മുസ്ലിം ഭരണാധികാരിയും യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നതും അല്ലാത്തതുമായ ശത്രുക്കളുമായും കരാറും വെടി നിർത്തലും സന്ധിയും ഉടമ്പടിയും ഒക്കെ അനുവദനീയമായ കാര്യമാണ്.
അള്ളാഹു പറയുന്നു. "നിങ്ങൾ മസ്ജിദുൽ ഹറാമിന്റെ അടുക്കൽ വെച്ച് കരാർ നടത്തിയവർക്കല്ലാതെ എങ്ങിനെയാണ് മുശ്രിക്കുകൾക്ക് അല്ലാഹുവിന്റെ അടുക്കലും അവന്റെ റസൂലിന്റെ അടുക്കലും ഒരു കരാർ നിലവിലുണ്ടാവുക? എന്നാൽ അവർ നിങ്ങളോട് നല്ല നിലയിൽ വർത്തിക്കുമ്പോൾ നിങ്ങൾ അവരോടും നല്ല നിലയിൽ വർത്തിക്കുക. തീർച്ചയായും അള്ളാഹു സൂക്ഷ്മത പുലർത്തുന്നവരെ ഇഷ്ട്ടപ്പെടുന്നു. ഇബ്‌നു തൈമിയ رحمه الله പറയുന്നു. "അവ അനുവദനീയമായ ഉടമ്പടികളാണ്" അള്ളാഹു പറയുന്നു"നിങ്ങൾ ദുർബലരാകരുത്, നിങ്ങൾ ഉന്നതിയിലായിരിക്കെ (ശത്രുക്കളെ) സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്. ഇബ്നു ഹജർ رحمه الله പറയുന്നു. " ആ ആയത്തിൽ പറയുന്ന ശർത്തിന്റെ അർത്ഥം തീർച്ചയായും സന്ധിക്കുള്ള കൽപന, സന്ധി ചെയ്യുന്നതിൽ ഏറ്റവും ഗുണകരം ഇസ്‌ലാമിന് ആയിത്തീരുക എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ്. യുദ്ധത്തിലുള്ളതോ അല്ലാത്തതോ ആയ ശത്രുവുമായി ഉടമ്പടിയിലും കരാറിലും ഏർപ്പെടുന്നതിന്റെ ലക്ഷ്യം, അല്ലെങ്കിൽ കാരണം നന്മ ഉണ്ടാകലും ഉപദ്രവം തടയലുമാണ്. സമാധാനത്തിന്റെ ആഹ്വാനം മുസ്‌ലിം ഭരണാധികാരിയിൽ നിന്നാണ് പ്രാഥമികമായി ഉണ്ടാകുന്നതെങ്കിൽ, അത് ഭരണാധികാരിയുടെ വിവേചനാധികാരത്തിൽ പെട്ട കാര്യമാണ്. ഇബ്‌നു ഹജർ رحمه الله പറയുന്നു. " സന്ധിക്കു അറിയപ്പെട്ട പരിധിയില്ല. മറിച്ച് അത് മുസ്‌ലിംകൾക്ക് ഏറ്റവും അനുയോജ്യമായ നിലക്കുള്ളതും ഗുണകരവുമായതും എന്ന നിലയിൽ ഭരണാധികാരി കാണുന്ന അഭിപ്രായത്തെ ആശ്രയിച്ചു നിൽക്കുന്നതാണ്." വ്യക്തികൾക്കോ സംഘടനകൾക്കോ പാർട്ടികൾക്കോ അതിൽ ഒരു പങ്കുമില്ല. പൊതു നന്മ നിലനിർത്തലും ഉപദ്രവം തടുക്കലും അള്ളാഹുവിന്റെ ദീനിന്റെ താൽപര്യമാണ്. മുസ്‌ലിംകൾക്കു വന്നു പെടാൻ സാധ്യതയുള്ള അപകടാവസ്ഥകളെ സാധിക്കുമെങ്കിൽ തടഞ്ഞു നിർത്തേണ്ട മതപരമായ ബാധ്യത ഭരണാധികാരികൾക്കുണ്ട്. അതിന് പൂർണ്ണമായി കഴിയാത്ത പക്ഷം സാധിക്കുന്ന വിധത്തിൽ പരമാവധി കഴിവും പ്രാപ്തിയും വിനിയോഗിച്ചു കൊണ്ട് കൂടുതൽ അപകടം നിറഞ്ഞ അവസ്ഥകൾ സംജാതമാകാതിരിക്കാൻ പരിശ്രമിക്കേണ്ട ബാധ്യത ഭരണാധികാരിക്കുണ്ട്. അള്ളാഹു പറയുന്നു. " നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ നിങ്ങൾ അള്ളാഹുവിനെ സൂക്ഷിക്കുക" അള്ളാഹു പറയുന്നു. " ഒരു ആത്മാവിനെയും അതിന്റെ കഴിവിൽ പെടാത്തത് ചെയ്യാൻ അള്ളാഹു നിർബന്ധിക്കുന്നില്ല. അത് സമ്പാദിച്ചത് അതിന് തന്നെയുള്ളതാണ്. അത് സമ്പാദിച്ച തിന്മകളും അതിനു തന്നെ. സന്ധിയിലൂടെയും സമാധാനമാർഗ്ഗത്തിലൂടെയും ഉപദ്രവങ്ങൾ തടുക്കാനുള്ള ശ്രമങ്ങൾ ഭരണാധികാരിയുടെ ഭാഗത്തു നിന്നുമുണ്ടാകണം. അബു ഹുറൈറرضي الله عنهനിന്ന് ഇബ്‌നു ഹിബ്ബാൻ حمه الله രിവായത്തു ചെയ്യുന്നു. നബി ﷺ യുടെ അരികിൽ ഹാരിഥ് അൽ ഗതഃഫാനി വന്നിട്ട് ഇങ്ങിനെ പറഞ്ഞു: "മുഹമ്മദേ, മദീനയിലെ കാരക്ക ഞങ്ങൾക്ക് നീ പകുത്തു നൽകണം. അപ്പോൾ അദ്ദേഹം പറഞ്ഞു "ഞാൻ സുഊദുമാരോട് കുടിയാലോചിക്കട്ടെ" എന്നിട്ടദ്ദേഹം സഅദ് ബിൻ മുആദ്, സഅദ് ബിൻ ഉബാദ, സഅദ് ബിൻ റബീഉ, സഅദ് ബിൻ ഖൈതമ, സഅദ് ബിൻ മസ്ഊദ് എന്നിവരോട് അന്വേഷിച്ചു. അദ്ദേഹം അവരോടു ചോദിച്ചു. "അറബികൾ ഒറ്റക്കെട്ടായി നിങ്ങളെ ആക്രമിച്ചിട്ടുണ്ട് എന്ന കാര്യം എനിക്കറിയാം. ഹാരിഥ് നിങ്ങളോട് മദീനയിലെ കാരക്ക അവർക്കു കൂടി പകുത്തു നൽകാൻ ആവശ്യപ്പെടുന്നു. ഈ വർഷത്തിലേത് നിങ്ങൾ അങ്ങിനെ ഉദ്ദേശിക്കുന്നുവെങ്കിൽ ആകാവുന്നതാണ്. അപ്പോൾ അവർ ചോദിച്ചു "അല്ലാഹുവിന്റെ റസൂലേ, ഇത് അല്ലാഹുവിൽ നിന്നുള്ള വഹ്‌യ് ആണെങ്കിൽ അല്ലാഹുവിന്റെ കൽപന ഞങ്ങൾ സ്വീകരിക്കാം. ഇനി അതല്ല, താങ്കളുടെ ഇഷ്ടവും അഭിപ്രായവുമാണെങ്കിൽ അതും ഞങ്ങൾ സ്വീകരിക്കാം. അത് രണ്ടുമല്ലെങ്കിൽ, ഞങ്ങൾ അവരെയും ഞങ്ങളെയും ഒരുപോലെയാണ് കാണുന്നത്. കാശ് നൽകി വാങ്ങിയാലല്ലാതെ ഞങ്ങളിൽ നിന്ന് അവർക്ക് ഒരു ചുള കാരക്കയും ലഭിക്കില്ല. അപ്പോൾ നബി ﷺ (ഹാരിഥിനോട്) പറഞ്ഞു. "അവർ പറയുന്നത് എങ്ങിനെയാണെന്ന് നിങ്ങൾ കേട്ടല്ലോ" അപ്പോഴവർ പറഞ്ഞു "മുഹമ്മദേ, നീ ചെയ്തത് ചതിയാണ്" അപ്പോൾ ഹസ്സാൻ ബിൻ താബിത് رضي الله عنه നബി ﷺ യെ പ്രകീർത്തിച്ചു കൊണ്ട് കവിത പാടുകയും അദ്ദേഹത്തിന്റെ മഹത്വം വർണ്ണിക്കുകയും ചെയ്തു. നബി ﷺ ഖൈബറുകാരോടും നജ്‌റാൻ കാരോടും അല്ലാത്തവരോടും സന്ധി ചെയ്തിട്ടുണ്ട്. ഖുറൈശികളോട് അവർ സന്ധി ലംഘിക്കുന്നത് വരെ കരാറിലേർപ്പെടുകയും ഉടമ്പടി രേഖയിൽ തുല്യം ചാർത്തുകയും ചെയ്തിട്ടുണ്ട്. ശൈഖ് ഇബ്‌നു ബാസ് رحمه الله പറയുന്നു. “ജൂതന്മാരും അല്ലാത്തവരുമായ സത്യനിഷേധികളോട് മുസ്‌ലിം ഭരണാധികാരികൾ ഉടമ്പടിയിലേർപ്പെടുന്നത് അവരോടുള്ള മതപരമായ ബന്ധത്തെയോ മൈത്രിയെയോ അനിവാര്യമാക്കുന്നില്ല. മറിച്ച് ഇരു ഭാഗത്തും സമാധാനം പുലരാനും പരസ്പര ആക്രമത്തിന് അറുതി വരുത്താനും ക്രയ വിക്രയം, വാണിജ്യം ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ മെച്ചപ്പെടുത്താനുമാണ്. അവിശ്വാസികളുമായുള്ള ഇത്തരം സമാധാന ഉടമ്പടികൾ സ്വഹാബികളുടെ കാലം തൊട്ടു തന്നെ ചരിത്രത്തിൽ ഒരുപാടുണ്ടായിട്ടുണ്ട്. ഇബ്നുൽ അറബി رحمه الله തന്റെ തഫ്സീറിൽ പറയുന്നു. സന്ധി ചെയ്യുന്നതിലൂടെ മുസ്‌ലിംകൾക്ക് പൊതുവെ ഗുണവും നന്മയും സംജാതമാവുമെന്നുണ്ടെങ്കിൽ മുസ്‌ലിംകൾ തന്നെ അതിനു മുൻകൈയെടുക്കുന്നതിൽ തെറ്റില്ല. നജ്‌റാൻകാരും ഖൈബർകാരുമൊക്കെയായി നബി ﷺ സന്ധി ചെയ്തിട്ടുണ്ട്. ഖുറൈശികളുമായി പത്തു കൊല്ലത്തോളം സമാധാന ഉടമ്പടി ഉണ്ടായിട്ടുണ്ട്. അവസാനം അവർ കരാർ ലംഘിക്കുകയാണുണ്ടായത്. അതേ പാത തന്നെയാണ് ഖലീഫമാരും സ്വഹാബികളും പിന്തുടർന്നത്. ഇന്ന് ❖ ഇന്നലെകളിൽ, മുസ്‌ലിം ഭരണാധികാരികൾ സിയോണിസ്റ്റുകളുമായി സമാധാന കരാറുണ്ടാക്കുന്നതിനെ എതിർക്കുകയും, അത് മതപരമായി നിഷിദ്ധവും മഹാ പാതകവുമായി വീക്ഷിച്ചിരുന്ന ഹമാസ്, അധിനിവേശ സിയോണിസ്റ്റ് ശത്രുക്കളുമായി സ്വയം കരാറിലെത്തി !! അങ്ങിനെ, ഇന്ന്, വെള്ളിയാഴ്ച രാവിലെ തൊട്ട് ഇഖ്‌വാനീ ഹമാസും ശത്രുക്കളായ സിയോണിസ്റ്റുകളും തമ്മിൽ വെടി നിർത്തൽ കരാർ പ്രാബല്യത്തിൽ വന്നു. ഹമാസിന്റെ പക്കലുള്ള 50 ബന്ധികൾക്കു പകരമായി, സ്ത്രീകളും കുട്ടികളുമടക്കം സിയോണിസ്റ്റ് ജയിലുകളിൽ കഴിയുന്ന 150 ഫലസ്തീനി തടവുകാരെ കൈമാറ്റം ചെയ്യാമെന്ന വ്യവസ്ഥയിൽ നാല് ദിവസത്തേക്കാണ് വെടി നിർത്തൽ. കൂടാതെ, ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കാനും ഗാസ നിവാസികൾക്ക് വടക്കു നിന്ന് തെക്കോട്ടുള്ള ഗതാഗത സ്വാതന്ത്ര്യവും വ്യവസ്ഥ ചെയ്യുന്നു.
