0 Comments
ഇമാം ദഹബി رحمه الله അല്‍ -കബാഇറില്‍ രേഖപ്പെടുത്തുന്നു.
നിര്‍ബ്ബന്ധമായും സ്ത്രീ ഇക്കാര്യങ്ങള്‍ കൂടി പാലിച്ചിരിക്കണം: ‣ ഭര്‍ത്താവിനോട് എപ്പോഴും ലജജകാണിക്കണം, അദ്ദേഹത്തിന്റെ മുന്നില്‍ മിഴി താഴ്ത്തണം, കല്‍പനകള്‍ അനുസരിക്കണം, സംസാരിക്കുമ്പോള്‍ മൗനം പാലിക്കണം, വരുമ്പോള്‍ എഴുന്നേറ്റു ചെന്ന് സ്വീകരിക്കണം. ‣ അദ്ദേഹത്തെ പ്രകോപിപ്പിക്കുന്ന കാര്യങ്ങളില്‍നിന്നെല്ലാം മാറിനില്‍ക്കണം, പുറത്ത് പോകുമ്പോള്‍ കൂടെ എഴുന്നേറ്റു ചെല്ലണം, കിടക്കുമ്പോള്‍ സ്വദേഹം സമര്‍പ്പിക്കണം, അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ വിരിപ്പിലും വീട്ടിലും സ്വത്തിലും വഞ്ചനയരുത്. ‣ സുഗന്ധം നിലനിര്‍ത്തണം, ദന്തസ്നാനം ചെയ്തു വായ പരിപാലിക്കണം, കസ്തൂരിയും മറ്റു സുഗന്ധദ്രവ്യങ്ങളും ഉപയോഗിക്കണം, അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ എപ്പോഴും ഭംഗിയായി നില്‍ക്കണം, അദ്ദേഹത്തെ കുറിച്ച് അപവദിക്കരുത്, വീട്ടുകാരെയും ബന്ധുക്കളെയും ആദരിക്കണം, അദ്ദേഹത്തില്‍നിന്ന് കിട്ടുന്ന ഏതു ചെറുതും വലുതായി കാണണം. വാല്‍ക്കഷ്ണം: ഇങ്ങനെ ചെയ്യുന്ന പെണ്ണാണ് പെണ്ണ്. പെണ്ണില്‍നിന്ന് ഇതു വാങ്ങാന്‍ കഴിവുള്ള ഉയര്‍ന്ന മാന്യതയുടെ പേരാണ് ആണ്. അല്ലാത്തവര്‍ പെണ്‍കോന്തന്മാരും. اللهم اغفر للزبيز واستر عوراته .... آمين മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
യഹ്‌യ ബ്നു ഖാലിദ് رحمه الله തന്റെ മകനോട് വസിയ്യത്ത് ചെയ്തു: "എന്റെ കുഞ്ഞു മകനേ, നിന്റെ സദസ്യരിലൊരാൾ നിന്നോട് സംസാരിക്കുമ്പോള്‍, അയാള്‍ക്ക് മുഖം കൊടുക്കണം, ശ്രദ്ധിച്ചു കേള്‍ക്കണം, 'അതൊക്കെ ഞാനും കേട്ടിട്ടുണ്ട്' എന്നു പറയരുത്. അയാളെക്കാള്‍ നന്നായി നിനക്ക് മനപാഠമുള്ളതാണെങ്കിൽ കൂടി; അയാളില്‍ നിന്നല്ലാതെ ഇതുവരെ കേട്ടിട്ടില്ലാത്ത പോലെ ആയിരിക്കണം നീ.തീർച്ചയായും അത് അയാൾക്ക് നിന്നോടുള്ള സ്നേഹവും താൽപര്യവും നേടിത്തരുന്ന കാര്യമാണ്. - അബൂ തൈമിയ്യ ഹനീഫ്
ശൈഖ് അഹ്‌മദ് ശാക്കിർ ഇമാം അഹ്‌മദിന്റെ رحمهما الله മുസ്നദ് തഹ്‌ഖീഖ് നടത്തിയപ്പോൾ, അബ്‌ദുറഹ്‌മാൻ യഹ്‌യ അൽ മുഅല്ലിമി رحمه الله, ശൈഖ് അഹ്‌മദ് ഷാക്കിറിന്റെ തഹ്ഖീക്കിൽ ചില ഭാഗങ്ങളിൽ സംഭവിച്ച ഏതാനും പിഴവുകളും തിരുത്തലുകളും ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹത്തിന് ഒരു കത്തെഴുതുകയുണ്ടായി. ശൈഖ് അഹ്‌മദ് ശാക്കിർ ഈ തിരുത്തലുകൾ കണ്ടപ്പോൾ അദ്ദേഹത്തിന് അവ നന്നായി തോന്നുകയും ഇമാം അഹ്‌മദിന്റെ മുസ്നദിലെ തഹ്ഖീക്കിന്റെ അവസാന ഭാഗത്തിൽ ചേർത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു.
