മുസ്ലിം സ്ത്രീ അവളുടെ ഹിജാബിൽ സുരക്ഷിതയാണ്. ഹിജാബും നിഖാബും സ്ത്രീക്ക് അരക്ഷയാണ് പ്രദാനം ചെയ്യുന്നത് എന്ന് പ്രചരിപ്പിക്കുന്നവർ സുന്നത്തിന്റെ ശത്രുക്കളും സ്വതന്ത്ര ചിന്തയുടെയും യുക്തിവാദത്തിന്റെയും പ്രണേതാക്കളുമാണ്.
സ്ത്രീക്ക് അവളുടെ വിദ്യാഭാസ - തൊഴിലിടങ്ങളിലോ മറ്റു ജീവൽ പ്രധാനങ്ങളായ അവരുടെ മേഖലകളിലോ തങ്ങളുടെ ദൗത്യവും ഉത്തരവാദിത്വവും നിർവഹിക്കുന്നതിൽ ഹിജാബും നിഖാബും ഒരിക്കലും തടസ്സമായിട്ടില്ല. പരപുരുഷ ദർശനങ്ങളിൽ നിന്നും തെമ്മാടികളുടെ കണ്ണിന്റെ കട്ടു നോട്ടത്തിൽ നിന്നും നിഖാബ് "അകലെ" എന്ന അകോചരമായ സുരക്ഷയുടെ ഒരു വലയം തീർക്കുന്നു. അള്ളാഹുവിന്റെ വിധികൾ അംഗീകരിക്കുകയും വിലക്കുകൾ മറികടക്കാതിരിക്കുകയും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ പിന്തുടരുകയും ചെയ്യുന്ന ഒരു സ്ത്രീ ഒരിക്കലും സ്വതന്ത്ര ചിന്തകരും ചൂഷകരുമായ ഭൗതിക വാദികളുടെ തിട്ടൂരങ്ങൾക്കു മുമ്പിൽ മുട്ടു മടക്കുകയില്ല. അവർ മുഖം മറക്കേണ്ടയിടങ്ങളിൽ മുഖം മറക്കുകയും തുറന്നിടേണ്ടയിടങ്ങളിൽ അവർ തുറന്നിടുകയും ചെയ്യും. ഒരുരുള ചോറുതിന്നാൻ പോലും അവർ വല്ലാത്ത ഗതികേട് അനുഭവിക്കുന്നുവെന്ന് പറഞ്ഞു സഹതപിക്കുന്നവർ, സുന്നത്തിന്റെ സഹായികളോ നന്മയുടെ സഹയാത്രികരോ അല്ല; മറിച്ച്, അവർ തിന്മയുടെ വൈതാളിലാരും ഇരുട്ടിന്റെ വക്താക്കളും പിശാചിന്റെ കൂട്ടാളികളുമാണ്. - ബഷീർ പുത്തൂർ
0 Comments
സൂറത്തു നൂറിലെ 31-ആമത്തെ ആയതിലെ ولا يبدين زينتهن إلا ما ظهر منها എന്ന പരാമർശമാണ് "മുഖവും മുൻ കൈകളും" സ്ത്രീകൾക്ക് പ്രദർശിപ്പിക്കാം എന്നതിന് തെളിവായി ചൂണ്ടിക്കാട്ടാറുള്ളത്. ഇവിടെ ഒരൽപം വിശദീകരണം ആവശ്യമുണ്ട്. സാധാരണ ഗതിയിൽ പ്രസ്തുത പരാമർശത്തിന് "മുഖവും മുൻ കൈകളും" എന്ന് ഇബ്ൻ അബ്ബാസ് രദിയല്ലാഹു അന്ഹു പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഉദ്ധരണി തെറ്റായാണ് മനസ്സിലാക്കപ്പെട്ടത്. അത് ഞാൻ വഴിയെ വിശദീകരിക്കാം. "അത് അവളുടെ മുഖവും മുന്കൈകളുമാണ്" തങ്ങളുടെ ഇംഗിതത്തിനു അനുയോജ്യമായ അഭിപ്രായങ്ങൾ അതിന്റെ പ്രാമാണികത പരിശോധിക്കാതെ, പ്രമാണമെന്നു തെറ്റിദ്ധരിപ്പിച്ചു കൊണ്ട് എടുത്തുദ്ധരിക്കുന്നത് ശെരിയല്ല. യഥാർത്ഥത്തിൽ ഇബ്ൻ കസീർ പറയുന്നത് അതല്ല. മറിച്ചു അദ്ധേഹത്തിന്റെ വരികൾ കൃത്യവും വ്യക്തവുമാണ്, അതിങ്ങിനെയാണ്. قال ابن كثير رحمه الله في تفسير هذه الآية ، وقوله تعالى : ولا يبدين زينتهن إلا ما ظهر منها أي : لا يظهرن شيئا من الزينة للأجانب ، إلا ما لا يمكن إخفاؤه "അതായത്, മറച്ചു വെക്കാൻ പറ്റുന്ന ഭംഗിയിൽ നിന്ന് ഒന്നും തന്നെ അവർ അന്യ പുരുഷന്മാര്ക്ക് വെളിവാക്കരുത്" അപ്പോൾ ഇബ്ൻ അബ്ബാസിൽ നിന്നുള്ള "അത് അവളുടെ മുഖവും മുന്കൈകളുമാണ്" എന്നതിന്റെ ഉദ്ദേശം എന്താണ്? അതിന്റെ തൊട്ടു താഴെയായി ഇബ്ൻ കസീർ അക്കാര്യം വ്യക്തമാക്കുന്നു. وهذا يحتمل أن يكون تفسيرا للزينة التي نهين عن إبدائها - ابن كثير "ഇത് വെളിവാക്കൽ വിലക്കപ്പെട്ട ഭംഗിയുടെ വിശദീകരണമാവാൻ സാധ്യതയുണ്ട്."അപ്പോൾ ഇബ്ൻ അബ്ബാസ് രദിയല്ലാഹു അന്ഹു പറഞ്ഞത് സ്ത്രീകളുടെ മുഖവും മുന്കൈകളും വെളിവാക്കാൻ പാടില്ല എന്നാണു. കാരണം അത് അവരുടെ ഭംഗിയിൽ പെട്ടതാണ്. അത് വെളിവാക്കരുതെന്നു ഖുർആൻ വിലക്കിയതും. ഇബ്ൻ അബ്ബാസ് രദിയല്ലാഹു അന്ഹുവിന്റെ തന്നെ മറ്റൊരു ഉദ്ധ രണിയിൽ നിന്ന് തന്നെ ഇക്കാര്യം ബോധ്യപ്പെടും عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا : وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا " وَالزِّينَةُ الظَّاهِرَةُ الْوَجْهُ وَكُحْلُ الْعَيْنِ ، وَخِضَابُ الْكَفِّ وَالْخَاتَمُ، فَهَذَا تُظْهِرُهُ فِي بَيْتِهَا لِمَنْ دَخَلَ عَلَيْهَ (تفسير الطبري، وتفسير ابن أبي حاتم، وتمهيد ابن عبد البر، وسنن البيهقي، وصحيفة علي بن أبي طلحة) “മുഖം, കണ്ണിലെ സുറുമ, കൈകളിലെ ചായം, മോതിരം പോലെയുള്ളവയാണ് പ്രകടമായ സൌന്ദര്യം. സ്ത്രീ,അവളുടെ വീട്ടിൽ പ്രവേശിച്ചവരിൽ നിന്ന് അത് (ഭംഗി) മറക്കാറില്ല." ഇക്കാര്യം പ്രമുഖ മുഫസ്സിർ ഇമാം ഇബ്ൻ ജരീർ വിശദമാക്കിയിട്ടുണ്ട്. ഇതാണു ഇബ്ൻ അബ്ബാസ് റളിയള്ളാഹു അൻഹുവിന്റെ വാക്കുകൾ. അപ്പോൾ പ്രകടമായ ഭംഗി വീട്ടിനു പുറത്തു പാടില്ല. സ്വഹാബിയുടെ വാക്കിൽ നിന്ന് അതാണ് മനസ്സിലാവുന്നത്. പിന്നെ, ഒരു സ്ത്രീ മനപൂര്വ്വമാല്ലാതെ, മറക്കാൻ കഴിയാത്ത നിലയിൽ, വെളിവാകുന്ന ഗോപ്യമായ ഭംഗി അത് ഇസ്ലാം അവൾക്കു ഇളവു നല്കി. അനിവാര്യമായ ഇത്തരം കാര്യങ്ങളിൽ അങ്ങേയറ്റത്തെ ഉദാസീനത കാണിക്കുകയും,ഒരു നിലക്കും ഐചികം എന്ന് പോലും പറയാൻ ന്യായമില്ലാത്ത, വാഴ നടലും, കുളം തോണ്ടലും പോലുള്ള എര്പാടുകളിൽ സമയം കൊല്ലുകയും ചെയ്യുന്ന അനുയായികൾക്ക് നേർവഴി കാണിക്കുകയും സുന്നത് പഠിപ്പിക്കുകയും ചെയ്യേണ്ട ആളുകള് കേവലം പകർതെഴുത്തുകാർ ആവരുത്. ഇബ്ൻ കസീർ പറഞ്ഞതിനെ ബലപ്പെടുത്തുന്നതാണ് മദാരികിന്റെ വാക്കുകൾ " അത് അവളുടെ മുഖവും മുന്കൈയും പാദങ്ങളുമാണ്" قالت أم سلمة فكيف يصنعن النساء بذيولهن قال يرخين شبرا فقالت إذا تنكشف أقدامهن قال فيرخينه ذراعا