ഗ്രന്ഥങ്ങൾ
Books on Islam in Malayalam Language
സുന്നത്തിന്റെ വാഹകരേ,
(ഈ വിളി ചേതനയെ തൊട്ടുവോ? എങ്കിൽ അവര്ക്കുള്ളതാണ് ഈ മുഖക്കുറിപ്പും ഉപന്യാസവും. മനസ്സുകൊണ്ട് തൊടാന് കഴിയാത്തവർ കൈകൊണ്ട് സ്പർശിക്കാതിരിക്കുന്നതാണ് ഭേദം.) അറിയുക! അല്ലാഹുവിന്റെ അര്ശിനെ കുറിച്ച് പഠിക്കാനും ഉള്ക്കൊള്ളാനും ഈ ഭൂമുഖത്ത് ഇന്നാരുമില്ല; സുന്നത്തിന്റെ വാഹകരേ നിങ്ങളല്ലാതെ. കാരണം, ഇതില് ധനലാഭമോ സ്ഥാനപദവിയോ ഇല്ല. ഇതിലുള്ളത് വിഹായുസ്സുകളുടെ വിശാലതകളാണ്, ഉയരങ്ങളാണ്, അപാരതകളാണ്. സ്വർഗ്ഗീയാരാമങ്ങള്, അവയുടെ മേല്ക്കൂരകള്, ബ്രഹ്മാണ്ട ജലത്തിന്റെ സ്രോതസ്സുകള്, പാദസ്ഥാനമായ കുര്സിയ്യിന്റെയും അർശിന്റെയും അതിനു കീഴിലുള്ള ഏഴാകാശങ്ങളുടെയും ക്രമീകരണങ്ങള്, അവകള് സംബന്ധിച്ച മഹിത മനോഹര വര്ണ്ണനകള്, സൃഷ്ടമായ സമസ്ത പദാര്ത്ഥങ്ങളുടെയും വെളിപ്പെടുത്തപ്പെട്ട ആശയസംഹിതകള്.. അതിലൊരു ബിന്ദുവായി, കണികയായി അടയാളപ്പെടുത്ത-പ്പെടാന്, അവയില് തന്റെ സ്ഥാനം അറിഞ്ഞ് അവയുടെ സ്രഷ്ടാവും ഉടമസ്ഥനുമായ അല്ലാഹുവിന് ഇബാദത്ത് ചെയ്യാന് ഇത് അവശ്യം അറിഞ്ഞിരിക്കേണ്ടതാണ്. പ്രസിദ്ധീകരിക്കാനിരിക്കുന്ന ഖുർആൻ വിവരണം രണ്ടാം വാള്യത്തിൽ നിന്ന്
إن شاء الله |
അബൂ അബ്ദില്ല ബഷീർ പുത്തൂർ
حفظه الله تعالى അദ്ധേഹത്തിന്റെ പൂർണമായ പേര്: അഹ് മദ് ബിൻ മുഹമ്മദ് ബിൻ സലാമ അബൂ ജഅഫർ അത്വഹാവി അൽ അസ്ദീ അൽ ഹനഫീ അൽ മസ്വ് രീ. ഹിജ്റ വർഷം 239 -ൽ ജനിച്ച അദ്ദേഹം 300-ലധികം ഉലമാക്കളിൽ നിന്ന് ഇൽമു കരസ്ഥമാക്കി. ഹദീസിലും, ഹനഫീ മദ്ഹബിലും നൈപുണ്യം നേടിയ അദ്ദേഹം, മുഷ്കിലുൽ ആസാർ, മആനിൽ ആസാർ, അടക്കം, നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഹിജ്റ 321-ൽ, ഈജിപ്തിൽ അദ്ദേഹം മരണപ്പെട്ടു.
