|
قال شيخ الإسلام ابن تيمية رحمه الله: وقال النبي صلى الله عليه وسلم لابن عباس (إذا سألت فاسأل الله، وإذا استعنت فاستعن بالله)، وفي الصحيحين عن النبي صلى الله عليه وسلم في صفة السبعين ألفا الذين يدخلون الجنة بغير حساب قال : (هم الذين لا يسترقون ولا يتطيرون، وعلى ربهم يتوكلون) فهم لا يطلبون من غيرهم أن يرقيهم، والرقية دعاء، ... (الإخنائية) ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ പറയുന്നു:
നബി ﷺ ഇബ്നു അബ്ബാസിനോട് പറഞ്ഞു: “നീ ചോദിക്കുന്നുവെങ്കിൽ അല്ലാഹുവിനോട് മാത്രം ചോദിക്കുക, നീ സഹായം തേടുന്നുവെങ്കിൽ അല്ലാഹുവിനോട് മാത്രം സഹായം തേടുക." രണ്ടു സ്വഹീഹുകളിൽ കാണാം, വിചാരണ കൂടാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന എഴുപതിനായിരം ആളു കളുടെ വിശേഷണമായി നബി പറയുന്നു: “അവർ മന്ത്രിക്കാൻ ആവശ്യപ്പെടാത്തവരും, ലക്ഷണം നോക്കാത്തവരും; തങ്ങളുടെ റബ്ബിങ്കൽ മാത്രം ഭരമേൽപ്പിക്കുന്നവരുമാണ്." അപ്പോൾ അവർ മറ്റുള്ളവരോട് തങ്ങൾക്കൊന്നു മന്ത്രിച്ചുതരണമെന്ന് ആവശ്യപ്പെടില്ല, മന്ത്രിക്കൽ ദുആയാണ്, ... (അൽ ഇഖ് നാഇയ്യ) - അബു തൈമിയ്യ ഹനീഫ്
0 Comments
മുന്നോട്ട് നോക്കുമ്പോൾ പേടിയാവുന്നു, വഴിയിൽ തങ്ങുമോ വരാനുള്ളതൊക്കെയും?
പിന്നോട്ട് നോക്കല്ലേ, കാർന്നുതിന്നുന്ന വേദന.. അനുഭവങ്ങൾ വിസമ്മതിക്കുന്നു ഓർമ്മകളായിടാൻ. ഒന്നേയുള്ളു പരിഹാരം, മേലോട്ട് നോക്കുക.. തോൽക്കില്ലൊരിക്കലും ഉപരിയിലുള്ളവന്റെ സഹായം. - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഇമാം ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: ഒരു മനുഷ്യന് പകർച്ചവ്യാധി പിടിപെട്ടാൽ ചികിത്സിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലാത്തതുപോലെ തന്നെ, അതിൽ നിന്ന് മുൻകരുതൽ സ്വീകരിക്കുന്നതിലും യാതൊരു പ്രശ്നവുമില്ല. അതൊരിക്കലും തവക്കുലിലുള്ള കുറവായി ഗണിക്കപ്പമടുന്നതല്ല.നേരേ മറിച്ച് അത് തവക്കുലിൽ പെട്ടതാണ്.കാരണം നാശത്തിലും ശിക്ഷയിലും അകപ്പെടുത്തുന്ന കാര്യങ്ങളെ തൊട്ട് മുൻകരുതൽ സ്വീകരിക്കുക എന്നത് നമ്മോട് കൽപ്പിക്കപ്പെട്ടിട്ടുള്ളതാണ്. തവക്കുലാക്കുന്നവൻ, അല്ലെങ്കിൽ തവക്കുൽ ചെയ്യുന്നു എന്ന് ജൽപ്പിക്കുന്നവൻ, എന്നിട്ട് കാരണങ്ങളെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവൻ, യഥാർത്ഥത്തിൽ അവൻ തവക്കുലാക്കുന്നവനല്ല. മറിച്ച് അല്ലാഹുവിന്റെ ഹിക്മത്തിനെ അധിക്ഷേപിക്കുന്നവനാണവൻ.കാരണം അല്ലാഹു നിശ്ചയിച്ച കാരണങ്ങളാലല്ലാതെ ഒരു കാര്യം ഉണ്ടാവുക എന്നത് അവന്റെ ഹിക്മത്ത് അനുവദിക്കാത്തതാണ്. അല്ലാഹുവാണ് (കാര്യങ്ങൾ യഥാവിധം മനസ്സിലാക്കാനുള്ള) തൗഫീഖ് നൽകുന്നവൻ. - അബൂ തൈമിയ്യ ഹനീഫ് قال الإمام ابن عثيمين رحمه الله كما أن الإنسان إذا نزل به وباء وعالجه فلا حرج عليه فكذلك إذا أخذ وقاية منه فلا حرج عليه ولا يعد ذلك من نقص التوكل بل هذا من التوكل لأن فعل الأسباب الواقية من الهلاك والعذاب أمر مطلوب والذي يتوكل أو يدعي أنه متوكل ولا يأخذ بالأسباب ليس بمتوكل في الحقيقة بل إنه طاعن في حكمة الله عز وجل لأن حكمة الله تأبى أن يكون الشيء إلا بالسبب الذي قدره الله تعالى له والله الموفق (شرح رياض الصالحين) |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed