IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

സകാതുൽ ഫിത്വ്‌ർ

29/4/2022

0 Comments

 
‎عَن ابنِ عَبَّاسٍ - رضي الله عنهما - قَالَ: «فَرَضَ رَسُولُ اللهِ - صلى الله عليه وسلم - زَكَاةَ الفِطرِ طُهرَةً لِلصَّائِمِ مِنَ اللَّغوِ وَالرَّفَثِ، وَطُعمَةً لِلمَسَاكِينِ، مَنْ أدَّاهَا قَبلَ الصَّلَاةِ فَهِيَ زَكَاةٌ مَقبُولَةٌ، وَمَن أدَّاهَا بَعدَ الصَّلَاةِ فَهِيَ صَدَقَةٌ مِنَ الصَّدَقَاتِ" ([1]) أخرجه أبو داود (1609)، وابن ماجه (1827)، وحسنه الألباني في صحيح سنن أبي داود
ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിൽ നിന്ന്. അദ്ദേഹം പറഞ്ഞു " നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം നോമ്പുകാരന് അനാവശ്യവും മ്ലേച്ചവുമായ സംസാരത്തിൽ നിന്ന് വിശുദ്ധിയും അഗതിക്ക്‌ അന്നവുമായി ഫിത്വ്‌ർ സകാത് നിർബന്ധമാക്കി. ആരാണോ (പെരുന്നാൾ) നമസ്കാരത്തിന് മുമ്പ് നൽകിയത് അപ്പോഴത്‌ സ്വീകാര്യമായ സകാത്തായി. ആരെങ്കിലും നമസ്കാരത്തിന് ശേഷമാണ് നൽകുന്നതെങ്കിൽ അത് ദാനധർമ്മങ്ങളിൽ ഒന്നു മാത്രമായി.
(അബു ദാവൂദ് ,അൽബാനി: ഹസൻ )
​
കൊടുക്കേണ്ട സമയം

പെരുന്നാളിന്റെ ഹിലാൽ കണ്ടതു മുതൽ നമസ്കാരത്തിന്റെ മുമ്പായി നൽകുന്നതാണ് ഏറ്റവും ഉത്തമം. എന്നാൽ റമളാൻ മാസത്തിന്റെ അവസാനം പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം ബാക്കിയുള്ളപ്പോൾ മുതൽ നൽകൽ അനുവദനീയമാണ്.

ആർക്കാണ് നിർബന്ധം?

പെരുന്നാൾ ദിവസവും അതിന്റെ രാത്രിയും കഴിക്കാനുള്ള ഭക്ഷണം കൈവശമുള്ള ചെറുതും വലുതുമായ ഓരോ പുരുഷനും സ്ത്രീക്കും സകാതുൽ ഫിത്വ്‌ർ നൽകൽ നിർബന്ധമാണ്. കുട്ടികൾ, അടിമകൾ തുടങ്ങി പ്രായമായവർ തുടങ്ങിയവരുടെ സകാത് നൽകേണ്ടത് അവരുടെ സംരക്ഷണം ഏറ്റെടുത്ത കൈകാര്യകർത്താക്കളാണ്. ഗർഭത്തിലുള്ള കുട്ടികൾക്കായി നൽകൽ സുന്നത്താണ്.

എന്താണ് നൽകേണ്ടത്?

ഓരോ നാട്ടിലെയും പ്രധാനഭക്ഷണമായി ഉപയോഗിക്കുകയും സൂക്ഷിച്ചു വെക്കാൻ ഉതകുന്നതുമായ ഭക്ഷ്യ വിഭവങ്ങളിൽ നിന്നാണ് ഫിത്വ്‌ർ സകാത് നൽകേണ്ടത്. കാരക്ക, ചോളം, ബാർലി, പരിപ്പ്, അരി, പാൽക്കട്ടി, മുന്തിരി തുടങ്ങി മുഖ്യ ഭക്ഷണമായി ഉപയോഗിക്കുന്ന ആഹാരപദാർത്ഥങ്ങളിൽ നിന്നുള്ളവയാണ് ഇതിന് നിശ്ചയിച്ചിട്ടുള്ളത്.
‎عنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: (فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ شَعِيرٍ، عَلَى الْعَبْدِ وَالْحُرِّ، وَالذَّكَرِ وَالْأُنْثَى، وَالصَّغِيرِ وَالْكَبِيرِ مِنْ الْمُسْلِمِينَ) متفق عليه
ഇബ്നു ഉമർ رضي الله عنهما നിവേദനം. അദ്ദേഹം പറയുന്നു: " നബി ﷺ ബാർലിയിൽ നിന്നും കാരക്കയിൽ നിന്നും ഒരു സ്വാഉ വീതം മുസ്‌ലിംകളിലെ അടിമക്കും സ്വതന്ത്രനും ചെറിയവനും വലിയവനും ആണിനും പെണ്ണിനും സകാതുൽ ഫിത്വ്‌ർ നിർബന്ധമാക്കി." (മുത്തഫഖുൻ അലൈഹി)

എത്ര കൊടുക്കണം?

സകാതുൽ ഫിത്വ്‌ർ അളന്നാണ് നൽകേണ്ടത്. അല്ലാതെ തൂക്കം നോക്കിയല്ല. സാധാരണ ഗതിയിൽ പലരും പല രൂപത്തിലും തൂക്കത്തിലും നൽകുന്ന പ്രവണത ഒരിക്കലും ശരിയല്ല. കാരണം നബി ﷺ ഫിത്വ്‌ർ സകാത് അളന്ന് നൽകാനാണ് സ്വഹാബത്തിനോട് കൽപിച്ചിട്ടുള്ളത്‌. സ്വഹാബത്തിന്റെ മൊത്തത്തിലുള്ള നടപടിക്രമം അവ അളന്നു നൽകിയെന്നുമാണ്.
​
മനുഷ്യന് ഭക്ഷ്യയോഗ്യമായ ആഹാരപദാർത്ഥങ്ങളല്ലാതെ മറ്റൊന്നും സകാതുൽ ഫിത്വ്‌ർ ആയി സലഫുകൾ നൽകിയതായി സ്ഥിരപ്പെട്ടു വന്നിട്ടില്ല.

