IslamBooks.in
  • ഹോം
  • ഗ്രന്ഥങ്ങൾ
  • ലേഖനങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക
  • ഹോം
  • ഗ്രന്ഥങ്ങൾ
  • ലേഖനങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

ദിക്‌റ്‌

31/8/2020

0 Comments

 
ഇബ്നു തൈമിയ്യ رحمه الله:

"മത്സ്യത്തിന്ന് വെള്ളമെന്നതുപോലെയാണ് ഹൃദയത്തിന്ന് ദിക്‌റ്‌ (അല്ലാഹുവിനെ പ്രകീർത്തിക്കൽ).
വെള്ളത്തെ വിട്ടുപിരിഞ്ഞാൽ എന്തായിരിക്കും മത്സ്യത്തിന്റെ സ്ഥിതി?"

- അബു തൈമിയ്യ ഹനീഫ്

ذكر ابن القيم عن شيخ الإسلام أنه قال الذكر للقلب مثل الماء للسمك فكيف يكون حال السمك إذا فارق الماء؟

(الوابل الصيب)
Download Poster

0 Comments

വെള്ളമൂറുന്ന രണ്ടു വചനങ്ങൾ

29/8/2020

0 Comments

 
روى البخاري ومسلم عن أبي هريرة رضي الله عنه
أن النبي صلى الله عليه وسلم قال لبلال رضي الله عنه عند صلاة الفجر
"يا بلال خدثني بأرجى عمل عملته في الإسلام ، فإني سمع دف نعليك بين يدي في الجنة"
قال: ما عملت عملا أرجي عندي: أني لم أتطهر طهورا، في ساعة ليل أو نهار، إلا صليت بذلك الطهور، ما كتب لي أن أصلي
 
وعند الترمذي أن بلالا رضي الله عنه قال
"ما أذنت قط إلا صليت ركعتين، وما أصابني حدث قط، إلا توضأَت عندها، ورأيت أن لله علي ركعتين"
وصححه الشيخ الألباني رحمه الله في صحيح سنن الترمذي
രണ്ടു ഹദീസുകൾ, വായിക്കാനല്ല, അനുഭവിക്കാൻ.

നബി صلى الله عليه وسلمക്ക് തന്നെ അത്യപൂർവ്വമായ ഒരനുഭവം! സ്വർഗ്ഗത്തിലൂടെയുള്ള ഒരുല്ലാസ യാത്ര.. സ്വർഗ്ഗമാണ്, കാര്യങ്ങളെല്ലാം മറ്റൊരു ലെവലാണ്!

അപ്പോഴതോ, അവിടെ ഒരു ആൾപെരുമാറ്റം!
രണ്ടു ചെരിപ്പുകൾ ഉരയുന്ന ശബ്ദം...

മുന്നിൽ നിന്ന് കേൾക്കുന്ന ശബ്ദം ബിലാൽ رضي الله عنهന്റേതു തന്നെ, മസ്ജിദുന്നബവിയിൽ ബാങ്കുവിളിക്കുന്ന, നബി صلى الله عليه وسلمയുടെ മുഅദ്ദിൻ ബിലാൽ رضي الله عنه!

 • • • • • •

പ്രഭാതനമസ്കാര സമയത്ത് നബി صلى الله عليه وسلم ബിലാൽ رضي الله عنهനോട് ചോദിച്ചു:

"ബിലാൽ! പറയൂ, ഇസ്‌ലാമിൽ താങ്കൾ ചെയ്ത ഏറ്റവും പ്രതീക്ഷാ നിർഭരമായ കർമ്മമേതാണ്? സ്വർഗ്ഗത്തിൽ, എന്റെ മുന്നിൽ താങ്കളുടെ ചെരിപ്പിന്റെ ശബ്ദം ഞാൻ കേട്ടുവല്ലോ!"

അദ്ദേഹം പറഞ്ഞു:
"രാപ്പകലുകളിൽ ഏതൊരു സമയത്ത് ശുദ്ധിവരുത്തിയാലും, ആ വുളു കൊണ്ട് ഞാൻ നമസ്കരിക്കാതിരുന്നിട്ടില്ല – എനിക്ക് എഴുതപ്പെട്ട അത്രയും ഞാൻ നമസ്കരിക്കും. അതിനെക്കാൾ പ്രതീക്ഷ നിറഞ്ഞ വേറെ ഒരു കർമ്മവും ഞാൻ ചെയ്തിട്ടില്ല."

(ഉദ്ധരണം: ബുഖാരി സ്വഹീഹിൽ, നിവേദനം: അബൂഹുറയ്‌റഃ)

 • • • • • •

ബിലാൽ പറയുന്നു:

"ഞാൻ ബാങ്കുവിളിച്ചാൽ രണ്ടു റക്അത്ത് നമസ്കരിക്കാത്ത സ്ഥിതി ഒട്ടുമുണ്ടായിട്ടില്ല. എനിക്ക് ചെറിയ അശുദ്ധി ബാധിച്ചാൽ ഉടനെ വുളു ചെയ്യാത്ത ഒരവസ്ഥയും തീരെയില്ല. അപ്പോൾ പിന്നെ, അല്ലാഹുവിനു വേണ്ടി രണ്ടു റക്അത്ത് നമസ്കരിക്കൽ എന്റെമേൽ കടമയായി ഞാൻ കാണുകയും ചെയ്തിരുന്നു.”

(തിർമുദി സുനനിൽ ഉദ്ധരിച്ചത്, ബിലാൽ رضي الله عنه നിവേദനം ചെയ്തത്, അൽബാനി: സ്വഹീഹ്)

— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
Download Poster

0 Comments

പണ്ഡിതന്മാരുടെ വാക്കുകൾ- 2

29/8/2020

0 Comments

 
സുഫർ ബ്നുൽ ഹുദൈൽ رحمه الله പറയുന്നു:
അബൂ ഹനീഫ رحمه الله പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്:
എന്റെ കിതാബുകൾ അവലംബിച്ച് ഫത്'വ നൽകുന്ന ഒരുത്തൻ ഞാൻ എവിടെ നിന്നാണ് (ഏതു ദലീലിന്റെ അടിസ്ഥാനത്തിലാണ്) പറഞ്ഞതെന്ന് അറിയാതെ ഫത്'വ നൽകാൻ പാടില്ല.

വിവ : അബൂ തൈമിയ്യ ഹനീഫ്
عن زُفَرَ بْن الْهُذَيْلِ يَقُولُ سَمِعت أبا حنيفَة يَقُول
 
لايحل لِمَنْ يُفْتِي مِنْ كُتُبِي أَنْ يُفْتِيَ حَتَّى يَعْلَمَ مِنْ أَيْنَ قُلْتُ
(ابن عبد البر في الانتقاء)
Download Poster

0 Comments

പണ്ഡിതന്മാരുടെ വാക്കുകൾ- 1

29/8/2020

0 Comments

 
ശൈഖുൽ ഇസ്'ലാം ഇബ്നു തെമിയ്യ رحمه الله പറഞ്ഞു:

തീർച്ചയായും പണ്ഡിതന്മാരുടെ വാക്കുകൾക്ക് തെളിവായി അംഗീകൃത പ്രമാണങ്ങളുണ്ടോ എന്ന് അന്വേഷിക്കണം, അംഗീകൃത പ്രമാണങ്ങൾക്കെതിരിൽ അവയെ തെളിവാക്കാവതല്ല.

- അബൂ തൈമിയ്യ ഹനീഫ്

فَإِنَّ أَقْوَالَ الْعُلَمَاءِ يُحْتَجُّ لَهَا بِالْأَدِلَّةِ الشَّرْعِيَّةِ لَا يُحْتَجُّ بِهَا عَلَى الْأَدِلَّةِ الشَّرْعِيَّةِ

(مجموع الفتاوى ٢٦  /٢٠٢)
Download Poster

0 Comments

ഫോർവേഡുകാരോട് ഒരു വേഡ്! - 1

27/8/2020

0 Comments

 
സോഷ്യൽ മീഡിയ വഴി കേൾക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങളിൽ കൗതുകമോ അത്ഭുതമോ തോന്നുന്നതെന്തും അപ്പുറത്തേക്ക് എടുത്തുകൊടുക്കുക എന്നത് ദുനിയാവിന്റെ കാര്യങ്ങളിലെന്നപോലെ ദീനിന്റെ കാര്യത്തിലും സർവ്വ സാധാരണമായിരിക്കുന്നു. അവസാനം വാട്സ് ആപ്പ് തീരുമാനിച്ചു ഫോർവേഡിനൊരു ലിമിറ്റുവെക്കാൻ!

അത്തരം ഫോർവേഡുകളിൽ ദീനിനെ ബാധിക്കുന്ന ചില കാര്യങ്ങൾ ഉണർത്തൽ അനിവാര്യമാണ്.
ദീൻ നസ്വീഹത്താണ്. അല്ലാഹുവിനോടും, അവന്റെ റസൂലിനോടും, അവന്റെ കിതാബിനോടും, മുസ്'ലിംകളെ ഭരിക്കുന്ന ഭരണാധികാരികളോടും, അവരിലെ പൊതുജനങ്ങളോടുമുള്ള നസ്വീഹത്ത്.

ദീനിനെക്കുറിച്ചുള്ള അറിവു സ്വീകരിക്കലും നൽകലും അമാനത്താണ്. അമാനത്ത് ഏറ്റെടുക്കുന്നതിലും നിറവേറ്റുന്നതിലും അങ്ങേയറ്റം ദുർബ്ബലനാണു മനുഷ്യൻ. അർഹതയില്ലാത്തതും, അവനവനെക്കൊണ്ട് ആകാത്തതും, ആവശ്യമില്ലാത്തതുമൊക്കെ ഇരന്നുവാങ്ങി അപകടത്തിൽ അകപ്പെടുന്ന അക്രമിയും അജ്ഞനുമാണവൻ.

കാതും കണ്ണും ഹൃദയവും കണക്കുബോധിപ്പിക്കേണ്ട സൂക്ഷിപ്പു സ്വത്തുകളാണ്. തലയിൽ കയറ്റുന്നതും വയറിൽ നിറക്കുന്നതുമൊക്കെ സൂക്ഷിക്കേണ്ടത് അല്ലാഹുവിനോടുള്ള ലജ്ജയിൽപെട്ടതാണ്. നാണമില്ലെങ്കിൽ പിന്നെന്ത്!

 • • • • •

നല്ലതേ കേൾക്കാവൂ, നല്ലതേ കാണാവൂ, എങ്കിൽ മാത്രമേ ഹൃദയം നന്നാവൂ.

സത്യം മാത്രമേ പറയാവൂ എന്ന് എല്ലാരും പറയും. കേട്ടു നിറക്കുന്നത് മുഴുവൻ കള്ളവും പൊള്ളയും അഭീഷ്ടങ്ങളുമാണെങ്കിൽ പിന്നെ ആ ഹൃദയത്തിൽ നിന്നെങ്ങിനെ സത്യം നാവുകൊണ്ട് പുറത്തെടുക്കാനാവും?
ഒരുത്തൻ കള്ളനാകാൻ സാക്ഷാൽ 916 കള്ളനാകണമെന്നില്ല, നാറിയവനെ പേറിയാൽ തന്നെ മതി നാറാൻ.

നബി صلى الله عليه وسلم പറഞ്ഞു:

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «كَفَى بِالْمَرْءِ كَذِبًا أَنْ يُحَدِّثَ بِكُلِّ مَا سَمِعَ»
(مسلم)

"ഒരു മനുഷ്യന് കളവായി മതിയാകും; കേട്ടതൊക്കെ സംസാരിക്കുക എന്നത്."

കേട്ട വാക്കിന്റെ നിജസ്ഥിതി എന്താണെന്നറിയാതെ, അല്ലെങ്കിൽ നിജസ്ഥിതി തിരിച്ചറിയാനുള്ള കഴിവില്ലാതെ, 'കേട്ടപ്പോൾ നല്ലതെന്നു തോന്നി',
'നല്ല ഒരു സന്ദേശം അതിലില്ലേ',
'നല്ല അവതരണശൈലി',
'മനസ്സിനെ ഒന്ന് പിടിച്ചുകുലുക്കി',
'കണ്ണുകളെ ഈറനണിയിച്ചു...'
ഇങ്ങനെ പല മണ്ണാങ്കട്ടയുമുണ്ട് എന്നതുമാത്രമാണ് ഫോർവേഡു ചെയ്യുന്നവന്റെ ആവനാഴിയിലെ ആയുധങ്ങളെങ്കിൽ കളവു പ്രചരിപ്പിച്ചതിൽ അറിയാതെ അവനും കൂട്ടുപ്രതിയായി മാറും.

സത്യവും അതിലുണ്ടല്ലോ?!

കൂട്ടത്തിൽ ഒരു സത്യം, അതിനെ മാർക്കറ്റുചെയ്യാൻ അസത്യങ്ങളുടെയും അധർമങ്ങളുടെയും ഘോഷയാത്ര. സത്യത്തിന് അതിന്റെ അർഹതപ്പെട്ട ഹൃദയങ്ങളിൽ സ്ഥാനം പിടിക്കാൻ അതിന്റെ യാതൊരാവശ്യവുമില്ല. മറിച്ചാണു വസ്തുത. സത്യത്തിന്റെ നേരിയ മറപിടിച്ച് അസത്യമാണ് ചിലവഴിക്കപ്പെടുക. ആയിരം അസത്യങ്ങളെ ആനയിച്ചുകൊണ്ടുവരാനാണ് അസത്യത്തിന്റെ വാഹകർ സത്യത്തെ അവയുമായി കൂട്ടിക്കുഴച്ച് അവതരിപ്പിക്കുന്നത്.

സത്യം സ്വയം തന്നെ സ്വതസ്പഷ്ടമാണ്. അഹങ്കാരമില്ലാത്ത ഹൃദയങ്ങൾക്ക് അത് സുവ്യക്തമാണ്. അസത്യത്തിനുമേൽ വിജയം വരിച്ച് നിലനിൽക്കാനും പ്രചരിക്കാനും അർഹതപ്പെട്ട ഹൃദയങ്ങളെ കീഴടക്കാനും അതിന് അസത്യത്തിന്റെയും അധർമത്തിന്റെയും അകമ്പടി ആവശ്യമില്ല.

 • • • • •

ഉദ്ധരണികൾ, സ്രോതസ്സുകൾ...

ഗൂഗിളും സോഷ്യൽ മീഡിയയുമല്ല അറിവിന്റെ സ്രോതസ്സുകളും ഉദ്ധരണികളുടെ ഗ്രന്ഥശാലകളും. അറിവ് ഉദ്ധരിക്കുന്നതിൽ ഉത്തരവാദിത്തമുള്ളവരെന്ന് നമ്മൾ നല്ലവിചാരം വെച്ചുപുലർത്തിപ്പോന്നിരുന്ന പലരിൽ നിന്നും അനുഭവിക്കേണ്ടിവന്ന ചില കയ്പുകളുണ്ട്. ഗ്രന്ഥങ്ങളുടെ വാള്യവും പേജു നമ്പറും മാത്രമേ അവരെല്ലാം കണ്ടിട്ടുള്ളൂ, ഗ്രന്ഥങ്ങൾ നേരിൽ കണ്ടവരില്ല.

ഓരോരുത്തനും തനിക്ക് മുമ്പ് ഉദ്ധരിച്ചവനെ വിശ്വസിച്ചു. യഥാർത്ഥ ഗ്രന്ഥം തിരഞ്ഞു പോകുന്നവൻ ഉദ്ധരണിയിൽ കുറവും കൂടുതലുമൊക്കെ കണ്ടെത്തും. മഹാന്മാരുടെ പേരും ഏതാണ്ട് അവർ പറഞ്ഞേക്കാൻ സാധ്യതയുള്ള വാക്കുകളുമെന്നു തോന്നിയാൽ സാത്വികരായ ചിലർ അവലംബമാക്കുകയും ഉദ്ധരിക്കുകയും പരിഭാഷപ്പെടുത്തുകയുമൊക്കെ ചെയ്തേക്കും.

യഥാർത്ഥത്തിൽ അവരുടെ അവലംബം ഗൂഗിളും സോഷ്യൽ മീഡിയയുമാണ്. അവിടെ വിലസുന്ന കള്ളന്മാരായ അഭീഷ്ടക്കാർ ബോധപൂർവ്വം നടത്തുന്ന കൈക്രിയകൾക്ക് വിധേയമായതായിരിക്കും അവയിൽ പലതും. എടുത്തുദ്ധരിച്ച സാത്വികരെക്കുറിച്ച നല്ലവിചാരത്തിൽ അറിയാതെ അത് ചിലവാകും. എവിടെ അമാനത്ത്?! അത് നഷ്ടപ്പെടുന്നത് അന്ത്യനാളിന്റെ അടയാളത്തിൽ പെട്ടതാണല്ലോ.

 • • • • •

ഇതു പറയുമ്പോൾ പഴയ ഒരു ഓർമ പുത്തനായി ഇന്നും നിലനിൽക്കുന്നു. ഇതു പറയുമ്പോൾ പഴയ ഒരു ഓർമ പുത്തനായി ഇന്നും നിലനിൽക്കുന്നു. അറബിക്കോളേജിലെ അവസാന വർഷത്തിന്റെ തൊട്ടു മുമ്പാണ് സുബൈർ മൗലവിയെ പരിചയപ്പെടുന്നത്. ഖുറാഫികൾക്ക് മറുപടി പ്രസംഗം നടത്താൻ കിതാബുകളിലെ ഉദ്ധരണികൾ ധാരാളം പറഞ്ഞു തന്നിരുന്ന ഒരുപാട് ഉസ്താദുമാരെ അഞ്ചു വർഷത്തോളം പരിചയമുണ്ടായിരുന്നു. അവരിൽ നിന്ന് വേറിട്ട ഒരു രീതി ആദ്യമായി കണ്ടത് അത്ഭുതപ്പെടുത്തി.

ഇതുവരെ പ്രസംഗത്തിന് ഉസ്താദുമാർ അവർ കുറിച്ചുവെച്ചിരുന്ന കുറിപ്പുകളിൽ നിന്ന് നോട്ട് തരുന്നതേ ശീലമുണ്ടായിരുന്നുള്ളൂ. അക്കൂട്ടത്തിൽ ഏറെ സഹായിച്ചിരുന്ന വ്യക്തി പലപ്പോഴും അദ്ദേഹം രചിച്ചിട്ടുള്ള കൃതികളിലേക്കാണ് മടക്കുക. ആ മലയാള പുസ്തകങ്ങളിൽ ഉദ്ധരിച്ചിട്ടുള്ളവയും അവർ തരുന്ന നോട്ടുകളും കിതാബുകൾ മുഴുവൻ വായിച്ചു പഠിച്ചവരെപ്പൊലെ ഉദ്ധരിച്ചു പ്രസംഗിക്കാനുള്ള പരിശീലനവും അവർ തന്നെ നൽകിയിരുന്നു.

എന്നാൽ ഓരോ ഇബാറത്തും തന്റെ വീട്ടിലെ സ്വീകരണമുറിയിലിരിക്കുന്ന കിതാബുകൾ തുറന്നുവെച്ചു തന്ന് എന്നെക്കൊണ്ടു തന്നെ വായിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം എനിക്കു പഠിപ്പിച്ചു തന്നത്.

عَنِ الْقَاسِمِ، قَالَ: دَخَلَت عَلَى عَائِشَةَ، فَقُلْتُ: يَا أُمَّه اكْشِفِي لِي عَنْ قَبْرِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَصَاحِبَيْهِ رَضِيَ اللَّهُ عَنْهُمَا، «فَكَشَفَتْ لِي عَنْ ثَلَاثَةِ قُبُورٍ لَا مُشْرِفَةٍ، وَلَا لَاطِئَةٍ مَبْطُوحَةٍ بِبَطْحَاءِ الْعَرْصَةِ الْحَمْرَاءِ»
അബൂദാവൂദ് തന്റെ സുനനിൽ ഉദ്ധരിച്ച ഈ സംഭവം അദ്ദേഹം എഴുതിവെച്ച പഴയ ഒരു കടലാസിൽ നിന്നാണ് എനിക്കു വായിച്ചു തന്നത്. അബൂദാവൂദിന്റെ സുനൻ അദ്ദേഹത്തിന്റെ വീട്ടിൽ ഇല്ലായിരുന്നു. ആ സന്ദർഭത്തിൽ അദ്ദേഹം നൽകിയ ഉപദേശം ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്നു.
"ഹനീഫാ ജ്ജ് ലൈബ്രറിറീന്ന് കിതാബെടുത്ത് നോക്കി ഉറപ്പിച്ചിട്ടേ ഇത് പറയാവൂ.." جزاه الله خيراً
അത് വലിയൊരു വിജ്ഞാനം തന്നെയാണ്.

— അബൂ തൈമിയ്യ ഹനീഫ്

(അവസാനിച്ചിട്ടില്ല ..ബാക്കി പറയാം إن شاء الله)
0 Comments

അഖീദ: അവസാന വസിയ്യത്തിലും

25/8/2020

0 Comments

 
വലീദ് ബ്നു ഉബാദ رحمه الله  നിവേദനം:
തന്റെ പിതാവ് ഉബാദത് ബ്നു സ്വാമിത്തിന്ന് رضي الله عنه മരണമാസന്നമായ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ മകൻ അബ്ദു റഹ്'മാൻ ചോദിച്ചു: എന്റെ പിതാവേ എനിക്കു വസിയ്യത്തു നൽകിയാലും. അദ്ദേഹം പറഞ്ഞു: പൊന്നു മകനേ, എന്നെ ഒന്ന് ഇരുത്തിയാലും. അവർ അദ്ദേഹത്തെ ഇരുത്തി. അദ്ദേഹം പറഞ്ഞു: എന്റെ പൊന്നു മകനേ, നീ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവിൽ വിശ്വസിക്കാതെ നീ അല്ലാഹുവിനെ സൂക്ഷിച്ചവനാകില്ല. ഖദറിൽ, അതിലെ നന്മയിലും തിന്മയിലും വിശ്വസിക്കാതെ, നിനക്കു വന്നുഭവിച്ചത് നിന്നെവിട്ടു മാറിപ്പോകേണ്ടതല്ല എന്ന ജ്ഞാനമുൾകൊള്ളാതെ, നീ അല്ലാഹുവിൽ വിശ്വസിച്ചവനാകില്ല.

അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്:
"ഇതിന്മേലാണ് ഖദറിലുള്ള വിശ്വാസം നിലക്കൊള്ളുന്നത്. ഈ വിശ്വാസത്തിലല്ലാതെ ഒരുത്തൻ മരിച്ചാൽ അവനെ അല്ലാഹു നരകത്തിൽ പ്രവേശിപ്പിക്കും."

