ഇമാം സുഫ്‌യാൻ ബിൻ ഉയയ്‌നഃ رحمه الله പറയുന്നു: ഗീബത്ത് കടത്തെക്കാളും കഠിനതരമാണ്. കടം വീട്ടാനാകും; ഗീബത്ത് വീട്ടാനാവില്ല. (അബൂ നുഐം | ഹിൽയത്തുൽ ഔലിയാ) - അബൂ ത്വാരിഖ് സുബൈര്‍ قال الإمام سُفْيَانُ بنُ عُيَيْنَةَ رَحِمَهُ اللهُ
الغيبة أشَدُّ من الدَّيْنِ، الدَّيْنُ يُقْضى، والغيبة لا تُقضى حلية الأولياء لأبي نعيم الأصفهاني
0 Comments
Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم സലഫുകളുടെ വാക്കിന്റെ നന്മയും ബറകത്തും സുവിദിതമാണ്. കുറഞ്ഞ അക്ഷരക്കൂട്ട് അതിൽ ധാരാളം പാഠങ്ങൾ. അക്കൂട്ടത്തിൽ ഉൾപ്പെടുന്ന ഒരു വചനം നമുക്കൊന്ന് പര്യാലോചന നടത്താം وبالله التوفيق قال الإمام الشاطبي رحمه الله: وَمِمَّا يُعْزَى لِـأَبِي إِلْيَاسَ الْأَلْبَانِيِّ ثَلَاثٌ لَوْ كُتِبْنَ فِي ظُفُرٍ لَوَسِعَهُنَّ، وَفِيهِنَّ خَيْرُ الدُّنْيَا وَالْآخِرَةِ اتَّبِعْ لَا تَبْتَدِعْ، اتَّضِعْ لَا تَرْتَفِعْ، وَمَنْ وَرِعَ لَا يَتَّسِعُ [الاعتصام] ഇമാം ശാത്വിബി رحمه الله പറയുന്നു: അബൂ ഇൽയാസ് അൽ അൽബാനിയുടേതായി ഉദ്ധരിക്കപ്പെടുന്നവയിൽ പെട്ടതാണ്: മൂന്ന് കാര്യങ്ങൾ, അവ ഒരു നഖത്തിൽ എഴുതുകയാണെങ്കിൽ അത്രയും സ്ഥലം മതി; അവയിലാകട്ടെ ദുനിയാവിലെയും ആഖിറത്തിലെയും നന്മകളുണ്ട്. നീ സുന്നത്തിനെ പിന്തുടരുക, ബിദ്അത്തുണ്ടാക്കരുത്. നീ താഴ്മകാണിക്കുക, ഔദ്ധത്യം കാണിക്കരുത്. സൂക്ഷ്മാലു വിശാലതയിൽ വിഹരിക്കില്ല. [അൽ ഇഅ്തിസാം] എത്ര അർത്ഥഗാംഭീര്യം നിറഞ്ഞ വാക്കുകൾ! 1 - നീ സുന്നത്തിനെ പിന്തുടരുക, ബിദ്അത്തുണ്ടാക്കരുത്. നബി ﷺ യും സ്വഹാബത്തും ആവർത്തിച്ച് ഉണർത്തി-യിരുന്ന വസ്വിയ്യത്ത്. ഇസ്‌ലാം ദീനിന്റെ അടിത്തറകളിൽപെട്ട അതിപ്രധാന വിഷയം. അയത്നലളിതവും അതീവ ഗൗരവവുമായ കാര്യം. എല്ലാ നന്മയും സുന്നത്ത് പിന്തുടരുന്നതിലാണ്. പിൽക്കാലക്കാർ അവരുടെ അഭീഷ്ടങ്ങൾക്കനുസരിച്ച് കടത്തിക്കൂട്ടിയ പുത്തനാശയ-ങ്ങളാണ് എല്ലാ കുഴപ്പങ്ങൾക്കും ഹേതു. എല്ലാ ബിദ്അത്തും വഴികേടുകൾ, എല്ലാ വഴികേടുകളും നരകത്തിൽ. 2 - നീ താഴ്മകാണിക്കുക, ഔദ്ധത്യം കാണിക്കരുത്. അഹങ്കാരം ഇബ്‌ലീസിന്റെയും അനുയായികളുടെയും വഴിയാണ്. ഒരു കാരിയുറുമ്പിന്റെ കനത്തിൽ നെഞ്ചകത്ത് കയറിക്കൂടിയാൽ മതി