പൈസ കൊടുത്താൽ മതിയാകുമോ?

മതപരമായ മറ്റേതൊരു വിഷയത്തിലുമെന്ന പോലെ സകാതുൽ ഫിത്വ്‌റിന്റ വിഷയത്തിലും നാം നബി ചര്യ പിന്തുടരാൻ ബാധ്യസ്ഥരാണ്. നബി ﷺ റമളാനുമായി ബന്ധപ്പെട്ട് നിർബന്ധമായി നൽകാൻ കൽപിച്ചത് ഭക്ഷ്യ വിഭവമാണ്. ഒരുപാട് ഹദീസുകളിൽ അക്കാര്യം സംശയരഹിതമായി സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. മാത്രവുമല്ല, സ്വഹാബികളുടെ നടപടിക്രമത്തിൽ ഒരിക്കൽ പോലും ഭക്ഷ്യ വിഭവങ്ങൾക്ക് പകരമായി ദീനാറോ ദിർഹമോ നൽകിയതായി കാണാൻ കഴിയില്ല. അക്കാലത്ത് സ്വർണ്ണ നാണയങ്ങളിലും വെള്ളിനാണയങ്ങളിലും വ്യവഹാരങ്ങൾ നടന്നിരുന്നുവെന്നതിൽ തർക്കമില്ലല്ലോ. എന്നിട്ടും സ്വഹാബികളാരും ഭക്ഷണമായിട്ടല്ലാതെ സകാതുൽ ഫിത്വ്‌ർ നൽകിയില്ല എങ്കിൽ അതാണ് നമുക്ക് ദീനിൽ മാതൃക.

സകാതുൽ ഫിത്വ്‌റിന്റെ തോത് ഒരു "സ്വാഉ" ആണെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. അത് പണ്ട് കാലത്ത് നിലവിലുണ്ടായിരുന്ന ഒരു അളവാണ്. നബി ﷺ സ്വാഇന് ബർകത്തുണ്ടെന്നു അറിയിക്കുകയും സ്വാഇൽ ബർക്കത്തിന് വേണ്ടി ദുആ ചെയ്യുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ പല കാരണങ്ങളാലും തൂക്കം, നബി ﷺ നിർദ്ദേശിച്ച സ്വാഇന് പകരമാവില്ല. കാരണം, തൂക്കം എന്നത് അളവ് നിർണ്ണയിക്കുന്ന ഒരിനവും സ്വാഉ മറ്റൊരിനവുമാണ്. രണ്ടും അതിന്റെ തോതുകളിൽ വ്യത്യസ്തത പുലർത്തുന്നു.

ഇന്ന് സാർവ്വത്രികമായി മുസ്ലിംകൾ വിസ്മരിക്കുകയും അവഗണിച്ച് അഗണ്യ കോടിയിൽ തള്ളുകയും ചെയ്ത കാര്യങ്ങളാണ് ഇതെല്ലാം.

നബിചര്യ സൂക്ഷ്മമായി പിന്തുടരുന്ന ഒരാളെ സംബന്ധിച്ചേടത്തോളം എന്താണോ നമ്മോടു കൽപിച്ചത് അത് ചോദ്യം ചെയ്യാതെ സ്വീകരിക്കേണ്ടതുണ്ട്.

പല സ്ഥലങ്ങളിലും ആളുകളിൽ നിന്ന് കമ്മറ്റികൾ പൈസയായി സ്വരൂപിക്കുകയും ധാന്യങ്ങൾ വാങ്ങി വിതരണം ചെയ്യുകയും ചെയ്യുന്ന രീതിയുണ്ട്. ചിലയിടങ്ങളിലെല്ലാം പൈസയായിത്തന്നെ ശേഖരിക്കുകയും പൈസയായിത്തന്നെ വിതരണം ചെയ്യുകയും ചെയ്യുന്നതായി കണ്ടു വരുന്നു. ഇതെല്ലാം നബി ﷺ കൽപിക്കുകയും കാണിച്ചു തരികയും ചെയ്ത മാതൃകക്ക് എതിരാണ്.

പൈസയായി നൽകുന്നതിൽ പലരും പല ന്യായങ്ങളും ഉന്നയിക്കാറുണ്ട്. ഇവ പ്രഥമ ദൃഷ്ട്യാ ന്യായമാണെന്ന് തോന്നുമെങ്കിലും നബിചര്യക്ക് എതിരായതിനാൽ നമുക്ക് സ്വീകരിക്കാൻ നിർവ്വാഹമില്ല. ഉള്ഹിയ്യത്തിനും അഖീഖക്കും മൃഗത്തെ ബലിയായി നൽകാനാണ് കൽപന. സകാത്തുൽ ഫിത്വ്‌ർ ഭക്ഷണമായും. ഇവയൊന്നും നിശ്ചിത രീതിയും കൽപ്പനയും മറി കടന്ന് മറ്റു രൂപങ്ങളിലേക്ക് പരിവർത്തിപ്പിക്കുന്നത് നബിചര്യക്ക് എതിര് പ്രവർത്തിക്കലാണ്‌. സുന്നത്ത് പിൻപറ്റാൻ അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ. ആമീൻ

എല്ലാ നന്മയും സലഫുകളെ പിന്തുടരുന്നതിലാണ്. എല്ലാ തിന്മയും പിൽകാലക്കാരെ അനുകരിക്കുന്നതിലാണ്.

- ബശീർ പുത്തൂർ
Click Here to Download in PDF / JPEG Format
0 Comments

പള്ളിയിലേക്കോ പിരിവുകാർക്കോ പൈസകൊടുക്കുന്നതല്ല ഫിത്ർ സകാത്ത്

28/4/2022

0 Comments

 
അബൂ ത്വാലിബ് رحمه الله പറയുന്നു: അഹ്'മദ് ഇബ്നു ഹൻബൽ , എന്നോട് പറഞ്ഞു: അതിന്റെ പൈസ കൊടുക്കാൻ പാടില്ല.

