ഏക നിവേദക പരമ്പരയിലൂടെ വന്ന അഥവാ "ഖബറുൽ ആഹാദ്" ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ സ്വീകാര്യമല്ല എന്ന നിലപാട് പ്രമാണങ്ങളോട് ഒരു നിലക്കും യോജിക്കുന്നതല്ല. ഹദീസുകൾ പ്രധാനമായും "മുതവാതിർ" (അഥവാ ഹദീസിന്റെ പരമ്പരയിൽ ഒരുപാട് നിവേദകരുള്ള) "ആഹാദ്" (നിവേദക പരമ്പരയിൽ മുതവാതിറിന്റെ അത്രയും എണ്ണം നിവേദകർ ഇല്ലാത്ത) എന്നിങ്ങനെ രണ്ടു ഇനമാണുള്ളത്. മുതവാതിർ ആയ ഹദീസുകൾ വിരലിലെണ്ണാവുന്നവയേ ഉള്ളൂ. ഇസ്‌ലാമിലെ വിശ്വാസ, കർമ്മ, വിധികളുമായെല്ലാം ബന്ധപ്പെട്ടു വന്നിട്ടുള്ള ഏതാണ്ടെല്ലാ കാര്യങ്ങളിലും ആഹാദ് ആയ ഹദീസുകൾ ആണ് ഉള്ളത്. മുസ്‌ലിം ലോകം തർക്കമില്ലാതെ ആഹാദ് ആയ ഹദീസുകൾ വിശ്വാസ കാര്യമെന്നോ കർമ്മപരമെന്നോ വിത്യാസമില്ലാതെ അവ കാലങ്ങളായി സ്വീകരിച്ചു പോരുന്നു. എന്നാൽ, ഇതിനു വിരുദ്ധമായി ഖബറുൽ ആഹാദ് ആയ ഹദീസുകൾ 'സംശയാസ്പദമായ' അറിവ് മാത്രമേ പ്രധാനം ചെയ്യുന്നുള്ളുവെന്നും അതിനാൽ തന്നെ, വിശ്വാസ കാര്യങ്ങളിൽ അത്തരം ഹദീസുകൾ അസ്വീകാര്യമാണെന്നുമുള്ള നിലപാടുമായി ചില വിഭാഗം ആളുകൾ രംഗപ്രവേശം ചെയ്തു. പ്രധാനമായും മാതുരീദികളായിരുന്നു ഇതിനു പിന്നിൽ.
വാസ്തവത്തിൽ, ഇസ്‌ലാമിലെ പല വിഷയങ്ങളിലും ആഹാദ് ആയ ഹദീസുകൾ മാത്രമേയുള്ളൂ. സ്വഹാബികൾ തൊട്ടു ഇന്ന് വരെയുള്ള പ്രാമാണികരായ ഉലമാക്കളാരും തന്നെ അതിനു ദോഷം ആരോപിക്കുകയോ അഭിപ്രായ വിത്യാസത്തിലാവുകയോ ചെയ്തിട്ടില്ല. എന്നാൽ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് ഹുസ്സൈൻ മടവൂരിൻറെ നേതൃത്വത്തിൽ വിഘടിച്ചു പോവുകയും, പ്രമാണങ്ങളോട് ബുദ്ധിപരമായി സമീപിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകൾ ഇതേ വാദഗതിയുമായി രംഗപ്രവേശം ചെയ്തുവെന്നത് ഏറെ ആശ്ചര്യകരമാണ് . സത്യത്തിൽ മുഹമ്മദ് അബ്ദു, റഷീദ് രിദ ഉൽപ്പന്നമായ, പ്രമാണത്തെക്കാൾ യുക്തിക്കു പ്രാമുഖ്യം നൽകുന്ന നിലപാടിന്റെ വക്താക്കളാണ് കേരളത്തിലെ മുജാഹിദുകൾ. അക്കൂട്ടത്തിൽ നബിക്കു സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ നിരാകരിക്കാൻ അവർ അവസാനം കണ്ടെത്തിയ മാർഗമാണ് പ്രസ്തുത ഹദീസ് ഖബറുൽ ആഹാദ് ആണ് എന്നത്. ആ ഹദീസിനെ തള്ളാൻ മുമ്പ് പറയാറുണ്ടായിരുന്ന ന്യായം, അതിന്റെ സനദിൽ ഹിശാം ബിൻ ഉർവ്വ റദിയള്ളാഹു അൻഹു ഉണ്ട് എന്നതായിരുന്നു. എന്നാൽ ആ ഹദീസ് ഹിശാം ഇല്ലാത്ത വേറെ സനദിലൂടെ രിവായതു ഉണ്ടെന്നു പറഞ്ഞപ്പോൾ രക്ഷയില്ലാതായി. അങ്ങിനെയാണ് ആ ഹദീസ് ഖബറുൽ ആഹാദ് ആണ്. ഖബറുൽ ആഹാദ് ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ സ്വീകാര്യമല്ല എന്ന സാക്ഷാൽ "മാതുരീദി"കളുടെ വാദവുമായി ഇവർ രംഗപ്രവേശം ചെയ്തത്. ഈ നിലപാടിലൂടെ ഇസ്‌ലാമിൽ സ്ഥിരപ്പെട്ട പരശ്ശതം ഹദീസുകൾ അസ്വീകാര്യമായിത്തീരുമെന്ന കാര്യം അവർ മറന്ന് പോയി. എനിക്ക് ഇവിടെ സൂചിപ്പിക്കാനുള്ളത്, ഇവർ സത്യസന്ധരും പ്രമാണങ്ങളോട് കൂറുള്ളവരും പറയുന്ന കാര്യങ്ങളോട് ഉത്തരവാദിത്വമുള്ളവരുമാണെങ്കിൽ ഇവ്വിഷയകമായ നിലപാടുകൾ തിരുത്തുകയും സ്വഹാബത്തും താബിഉകളും തബഉൽ അത്ബാഉം അഹ്‌ലുസ്സുന്നയുടെ ഇന്നോളമുള്ള പ്രാമാണികരായ ഉലമാക്കളും സ്വീകരിച്ച നിലാപാടിലേക്കു തിരിച്ചു വരണമെന്നുമാണ്. അവസാനമായി, ഈ വിഷയത്തിന് നേരെ കണ്ണടക്കുകയും പൊതു സമൂഹത്തിൽ അലയടിക്കുന്ന "വത്തക്ക വെള്ളത്തിൽ" മുഖം കുത്തിക്കിടക്കാനുമാണ് കെ എന്നമ്മിലെ കുറച്ചെങ്കിലും കാര്യബോധമുണ്ടെന്നു കരുതപ്പെടുന്നവരുടെ ഉദ്ദേശമെങ്കിൽ, അതിനു കനത്ത വില നൽകേണ്ടി വരുമെന്ന് ഓർമ്മിപ്പിക്കുകയാണ്. - ബഷീർ പുത്തൂർ
0 Comments
ഏക നിവേദക പരമ്പരയിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ട (ഖബറുൽ വാഹിദ്) ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ സ്വീകാര്യമാണ്
തല വാചകം നീളം കൂടിയിട്ടുണ്ട്. സാരമില്ല. കാരണം ഉള്ളടക്കം വായിക്കാൻ സമയമില്ലാത്തവർക്കു തല വാചകം വായിച്ചാലും കാര്യം മനസ്സിലാകുമല്ലോ. അത് മാത്രമാണ് എന്റെ ലക്ഷ്യവും. (ഖബറുൽ വാഹിദ്) അഥവാ ഹദീസിന്റെ നിവേദക പരമ്പരയിൽ ഒരു റിപ്പോർട്ടറിലൂടെ മാത്രം നിവേദനം ചെയ്യപ്പെടുന്ന ഹദീസുകൾ (മുതവാതിറിനേക്കാൾ താഴെ എണ്ണം നിവേദകരിലൂടെ) കർമ്മങ്ങളുമായി (അമലി) ബന്ധപ്പെട്ട കാര്യങ്ങളിലാണെങ്കിൽ മാത്രമേ സ്വീകരിക്കപ്പെടൂ എന്നും അതല്ലാത്ത, വിശ്വാസവുമായി (അഖദി) ബന്ധപ്പെട്ടവയിൽ അസ്വീകാര്യവുമാണ് എന്ന ഒരു പ്രചരണം കേരളത്തിലെ 