- അബൂ തൈമിയ്യ ഹനീഫ് ബാവ
عَنِ الْوَلِيدِ بْنِ عُبَادَةَ، أَنَّ أَبَاهُ عُبَادَةَ بْنَ الصَّامِتِ لَمَّا احْتُضِرَ سَأَلَهُ ابْنُهُ عَبْدُ الرَّحْمَنِ وَقَالَ: يَا أَبَهْ، أَوْصِنِي قَالَ: أَجْلِسُونِي يَا بَنِيَّ فَأَجْلَسُوهُ. قَالَ: يَا بُنَيَّ اتَّقِ اللَّهَ، وَلَنْ تَتَّقِ اللَّهَ تَعَالَى حَتَّى تُؤْمِنَ بِاللَّهِ تَعَالَى، وَلَنْ تُؤْمِنَ بِاللَّهِ حَتَّى تُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ، وَتَعْلَمَ أَنَّ مَا أَصَابَكَ لَمْ يَكُنْ يُخْطِئُكَ. سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: الْقَدَرُ عَلَى هَذَا، مَنْ مَاتَ عَلَى غَيْرِ هَذَا أَدْخَلَهُ اللَّهُ تَعَالَى النَّار

(السنة لابن أبي عاصم/ وصححه الألباني)

0 Comments

സത്യം തെളിമയാർന്നതാണ്

24/8/2020

0 Comments

 
ഉമർ رضي الله عنه പറഞ്ഞു:

"സത്യം തെളിമയാർന്നതാണ്.
വകതിരിവുള്ളവന് ഗോപ്യമാവില്ല."

- അബു തൈമിയ്യ ഹനീഫ്


قال عمر رضي الله عنه

"الحق أبلج لا يخفى على فطن"
(شيخ الإسلام / مجموع الفتاوی)
Download Poster

0 Comments

സത്യം തെളിമയാർന്നതാണ്. അസത്യം കലങ്ങിമറിഞ്ഞതാണ്

24/8/2020

0 Comments

 
അബുൽ ഫദ്ൽ അൽമൈദാനീ പറഞ്ഞു:

"സത്യം തെളിമയാർന്നതാണ്. അസത്യം കലങ്ങിമറിഞ്ഞതാണ്"

അഥവാ: സത്യം സ്പഷ്ടവും വ്യക്തവുമാണ്, തെളിമയാർന്ന പ്രഭാതം, അഥവാ വെട്ടിത്തിളങ്ങുന്ന, എന്നു പറയാറുള്ളതുപോലെ.
അസത്യം കലങ്ങിമറിഞ്ഞതാണ്; അഥവാ, കൂടിക്കലർന്നതാണ്.

മുബർറിദ് പറഞ്ഞു: لجلج (കലങ്ങിയ) എന്നാൽ, അതിന്റെ ആൾ അതിൽ സംശയത്തിൽ അകപ്പെട്ടവനായിരിക്കും, അതിൽ നിന്നു പുറത്തുപോകാൻ വഴിയറിയാതെ."

- അബൂ തൈമിയ്യ ഹനീഫ്
الحق أبلج والباطل لجلج
يعني أن الحق واضح، يقال: صُبح أبلج، أي مشرق... والباطل لجلج: أي ملتبس
قال المبرد: قوله لجلج أي يترد د فيه صاحبُه ولا يصيب منه مخرجا
(مجمع الأمثال لأبي الفضل الميداني)
0 Comments

പരലോക കാര്യത്തിൽ സഹായിക്കുന്നവൾ

22/8/2020

0 Comments

 
ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ബ്നു അബ്ദിൽ വഹാബ് رحمه الله ഉയൈനയിലെ അമീർ ഉഥ്മാൻ ബ്നു മഅ'മറിന്റെ വധഭീഷണിയെ തുടർന്ന് ദിർഇയ്യയിലേക്ക് പാലായനം ചെയ്തു. അവിടെ അമീർ മുഹമ്മദ് ബ്നു സുഊദ് رحمه الله തന്റെ പ്രിയതമ മൂളീ ബിൻത് സുൽത്താൻ അബീ വഹ്താനുമായി  موضي بنت سلطان أبي وهطان رحمها الله  കൂടിയാലോചന നടത്തിയ സന്ദർഭം.

ശൈഖുൽ ഇസ്‌ലാമിന്റെ ദഅ്‌വത്ത് അല്ലാഹുവിന്റെ ദീനിനെ തനതായ രൂപത്തിൽ ഉൾകൊള്ളുന്നതും, തൗഹീദിലേക്കുള്ള ക്ഷണവുമാണെന്നും കൃത്യമായി തിരിച്ചറിഞ്ഞ വിവേകമതിയായ ആ മഹതി തന്റെ പ്രിയതമനു നൽകിയ വസിയ്യത്ത് ഒരു മഹത്തായ ചരിത്രത്തിന്റെ നാന്ദിയും ദൗലതുത്തൗഹീദിന്റെ അടിത്തറ പാകുന്നതിന്ന്  നിമിത്തവുമായി.

അവർ പറഞ്ഞു:
"إن هذا الرجل ساقه الله إليك، وهو غنيمة، فاغتنم ما خصك الله به"
"തീർച്ചയായും അല്ലാഹുവാണ് ഈ മനുഷ്യനെ താങ്കളുടെ അടുക്കലേക്ക് കൊണ്ടുവന്നു തന്നത്. അദ്ദേഹം ഒരു ആർജ്ജനമാണ്. അല്ലാഹു താങ്കൾക്ക് നൽകിയതുകൊണ്ട് നേട്ടം കൈവരിക്കുവീൻ."

— അബൂ തൈമിയ്യ ഹനീഫ്

0 Comments

അല്ലാഹു ഒരു അടിമക്ക് നന്മ ഉദ്ദേശിച്ചാൽ...

22/8/2020

0 Comments

 
ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:

അല്ലാഹു ഒരു അടിമക്ക് നന്മ ഉദ്ദേശിച്ചാൽ അവനോട് ദുആ ചെയ്യാനും സഹായമർത്ഥിക്കാനും അവന് ബോധനം നൽകും. അവനോടുള്ള ദുആയും സഹായാർത്ഥനയും അവനു വിധിച്ചിട്ടുള്ള നന്മയ്ക്കുള്ള കാരണമാക്കുകയും ചെയ്യും.