അദ്ദേഹത്തോട് പറയപ്പെട്ടു: ഉമർ ഇബ്നു അബ്ദിൽ അസീസ് പൈസ സ്വീകരിച്ചിരുന്നുവെന്ന് ഒരു കൂട്ടർ പറയുന്നുണ്ടല്ലോ?

അദ്ദേഹം പ്രതിവചിച്ചു: അവർ അല്ലാഹുവിന്റെ റസൂലിന്റെ വാക്ക് ഉപേക്ഷിക്കുന്നു എന്നിട്ട് ആ ആള് പറഞ്ഞിരിക്കുന്നു' എന്നു പറയുകയാണ്.

ഇബ്നു ഉമർ رضي الله عنهما പറയുന്നു: 'അല്ലാഹുവിന്റെ റസൂൽ നിർബന്ധമാക്കിയിരിക്കുന്നു...' എന്ന്.

അല്ലാഹു പറയുന്നു: "നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുവീൻ, റസൂലിനെ അനുസരിക്കുവീൻ" എന്ന്.

സുന്നത്തുകളെ തള്ളിക്കളഞ്ഞുകൊണ്ട് ഇക്കൂട്ടർ പറയുന്നു: 'അയാൾ പറഞ്ഞിരിക്കുന്നു. മറ്റെയാൾ പറഞ്ഞിരിക്കുന്നു' എന്ന്!!

(ഇബ്നു ഖുദാമ മുഗ്'നിയിൽ ഉദ്ധരിച്ചത്)

​- അബൂ തൈമിയ്യ ഹനീഫ്
Download Poster
0 Comments

​ഫിത്ർ സകാത്ത് ആരാധനയാണ്

28/4/2022

0 Comments

 
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله

നമ്മുടെ നാട്ടിൽ ഫിത്ർ സകാത്ത് പണമായിട്ടാണ് നൽകുന്നത്, പാവങ്ങൾക്ക് ധാന്യമോ മറ്റോ ആവശ്യമില്ല എന്നാണ് അതിന് അവർ പറയുന്ന ന്യായം. ഞങ്ങൾ ചെയ്യേണ്ടത് എന്താണ്?

ഉത്തരം: ഇക്കാര്യത്തിൽ പാവങ്ങളല്ല തീരുമാനമെടുക്കേണ്ടത്. ഇത് ഒരു ആരാധനയാണ്. എപ്രകാരമാണോ അല്ലാഹുവിന്റെ റസൂലിൽ നിന്നുള്ള മാതൃക അപ്രകാരമാണ് നിറവേറ്റേണ്ടത്. ഭക്ഷണം വേണ്ട എന്നു പറയുന്നവൻ ആവശ്യക്കാരനല്ല എന്നാണർത്ഥം; ഭക്ഷണം ആവശ്യമുള്ളവരുണ്ട് അവർക്ക് കൊടുക്കുകയാണ് വേണ്ടത്.

- അബൂ തൈമിയ്യ ഹനീഫ്
Download Poster
0 Comments

ലൈലതുൽഖദ്റിലെ ദുആ - 2

21/4/2022

0 Comments

 
‏اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ العفْوَ فاعْفُ عنِّ
‏اللَّهُمَّ إِنَّكَ عَفُوٌ
അല്ലാഹുവേ, തീർച്ചയായും നീ ധാരാളമായി തെറ്റുകളെ മായ്ച്ച് മാപ്പു നൽകുന്നവനാണ്.
تُحِبُّ العفْو
മാപ്പു നൽകുന്നതിനെ നീ ഇഷ്ടപ്പെടുന്നു
فاعْفُ عنِّي
അതിനാൽ എന്റെ തെറ്റുകളെ മായ്ച്ച് മാപ്പാക്കണേ!

(അല്ലാഹുവേ, തീർച്ചയായും നീ ധാരാളമായി തെറ്റുകളെ മായ്ച്ച് മാപ്പു നൽകുന്നവനാണ്. മാപ്പു നൽകുന്നതിനെ നീ ഇഷ്ടപ്പെടുന്നു. അതിനാൽ എന്റെ തെറ്റുകളെ മായ്ച്ച് മാപ്പാക്കണേ!)

(اللهم) എന്ന വാക്കിന്റെ അർത്ഥം (يا اللّٰه) അല്ലാഹുവേ! എന്നാണ്.വിളിക്കാൻ നാമങ്ങൾക്കു മുൻപിൽ ഉപയോഗിക്കുന്ന (يا) എന്ന അക്ഷരത്തെ മാറ്റി പകരം നാമം അവസാനിക്കുന്നിടത്ത് വെച്ച (م) എന്ന അക്ഷരം അതേ ആശയത്തെ പ്രതിനിധീകരിക്കുന്നു.അല്ലാഹുവിന്റെ മഹത്തായ നാമത്തെ മുന്തിക്കുന്നു. അതുകൊണ്ട് തുടങ്ങുന്നു. അതിലൂടെ നന്മയും ബറകതും തേടുന്നു എന്ന ലക്ഷ്യം കൂടി അതിലുണ്ട്.

​اللهم എന്ന വാക്കിലെ (م) ഒരുമിച്ചു ചേർക്കുക (جمع) എന്ന ആശയത്തെ അറിയിക്കുന്നു.
അല്ലാഹുവിന്റെ മുഴുവൻ നാമങ്ങളെയും ഗുണവിശേഷങ്ങളെയും അത് ഒരുമിച്ചുചേർക്കുന്നു.

മാത്രമല്ല (م) സൂചിപ്പിക്കുന്ന ഒരുമിച്ചുചേർക്കൽ (جمع) തേടുന്നവൻ തന്റെ ഹൃദയത്തെ അല്ലാഹുവിന്റെ മുന്നിൽ സമ്മേളിപ്പിച്ചു നിർത്തി, മറ്റാരെയും പങ്കുചേർക്കാതെ മറ്റൊന്നിലേക്കും ചിതറാതെ അവനിലേക്കു മാത്രം തിരിച്ചിരിക്കുന്നു എന്നതും അറിയിക്കുന്നു.