പിന്നീടൊരിക്കൽ ശൈഖ് അഹ്‌മദ് ശാക്കിർ മക്കയിൽ വന്നപ്പോൾ, അബ്‌ദുറഹ്‌മാൻ അൽമുഅല്ലിമി അൽ യമാനിയെ കാണാൻ ആഗ്രഹിക്കുകയും മക്കയിലെ ഹറമിലെ ലൈബ്രറിയിൽ പോവുകയും ചെയ്തു. അന്ന് അതിന്റെ മേൽനോട്ടം വഹിച്ചിരുന്നത് ശൈഖ് സുലൈമാൻ ബിൻ അബ്‌ദുറഹ്‌മാൻ അസ്സ്വനീഉ رحمه الله ആയിരുന്നു. സ്വനീഉമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അബ്ദുറഹ്മാൻ അൽ മുഅല്ലിമി അവർക്ക് രണ്ടുപേർക്കുമായി ചായയും വെള്ളവും കൊണ്ട് വന്ന് വെച്ചിട്ട് പുസ്തക പാരായണത്തിനായി പോയി. കുറച്ചു കഴിഞ്ഞപ്പോൾ അഹ്‌മദ് ശാക്കിർ തന്റെ സ്വത സിദ്ധമായ ഈജിപ്ഷ്യൻ സ്ലാങ്ങിൽ عاوز أشوف الشيخ المعلمي اليماني "എനിക്ക് ശൈഖ് മുഅല്ലിമി അൽ യമാനിയെ ഒന്ന് കാണണം." എന്ന് പറഞ്ഞു. അപ്പോൾ ശൈഖ് സ്വനീഉ അദ്ദേഹത്തോട് "താങ്കൾക്കിപ്പോൾ ചായയും വെള്ളവും കൊണ്ട് വന്ന് തന്ന ആളാണ് മുഅല്ലിമി." എന്നു പറഞ്ഞു. ഇത് കേട്ടപ്പോൾ ശൈഖ് അഹ്‌മദ് ശാക്കിർ رحمه الله കരഞ്ഞു പോയി ! (سلسلة رسائل المعلمي - عمارة القبور ويليها الأحاديث التي استشهد بها المسلم في بحث الخلاف في اشتراط العلم باللقاء- ص ٨) വിവ: ബശീർ പുത്തൂർ വിവാഹം കഴിക്കാനും വേണം ചില യോഗ്യതകള്‍. വെറും പൂതിയുമായി ആരും പെണ്ണുകെട്ടിന് ഇറങ്ങരുത്. രണ്ടാം കെട്ടാണെങ്കില്‍ പ്രത്യേകിച്ചും. ഇസ്‌ലാമിക ദൃഷ്ട്യാ വിവാഹത്തിനുമുണ്ട് കുറേ നൈതിക അടിസ്ഥാനങ്ങള്‍. പലര്‍ക്കും വിവാഹം ഒരു പൊതുജന സേവന പദ്ധതിയാണ്; ജനസേവനത്തിന് ബഹുഭാര്യത്വത്തെക്കാള്‍ നല്ല മാര്‍ഗ്ഗം വേറെയില്ല. പൂതി പൂത്തുനില്‍ക്കുമ്പോള്‍ ചിലര്‍ക്ക് വിവാഹം എന്തൊക്കെയോ ആണ് - ആത്മാംശത്തിന്റെ വിട്ട ഭാഗം പൂരിപ്പിക്കലാണ്, സ്ത്രീ എന്ന അപരത്തിലൂടെ ആത്മത്തെ കണ്ടെത്തലാണ്... അങ്ങനെ പലതും പലതും.
ജീവിത സ്പര്‍ശിയായ ഒട്ടേറെ കാര്യങ്ങള്‍ നബിയുടെ പ്രാര്‍ത്ഥനകളില്‍ കാണാം. അതിലൊന്ന് പ്രസക്തമായൊരു വിവാഹ പൂര്‍വ്വ വിചിന്തനമാണ്. അവിടുത്തെ ഒരു പ്രാര്‍ത്ഥന കാണൂ: "അല്ലാഹുവേ! ഞാന്‍ നിന്നോട് കാവല്‍ തേടുന്നു: » ദുഷിച്ച അയല്‍വാസിയില്‍നിന്ന്, » അകാലത്തില്‍ നരപ്പിച്ചുകളയുന്ന ഭാര്യയില്‍നിന്ന്, » എന്റെ മീതെ യജമാനനായി വരുന്ന കൂട്ടിയില്‍നിന്ന്, » നിഗ്രഹമായി മാറുന്ന സമ്പത്തില്‍നിന്ന്, » കുത്സിതനായ സുഹൃത്തിൽനിന്ന് — അവന്റെ ദൃഷ്ടി സദാ എന്നെ വീക്ഷിക്കും, അവന്റെ ജാഗ്രത്ത് സദാ എന്നെ നിരീക്ഷിക്കും. ഒരു നന്മ കണ്ടാല്‍ അവനത് കുഴിച്ചു മൂടും, ഒരു തിന്മ കണ്ടാല്‍ അവനത് പ്രചരിപ്പിക്കും." (ത്വബ്റാനി ദുആയില്‍ ഉദ്ധരിച്ചത്; അല്‍ബാനിയുടെ സ്വഹീഹ: 3137 കാണുക) ഇമാം ശാഫിഈ പറയുന്നു: എന്റെ കൂട്ടുകാരില്‍ എനിക്ക് ഏറെ വിശ്വാസമുള്ള ഒരാള്‍ പറയുന്നത് ഞാന്‍ കേട്ടു: "ഞാന്‍ വിവാഹം ചെയ്തത് എന്റെ ദീന്‍ സംരക്ഷിക്കാനാണ്. പക്ഷെ, എന്റെ ദീനും ഉമ്മാന്റെ ദീനും അയല്‍വാസികളുടെ ദീനും എല്ലാം നഷ്ടപ്പെടുകയാണുണ്ടായത്." (ബൈഹഖി, ശാഫിഇയുടെ ധര്‍മനിഷ്ഠകള്‍, പുറം 193) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
ശൈഖ് നാസ്വിറുദ്ധീൻ അൽബാനി رحمه الله പറയുന്നു:
"നബി صلى الله عليه وسلم-യിൽ നിന്ന് ഇപ്രകാരം വന്നിട്ടുണ്ട് ; അദ്ദേഹം പറഞ്ഞു: "ഏ കുട്ടീ, നീ ഭക്ഷണം കഴിക്കുകയാണെങ്കിൽ ബിസ്മില്ലാ എന്ന് പറയുകയും നിന്റെ വലത് കൈ കൊണ്ട് നീ ഭക്ഷിക്കുകയും നിന്റെ അടുത്തുള്ളതിൽ നിന്ന് (പാത്രത്തിൽ തന്റെ അടുത്ത ഭാഗത്തു നിന്ന്) കഴിക്കുകയും ചെയ്യുക." ഭക്ഷണം കഴിക്കുമ്പോൾ ബിസ്മി ചൊല്ലുന്ന വിഷയത്തിൽ "ബിസ്മില്ലാ" എന്ന് മാത്രം (പറയുന്നതാണ്) സുന്നത്ത് എന്നതിന് ഹദീസിൽ തെളിവുണ്ട്. ഇത് പോലെ ആയിഷ رضي الله عنها-യിൽ നിന്നുള്ള മർഫൂആയ ഹദീസിലും വന്നിട്ടുണ്ട്: "നിങ്ങളിലാരെങ്കിലും ഭക്ഷണം കഴിക്കുകയാണെങ്കിൽ, അപ്പോൾ " بسم الله (ബിസ്മില്ലാ)" എന്ന് പറയട്ടെ. ഇനി മറന്നു പോകുന്നപക്ഷം بسم الله في أوله وآخره എന്ന് പറഞ്ഞു കൊള്ളട്ടെ." » ഹാഫിദ് ( ഇബ്‌നു