു അവൻ ഉദ്ദേശിച്ചവർക്ക് നൽകുന്ന വലിയ ഒരനുഗ്രഹമാണ്. എന്നാൽ അറിവില്ലാത്ത കാര്യങ്ങളിൽ സംസാരിക്കുന്നത്, അള്ളാഹുവിന്റെ പേരിൽ കളവു പറയലാണ്.അള്ളാഹുവിന്റെ പേരിൽ ഇല്ലാത്തത് കെട്ടിച്ചമച്ചു പറയുന്നത് ഏറ്റവും വലിയ തിന്മയാണ്. അള്ളാഹു പറയുന്നു. " നമ്മുടെ പേരിൽ അദ്ദേഹം (പ്രവാചകൻ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നുവെങ്കിൽ, അദ്ധേഹത്തെ നാം വലതു കൈ കൊണ്ട് പിടികൂടുകയും, അദ്ധേഹത്തിന്റെ ഹൃദയധമനി നാം അറുത്തു മാറ്റുകയും ചെയ്യുമായിരുന്നു. അപ്പോൾ നിങ്ങളിലാർക്കും അദ്ധേഹത്തിൽ നിന്നും (ശിക്ഷയെ) തടയാനാവില്ല. " - അൽ-ഹാഖ 44-47 അള്ളാഹു തെരഞ്ഞെടുത്തയച്ച, സത്യസന്ധനും, വിശ്വസ്തനും, അള്ളാഹുവിന്റെ കൽപനക്ക് പൂർണ വിധേയനുമായ മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെക്കുറിച്ചാണ് ഇത് സൂചിപ്പിക്കുന്നത് എങ്കിൽ, മറ്റുള്ളവരുടെ കാര്യത്തിൽ എന്തായിരിക്കും? അള്ളാഹുവിന്റെ ദീനിനെക്കുറിച്ച് സംസാരിക്കുന്നവർ ഗൗരവപൂർവ്വം മനസ്സിലാക്കുകയും ഓർത്തു വെക്കുകയും ചെയ്യേണ്ട അതിപ്രധാനമായ ഒരു വിഷയമാണിത്. "അള്ളാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമക്കുകയോ, തനിക്കു വഹിയ് നൽകപ്പെടാതിരിക്കെ, 'എനിക്ക് വഹിയ് നൽകപ്പെട്ടിരിക്കുന്നു' എന്ന് പറയുകയോ ചെയ്തവനെക്കാളും, അള്ളാഹു അവതരിപ്പിച്ചത് പോലെ ഒന്ന് ഞാനും അവതരിപ്പിക്കാമെന്നും പറഞ്ഞവനെക്കാളും വലിയ അക്രമി ആരാണ്? " - അൻആം -93 " നിങ്ങളുടെ നാവുകൾ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, ഇത് ഹലാലാണ്, ഇത് ഹറാമാണ്, എന്നിങ്ങനെ നിങ്ങൾ കള്ളം പറയരുത്. നിങ്ങൾ അള്ളാഹുവിൽ കെട്ടിച്ചമച്ചു പറയുകയത്രേ. അള്ളാഹുവിന്റെ പേരിൽ കെട്ടിച്ചമച്ചു പറയുന്നവർ തീർച്ചയായും വിജയിക്കുകയില്ല." - നഹ്ൽ-116 ഇമാം ഇബ്നു കഥീർ റഹിമഹുള്ളാഹ് ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ പറയുന്നു. " തങ്ങളുടെ സ്വന്തം താൽപര്യപ്രകാരം സാങ്കേതികാർഥങ്ങൾ തീർത്ത്, നിഷിദ്ധമാക്കുകയും, അനുവദനീയമാക്കുകയും ചെയ്യുന്ന മുശ് രിക്കുകളുടെ മാർഗത്തിൽ പ്രവേശിക്കുന്നതിനെ അള്ളാഹു വിലക്കുന്നു...........