കേരളത്തിൽ റാഫിളികൾക്ക് എത്ര മഹല്ല് പള്ളികളുണ്ട് ?! ഇമാം ഔസാഈ رحمه الله പറയുന്നു: അറിവ് പഠിക്കുന്നതിനു മുമ്പ് നീ സത്യസന്ധത പഠിക്കൂ (ഖത്വീബുൽ ബഗ്‌ദാദി അൽജാമിഇൽ രേഖപ്പെടുത്തിയത്) - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് قال الإمام الأوزاعي رَحِمَهُ اللهُ - تعلم الصدق قبل أن تتعلم العلم
الجامع للخطيب البغدادي
0 Comments
അടിയനായ മനുഷ്യാ! ആദരിക്കുന്നവരോടും സ്നേഹിക്കുന്നവരോടുമുള്ള ഇടപെടലുകളില്‍ കപടോക്തി ഒഴിവാക്കു. അതിയായ സ്നേഹാദരവുകളുണ്ടായിരിക്കെ തന്നെ നബി صلى الله عليه وسلم യോടുള്ള സ്വഹാബിമാരുടെ ഇടപെടലുകള്‍ എങ്ങനെയായിരുന്നു എന്ന് നോക്കൂ. ഒരാള്‍ പറയുന്നു: മുഹമ്മദ്! ഞാന്‍ താങ്കളോട് ചോദിക്കുകയാണ്, കര്‍ക്കശമായ ഒരു ചോദ്യം. അതുമൂലം താങ്കള്‍ക്ക് മനസ്സില്‍ ഒന്നും തോന്നാന്‍ ഇടവരരുത്. ഒരു ഗ്രാമീണന്‍ നബി صلى الله عليه وسلم യെ അനേഷിച്ചു വരുന്നു. അനുചരന്മാര്‍ക്കിടയില്‍ നിന്ന് അദ്ദേഹത്തെ തിരിച്ചറിയാൻ പറ്റുന്നില്ല. നിര്‍ണ്ണിതമായ രൂപ ഭാവവങ്ങളൊന്നും നബി صلى الله عليه وسلم ക്കുണ്ടായിരുന്നില്ല, പ്രത്യേകമായ ഇരുത്തവുമില്ല. അയാള്‍ ചോദിക്കുന്നു; അബ്ദുല്‍ മുത്വലിബിന്റെ മകനെവിടെ? അവര്‍ പറയുന്നു: അദ്ദേഹം ഇതാ! മറ്റൊരാൾ വന്നു ചോദിക്കുന്നു: മുഹമ്മദ്! അല്ലാഹുവിന്റെ ധനത്തില്‍നിന്ന് എനിക്കും തരൂ. പിന്നെയും ഒരാള്‍ വന്ന് ചോദിക്കുന്നു: മുഹമ്മദ്! ഇസ്‌ലാമിനെ കുറിച്ച് എനിക്ക് പറഞ്ഞു തരൂ. അവിടുന്ന് പറയുന്നു: "ഇസ്‌ലാം എന്നാല്‍ അല്ലാഹു അല്ലാതെ ന്യായമായി ആരാധിക്കപ്പെടേണ്ടവനായി ആരുമില്ലെന്ന് നീ സാക്ഷ്യപ്പെടുത്തലാണ്." ഖബ്റിനരികില്‍ വെച്ച് ഒരു സ്ത്രീ വാവിട്ട് കരയുന്നത് കാണുമ്പോള്‍ അവിടുന്ന് വിലക്കുന്നു. അവരോട് പറയുന്നു: "നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ, ക്ഷമിക്കൂ നിങ്ങൾ." അവര്‍ക്ക് നബി صلى الله عليه وسلم യെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. മാനവരിൽ ശ്രേഷ്ഠനായിരിക്കെ തന്നെ നബി صلى الله عليه وسلم ക്ക് പ്രത്യക രൂപ ഭാവങ്ങളൊന്നുമുണ്ടായിരുന്നില്ല. മുന്നിലും പിന്നിലും പൈലറ്റും എസ്‌കോര്‍ട്ടുമുണ്ടായിരുന്നില്ല. പിന്നെ എന്തിനാണ് ഈ അത്യുക്തി?ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരുടെ കാര്യത്തിൽ എന്തിനാണ് ഈ അതിരുവിട്ട ആദരവ്? അല്ലാഹുവിനെ സൂക്ഷിക്കൂ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കൂ! സ്വന്തത്തെ സൂക്ഷിക്കൂ! നിങ്ങൾ അതിരുവിട്ട് പോകുന്നത് സൂക്ഷിക്കൂ! നിങ്ങൾക്കു മുമ്പുള്ള സമുദായങ്ങള്‍ നശിച്ചത് നബിമാരുടെ കാര്യത്തില്‍ അമിതത്വം കാണിച്ചതു കൊണ്ട് മാത്രമാണ്. ആദരവിൽ കാണിക്കുന്ന ഈ കപടോക്തി ജുതന്മാരുടെ രീതിയാണ്; ക്രൈസ്തവരുടെയും. അതിനാല്‍ അല്ലാഹു പറഞ്ഞു: “ഗ്രന്ഥം നല്‍കപ്പെട്ടവരേ! നിങ്ങള്‍ ദീന്‍ കാര്യത്തില്‍ മിതത്വം കൈവിടരുത്." നബി صلى الله عليه وسلم പറഞ്ഞു: "ക്രൈസ്തവര്‍ മര്‍യമിന്റെ പുത്രനെ അതിരുവിട്ട് വാഴ്ത്തിയ പോലെ നിങ്ങളും എന്നെ അതിരുവിട്ട് വാഴ്ത്തരുത്." ശബ്ദം: അബുല്‍ ഫദ്ല്‍ അല്‍ സുവൈഈ മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് حفظهما الله تعالى
- അബൂ തൈമിയ്യ ഹനീഫ്
|
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|