'നവോദ്ധാനം' അവകാശപ്പെടുന്ന ഒരു വിഭാഗം മുജാഹിദുകൾ നടത്തിക്കൊണ്ടിരിക്കുന്നു. ഷെയ്ഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ തന്റെ " ഹദീസുൽ ആഹാദ് ഹുജ്ജത്തുൻ ഫിൽ അഖാഇദി വൽ അഹ്‌കാം " എന്ന ഗ്രന്ഥത്തിൽ പറയുന്നു. " വിശ്വാസ പരമായ കാര്യങ്ങളിൽ ആഹാദ് ആയ ഹദീസുകൾ കൊണ്ട് തെളിവ് പിടിക്കാൻ പാടില്ല എന്നത് ആധുനികമായ ബിദ്അത്തുകളിൽ പെട്ടതാണ്. മൊത്തത്തിൽ, ആഹാദ് ആയ ഹദീസുകൾ കൊണ്ട്, വിശ്വാസപരമായ കാര്യത്തിലാകട്ടെ, കർമ്മപരമായ കാര്യത്തിലാകട്ടെ, ശറഇന്റെ ഏതു കാര്യത്തിലും സ്വീകരിക്കൽ അനിവാര്യമാണെന്ന് ഖുർആനിലെയും ഹദീസിലെയും തെളിവുകളും, സ്വഹാബിമാരുടെ അമലും, ഉലമാക്കളുടെ വാക്കുകളും കൊണ്ട് തെളിയുന്നതാണ്- നാം വിശദീകരിച്ചത് പോലെ - അതിനു രണ്ടിനുമിടയിൽ വേർതിരിക്കൽ സലഫുകൾ മനസ്സിലാക്കാത്തതാണ്; ബിദ്അത്താണ്. അത് കൊണ്ട് തന്നെയാണ് ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ തന്റെ "അസ്സവാഇഖുൽ മുർസല" എന്ന ഗ്രന്ഥത്തിൽ ഇങ്ങിനെ രേഖപ്പെടുത്തിയത് അദ്ദേഹം പറയുന്നു. " ഈ വേർതിരിക്കൽ മുസ്‌ലിം ഉമ്മത്തിന്റെ ഇജ്‌മാഉ കൊണ്ട് തന്നെ ബാത്വിലാണ്. വിശ്വാസപരവും കർമ്മപരവുമായ വിഷയങ്ങളിൽ അവർ ഇത്തരം ഹദീസുകൾ കൊണ്ട് തെളിവ് പിടിക്കാറുണ്ട്. വിശേഷിച്ചു അള്ളാഹുവിനെക്കുറിച്ചുള്ള വിധികൾ ഉൾക്കൊള്ളുന്ന "അള്ളാഹു ഇന്ന കാര്യം നിയമമാക്കിയിരിക്കുന്നു" ഇന്ന കാര്യം വാജിബ് ആക്കിയിരിക്കുന്നു" ഇന്ന കാര്യം അവൻ മതമായി തൃപ്തിപ്പെട്ടിരിക്കുന്നു" പോലെയുള്ളവയിൽ. അള്ളാഹുവിന്റെ ദീനും ശറഉം അവന്റെ നാമ-വിശേഷണങ്ങളിലേക്കു മടങ്ങുന്നവയാണ്. സ്വഹാബത്തും താബിഉകളും തബഉൽ അത്ബാഉം ഹദീസിന്റെയും സുന്നത്തിന്റെയും ആളുകളും വിശ്വാസ കാര്യങ്ങളിലും ഖദറുമായി ബന്ധപ്പെട്ടവയിലും അസ്‌മാഉ-വ സ്വിഫാത്തുമായി ബന്ധപ്പെട്ടവയിലും മറ്റു വിധികളിലും ഇത്തരം ഹദീസുകൾ കൊണ്ട് തെളിവ് പിടിക്കുന്നവരാണ്. കർമ്മപരമായ കാര്യങ്ങളിലല്ലാതെ, അള്ളാഹുവിനെക്കുറിച്ചും അസ്‌മാഉ-വ സ്വിഫാത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തെളിവ് പിടിക്കാൻ പാടില്ലായെന്ന് അവരിൽ നിന്ന് ഒരാളിൽ നിന്ന് പോലും, തീരെ ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഈ രണ്ടു വിഷയത്തിലും (വിശ്വാസകാര്യങ്ങളും കർമ്മങ്ങളും ആയി ) വേർതിരിച്ച സലഫുകൾ എവിടെ? ഉണ്ട്; അവരുടെ സലഫുകളായി ഉള്ളത്, അള്ളാഹുവിൽ നിന്നും റസൂലിൽ നിന്നും സ്വഹാബത്തിൽ നിന്നും വന്നു കിട്ടിയതിനെ വില വെക്കാത്ത പിൽക്കാലക്കാരായ ചില മുതകല്ലിമീങ്ങളാണ്..........” (ഇബ്നുൽ ഖയ്യിം) ഇവിടെ, വിഷയവുമായി ബന്ധപ്പെട്ടു ഇത്രയും എഴുതിയത്, ആരെയെങ്കിലും കൊച്ചാക്കാനോ, വില കുറച്ചു കാണിക്കാനോ കൊള്ളരുതാത്തവനായി ചിത്രീകരിക്കാനോ അല്ല. മറിച്ച്, അള്ളാഹുവിന്റെ ദീനിലെ പ്രധാനപ്പെട്ട ഒരു വിഷയം ലാഘവ ബുദ്ധിയോടെ അവലോകനം ചെയ്യുകയും തെറ്റിധാരണ ജനകമായ വിധത്തിൽ കൈകാര്യം ചെയ്യുകയും സാധാരണ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ല എന്ന നിർബന്ധമുള്ളത് കൊണ്ട് മാത്രമാണ്. ഖബറുൽ വാഹിദ് ആയ ഹദീസുകൾ വിശ്വാസ പരമായ കാര്യങ്ങളിൽ അസ്വീകാര്യമാണെന്നു വരുമ്പോൾ അള്ളാഹുവിന്റെ ദീനിലെ മുക്കാൽ ഭാഗവും ഇല്ലാതാകും. കാരണം, ഇസ്‌ലാം മതത്തിൽ ഭൂരിഭാഗം കാര്യങ്ങളും സ്ഥിരീകരിക്കാൻ തെളിവായി സ്വീകരിച്ചത് ലഭ്യമായ ആഹാദ് ആയ ഹദീസുകളാണ്. ഇത് വായിക്കുന്ന സഹോദരങ്ങളോട് എനിക്ക് വിനീതമായി പറയാനുള്ളത്, - നിങ്ങൾ ഏതു സംഘടനക്കാരനോ, പാർട്ടിക്കാരനോ നാട്ടുകാരനോ എന്നത് എനിക്ക് പ്രശ്നമല്ല. ഇവിടെ സൂചിപ്പിച്ച വിഷയത്തിൽ എതിരഭിപ്രായമുള്ള ആളുകളിലേക്ക് ഇത് പരമാവധി എത്തിക്കുക. അവർ സത്യത്തിന്റെ ഭാഗത്താണ് എന്ന് തെളിയിക്കേണ്ടതും ബോധ്യപ്പെടുത്തേണ്ടതും അവർ തന്നെയാണ്. അവരുടെ അടുത്ത് ഇതിനെ ഖണ്ഡിക്കാൻ തക്ക രേഖകൾ ഉണ്ടെങ്കിൽ അവരതു കാണിക്കുകയും നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യട്ടെ. അപ്പോൾ നമുക്കത് സർവ്വാത്മനാ സ്വീകരിക്കാമല്ലോ. (വിഷയത്തെക്കുറിച്ച് ധാരണയില്ലാത്തവർ ദയവ് ചെയ്ത് ഇടപെടാതിരിക്കുക) - ബശീർ പുത്തൂർ അങ്ങിനെ, സലാം സുല്ലമിക്ക് വക്കം മൗലവി അവാർഡ് കിട്ടിയ പത്ര വാർത്ത പോസ്റ്റ് ചെയ്ത താജുദ്ധീൻ പള്ളിപ്പുറത്, പോസ്റ്റ് പിൻവലിക്കുക മാത്രമല്ല, എന്നെ ബ്ലോക്ക് ചെയ്യുക കൂടി ചെയ്തു. ഓണാഘോഷം നടത്തി മാനവികത പൊലിപ്പിക്കുന്ന ആൾക്കാരുടെ മനസ്സ് എത്ര സങ്കുചിതം !!