പ്രാമാണിക പിൻബലമില്ലാതെ, നൂതന നിർമ്മിതികൾ നടത്തുന്നവരും, അള്ളാഹു ഹലാലാക്കിയത് തന്നിഷ്ടപ്രകാരം, ഹറാമാക്കുകയോ, അള്ളാഹു ഹറാമാക്കിയത് ഹലാലാക്കുകയോ ചെയ്യുന്നവരും ഇതിൽ പെടുന്നതാണ്.” അള്ളാഹുവിന്റെ പേരിൽ അറിയാത്തതു പറയൽ കേവലം ഒരു തിന്മ എന്നതിനേക്കാൾ, ശിർക്കിനെക്കാൾ വലിയ പാപമായാണ് അള്ളാഹു ഖുർആനിൽ വിശതീകരിക്കുന്നത്. "പറയുക, എന്റെ രക്ഷിതാവ്, പ്രത്യക്ഷവും, പരോക്ഷവുമായ നീചവൃത്തികളും, അധർമ്മവും, അന്യായമായ കയ്യേറ്റവും, യാതൊരു പ്രമാണവും ഇറക്കിയിട്ടില്ലാത്തതിനെ അവനോടു നിങ്ങൾ പങ്കു ചേർക്കുന്നതും, അള്ളാഹുവിന്റെ പേരിൽ നിങ്ങൾക്ക് വിവരമില്ലാത്തത് പറഞ്ഞുണ്ടാക്കുന്നതും നിങ്ങളോട് വിരോധിച്ചിരിക്കുന്നു. " - അഅറാഫു - 33 ഈ ആയത്തിൽ അള്ളാഹു നിഷിദ്ധ കാര്യങ്ങളെ നാല് ഇനങ്ങളായി തിരിക്കുകയും, ഗൗരവം കുറഞ്ഞവ ആദ്യത്തിൽ പറയുകയും ചെയ്തു. ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാഹ് പറയുന്നു. " അള്ളാഹുവിന്റെ പേരിൽ അറിവില്ലാതെ സംസാരിക്കൽ പാപങ്ങളിൽ ഏറ്റവും ഗുരുതരമായതായി അള്ളാഹു നിശ്ചയിച്ചു. " അപ്പോൾ അള്ളാഹുവിന്റെ പേരിൽ അറിവില്ലാതെ സംസാരിക്കുകയെന്നത് നിഷിദ്ധമായവയിൽ ഏറ്റവും കടുത്തതത്രെ. ശിർക്കിന്റെയും കുഫ് റിന്റെയും അടിസ്ഥാനവും അത് തന്നെയാണ്. ബിദ്അത്തുകൾ സ്ഥാപിക്കപ്പെട്ടത് അതിന്മേലാണ്. അത് കൊണ്ട് തന്നെ, സലഫുകൾ മറ്റൊരു അധർമത്തിനും നൽകാത്ത ഗൗരവം, അള്ളാഹുവിന്റെ പേരിൽ അറിവില്ലാതെ സംസാരിക്കുന്നതിനു നൽകി. സ്വന്തം ബുദ്ധിയുടേയും യുക്തിയുടേയും അടിസ്ഥാനത്തിൽ പ്രമാണങ്ങളുടെ യാതൊരു പിൻബലവുമില്ലാതെ അള്ളാഹുവിന്റെ പേരിൽ സംസാരിക്കുകയും മതപ്രചാരകരും പ്രബോധകരുമായി സ്വയം അവരോധിക്കുകയും ചെയ്യുന്നവർ കരുതിയിരിക്കുക. - ബഷീർ പുത്തൂർ قال الإمام البربهاري - رحمه الله : واحذر صغار المحدثات من الأمور فإن صغار البدع تعود حتى تصير كبارا وكذلك كل بدعة أحدثت في هذه الأمة كان أولها صغيرا يشبه الحق فاغتر بذلك من دخل فيها ثم لم يستطع المخرج منها فعظمت وصارت دينا يدان بها فخالف الصراط المستقيم فخرج من الإسلام فانظر رحمك الله كل من سمعت كلامه من أهل زمانك خاصة فلا تعجلن ولا تدخلن في شيء منه حتى تسأل وتنظر هل تكلم فيه أحد