അത്വാഅ' ഇബ്നു അബ്ബാസ് رضي الله عنهما യിൽ നിന്ന് രിവായത്തു ചെയ്യുന്നു: ഒരാൾ അദ്ദേഹത്തിന്റെയടുക്കൽ വന്നിട്ട് പറഞ്ഞു: ഞാനൊരു പെണ്ണിനെ വിവാഹമന്വേഷിച്ചു, ഞാനുമായുള്ള വിവാഹത്തിന് അവൾ വിസമ്മതിച്ചു. മറ്റൊരാൾ അവളെ വിവാഹമന്വേഷിച്ചു, അയാളെ വിവാഹം കഴിക്കാൻ അവൾ ഇഷ്ടപ്പെട്ടു. അപ്പോൾ എനിക്കവളോട് രോഷമായി, അവളെ ഞാൻ കൊന്നുകളഞ്ഞു. എനിക്ക് തൗബയുണ്ടോ? ഇബ്നു അബ്ബാസ് ചോദിച്ചു: നിന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടോ? അയാൾ പറഞ്ഞു: ഇല്ല. അദ്ദേഹം പറഞ്ഞു: അല്ലാഹുവിനോട് പശ്ചാതപിക്ക്, നിനക്ക് കഴിയുന്നത്ര നന്മകൾ ചെയ്ത് അവനിലേക്ക് അടുക്കാൻ ശ്രമിക്ക്. അത്വാഅ' പറയുന്നു: ഞാൻ ഇബ്നു അബ്ബാസിനോട് ചോദിച്ചു: താങ്കളെന്തിനാ അയാളുടെ ഉമ്മയുടെ ജീവനെക്കുറിച്ചു ചോദിച്ചത്? അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിലേക്ക് അടുക്കുവാൻ ഏറ്റവും നല്ല കർമ്മമായി ഉമ്മക്ക് പുണ്യം ചെയ്യുന്നപോൽ മറ്റൊന്ന് എനിക്കറിയില്ല. (ബുഖാരി അദബുൽ മുഫ്റദിൽ, അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തി.) - അബൂ തൈമിയ്യ ഹനീഫ് روى الإمام البخاري في الأدب المفرد عن عطاء عن ابن عباس رضي الله عنهما أَنَّهُ أَتَاهُ رَجُلٌ فَقَالَ إِنِّي خَطَبْتُ امْرَأَةً فَأَبَتْ أَنْ تَنْكِحَنِي وَخَطَبَهَا غَيْرِي فَأَحَبَّتْ أَنْ تَنْكِحَهُ فَغِرْتُ عَلَيْهَا فَقَتَلْتُهَا فَهَلْ لِي مِنْ تَوْبَةٍ؟ قَالَ أُمُّكَ حَيَّةٌ؟ قَالَ لَا، قَالَ تُبْ إِلَى اللَّهِ عَزَّ وَجَلَّ وَتَقَرَّبْ إِلَيْهِ مَا اسْتَطَعْتَ، فَذَهَبْتُ فَسَأَلْتُ ابْنَ عَبَّاسٍ لِمَ سَأَلْتَهُ عَنْ حَيَاةِ أُمِّهِ؟ فَقَالَ: (إِنِّي لَا أَعْلَمُ عَمَلًا أَقْرَبَ إِلَى الله عز وجل من بر الوالدة)
صحيح: «الصحيحة» (٢٧٩٩)
0 Comments
അല്ലാമാ ഇബ്'നു ഉഥൈമീൻ رحمه الله പറഞ്ഞു:
എല്ലാ സ്ത്രീകളും മനസ്സിലാക്കട്ടെ, അറിവുകൊണ്ടല്ലാതെ അവൾ നന്നാവില്ല. പഠിച്ചു മനസ്സിലാക്കേണ്ട ശർഇയ്യായ ഇൽമിനെയാണ് അറിവ് എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്. ഒന്നുകിൽ, അവൾക്ക് സാധ്യമാണെങ്കിൽ, കിതാബുകൾ വായിച്ച്, അല്ലെങ്കിൽ, പണ്ഡിതന്മാരുടെ നാവിൽ നിന്നും