സ്വർഗ്ഗം നഷ്ടമാകാൻ. വിനയവും താഴ്മയുമാണ് ഈമാനിന്റെ നിദാനം. അഹങ്കരിക്കാൻ അർഹത മറ്റാരെയും ആശ്രയിക്കേണ്ടതില്ലാത്ത മറ്റെല്ലാവരുടെയും ആശ്രിതനായ റബ്ബിനു മാത്രം. അവൻ തന്റെ മേൽവസ്ത്രമാക്കിയിട്ടുള്ളതിൽ അവനോട് കിടമാത്സര്യം നടത്തുന്നവനെ പതിതനാക്കുക തന്നെ ചെയ്യും. സത്യം മനസ്സിലാകണമെങ്കിൽ, അതിനെ പുൽകി വിജയം വരിക്കണമെങ്കിൽ താഴ്മയും വിനയവും തന്നെ വേണം. അൽപ്പം അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ റബ്ബിനെ മറക്കുകയും പടപ്പുകളോട് ഔദ്ധത്യം കാണിക്കുകയും ചെയ്യുന്നത് ദുനിയാവിലും പരലോകത്തും നാശം വരുത്തും. 3 - സൂക്ഷ്മാലു വിശാലതയിൽ വിഹരിക്കില്ല. സൂക്ഷ്മതയെന്നാൽ പരലോകത്ത് ഉപദ്രവമുണ്ടാക്കുന്നത് ഉപേക്ഷി-ക്കലാണ്. അതിന്റെ ഉന്നതതലം പരലോകത്ത് ഉപകാരമില്ലാത്തത് കൂടി ഉപേക്ഷിക്കുന്നിടത്താണ്. അല്ലാഹുവിന്റെ വിധിവിലക്കുകൾ മനസ്സിലാ-ക്കുന്ന ജ്ഞാനികളാണ് യഥാർത്ഥ സൂക്ഷ്മാലുക്കൾ. പ്രതിഫലം ലഭിക്കുന്നത് പ്രവർത്തിക്കുകയും, ശിക്ഷയർഹിക്കുന്നത് വെടിയുകയും ചെയ്യുന്നു എന്നു മാത്രമല്ല, അനുവദനീയമായവയിലുള്ള അമിതവിഹാരം അറിയാതെ അതിരുകടന്ന് വിലക്കപ്പെട്ട മേച്ചിൽ സ്ഥലങ്ങളി-ലെത്തിക്കുമോ എന്ന ഭയം വെച്ചു പുലർത്തുന്നവരാണവർ. ഹൃദയത്തിൽ നേരിയ ചൊറിച്ചിലോ സംശയമോ ഉണ്ടാക്കുന്നവയിൽ നിന്ന് അങ്ങേയറ്റം അകലം പാലിക്കുന്നവർ. و صلى اللّه وسلم وبارك على نبينا محمد وعلى آله صحبه أجمعين والحمد للّه رب العالمين — അബൂ തൈമിയ്യ ഹനീഫ് ബാവ
02 സഫർ 1446 / 08 ആഗസ്റ്റ് 2024 عَنْ ابْنِ عَبَّاسٍ، قَالَ: «مَا يَمْنَعُ أَحَدَكُمْ إِذَا رَجَعَ مِنْ سُوقِهِ أَوْ مِنْ حَاجَتِهِ فَاتَّكَأَ عَلَى فِرَاشِهِ أَنْ يَقْرَأَ ثَلَاثَ آيَاتٍ مِنَ الْقُرْآنِ (الدارمي في سننه) ഇബ്നു അബ്ബാസ് رضي الله عنهما പറയുന്നു:
അങ്ങാടിയിൽ നിന്നും മടങ്ങിവന്ന്, അല്ലെങ്കിൽ തന്റെ ആവശ്യങ്ങൾ കഴിഞ്ഞു മടങ്ങിവന്ന് വിരിപ്പിൽ ചാരിയിരിക്കുമ്പോൾ ഖുർആനിൽ നിന്ന് മൂന്ന് ആയത്തുകൾ ഓതാൻ നിങ്ങളിലൊരുത്തന് എന്താണ് തടസ്സം?! (ദാരിമി സുനനിൽ ഉദ്ധരിച്ചത്)