അബൂ ഹനീഫ അന്നുഉമാൻ ബിൻ സാബിത് അൽ കൂഫീ, അദ്ധേഹത്തിന്റെ ശിഷ്യൻമാരായ അബൂ യൂസുഫ്, യഅഖൂബു ബിൻ ഇബ്റാഹീം അൽ അൻസ്വാരീ, അബൂ അബ്ദുള്ള മുഹമ്മദ് ബിൻ അൽ ഹസൻ അശ്ശൈബാനീ - അള്ളാഹുവിന്റെ തൃപ്തി അവരിൽ ഉണ്ടാവട്ടെ - തുടങ്ങിയ ഇസ്‌ലാം മതത്തിലെ ഫുഖഹാക്കളുടെ മദ്ഹബു അനുസരിച്ച്, മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെന്ന നിലയിൽ വിശ്വസിക്കുകയും ലോക രക്ഷിതാവിനു ദീനെന്ന നിലയിൽ സ്വീകരിക്കുകയും ചെയ്ത, അഹ് ലുസ്സുന്നത്തി വൽ ജമാഅയുടെ വിശ്വാസ പ്രമാണങ്ങളുടെ വിശദീകരണമാണിത്. |
അബൂ തൈമിയ്യ ഹനീഫ് ബാവ
حفظه الله تعالى രോഗിയാകും മുമ്പേ ആരോഗ്യത്തെയും, മരണമെത്തും മുമ്പേ ജീവിതത്തെയും നേട്ടമാക്കിത്തീർക്കണമെന്ന് നബി ﷺ ഉണർത്തുകയുണ്ടായി. നശ്വരമായ ഈ ദുനിയാവിൽ ക്ഷണികമായ ആയുസ്സിന് അവധിയെത്തും മുമ്പ് ചില വിഭവങ്ങൾ നാം സമാഹരിച്ചേ മതിയാകൂ. അത്തരം മഹത്തായ ചില വചനവിഭവങ്ങൾ കരസ്ഥമാക്കുന്നതിനെക്കുറിച്ചും, അവ പഠിച്ച് മരണവേളയിൽ ഉരുവിടുന്നതിനെക്കുറിച്ചും നബി ﷺ പ്രത്യേകം വസ്വിയ്യത്ത് ചെയ്തിരിക്കുന്നു. ആ സദ് വചനങ്ങളെ കുറിച്ച് നാം അൽപം ആഴത്തിൽ പഠിക്കുക. എല്ലാം വിട്ടുപിരിയുമ്പോൾ, ഏവരും വിടപറയുമ്പോൾ അവയെങ്കിലും നമുക്ക് ഉപകരിക്കുമെന്ന് പ്രത്യാശിക്കാമല്ലോ. ' അവസാനവാക്ക് ' എന്നത് നാവിൽ നിന്നു വീഴുന്ന അവസാന ശബ്ദം എന്ന അർത്ഥത്തിലല്ല; ലക്ഷണമൊത്ത ഒരു നിലപാടാണത്. നിബന്ധനകൾ പൂർത്തീകരിച്ച കർമ്മമാണ്. ഒരു ആയുഷ്കാലത്തിന്റെ സർവ്വസാരാംശമാണ്.
|
മുഹെമ്മദ് കൊടിയത്തൂർ
حفظه الله تعالى ഖുര്‍ആനിന്റെയും സ്വഹീഹായ സുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള ദിക്റുകളും ദുആകളും ലളിതമായി വിവരിക്കുന്ന ഒരു ചെറുകൃതി. അർഹരായ ഉലമാക്കളുടെ അംഗീകാരമുള്ള ഏറെക്കുറെ എല്ലാ മേഖലകളിലും ആവശ്യമായി വരുന്ന ദുആകളാണ് ഇതിൽ സമാഹരിച്ചിട്ടുള്ളത്. ഇവിടെ ഹെദീഥുകളുടെ മൂല്യനിര്‍ണയത്തില്‍ പ്രമുഖ ഹെദീഥ് പണ്ഡിതനായ അല്ലാമാ അല്‍ബാനിയുടെ (رحمه الله تعالى) പഠനത്തെയാണ് ആധാരമാക്കിയിട്ടുള്ളത്.
ചാമ്പല്‍ക്കൂനയില്‍ മിന്നാമിനുങ്ങു വലുപ്പത്തില്‍ തീപ്പൊരിയുണ്ടെങ്കില്‍ ഈരിക്കത്തിക്കാന്‍ കഴിഞ്ഞേക്കും. ഈമാനിന്റെ ചെറുകണമെങ്കിലും ശേഷിക്കുന്ന മനസ്സിലേക്ക് ഖുര്‍ആന്‍ വചനങ്ങളും അല്ലാഹുവിന്റെ ദിക്റുകളും കടന്നുചെല്ലുമ്പോള്‍, പൈശാചികതകൾ നീങ്ങി അവിടം പ്രകാശിതമാവും. പിന്നെയും പിശാച് വരും, ദുനിയാവിനെക്കുറിച്ച ആകുലതകളുമായി. അപ്പോഴെല്ലാം സൃഷ്ടാവായ റബ്ബിനെക്കുറിച്ച സ്മരണ, സമയാസമയങ്ങളില്‍ ചൊല്ലാനുള്ള പ്രതിജ്ഞകളായ ദിക്റുകൾ അര്‍ത്ഥമറിഞ്ഞ് മനസ്സോട് ചേര്‍ത്തുനിര്‍ത്തുകയും നാവുകൊണ്ട് പ്രഖ്യാപിക്കുകയും ചെയ്യുക. ഈ കൈപ്പുസ്തകം അതിന് സഹായകമാവട്ടെ.
|
|
സംഘടന തിന്മയാണ്
|
നിങ്ങൾക്കു സമാധാനം!പ്രസിദ്ധീകരിക്കാനിരിക്കുന്ന ഖുർആൻ വിവരണം രണ്ടാം വാള്യത്തിൽ നിന്ന്
إن شاء الله സുന്നത്തിൽ അല്ലാഹുവിനെ കണ്ടുമുട്ടാൻ..അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعال |
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2023. IslamBooks.in - All Rights Reserved.
|