അബൂ ഹുറൈറ رضي الله عنه യിൽ നിന്ന് നിവേദനം:
നബി ﷺ ഒരിക്കൽ സ്വദഖ ചെയ്യാൻ കൽപിച്ചു. അപ്പോൾ ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ എന്റെ പക്കൽ ഒരു ദീനാർ (സ്വർണ്ണക്കാശ്) ഉണ്ടല്ലോ? നബി ﷺ പ്രതിവചിച്ചു: അതു കൊണ്ട് നീ നിന്റെ നഫ്സിന് (നിനക്കു തന്നെ) സ്വദഖ ചെയ്യ്. അയാൾ: എന്റെ പക്കൽ മറ്റൊരു ദീനാർ കൂടി ഉണ്ടല്ലോ? നബി ﷺ: അതു കൊണ്ട് നീ നിന്റെ കുട്ടികൾക്ക് സ്വദഖ ചെയ്യ്. അയാൾ: എന്റെ പക്കൽ മറ്റൊരു ദീനാർ കൂടി ഉണ്ടല്ലോ? നബി ﷺ: അതു കൊണ്ട് നീ നിന്റെ ഭാര്യക്ക് സ്വദഖ ചെയ്യ്. അയാൾ: എന്റെ പക്കൽ മറ്റൊരു ദീനാർ കൂടി ഉണ്ടല്ലോ? നബി ﷺ: അതു കൊണ്ട് നീ നിന്റെ ഭൃത്യന് സ്വദഖ ചെയ്യ്. അയാൾ: എന്റെ പക്കൽ മറ്റൊരു ദീനാർ കൂടി ഉണ്ടല്ലോ? നബി ﷺ: നീയാണ് എന്നെക്കാൾ നന്നായി അതിന് അർഹനാരെന്ന് കണ്ടെത്താൻ കഴിയുന്നവൻ. [ഇമാം ബുഖാരി അദബുൽ മുഫ്റദിൽ ഉദ്ധരിച്ചതും, അൽബാനി 'ഹസൻ' എന്ന് രേഖപ്പെടുത്തിയതുമാണിത്] ശൈഖ് മുഹമ്മദ് അൽ അഞ്ചരീ حفظه الله പറയുന്നു: ഈ ഹദീസിലേക്ക് ക്ഷണിക്കുന്ന ഏതെങ്കിലുമൊരു ചാരിറ്റബിൾ സൊസൈറ്റിയെ (സംഘടനയെ) നിങ്ങൾക്കറിയുമോ? - അബൂ തൈമിയ്യ ഹനീഫ്
0 Comments
ശൈഖ് അല്ബാനി ... ഉദുഹിയ്യത്തിനെക്കുറിച്ച് ശൈഖ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറയുന്നു "ഉദുഹിയ്യത്തിൽ നിന്ന് ഒരു ഭാഗം സ്വദഖ ചെയ്യണം. എന്നാൽ ചിലർ പറയാറുള്ളത് പോലെ, മൂന്നിൽ ഒന്ന് എന്ന നിലക്ക് കൃത്യമായ പരിധി (തോത്) നിശ്ചയിച്ചിട്ടില്ല." മൂന്നിലൊന്നു പെരുന്നാൾ ദിവസം കഴിക്കുകയും മൂന്നിലൊന്നു സ്വദഖ ചെയ്യുകയും മൂന്നിലൊന്നു ശേഖരിച്ചു വെക്കുകയും ചെയ്യുക എന്നതിന് (മൂന്നായി ഭാഗിച്ചതിൽ ഒരു ഭാഗം എന്ന കൃത്യമായ കണക്കിന്) യാതൊരു അടിസ്ഥാനവും ഇല്ല. - ബഷീർ പുത്തൂർ ﺣﻜﻢ ﺗﻘﺴﻴﻢ ﺍﻻﺿﺤﻴﻪ ( ﺍﻻﻟﺒﺎﻧﻲ ﺭﺣﻤﻪ ﺍﻟﻠﻪ ) ﻟﻪ ﺃﺻﻞ ﻭ ﻟﻴﺲ ﻟﻪ ﺃﺻﻞ
تقسيم الأضحية إلى ثلاثة أقسام لاأصل له في السنة!؟ قال الإمام الألباني رحمه الله تعالـى (( الأضحية لا بُدَّ من أن يتصدق منها بشيء دون تحديد كما يزعم البعض؛ ثلاثة أثلاث ثلث يأكله في العيد، وثلث يتصدق به، وثلث يدخره هذا التثليث لاأصل له وإنما تقسيم ثلاثة أقسام دون تحديد هذا وارد ؛ لأن النبي عليه الصلاة والسلام قال : (( كنت نهيتكم عن ادخار لحوم الأضاحي ، ألا فكلوا وتصدقوا وادَّخروا )) ماحدَّد.أهـ [سلسلة الهدى والنور الشريط(208)] |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2023. IslamBooks.in - All Rights Reserved.
|