അല്ലാഹുവിന്റെ അതിസുന്ദരമായ ഒരു നാമവും (عَفُوٌّ), അത്യുന്നതമായ ഒരു ഗുണവിശേഷവും  (تُحِبُّ العفْوَ) മുൻ നിർത്തി അവനോട് തവസ്സുൽ ചെയ്യലാണ് ഈ ദുആയിലെ മുഖ്യമായ പാഠങ്ങളിൽ മറ്റൊന്ന്. അല്ലാഹുവിനോട് ദുആ ചെയ്യുമ്പോൾ അവന്റെ സൃഷ്ടികളിലൊന്നിനെയും കൊണ്ട് തവസ്സുലാക്കൽ അനുവദനീയമല്ല. മറിച്ച് അവന്റെ നാമങ്ങളും ഗുണവിശേഷങ്ങളും മുൻ നിർത്തി തവസ്സുലാക്കേണ്ടതാണ്. അത് ഉത്തരം ലഭിക്കാൻ ഏറെ തരപ്പെട്ടതുമാണ്.

عَفُوٌّ എന്നത് അല്ലാഹുവിന്റെ നാമമാണ് عَفْو എന്ന ദാതുവിൽ നിന്നുള്ള فَعُول രൂപമാണത്. അത് مُبَالَغَة യെ അഥവാ ആ നാമത്തിൽ ഉൾചേർന്നിരിക്കുന്ന ആശയത്തിന്റെ അതിശയോക്തിയെ അറിയിക്കുന്നു.

عفا എന്നാണ് അതിന്റെ ക്രിയാ രൂപം. അതിന്റെ അടിസ്ഥാന അർത്ഥം المحو والطمس തേച്ചു മായ്ച്ച് ഇല്ലാതാക്കി എന്നാണ്.
മരുഭൂമിയിലെ കാലടികളെ കാറ്റു വന്നു മായ്ച്ച് അടയാളങ്ങൾ നീക്കിക്കളയുന്നതിന് ഈ പദമാണ് ഉപയോഗിക്കുക. പാപങ്ങളുടെ അടയാളങ്ങളെ മായ്ച്ച് ധാരാളമായി മാപ്പു നൽകി ശിക്ഷിക്കാതെ വിടുന്നവനാണ് عَفُوّ ആയ റബ്ബ്.

അല്ലാഹുവിന്റെ ഗുണവിശേഷങ്ങളിൽ പെട്ടതാണ് അവൻ عفو നെ ഇഷ്ടപ്പെടുന്നു എന്നത്. തന്റെ കുറ്റങ്ങളും കുറവുകളും ഏറ്റുപറഞ്ഞ്, പശ്ചാത്തപിക്കുന്ന മനസ്സും വാക്കും പ്രവർത്തിയുമായി അവന്റെ സാമീപ്യം തേടിവരുന്ന അടിയനെ അങ്ങേയറ്റം സന്തോഷത്തോടെ സ്വീകരിക്കുന്നവനാണ് റഹ്'മാനായ റബ്ബ്. അടിമകൾ പരസ്പരം عفو ചെയ്തുകൊടുക്കാൻ ഇഷ്ടപ്പെടുന്നവനുമാണവൻ.

അവന്റെ അതിമനോഹരമായ നാമവും അത് ഉൾകൊള്ളുന്ന അത്യുന്നതമായ ഈ ഗുണവും മുൻ നിർത്തി അവനോട് ചോദിക്കുന്നത് നമ്മുടെ തെറ്റുകുറ്റങ്ങളെല്ലാം പൊറുത്ത് മാപ്പു നൽകി, അവയുണ്ടാക്കിയ അടയാളങ്ങളെല്ലാം തേച്ചു മായ്ച്ച് പൊറുത്തു തരണമെന്നാണ്.

നോമ്പും സുദീർഘമായ നമസ്കാരവും ഖുർആൻ പാരായണവും ദിക്റുകളും ദുആകളും സ്വദഖയും തുടങ്ങി ഒട്ടനേകം പുണ്യകർമങ്ങളനുഷ്ഠിച്ച് ദിനരാത്രങ്ങൾ കഴിച്ചു കൂട്ടി, ലൈലതുൽ ഖദർ വരെയുള്ള അതിമഹത്തായ പുണ്യത്തിന് സാക്ഷിയാകാൻ അല്ലാഹു അവസരം നൽകിയ സന്ദർഭത്തിൽ 'എന്താണ് ഞാൻ ചൊല്ലേണ്ടത്?' എന്ന ചോദ്യത്തിന് ഉത്തരമായാണ് ഈ വാക്കുകൾ ഉരുവിടാൻ നമ്മുടെ ഉമ്മാക്ക് അല്ലാഹുവിന്റെ റസൂൽ ﷺ പഠിപ്പിച്ചുകൊടുക്കുന്നത്. അതിൽ വലിയൊരു ഗുണപാഠം കൂടിയുണ്ട്. അഹന്തയുടെയും താൻപോരിമയുടെയും അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന വാക്കുകളാണ് നബി പഠിപ്പിച്ചത്. ഇത്രയൊക്കെ ചെയ്തു എന്ന വലിപ്പത്തരമല്ല, വന്നുപോയ വീഴ്ചകളെക്കുറിച്ച് ഓർമിക്കാനാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്. അല്ലാഹുവിന്റെ അതിമഹത്തായ ഔദാര്യമില്ലായിരുന്നെങ്കിൽ നന്മയുടെ വഴിയിലെത്താനാവില്ലെന്ന ബോധ്യവും, തന്റെ മേൽ അർപ്പിതമായ ബാധ്യതകൾ നിറവേറ്റുന്നതിൽ വരുത്തിയ വീഴ്ചകളെക്കുറിച്ച് ആകുലതയും, തന്നിൽ നിന്നു സംഭവിച്ച അബദ്ധങ്ങളെ ഓർത്തുള്ള ആശങ്കയും ഒരു ദാസനെ അവന്റെ അഹന്തയുടെ മുനയൊടിച്ച്, ഉബൂദിയ്യത്ത് സാക്ഷാൽകാരിക്കാൻ സഹായിക്കും.