لا يزدن عليه - ترمذي ഉമ്മു സലമ രദിയല്ലാഹു അന്ഹാ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ച് ചോദിക്കുന്നു " അപ്പോൾ എങ്ങിനെയാണ് സ്ത്രീകളുടെ വാസ്ത്രത്തലപ്പുകൾ എന്ന് ചോദിച്ചപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം " അവർ ഒരു ചാണ്‍ താഴ്ത്തിയിടട്ടെ" എന്ന് പറഞ്ഞു " പാദങ്ങൾ വെളിവാവുമെങ്കിൽ എന്ത് ചെയ്യണമെന്നു വീണ്ടും ചോദിച്ചപ്പോൾ " അവർ ഒരു മുഴം താഴ്ത്തിയിടട്ടെയെന്നു" മറുപടി നൽകി. അതിൽ കൂടാൻ പാടില്ലെന്ന് മുന്നറിയിപ്പും നൽകി. സ്വഹീഹായ ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ അവരുടെ കാൽപാദങ്ങൾ മറക്കൽ നിര്ബന്ധമാണ്. അപ്പോൾ മദാരിക് പറഞ്ഞതിൽ നിന്ന് സ്ത്രീകൾ മുഖവും മുന്കൈയും പാദങ്ങളും ഭംഗിയിൽ പെട്ടതായതിനാൽ അവ വെളിവാക്കരുത് എന്നാണു മനസ്സിലാക്കേണ്ടത്.. കാലു പോലും മറക്കെണ്ടാതാണെങ്കിൽ, മുഖം മറക്കെണ്ടതില്ല എന്ന് പറയില്ലല്ലോ. ഏതൊരു വിഷയത്തിലായാലും സലഫുകൾ എങ്ങിനെ മനസ്സിലാക്കുകയും അമൽ ചെയ്യുകയും ചെയ്തു എന്ന് പരിശോധിച്ച് ഉറപ്പു വരുത്താതെ അഭിപ്രായങ്ങൾ പറയുന്നത് ശരിയല്ല.ഇബ്ൻ അബ്ബാസ് റളിയള്ളാഹു അന്ഹുവിന്റെ വാക്കുകൾ പലരും തെറ്റായാണ് മനസ്സിലാക്കിയിട്ടുള്ളത് എന്ന് വ്യക്തം. കാരണം സ്വഹാബി വനിതകൾ സൂറത്തുന്നൂറിലെ 31-ആമത്തെ വചനം ഇറങ്ങിയപ്പോൾ അവർ മുഖം മറക്കാൻ ആരംഭിച്ചു എന്നതിന് വ്യക്തമായ തെളിവുണ്ട്. അതിലേക്കു വിരൽ ചൂണ്ടുന്നതാണ് ആയിഷ റളിയള്ളാഹു അന്ഹയിൽ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഈ ഹദീസ്. قالت عائشة عليها السلام : { يرحم الله نساء المهاجرات الأول ، لما أنزل الله : { وليضربن بخمرهن على جيوبهن } شققن مروطهن فاختمرن بها } ( صحيح البخاري( ആയിഷ റളിയള്ളാഹു അൻഹ പറയുന്നു " ആദ്യകാല മുഹാജിറാത്തുകളായ സ്ത്രീകളെ അള്ളാഹു അനുഗ്രഹിക്കട്ടെ. “അവർ അവരുടെ മുഖ വസ്ത്രങ്ങൾ അവരുടെ മാറിടത്തിലേക്ക് താഴ്ത്തിയിടട്ടെ" എന്ന വചനം അവതരിച്ചപ്പോൾ അവർ അവരുടെ പുതപ്പുകൾ ചീന്തി മുഖാവരണമുണ്ടാക്കി." “മുഖാവരണമുണ്ടാക്കി" എന്നതിന്റെ വിവക്ഷ എന്തെന്ന് ഇമാം ഇബ്ൻ ഹജർ ഫതഹുൽ ബാരിയിൽ പറയുന്നു. قال الحافظ في الفتح (9/480):" "فاختمرن بها" أي: غطَّيْن وجوههنَّ " “ മുഖാവരണമുണ്ടാക്കി" എന്ന് പറഞ്ഞാൽ, " അവർ അവരുടെ മുഖങ്ങൾ മറച്ചു"എന്ന് ! അപ്പോൾ സലഫുകൾ, അഥവാ സ്വഹാബതു ഈ ആയത്തിൽ നിന്ന് അവരുടെ മുഖങ്ങൾ പരപുരുഷദർശനത്തിൽ നിന്ന് മറക്കേണ്ടതാണ് എന്നാണു മനസ്സിലാക്കിയത്. അല്ലാതെ സുല്ലമി കരുതിയത് പോലെ വെളിവാക്കണമെന്നല്ല ഇത് കൂടാതെ ഇബ്ൻ ഹജർ "ഖിമാർ" എന്നത് മുഖത്തെ മറക്കുന്നതാണ് എന്ന് വിശതീകരിച്ചിട്ടുമുണ്ട് قال الحافظ ابن حجر رحمه الله -وهو يتحدث عن الخَمْر:"ومنه خمار المرأة؛ لأنه يستر وجهها "[فتح الباري:10/48] സ്ത്രീകൾ അന്യ പുരുഷന്മാരിൽ നിന്നും തങ്ങളുടെ മുഖങ്ങൾ മറച്ചിരുന്നു എന്നതിന് വേറെയും നിരവധിസത്യസന്ധമായ രേഖകൾ ഉണ്ട്.
ആയിഷ റദിയല്ലാഹു അൻഹയുടെ പേരിൽ ഉണ്ടായ ദുരാരോപണസംഭവം പറയുന്ന സ്ഥലത്ത്,സ്വഹാബിയായ സ്വഫ്വാൻ റളിയള്ളാഹു അൻഹുവിനെ കണ്ടപ്പോൾ അവർ മുഖം മറച്ചു എന്ന് വ്യക്തമായി പറയുന്നുണ്ട്. ഹജ്ജു വേളയിൽ, റസൂലുല്ലയുടെ കുടെ, ഞങ്ങൾ ഇഹ്രാമിലായിരിക്കെ, പുരുഷന്മാർ അടുത്ത് കുടി കടന്നു പോകുമ്പോൾ ഞങ്ങളിലൊരുവൾ അവളുടെ മേൽവസ്ത്രം, തലയിൽ നിന്ന് മുഖത്തേക്ക് താഴ്ത്തിയിടാറുണ്ട് എന്ന് ആയിഷ റളിയള്ളാഹു അൻഹയും, ഞങ്ങൾ പുരുഷന്മാരിൽ നിന്ന് ഞങ്ങളുടെ മുഖങ്ങൾ മറക്കാറുണ്ടെന്നു അസ്മാ റളിയള്ളാഹു അൻഹയുംപറയുന്നു. ഇതിനെ ബലപ്പെടുത്തുന്ന വേറെയും ധാരാളം ഉദ്ധരണികൾ സലഫുകളിൽ നിന്ന് സ്വഹീഹായി വന്നത് കാണാം. - ബഷീർ പുത്തൂർ അബുബക്കർ റദിയള്ളാഹു അൻഹുവിന്റെ മകൾ അസ്മാഉ റദിയള്ളാഹു അൻഹയിൽ നിന്ന്: ഞങ്ങൾ ഇഹ്റാമിലായിരിക്കെ പരപുരുഷന്മാരിൽ നിന്ന് ഞങ്ങളുടെ മുഖങ്ങൾ ഞങ്ങൾ മറക്കാറുണ്ടായിരുന്നു) ഹാകിം - അദ്ദേഹം പറഞ്ഞു: ബുഖാരിയുടെയും മുസ്‌ലിമിന്റെയും നിബന്ധനയൊത്ത സ്വഹീഹായ ഹദീസാണ്. അൽബാനി പറഞ്ഞു: മുസ്‌ലിമിന്റെ മാത്രം നിബന്ധനയൊത്തതാണ്.
ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് : അവർ പറഞ്ഞു : ഞങ്ങൾ നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയോടൊപ്പം ഇഹ്റാമിലായിരിക്കെ യാത്രാസംഘങ്ങൾ ഞങ്ങൾക്കരികിലൂടെ കടന്നു പോകാറുണ്ടായിരുന്നു. അവർ ഞങ്ങളുടെ നേരെയെത്തിയാൽ ഞങ്ങളിലൊരുവൾ അവളുടെ ജിൽബാബ് (മേൽവസ്ത്രം) തലയിൽ നിന്ന് മുഖത്തേക്ക് താഴ്ത്തിയിടും. അവർ പോയിക്കഴിഞ്ഞാൽ ഞങ്ങളത് മാറ്റും. അഹ്‌മദ്, അബൂദാവൂദ്. അൽബാനി പറഞ്ഞു. വിവിധ പരമ്പരയിൽ വന്ന ഹദീസുകൾ കൊണ്ട് ഇതിന്റെ സനദ് ഹസൻ ആണ്. ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത് ? ആരെയാണ് പിൻപറ്റേണ്ടത് ? നബിയോടൊപ്പം സഹവസിച്ച സ്വഹാബികൾ പങ്ക് വെച്ച അനുഭവങ്ങളാണോ അതല്ല കെ എൻ എമ്മിന്റെ നിലപാടുകളോ ? - ബഷീർ പുത്തൂർ "മുസ്ലിം സ്ത്രീ മുഖം മറക്കണമെന്നു വിശുദ്ധ ഖുർആനോ നബി ചര്യയോ പഠിപ്പിക്കുന്നില്ല. ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്ന് അതിനു യാതൊരു വിധ തെളിവും കണ്ടെത്തുക സാധ്യമല്ല".