ഹജർ) رحمه الله പറഞ്ഞു: "ഇമാം നവവി رحمه الله തന്റെ آداب الأكل من الأذكار എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ബിസ്മി ചൊല്ലുന്നതിന്റെ രൂപം അതിപ്രധാനമായി അറിഞ്ഞിരിക്കേണ്ട ഒന്നാണ്. അതിൽ ഏറ്റവും ഉത്തമം بسم الله الرحمن الرحيم എന്ന് ചൊല്ലലാണ്. ഇനി അരെങ്കിലും بسم الله എന്നത് കൊണ്ട് മതിയാക്കിയാൽ അത് മതി, അവന് സുന്നത്ത് ലഭിച്ചു." (ഇമാം നവവിയുടെ അഭിപ്രായത്തെ ഇമാം ഇബ്‌നു ഹജർ رحمه الله ഖണ്ഡിച്ചു കൊണ്ട് പറയുന്നു): "അദ്ദേഹം (നവവി), 'ഉത്തമമായത്' എന്ന് അവകാശപ്പെടുന്ന കാര്യത്തിന് പ്രത്യേകമായ ഒരു തെളിവും ഞാൻ കണ്ടിട്ടില്ല." "ഞാൻ (ശൈഖ് അൽബാനി رحمه الله) പറയട്ടെ: നബി صلى الله عليه وسلم-യുടെ ചര്യയെക്കാൾ ഉത്തമമായ മറ്റൊന്നില്ല തന്നെ! മാർഗ്ഗത്തിൽ ഏറ്റവും ഉത്തമമായത് മുഹമ്മദ് നബി صلى الله عليه وسلم-യുടെ മാർഗ്ഗമാണ്. ഭക്ഷണവേളയിൽ ബിസ്മി ചൊല്ലുന്ന വിഷയത്തിൽ بسم الله എന്നല്ലാതെ മറ്റൊന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ലെങ്കിൽ, അതിൽ വർദ്ധനവ് വരുത്തുന്നത് ഉത്തമമാവുന്നത് പോയിട്ട് വർദ്ധനവ് വരുത്താൻ തന്നെ പാടില്ല. കാരണം അങ്ങിനെ (വർദ്ധനവ് വരുത്തുന്നത് ഉത്തമമാണ് എന്ന്) പറയുന്നത് നേരത്തെ നാം ചൂണ്ടിക്കാണിച്ച 'മാർഗ്ഗത്തിൽ ഏറ്റവും ഉത്തമമായത് മുഹമ്മദ് നബി صلى الله عليه وسلم-യുടെ മാർഗ്ഗമാണ്' ഹദീസിൽ വന്നതെന്താണോ അതിന് (താൽപര്യത്തിന്) എതിരാണ്." (സിൽസിലതുൽ അഹാദീസിസ്വഹീഹ - 344) വിവ: ബശീർ പുത്തൂർ
ഫജ്‌റിന്റെ മുമ്പുള്ള രണ്ട് റക്അത് റവാത്തിബ് നമസ്കാരം
1. നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു: "ഫജ്‌റിന്റെ (മുമ്പുള്ള) രണ്ട് റക്അത് ദുനിയാവിനെക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ്." (മുസ്‌ലിം) 2. ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന്, അവർ പറഞ്ഞു: "നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഫജ്‌റിന്റെ (മുമ്പുള്ള) രണ്ട് റക്അത്തിൽ പുലർത്താറുണ്ടായിരുന്നതിനേക്കാൾ ശ്രദ്ധ, സുന്നത്തായ ഒരു കാര്യത്തിലും, കാണിച്ചിരുന്നില്ല." 3. ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന്: "ഫജ്‌റിനു മുമ്പുള്ള രണ്ട് റക്അത് നമസ്കാരത്തിന്റെ കാര്യത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു: 'അവ രണ്ടും എനിക്ക് ദുനിയാവിലുള്ള എല്ലാറ്റിനേക്കാളും ഇഷ്ടമാണ്'." (മുസ്‌ലിം) » ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറഞ്ഞു: "അദ്ദേഹം അത് ഉപേക്ഷ വരുത്താറുണ്ടായിരുന്നില്ല - ഫജ്‌റിന്റെ സുന്നത്തും, വിത്റും - യാത്രയിലായാലും അല്ലാത്ത സന്ദർഭങ്ങളിലും. യാത്രയിൽ അദ്ദേഹം ഫജ്‌റിന്റെ സുന്നത്തിലും വിത്റിലും, മറ്റു ഐച്ഛിക നമസ്കാരങ്ങളിലൊന്നിലും കാണിക്കാത്ത ജാഗ്രത കാണിച്ചിരുന്നു. അദ്ദേഹം തന്റെ ഒരു യാത്രയിലും അവ രണ്ടുമല്ലാത്ത റാതിബതായ ഒരു സുന്നത് നമസ്കാരവും നിർവ്വഹിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല." (സാദുൽ മആദ് 1/135) അതിന്റെ രൂപം • ഫജ്‌റിന്റെ മുമ്പുള്ള രണ്ട് റക്അത് നമസ്കാരം ലഘുവായിട്ടാണ് നിർവഹിക്കേണ്ടത്. » ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന്, അവർ പറഞ്ഞു: "നബി സ്വല്ലള്ളാഹു അലൈഹി വസല്ലം, സുബ്ഹിനു തൊട്ടു മുമ്പുള്ള രണ്ട് റക്അത് നമസ്കാരം ലഘുവായിട്ടായിരുന്നു നിർവ്വഹിച്ചിരുന്നത്. അദ്ദേഹം സൂറത്തുൽ ഫാതിഹ ഓതിയോ എന്ന് (പോലും) ഞാൻ പറഞ്ഞു പോകുന്നത്ര (ലഘുവായി)." (ബുഖാരി) അതിൽ ഓതേണ്ട സൂറത്തുകൾ (1) • ഒന്നാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ കാഫിറൂൻ (ഖുൽ യാ അയ്യുഹൽ കാഫിറൂൻ) • രണ്ടാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ ഇഖ്‌ലാസ്വും (ഖുൽ ഹുവള്ളാഹു അഹദ്). അല്ലെങ്കിൽ, (2) • ഒന്നാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ ബഖറയിലെ 136-മത്തെ ആയത്തും (ഖൂലൂ ആമന്നാ ബില്ലാഹി...) • രണ്ടാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തു ആലു ഇംറാനിലെ 64-മത്തെ ആയത്തും (ഖുൽ യാ അഹ്‌ലൽ കിതാബി...) ഇവ രണ്ടിൽ ഏത് സൂറത്തും ഓതാം. ഒന്ന് മാത്രം ഓതാതെ ഇടയ്ക്കിടയ്ക്ക് മാറിമാറി ഓതിയാൽ രണ്ടിന്റെയും സുന്നത് ലഭിക്കും إن شاء الله — ബശീർ പുത്തൂർ