ഉമർ ബ്‌നുൽ ഖത്താബ് رضي الله عنه പറയാറുള്ളതുപോലെ:
"ഉത്തരം ലഭിക്കുമോ എന്ന ആകുലത ഞാൻ പേറാറില്ല, ദുആയുടെ ആകുലതമാത്രമേ ഞാൻ പേറാറുള്ളു. ദുആചെയ്യാനുള്ള ബോധനമെനിക്കു ലഭിച്ചാൽ ഉത്തരം അതിനൊപ്പം തന്നെയുണ്ട്."

- അബൂ തൈമിയ്യ ഹനീഫ്


فإذا أراد الله بعبد خيرا ألهمه دعاءه والاستعانة به، وجعل استعانته ودعاءه سببا للخير الذي قضاه له، كما قال عمر بن الخطاب رضي الله عنه: "إني لا أحمل هم الإجابة، وإنما أحمل " هم الدعاء، فإذا ألهمت الدعاء فإن الإجابة معه"

(اقتضاء الصراط المستقيم)

0 Comments

ദീനും അറിവും യഥാതഥമായി വിവരിച്ചുകൊടുക്കുക എന്നത് അല്ലാഹുവിന്നുള്ള ഏറ്റവും ശ്രേഷ്ഠമായ ആരാധന

21/8/2020

0 Comments

 
അഹ്‌മദ് ബിൻ ഹൻബൽ رحمه الله യോട് ചോദിച്ചു:
ഒരു വ്യക്തി നോമ്പുപിടിക്കുന്നു, നമസ്കരിക്കുന്നു, ഇഅ്തികാഫിരിക്കുന്നു... അതാണോ താങ്കൾ കൂടുതൽ ഇഷ്ടപ്പെടുന്നത്, അതോ ബിദ്അത്തുകാരെ തുറന്നു കാണിക്കുന്നതോ?

അദ്ദേഹം പറഞ്ഞു:
ഒരാൾ എഴുന്നേറ്റുനിന്നു, നമസ്കരിച്ചു, ഇഅ്തികാഫിരുന്നു... എങ്കിൽ അത് അദ്ദേഹത്തിന് സ്വന്തമായുള്ളതാണ്.
ബിദ്അത്തുകാരെ തുറന്നുകാണിച്ചാൽ അത് മുസ്‌ലിംകൾക്കുള്ളതാണ്. അതാണ് ഉത്തമം.

(ഇബ്നു തൈമിയ്യ ഫതാവായിൽ ഉദ്ധരിച്ചത്)

ജനം അനിശ്ചിതത്വത്തിലും ആശയക്കുഴപ്പങ്ങളിലും അകപ്പെടുമ്പോൾ ദീനും അറിവും യഥാതഥമായി വിവരിച്ചുകൊടുക്കുക എന്നത് അല്ലാഹുവിന്നുള്ള ഏറ്റവും ശ്രേഷ്ഠമായ ആരാധനയാണ്.

(ഇബ്നു തൈമിയ്യ, അർറദ്ദു അലസ്സുബൂകി)

- അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്

0 Comments

അഹങ്കാരം

21/8/2020

0 Comments

 
അബു ഉഥ്‌മാൻ നൈസാബൂരീ رحمه الله പറഞ്ഞു:
"ഒരാളും സുന്നത്തിൽ (നബിചര്യയിൽ) നിന്ന് ഒന്നുപോലും തള്ളിക്കളയുന്നില്ല; അവന്റെ അകത്തുള്ള അഹങ്കാരം കൊണ്ടല്ലാതെ."

- അബൂ തൈമിയ്യ ഹനീഫ്
قال أبو عثمان النيسابوري رحمه الله
"ما ترك أحد شيئا من السنة إلا لكبر في نفسه"
(اقتضاء الصراط المستقيم)
Download Poster

0 Comments

മുഹറം ഒമ്പതും പത്തും

21/8/2020

0 Comments

 
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ  (مسلم )

അബൂ ഹുറൈറ റളിയള്ളാഹു അന്‍ഹുവില്‍ നിന്ന് നിവേദനം: നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: റമളാനിനു ശേഷം ഏറ്റവും ശ്രേഷ്ടമായ നോമ്പ് അല്ലാഹുവിന്‍റെ മാസമായ മുഹറത്തിലേതാകുന്നു. (മുസ്‌ലിം)

إِنَّ عَاشُورَاءَ يَوْمٌ مِنْ أَيَّامِ اللَّهِ فَمَنْ شَاءَ صَامَهُ وَمَنْ شَاءَ تَرَكَه  ( مسلم)

നിശ്ചയം, ആശൂറാ (മുഹറം പത്ത്) അല്ലാഹുവിന്‍റെ ദിനങ്ങളില്‍പെട്ട ദിനമാകുന്നു, അതിനാല്‍ അന്ന് നോമ്പ്‌ നോല്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നോമ്പ് നോല്‍ക്കുകയും അല്ലാത്തവര്‍ നോമ്പ് ഒഴിവാക്കുകയും ചെയ്യട്ടെ. (മുസ്‌ലിം)
   
عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ فَرَأَى الْيَهُودَ تَصُومُ يَوْمَ عَاشُورَاءَ فَقَالَ مَا هَذَا قَالُوا هَذَا يَوْمٌ صَالِحٌ هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ فَصَامَهُ مُوسَى قَالَ فَأَنَا أَحَقُّ بِمُوسَى مِنْكُمْ فَصَامَهُ وَأَمَرَ بِصِيَامِهِ (البخاري)

