ഉലമാക്കൾക്ക് സംഭവിക്കുന്ന വീഴ്ചകളിൽ അവർ പശ്ചാത്തപിക്കുന്നതുമായി ബന്ധപ്പെട്ട് ഇമാം അഹ്മദിനോട് ഒരാൾ ചോദിച്ചു : അപ്പോഴദ്ദേഹം പറഞ്ഞു
إِلَّا ٱلَّذِینَ تَابُوا۟ وَأَصۡلَحُوا۟ وَبَیَّنُوا۟ فَأُو۟لَـٰۤىِٕكَ أَتُوبُ عَلَیۡهِمۡ وَأَنَا ٱلتَّوَّابُ ٱلرَّحِیمُ ( البقرة - ١٦٠) ഈ ആയത് പാരായണം ചെയ്തു. "പശ്ചാത്തപിക്കുകയും (പ്രവർത്തനം) നന്നാക്കുകയും (വ്യക്തത വരുത്തുകയും) വിവരിച്ചുകൊടുക്കുകയും ചെയ്തവരെയൊഴികെ. എന്നാല്‍, അവരാകട്ടെ, അവരുടെ പശ്ചാത്താപം നാം സ്വീകരിക്കുന്നതാണ്. ഞാൻ, കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമായവൻ " ذيل طبقات الحنابلة ، لابن رجب (1/300) - ബശീർ പുത്തൂർ
0 Comments
മാന്യരേ, السلام عليكم ورحمة الله وبركاته റമളാൻ കഴിഞ്ഞു, ഖുർആൻ പഠനവും പാരായണവും, തൌബയും ഇസ്തിഗ്‌ഫാറും, രാത്രി നമസ്കാരവും സദഖഃയും... അങ്ങനെയുള്ള പുണ്യകർമ്മങ്ങളുടെ മുപ്പത് രാപ്പകലുകൾ കൂടി മറഞ്ഞുപോയി. ഒപ്പം ആയുസ്സിൽ ഒരു റമളാൻ കൂടി രേഖപ്പെടുത്തപ്പെട്ടു. അൽഹംദു ലില്ലാഹ്! നമ്മുടെ നിയ്യത്തുകളും കർമ്മങ്ങളും അല്ലാഹു സ്വീകരിക്കട്ടെ. പിറകോട്ട് നോക്കുമ്പോൾ പ്രതീക്ഷകളുണ്ട്. പക്ഷെ, മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കാൻ കുറവുകളുടെ കൂമ്പാരങ്ങളുമുണ്ട്. വ്യക്തിപരമായ പരിമിതികൾ കാരണമോ, കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മൂലമോ റമളാനിൽ പതിവായി ചെയ്തിരുന്ന കാര്യങ്ങൾ പലതും ചെയ്യാനായില്ല. അല്ലാഹുവേ, ഞങ്ങൾ പാപികളാണ്, ഒട്ടനവധി കുറ്റങ്ങളും കുറവുകളുമുള്ള പാപികൾ. നിൻറെ റഹ്‌മത്തിലും മഗ്‌ഫിറത്തിലുമാണ് ഇനി ഞങ്ങളുടെ പ്രതീക്ഷ. ഈദുഗാഹുകളിലോ പള്ളികളിലോ പെരുന്നാൾ നമസ്കാരം നടത്താൻ അനുവാദമില്ല. മുഖ്യമന്ത്രിയും ഖാളിമാരും സംഘടനാ നേതാക്കളും കമ്മിറ്റിക്കാരും ഒരുമിച്ച് നൽകുന്ന ഫത്‌വഃ വ്യക്തികൾ വീടുകളിൽ പെരുന്നാൾ നമസ്കരിക്കട്ടെ എന്നാണ്. ഈ രീതി ഇസ്‌ലാമിൽ സ്ഥിരപ്പെട്ടതല്ല. അതു കൊണ്ട് നിവൃത്തിയില്ല എന്ന് പറയാതെ വയ്യ. ദീനിൽ നൂതനമായ കാര്യങ്ങളുണ്ടാക്കി അത്തരം അപനിർമ്മിതികളുമായി അല്ലാഹുവിനെ കണ്ടുമുട്ടാൽ കഴിയില്ല. അപ്പോൾ ഈ ഫത്‌വഃ നൽകിയ ആരും നമ്മെ രക്ഷിക്കാൻ വരികയില്ലല്ലോ. മുസ്‌ലിംകൾ ഭരണാധികാരികളെ ബോധ്യപ്പെടുത്തേണ്ടിയിരുന്നതും ഭരണാധികാരികൾ മുസ്‌ലിംകളോട് കനിയേണ്ടിയിരുന്നതുമായ കാര്യം ഓരോ പട്ടണത്തിലും ഓരോ മുസ്വല്ല, ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടെങ്കിലും, അനുവദിക്കുക എന്നതായിരുന്നു. അനിവാര്യ സാഹചര്യങ്ങളിൽ പ്രോട്ടോകോൾ പാലിച്ചു കൊണ്ട് പലതിനും അനുവാദം നൽകുന്നുണ്ടല്ലോ. അക്കൂട്ടത്തിൽ മുസ്‌ലിംകൾക്ക് അവരുടെ സാമൂഹ്യ ബാധ്യത (فرض كفاية) നിറവേറ്റാൻ അവസരം നൽകാമായിരുന്നു. ഞാൻ വ്യക്തിപരമായി പല വാതിലുകളും മുട്ടിനോക്കി. പക്ഷെ ശ്രമങ്ങളൊന്നും ഫലവത്തായില്ല. والله المستعان സകാതുൽ ഫിത്ർ കൊടുത്തു തീർക്കുക, പ്രഭാത ഭക്ഷണം കഴിക്കുക, കുളിക്കുക, സുഗന്ധം ഉപയോഗിക്കുക, തക്ബീർ ചൊല്ലുക, അനുവദനീയമായ മാർഗ്ഗങ്ങളിലൂടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സമ്പർക്കം പുലർത്തുക, അനുമോദനങ്ങൾ കൈമാറുക, റമളാനിൽ നാം ചെയ്ത കർമ്മങ്ങൾ സ്വീകരിക്കാൻ അല്ലാഹുവിനോട് കേഴുക... ഇതൊന്നും വിട്ടുകളയരുത്. മഹാമാരിയെ പ്രതിരോധിക്കാൻ ഭൌതികമായ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്. പക്ഷെ, വിശ്വാസികൾ അതു മാത്രം ചെയ്താൽ പോരാ. അല്ലാഹു പറയുന്നു: وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ ۖ وَإِن تَوَلَّوْا فَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ[هود 3] നിങ്ങള്‍ റബ്ബിനോട് പാപമോചനത്തിനായി കേഴൂ. എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങൂ. എങ്കില്‍ നിശ്ചിതമായ അവധി (മരണം) വരെ അവൻ നിങ്ങൾക്ക് നല്ല വിധത്തിൽ സൌഖ്യമേകും. ഉദാരമനസ്ക്കരായ എല്ലാവർക്കും അവരുടെ ഔദാര്യത്തിനുള്ള പ്രതിഫലം നൽകുകയും ചെയ്യും. മറിച്ച് തിരിഞ്ഞുകളയാനാണു ഭാവമെങ്കിൽ ഭയാനകമായ ഒരു ദിനത്തിലെ ശിക്ഷയെ ഞാൻ നിങ്ങളുടെ മേൽ ഭയപ്പെടുന്നു. (ഹൂദ് 3) തൌബഃയും ഇസ്തിഗ്‌ഫാറുമല്ലാതെ മറ്റൊരു പോംവഴിയില്ല. മഹാമാരിക്ക് എന്നല്ല, ഒന്നിനും. تقبل الله طاعتكم، عيدكم مبارك، عساكم من عواده والمقبولين فيه - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
അതിനാൽ വെള്ളപ്പൊക്കം സൂര്യഗ്രഹണം ശക്തമായ കാറ്റ് ഭൂകമ്പം തുടങ്ങിയ ദൃഷ്ട്ടാന്തങ്ങൾ ഉണ്ടാവുമ്പോൾ അല്ലാഹുവിലേക്ക് തൗബ ചെയ്തു മടങ്ങാൻ ധൃതിപ്പെടുകയും അവനിലേക്ക് വണക്കം പ്രകടിപ്പിക്കുകയും അവനോട് സൗഖ്യത്തിനു വേണ്ടി ചോദിക്കുകയും ദിക്റുകളും പശ്ചാത്താപവും വർദ്ധിപ്പിക്കുകയൂം ചെയ്യൽ അനിവാര്യമായ കാര്യമാണ്. സൂര്യഗ്രഹണം ഉണ്ടായപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞത് പോലെ " അത് നിങ്ങൾ കണ്ടാൽ അള്ളാഹുവിനെ ദിക്ർ ചെയ്യുകയും അവനോട് ദുആ ഇരക്കുകയും അവനോട് പാപമോചനത്തിന് തേടുകയും ചെയ്യുന്നതിൽ അഭയം തേടുക" ( മജ്മുഉ ഫതാവാ ഇബ്‌നു ബാസ് - 150/9-152) قال العلامة بن باز رحمه الله
فالواجب عند الزلازل وغيرها من الآيات والكسوف والرياح الشديدة والفياضانات البدار بالتوبة إلى الله سبحانه، والضراعة إليه وسؤاله العافية، والإكثار من ذكره واستغفاره كما قال ﷺ عند الكسوف: فإذا رأيتم ذلك فافزعوا إلى ذكر الله ودعائه واستغفارهمتفق عليه مجموع فتاوی ابن باز (9/150-152)
وَمَا كَانَ ٱللَّهُ لِيُعَذِّبَهُمۡ وَأَنتَ فِيهِمۡۚ وَمَا كَانَ ٱللَّهُ مُعَذِّبَهُمۡ وَهُمۡ يَسۡتَغۡفِرُون നബിയേ, താങ്കൾ അവരില്‍ ഉണ്ടായിരിക്കെ, അവരെ ശിക്ഷിക്കുവാന്‍ അള്ളാഹു (ഒരുക്കം) ഇല്ല; അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നവനല്ല. (സൂറത്തുൽ അൻഫാൽ)
ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു പറയുന്നു : "അവരിൽ രണ്ടു നിർഭയത്വങ്ങൾ ഉണ്ടായിരുന്നു. 1- നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയും, 2-ഇസ്തിഗ്ഫാറും (പശ്ചാത്താപവും). നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ പോയി. ഇസ്തിഗ്ഫാർ ബാക്കിയായി ( തഫ്സീർ ഇബ്നു കഥീർ) - ബശീർ പുത്തൂർ ഭരണാധികാരികളുടെ അക്രമത്തിൽ നിന്നും മോചനം ലഭിക്കാൻ, മുസ്ലിംകൾ അവരുടെ റബ്ബിലേക്കു പശ്ചാത്തപിച്ചു മടങ്ങുകയും, അവരുടെ വിശ്വാസം ശെരിയാക്കുകയും സ്വജീവിതത്തിലും കുടുംബത്തിലും ശെരിയായ ഇസ്‌ലാമിക ശിക്ഷണം വളർത്തിയെടുക്കുകയും ചെയ്യുകയാണ് വേണ്ടത്. ( ഷെയ്ഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ - അഖീദത്തുതഹാവിയ്യ)
- ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|