അനസ് ബ്നു മാലിക് رضي الله عنه നിവേദനം നബി صلى الله عليه وسلم പറഞ്ഞു: നിങ്ങളിലെ സ്വർഗസ്ഥരായ പുരുഷന്മാർ ആരെന്ന് ഞാൻ അറിയിച്ചുതരട്ടെയോ? ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അറിയിച്ചു തന്നാലും. അദ്ദേഹം പറഞ്ഞു: നബിമാർ സ്വർഗത്തിലാണ്, സ്വിദ്ദീഖുകൾ സ്വർഗത്തിലാണ്, ശഹീദുകൾ സ്വർഗത്തിലാണ്, കുട്ടികൾ സ്വർഗത്തിലാണ്, പട്ടണത്തിന്റെ മറ്റൊരറ്റത്ത് താമസിക്കുന്ന തന്റെ സഹോദരനെ ഒരുത്തൻ സന്ദർശിക്കുന്നു,അല്ലാഹുവിന്നുവേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല അവനെ സന്ദർശിക്കുന്നത്, അവനും സ്വർഗത്തിലാണ്. നബി صلى الله عليه وسلم പറഞ്ഞു: നിങ്ങളിലെ സ്വർഗസ്ഥരായ സ്ത്രീകൾ ആരെന്ന് ഞാൻ അറിയിച്ചുതരട്ടെയോ? ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അറിയിച്ചു തന്നാലും. അദ്ദേഹം പറഞ്ഞു: നന്നായി സ്നേഹിക്കുന്ന, നല്ലോണം പ്രസവിക്കുന്നവരെല്ലാം, അവൾക്കു ദേഷ്യം വന്നാലോ, അവളോട് ദേഷ്യപ്പെട്ടാലോ, അവൾ പറയും: ഇതാ എന്റെ കൈ അത് നിങ്ങളുടെ കൈയിലാണ് (ഞാൻ നിങ്ങളുടെ പിടുത്തത്തിലാണ്). നിങ്ങളെന്നോട് പൊരുത്തപ്പെടാതെ ഒരുപോള കണ്ണടക്കില്ല ഞാൻ. - അബൂ തൈമിയ്യ. عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «أَلَا أُخْبِرُكُمْ بِرِجَالِكُمْ فِي الْجَنَّةِ؟» قُلْنَا: بَلَى يَا رَسُولَ اللَّهِ. قَالَ: «النَّبِيُّ فِي الْجَنَّةِ، وَالصِّدِّيقُ فِي الْجَنَّةِ، وَالشَّهِيدُ فِي الْجَنَّةِ، وَالْمَوْلُودُ فِي الْجَنَّةِ، وَالرَّجُلُ يَزُورُ أَخَاهُ فِي نَاحِيَةِ الْمِصْرِ، لَا يَزُورُهُ إِلَّا لِلَّهِ فِي الْجَنَّةِ، أَلَا أُخْبِرُكُمْ بِنِسَائِكُمْ فِي الْجَنَّةِ؟» قُلْنَا: بَلَى يَا رَسُولَ اللَّهِ. قَالَ: «كُلُّ وَدُودٍ وَلُودٍ إِذَا غَضِبَتْ أَوْ أُسِيءَ إِلَيْهَا قَالَتْ: هَذِهِ يَدِي فِي يَدِكَ، لَا أَكْتَحِلُ بِغَمْضٍ حَتَّى تَرْضَى»
(رواه الطبرانى وحسنه الألباني) |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|