ഇബ്നു അബ്ബാസ് റളിയള്ളാഹു അന്ഹുവില്‍ നിന്ന് നിവേദനം: നബി സല്ലള്ളാഹു അലൈഹിവസല്ലം മദീനയില്‍ വന്നപ്പോള്‍ ആശൂറാ ദിവസം ജൂദന്മാര്‍ നോമ്പനിഷ്ടിക്കുന്നത് കണ്ടു. അപ്പോള്‍ നബി സല്ലള്ളാഹു അലൈഹി വസല്ലം ചോദിച്ചു. ഇത് എന്താണ്? അവര്‍ പറഞ്ഞു: ഇത് നല്ല ദിവസമാണ് ബനൂ ഇസ്രാഈല്യരെ അവരുടെ ശത്രുക്കളില്‍ നിന്ന് അല്ലാഹു രക്ഷിച്ച ദിവസം, അങ്ങിനെ മൂസാ അലൈഹിസ്സലാം നോമ്പ് നോക്കി. അപ്പോള്‍ നബി സല്ലള്ളാഹു അലൈഹിവസല്ലം പറഞ്ഞു നിങ്ങളെക്കാള്‍ മൂസയോട് ഏറ്റവും കടപ്പെട്ടവന്‍ ഞാനാണ്. അങ്ങിനെ നബി സല്ലള്ളാഹു അലൈഹിവസല്ലം നോമ്പ് നോല്‍ക്കുകയും നോമ്പ് നോല്‍ക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. (ബുഖാരി)

وعن أَبي قتادة  رضي الله عنه: أنَّ رسول الله صلى الله عليه وسلم  سُئِلَ عَنْ صِيامِ يَوْمِ عَاشُوراءَ، فَقَالَ : يُكَفِّرُ السَّنَةَ المَاضِيَةَ  (رواه مسلم)

അബൂ ഖതാദ റളിയള്ളാഹു അന്‍ഹുവില്‍ നിന്ന് നിവേദനം: ആശൂറാ നോമ്പിനെ കുറിച്ച് നബി സല്ലള്ളാഹു അലൈഹി വസല്ലം ചോദിക്കപ്പെട്ടു, അപ്പോള്‍ അവിടുന്ന് ഇങ്ങിനെ  പറഞ്ഞു: കഴിഞ്ഞ ഒരു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടും (മുസ്‌ലിം)

عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا :يَقُول :حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ    (رواه مسلم )

അബ്ദുല്ലാഹി ഇബ്നു അബ്ബാസ് റളിയള്ളാഹു അന്ഹുവില്‍ നിന്ന് നിവേദനം: ആശൂറാ ദിവസം നബി സല്ലള്ളാഹു അലൈഹിവസല്ലം നോമ്പ് നോല്‍ക്കുകയും നോമ്പ് നോല്‍ക്കാന്‍ കല്‍പ്പിക്കുകയും ചെയ്തപ്പോള്‍ (സ്വഹാബികള്‍) പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ, ജൂദന്മാരും ക്രിസ്ത്യാനികളും മഹത്വം കല്‍പ്പിക്കുന്ന ദിവസമാകുന്നു അത്. അപ്പോള്‍ റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: ഇന്‍ ഷാ അല്ലാഹ് വരുന്ന വര്‍ഷം നമ്മള്‍ (മുഹറം)  ഒമ്പതിനും നോമ്പ് നോല്‍ക്കും. (ഇബ്നു അബ്ബാസ് റളിയള്ളാഹു അന്ഹു) പറയുന്നു: വരുന്ന വര്‍ഷത്തിലെ (മുഹറം) നബി സല്ലള്ളാഹു അലഹിവസല്ലം വഫാത്താകുന്നത് വരെയും ആയിട്ടുണ്ടായിരുന്നില്ല.

عَنْ عَائِشَةَ ، رَضِيَ اللَّهُ عَنْهَا ، قَالَتْ كَانَ يَوْمُ عَاشُورَاءَ تَصُومُهُ قُرَيْشٌ فِي الْجَاهِلِيَّةِ ، وَكَانَ رَسُولُ اللهِ صلى الله عليه وسلم يَصُومُهُ فَلَمَّا قَدِمَ الْمَدِينَةَ صَامَهُ وَأَمَرَ بِصِيَامِهِ فَلَمَّا فُرِضَ رَمَضَانُ تَرَكَ يَوْمَ عَاشُورَاءَ فَمَنْ شَاءَ صَامَهُ ، وَمَنْ شَاءَ تَرَكَه. (البخاري)

ആഇശ റളിയള്ളാഹു അന്‍ഹ പറഞ്ഞു: ജാഹിലിയ്യത്തില്‍ ഖുറൈശികള്‍ ആശൂറാ ദിവസം നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു, റസൂലുല്ലാഹി സല്ലള്ളാഹു അലഹിവസല്ലമയും നോമ്പ് നോല്‍ക്കിയിരുന്നു. അങ്ങിനെ നബി സല്ലള്ളാഹു അലൈഹിവസല്ലം മദീനയില്‍ എത്തിയപ്പോള്‍ നബി നോമ്പ് നോല്‍ക്കുകുകയും നോല്‍ക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. റമളാനിലെ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍ ആശൂറാ ദിവസത്തെ (നിര്‍ബന്ധം)ഒഴിവാക്കി. അതിനാല്‍ അന്ന് നോമ്പ്‌ നോല്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നോമ്പ് നോല്‍ക്കുകയും അല്ലാത്തവര്‍ നോമ്പ് ഒഴിവാക്കുകയും (ചെയ്തു കൊള്ളുക).

വിവ: അബൂ മൂസ അനസ്
0 Comments

മനുഷ്യന്  മൂന്ന് അവസ്ഥകളാണുള്ളത്

19/8/2020

0 Comments

 
ഇമാം ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു:

അല്ലാഹു നിന്നോട് ആവശ്യപ്പെടുന്നത് ദുഃഖങ്ങളിൽ നിന്നകന്ന് സദാ സന്തോഷവാനായിരിക്കണമെന്നാണ്.

മനുഷ്യന് യഥാർത്ഥത്തിൽ മൂന്ന് അവസ്ഥകളാണുള്ളത്. കഴിഞ്ഞുപോയ അവസ്ഥ. സന്നിഹിതമായിരിക്കുന്ന അവസ്ഥ, ഭാവിയിൽ വരാനിരിക്കുന്ന അവസ്ഥ.

കഴിഞ്ഞുപോയതും അതിലെ അല്ലലുകളും മനുഷ്യൻ മറക്കാൻ ശ്രമിക്കുക തന്നെ വേണം.
കാരണം, അതിൽ സംഭവിച്ചതുമായി അത് അവസാനിച്ചു കഴിഞ്ഞു.

