"ഞാൻ" "എന്റേത്" "എന്നിൽ നിന്നുള്ളത്" തുടങ്ങിയവയിലുള്ള അതിരുകവിയലിനെ എല്ലാവരും നന്നായി സൂക്ഷിക്കട്ടെ. കാരണം, നിശ്ചയമായും ഈ മൂന്ന് പദങ്ങൾ കൊണ്ടാണ് ഖാറൂനും ഫിർഔനം ഇബ്‌ലീസും പരീക്ഷിക്കപ്പെട്ടത്. ഇബ്‌ലീസ് (ഞാൻ അവനെക്കാൾ ഉത്തമനാണ്) എന്നത് കൊണ്ടാണ്. ഫിർഔൻ,(ഈജിപ്തിന്റെ ആധിപത്യം എനിക്കാണ് - സുഖ്റുഫ് 51) എന്നത് കൊണ്ടും, ഖാറൂൻ (എന്റെ പക്കലുള്ള ഇൽമിന്റെ അടിസ്ഥാനത്തിലാണ് എനിക്കത് നൽകപ്പെട്ടത് - ഖസസ് 78). ഒരു അടിമയുടെ വാക്കിൽ "ഞാൻ" എന്ന പദം ഏറ്റവും മനോഹരമായി ഉപയോഗിക്കപ്പെട്ടത്: പാപിയും വീഴ്ചകൾ സംഭവിച്ചവനും പശ്ചാത്തപിക്കുന്നവനും തെറ്റുകൾ ഏറ്റു പറയുന്നവനുമായ "ഞാൻ" എന്നത് പോലെയുള്ളവ യിലാണ്. "എന്റേത്" എന്നത്, പാപം എന്റേതാണ്, കുറ്റം എന്റേതാണ്, നിന്ദ്യത എന്റേതാണ്, ആവശ്യവും പതിത്വവും എന്റേതാണ് എന്നതിലും, "എന്നിൽ നിന്നുള്ളത്" എന്നത്, "ഗൗരവത്തിലും തമാശയായും, അബദ്ധത്തിലും, മനപ്പൂർവ്വമായും ഉള്ളതെല്ലാം നീയെനിക്ക് പൊറുത്തു തരേണമേ" "അതെല്ലാം എന്നിൽ നിന്നുള്ളതാണ്" എന്നതിലുമാണ്" (ഇബ്നുൽ ഖയ്യിം റഹിമഹുള്ള -സാദുൽ മആദ് -435/2) - ബഷീർ പുത്തൂർ قال ابن القيم رحمه الله : وليحذر كل الحذر من طغيان " أنا " " ولي "، " وعندي "، فإن هذه الألفاظ الثلاثة ابتلي بها إبليس وفرعون، وقارون، (فانا خير منه) لإبليس، و {لي ملك مصر) [الزخرف: ٥۱] لفرعون، و {إنما أوتيته على علم عندي} [القصص: ٧٨] لقارون. وأحسن ما وضعت " أنا " في قول العبد: أنا العبد المذنب، المخطئ، المستغفر، المعترف ونحوه."ولي "، في قوله: لي الذنب، ولي الجرم، ولي المسكنة، ولي الفقر والذل: " وعندي" فى قوله:" اغفر لي جدي، وهزلي، وخطني، وعمدي، وكل ذالك عندي" زاد المعاد ٢/٤٣٥
0 Comments
അനസ് رضي الله عنه നിവേദനം. അദ്ദേഹം പറയുന്നു: ഗ്രാമീണനായ ഒരു അറബി നബി ﷺ യുടെ അരികിൽ വന്നു കൊണ്ട് ചോദിച്ചു: അല്ലാഹുവിൻെറ ദൂതരേ, എനിക്കൊരു നല്ല കാര്യം പഠിപ്പിച്ച് തരൂ. അപ്പോൾ നബി ﷺ അദ്ദേഹത്തിൻെറ കൈ പിടിച്ചുകൊണ്ട് പറഞ്ഞു: നീ സുബ്ഹാനല്ലാഹ്, അൽഹംദു ലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്ന് ഉരുവിട്ടുകൊണ്ടിരിക്കുക. അനസ് رضي الله عنه പറയുന്നു: തൻെറ കൈ കൊണ്ട് കണക്കു പിടിച്ച് അദ്ദേഹം അൽപം നടന്നു നീങ്ങി. പിന്നീട് ഒന്നാലോചിച്ച ശേഷം തിരിച്ചു വന്നു. അപ്പോൾ നബി ﷺ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: അതിനെ കുറിച്ച് ആലോചിച്ച് പാവം തിരിച്ചു വന്നിരിക്കുന്നു. അങ്ങനെ അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻെറ ദൂതരേ, സുബ്ഹാനല്ലാഹ്, അൽഹംദു ലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ ഇത് അല്ലാഹുവിന്നുള്ളതാണല്ലോ. എനിക്കെന്താണുള്ളത്? അപ്പോൾ അദ്ദേഹത്തോട് നബി ﷺ പറഞ്ഞു: ഹേ, മനുഷ്യാ! നിങ്ങൾ സുബ്ഹാനല്ലാഹ് എന്നു പറഞ്ഞാൽ അല്ലാഹു പ്രതിവചിക്കും, നീ പറഞ്ഞത് സത്യം. നിങ്ങൾ അൽഹംദു ലില്ലാഹ് എന്നു പറഞ്ഞാൾ അല്ലാഹു പ്രതിവചിക്കും, നീ പറഞ്ഞത് സത്യം. നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞാൽ അല്ലാഹു പ്രതിവചിക്കും, നീ പറഞ്ഞത് സത്യം. നിങ്ങൾ അല്ലാഹു അക്ബർ എന്നു പറഞ്ഞാൽ അല്ലാഹു പ്രതിവചിക്കും, നീ പറഞ്ഞത് സത്യം. അല്ലാഹുവേ, നീ എന്നോട് പൊറുക്കണേ എന്നു നിങ്ങൾ പറയുമ്പോൾ അല്ലാഹു പറയും, ഞാൻ അങ്ങനെ ചെയ്തിരിക്കുന്നു. അല്ലാഹുവേ നീ എന്നോട് കരുണ ചെയ്യണേ എന്നു നിങ്ങൾ പറയുമ്പോൾ അല്ലാഹു പറയും, ഞാൻ അത് ചെയ്തിരിക്കുന്നു. അല്ലാഹുവേ, എനിക്കാവശ്യമായ വിഭവങ്ങൾ നീ എനിക്കു നൽകണേ എന്നു നിങ്ങൾ പറയുമ്പോൾ അല്ലാഹു പറയും, ഞാൻ അത് ചെയ്തിരിക്കുന്നു. അനസ് رضي الله عنه പറയുന്നു: അപ്പോൾ തൻെറ ഏഴു കൈവിരലുകൾ മടക്കി കണക്കും പിടിച്ച് അദ്ദേഹം പിരിഞ്ഞുപോയി. (ബൈഹഖി ശുഅബിൽ ഉദ്ധരിച്ചത്, അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിയത്) - അബൂ ത്വാരിഖ് സുബൈര്‍ قَالَ الْبَيْهَقِيُّ رَحِمَهُ اللهُ تَعَالَى فِي شُعَبِ الْإِيمَانِ أَخْبَرَنَا أَبُو الْحُسَيْنِ بْنُ بِشْرَان، أنا أَبُو جَعْفَرٍ مُحَمَّدُ بْنُ عَمْرٍو الرَّزَّازُ، ثنا الْحَسَنُ بْنُ ثَوَابٍ أَبُو عَلِيٍّ، حَدَّثَنِي عَمَّارُ بْنُ عُثْمَانَ الْحَلَبِيُّ أَبُو عُثْمَانَ، وَكَانَ أَحْمَدُ بْنُ حَنْبَلٍ يُوَثِّقُهُ وَتَأَسَّفَ عَلَى أَنَّهُ لَمْ يَكْتُبْ عَنْهُ شَيْئًا، حَدَّثَنِي جَعْفَرُ بْنُ سُلَيْمَانَ الضُّبَعِيُّ، عَنْ ثَابِتٍ، عَنْ أَنَسٍ، قَالَ جَاءَ أَعْرَابِيٌّ إِلَى النَّبِيِّ ﷺ فَقَالَ: يَا رَسُولَ اللَّهِ، عَلِّمْنِي خَيْرًا، فَأَخَذَ النَّبِيُّ ﷺ بِيَدِهِ، فَقَالَ: قُلْ سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلا إِلَهَ إِلا اللَّهُ، وَاللَّهُ أَكْبَرُ قَالَ: فَعَقَدَ الأَعْرَابِيُّ عَلَى يَدِهِ وَمَضَى فَتَفَكَّرَ، ثُمَّ رَجَعَ فَتَبَسَّمَ النَّبِيُّ ﷺ قَالَ: تَفَكَّرَ الْبَائِسُ فَجَاءَ، فَقَالَ: يَا رَسُولَ اللَّهِ، سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلا إِلَهَ إِلا اللَّهُ، وَاللَّهُ أَكْبَرُ هَذَا لِلَّهِ فَمَا لِي؟ فَقَالَ لَهُ النَّبِيُّ ﷺ : يَا أَعْرَابِيُّ، إِذَا قُلْتَ: سُبْحَانَ اللَّهِ، قَالَ اللَّهُ: صَدَقْتَ، وَإِذَا قُلْتَ: الْحَمْدُ لِلَّهِ، قَالَ اللَّهُ: صَدَقْتَ، وَإِذَا قُلْتَ: لا إِلَهَ إِلا اللَّهُ، قَالَ اللَّهُ: صَدَقْتَ، وَإِذَا قُلْتَ: اللَّهُ أَكْبَرُ، قَالَ اللَّهُ: صَدَقْتَ، وَإِذَا قُلْتَ: اللَّهُمَّ اغْفِرْ لِي، قَالَ اللَّهُ: قَدْ فَعَلْتُ، وَإِذَا قُلْتَ: اللَّهُمَّ ارْحَمْنِي، قَالَ اللَّهُ: فَعَلْتُ، وَإِذَا قُلْتَ: اللَّهُمَّ ارْزُقْنِي، قَالَ اللَّهُ: قَدْ فَعَلْتُ قَالَ: فَعَقَدَ الأَعْرَابِيُّ عَلَى سَبْعٍ فِي يَدِهِ ثُمَّ وَلَّى [البيهقي في شعب الإيمان، وأورده الألباني في سلسلة الأحاديث الصحيحة] |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|