➤ ഹമാസി പറയുന്നു ▶ ആദ്യമായി, ശത്രു സേനയിലെ 2500 കൊല്ലപ്പെട്ടു !! ♦️ഞാൻ ചോദിക്കുന്നു. " ഗാസയിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലുകയും ആയിരങ്ങളെ ബന്ധനസ്ഥരാക്കുകയും ആയിരങ്ങൾ കാണാതാവുകയും ആയിരങ്ങൾ മുറിവേൽക്കപ്പെടുകയും ഒന്നര ലക്ഷം പേർ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെട്ടതിന് പകരമാവുമോ 2500 പേർ ? ഇത് മതപരമായി അനുവദിക്കപ്പെട്ടതാണോ ? ●ചോദ്യം : ഇതിന് നിങ്ങൾ "അതെ"യെന്ന് ഉത്തരം പറയുകയും "വിജയ"മെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമോ? ➤ ഹമാസി പറയുന്നു ▶ആദ്യമായി ഉന്നത പദവിയിലിരിക്കുന്ന 300 സിയോണിസ്റ്റ് പട്ടാളക്കാർ ബന്ധനസ്ഥരായി ♦️ ഞാൻ ചോദിക്കുന്നു. " ഗാസയിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലുകയും ആയിരങ്ങളെ ബന്ധനസ്ഥരാക്കുകയും ആയിരങ്ങൾ കാണാതാവുകയും ആയിരങ്ങൾ മുറിവേൽക്കപ്പെടുകയും ഒന്നര ലക്ഷം പേർ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെട്ടതിന് പകരമാവുമോ 300 പേർ? ഇത് മതപരമായി അനുവദിക്കപ്പെട്ടതാണോ ? ●ചോദ്യം : ഇതിന് നിങ്ങൾ "അതെ"യെന്ന് ഉത്തരം പറയുകയും "വിജയ"മെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമോ? ➤ ഹമാസി പറയുന്നു ▶ അര ലക്ഷം സിയോണിസ്റ്റ് കുടിയേറ്റക്കാർ ആട്ടിയോടിക്കപ്പെട്ടു ♦️ഞാൻ ചോദിക്കുന്നു. " ഗാസയിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലുകയും ആയിരങ്ങളെ ബന്ധനസ്ഥരാക്കുകയും ആയിരങ്ങൾ കാണാതാവുകയും ആയിരങ്ങൾ മുറിവേൽക്കപ്പെടുകയും ഒന്നര ലക്ഷം പേർ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെട്ടതിന് പകരമാവുമോ അര ലക്ഷം സിയോണിസ്റ്റ് കുടിയേറ്റക്കാർ ഭവന രഹിതരാകുന്നത്? ഇത് മതപരമായി അനുവദിക്കപ്പെട്ടതാണോ ? ●ചോദ്യം : ഇതിന് നിങ്ങൾ "അതെ"യെന്ന് ഉത്തരം പറയുകയും "വിജയ"മെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമോ? ➤ ഹമാസി പറയുന്നു ▶ നിങ്ങളോട് ചോദിക്കുകയാണ് : അല്ലാഹുവിന്റെ തുലാസിൽ മുസ്‌ലിമിനാണോ അതല്ല ഭൂമിക്കാണോ കൂടുതൽ പ്രാധാന്യം ? ♦️ ഞാൻ പറയുന്നു അള്ളാഹുവിന്റെ തുലാസിൽ കൂടുതൽ പ്രാധാന്യം മുസ്‌ലിമിനാണൊ? നബി ﷺ പറയുന്നു. " അല്ലാഹുവിന്റെ പക്കൽ, ദുനിയാവ് തന്നെ നശിച്ചു പോകുന്നതിനേക്കാൾ ഗുരുതരമാണ് അന്യായമായി ഒരു മുസ്‌ലിമിന്റെ രക്തം ചിന്തുന്നത്. ഭൂമിയെക്കാൾ, ഫലസ്തീനി മുസ്‌ലിമിന്റെ ചോരയാണ് ഏറ്റവും സംരക്ഷിക്കപ്പെടേണ്ടത്. അതിനാൽ തന്നെ ബലഹീനതയും അശക്തിയും നിലനിൽക്കുമ്പോൾ യുദ്ധത്തിന് കൽപനയില്ല. അല്ലാഹുവിന്റെ ദീനിൽ യുദ്ധത്തിന് നിബന്ധനകളുണ്ട്. ശക്തിയും ശേഷിയും വ്യക്തമായ മുസ്‌ലിം ഭരണാധികാരിയുടെ നേതൃത്വവും അടക്കം സുന്നത്തിന് അനുസൃതമായ നിബന്ധനകൾ പൂർത്തിയാകുന്ന പക്ഷം അല്ലാഹു പറഞ്ഞ "നിങ്ങൾക്ക് യുദ്ധം നിയമമാക്കപ്പെട്ടു" എന്ന് നാം എല്ലാവരോടും പറയും ഏറ്റു മുട്ടാനുള്ള ശക്തിയും ശേഷിയും ഇല്ലാത്ത ബലഹീന സാഹചര്യങ്ങളിൽ മുസ്‌ലിംകൾ യുദ്ധത്തിൽ നിന്ന് ഒഴിവ് നൽകപ്പെട്ടവരാണ്. അവരപ്പോൾ ദുർബലരാണ് ഇമാം മുസ്‌ലിം رحمه الله തന്റെ സ്വഹീഹിൽ, ഇബ്‌നു മസ്ഊദ് رضي الله عنه നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറയുന്നു. "നബി ﷺ കഅബക്കരികിൽ വെച്ച് നമസ്കരിക്കുന്നതിനിടയിൽ, അബു ജഹലും അനുയായികളും അവിടെ ഇരിക്കുന്നു. -കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും ഒട്ടകങ്ങളെ അറുത്തിട്ടുണ്ട്.