" മുഖം മറക്കൽ നബി ചര്യയാണെന്നും നിർബന്ധമാണെന്നും ശഠിക്കുന്ന ചിലർ" " മുസ്‌ലിം സ്ത്രീ മുഖം മറക്കൽ നിർബന്ധമാണെന്ന വാദം മതവിരുദ്ധം തന്നെ." "സ്ത്രീകൾ മുഖം മറക്കുന്നത് മത വിരുദ്ധം" എന്ന പേരിൽ ജലീൽ മാമാങ്കര എന്ന മടവൂരി പയ്യന്റെ പേരിൽ സോഷ്യൽ മീഡിയയിൽ അനുയായികൾ പ്രചരിപ്പിച്ച ഒരു വാചകം വിശദീകരിച്ചു പണ്ടാരമടങ്ങിയതിലെ ചില വരികളാണ് മുകളിൽ കൊടുത്തത്. ഇവിടെ ചില കാര്യങ്ങൾക്ക് അയാൾ ഉത്തരം നൽകാൻ ബാധ്യസ്ഥനാണ്. മുസ്‌ലിം സ്ത്രീ മുഖം മറക്കണമെന്നു വിശുദ്ധ ഖുർആനോ നബി ചര്യയോ പഠിപ്പിക്കുന്നില്ലെങ്കിൽ " 1- അവർ അവരുടെ ശിരോവസ്ത്രങ്ങൾ അവരുടെ മാറിടത്തിലേക്കു താഴ്ത്തിയിട്ടു കൊള്ളട്ടെ" എന്ന ആയതു അവതരിച്ചപ്പോൾ, സഹാബീ വനിതകൾ ഒന്നടങ്കം, വസ്ത്രം കീറി മുഖം മറച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്? 2 - പ്രമാണങ്ങളിൽ അതിനു തെളിവില്ലെങ്കിൽ സ്വഹാബീ വനിതകൾ തെളിവില്ലാത്ത ഒരു കാര്യത്തിന്റെ പേരിൽ അമൽ ചെയ്തുവോ 3 -മുസ്‌ലിം സ്ത്രീകൾ മുഖം മറക്കൽ നിർബന്ധമാണെന്ന വാദം മത വിരുദ്ധമെങ്കിൽ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ജീവിച്ചിരിക്കെ, സ്വഹാബി വനിതകൾ മത വിരുദ്ധമായ ഒരു കാര്യം ചെയ്തിട്ട് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം അതിനെ വിലക്കാതെ മൗനം പാലിച്ചുവോ? ഇബ്നു ഹാജർ ഫത് ഹുൽ ബാരിയിൽ പറയുന്നത് കാണുക. " പണ്ട് കാലത്തും ഇപ്പോഴും (ഇബ്നു ഹജർ ജീവിക്കുന്ന കാലത്തു) സ്ത്രീകൾ അന്യ പുരുഷന്മാരിൽ നിന്ന് മുഖം മറക്കുന്നവരാണ്. (ഫത് ഹുൽ ബാരി 9/ 324 ) മുസ്‍ലിം ലോകത്തു സ്ത്രീകൾ മുഖം മറക്കുന്ന വിഷയത്തിൽ അത് വാജിബാണോ അല്ലേ എന്നതിൽ മാത്രമാണ് തർക്കം നിലനിൽക്കുന്നത്. സുന്നത്താണ് എന്ന വിഷയത്തിൽ തർക്കമേയില്ല.!! - ബഷീർ പുത്തൂർ ആയിഷ റദിയള്ളാഹു അൻഹ പറയുന്നു.
"അള്ളാഹുവിന്റെ കിതാബിനെ വളരെ കൂടുതലായി സത്യപ്പെടുത്തുകയും വഹ് യിനെ അങ്ങേയറ്റം വിശ്വസിക്കുകയും ചെയ്യുന്നവരായി അൻസ്വാരി സ്ത്രീകളെക്കാൾ ഉത്തമരായി ആരെയും ഞാൻ കണ്ടിട്ടില്ല. സൂറത്തുന്നൂറിലെ " അവർ അവർ ശിരോവസ്ത്രങ്ങൾ മാറിടത്തിലേക്കു താഴ്ത്തിയിട്ടു കൊള്ളട്ടെ " എന്ന ആയത്ത് അവതരിച്ചപ്പോൾ അവരുടെ ഭർത്താക്കന്മാർ അവരുടെ വിഷയത്തിൽ അവതീർണമായതു അവർക്കു പാരായണം ചെയ്തു കൊടുത്തപ്പോൾ അവരോരോരുത്തരും അവരുടെ ശിരോവസ്ത്രം കൊണ്ട് ശരീരം ചുറ്റിപ്പുതച്ചു കൊണ്ട്, അവരുടെ തലക്കു മുകളിൽ കാക്കകൾ ഇരിക്കുന്ന പോലെ (ശാന്തരായി) സുബ്ഹ് നമസ്കാരത്തിന് സന്നിഹിതരായി. മറ്റൊരു രിവായത്തിൽ " فاختمرن" അതായത് " അവർ അവരുടെ മുഖങ്ങൾ മറച്ചു" എന്നാണ് - ഫത് ഹുൽ ബാരി 490/8 - ബഷീർ പുത്തൂർ "സ്ത്രീകൾ മുഖം മറക്കണമെന്നു അള്ളാഹുവോ റസൂലോ പറഞ്ഞിട്ടില്ല. ചില വ്യാഖ്യാനമോ അഭിപ്രായമോ മാത്രമാണിത്." മുഖത്ത് കർട്ടനിടുന്ന പെണ്ണുങ്ങൾ എന്ന തലക്കെട്ടിൽ "ചിന്താ പ്രഭാതം" എന്ന പരമ്പരയിൽ മടവൂരി സഹയാത്രികൻ ശംസുദ്ധീൻ പാലക്കോട് എന്ന മൊയന്തു ( എല്ലാ മൊയന്തുകളും ക്ഷമിക്കുക) എഴുതിയ "ചിന്തകളിലെ" വരികളാണ് മുകളിൽ കൊടുത്തത്. സ്ത്രീകൾ മുഖം മറക്കുന്ന വിഷയത്തിൽ ആ വിഷയത്തിൽ സുന്നത്തിനെ പരിഹസിക്കുന്ന കൂട്ടത്തിൽ എഴുതിയതാണ്.