من أصحاب النبي صلى الله عليه و سلم أو أحد من العلماء فإن أصبت فيه أثرا عنهم فتمسك به ولا تجاوزه لشيء ولا تختر عليه شيئا فتسقط في النار ഇമാം ബര്‍ബഹാരി ശരഹുസ്സുന്നയില്‍ പറയുന്നു "കൊച്ചു ബിദ്അതുകള്‍ ഉണ്ടാകുന്നത് നീ കരുതിയിരിക്കണം. കാരണം ചെറിയ ബിദ്അതുകളാണ് പിന്നീട് വലുതായിതീരുന്നത്. ഈ സമുദായത്തില്‍ ഉണ്ടായ എല്ലാ ബിദ്അത്തുകളും തുടങ്ങിയത് , സത്യത്തിനോട് സാദൃശ്യമുള്ള നിലയില്‍ ചെറിയ രൂപത്തിലാണ്. അതില്‍ വഞ്ചിതരായി അത് സ്വീകരിച്ചവര്‍ക്ക് പിന്നീട് അതില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിഞ്ഞില്ല. അങ്ങിനെ അത് വലുതാവുകയും, അനുഷ്ടിക്കപ്പെടുന്ന ഒരു ദീനായി പരിണമിക്കുകയും ചെയുതു. അങ്ങിനെ ചൊവ്വായ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുകയും ഇസ്ലാമില്‍ നിന്ന് തന്നെ പുറത്തു പോവുകയും ചെയ്തു. അതിനാല്‍, അല്ലാഹു നിനക്ക് അനുഗ്രഹം ചെയ്യട്ടെ, ആളുകളുടെ, പ്രത്യേകിച്ച് നിന്‍റെ കാലക്കാരുടെ, വാക്കുകള്‍, നീ കേട്ടാല്‍, അത് പരിശോധിക്കുക. അതിലേക്കു ധൃതി കാണിക്കുകയോ അതില്‍ പ്രവേശിക്കുകയോ ചെയ്യരുത്. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ അനുചരന്മാരോ ഉലമാക്കളോ അക്കാര്യം പറഞ്ഞിട്ടുണ്ടോ എന്ന് അന്ന്വേഷിച്ചിട്ടല്ലാതെ. അവരില്‍ നിന്ന് നിനക്ക് വല്ല ഉധരണിയും ലഭിച്ചാല്‍ അത് അവലംബിച്ച് കൊള്ളുക. അതിനെ മറികടക്കുകയോ അതല്ലാത്ത മറ്റൊന്ന് തെരഞ്ഞെടുക്കുകയോ ചെയ്യരുത്. അങ്ങിനെയാവുന്ന പക്ഷം നീ നരകത്തില്‍ ആപതിക്കുകയാവും ചെയ്യുക."
സ്ഥല-കാല ഭേദമില്ലാതെ മുഴുവന്‍ മുസ്ലിമ്കള്‍ക്കും മന്ഹജിയായ അതീവ ഗൌരവമുള്ള ഒരു മാര്‍ഗനിര്‍ദേശമാണ് ഇമാം ബര്‍ബഹാരി നല്‍കുന്നത്. നവ നിര്മിതികള്‍ ഒരു സത്യവിശ്വാസിയെ എങ്ങിനെ നശിപ്പിക്കുന്നു എന്നതിലേക്കുള്ള ശക്തമായ ഒരു വിരല്‍ ചുണ്ടല്‍. ബിദ്അതുകള്‍ എന്ന് പറയുമ്പോള്‍, നമസ്കാരത്തിന് ശേഷമുള്ള കുട്ടുപ്രാര്‍ത്ഥന, ഫജ്ര്‍ നമസ്കാരത്തിലെ ഖുനുത്ത്, തുടങ്ങി കേവല കര്‍മപരമായ നുതന നിര്മിതികളില്‍ മാത്രം പരിമിതപ്പെടുന്നില്ല. മറിച്ചു അതിനേക്കാളധികം വിശ്വാസപരമായ തലങ്ങളില്‍ വലിയ ധ്രുവീകരണം സൃഷ്ടിക്കുന്ന മന്ഹജില്‍ നിന്ന് പുറത്തു