അത് വല്ലാത്ത ഒരു സുരക്ഷാ കവചമാണ്.
إياك نعبد വിന്റെ കൂടെ وإياك نستعين എന്നു പറയുന്നതു പോലെ തന്നെയാണതും.

ഇബ്രാഹീം നബി ﷺ യുടെ ദുആയിൽ ഉൾചേർന്നിരിക്കുന്ന ചൈതന്യവും ഇതേ ആശയത്തിന്റെ സാരാംശമാണ്.
ربنا تقبل منا إنك أنت السميع العليم ... وتب علينا إنك أنت التواب الرحي
നമ്മുടെ റബ്ബേ, നമ്മിൽ നിന്ന് സ്വീകരിക്കണേ, നിശ്ചയമായും നീയാണ് എല്ലാം കേൾക്കുന്നവൻ, എല്ലാം അറിയുന്നവൻ... ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കണേ, നിശ്ചയമായും നീയാണ് അങ്ങേയറ്റം പശ്ചാത്താപം സ്വീകരിക്കുന്നവൻ, അതിവിശാലമായ കാരുണ്യമുള്ളവൻ. ​നീട്ടിവലിച്ച് കുറേ വാചകക്കസർത്തുകളില്ല. പകരം സംക്ഷിപ്തവും എന്നാൽ ആശയസമ്പുഷ്ടവുമായ ലളിതമായ വാക്കുകൾ. അതാണ് സുന്നത്തിന്റെ പ്രത്യേകതയും
‏اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ العفْوَ فاعْفُ عنِّ
"അല്ലാഹുവേ, തീർച്ചയായും നീ ധാരാളമായി തെറ്റുകളെ മായ്ച്ച് മാപ്പു നൽകുന്നവനാണ്. മാപ്പു നൽകുന്നതിനെ നീ ഇഷ്ടപ്പെടുന്നു. അതിനാൽ എന്റെ തെറ്റുകളെ മായ്ച്ച് മാപ്പാക്കണേ!"

- അബു തൈമിയ്യ ഹനീഫ് ബാവ.
Click Here to Download in PDF / JPG Format
0 Comments

​ദാനധർമ്മത്തിന്റെ മുൻഗണനാക്രമം

13/4/2022

0 Comments

 
അബൂ ഹുറൈറ رضي الله عنه യിൽ നിന്ന് നിവേദനം: 
നബി ﷺ ഒരിക്കൽ സ്വദഖ ചെയ്യാൻ കൽപിച്ചു.

അപ്പോൾ ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ എന്റെ പക്കൽ ഒരു ദീനാർ (സ്വർണ്ണക്കാശ്) ഉണ്ടല്ലോ? 
നബി ﷺ പ്രതിവചിച്ചു: അതു കൊണ്ട് നീ നിന്റെ നഫ്സിന് (നിനക്കു തന്നെ) സ്വദഖ ചെയ്യ്.

അയാൾ: എന്റെ പക്കൽ മറ്റൊരു ദീനാർ കൂടി ഉണ്ടല്ലോ?
നബി ﷺ: അതു കൊണ്ട് നീ നിന്റെ കുട്ടികൾക്ക് സ്വദഖ ചെയ്യ്.

അയാൾ: എന്റെ പക്കൽ മറ്റൊരു ദീനാർ കൂടി ഉണ്ടല്ലോ?
നബി ﷺ: അതു കൊണ്ട് നീ നിന്റെ ഭാര്യക്ക് സ്വദഖ ചെയ്യ്.

അയാൾ: എന്റെ പക്കൽ മറ്റൊരു ദീനാർ കൂടി ഉണ്ടല്ലോ?
നബി ﷺ: അതു കൊണ്ട് നീ നിന്റെ ഭൃത്യന് സ്വദഖ ചെയ്യ്.

അയാൾ: എന്റെ പക്കൽ മറ്റൊരു ദീനാർ കൂടി ഉണ്ടല്ലോ?
നബി ﷺ: നീയാണ് എന്നെക്കാൾ നന്നായി
അതിന് അർഹനാരെന്ന് കണ്ടെത്താൻ കഴിയുന്നവൻ.

[ഇമാം ബുഖാരി അദബുൽ മുഫ്റദിൽ ഉദ്ധരിച്ചതും, അൽബാനി 'ഹസൻ' എന്ന് രേഖപ്പെടുത്തിയതുമാണിത്]
ശൈഖ് മുഹമ്മദ് അൽ അഞ്ചരീ حفظه الله പറയുന്നു: 
ഈ ഹദീസിലേക്ക് ക്ഷണിക്കുന്ന ഏതെങ്കിലുമൊരു ചാരിറ്റബിൾ സൊസൈറ്റിയെ (സംഘടനയെ) നിങ്ങൾക്കറിയുമോ?             

- അബൂ തൈമിയ്യ ഹനീഫ്
0 Comments

കാത്തു സൂക്ഷിക്കാം; ഗോപ്യമായ സൽകർമ്മങ്ങൾ !!