ഖുർആനും ഹദീസുമാണ് പ്രമാണമെന്നു പറയുകയും മരം നട്ടും പിച്ചയെടുത്തും നടക്കുന്ന മടവൂർ മുജാഹിദുകളോട് ഖുർആനും ഹദീസും തെളിവായി പറഞ്ഞാൽ അനുഷ്ഠാന തീവ്രതയെന്നു ആക്ഷേപിക്കുകയും സ്വന്തം അഭിപ്രായങ്ങൾ ദീനായി പ്രചരിപ്പിക്കുകയും ചെയ്യും. സുന്നത്തിൽ സ്ഥിരപ്പെട്ട പല കാര്യങ്ങളോടും അവർക്കു വെറുപ്പും അനിഷ്ടവുമാണ്. സ്വന്തം താൽപര്യങ്ങൾക്കു അനുസൃതമായി അവരുടെ സംഘടനാ ആചാര്യന്മാരും എടവണ്ണക്കാരൻ ഒരു സലാം സുല്ലമിയുമാണ് ഇവരുടെ ആദർശ സ്രോദസ്സുകൾ. ആനുകാലികമായി കൂടുതൽ ചർച്ച ചെയ്യപ്പെട്ട തീവ്രവാദ ചർച്ചകളുടെ മറ പിടിച്ചു മുഖം മറക്കുന്നതടക്കമുള്ള സുന്നത്തുകളെ മൃഗീയമായി തമസ്കരിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. കേരളത്തിൽ മുജാഹിദ് പ്രസ്ഥാനം അതിന്റെ ദ്രംഷ്ടങ്ങൾ മുസ്‌ലിം സമൂഹത്തിൽ അടിച്ചേൽപ്പിക്കുന്നതിനു മുമ്പ് മുസ്‌ലിം സ്ത്രീകൾ മുഖം മറക്കുന്നവരായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അരീക്കോട് സുല്ലമുസ്സലാം അറബി കോളേജിൽ ആദ്യ കാലത്തു സ്ത്രീകൾ പഠിച്ചിരുന്നത് മുഖം മറച്ചു കൊണ്ടായിരുന്നുവെന്നു അനുഭവസ്ഥർ പറഞ്ഞു കേട്ടിട്ടുണ്ട്. താടി വളർത്തലും സ്ത്രീകൾ മുഖം മറക്കലുമൊക്കെ തീവ്രവാദത്തിന്റെ ബ്രാൻഡ് സിമ്പൽ ആയതു, മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളർപ്പിന് ശേഷം മടവൂർ മുജാഹിദുകളിലെ രണ്ടാം തലമുറ സംഘടനയിൽ പിടിമുറുക്കുകയും സലാം സുല്ലമിയെ ആസ്ഥാന പണ്ഡിതനായി വാഴിക്കുകയും ചെയ്തതിനു ശേഷമാണ്. മുസ്‌ലിം ലോകം പരക്കെ അംഗീകരിക്കുന്നതും തെളിവുകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നവുമായ ഏതാണ്ടെല്ലാ മസ് അലകളിലും അവർ വേർപിരിയുകയും സ്വന്തം "ഒരു മത"മായി വേറിട്ട് നിൽക്കാൻ മത്സരിക്കുകയും ചെയ്യുന്നു. അനുഷ്ഠാന തീവ്രത, പ്രമാണങ്ങളുടെ അക്ഷരവായന, നവ സലഫിസം, മത തീവ്രത, അക്ഷരപൂജ തുടങ്ങിയ വിശേഷണങ്ങളിലൂടെ ഇവർ ആക്ഷേപിക്കുന്നത് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്ഥിരപ്പെട്ട സുന്നത്തുകളെത്തന്നെയാണ്. മതത്തിൽ മൊത്തത്തിൽ വിലക്കപ്പെട്ട 'ഗുലുവ്വ്' അഥവാ അതിവായനകൾ അല്ലെങ്കിൽ അതിരു കവിയലുകളാണ് അത് കൊണ്ട് ഉദ്ദേശം എന്ന് വരുത്തിതീർത്തു പിന്തുണ നേടാൻ ചില ചോട്ടാ മൊല്ലകൾ ശ്രമിക്കുന്നുണ്ട്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സുന്നത്തിനു അതീതമായ രൂപത്തിൽ പ്രമാണങ്ങളുടെ മുൻകാല മാതൃകയില്ലാതെ, കൽപനക്കു വിരുദ്ധമായ നിലയിൽ വ്യാഖ്യാനിക്കപ്പെട്ട വ( ഗുലുവ്വ്) ആയിരുന്നു ഉദ്ദേശമെങ്കിൽ, താടി വളർത്തുന്നതും, നെരിയാണിക്കു മുകളിൽ വസ്ത്രമാകുന്നതും, സ്ത്രീകൾ മുഖം മറക്കുന്നതും, അറാക് കൊണ്ട് ദന്തശുദ്ധി വരുത്തുന്നതുമൊന്നും പ്രാമാണികമായി സ്ഥിരപ്പെട്ടതിനാൽ ഈ ഗണത്തിൽ വരുമായിരുന്നില്ല. ചുരുക്കത്തിൽ, മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് വേറിട്ട് പോയ മടവൂർ വിഭാഗം വ്യക്തമായ അജണ്ടകളോടെയാണ് കരുക്കൾ നീക്കുന്നത് എന്ന് വ്യക്തം. സുന്നത്തിന്റെയും ഇസ്‌ലാമിന്റെയും ശത്രുക്കൾ ഇസ്‌ലാമിന് പുറത്തുള്ള ഹൈന്ദവ തീവ്രവാദികളോ മീഡിയയോ ഒന്നുമല്ല. മറിച്ചു സുന്നത്തിനെ തെറ്റായി വ്യാഖ്യാനിക്കുകയും പരിഹസിക്കുകയും പ്രാമാണികത ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒറ്റുകാരാണ്. മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃത്വം കയ്യാളുകയും അതി വിദഗ്ദമായി അതിന്റെ ദിശ മാറ്റുകയും ചെയ്ത ഹുസൈൻ മടവൂർ സാഹിബ് അനുയായികളുടെ അമ്പരപ്പിക്കുന്ന പരിണാമം കണ്ടു എവിടെയോ ഇരുന്നു ഊറിച്ചിരിക്കുന്നുണ്ടാകണം. ! - ബഷീർ പുത്തൂർ قال الإمام البخاري رحمه الله بَابُ {وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ} [النور: ٣١] ഇമാം ബുഖാരി ( എന്ന പണ്ഡിതൻ ) പറയുന്നു : " അവരുടെ തലയിലിട്ട തുണി മാറിലൂടെ താഴ്തിയിടട്ടെ " ( അന്നൂർ : 31 ) എന്ന ( ഖുർആനിലുള്ള ആയത്തിനെ തഫ്സീർ ചെയ്യുന്ന ) അദ്ധ്യായം. عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: " يَرْحَمُ اللَّهُ نِسَاءَ المُهَاجِرَاتِ الأُوَلَ، لَمَّا أَنْزَلَ اللَّهُ: {وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ} [النور: ٣١] شَقَّقْنَ مُرُوطَهُنَّ فَاخْتَمَرْنَ بِهَا ആഇശ പറയുന്നു : ആദ്യകാലക്കാരായ മുഹാജിർ വനിതകൾക്ക് അല്ലാഹുകാരുണ്യം വർഷിക്കട്ടെ. " അവരുടെ തലയിലിട്ട തുണി മാറിലൂടെ താഴ്തിയിടട്ടെ " ( അന്നൂർ : 31 ) എന്ന് അല്ലാഹു അവതരിപ്പിച്ചപ്പോൾ, അവർ അവരുടെ ഉടുവസ്ത്രത്തിൽ നിന്ന് കീറി അതുകൊണ്ട് മുഖം മൂടി . ബുഖാരിയുടെ സ്വഹീഹിലെ വാക്കുകളെ വിശദീകരിച്ചവരിൽ ഏറ്റവും പ്രാമാണികനായി ലോക മുസ'ലിം ജനത ഒരുപോലെ അംഗീകരിക്കുന്ന പണ്ഡിതനായ ഹാഫിള് അഹ'മദ് ഇബ'നു ഹജർ പറഞ്ഞു : എന്നു പറഞ്ഞാൽ അർത്ഥം അവർ അവരുടെ മുഖം മൂടി എന്നാണ്. അദ്ദേഹം മറ്റൊരു ഹദീസ് വിശദീകരിക്കവേ പറഞ്ഞു : പഴയകാലത്തും ആധുനിക കാലത്തും സ്ത്രീകളുടെ നടപടി തുടർന്നു കൊണ്ടേയിരുന്നു ; പരപുരുഷൻമാരിൽ നിന്നും അവർ അവരുടെ മുഖം മറക്കുന്നവരായിക്കൊണ്ട്. عَنْ أُمِّ سَلَمَةَ، قَالَتْ: " لَمَّا نَزَلَتْ: {يُدْنِينَ عَلَيْهِنَّ مِنْ جَلَابِيبِهِنَّ} [الأحزاب: ٥٩]، خَرَجَ نِسَاءُ الْأَنْصَارِ كَأَنَّ عَلَى رُءُوسِهِنَّ الْغِرْبَانَ مِنَ الأَكْسِيَةِ ( رواه أبو داود وصححه الألباني ) ഉമ്മു സലമ പറയുന്നു:
" അവരുടെ തലയിലിട്ട തുണി മാറിലൂടെ താഴ്തിയിടട്ടെ " ( അന്നൂർ : 31 ) എന്ന് അവതരിച്ചുകഴിഞ്ഞപ്പോൾ അൻസാരീ വനികൾ പുറത്തിറങ്ങിയിരുന്നത് വസ്ത്രം കൊണ്ട് മറച്ചിട്ട് അവരുടെ തലകളിൽ കാക്കകൾ ഇരിക്കുന്നതുപോലെയായിരുന്നു. വാൽ കഷണം : സ്വന്തം ഉമ്മാനെ പരിഹസിക്കാനുള്ള തൊലിക്കട്ടി മടവൂരീ ജാഹിലുകൾക്ക് മാത്രം സ്വന്തം !! - അബൂ തൈമിയ്യ ഹനീഫ് കേവല മനുഷ്യ ബുദ്ധിയുടെ അതിർത്തികൾക്കപ്പുറം, നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ വചനങ്ങൾ അവലംബിക്കുകയും ആധാരമാക്കുകയും ചെയ്യുന്നവനാണ് യഥാർത്ത സുന്നി. സുന്നത്ത്, അഥവാ നബിചര്യ പൂർണാർത്ഥത്തിൽ സ്വീകരിക്കുന്നവന് പറയുന്ന പേരാണ് സുന്നി എന്നുള്ളത്. അല്ലാതെ അതൊരു സംഘടനയുടെയോ പാർട്ടിയുടെയോ പേരല്ല.
