0 Comments
അനസ് ബ്നു മാലിക് رضي الله عنه നിവേദനം നബി صلى الله عليه وسلم പറഞ്ഞു: നിങ്ങളിലെ സ്വർഗസ്ഥരായ പുരുഷന്മാർ ആരെന്ന് ഞാൻ അറിയിച്ചുതരട്ടെയോ? ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അറിയിച്ചു തന്നാലും. അദ്ദേഹം പറഞ്ഞു: നബിമാർ സ്വർഗത്തിലാണ്, സ്വിദ്ദീഖുകൾ സ്വർഗത്തിലാണ്, ശഹീദുകൾ സ്വർഗത്തിലാണ്, കുട്ടികൾ സ്വർഗത്തിലാണ്, പട്ടണത്തിന്റെ മറ്റൊരറ്റത്ത് താമസിക്കുന്ന തന്റെ സഹോദരനെ ഒരുത്തൻ സന്ദർശിക്കുന്നു,അല്ലാഹുവിന്നുവേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല അവനെ സന്ദർശിക്കുന്നത്, അവനും സ്വർഗത്തിലാണ്. നബി صلى الله عليه وسلم പറഞ്ഞു: നിങ്ങളിലെ സ്വർഗസ്ഥരായ സ്ത്രീകൾ ആരെന്ന് ഞാൻ അറിയിച്ചുതരട്ടെയോ? ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അറിയിച്ചു തന്നാലും. അദ്ദേഹം പറഞ്ഞു: നന്നായി സ്നേഹിക്കുന്ന, നല്ലോണം പ്രസവിക്കുന്നവരെല്ലാം, അവൾക്കു ദേഷ്യം വന്നാലോ, അവളോട് ദേഷ്യപ്പെട്ടാലോ, അവൾ പറയും: ഇതാ എന്റെ കൈ അത് നിങ്ങളുടെ കൈയിലാണ് (ഞാൻ നിങ്ങളുടെ പിടുത്തത്തിലാണ്). നിങ്ങളെന്നോട് പൊരുത്തപ്പെടാതെ ഒരുപോള കണ്ണടക്കില്ല ഞാൻ. - അബൂ തൈമിയ്യ. عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «أَلَا أُخْبِرُكُمْ بِرِجَالِكُمْ فِي الْجَنَّةِ؟» قُلْنَا: بَلَى يَا رَسُولَ اللَّهِ. قَالَ: «النَّبِيُّ فِي الْجَنَّةِ، وَالصِّدِّيقُ فِي الْجَنَّةِ، وَالشَّهِيدُ فِي الْجَنَّةِ، وَالْمَوْلُودُ فِي الْجَنَّةِ، وَالرَّجُلُ يَزُورُ أَخَاهُ فِي نَاحِيَةِ الْمِصْرِ، لَا يَزُورُهُ إِلَّا لِلَّهِ فِي الْجَنَّةِ، أَلَا أُخْبِرُكُمْ بِنِسَائِكُمْ فِي الْجَنَّةِ؟» قُلْنَا: بَلَى يَا رَسُولَ اللَّهِ. قَالَ: «كُلُّ وَدُودٍ وَلُودٍ إِذَا غَضِبَتْ أَوْ أُسِيءَ إِلَيْهَا قَالَتْ: هَذِهِ يَدِي فِي يَدِكَ، لَا أَكْتَحِلُ بِغَمْضٍ حَتَّى تَرْضَى»
(رواه الطبرانى وحسنه الألباني) |
IslamBooks.inBooks and Articles on Islam, correct and pure. Archives
November 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2023. IslamBooks.in - All Rights Reserved.
|