പോകുന്ന, എന്നല്ല ഇസ്ലാമില്‍ നിന്ന് പോലും പുറത്തു പോകാന്‍ വഴി വെക്കുന്ന ബിദ്അത്തുകള്‍ ആണ് ഇവിടെ വിവക്ഷ. ബിദ്അത്തുകള്‍, ചെറുത്, വലുത്, ഇടത്തരം ഇങ്ങിനെ യാതൊരു വിധ വര്‍ഗീകരണവുമില്ല. എല്ലാ ബിദ്അതും വഴികേടാണ്. വഴികേടുകള്‍ എല്ലാം നരകത്തിലുമാണ്. അതിനാല്‍ തന്നെ ചെറുത് എന്ന് കരുതി അവ നിസ്സാരവല്‍ക്കരിക്കാനോ അവഗണിക്കാനോ പാടില്ല. കാരണം, ചെറുതെന്ന പരിഗണന നല്‍കി അവഗണിച്ചത് മുലമാണ് , ഇസ്ലാം ദീനില്‍ പല വിനാശകരങ്ങളായ ബിദ് അത്തുകളും കടന്നു കുടിയത്. കുടാതെ പല ബിദ്അതുകളും രംഗപ്രവേശം ചെയ്യുന്നത്, സവിശേഷരായ ആളുകള്‍ക്ക് പോലും തുറന്നെതിര്‍ക്കാന്‍ പ്രയാസമുള്ള വിധത്തില്‍ സത്യത്തിനോട്, സുന്നതിനോട് സാദൃശ്യമുള്ള രൂപത്തിലായിരിക്കും. അതീവ സുക്ഷ്മ ദൃക്കുകള്‍ക്കല്ലാതെ അതിന്‍റെ അപകടം തിരിച്ചറിയാന്‍ പറ്റില്ല. എന്നല്ല, ന്യായീകരിക്കാനും ഏറ്റുപിടിക്കാനും സാധാരണക്കാരായ ആളുകള്‍ കുടുതലുണ്ടാവുകയും ചെയ്യുമ്പോള്‍ എതിര്‍പ്പിന്‍റെ ശക്തി കുറയുകയും, സത്യത്തിന്‍റെ മറപിടിച്ചു ബിദ്അത്ത് കടന്നു വരികയും ചെയ്യും. ഇസ്ലാം മതത്തില്‍ ബിദ് അത്തുകള്‍ ഉണ്ടാക്കിയത്, മതത്തിനു പുറത്തുനിന്നുള്ള ശത്രുക്കളല്ല. മറിച്ചു മുസ്ലിംകളില്‍ നിന്ന് തന്നെയുള്ള ആളുകള്‍ പല തരത്തിലുള്ള ന്യായത്തിന്‍റെയും മറപിടിച്ചു പലതും നല്ലതെന്ന് കരുതി ചെയ്തപ്പോള്‍ അത് ബിദ്അത്തുകള്‍ ആയി പരിണമിച്ചു എന്നുള്ളതാണ്. അത് കൊണ്ടാണ് ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ തൈമിയയെപ്പോലുള്ള ഉലമാക്കള്‍ " ഏറ്റവും ഭയപ്പെടേണ്ടതു ഇസ്ലാം മതത്തിനു പുറത്തുള്ള ശത്രുക്കളെയല്ല, മറിച്ചു ഇസ്ലാമില്‍ തന്നെയുള്ള ശത്രുക്കളെയാണ് എന്ന് പറഞ്ഞത്" ഞാന്‍ ഒരു ബിദ് അത്ത് ഉണ്ടാക്കാന്‍ പോവുകയാണ്" എന്ന് പ്രസ്താവിച്ചു കൊണ്ടോ, (( ബിദ് അത്തുകള്‍ )) എന്ന ബാനര്‍ പിടിച്ചു കൊണ്ടോ ഒരു സമുഹവും ഒരു ബിദ്അത്തും ഇസ്ലാമില്‍ ഉണ്ടാക്കിയിട്ടില്ല. സദുദേശവും ഗുണകാംക്ഷയും ആധാരമാക്കാത്ത ഒരു ബിദ്അത്തുമില്ലതാനും. പക്ഷെ, എന്ത് കൊണ്ട് അവ ബിദ്അത്തുകള്‍ ആയി പരിണമിച്ചു എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. അതിന്‍റെ പ്രാരംഭ ദശയില്‍ അവയ്ക്ക് ചുക്കാന്‍ പിടിച്ച ആളുകള്‍ " ഇക്കാര്യം പ്രാമാണികമാണോ" എന്ന് പരിശോധിക്കുകയോ, അറിവുള്ള ആളുകളോട് ആലോചിക്കുകയോ ചെയ്തില്ല എന്നതാണ്. ഇവിടെയാണ് ഇമാം ബാര്‍ബഹാരിയുടെ വാക്കുകള്‍ ശ്രദ്ധേയവും കാലികപ്രസക്തവുമാവുന്നത് . ഉദാഹരണമായി ഇന്ന് ലോകത്ത് തന്നെ ഇസ്ലാമിക ഭുപടത്തില്‍ പടലപ്പിണക്കങ്ങളുടെയും , പക്ഷപാതിത്വതിന്‍റെയും നേര്‍സാക്ഷിയായി നില്‍ക്കുന്ന സംഘടനകള്‍, നേരത്തെ സുചിപ്പിച്ച സദുദ്ദേശത്തിന്‍റെയും സദ്-വിചാരത്തിന്‍റെയും പിന്‍ബലത്തില്‍ ജന്മമെടുത്തവയാണ്. "സംഘടനകള്‍ ഉണ്ടാക്കിയത് ദഅവത്തിന് വേണ്ടിയാണ്" എന്നല്ലാതെ, "പരസ്പരം ശണ്ട കുടാനാണ്" എന്ന രണ്ടാമാതൊരുത്തരം അതിന്‍റെ ആളുകളൊന്നും പറയാറില്ല, അതാണ് വാസ്തവത്തില്‍ നടക്കുന്നത് എങ്കില്‍ പോലും. ! ഇന്ന് സാധാരണ ജനങ്ങള്‍, സംഘടനയുടെ ബന്ധനത്തില്‍ നിന്ന് തലയുരാന്‍ വഴി കാണാതെ പൊറുതി മുട്ടുകയാണ് ഇമാം ബാര്‍ബഹാരിയുടെ വാക്കുകള്‍ ചേര്‍ത്ത് വെച്ച് വായിച്ചാല്‍ ആശയപ്പൊരുത്തം പുര്‍ണ്ണമാവും. ഹിജ്ര വര്ഷം മുന്നുറുകളില്‍ ജീവിച്ച അദ്ദേഹം, അക്കാലത്തുള്ള ജനങ്ങളോടാണ് ഇത് പറയുന്നതെന്നൊര്‍ക്കണം. താബിഈങ്ങളും, താബിഈ താബിഈങ്ങളും ജീവിച്ച കാലത്തിനു തൊട്ടു ശേഷം ജീവിച്ച ആളുകളെ ബിദ്അതിനെ സംബന്ധിച്ച് ഇത്ര ശക്തമായ നസ്വീഹത്തു നല്‍കാന്‍ ഇമാം ബര്‍ബഹാരിക്കല്ലാതെ മറ്റാര്‍ക്ക് കഴിയും? അക്കാലക്കാര്‍ക്ക് അദ്ദേഹം നല്‍കിയ നസ്വീഹത്തു ഇതാണെങ്കില്‍ നമുക്കുള്ള നസ്വീഹത്തു എന്തായിരിക്കും? നുതന ആശയങ്ങളില്‍, ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാട് എന്തെന്ന് അദ്ദേഹം ലളിതമായി വിശദീകരിക്കുന്നു. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയില്‍ നിന്ന് നേരിട്ട് ദീന്‍ സ്വീകരിച്ച അനുഗ്രഹീതരായ സ്വഹാബത്ത് എന്ത് പറഞ്ഞു എന്ന് പരിശോധിക്കുകയും അതിനനുസൃതമായ നിലപാടുകള്‍ രൂപപ്പെടുത്തുകയും ചെയ്യുക. അവരുടെ വാക്കുകളും, സമീപനങ്ങളും ഉത്തമ ബോധ്യത്തോടെ ഉള്‍ക്കൊള്ളുകയും അതിനെ അവഗണിക്കാതെ പുര്‍ണ മനസ്സോടെ സ്വീകരിക്കുകയും ചെയ്യുക. ഇനി അതില്‍ കാണാതിരിക്കുകയോ, ഗ്രഹിക്കാന്‍ പ്രയാസം അനുഭവപ്പെടുകയോ ചെയ്‌താല്‍, അഹ് ലുസ്സുന്നത്തിന്‍റെ പ്രാമാണികരായ ഉലമാക്കളിലേക്ക് മടക്കുകയും അവരില്‍ നിന്ന് കാര്യങ്ങളില്‍ തീര്‍പ്പ് കണ്ടെത്തുകയും ചെയ്യുക. ഇതിനപ്പുറം ഒരു പോംവഴി ഒരു മുസ്ലിമിനില്ല തന്നെ. ആധുനിക മുസ്ലിം സമുഹം എവിടെ നില്‍ക്കുന്നു ഈ ഇമാമിന്‍റെ വാക്കുകളുടെ വ്യാപ്തി മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതില്‍ എന്ന കാര്യം പ്രത്യേകം വായിക്കപ്പെടേണ്ടതാണ്. അല്ലാഹു ഇമാം ബര്‍ബഹാരിയെ അനുഗ്രഹിക്കട്ടെ. آمين വാല്‍ക്കഷ്ണം: കയ്യില്‍ കിട്ടിയതെല്ലാം പ്രസിദ്ധീകരിക്കുന്ന കുട്ടത്തില്‍, ഈ ഗ്രന്ഥത്തിന്‍റെ ആശയവും അര്‍ത്ഥവും ഒരു പോലെ ശണ്ടീകരിച്ചു കൊണ്ട്, നിഛ് ഓഫ് ട്രുത്ത് ഇതിന്‍റെ വിവര്‍ത്തനം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന വൈരുധ്യം കുടി ഇവിടെ പങ്കു വെക്കുകയാണ്. ! - ബഷീർ പുത്തൂർ 'ത്വാഗൂത്ത്' (طاغوت) എന്നാല്‍ അതിര് വിട്ടത്, പരിധിയില്‍ നിന്നു അകന്നത് എന്നെല്ലാമാണ് ഭാഷയില്‍ അര്‍ത്ഥം. സാങ്കേതികമായി, ശറഇയ്യായ നിലക്കുള്ള അതിന്‍റെ അര്‍ത്ഥം 'അള്ളാഹു അല്ലാതെ ആരാധിക്കപ്പെടാനായി തെരഞ്ഞെടുക്കുന്ന അനുസരിക്കപ്പെടുന്നതോ പിന്തുടരപ്പെടുന്നതോ ആയ മുഴുവന്‍ വസ്തുക്കള്‍ക്കും പറയുന്ന പേരാണ് 'ത്വാഗൂത്ത്' (طاغوت) എന്നത്. അതായത്, അള്ളാഹു അല്ലാതെ, ആരാധിക്കപ്പെടുന്ന (അവരുടെ തൃപ്തിയോടെ )വയും, അനുസരിക്കപ്പെടുന്നവയും (അല്ലാഹുവിനെ അനുസരിക്കുന്ന വിധത്തില്‍) പിന്തുടരപ്പെടുന്നവയും (അന്യായമായ നിലയില്‍) 'ത്വാഗൂത്ത്' ആണ്. ഇമാം ഇബ്നുല്‍ ഖയ്യിമിന്‍റെ നിര്‍വചനം ഇതില്‍ സമഗ്രമാണ് - ബഷീർ പുത്തൂർ الطاغوت كل ما تجاوز العبد به حده من معبود، أو متبوع، أو مطاع، فطاغوت كل قوم من يتحاكمون إليه غير الله ورسوله، أو يعبدونه من دون الله، أو يتبعونه على غير بصيرةٍ من الله، أو يطيعونه فيما لا يعلمون أنه طاعة لله، فهذه طواغيت العالم إذا تأملتها، وتأملت أحوال الناس معها رأيت أكثرهم عدلوا عن عبادة الله إلى عبادة الطاغوت، وعن التحاكم إلى الله وإلى الرسول صلى الله عليه وسلم إلى التحاكم إلى الطاغوت، وعن طاعته ومتابعة رسوله إلى طاعة الطاغوت ومتابعته
إعلام الموقعين 1/50 |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|