ജീവിതത്തിന്റെ ഏതു തുറകളിലായാലും, ഇസ്ലാം എന്ത് കല്പിക്കുന്നു എന്ന് പരിശോധിക്കുകയും അതിനനുസരിച്ച് നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുകയെന്നതാണ് നമ്മുടെ ബാധ്യത. തന്റെ കിടപ്പറയിൽ, സ്വന്തം ഭാര്യയുടെ കൂടെ ശയിക്കുന്ന ഒരുത്തനെ വാളു കൊണ്ട് നിഗ്രഹിക്കും എന്ന് പറഞ്ഞപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം " സഅദിന്റെ "ഗീറത്തു" കണ്ടിട്ട് നിങ്ങൾക്ക് ആശ്ചര്യം തോന്നുന്നുണ്ടോ" എന്നാണു ചോദിച്ചത്. ഇസ്ലാമിക നിയമമനുസരിച്ച് വ്യഭിചാരാരോപണമുന്നയിക്കണമെങ്കിൽ നാല് സാക്ഷികളുണ്ടാവണം! ആരെയും കോപാന്ധനാക്കുന്ന ഇത്തരം ഘട്ടങ്ങളിൽ എവിടെ നിന്ന് കിട്ടും നാല് സാക്ഷികളെ!? പക്ഷെ പാടില്ല ! വൈകാരികത മാറ്റി നിർത്തി, ശറഇന്റെ താല്പര്യത്തിനു വഴിപ്പെടുക ! അതാണ് ദീൻ ! അതാണ് സുന്നത്ത് ! അതാണ് സലഫിയ്യത്ത് ! തുടർന്ന്, നബി സ്വല്ലല്ലാഹു അലൈഹി വസല്ലം, പറഞ്ഞു " അല്ലാഹുവാണ് സത്യം, ഞാൻ അദ്ധെഹത്തെക്കാൾ'ഗീറത്തു' ഉള്ള ആളാണ്. അല്ലാഹു ആകട്ടെ, എന്നെക്കാൾ "ഗീറത്തു" ഉള്ളവനും. ! വികാരവിക്ഷോപങ്ങൾക്ക് യാതൊരു പരിഗണനയും ഇല്ലായെന്ന് ചുരുക്കം ! സുന്നത്ത്, അഥവാ നബി ചര്യ എന്തെന്നും, അവ എങ്ങിനെയാണ് സ്വീകരിക്കുകയും അമൽ ആക്കുകയും ചെയ്യേണ്ടതെന്നും തിരിച്ചറിയാൻ കഴിയാത്ത ആളുകൾ, അവരെ സംബന്ധിച്ചേടത്തോളം, നിലപാടുകൾ നിശ്ചയിക്കുന്നത് അവരുടെ താല്പര്യങ്ങളും, സ്വന്തം കാഴ്ചപ്പാടുകളുമാണ്. അവരുടെ മനസ്സുകൾ കമഴ്ത്തി വെച്ച കൂജ പോലെയാണ്. സ്വന്തം ബുദ്ധിയും യുക്തിയും പിന്നിട്ടു,സുന്നത്ത് അവരുടെ ഹൃദയത്തിലേക്ക് കടക്കില്ല. തങ്ങൾ, നിലകൊള്ളുന്ന പാർട്ടികൾ, പ്രസ്ഥാനങ്ങൾ, സംഘടനകൾ, ഇവയുടെ നയങ്ങളും നിലപാടുകളുമാണ് അവരിൽ പലരുടെയും ദീൻ! കാലങ്ങളായി അവരെന്താണോ പ്രചരിപ്പിക്കുന്നത്, അതിന്റെ വാഹകരും പ്രചാരകരുമാണവർ, അപവാതങ്ങൾ കാണാമെങ്കിലും.! ഈയടുത്ത് ശബാബ് വാരികയിൽ ഒരു മൊയ്ദീൻ സുല്ലമി " മുഖം മറക്കൽ പുരുഷനും ബാധകമോ" എന്ന ശീർഷകത്തിൽ ഒരു ലേഖനം കാച്ചുകയുണ്ടായി. ശബാബ്,എന്നത് എടുത്തു പറയാൻ നിലവാരമുള്ള ഒരു പ്രസിദ്ധീകരണമോ, ഇസ്ലാമിനെയും സുന്നത്തിനെയും പ്രതിനിധീകരിക്കുന്നതോ, അല്ലെങ്കിൽ സഹായിക്കുന്നതോ, ബിദ്അതിനെയും അതിന്റെ അഹല്കാരെയും പ്രധിരോധിക്കുന്നതോ ഒന്നുമല്ല. പക്ഷെ, സാധാരണക്കാരായ പലരെയും ഈ പ്രസിദ്ധീകരണത്തിന്റെ പിന്നിൽ പ്രവര്ത്തിക്കുന്ന ആളുകൾ തെറ്റിദ്ധരിപ്പിക്കുകയും, അവരുടെ അജ്ഞത ചൂശണം ചെയ്യുകയും ചെയ്യുന്നു. സുന്നത്തിനു വിരുദ്ധമായ കാര്യങ്ങൾ, പ്രമാണങ്ങളായി പ്രതിപാദിക്കപ്പെടുകയും, പ്രചരിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ, കാര്യങ്ങൾ അറിയുന്നവർ പ്രതികരിക്കും;പ്രതികരിക്കണം. ! സുന്നത്തിനെ കുഴിച്ചു മൂടാൻ ആളുകൾ ഏറെയാണ്. എന്നാൽ സുന്നത്തിനെ ജീവിപ്പിക്കുന്നവരും, പ്രതിരോധിക്കുന്നവരും തുലോം കുറവും. ! ഒരു കാലത്ത്, തൗഹീദിന്റെയും സുന്നത്തിന്റെയും പ്രസിദ്ധീകരണമായി ശബാബ് പരിചയപ്പെടുതപ്പെട്ടു എന്നത് വസ്തുതയാണ്. കുറച്ചൊക്കെ അത് വാസ്തവവും ആയിരുന്നു. പക്ഷെ, ആ കാലമൊക്കെ കഴിഞ്ഞു. ഇന്ന് സുന്നത്തിനെ കൊച്ചാക്കുകയും അഹ്ലുൽ ബിദ്അതിന്റെ ഓടമാലിന്യങ്ങൾ ഒഴുക്കുന്ന ഗാര്ബൈജ് ആയിത്തീരുകയും ചെയ്തിട്ടുണ്ട് ശബാബ്. ഇയാളെപ്പോലെ ചില സുല്ലമിമാരുടെ പോഴത്തരങ്ങൾ പ്രസിദ്ധീകരിക്കുന്ന പണിയാണ് ഇന്നത് നിര്വ്വഹിച്ചു കൊണ്ടിരിക്കുന്നത്. മുകളിൽ പറഞ്ഞ ലേഖനം തുടങ്ങുന്നത് തന്നെ 'മുജാഹിദുകളിലെ രണ്ടു വിഭാഗം ആളുകൾ തര്ക്കമില്ലാതെ നിര്ബന്ധമാക്കുന്ന കാര്യമാണ് സ്ത്രീകളുടെ മുഖം മറക്കൽ" എന്നാണു. 90 പിന്നിട്ട മുജാഹിദ് പ്രസ്ഥാനത്തിൽ 80 കൊല്ലത്തോളം സ്വന്തം ഭാര്യമാരുടെ മുഖമാകുന്ന ഔറത്ത് പൊതു സമൂഹത്തിൽ പ്രദർശിപ്പിച്ചു, ഇപ്പോൾ ഒരു 10 വര്ഷമായി പുതിയ വല്ല വഹയും ഇറങ്ങിയോ ? എന്ന് ലേഖകൻ പരിഹസിക്കുന്നു. സാധാരണ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രായം 100 ആയിട്ടുണ്ട് എന്നാണു പറയാറുള്ളത്. സുല്ലമി 10വര്ഷം കുറച്ചു കാണിച്ചതിലെ യുക്തി എന്തോ ആകട്ടെ, നമുക്ക് വിഷയത്തിലേക്ക് വരാം. മുജാഹിദ് പ്രസ്ഥാനം സമം " സമ്പൂർണ ഇസ്ലാം " എന്ന ഒരു അലിഖിത ധാരണ വെച്ച് പുലർത്തുന്നവരാണ് മുജാഹിദുകളിൽ പലരും. ലേഖകനും അക്കൂട്ടത്തിലാണ് എന്ന് തെളിയിക്കാൻ ഇയാളുടെ മുകളിലെ വരികൾ മതി. പ്രമാണങ്ങളെക്കുറിച്ച് കുറച്ചെങ്കിലും സത്യസന്ധമായ ബോധം ഇയാൾക്കുണ്ടായിരുന്നെങ്കിൽ ഇയാളിത് പറയുമായിരുന്നോ? അതുണ്ടായിരുന്നെങ്കിൽ ഇയാൾ മടവൂരിയാകുമായിരുന്നോ? എന്ന് ചോദിക്കലാണ് കൂടുതൽ ഉചിതം ! വിഷയവുമായി ബന്ധപ്പെട്ടു ഏതെല്ലാം കിതാബുകൾ ഇയാൾ പരിശോധിച്ചു? പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ എത്രയെണ്ണം വായിച്ചു? പണ്ഡിതന്മാരാണല്ലോ ദീനീ കാര്യങ്ങളിൽ സംസാരിക്കേണ്ടത്!? ദീനി വിഷയങ്ങൾ കോട്ടിമാട്ടി പ്രതിപാദിക്കുകയും വിഷയ വൈവിധ്യങ്ങളെ പരിഹാസ രൂപേണ സമീപിക്കുകയും ചെയ്യുന്നത് ഒരു മുസ്ലിമിന് ചേർന്ന പണിയല്ല ഇസ്ലാം ദീൻ മലയാളികള്ക്ക് വേണ്ടി മാത്രം ഇറക്കിയതാണെന്നും, അതിൽ മുജാഹിദ് പ്രസ്ഥാനം പറഞ്ഞ അഭിപ്രായങ്ങൾ - അതെന്തായാലും - അവസാന വാക്കാണെന്നുമാണ് പ്രസ്തുത ലേഖനം വായിച്ചാൽ തോന്നുക. സംഘടന തിട്ടൂരത്തിനപ്പുറത്തു ഒന്നും കാണാൻ കഴിയാത്ത സുല്ലമി വിഷയ സംബന്ധിയായി പൂർവ്വ കാല ഉലമാക്കളുടെ സുദീര്ഘമായ വൈജ്ഞാനിക ചർച്ചകൾ കാണാതെ പോയതിൽ അത്ഭുതമില്ല. " അന്യ പുരുഷന്മാർ തന്റെ മുഖത്തേക്ക് നോക്കാതിരിക്കാനാണ് സ്ത്രീ മുഖം മറക്കുന്നതെങ്കിൽ അന്യ സ്ത്രീകൾ തന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ പുരുഷനും മുഖമൂടി ധരിക്കേണ്ടതല്ലേ? ഇവരുടെ വാദപ്രകാരം ദീനിൽ സ്ത്രീകള്ക്ക് പുരുഷന്മാരെ യഥേഷ്ടം നോക്കാമെന്നാണോ? " ഒരു മുസ്ലിമിന് എഴുതാൻ പറ്റിയതാണോ ഈ വരികൾ ? ഇപ്പോൾ മൊയിദീൻ സുല്ലമി ഖണ്ടിക്കുന്നത് ഖുർആനിനെതന്നെയാണ് !! അദ്ദേഹം തന്റെ മുകളിൽ കൊടുത്ത ആയതിനെ നിരൂപണം ചെയ്തു എഴുതിയതാണ് ഇത്. ! കേരളത്തിലെ യുക്തി വാദപ്രസ്ഥാനം പരാചയപ്പെട്ടതുമായി ബന്ധപ്പെട്ട ഒരു ചർച്ച ഇതേ ശബാബിലെ ആദ്യ ചില കോളങ്ങളിൽ പൊടിപൊടിക്കുന്നുണ്ട്. "യുക്തി വാദം" പ്രോത്സാഹിപ്പിക്കുന്ന ഈ ലേഖനം അതിനു ശേഷം തന്നെ കുത്തി തിരുകിയതിലെ പൊരുൾ എന്തെന്ന് മനസ്സിലായിട്ടില്ല. ശറഉ എന്ത് കൽപ്പിച്ചുവോ അത് ചോദ്യം ചെയ്യാതെ അന്ഗീകരിക്കുകയും അനുസരിക്കുകയും വഴിപ്പെടുകയും ചെയ്യുകയെന്നതാണ് ഒരു മുസ്ലിമിന്റെ രീതി. അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കൽ സത്യവിശ്വാസിയുടെ കർത്തവ്യമാണ്. അല്ലാഹുവിന്റെ ആജ്ഞാ നിർദെശങ്ങളിലെ യുക്തി അന്വേഷിക്കാൻ അവൻ നമ്മെ ചുമതലപ്പെടുത്തിയിട്ടില്ല. അവനാണല്ലോ മഹാ യുക്തിജ്ഞൻ. പക്ഷെ, മൊയ്ദീൻ സുല്ലമിയുടെ രീതി മറിച്ചാണ് ! സ്ത്രീകൾ മുഖം മറക്കൽ നിർബന്ധമാണെങ്കിൽ പുരുഷന്മാരും നിര്ബന്ധമായും മറക്കണം ! ഇതാണ് സുല്ലമിയുടെ വാദം. അതാണ് ശബാബ് പ്രചരിപ്പിക്കുന്നത് ! ഖുർആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുന്ന രീതിയാണോ ഇത്? ഈ കാഴ്ചപ്പാടിന്റെ ആശയ സ്രോദസ്സ് ഏതാണ്? പ്രമാണത്തിന്റെ യാതൊരു പിന്ബലവും ഇല്ലാത്ത സുല്ലമിയുടെ വക്ര ബുദ്ധിയിൽ വിരിഞ്ഞതാണിത് എന്ന് വ്യക്തം. ലോകത്ത് കഴിഞ്ഞു പോയ പ്രാമാണിക പണ്ഡിതന്മാരിൽ ഒരാള് പോലും ഇങ്ങിനെ ഒരു അഭിപ്രായം പറഞ്ഞിട്ടില്ല. പരപുരുഷന്മാരിൽ നിന്ന് സ്ത്രീകള് അവരുടെ മുഖം മറക്കൽ സുന്നത്താണ് എന്ന കാര്യത്തിൽ അഹ്ലുസ്സുന്നതിന്റെ ഉലമാക്കൾക്കിടയിൽ അഭിപ്രായ വിത്യാസമെയില്ല. അത് വാജിബ് ആണോ അതല്ല,മുസ്തഹബു മാത്രമാണോ എന്നത് മാത്രമേ ചർച്ച പോലുമുള്ളൂ. മുസ്തഹബു ആണെന്ന് അഭിപ്രായം പറഞ്ഞവർ പോലും, മുഖം മറക്കാൻ നിർദേശിച്ചതായി കാണാം. അന്യ സ്ത്രീകളുമായി ഇട കലരുന്നതിൽ തൊട്ടു, പരസ്പരം കാണുകയും സംസാരിക്കുകയും വേദികൾ പങ്കിടുകയും ഒരുമിച്ചു യാത്ര ചെയ്യുകയും ചെയ്യുന്നതിൽ പോലും യാതൊരു ലജ്ജയുമില്ലാത്ത ആളുകൾ, "ഇവരുടെ വാദപ്രകാരം ദീനിൽ സ്ത്രീകള്ക്ക് പുരുഷന്മാരെ യഥേഷ്ടം നോക്കാമെന്നാണോ? " എന്ന് ചോദിക്കുമ്പോൾ വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തെക്കാൾ കവിഞ്ഞ ഒരു വില അതിനുണ്ടാവില്ല. പ്രസ്തുത ശബാബിൽ പോലും ഈ 'ഇടകലരൽ' ചിത്ര സഹിതം കാണാം. ! ഖുർആനിൽ പലയിടങ്ങളിൽ നിന്നായി തനിക്കു ഉചിതമെന്ന് തോന്നിയ ആയത്തുകൾ അസ്ഥാനത് തന്നിഷ്ടപ്രകാരം തെളിവായി ഉദ്ധരിക്കുന്ന ഇയാൾ, ദുര്ബലമായ പല ഹദീസുകളും തന്റെ പിഴച്ച വാദം സ്ഥാപിക്കാൻ ഉദ്ധരിക്കുന്നു. അബ്ദുല്ലാഹി ബിന് ഉമ്മി മക്തും റളിയള്ളാഹു അൻഹുവിന്റെ സംഭവം ഉദ്ധരിച്ചതിനു ശേഷം സുല്ലമി എഴുതുന്നു " ഈ സംഭവം ആണിനും പെണ്ണിനും നിയമം തുല്യമാണെന്ന് പഠിപ്പിക്കുന്നു, പക്ഷെ, പർദയുടെ നിയമം എല്ലാവർക്കും ഒരു നിലയിലല്ല." പർദയുടെ നിയമം, നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ഭാര്യമാർക്ക് പ്രത്യേകമാണെന്നാണോ, സുല്ലമി പറയാതെ പറയുന്നത്? ശറഇന്റെ പൊതുവായ കൽപനകൾ സവിശേഷമാക്കണമെങ്കിൽ, പ്രത്യേകം തെളിവ് വേണം. പർദ്ദ നിയമം പ്രവാചക പത്നിമാർക്ക് മാത്രമാണെന്നതിനു യാതൊരു തെളിവുമില്ല. അപ്പോൾ ഈ വാദത്തിന്റെ പ്രാമാണികത എന്തെന്ന് അനുവാചകരെ തെര്യപ്പെടുത്താനുള്ള ബാധ്യത നിങ്ങൾക്കുണ്ട്. സുല്ലമി തുടരുന്നു " മുസ്ലിം പെണ്ണ് മുഖവും മുന്കയ്കളും സ്വയം ഔറതായി പ്രഖ്യാപിച്ചു വസ്ത്ര ധാരണം നടത്തേണ്ടതില്ല. മുഖവും മുന്കൈകളും വെളിവാക്കാമെന്നു അല്ലാഹുവും രസൂലും അനുവദിച്ചതാണ് " അതിനു ശേഷം തെളിവായി സൂറത്തു നൂറിലെ 31-ആമത്തെ ആയതു ഉദ്ധരിക്കുന്നു. ഈ ആയതിലെ ولا يبدين زينتهن إلا ما ظهر منها എന്ന പരാമർശമാണ് "മുഖവും മുൻ കൈകളും" സ്ത്രീകൾക്ക് പ്രദർശിപ്പിക്കാം എന്നതിന് തെളിവായി ചൂണ്ടിക്കാട്ടാറുള്ളത്. ഇവിടെ ഒരൽപം വിശദീകരണം ആവശ്യമുണ്ട്. സാധാരണ ഗതിയിൽ പ്രസ്തുത പരാമർശത്തിന് "മുഖവും മുൻ കൈകളും" എന്ന് ഇബ്ൻ അബ്ബാസ് രദിയല്ലാഹു അന്ഹു പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഉദ്ധരണി തെറ്റായാണ് മനസ്സിലാക്കപ്പെട്ടത്. അത് ഞാൻ വഴിയെ വിശദീകരിക്കാം. "അഴകുള്ളതും പ്രത്യക്ഷമായതുമായ ചില ഭാഗങ്ങൾ സ്ത്രീകൾക്ക് വെളിപ്പെടുത്താം. അതല്ലാത്തത് വെളിപ്പെടുത്താൻ പാടില്ല." സുല്ലമിയുടെ ഈ പരാമർശത്തിന്റെ പ്രാമാണികതയെന്താണ് ? സ്ത്രീകളുടെ അഴക് വെളിപ്പെടുത്താൻ പാടില്ലായെന്ന് അല്ലാഹു പറയുന്നു. സുല്ലമി മറിച്ചും !! ഇനി വെളിപ്പെടുത്താൻ പാടുള്ള ആ "ചില ഭാഗങ്ങൾ " ഏതെന്നു സുല്ലമി തന്നെ പറയട്ടെ. ഇബ്ൻ അബ്ബാസ് റളിയള്ളാഹു അൻഹു പറഞ്ഞതായി ഇബ്നു കസീരിൽ നിന്ന് ഉദ്ധരിക്കുന്നു " അത് അവളുടെ മുഖവും മുന്കൈകളുമാണ്" തങ്ങളുടെ ഇംഗിതത്തിനു അനുയോജ്യമായ അഭിപ്രായങ്ങൾ അതിന്റെ പ്രാമാണികത പരിശോധിക്കാതെ, പ്രമാണമെന്നു തെറ്റിദ്ധരിപ്പിച്ചു കൊണ്ട് എടുത്തുദ്ധരിക്കുന്നതിൽ സുല്ലമി സമർത്ഥനാണ് എന്നതിന് തെളിവാണ് ഈ വരികൾ. യഥാർത്ഥത്തിൽ ഇബ്ൻ കസീർ പറയുന്നത് അതല്ല. മറിച്ചു അദ്ധേഹത്തിന്റെ വരികൾ കൃത്യവും വ്യക്തവുമാണ്, അതിങ്ങിനെയാണ്. قال ابن كثير - رحمه الله - في تفسير هذه الآية ، وقوله تعالى : ولا يبدين زينتهن إلا ما ظهر منها أي : لا يظهرن شيئا من الزينة للأجانب ، إلا ما لا يمكن إخفاؤه "അതായത്, മറച്ചു വെക്കാൻ പറ്റുന്ന ഭംഗിയിൽ നിന്ന് ഒന്നും തന്നെ അവർ അന്യ പുരുഷന്മാര്ക്ക് വെളിവാക്കരുത്" പിന്നെ സുല്ലമി ഉദ്ധരിച്ച ഇബ്ൻ അബ്ബാസിൽ നിന്നുള്ള "അത് അവളുടെ മുഖവും മുന്കൈകളുമാണ്" എന്നതിന്റെ ഉദ്ദേശം എന്താണ്? തിന്റെ തൊട്ടു താഴെയായി ഇബ്ൻ കസീർ അത് പറയുന്നു. പക്ഷെ, സുല്ലമി അത് മാത്രം കണ്ടില്ല. وهذا يحتمل أن يكون تفسيرا للزينة التي نهين عن إبدائها ( ابن كثير ) "ഇത് വെളിവാക്കൽ വിലക്കപ്പെട്ട ഭംഗിയുടെ വിശദീകരണമാവാൻ സാധ്യതയുണ്ട്."അപ്പോൾ ഇബ്ൻ അബ്ബാസ് രദിയല്ലാഹു അന്ഹു പറഞ്ഞത് സ്ത്രീകളുടെ മുഖവും മുന്കൈകളും വെളിവാക്കാൻ പാടില്ല എന്നാണു. കാരണം അത് അവരുടെ ഭംഗിയിൽ പെട്ടതാണ്. അത് വെളിവാക്കരുതെന്നു ഖുർആൻ വിലക്കിയതും. ഇബ്ൻ അബ്ബാസ് രദിയല്ലാഹു അന്ഹുവിന്റെ തന്നെ മറ്റൊരു ഉദ്ധ രണിയിൽ നിന്ന് തന്നെ ഇക്കാര്യം ബോധ്യപ്പെടും عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا : وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا " وَالزِّينَةُ الظَّاهِرَةُ الْوَجْهُ وَكُحْلُ الْعَيْنِ ، وَخِضَابُ الْكَفِّ وَالْخَاتَمُ، فَهَذَا تُظْهِرُهُ فِي بَيْتِهَا لِمَنْ دَخَلَ عَلَيْهَ (تفسير الطبري، وتفسير ابن أبي حاتم، وتمهيد ابن عبد البر، وسنن البيهقي، وصحيفة علي بن أبي طلحة) “മുഖം, കണ്ണിലെ സുറുമ, കൈകളിലെ ചായം, മോതിരം പോലെയുള്ളവയാണ് പ്രകടമായ സൌന്ദര്യം. സ്ത്രീ,അവളുടെ വീട്ടിൽ പ്രവേശിച്ചവരിൽ നിന്ന് അത് (ഭംഗി) മറക്കാറില്ല." ഇക്കാര്യം പ്രമുഖ മുഫസ്സിർ ഇമാം ഇബ്ൻ ജരീർ വിശദമാക്കിയിട്ടുണ്ട്. ഇതാണു ഇബ്ൻ അബ്ബാസ് റളിയള്ളാഹു അൻഹുവിന്റെ വാക്കുകൾ. അപ്പോൾ പ്രകടമായ ഭംഗി വീട്ടിനു പുറത്തു പാടില്ല. സ്വഹാബിയുടെ വാക്കിൽ നിന്ന് അതാണ് മനസ്സിലാവുന്നത്. പിന്നെ, ഒരു സ്ത്രീ മനപൂര്വ്വമാല്ലാതെ, മറക്കാൻ കഴിയാത്ത നിലയിൽ, വെളിവാകുന്ന ഗോപ്യമായ ഭംഗി അത് ഇസ്ലാം അവൾക്കു ഇളവു നല്കി. മുജാഹിദ് പ്രസ്ഥാനം പറഞ്ഞു എന്നതിന്റെ പേരിൽ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നതിനു മുമ്പ് പരിശോധിക്കാനും ഉറപ്പു വരുത്താനും പരിശ്രമിക്കേണ്ടതുണ്ട്. അനിവാര്യമായ ഇത്തരം കാര്യങ്ങളിൽ അങ്ങേയറ്റത്തെ ഉദാസീനത കാണിക്കുകയും,ഒരു നിലക്കും ഐചികം എന്ന് പോലും പറയാൻ ന്യായമില്ലാത്ത, വാഴ നടലും, കുളം തോണ്ടലും പോലുള്ള എര്പാടുകളിൽ സമയം കൊല്ലുകയും ചെയ്യുന്ന അനുയായികൾക്ക് നേർവഴി കാണിക്കുകയും സുന്നത് പഠിപ്പിക്കുകയും ചെയ്യേണ്ട നിങ്ങളെപ്പോലുള്ള ആളുകള് കേവലം പകർതെഴുത്തുകാർ ആവരുത്. ഇബ്ൻ കസീർ പറഞ്ഞതിനെ ബലപ്പെടുത്തുന്നതാണ് തുടർന്ന് സുല്ലമി ഉദ്ധരിച്ച മദാരികിന്റെ വാക്കുകൾ " അത് അവളുടെ മുഖവും മുന്കൈയും പാദങ്ങളുമാണ്" قالت أم سلمة فكيف يصنعن النساء بذيولهن قال يرخين شبرا فقالت إذا تنكشف أقدامهن قال فيرخينه ذراعا لا يزدن عليه (ترمذي) ഉമ്മു സലമ രദിയല്ലാഹു അന്ഹാ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ച് ചോദിക്കുന്നു " അപ്പോൾ എങ്ങിനെയാണ് സ്ത്രീകളുടെ വാസ്ത്രത്തലപ്പുകൾ എന്ന് ചോദിച്ചപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം " അവർ ഒരു ചാണ്‍ താഴ്ത്തിയിടട്ടെ" എന്ന് പറഞ്ഞു " പാദങ്ങൾ വെളിവാവുമെങ്കിൽ എന്ത് ചെയ്യണമെന്നു വീണ്ടും ചോദിച്ചപ്പോൾ " അവർ ഒരു മുഴം താഴ്ത്തിയിടട്ടെയെന്നു" മറുപടി നൽകി. അതിൽ കൂടാൻ പാടില്ലെന്ന് മുന്നറിയിപ്പും നൽകി. സ്വഹീഹായ ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ അവരുടെ കാൽപാദങ്ങൾ മറക്കൽ നിര്ബന്ധമാണ്. അപ്പോൾ മദാരിക് പറഞ്ഞതിൽ നിന്ന് സ്ത്രീകൾ മുഖവും മുന്കൈയും പാദങ്ങളും ഭംഗിയിൽ പെട്ടതായതിനാൽ അവ വെളിവാക്കരുത് എന്നാണു മനസ്സിലാക്കേണ്ടത്.. കാലു പോലും മറക്കെണ്ടാതാണെങ്കിൽ, മുഖം മറക്കെണ്ടതില്ല എന്ന് പറയില്ലല്ലോ. ഏതൊരു വിഷയത്തിലായാലും സലഫുകൾ എങ്ങിനെ മനസ്സിലാക്കുകയും അമൽ ചെയ്യുകയും ചെയ്തു എന്ന് പരിശോധിച്ച് ഉറപ്പു വരുത്താതെ അഭിപ്രായങ്ങൾ പറയുന്നത് ശരിയല്ല.