12/4/2022

0 Comments

 
عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَذَكَرَ حَدِيثَ الْغَارِ. وَقَالَ فِي آخِرِهِ 
فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ 
«مَنِ اسْتَطَاعَ مِنْكُمْ أَنْ تَكُونَ لَهُ خَبِيئَةٌ مِنْ عَمَلٍ صَالِحٍ فَلْيَفْعَلْ» 
(القضاعي في مسند الشهاب)
​ഇബ്നു ഉമർ رضي الله عنهما നിവേദനം: നബി ﷺ ഒരു ഗുഹയിൽ അകപ്പെട്ട ആളുകളെക്കുറിച്ച് വിവരിച്ചു. എന്നിട്ട് അതിന്റെ അവസാനം പറഞ്ഞു:
"നിങ്ങളിലൊരാൾക്ക് സൽകർമ്മങ്ങളിൽ നിന്നും രഹസ്യമായത് ഉണ്ടായിരിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യട്ടെ".
​(ഖുദാഈ മുസ്നദുശ്ശിഹാബിൽ ഉദ്ധരിച്ചത്) 
عن الحسن قال: إنْ كانَ الرجل لقد جمع القرآن، وما يشعرُ جارُه. وإن كان الرجل لقد فَقُه الفقهَ الكثير، وما يشعرُ به الناس. وإن كان الرجل ليصلي الصلاة الطويلة في بيته وعنده الزَّوْر، وما يشعرون به. ولقد أدركنا أقوامًا ما كان على الأرض من عمل يقدرون على أن يعملوه في السرّ فيكون علانية أبدًا! ولقد كان المسلمون يجتهدون في الدعاء، وما يُسمع لهم صوت، إن كان إلا همسًا بينهم وبين ربهم، وذلك أن الله يقول:"ادعوا ربكم تضرعًا وخفية"، وذلك أن الله ذكر عبدًا صالحًا فرضِي فعله فقال: ﴿إِذْ نَادَى رَبَّهُ نِدَاءً خَفِيًّا﴾ ، [سورة مريم: ٣] .  ( تفسير الطبري)
​ഹസൻ رحمه الله പറയുന്നു:
ഒരു മനുഷ്യൻ ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കിയിരിക്കും; അവന്റെ അയൽവാസി പോലും അറിഞ്ഞിട്ടുണ്ടാവില്ല. ഒരാൾ ധാരാളം അറിവു നേടിയിട്ടുണ്ടാകും; അത് ജനങ്ങൾക്ക് മനസ്സിലാവില്ല. 
തന്റെ വീട്ടിൽ വെച്ച് ഒരാൾ ദീർഘമായി നമസ്കരിക്കുന്നുണ്ടാവും, വീട്ടിൽ വിരുന്നുകാരുണ്ടായിട്ട് അവരാരും അത് അറിയുന്നില്ല.
എത്രയോ (സ്വാലിഹീങ്ങളായ) ആളുകളെ നാം കണ്ടു, ഭൂമുഖത്തുവെച്ച് അവർക്ക് രഹസ്യമായി ചെയ്യാൻ കഴിയുന്ന ഒരു സൽകർമ്മവും ഒരിക്കലും പരസ്യമാകുമായിരുന്നില്ല!!
മുസ്'ലിമീങ്ങൾ ദുആ ചെയ്യുന്നതിൽ കഠിനാദ്ധ്വാനം ചെയ്യുമായിരുന്നു, അവരുടെ ഒരു ഒച്ചപ്പാടും കേൾക്കുമായിരുന്നില്; അവരുടെയും റബ്ബിന്റെയും ഇടയിലുള്ള നേർത്ത കുശുകുശുക്കൽ മാത്രം.
അത് എന്തുകൊണ്ടെന്നാൽ, അല്ലാഹു പറയുന്നു: "താഴ്മയോടെയും രഹസ്യമായും നിങ്ങളുടെ റബ്ബിനോട് ദുആ ചെയ്യുവീൻ".(അഅ്റാഫ്: 55)
അതുപോലെ അല്ലാഹു അവന്റെ സ്വാലിഹായ ഒരു ദാസനെക്കുറിച്ച്, അദ്ദേഹത്തിന്റെ പ്രവർത്തിയെ തൃപ്തിപ്പെട്ടുകൊണ്ട് സ്മരിക്കുന്നു:
"തന്റെ റബ്ബിനെ അദ്ദേഹം വളരെ രഹസ്യമായി വിളിച്ചു പ്രാർത്ഥിച്ച സന്ദർഭമോർക്കുക!". (മർയം:3) 
(ത്വബരി തഫ്സീറിൽ ഉദ്ധരിച്ചത്)

- അബൂ തൈമിയ്യ ഹനീഫ് ​
0 Comments

നോമ്പു തുറന്ന ശേഷം ചൊല്ലേണ്ട ദിക്ർ: ഒരു ലഘു വിവരണം.

6/4/2022

0 Comments

 
ذَهَبَ الظَّمَأُ، وابْتَلَّتِ الْعُرُوقُ، وَثَبَتَ الْأَجْرُ إِنْ شَاءَ اللّٰهُ
(رواه أبو داود عن ابن عمر وحسنه الألباني)
"ദാഹപരവേശം പോയി, നാഡികൾ നനഞ്ഞു, അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി".

ആരാധനകൾക്കുള്ള ആവേശമാണീ വാക്കുകൾ.ആരാധനയുടെ യഥാർത്ഥ ആസ്വാദനം അനുഭവിച്ചറിഞ്ഞതിന്റെ ആവിഷ്കരണം.അല്ലാഹുവിന്റെ വാഗ്ദാനത്തിലുള്ള അടിയുറച്ച വിശ്വാസത്തിന്റെ പ്രകാശനം.

''ദാഹപരവേശം പോയി"
എത്ര നശ്വരമാണ് നാം അനുഭവിക്കേണ്ടിവന്ന ത്യാഗങ്ങളും പ്രയാസങ്ങളും.അതൊക്ക ഇതാ ഇവിടെ തീർന്നു.

"നാഡികൾ നനഞ്ഞു"
ശരീരം അതിന്റെ കുളിരറിഞ്ഞു, സന്തോഷമനുഭവിച്ചു.

നബി ﷺ പറയുന്നു:
للصائم فرحتان يفرحهما ؛ إذا أفطر فرح، وإذا لقي ربه فرح بصومه (رواه البخاري ومسلم عن أبي هريرة
"നോമ്പുകാരന് അനുഭവിക്കാൻ രണ്ടു സന്തോഷങ്ങളുണ്ട്. നോമ്പു തുറക്കുമ്പോൾ അവൻ സന്തോഷിക്കുന്നു. തന്റെ റബ്ബിനെ കണ്ടുമുട്ടമ്പോൾ നോമ്പിനാൽ അവൻ സന്തോഷിക്കുന്നു". (ബുഖാരിയും മുസ്ലിമും അബൂ ഹുറെയ്റയിൽ നിന്നു നിവേദനം ചെയ്തത്)

പകൽ മുഴുവൻ അനുഭവിച്ച ദാഹവും വിശപ്പും ആത്മനിയന്ത്രണവും ത്യാഗവുമൊന്നും ഒന്നുമല്ലാതാക്കിത്തീർക്കുന്നതാണ് അടുത്ത വാചകത്തിലടങ്ങിയിരിക്കുന്ന ആഹ്ലാദഭരിതമായ പ്രതീക്ഷ: "അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി".

"ദാഹം തീർന്നു .... പ്രതിഫലം ഉറപ്പായി". അനുഭവിച്ചത് എത്ര നശ്വരം!
ലഭിക്കാനുള്ളത് അനശ്വരവും അനന്തവുമായ കണക്കില്ലാത്ത പ്രതിഫലം!!
എത്ര ആനന്ദകരമാണീ വാക്കുകൾ.

നബി ﷺ പറയുന്നു:
كل عمل ابن آدم يضاعف الحسنة عشر أمثالها إلى سبعمائة ضعف، قال الله عز وجل : إلا الصوم، فإنه لي، وأنا أجزي به، يدع شهوته، وطعامه من أجلي.. (رواه البخاري ومسلم عن أبي هريرة
"ആദം സന്തതിയുടെ എല്ലാ സൽപ്രവർത്തിക്കും ഇരട്ടിയായി പ്രതിഫലം നൽകപ്പെടും.ഒരു നന്മക്ക് പത്തു മുതൽ എഴുന്നൂറിരട്ടിവരെ.
അല്ലാഹു عز وجل പറയുന്നു: നൊമ്പൊഴികെ അത് എനിക്കുള്ളതാണ്, ഞാനാണ് അതിന് പ്രതിഫലം നൽകുന്നത്, അവൻ തന്റെ ഇച്ഛകളും ഭക്ഷണവും വെടിയുന്നത് എനിക്കുവേണ്ടിയാണ്..." (ബുഖാരിയും മുസ്ലിമും അബൂ ഹുറെയ്റയിൽ നിന്നു നിവേദനം ചെയ്തത്)

താൻ ആഗ്രഹിക്കുന്ന ഒരു ലക്ഷ്യം പ്രാപിക്കാൻ അതിലേക്ക് നയിക്കുന്ന മാർഗം എത്ര ദുർഘടമായിരുന്നാലും അവയെല്ലാം സഹിക്കാൻ മനുഷ്യൻ തയ്യാറാകുന്നു. ലക്ഷ്യം പ്രാപിക്കുന്ന ആ അനർഘനിമിഷത്തിലെ സന്തോഷം അവനനുഭവിച്ച എല്ലാ പ്രയാസത്തെയും വിസ്മൃതിയിലാഴ്ത്തുന്നു. പ്രസവസമയത്ത് ഒരു മാതാവ് അനുഭവിക്കുന്ന സന്തോഷം ഒരു ഉദാഹരണമാണ്.

"അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി" തന്റെ ദാഹവും വിശപ്പുമെല്ലാം അതിന്റെ മുന്നിൽ എത്ര നിസ്സാരം. മാത്രമല്ല, പ്രതിഫലം ലഭിക്കുന്ന സന്ദർഭത്തിൽ ചെന്നണഞ്ഞ ലക്ഷ്യത്തിലേക്കുള്ള വഴിയിലെ പ്രയാസങ്ങളെക്കുറിച്ച് ഓർക്കുന്നത് ആ നിമിഷത്തിലെ ആസ്വാദനത്തിന്റെ മാധുര്യം ഏറെ വർദ്ധിപ്പിക്കുന്നതാണ്. "ദാഹം തീർന്നു... പ്രതിഫലം ഉറപ്പായി". സ്വർഗ്ഗത്തിലണയുന്ന നേരത്ത് സത്യവിശ്വാസികൾ പറയുന്നതുപോലെ;
وَقَالُوا الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ إِنَّ رَبَّنَا لَغَفُورٌ شَكُورٌ(فاطر ٣٤)
''അവർ പറയും: ഞങ്ങളിൽ നിന്നു സകല ദുഃഖവും നീക്കിത്തന്നവനായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതി.തീർച്ചയായും നമ്മുടെ റബ്ബ് അങ്ങേയറ്റം പൊറുക്കുന്നവനും ഏറെ നന്ദിയുള്ളവനുമാകുന്നു". (ഫാത്വിർ 34)

പ്രതിഫലം അനുഭവവേദ്യമാകുമ്പോൾ ത്യാഗവും പ്രയാസവും ഒന്നുമല്ലാതാകും.ശിക്ഷ അനുഭവിക്കുന്ന നേരം അതുവരെയുണ്ടായിരുന്ന സകല സുഖസുഷുപ്തിയുടെയും ആസ്വാദനങ്ങളുടെയും സ്ഥിതി അങ്ങനെ തന്നെയാണ്.നിമിഷനേരം കൊണ്ട് എല്ലാം മറന്നുപോകും.
عن أنس بن مالك قال: قال رسول الله ﷺ: "يؤتى بأنعم أهل الدنيا من أهل النار يوم القيامة، فيصبغ في النار صبغة، ثم يقال: يا ابن آدم هل رأيت خيرا قط؟ هل مر بك نعيم قط؟ فيقول: لا، والله يا رب ويؤتى بأشد الناس بؤسا في الدنيا، من أهل الجنة، فيصبغ صبغة في الجنة، فيقال له: يا ابن آدم هل رأيت بؤسا قط؟ ‏هل مر بك شدَّةٌ قَطُّ؟ فيَقولُ: لا، واللَّهِ يا رَبِّ ما مَرَّ بي بُؤْسٌ قَطُّ، ولا رَأَيْتُ شِدَّةً قَطُّ".(رواه مسلم)
അനസ് ബിൻ മാലിക് رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നു: "ദുനിയാവിൽ ഏറ്റവും സുഖലോലുപനായിരുന്ന നരകാവകാശികളിലൊരുത്തനെ അന്ത്യനാളിൽ കൊണ്ടുവരപ്പെടും.നരകത്തിലൊന്ന് മുക്കിയെടുത്തിട്ട് അവനോട് ചോദിക്കും: ആദമിന്റെ പുത്രാ, നീ വല്ല സുഖവും അനുഭവിച്ചിരുന്നുവോ? നിന്റെ ജീവിതത്തിൽ വല്ല സന്തോഷവും കടന്നുപോയിരുന്നുവോ? അപ്പോൾ അവൻ പറയും: അല്ലാഹുവാണ, ഒരിക്കലുമില്ല റബ്ബേ.ദുനിയാവിൽ ഏറ്റവും ദുരിതമനുഭവിച്ചിരുന്ന സ്വർഗ്ഗാവകാശികളിൽ പ്പെട്ട ഒരാളെ കൊണ്ടുവരപ്പെടും.സ്വർഗ്ഗത്തിലൊന്നു മുക്കിയെടുത്തിട്ട് അവനോട് ചോദിക്കും: ആദമിന്റെ പുത്രാ, നീ വല്ല ദുരിതവും അനുഭവിച്ചിരുന്നുവോ? നിന്റെ ജീവിതത്തിൽ വല്ല പ്രയാസവും കടന്നുപോയിരുന്നുവോ? അപ്പോൾ അവൻ പറയും: അല്ലാഹുവാണ്, ഒരിക്കലുമില്ല റബ്ബേ.​ഒരു ദുരിതവും എന്റെ ജീവിതത്തിൽ കടന്നുപോയിട്ടില്ല, ഒരു പ്രയാസവും ഞാൻ അനുഭവിച്ചിട്ടില്ല". (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