- അബു ജഹൽ ചോദിച്ചു. "ആരാണ് ആ ഒട്ടകങ്ങളുടെ കുടൽമാലകൾ കൊണ്ട് വന്നു മുഹമ്മദ് സുജൂദ് ചെയ്യുമ്പോൾ അവന്റെ തോളിൽ കൊണ്ട് വന്നിടുക? അപ്പോൾ അവിടെയുണ്ടായിരുന്ന ഏറ്റവും നിർഭാഗ്യവാനായ മനുഷ്യൻ അതിന് മുതിരുകയും നബി ﷺ സുജൂദിലേക്ക് പോയപ്പോൾ അദ്ദേഹത്തിന്റെ ചുമലിൽ ഇടുകയും ചെയ്തു. അപ്പോഴവർ പരസ്പരം ആർത്തട്ടഹസിച്ചു പരിഹസിച്ചു ചിരിച്ചു. ഞാനത് നോക്കിക്കൊണ്ട് നിൽക്കുകയാണ്. എനിക്കത് തടയാൻ കഴിയുമായിരുന്നെങ്കിൽ #റസൂലുള്ളാഹി ﷺ മയുടെ മുതുകിൽ നിന്ന് ഞാനത് തള്ളി മാറ്റുമായിരുന്നു. അങ്ങിനെ നബി ﷺ തന്റെ തല ഉയർത്താൻ കഴിയാതെ സുജൂദിൽ തന്നെ ആയി തുടർന്നു. അംറ് ബിൻ അബസയിൽ നിന്ന് ഇമാം മുസ്‌ലിം رحمه الله രിവായത്തു ചെയ്യുന്ന മറ്റൊരു ഹദീസിൽ, അദ്ദേഹം പറയുന്നു. " ഞാൻ ജാഹിലിയ്യത്തിൽ ആയിരിക്കെ, ജനങ്ങൾ വഴികേടിലാണെന്നും വിഗ്രഹാരാധകരാണെന്നും ഞാൻ ധരിച്ചു വെച്ചിരുന്നു. അപ്പോൾ മക്കയിൽ പല അദൃശ്യ വാർത്തകളും പറയുന്ന ഒരാളെക്കുറിച്ചു കേട്ടു. അങ്ങിനെ ഞാൻ അങ്ങോട്ട് യാത്ര ചെയ്തു. അപ്പോൾ റസൂലുള്ളാഹി ﷺ രഹസ്യപ്രബോധനത്തിലാണെന്ന് ഞാൻ മനസ്സിലാക്കി. അദ്ദേഹത്തിന്റെ ജനത അദ്ദേഹത്തോട് വളരെ കാർക്കശ്യത്തിലുമാണ്. ഞാൻ മക്കയിൽ അദ്ദേഹത്തിന്റെ അടുത്ത് സഹാനുഭൂതിയോടെ ചെന്നു . എന്നിട്ടു അദ്ദേഹത്തോട് ചോദിച്ചു. " എന്താണ് നിങ്ങളുടെ കാര്യം?" അദ്ദേഹം പറഞ്ഞു " ഞാൻ ഒരു നബിയാണ്." അപ്പോൾ ഞാൻ ചോദിച്ചു " എന്ത് നബി " ? അദ്ദേഹം പറഞ്ഞു " എന്നെ അല്ലാഹു അയച്ചതാണ്" എന്തുമായിട്ടാണ് താങ്കളെ അയച്ചതെന്ന് ഞാൻ ചോദിച്ചു അദ്ദേഹം പറഞ്ഞു " കുടുംബ ബന്ധം ചേർക്കാനും വിഗ്രഹങ്ങളെ തകർക്കാനും അല്ലാഹുവിനെ ഇബാദത്തിൽ ഏകനാക്കാനും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കാനുമായിട്ട് " ഞാനദ്ദേഹത്തോട് ചോദിച്ചു "ഇക്കാര്യത്തിൽ ആരാണ് താങ്കൾക്കൊപ്പമുള്ളത്" ? അദ്ദേഹം പറഞ്ഞു "ഒരടിമയും ഒരു സ്വതന്ത്രനും" അദ്ദേഹം പറയുന്നു. അന്ന് അദ്ദേഹത്തിന്റെ കൂടെ അബൂബക്കറും ബിലാലും رضي الله عنهما മാത്രമാണ് വിശ്വസിച്ചവരായി ഉണ്ടായിരുന്നത്. അപ്പോൾ ഞാൻ പറഞ്ഞു "ഞാൻ തീർച്ചയായും താങ്കളോടൊപ്പമുണ്ട്." അദ്ദേഹം പറഞ്ഞു ഇന്നത്തെ അവസ്ഥയിൽ നിനക്കതിനു #കഴിയില്ല. എന്റെയും ജനങ്ങളുടെയും അവസ്ഥ നീ കാണുന്നില്ലേ? പക്ഷെ നീ നിന്റെ #കുടുംബത്തിലേക്ക്_മടങ്ങിപ്പോവുക. ഞാൻ മേൽക്കൈ നേടിക്കഴിഞ്ഞുവെന്നറിഞ്ഞാൽ നീ എന്റെ അരികിൽ വരിക. നബി ﷺ അന്ന്, മുസ്‌ലിംകളുടെ ദുർബലാവസ്ഥ അംറിനു ബോധ്യപ്പെടുത്തിക്കൊടുത്തു. ഒരു മുസ്‌ലിം തന്റെ ബാധ്യതകൾ നിറവേറ്റുകയും സൽക്കർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്ന പക്ഷം ദൗർബല്യം ഒരു ന്യുനതയല്ല. അവിശ്വാസികൾ ഒരു മുസ്‌ലിമായ മനുഷ്യനെ കൊല്ലുന്നത് നബി ﷺ ഭയപ്പെട്ടു. മുസ്‌ലിംകളുടെ അശക്തിയും മുസ്‌ലിംകളോട് ഖുറൈശീ കുഫ്ഫാറുകൾക്കുള്ള ശത്രുതയുടെ കാഠിന്യവും അദ്ദേഹത്തിന് നബി ﷺ വ്യക്തമാക്കിക്കൊടുത്തു. അമ്പും വില്ലും വാളുമുള്ള കാലത്തായിരുന്നു ഇത്. അദ്ദേഹത്തോട് നബി ﷺ ചോദിച്ചു. "ജനങ്ങളുടെ അവസ്ഥയും എന്റെ അവസ്ഥയും നീ കാണുന്നില്ലേ? ഉപസംഹാരം ഇബ്‌നു തൈമിയ്യ رحمه الله പറയുന്നു. ഒരു വീക്ഷണം, ആക്ഷേപാർഹമല്ലെങ്കിൽ അത് സ്വീകരിച്ചവനെ ആക്ഷേപിക്കേണ്ടതില്ല എന്ന കാര്യം സുവിദിതമാണ്. ഇനി അത് ആക്ഷേപാർഹമാണെങ്കിൽ പതിനായിരക്കണക്കിന് മുസ്‌ലിംകളുടെ രക്തം ചൊരിയാൻ കാരണമാകുന്ന അഭിപ്രായത്തേക്കാൾ നല്ലത് ആ വീക്ഷണമാണ്. മനുഷ്യ രക്തം ചിന്തുന്നതിൽ മതപരമോ ഭൗതികപരമോ ആയ ഒരു നന്മയും മുസ്‌ലിംകൾക്കില്ല" (അബു ഉഥ്മാൻ മുഹമ്മദ് അൽ അഞ്ജരി حفظه الله എഴുതിയ ലേഖനത്തിന്റെ ആശയ സംഗ്രഹം) - ബശീർ പുത്തൂർ
0 Comments
അല്ലാമാ ശൈഖ് റബീഉ ബിൻ ഹാദീ ഹഫിദഹുള്ളാ
അള്ളാഹുവിന്റെ കോപത്തിന് വിധേയരായ ജൂത സത്യനിഷേധത്തിന്റെയും, അമ്പിയാക്കളെ വധിച്ചതിന്റെയും പേരിൽ അള്ളാഹുവിന്റെ നിന്ദ്യതക്കും അവഗണനക്കും പാത്രീപൂതരായ വിഭാഗത്തോട്, അള്ളാഹു അവരെക്കുറിച്ച് പറഞ്ഞത് (( അള്ളാഹുവിൽ നിന്നോ ജനങ്ങളിൽ നിന്നോ വല്ല അവലമ്പവുമില്ലാതെ, അവർ എവിടെ താമസിച്ചാലും അവരിൽ അപമാനം പതിക്കപ്പെട്ടിരിക്കുന്നു. അള്ളാഹുവിൽ നിന്നുള്ള കോപവുമായി അവർ മടങ്ങി. അവരിൽ പതിത്വം ഏൽപിക്കപ്പെട്ടു. അവർ അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങളെ അവിശ്വസിക്കുകയും അമ്പിയാക്കളെ അന്യായമായി കൊന്നു കളയുകയും ചെയ്തത് കൊണ്ടത്രെയിത്. അത് അവരുടെ ധിക്കാരത്തിന്റെയും, അതിക്രമത്തിന്റെയും ഫലമായിട്ടത്രേ)) ആലു ഇംറാൻ -112 അള്ളാഹുവിന്റെ കോപവും, നിന്ദ്യതയും, പതിത്വവും, അന്ത്യനാൾ വരെ, അല്ലാഹുവിൽ നിന്നോ ജനങ്ങളിൽ നിന്നോ യാതൊരു അവലംബവും നിങ്ങൾക്കില്ലാത്ത അവസ്ഥയും നിങ്ങൾക്ക് അനിവാര്യമാക്കിയ ചില വിശേഷണങ്ങളാണ് ഇതെല്ലാം. ഈമാനിന്റെയൊ അഖീദയുടെയോ ഒരവലംബം നിങ്ങൾക്കില്ല. ധീരതയുടെയോ, മനുഷ്യത്വതിന്റെയോ അടയാളവും നിങ്ങളിലില്ല. മതിലുകൾക്ക് പിന്നിൽ നിന്ന് യുദ്ധം ചെയ്ത് കൊണ്ടിരിക്കുന്ന നിങ്ങൾക്കിടയിൽ തന്നെ നിങ്ങളുടെ ദുരന്തമുണ്ട്.ഭൂമിയിൽ കുഴപ്പം സൃഷ്ടിക്കൽ, യുദ്ധത്തിനു തിരി കൊളുത്തൽ, സമാധാനാന്തരീക്ഷം തകർക്കൽ, ചതി, വഞ്ചന, തുടങ്ങി നിങ്ങളുടെ നികൃഷ്ട സ്വഭാവങ്ങൾ നിരവധിയാണ്. യുദ്ധത്തിനു നിങ്ങൾ കോപു കൂട്ടിയപ്പോഴെല്ലാം അള്ളാഹുവാണ് അത് കെടുത്തിക്കഞ്ഞത് തീർച്ചയായും നിങ്ങളുടെ ചരിത്രം വിഷലിപ്തമാണെന്ന കാര്യം ലോക ജനതക്കറിയാം. ആ ജനതക്കായി ഞാൻ പറയുന്നു. - സത്യസന്തനായ ഏതൊരു മുസ്ലിമും അത് തന്നെ പറയും - നിങ്ങൾ അഹങ്കരിക്കരുത്, നിങ്ങൾ കൊലച്ചതി കാണിക്കരുത്, ചതിയിലൂടെ നിങ്ങൾ നേടിയ വിജയത്തിൽ മതി മറക്കരുത്. കാരണം, അള്ളാഹുവാണ - മുഹമ്മദ് നബി(സ്വല്ലള്ളാഹു അലൈഹിവസല്ലമ) യുടെ സൈന്യത്തെയോ, മുഹമ്മദ് നബി (സ്വല്ലള്ളാഹു അലൈഹിവസല്ലമ) യുടെ അഖീദയെയൊ നിങ്ങൾ പരാജയപ്പെടുത്തിയിട്ടില്ല:- (( ലാ ഇലാഹ ഇല്ലള്ളാ )) എന്നാ തൗഹീദിന്റെ അഖീദയെ !. ഖാലിദ് ബിന് വലീദ്, അബു ഉബൈദ ബിന് അൽ ജറാഹ്, നുഉമാൻ ബിന് മുഖ് രിൻ, സഅദുബിന് അബീവഖാസ്, അംറു ബിനുൽ ആസ്വു, റദിയ ള്ളാഹു അൻഹും അജ്മഊൻതുടങ്ങി മുഹമ്മദ് നബി (സ്വല്ലള്ളാഹു അലൈഹിവസല്ലമ) യുടെ അഖീദയിലും മൻഹജിലും ശിക്ഷണം നൽകപ്പെട്ട ആളുകൾ നയിക്കുന്ന പടയെ നിങ്ങൾ പരാജയപ്പെടുത്തിയിട്ടില്ല. അള്ളാഹുവിന്റെ കലിമത്ത് ഉയർന്നു കാണാൻ വേണ്ടിയായിരുന്നു അവർ യുദ്ധം ചെയ്തത്. അവർക്ക് മുമ്പിൽ എഴുന്നേറ്റു നിൽക്കാൻ നിങ്ങളെക്കാൾ ശക്തരായ സീസറിന്റെ പടക്ക് പോലും കഴിഞ്ഞിട്ടില്ല. ആ അഖീദയെ, ആ മൻഹജിനെ, ആ സൈന്യത്തെ, ആ കലിമത്തിനെ പരാചയപ്പെടുത്താൻ നിങ്ങൾക്കാവില്ല. അവർക്ക് ശേഷം വന്ന പിഴച്ച ഒരു കൂട്ടരെ നിങ്ങൾ പരാചയപ്പെടുത്തി. (( അവർക്ക് ശേഷം ഒരു പിന്മുറക്കാർ വന്നു. അവർ നമസ്കാരം പാഴാക്കുകയും ഇച്ഛയെ പിൻപറ്റുകയും ചെയ്തു. അവരുടെ ദുഷ്ചെയ്തികളുടെ ഫലം അവർ വഴിയെ അനുഭവിക്കും )) മർയം 59. നിങ്ങൾ വിജയം നേടിയത്, മുഹമ്മദു നബിയുടെയും അനുചരന്മാരുടെയും അഖീദ സ്വീകരിക്കാത്ത ആളുകളിലാണ്, മുഹമ്മദ് നബിയുടെയും അദ്ധേഹത്തിന്റെ സൈന്യത്തിന്റെയും മൻഹജ് സ്വീകരിക്കാത്ത ആളുകളിലാണ്. അവർ ഏതൊരു ലക്ഷ്യത്തിനു വേണ്ടിയാണോ യുദ്ധം ചെയ്തത്, ആ ലക്ഷ്യത്തിനു വേണ്ടി യുദ്ധം ചെയ്യാത്തവരിലാണ്. അത്തരം ചവറുകളിലാണ് നിങ്ങൾ ജയം നേടിയത്. അവരുടെ പതനത്തിലും വീഴ്ചയിലുമാണ് നിങ്ങൾ പതാക നാട്ടിയതും, ഭൂമിയിൽ ഔന്നത്യം അവകാശപ്പെട്ടതും. ഭൂമിയിൽ നിങ്ങൾ അധാർമികത പ്രചരിപ്പിച്ചതും. (( ഇസ്രായേൽ സന്തതികൾ ഭൂമിയിൽ രണ്ടു തവണ കുഴപ്പം സൃഷ്ട്ടിക്കുമെന്നും ധിക്കാരം കാണിക്കുമെന്നും നാം രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങിനെ ആ രണ്ടു സന്ദർഭങ്ങളിൽ ആദ്യത്തെതിന്റെ സമയമെത്തിയപ്പോൾ നാം നിങ്ങൾക്കെതിരിൽ നമ്മുടെ ദാസന്മാരിലെ അതിശക്തരായ ആക്രമണകാരികളെ അയച്ചു. അവർ, നിങ്ങളുടെ വീടുകൾക്കിടയിൽ പോലും നിങ്ങളെ പരതി നടന്നു. അനിവാര്യമായി സംഭവിക്കേണ്ടിയിരുന്ന ഒരു വാഗ്ദാനം തന്നെയായിരുന്നു അത്. പിന്നീട് നാം നിങ്ങൾക്ക് അവരുടെ മേൽ വീണ്ടും വിജയം നൽകി. സമ്പത്തും സന്താനങ്ങളും നൽകി സഹായിച്ചു. നിങ്ങളെ കൂടുതൽ അംഗബലമുള്ളവരാക്കുകയും ചെയ്തു. നിങ്ങൾ നന്മ പ്രവർത്തിച്ചാൽ അതിന്റെ ഗുണം നിങ്ങൾക്ക് തന്നെയാണ്. ഇനി നിങ്ങൾ തിന്മ ചെയ്‌താൽ അതിന്റെ ദോഷവും നിങ്ങൾക്ക് തന്നെ. നിങ്ങളെ അറിയിച്ച രണ്ടു സന്ദർഭങ്ങളിൽ അവസാനത്തേതിന്റെ സമയമായപ്പോൾ നിങ്ങളെ മറ്റേ ശത്രുക്കൾ കീഴ്പ്പെടുത്തി. അവർ നിങ്ങളുടെ മുഖം ചീത്തയാക്കാനും ആദ്യതവണ പള്ളിയിൽ കടന്നു വന്ന പോലെ ഇത്തവണയും കടന്നു ചെല്ലാനും കയ്യിൽ കിട്ടിയതെല്ലാം തകർത്തു കളയാനും വേണ്ടി )) അൽ ഇസ്റാഉ -4-7 അതാണ് നിങ്ങളുടെ ചരിത്രം ! അള്ളാഹു നിങ്ങളോട് ഇടപെട്ടത് ഇങ്ങിനെയാണ്. മജൂസികളിൽ നിന്ന് നിങ്ങൾക്ക് ഇതാണ് കിട്ടിയതെങ്കിൽ, നിങ്ങൾക്ക് - ഇൻ ഷാ അള്ളാഹു - നിങ്ങൾ അല്ലാഹുവിന്റെയരികിൽ നിന്ദ്യരും പതിതരും ആവുക നിമിത്തം മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹിവ സല്ലമയുടെ സൈന്യത്തിൽ നിന്ന് നിങ്ങൾക്ക് കരുതി വെച്ചത് അതിനേക്കാൾ കടുത്തതാണ്. (( നിങ്ങൾ (നിങ്ങളുടെ) പഴയ നിലപാടിലേക്ക് (തന്നെ)മടങ്ങിയാvൽ, നാം നമ്മുടെ (ശിക്ഷയും) ആവർത്തിക്കും)) അൽ ഇസ്റാഉ – 8 അതെ, നിങ്ങൾ മടങ്ങിയിരിക്കുന്നു. അതിനാൽ വാഗ്ദത്തം ലംഘിക്കാത്ത അള്ളാഹുവിന്റെ ശക്തമായ പിടിത്തം നിങ്ങളെ തേടി വരും. അത് മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ പടയാളികളുടെ കൈകളിലൂടെയായിരിക്കും. നിങ്ങൾക്ക് ഓശാന പാടുന്നവരിലൂടെയോ ഭൌതികപ്രമത്തരായ പാശ്ചാത്യൻ ക്രൈസ്തവ വൈതാളികരിലൂടെയോ ആവില്ല. നിങ്ങൾ വഞ്ചിതരാവുകയോ, അഹങ്കരിക്കുകയോ ചെയ്യേണ്ട. അള്ളാഹുവാണ സത്യം, നിങ്ങൾ ഇസ്ലാമിനെയോ, മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ പടയാളികളെയോ, ഫാറുഖു, ഖാലിദ്, അവരുടെ സഹോദരന്മാർ നേതൃത്വം നൽകിയ ഇസ്ലാമിന്റെ പട്ടാളത്തെയോ പരാജയപ്പെടുത്തിയിട്ടില്ല. ഇനി, മുസ്ലിംകളോട്, ഭരണാധികാരികളോടും പ്രജകളോടും, സംഘടനകളോടും പാർട്ടികളോടും, ഉലമാക്കളോടും നിന്ദ്യമായ ഈ ജീവിതവുമായി എത്ര കാലം നിങ്ങളിങ്ങനെ മുന്നോട്ടു പോകും ? ചവറുകളായി എത്ര കാലം നിങ്ങളിങ്ങനെ തുടരും ? എത്ര കാലം ? എത്ര കാലം ? എവിടെ നിങ്ങളിലെ ബുദ്ധിമാന്മാർ ? എവിടെ നിങ്ങളിലെ ഉലമാക്കൾ? എവിടെ നിങ്ങളിലെ സാംസ്കാരിക നായകർ ? എവിടെ നിങ്ങളുടെ സർവ സൈന്യാധിപന്മാർ ? നിങ്ങൾ സ്ഥാപിച്ച ആയിരക്കണക്കിന് സ്കൂളുകളുടെയും യൂനിവേർസിറ്റികളുടെയും ഉല്പന്നങ്ങളെവിടെ ? - അള്ളാഹുവാണ- നിങ്ങൾ സ്ഥാപിച്ച സ്കൂളുകളിലും യൂനിവെർസിറ്റികളിലും പത്തിൽ ഒരംശമെങ്കിലും അഖീദയിലും, അഖ് ലാഖിലും നിയമ നിർമാണത്തിലും പ്രവാചക മാതൃക പിൻ പറ്റിയിരുന്നുവെങ്കിൽ, തൗഹീദിന്റെയും ഈമാനിന്റെയും പ്രഭ ലോകം മുഴുക്കെ പരക്കാൻ അത് മതിയാകുമായിരുന്നു. ശിർക്ക്-ബിദ്അത്തുകളുടെയും അ അഞ്ജതയുടെയും ഇരുൾവലയങ്ങളെ അത് കീറി മുറിക്കുമായിരുന്നു. ശത്രുക്കൾ നിങ്ങൾക്ക് മേൽ ഇത്രമാത്രം ആധിപത്യം ഉറപ്പിക്കുമായിരുന്നില്ല. ചില യൂനിവെഴ്സിറ്റികളെങ്കിലും യഥാർത്ഥ മൻഹജിൽ സ്ഥാപിതമായിരുന്നുവെങ്കിലും ആ മൻഹജിനോട് വെറുപ്പുള്ള ചിലർ അതിലേക്കു നുഴഞ്ഞു കയറി. അതിന്റെ ഭ്രമണ പഥത്തിൽ സ്വാധീനിക്കുകയും, അതിലെ പലരുടെയും വീക്ഷണങ്ങളെ യഥാർത്ഥ ദിശയിൽ നിന്ന് വ്യതിചലിപ്പിക്കുകയും ചെയ്തു. അല്ലാഹുവിലെക്കല്ലാതെ മറ്റാരോട് വേവലാതിപ്പെടാൻ ? കൈപേറിയ ഈ ദുരവസ്ഥ, നിങ്ങളുടെ യൂനിവെർസിറ്റികളുടെയും സ്കൂളുകളുടെയും സിലബസുകളുടെ കാര്യത്തിലും നിങ്ങൾ പിൻതുടരുന്ന ശിക്ഷണ രീതികളിലും ഒരു പുനർവിചിന്തനത്തിന് നിങ്ങളെ നിർബന്ധിക്കുന്നില്ലേ ? ഈ അവസ്ഥ മാറ്റിയെടുക്കാൻ ഗൌരവതരമായ ഒരു ചിന്തക്കുള്ള സമയം ആസന്നമായോ ? നിലവിലുള്ളതിന്റെ നേരെ തലതിരിച്ചു, അള്ളാഹുവിന്റെ കിത്താബിൽ നിന്നും അവന്റെ റസൂലിന്റെ സുന്നത്തിൽ നിന്നും iചെയ്യപ്പെടുന്ന ശെരിയായ ഇസ്ലാമിക മൻഹജ് അനുസരിച്ച് ഉടച്ചു വാർക്കാനും സമയം അതിക്രമിച്ചുവോ ? അള്ളാഹുവാണ ഈ ഉമ്മത്തിന്റെ പ്രഥമ സമ്പോധിതർ ഏതൊന്നു കൊണ്ടാണോ വിമലീകൃതമായാത്, അത് കൊണ്ടല്ലാതെ അതിന്റെ പിൻ തലമുറക്കാർ വിമലീകൃതമാവില്ല. മിക്കപ്പോഴും ചവറുകളെ മാത്രം ഉൽപാദിപ്പിക്കുന്ന ഈ സിലബസുകൾ വലിച്ചെറിയൂ. എന്നിട്ട് അതിന്റെ ഭൂമികയിൽ ദുനിയാവിലും ആഖിറത്തിലും, നന്മയും സുകൃതവും വിജയവും പ്രദാനം ചെയ്യുന്ന ദൈവിക മൻഹജ് സ്ഥാപിക്കൂ. നിങ്ങൾ, നിങ്ങൾക്കും, നിങ്ങളുടെ ഉമ്മത്തിനും, നന്മയും, സുകൃതവും, - പതിത്വവും നിന്ദ്യതയും അടിച്ചേൽപ്പിക്കപ്പെട്ട ശത്രുക്കളുടെ - മേൽ വിജയവും, ആണ് നിങ്ങൾ ഉദേശിക്കുന്നതെങ്കിൽ. മുസ്ലിം ഭരണാധികാരികളോട്- പ്രത്യേകമായി- നിങ്ങൾക്ക് വളരെ വളരെ മഹത്തായ ഉത്തരവാദിത്വമുണ്ട്. ഒന്നാമതായി, നിങ്ങളുടെ ഇബാദതുകളിലും, രാഷ്ട്രീയത്തിലും, പ്രജകൾക്ക് നൽകുന്ന ശിക്ഷണത്തിലും, അള്ളാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും, ഖുലഫാഉ റാശിദീങ്ങളുടെ മാർഗവും നിങ്ങൾ അവലംബിക്കുക. നിങ്ങൾ അനിവാര്യമായും, പിന്തിരിപ്പനായ മനുഷ്യ നിർമ്മിത നിയമങ്ങൾ നിങ്ങൾ വലിച്ചെറിയുക. നിങ്ങളുടെ ഉമ്മത്തിന്റെ മതപരവും ഭൌതികപരവുമായ ജീവിത മേഖലകളിലെല്ലാം അള്ളാഹുവിന്റെ കിതാബും നബിയുടെ സുന്നത്തും, ഖുലഫാഉറാശിദുകളുടെ മാർഗവും അനുസരിച്ചാക്കിത്തീർക്കുക. നിങ്ങൾ, അള്ളാഹുവിന്റെ അടിമകളെ, നിങ്ങൾ അവന്റെ ഭൂമിയിലാണ് ജീവിച്ചു കൊണ്ടിരിക്കുന്നത്, അവന്റെ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷിച്ചു കൊണ്ടിരിക്കുന്നത്. അവന്റെ പാനീയമാണ് കുടിച്ചു കൊണ്ടിരിക്കുന്നത്. അവൻ നൽകിയതിൽ നിന്നാണ് ധരിച്ചു കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ, അവനെ മാത്രം ഇബാദത്തു ചെയ്യുകയെന്നതും അവനു നന്ദി കാണിക്കുകയെന്നതും, അവന്റെ അവകാശമാണ്. നിങ്ങൾ അവന്റെ ദീനിനെ വിട്ടു വന്ജിതരാവാതിരിക്കുകയും, നിങ്ങളുടെ പ്രജകളിൽ ദീനുമായി ഉള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്യുക. ജനങ്ങൾ അവരുടെ ഭരണാധികാരികളുടെ ദീനിലായിരിക്കും. നിശ്ചയമായും ഖുർആൻ കൊണ്ട് നിവർത്തിക്കാത്തത് അള്ളാഹു അധികാരം കൊണ്ട് നിവർത്തിക്കും. ഖലീഫ ഉഥ്‌മാൻ റദിയള്ളാഹു അൻഹു പറഞ്ഞത് പോലെ. രണ്ടാമതായി, ഇസ്ലാമിക സൈന്യം എന്ന നിലയിൽ, ഇസ്ലാമിക താൽപര്യങ്ങൾ സംരക്ഷിക്കാൻ കിതാബിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ ഒരു സൈന്യത്തെ രൂപീകരിക്കുക.മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ അഖീദയും മൻഹജും അനുസരിച്ച് നിർബന്ധമായും അതിനു പരിശീലനം നൽകുക. അപ്പോൾ ആ സൈന്യത്തെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല. (( നിശ്ചയം നമ്മുടെ സൈന്യം, അവരാകുന്നു വിജയികൾ)) സ്വാഫാത് 173. അവരെ നയിക്കുന്നത് ഭൌതിക താൽപര്യങ്ങളോ, അന്ധമായ ദേശീയതയോ, പ്രാദേശിക വാദമോ അതിനേക്കാൾ വില കുറഞ്ഞ താൽപര്യങ്ങളോ അല്ല. നിങ്ങൾക്കും നിങ്ങളുടെ ജനതക്കും ഇതിനകം വന്നു ഭവിച്ച ദുരന്തങ്ങൾ തന്നെ മതി. ലോക ജനതയിലെ ഏറ്റവും നിന്ദ്യരും നികൃഷ്ടരുമായ ആളുകളുടെ വെല്ലുവിളിയും അഹന്തയും, നിങ്ങളുടെ മേൽ അവരുടെ കുതിര കയറ്റവും ഇനി വേണ്ട. നിങ്ങൾ ഇസ്‌ലാം അവലംബിക്കുകയും, നിങ്ങളുടെ ഉമ്മത്തിനെയും, നിങ്ങളുടെ പട്ടാളത്തെയും അതിനു അനുസൃതമായി പരിപാലിച്ചു കൊണ്ട് വരികയും ചെയ്‌താൽ മാത്രമേ അള്ളാഹു ശത്രുക്കളുടെ ഉപദ്രവത്തിൽ നിന്ന് നിങ്ങൾക്ക് രക്ഷ നൽകുകയുള്ളൂ ഇനി ഫലസ്ത്വീൻ ജനതയോട് - പ്രത്യേകമായി - ഈ ജനത നിർബന്ധമായും മനസ്സിലാക്കണം, ഫലസ്ത്വീൻ വിജയക്കൊടി പാറിച്ചത്, ഉമർ ബിന് ഖതാബിന്റെ കൈകളിലൂടെ ഇസ്ലാമിനെക്കൊണ്ടാണ്. ഫാരൂഖിന്റെ കരങ്ങളിലൂടെ ഉണ്ടായ ഇസ്ലാമിനെകൊണ്ടല്ലാതെ ജൂതന്മാരുടെ മ്ലേഛതയിൽ നിന്ന് അതിനു വിമോചനം ഉണ്ടാവില്ല. നിങ്ങൾ വളരെ കൂടുതൽ കാലമായി പൊരുതുന്നു. നിങ്ങളുടെ ജനത ക്ഷമിച്ചത് പോലെ ക്ഷമിച്ച ഒരു ജനതയെ എനിക്കറിയില്ല. പക്ഷെ, നിങ്ങളിലധിക പേരും ഫാരൂഖിന്റെ അഖീദയും മൻഹജും ഉൾക്കൊള്ളാത്തവരാണ്. നിങ്ങളുടെ ജിഹാദ് നില നിൽക്കുന്നത് അതിന്മേൽ ആയിരുന്നെങ്കിൽ നിങ്ങളുടെ പ്രശ്നം എന്നേ പരിഹഹരിക്കപ്പെടുമായിരുന്നു. നിങ്ങൾ വിജയശ്രീലാളിതരാവുമായിരുന്നു. അതിനാൽ നിങ്ങൾ നിങ്ങളുടെ അഖീദയും മൻഹജും ശെരിയാക്കുക, നിങ്ങളുടെ ജിഹാദ് കിതാബും സുന്നത്തും അനുസരിച്ചാക്കുക. ഭിന്നിക്കാതെ നിങ്ങളെല്ലാവരും അള്ളാഹുവിന്റെ പാശം മുറുകെ പിടിക്കുക. ഇത് നിങ്ങൾ പള്ളികളിലും പള്ളിക്കൂടങ്ങളിലും ഇഖ് ലാസോട് കുടി നടപ്പാക്കുക. എല്ലാ കാര്യത്തിലും അള്ളാഹുവിനെ വിശ്വസിക്കുക. എങ്കിൽ, ഇൻഷാ അല്ലാഹു- പന്നികളുടെയും കുരങ്ങുകളുടെയും പിൻമുറക്കാരിൽ തിളക്കമാർന്ന വിജയം നേടാം. ശാമുകാരായ മുസ്ലിംകൾക്ക് പ്രവാചകന്റെ നാവിലൂടെ ക്രൈസ്തവ ജൂതന്മാർക്കു മേൽ വിജയം വരിക്കുമെന്ന സന്തോഷ വാർത്തയുണ്ട്. അതിനാൽ ഗൌരവ പൂർവ്വം പരിശ്രമിച്ചാൽ അവന്റെ വാഗ്ദാനം അവൻ പാലിക്കും. അതില്ലാതെ നിങ്ങൾക്ക് വിജയിക്കാൻ കഴിയില്ല. അള്ളാഹുവാണ, അമേരിക്കയുടെയോ, ഐക്യരാഷ്ട്ര സഭയുടെയോ ഇടപെടൽ നിങ്ങൾക്ക് യാതൊരു ഗുണവും ചെയ്യില്ല. അത് പോലെ തന്നെയാണ് ദേശീയ വാദവും നശിച്ച സ്വദേശി വാദവും. അതിനാൽ വ്യക്തമായ വിജയം കുറിക്കാൻ പര്യാപ്തമായ കാരണങ്ങളിലേക്ക് ധൃതിപ്പെട്ടു മുന്നിടുക. നിഷ്ഫലങ്ങളായ അനുഭവങ്ങൾ നിങ്ങൾക്ക് പാഠമായിരിക്കട്ടെ. അതൊന്നും നിങ്ങൾക്ക് യാതൊരു ഗുണവും ചെയ്തില്ല. പണ്ടൊരു കവി പാടിയ പോലെ നിങ്ങൾ ആകരുത്. "മരുഭൂമിയിൽ സഞ്ചരിക്കുന്ന ഒട്ടകം വെള്ളം കിട്ടാതെ ചത്തു പോയി, വാസ്തവത്തിൽ അതിന്റെ മുതുകിൽ വെള്ളപാത്രം വഹിച്ചിരുന്നു. " - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|