അതൊരു ദുരിതമായിരുന്നെങ്കിൽ നീ പറയുക:
اللهُمَّ أْجُرْنِي فِي مُصِيبَتِي، وَأَخْلِفْ لِي خَيْرًا مِنْهَا
"അല്ലാഹുവേ, എനിക്കു വന്നുഭവിച്ച ദുരിതത്തിൽ നീ പ്രതിഫലം നൽകേണമേ, അതിനേക്കാൾ നല്ലത് എനിക്കു നീ പകരം നൽകേണമേ".

അങ്ങനെ അത് മറക്കാൻ ശ്രമിക്കണം. അതുകൊണ്ടാണ് വിലാപം വിലക്കിയിട്ടുള്ളതും. അതിന്റെ കാരണമെന്തെന്നോ?
അത് ദുഃഖങ്ങളെ പുതുക്കുകയും ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുകയും ചെയ്യും.

ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ, അതിനെ സംബന്ധിച്ച അറിവ് അല്ലാഹുവിന്റെ അടുക്കലാണ്. നീ അല്ലാഹുവിനെ അവലംബിക്കുക.

കാര്യങ്ങൾ നിന്റെ മുന്നിലെത്തുമ്പോൾ പരിഹാരം കാണുക. എന്നാൽ അല്ലാഹു നിന്നോട് ഒരുക്കിവെക്കാൻ കൽപ്പിച്ചിട്ടുള്ള കാര്യങ്ങൾ നീ തയ്യാറാക്കുക.

സന്നിഹിതമായിരിക്കുന്ന വർത്തമാനകാലം മാത്രമാണ് നിനക്ക് കൈകാര്യം ചെയ്യാൻ കഴിയുക. നടന്നുകൊണ്ടിരിക്കുന്നതിലെ ആകുലതയും, നഷ്ടപ്പെട്ടതിന്റെ അല്ലലും, ഭാവിയെക്കുറിച്ച ആശങ്കയും വലിച്ചിഴച്ചുകൊണ്ടുവരുന്ന സകല കാര്യങ്ങളിൽ നിന്നും നീ അകന്നു നിൽക്കണം; സദാ സമാധാനവും ഹൃദയവിശാലതയുമുള്ളവനായി അല്ലാഹുവിലേക്ക്, അവന്നുള്ള ആരാധനകളിലേക്ക്, ഇഹപരഗുണം നൽകുന്ന കാര്യങ്ങളിലേക്ക് മുന്നേറുന്നതിന്നു വേണ്ടി.

ഇത് നീ പരിശീലിച്ചാൽ സമാധാനമുള്ളവനാകും. അതല്ല, കഴിഞ്ഞുപോയ കാര്യങ്ങളിലോ ഭാവിയെക്കുറിച്ച ആശങ്കയിലോ അല്ലാഹുവിന്റെ നിയമം അനുവദിക്കാത്ത വിധേന മനസ്സിനെ തളർത്തുകയാണെങ്കിൽ നീ മനസ്സിലാക്കിക്കണം;
തളർന്നുപോകും നീ, ഒരുപാടു നന്മകൾ നിനക്ക് നഷ്ടമാകും.

(ശർഹു രിയാളിസ്വാലിഹീൻ)

- അബൂ തൈമിയ്യ ഹനീഫ്
0 Comments

സന്മാർഗ്ഗത്തിന്റെ അടിസ്ഥാനം

18/8/2020

0 Comments

 
ശൈഖ് മുഹമ്മദ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറഞ്ഞു " ആനുകാലിക വിദ്യാഭ്യാസം കൊണ്ട് ഒരാളും വഞ്ചിതനാകേണ്ടതില്ല. നിശ്ചയമായും അത് ഒരു പിഴച്ചവനെ നേർമാർഗം കാണിക്കുകയോ ഒരു മുഉമീനിന് സൻമാർഗം  വർദ്ധിപ്പിക്കുകയോ ചെയ്യില്ല; അളളാഹു ഉദ്ദേശിച്ചതല്ലാതെ. നിശ്ചയമായും സന്മാർഗ്ഗവും 

വെളിച്ചവും റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വ സല്ലം കൊണ്ടു വന്നതെന്തോ അത് മാത്രമാണ്" 
( തഹ്ദീറുസ്സാജിദി മിൻ ഇതിഖാതിൽ ഖുബൂരി മസാജിദ 157)

- ബശീർ പുത്തൂർ

0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    January 2020
    December 2019
    September 2019
    September 2018
    June 2018
    September 2017
    October 2015

    Categories

    All
    Untagged
    അഖീദ
    അബു മൂസ അനസ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അമാനത്ത്
    അഹങ്കാരം
    ആഹ്ലുല്‍ ബിദഅ
    ഇബാദാത്
    ഇല്മ്
    ഉമ്മ
    ഉലമാക്കൾ
    കടം
    കുടുംബം
    ഗ്രഹണം
    ​തൗഹീദ്
    ദിക്ർ
    ദു'ആ
    ദുല്‍ഹിജ്ജ
    നമസ്കാരം
    പകർച്ച വ്യാധികൾ
    പണ്ഡിതന്മാർ
    പാപങ്ങൾ
    പെരുന്നാൾ
    പ്രളയം
    ഫിത് ന
    ബഷീർ പുത്തൂർ
    ബിദ്അത്ത്
    മരണം
    മൻഹജ്
    മാതാപിതാക്കള്‍
    മുഹറം
    രാത്രി നമസ്കാരം
    രിസാലത്
    ലൈലത്തുൽ ഖദ്ർ
    വിത്ർ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    സകാത്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സുഹൃത്ത്‌
    സ്ത്രീ
    സ്വർഗ്ഗം
    സ്വദഖ
    സ്വഭാവം
    ഹദീസ്
    ഹിസ്‌ബിയ്യത്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2020. IslamBooks.in - All Rights Reserved.