റയ്യാൻ എന്ന കവാടത്തിലൂടെ സ്വർഗ്ഗത്തിലേക്കു കടന്നുപോകുന്നതോർക്കുമ്പോൾ തന്നെ നോമ്പുകാരന് അവൻ അനുഭവിച്ച വിശപ്പും ദാഹവും ത്യാഗവുമെല്ലാം മധുരം നിറഞ്ഞ ആസ്വാദനമായിത്തീരുന്നു.

ദാഹപരവേശം അൽപ നേരത്തേക്കു മാത്രം. അത് ഇതാ തീർന്നിരിക്കുന്നു. അല്ലാഹു അനുവദിച്ച നേരത്ത് അവന്റെ റസൂലിന്റെ മഹത്തായ മാതൃക പിന്തുടർന്ന് നോമ്പു തുറന്നു കഴിഞ്ഞപ്പോൾ നാഡികൾക്ക് നനവും ശരീരത്തിന് ആശ്വാസവുമായി. പ്രതിഫലം മാത്രമാണ് ഇനി ബാക്കിയുള്ളത് എന്നെന്നേക്കും ബാക്കിയാകുന്നതും.പക്ഷേ, ഓരോ വ്യക്തിയുടെയും കാര്യം അല്ലാഹുവിന്റെ കൈയ്യിലാണ്.അതു കൊണ്ടാണ് അവന്റെ ഉദ്ദേശത്തിലേക്ക് ബന്ധിപ്പിച്ചു പറയുന്നത്. "അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി".
والله أعلم، وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين، والحمد لله رب العالمي
- അബൂ തൈമിയ്യ ഹനീഫ് ബാവ
0 Comments

​താറാവീഹ് ഇമാമിന്‍റെ കൂടെ മുഴുവന്‍ നമസ്കരിക്കുക

4/4/2022

0 Comments

 
അബൂദര്‍ റളിയല്ലാഹു അന്‍ഹു വില്‍ നിന്ന് നിവേദനം.   
നബി ﷺ പറഞ്ഞു:
ഇമാം (തറാവീഹ്) നമസ്കാരത്തില്‍ നിന്ന് വിരമിക്കുന്നത് വരെ ഇമാമിന്‍റെ കൂടെ നമസ്കരിക്കുന്ന ഒരാള്‍ക്ക്‌ രാത്രി മുഴുവന്‍ നമസ്കരിച്ച (പ്രതിഫലം) രേഖപ്പെടുത്തും.

📚സ്വഹീഹുല്‍ ജാമിഅ’ 1615

​വിവ: അബൂ മൂസ അനസ്
عَنْ أَبِي ذَرٍّ رضي الله عنه : قال : قال رسول الله ﷺ : إِنَّ الرَّجُلَ إِذَا صَلَّى مَعَ الْإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ
​
0 Comments

റമളാൻ മാസപ്പിറവി 1443H

1/4/2022

0 Comments

 
വെള്ളിയാഴ്ച (1-04-2022) സൂര്യനസ്തമിച്ച ശേഷം റമളാൻ മാസപ്പിറവി കണ്ടതായി സാക്ഷ്യപ്പെടുത്തപ്പെടുകയും, അത് മുസ്‌ലിം ഭരണാധികാരികൾ അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്തതിനാൽ സൌദി അറേബ്യ മുതൽ ഇന്തോനേഷ്യ വരെയുള്ള മുസ്‌ലിം രാജ്യങ്ങൾ ശനിയാഴ്ച (2-04-2022) റമളാൻ നോമ്പ് ആരംഭിക്കുകയാണ്.
 
ഇബാളി, സമസ്ത, കേ.ന.മു, പ്രാദേശിക വിഭാഗീയവാദികൾ, കണക്കുകാഴ്ചക്കാർ ഒക്കെയും പാവപ്പെട്ട മുസ്‌ലിംകളുടെ ഒരു നോമ്പ് നഷ്ടപ്പെടുത്തി റമളാൻ ഞായറാഴ്ചത്തേക്ക് നീട്ടിവെച്ചിരിക്കുന്നു.

പ്രിയ മുസ്‌ലിംകളേ, റമളാൻ നോമ്പ് റമളാൻ ഒന്നിനു തന്നെ ആരംഭിക്കുക. രണ്ടിലേക്ക് നീട്ടിവെക്കാതിരിക്കുക

— അബൂ ത്വാരിഖ് സുബൈർ 

0 Comments

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    December 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    March 2019
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    June 2017
    May 2017
    April 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    February 2013
    January 2013
    November 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖവാരിജ്
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബഷീർ പുത്തൂർ
    ബിദ്അത്ത്
    മരണം
    മൻഹജ്
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വർഗ്ഗം
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വഹാബികൾ
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2022. IslamBooks.in - All Rights Reserved.