- അബൂ തൈമിയ്യ ഹനീഫ് ബാവ യുദ്ധമുഖത്തുനിന്ന് പിന്തിരിഞ്ഞോടിയവനു പോലും പാപമോചനം തേടാൻ വലിയവനായ അല്ലാഹുവിനോട് ഞാൻ പാപമോചനത്തിന് കേഴുന്നു. ന്യായമായും ആരാധിക്കപ്പെടാൻ അർഹനായി അവനല്ലാതെ ആരുമില്ല. അവൻ അമരനായി എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാറ്റിനെയും നിലനിർത്തുന്നവനുമാകുന്നു. - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്
«أَسْتَغْفِرُ اللهَ الْعَظِيمَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ» أخرجه الحاكم عن ابن مسعود رضي الله عنه، وصححه الألباني في الصحيحة എന്റെ റബ്ബേ, നീ എന്നോട് പൊറുക്കേണമേ..എന്റെ പശ്ചാത്താപം സ്വീകരിക്കേണമേ.. തീർച്ചയായും നീ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണ ചെയ്യുന്നവനുമാണല്ലോ! അബൂഹുറയ് റഃ رضي الله عنه വിൽനിന്ന് അബൂദാവൂദ് സുനനിൽ ഉദ്ധരിച്ചത് - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് رَبِّ اغْفِرْ لِي، وَتُبْ عَلَيَّ، إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ أبو داود في سننه عن أبي هريرة . وصححه الألباني ആയിശഃ رضي الله عنها നിവേദനം: അല്ലാഹുവിനോട് ഞാൻ പൊറുത്തുതരാൻ തേടുകയും, അവനിലേക്ക് ഞാൻ പശ്ചാത്തപിച്ച് മടങ്ങു കയും ചെയ്യുന്നു. (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്) - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് مِنَ الْأَلْفَاظِ الْوَارِدَةِ لِلْإِسْتِغْفَارِ عَنْ عَائِشَةَ رَضِيَ اللَّه عَنْهَا « أَسْتَغْفِرُ اللهَ وَأَتُوبُ إِلَيْهِ » [مُسْلِمُ فِي صَحِيحِهِ ] വലീദ് പറയുന്നു: എങ്ങനെയാണ് പാപമോചനം തേടേണ്ടതെന്ന് ഞാൻ ഔസാഈ رحمه الله യോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: أَسْتَغْفِرُاللهَ، أَسْتَغْفِرُ اللهَ (ഞാൻ അല്ലാഹുവിനോട് പൊറുത്തുതരാൻ തേടുന്നു, ഞാൻ അല്ലാഹുവിനോട് പൊറുത്തു തരാൻ തേടുന്നു) എന്ന് നീ പറയുക. (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്) - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് مِنَ الْأَلْفَاظِ الْوَارِدَةِ لِلْإِسْتِغْفَارِ قَالَ الْوَلِيدُ: فَقُلْتُ لِلْأَوْزَاعِيُّ: كَيْفَ الْاسْتِغْفَارُ؟ قَالَ: تَقُولُ: أَسْتَغْفِرُاللهَ، أَسْتَغْفِرُ اللهَ [ مُسْلِمُ فِي صَحِيحِهِ ] അബൂ മസ്ഊദ് رضي الله عنه നിവേദനം: ചിരന്തനമായ പ്രവാചക വചനങ്ങളിൽ നിന്നും ജനം ഓർമ്മയിൽ സൂക്ഷിച്ചു പോരുന്ന കാര്യങ്ങളിൽ പെട്ടതാണ്, നിനക്ക് ലജ്ജയില്ലെങ്കിൽ തോന്നിയ പോലെ ചെയ്തോളൂ എന്നത്. (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്) - അബൂ ത്വാരിഖ് സുബൈർ قَالَ رَسُولُ اللهِ
إِنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلَامِ النُّبُوَّةِ الأولى: إِذَا لَمْ تَسْتَحْيِ فَاصْنَعْ مَا شِئْتَ الْبُخَارِيُّ فِي صَحِيحِهِ عَنْ أَبِي مَسْعُودٍ വൃദ്ധന്റെ ഹൃദയം രണ്ടെണ്ണത്ത പരിണയിക്കുന്നതിൽ യൗവ്വനമാകും : ദീർഘായുസ്സും സമ്പത്തു, മോഹവും. (മുസ്ലിം) - ബഷീർ പൂത്തർ قَلْبُ الشَّيْخ شاب عَلَى حُبِّ اثْنَتَيْنِ: طُولُ الحَياةِ، وحُبُّ المال
الراوي: أبو هريرة | المحدث: مسلم | المصدر صحیح مسلم قال عمر بن الخطاب رضي الله عنه "لو يعلم أحدكم ما له في قوله لأخيه جزاك الله خيرا، لأكثر منها بعضكم لبعض" مصنف ابن أبي شيبة ١/٤٣٦ ഉമർ ബിൻ ഖത്താബ് റളിയള്ളാഹു അൻഹു പറഞ്ഞു:
"നിങ്ങളിൽ ഒരാൾ തന്റെ സഹോദരനോട് جزاك الله خيرا എന്ന് പറയുന്നതിലൂടെ അവന് ലഭിക്കാനുള്ളത് അറിഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ തീർച്ചയായും അത് പരസ്പരം വർദ്ധിപ്പിക്കുമായിരുന്നു." മുസന്നഫ് ഇബ്നു അബീ ശൈബ 1/436 — ബഷീർ പുത്തൂർ നബി ﷺ യിൽ നിന്ന് അബൂ ഹുറൈറ റദിയള്ളാഹു അൻഹു നിവേദനം : അദ്ദേഹം പറഞ്ഞു : നിങ്ങൾ ഇഖാമത്കേട്ടാൽ, ശാന്തതയോടും ഗാംഭീര്യത്തോടെയും കൂടി നിങ്ങൾ നമസ്കാരത്തിലേക്കു പുറപ്പെടുക, നിങ്ങൾ ധൃതികാണിക്കരുത്. നിങ്ങൾക്ക് കിട്ടിയ നിങ്ങൾ നമസ്കരിക്കുക, നിങ്ങൾക്ക് നഷ്ടപ്പെട്ടത് നിങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു കൊള്ളുക സ്വഹീഹുൽ ബുഖാരി 636 നമസ്കാരം നഷ്ടപ്പെടുമോയെന്ന ഭയത്താൽ ഓടുകയോ നമസ്കാരത്തിന്റെ തന്നെ ഒതുക്കത്തിന് ഭംഗം വരികയോ ചെയ്യുന്ന വിധത്തിലുള്ള ധൃതി പാടില്ല. മറിച്ച് അവധാനതയോട് കൂടിയാണ് നമസ്കാരത്തിലേക്ക് പ്രവേശിക്കേണ്ടത് എന്നതാണ് താൽപര്യം — ബഷീർ പുത്തൂർ عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ
إِذَا سَمِعْتُمُ الْإِقَامَةَ فَامْشُوا إِلَى الصَّلَاةِ، وَعَلَيْكُمْ بِالسَّكِينَةِ وَالْوَقَارِ، وَلَا تُسْرِعُوا، فَمَا أَدْرَكْتُمْ فَصَلُّوا، وَمَا فَاتَكُمْ فَأَتِمُّوا صحيح البخاري كتاب الأذان - حديث رقم ٦٣٦ അനസ് റളിയള്ളാഹു അൻഹുവിൽ നിന്ന്: നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ സഅദ് ബിൻ ഉബാദ റദിയള്ളാഹു അൻഹുവിന്റെ അരികിൽ വന്നു. അപ്പോൾ അവിടെ റൊട്ടിയും വെണ്ണയും കൊണ്ട് വന്നു. അദ്ദേഹം അത് കഴിച്ചു. എന്നിട്ട് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ദുആ ചെയ്തു "നോമ്പുകാർ നിങ്ങളുടെ അടുത്ത് നിന്ന് നോമ്പ് തുറന്നിരിക്കുന്നു. സുകൃതവാന്മാർ നിങ്ങളുടെ ഭക്ഷണം ഭുജിച്ചിരിക്കുന്നു. നിങ്ങളുടെ മേൽ മലക്കുകൾ പ്രാർത്ഥിച്ചിരിക്കുന്നു" عَنْ أَنَسٍ ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ جَاءَ إِلَى سَعْدِ بْنِ عُبَادَةَ، فَجَاءَ بِخُبْرٍ وَزَيْتٍ، فَأَكَلَ ثُمَّ قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلّمَ أَفْطَرَ عِنْدَكُمُ الصَّائِمُونَ، وَأَكَلَ طَعَامَكُمُ الْأَبْرَارُ، وَصَلَّتْ عَلَيْكُمُ الْمَلَائِكَةُ أبو داود ആതിഥേയന് വേണ്ടി റമദാനിലും അല്ലാത്ത സമയത്തും ഈ ദുആ ചെയ്യാവുന്നതാണ് — ബഷീർ പുത്തൂർ قَالَ: تَرْلُ الْغَضَب وَقِيلَ لِابْنِ الْمُبَارَكِ: اجْمَعْ لَنَا حُسْنَ الْخُلُقِ فِي كَلِمَةٍ (جامع العلوم والحكم) ഇബ്നുൽ മുബാറക് رحمه الله യോട് ഒരാൾ ചോദിച്ചു:
സൽസ്വഭാവത്തെ ഞങ്ങൾക്ക് താങ്കൾ ഒറ്റവാക്കിൽ ഒന്നു സംഗ്രഹിച്ചു തരാമോ? അദ്ദേഹം പറഞ്ഞു: കോപം ഉപേക്ഷിക്കൽ. (ജാമിഉൽ ഉലൂമി വൽ ഹികം) - അബൂ തൈമിയ്യ ഹനീഫ് عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَذَكَرَ حَدِيثَ الْغَارِ. وَقَالَ فِي آخِرِهِ فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ «مَنِ اسْتَطَاعَ مِنْكُمْ أَنْ تَكُونَ لَهُ خَبِيئَةٌ مِنْ عَمَلٍ صَالِحٍ فَلْيَفْعَلْ» (القضاعي في مسند الشهاب) ഇബ്നു ഉമർ رضي الله عنهما നിവേദനം: നബി ﷺ ഒരു ഗുഹയിൽ അകപ്പെട്ട ആളുകളെക്കുറിച്ച് വിവരിച്ചു. എന്നിട്ട് അതിന്റെ അവസാനം പറഞ്ഞു: "നിങ്ങളിലൊരാൾക്ക് സൽകർമ്മങ്ങളിൽ നിന്നും രഹസ്യമായത് ഉണ്ടായിരിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യട്ടെ". (ഖുദാഈ മുസ്നദുശ്ശിഹാബിൽ ഉദ്ധരിച്ചത്) عن الحسن قال: إنْ كانَ الرجل لقد جمع القرآن، وما يشعرُ جارُه. وإن كان الرجل لقد فَقُه الفقهَ الكثير، وما يشعرُ به الناس. وإن كان الرجل ليصلي الصلاة الطويلة في بيته وعنده الزَّوْر، وما يشعرون به. ولقد أدركنا أقوامًا ما كان على الأرض من عمل يقدرون على أن يعملوه في السرّ فيكون علانية أبدًا! ولقد كان المسلمون يجتهدون في الدعاء، وما يُسمع لهم صوت، إن كان إلا همسًا بينهم وبين ربهم، وذلك أن الله يقول:"ادعوا ربكم تضرعًا وخفية"، وذلك أن الله ذكر عبدًا صالحًا فرضِي فعله فقال: ﴿إِذْ نَادَى رَبَّهُ نِدَاءً خَفِيًّا﴾ ، [سورة مريم: ٣] تفسير الطبري ഹസൻ رحمه الله പറയുന്നു: ഒരു മനുഷ്യൻ ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കിയിരിക്കും; അവന്റെ അയൽവാസി പോലും അറിഞ്ഞിട്ടുണ്ടാവില്ല. ഒരാൾ ധാരാളം അറിവു നേടിയിട്ടുണ്ടാകും; അത് ജനങ്ങൾക്ക് മനസ്സിലാവില്ല. തന്റെ വീട്ടിൽ വെച്ച് ഒരാൾ ദീർഘമായി നമസ്കരിക്കുന്നുണ്ടാവും, വീട്ടിൽ വിരുന്നുകാരുണ്ടായിട്ട് അവരാരും അത് അറിയുന്നില്ല. എത്രയോ (സ്വാലിഹീങ്ങളായ) ആളുകളെ നാം കണ്ടു, ഭൂമുഖത്തുവെച്ച് അവർക്ക് രഹസ്യമായി ചെയ്യാൻ കഴിയുന്ന ഒരു സൽകർമ്മവും ഒരിക്കലും പരസ്യമാകുമായിരുന്നില്ല!! മുസ്'ലിമീങ്ങൾ ദുആ ചെയ്യുന്നതിൽ കഠിനാദ്ധ്വാനം ചെയ്യുമായിരുന്നു, അവരുടെ ഒരു ഒച്ചപ്പാടും കേൾക്കുമായിരുന്നില്; അവരുടെയും റബ്ബിന്റെയും ഇടയിലുള്ള നേർത്ത കുശുകുശുക്കൽ മാത്രം. അത് എന്തുകൊണ്ടെന്നാൽ, അല്ലാഹു പറയുന്നു: "താഴ്മയോടെയും രഹസ്യമായും നിങ്ങളുടെ റബ്ബിനോട് ദുആ ചെയ്യുവീൻ".(അഅ്റാഫ്: 55) അതുപോലെ അല്ലാഹു അവന്റെ സ്വാലിഹായ ഒരു ദാസനെക്കുറിച്ച്, അദ്ദേഹത്തിന്റെ പ്രവർത്തിയെ തൃപ്തിപ്പെട്ടുകൊണ്ട് സ്മരിക്കുന്നു: "തന്റെ റബ്ബിനെ അദ്ദേഹം വളരെ രഹസ്യമായി വിളിച്ചു പ്രാർത്ഥിച്ച സന്ദർഭമോർക്കുക!". (മർയം:3) (ത്വബരി തഫ്സീറിൽ ഉദ്ധരിച്ചത്) - അബൂ തൈമിയ്യ ഹനീഫ് ഫുളൈൽ ബിൻ ഇയാദ് -رَحِمَهُ اللهُ- പറയുന്നു:
സ്വന്തം നിലയും വിലയും അറിയുക എന്നതാണ് അദബിന്റെ തലക്കെട്ട്. [ഹിൽയഃ 10-168] ഇബ്‌നുൽ മുബാറക് -رَحِمَهُ اللهُ- യോട് ഒരാൾ ആവശ്യപ്പെട്ടു: എനിക്ക് ഒരു സദുപദേശം (വസ്വിയ്യത്) നൽകാമോ? അദ്ദേഹം പറഞ്ഞു: നീ നിന്റെ നിലയും വിലയുമറിയുക. [അൽ ജർഹു വത്തഅ്ദീൽ 1-280] അർത്ഥപൂർണ്ണമായ ഈ രണ്ടു വാക്യങ്ങളും ഉദ്ധരിച്ചത് ശൈഖ് അബുൽ ഫദ്ൽ മുഹമ്മദ് സ്സ്വുവൈഇയാണ്. ഞാൻ ചോദിച്ചു: എങ്ങനെയാണ് ഒരു മനുഷ്യൻ തന്റെ നിലയും വിലയും മനസ്സിലാക്കുക? ഈ ആശയത്തിന് വല്ല വിശദീകരണവുമുണ്ടോ? ഉത്തരം: - നിനക്ക് ഭവിക്കുന്നത് നന്മയോ തിന്മയോ ആവട്ടെ, ഇവിടെ പുലരുന്ന എല്ലാം അല്ലാഹുവിന്റെ മുൻനിർണ്ണയമനുസരിച്ചാണെന്ന വിധിവിശ്വാസം നീ സ്വീകരിക്കുക. - അദ്ധ്വാനം, ഉൽപാദനപരമായ പ്രയത്നം, വൈദഗ്ധ്യം പോലുള്ള അനിവാര്യവും നിയമാനുസൃതവുമായ നിമിത്തങ്ങളും കാരണങ്ങളും അനുവർത്തിക്കുന്നതിൽ ഉപേക്ഷവരുത്തുക എന്നത് അഖീദഃയിലുള്ള വീഴ്ചയാണെന്ന് നീ വിശ്വസിക്കുക. - നിയമാനുസൃതമായ നിമിത്തങ്ങളെയും കാരണങ്ങളെയും സർവ്വാശ്രയമായി കാണുക എന്നത് അല്ലാഹുവിൽ പങ്കുചേർക്കലാണെന്ന് നീ വിശ്വസിക്കുക. അപ്പോൾ നിനക്ക് നിന്റെ നിലയും വിലയും അറിയാൻ കഴിയും. ഒരു മുസ്‌ലിം നിയമാനുസൃതമായ നിമിത്തങ്ങളും കാരണങ്ങളും അനുവർത്തിക്കുന്നത് അല്ലാഹുവിന്റെ പ്രീതി നേടാനാണ്. മീതയുള്ള കൈയിന് കീഴിലുള്ള കൈയിനെക്കാൾ നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- കൽപിച്ച ഒരു മികവില്ലേ? ആ മേന്മ കരസ്ഥമാക്കാനാണ്. ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللهُ- പറയുന്നു: "അല്ലാഹു നിശ്ചയിച്ച നിമിത്തങ്ങൾ അനുവർത്തിക്കുന്നതിലൂടെയല്ലാതെ തൗഹീദിൻറെ യാഥാർത്ഥ്യം പൂർണ്ണമാവില്ല. അവയെ അസാധുവാക്കുക എന്നത് തവക്കുലിനു തന്നെ ഭംഗം വരുത്തുകയേയുള്ളു". അതു കൊണ്ടാണ് അല്ലാഹു ഇപ്രകാരം നമ്മെ അഭിസംബോധന ചെയ്തത്: "വിശ്വാസികളേ, നിങ്ങൾ നിങ്ങളുടെ ജാഗ്രത കൈക്കൊള്ളുവീൻ". അപ്പോൾ സ്വന്തം നിലയും വിലയുമറിയാൻ കഴിയുക, ആത്മത്തെ ഒട്ടും വിലകുറച്ചു കാണാതെ അതിന്റെ ഘനം ശരിയാം വിധം കണക്കാക്കുമ്പോൾ മാത്രമാണ്. അതേ പോലെ അതിനു താങ്ങാനാവാത്തത് അതിനെ വഹിപ്പിക്കാതിരിക്കലും നിർബ്ബന്ധമാണ്. ഇങ്ങനെയാണ് അബൂദർ -رَضِيَ اللهُ عَنْهُ- നിവേദനം ചെയ്യുന്ന ഹദീസിലുള്ളത്. അദ്ദേഹം പറയുന്നു, നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- എന്നോട് പറഞ്ഞു: "അബൂ ദർ, താങ്കളെ ഒരു ദുർബ്ബലനായിട്ടാണ് എനിക്ക് കാണാൻ കഴിയുന്നത്. ഞാൻ എനിക്ക് ഇഷ്ടപ്പെടുന്നതെന്തോ അതു തന്നെയാണ് താങ്കൾക്കും ഇഷ്ടപ്പെടുന്നത്. താങ്കൾ രണ്ടുപേരുടെ നേതൃത്വം പോലും ഏറ്റെടുക്കരുത്. ഒരു അനാഥയുടെയും ധനം കൈകാര്യം ചെയ്യാൻ ഏൽക്കുകയുമരുത്". ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം: ഒരിക്കൽ അബൂ ദർ -رَضِيَ اللهُ عَنْهُ- ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അവിടുന്ന് എന്നെ ഒരു സ്ഥാനപതിയായി നിയമിക്കുന്നില്ലേ? അപ്പോൾ തന്റെ കൈകൊണ്ട് എന്റെ ചുമലിൽ തട്ടിയിട്ട് പറഞ്ഞു: "അബൂ ദർ, താങ്കൾ ദുർബ്ബലനാണ്. നിശ്ചയമായും അത് ഒരു അമാനത്താണ്. അന്ത്യനാളിൽ അപമാനത്തിനും ഖേദത്തിനും ഹേതുവാണത് - അർഹത പ്രകാരം ഏറ്റെടുക്കുകയും തന്റെ കടമകൾ കൃത്യമായി നിവേറ്റുകയും ചെയ്തവനൊഴികെ". നിൽക്കൂ, ഒരു നിമിഷം! അബൂ ദർ -رَضِيَ اللهُ عَنْهُ- ന്റെ മഹത്വം, ത്യാഗം, നിസ്വാർത്ഥത, മതപരമായ അറിവ്, മൂപ്പുമുറ, സത്യസന്ധത എന്നിവയെ കുറിച്ച് ഒരു മുസ്‌ലിമും സംശയിക്കുകയില്ല. തന്നിഷ്ടം പറയാത്ത നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. അബ്ദുല്ലാഹ് ബിൻ അംറ് -رَضِيَ اللهُ عَنْهُ- നിവേദനം. നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- പറയുന്നത് ഞാൻ കേട്ടു: "ഭൂമി വഹിച്ചവരിൽ, ആകാശം വിരിച്ചവരിൽ അബൂ ദർറിനെക്കാൾ ശുദ്ധ സാത്വികനായ ഒരു മനുഷ്യൻ വേറെയില്ല". തനിക്ക് ശർഅ് കൽപിച്ച ഈ ഉന്നതസ്ഥാനത്തിനു പുറമെ, സത്യസന്ധത, മതപരമായ പരിജ്ഞാനം, മൂപ്പുമുറ, ജനതതികളുടെ ഗുരുഭൂതനായ അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് -صَلَى اللهُ عَلَيْهِ وَسَلَّمَ-യോടൊപ്പമുള്ള ദീർഘസഹവാസം മുതലായ യോഗ്യതകൾ ഉള്ളപ്പോൾ തന്നെ അദ്ദേഹം നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- പറഞ്ഞതു പോലെയാണ്: "താങ്കൾ ദുർബ്ബലനാണ്". അതിനാൽ ഒരു മുസ്‌ലിം സ്വന്തം നിലയും വിലയും അറിഞ്ഞിരിക്കണം. ഒട്ടും അഹങ്കാരമോ വിലോപമോ വരുത്താതെ അത് കണക്കാക്കണം. സ്വന്തം നിലയും വിലയും അറിഞ്ഞവന് അല്ലാഹു റഹ്‌മത് ചൊരിയട്ടെ. -ശൈഖ് മുഹമ്മദ് അൽഅൻജരി മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
June 2025
Categories
All
|