കേട്ട് മനസ്സിലാക്കിക്കൊണ്ട്. ആ പണ്ഡിതന്മാർ പുരുഷന്മാരോ സ്ത്രീകളോ ആകട്ടെ. നമ്മുടെ ഈ കാലത്ത് പണ്ഡിതന്മാരുടെ നാവിൽ നിന്നും കേട്ടു പഠിക്കാൻ സ്ത്രീകൾക്ക് ധാരാളം സൌകര്യമുണ്ട്. അത് റെക്കോഡ് ചെയ്യപ്പെട്ട ഓഡിയോകളിലൂടെയാണ്. അത്തരം ഓഡിയോകൾക്ക് സമൂഹത്തെ നന്മയിലേക്ക് നയിക്കുന്നതിൽ വലിയ പങ്കുണ്ട്; നല്ല രീതിയിൽ അവ ഉപയോഗപ്പെടുത്തിയാൽ. അതിനാൽ, സത്രീ നന്നാകണമെങ്കിൽ അവൾ അറിവു നേടൽ അനിവാര്യമാണ്. കാരണം ഇൽമുകൊണ്ടല്ലാതെ നന്നാവില്ല. (دور المرأة في إصلاح المجتمع ص:٧) - അബൂ തൈമിയ്യ ഇമാം ഇബ്'നു ബത്ത رحمه الله പറഞ്ഞു:
യാതൊരുവന് അല്ലാഹു നന്മ ഉദ്ദേശിച്ചുവോ, ഔദാര്യവാനായ റബ്ബിന്റെ സംരക്ഷണം മുൻകടക്കുകയും ചെയ്തുവോ, അവന്റെ അടയാളം: സുരക്ഷയും സമാധാനവും തേടി അല്ലാഹുവിനോട് ആവലാതിപ്പെടുകയും അഭയം തേടുകയും ചെയ്തുകൊണ്ടുള്ള ദുആയുടെ കവാടം അവനുവേണ്ടി തുറന്നുകൊടുക്കപ്പെടും. അല്ലാഹുവിന് തൃപ്തിയുള്ളതോ, തന്റെ ദീനിന്ന് ഗുണമാകുന്നതോ അല്ലാത്ത കാര്യങ്ങളിൽ മിണ്ടാതിരിക്കാനും, നാവിനെ സംരക്ഷിക്കാനും, സമകാലികരായി ചുറ്റുമുള്ളവരെ നന്നായി മനസ്സിലാക്കാനും, തന്റെ കാര്യങ്ങളുമായി മുന്നോട്ടു പോകുന്നവനായിരിക്കാനും തൌഫീഖ് നൽകപ്പെടും. അനാവശ്യ കാര്യങ്ങളിൽ മുഴുകുന്നതും സംസാരിക്കുന്നതും അവൻ ഉപേക്ഷിക്കുന്നു. ഒരുപക്ഷേ തന്റെ നാശത്തിനു തന്നെ ഹേതുവായിത്തീരാവുന്ന കാര്യങ്ങളെക്കുറിച്ച അനാവശ്യ ചോദ്യങ്ങളും പ്രചാരണങ്ങളും അവൻ വെടിയുന്നു. അല്ലാഹുവിന്നുവേണ്ടിയല്ലാതെ അവൻ സ്നേഹിക്കില്ല. അല്ലാഹുവിന്നുവേണ്ടിയല്ലാതെ അവൻ കോപിക്കില്ല. തീർച്ചയായും ഈ ഫിത്'നകളും ഹവകളും ധാരാളം പടപ്പുകളെ വഷളാക്കിത്തീർത്തു. അവരുടെ വൃത്തികേടുകളുടെ മറ നീക്കി. ജനങ്ങളിൽ തന്റെ നഫ്സിനെ ഏറ്റവും നന്നായി സംരക്ഷിക്കുന്നത് തന്റെ നാവിനെ ഏറ്റവും നന്നായി സൂക്ഷിക്കുന്നവനാണ്. തന്റെ ദീനുമായി ഏറ്റവും നന്നായി മുഴുകുന്നവനാണ്. തനിക്ക് ആവശ്യമില്ലാത്തതിനെ ഏറ്റവും നന്നായി ഉപേക്ഷിക്കുന്നവനാണ്. (അൽ ഇബാന: 2/596) - അബൂ തൈമിയ്യ
|
IslamBooks.inBooks and Articles on Islam, correct and pure. Archives
February 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2022. IslamBooks.in - All Rights Reserved.
|