ഇബ്ൻ അബ്ബാസ് റളിയള്ളാഹു അന്ഹുവിന്റെ വാക്കുകൾ പലരും തെറ്റായാണ് മനസ്സിലാക്കിയിട്ടുള്ളത് എന്ന് വ്യക്തം. കാരണം സ്വഹാബി വനിതകൾ സൂറത്തുന്നൂറിലെ 31-ആമത്തെ വചനം ഇറങ്ങിയപ്പോൾ അവർ മുഖം മറക്കാൻ ആരംഭിച്ചു എന്നതിന് വ്യക്തമായ തെളിവുണ്ട്. അതിലേക്കു വിരൽ ചൂണ്ടുന്നതാണ് ആയിഷ റളിയള്ളാഹു അന്ഹയിൽ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഈ ഹദീസ്. قالت عائشة عليها السلام : { يرحم الله نساء المهاجرات الأول ، لما أنزل الله : { وليضربن بخمرهن على جيوبهن } شققن مروطهن فاختمرن بها }صحيح البخاري ആയിഷ റളിയള്ളാഹു അൻഹ പറയുന്നു " ആദ്യകാല മുഹാജിറാത്തുകളായ സ്ത്രീകളെ അള്ളാഹു അനുഗ്രഹിക്കട്ടെ. “അവർ അവരുടെ മുഖ വസ്ത്രങ്ങൾ അവരുടെ മാറിടത്തിലേക്ക് താഴ്ത്തിയിടട്ടെ" എന്ന വചനം അവതരിച്ചപ്പോൾ അവർ അവരുടെ പുതപ്പുകൾ ചീന്തി മുഖാവരണമുണ്ടാക്കി." “മുഖാവരണമുണ്ടാക്കി" എന്നതിന്റെ വിവക്ഷ എന്തെന്ന് ഇമാം ഇബ്ൻ ഹജർ ഫതഹുൽ ബാരിയിൽ പറയുന്നു. قال الحافظ في الفتح (9/480): "فاختمرن بها" أي: غطَّيْن وجوههنَّ “മുഖാവരണമുണ്ടാക്കി" എന്ന് പറഞ്ഞാൽ, "അവർ അവരുടെ മുഖങ്ങൾ മറച്ചു" എന്ന് ! അപ്പോൾ സലഫുകൾ, അഥവാ സ്വഹാബതു ഈ ആയത്തിൽ നിന്ന് അവരുടെ മുഖങ്ങൾ പരപുരുഷദർശനത്തിൽ നിന്ന് മറക്കേണ്ടതാണ് എന്നാണു മനസ്സിലാക്കിയത്. അല്ലാതെ സുല്ലമി കരുതിയത് പോലെ വെളിവാക്കണമെന്നല്ല. ഇത് കൂടാതെ ഇബ്ൻ ഹജർ "ഖിമാർ" എന്നത് മുഖത്തെ മറക്കുന്നതാണ് എന്ന് വിശതീകരിച്ചിട്ടുമുണ്ട്. قال الحافظ ابن حجر رحمه الله -وهو يتحدث عن الخَمْر: ومنه خمار المرأة؛ لأنه يستر وجهها [فتح الباري:10/48] സ്ത്രീകൾ അന്യ പുരുഷന്മാരിൽ നിന്നും തങ്ങളുടെ മുഖങ്ങൾ മറച്ചിരുന്നു എന്നതിന് വേറെയും നിരവധിസത്യസന്ധമായ രേഖകൾ ഉണ്ട്. ആയിഷ റദിയല്ലാഹു അൻഹയുടെ പേരിൽ ഉണ്ടായ ദുരാരോപണസംഭവം പറയുന്ന സ്ഥലത്ത്,സ്വഹാബിയായ സ്വഫ്വാൻ റളിയള്ളാഹു അൻഹുവിനെ കണ്ടപ്പോൾ അവർ മുഖം മറച്ചു എന്ന് വ്യക്തമായി പറയുന്നുണ്ട്. ഹജ്ജു വേളയിൽ, റസൂലുല്ലയുടെ കുടെ, ഞങ്ങൾ ഇഹ്രാമിലായിരിക്കെ, പുരുഷന്മാർ അടുത്ത് കുടി കടന്നു പോകുമ്പോൾ ഞങ്ങളിലൊരുവൾ അവളുടെ മേൽവസ്ത്രം, തലയിൽ നിന്ന് മുഖത്തേക്ക് താഴ്ത്തിയിടാറുണ്ട് എന്ന് ആയിഷ റളിയള്ളാഹു അൻഹയും, ഞങ്ങൾ പുരുഷന്മാരിൽ നിന്ന് ഞങ്ങളുടെ മുഖങ്ങൾ മറക്കാറുണ്ടെന്നു അസ്മാ റളിയള്ളാഹു അൻഹയുംപറയുന്നു. ഇതിനെ ബലപ്പെടുത്തുന്ന വേറെയും ധാരാളം ഉദ്ധരണികൾ സലഫുകളിൽ നിന്ന് സ്വഹീഹായി വന്നത് കാണാം. പിന്നെ അസ്മാ റളിയള്ളാഹു അൻഹ നേർത്ത വസ്ത്രം ധരിച്ചു നബിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു എന്ന ഹദീസാണ് സുല്ലമി തെളിവായി ഉദ്ധരിക്കുന്നത്. ആ ഹദീസ് ദുർബലമായതിനാൽ തെളിവിനു കൊള്ളില്ലെന്ന് മുഹദ്ദിസുകൾ വ്യക്തമാക്കിയിട്ടുണ്ട്. സുല്ലമി തന്റെ വാറോല അവസാനിപ്പിക്കുന്നത് കാണുക " ചുരുക്കത്തിൽ സ്ത്രീകള്ക്ക് പുരുഷന്മാരുടെ ദൃഷ്ടിയെ തടുക്കാൻ മുഖ മക്കന നിര്ബന്ധമാക്കുന്ന പക്ഷം, സ്ത്രീകളുടെ ദൃഷ്ടിയെ തടുക്കാൻ പുരുഷനും മുഖ മക്കന വേണ്ടി വരും" എങ്ങിനെയുണ്ട് ഗവേഷണം?! ആദ്യം, സ്വന്തം ബുദ്ധി കൊണ്ട് പ്രമാണങ്ങളെ എതിര്ക്കുകയും നിരാകരിക്കുകയും ചെയ്യുക. പിന്നീട് സ്വന്തം 'അഭിപ്രായം' പ്രമാണമായി അവതരിപ്പിക്കുക. മടവുരിസം പോയിപ്പോയി എവിടെയെത്തിയെന്നു അവര്ക്ക് തന്നെ അറിയാത്ത അവസ്ഥയിലായിട്ടുണ്ട്. സ്ത്രീകളിൽ നിന്ന് പുരുഷന്മാർ മുഖം മറക്കാൻ (മക്കന കൊണ്ടോ മറ്റോ) നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് യാതൊരു കല്പനയുമില്ല. സ്വഹാബതു അങ്ങിനെ ചെയ്തിട്ടുമില്ല. കണ്ണുകൾ താഴ്ത്താനും, സ്ത്രീകൾ ഉള്ള സ്ഥലങ്ങളിൽ പ്രവേശിക്കാതിരിക്കാനും, ഒന്നിൽ കൂടുതൽ തവണ അവരെ നോക്കരുതെന്നും നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ കല്പിച്ചു. എന്നാൽ പുരുഷന്മാരോട് സ്ത്രീകളിൽ നിന്ന് മുഖം മറക്കാൻ കൽപിച്ചില്ല. അതാണ് ദീൻ, അതാണ് സുന്നത്ത്! ഇനി സുല്ലമിയെപ്പോലുള്ള പോഴത്തക്കാരുടെ ഗവേഷണങ്ങൾ ആവശ്യമില്ല ഖുർആനും സുന്നത്തും സ്വന്തം ബുദ്ധിയുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുകയും സത്യസന്ധമായ ദീൻ ആയി പ്രചരിപ്പിക്കുകയും ചെയ്യുന്ന മടവൂർ വിഭാഗത്തിന്റെ ആദർശാടിത്തറ അടയാളപ്പെടുത്തുന്നത് ഇയാളെപ്പോലുള്ള ചില പീറ സുല്ലമിമാരാണ്. "80 വർഷത്തോളം മുഖവും മുന്കൈയും ഔറത്തല്ല എന്ന് ആരാണ് പഠിപ്പിച്ചത്?" ലേഖനത്തിന്റെ ഏതാണ്ട് ആരംഭ ഭാഗത്തായി ഇങ്ങിനെ ഒരു ബൂമറാങ്ങ് ഉണ്ട് ! നിങ്ങളെപ്പോലുള്ള കൂലി മൊല്ലമാർ എന്ന് മാത്രമാണ് അതിനുള്ള ഉത്തരം. ഈ വിഷയത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ലേഖനങ്ങൾ ശബാബിന്റെ താളുകളെ ഇതിനു മുമ്പും " സംമ്പന്നമാക്കിയിട്ടുണ്ട്" സുന്നത്തിനെ എങ്ങിനെ വെട്ടി മാറ്റാമെന്നും സ്വന്തം കാഴ്ചപ്പാടുകളെ എങ്ങിനെ ആദർശവൽക്കരിക്കാമെന്നും ഗവേഷണം നടത്തുന്ന മടവുരികളുടെ 'ആദർശ' പുസ്തകത്തിലെ മറ്റൊരു വികല വീക്ഷണമായി ഇതും ചരിത്രത്തിൽ ഇടം പിടിക്കും ! - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|