------------------------------- സ്വഹീഹായ ഹദീസുകളെ യുക്തിയുടെ അടിസ്ഥാനത്തിൽ നിഷേധിക്കുക, ഒറ്റയാൾ പരമ്പരയിലൂടെ വന്ന (ഖബറുൽ വാഹിദ്) ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ സ്വീകാര്യമല്ലായെന്നു പറയുക, ഹദീസുകൾക്കു തന്നിഷ്ടപ്രകാരം വ്യാഖ്യാനം നൽകുക, ഉസൂലുൽ ഹദീസിന്റെപരക്കെ അംഗീകരിക്കപ്പെട്ട നിലപാടിന് എതിരായ നിലപാടുകൾ സ്വീകരിക്കുക, പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട പല സുന്നത്തുകളെയും നിഷേധിക്കുക...തുടങ്ങി അനേകം മൻഹജിയായ ഗുരുതര വൈരുധ്യങ്ങൾ വെച്ച് പുലർത്തുന്ന സലാം സുല്ലമിക്ക്, വക്കം മൗലവിയുടെ പേരിലുള്ള അവാർഡ് ലഭിക്കാൻ യാതൊരു അർഹതയും കാണുന്നില്ല. അത് കൊണ്ടാണ് എന്തിന്റെ പേരിലാണ് അയാൾക്ക് അവാർഡ് നൽകിയത് എന്ന് ചോദിച്ചത്. ഉത്തരം ഉണ്ടായില്ലെന്ന് മാത്രമല്ല, വിഷയവുമായി ബന്ധമില്ലാത്ത മറ്റു പല വിഷയങ്ങളിലും ഉപന്യസിക്കാനും പരിഹസിക്കാനുമാണ് നീ എപ്പോഴും ശ്രമിച്ചത്. കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾ ഉന്നയിക്കുകയും വിഷയത്തിൽ പിടിച്ചു നിർത്തുകയും ചെയ്തപ്പോൾ, നിനക്ക് പിടിച്ചു നിൽക്കാൻ കഴിയാതെയായി. തിരക്കാണ് എന്ന ഉപായം, ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന പ്രതീതിയാണ് ഉണ്ടാക്കുക. അത് കൊണ്ട്, എനിക്ക് പറയാനുള്ളത്, ഏതെങ്കിലും കുഞ്ഞാപ്പുകൾ എഴുതി വിടുന്നത് വിശ്വസിച്ചു മത പരമായ വിഷയങ്ങളിൽ ആധികാരികത അവകാശപ്പെടരുത്. ഇയാൾ സൗദിയിലാണ് ജനിച്ചതെങ്കിൽ അവിടെ മുഫ്തിയാകുമായിരുന്നു എന്ന് ഒരാൾ പറയണമെങ്കിൽ എന്ത് മാത്രം തെറ്റിധാരണയുണ്ടാകണം? മുഫ്തി എന്ന് പറയുമ്പോൾ അതിനു ഒരു നിലവാരമില്ലേ? ചുരുക്കത്തിൽ, ഒരു അവാർഡ് കൊടുക്കണമെങ്കിൽ കൊടുത്തോളൂ. അതിലാർക്കും എതിർപ്പില്ല. പക്ഷെ, ഇസ്‌ലാമിന് സേവനം ചെയ്തതിന്റെ പേരിലാണെന്ന് പറയരുതെന്ന് മാത്രം.! - ബശീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|