ശൈഖ് റബീഉൽ മദ്ഖലി: ആരെങ്കിലും പ്രവാചകന്മാരുടെ അനന്തര സ്വത്തിൽ നിന്നു സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ തൗഹീദ് പഠിക്കട്ടെ, ശിർക്കിൻറെ ഇനങ്ങള്‍ അറിയട്ടെ, അതിനെ അവൻ സൂക്ഷിക്കുകയും മറ്റുളളവരെ താക്കീത് ചെയ്യുകയും ചെയ്യട്ടെ. (മർഹബൻ യാ ത്വാലിബൽ ഇൽമ്) فمن أراد أن يكون وارثاً للأنبياء
فعليه أن يتعلم توحيد الله ويدرك أنواع الشرك ليحذر منه ، ويحذر الناس منه مرحبا يا طالب العلم - صفحة١٢٠
0 Comments
"വിഭവങ്ങള്‍, അതിൻറെ കാരണം അനുസരിച്ച് കണക്കാക്കപ്പെട്ടത് പോലെപോലെ, വിവാഹവും കണക്കാക്കപ്പെട്ടതാണ്. ഓരോരുത്തർക്കും യോജിച്ച ഇണ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്."
ഷെയ്ഖ് സ്വാലിഹുൽ ഉസൈമീൻ - നൂറുൻ അലദ്ദർബു - പേജ് 36 - ബഷീർ പുത്തൂർ
അസ്മാഉ റദിയളളാഹു അൻഹയിൽ നിന്ന് അവർ പറഞ്ഞു " സുബൈർ എന്നെ വിവാഹം കഴിച്ചു. ഒരു ഒട്ടകവും ഒരു കുതിരയുമല്ലാതെ അദ്ദേഹത്തിന് മറ്റു സ്വത്തോ സമ്പത്തോ ഉണ്ടായിരുന്നില്ല. ഞാൻ അദ്ധേഹത്തിന്റെ കുതിരക്കു തീറ്റ കൊടുക്കുകയും വെള്ളം കൊടുക്കുകയും തോൽപാത്രം തുന്നുകയും റൊട്ടി ഉണ്ടാക്കുകയും ചെയ്യാറുണ്ട്. എനിക്ക് റൊട്ടി ഉണ്ടാക്കാൻ നല്ല വശമില്ല. എന്റെ അയൽവാസികളായ, സത്യസന്ധരായ ചില അൻസ്വാരീ സ്ത്രീകൾ എന്നെ അതിൽ സഹായിക്കാറുണ്ട്. ഏതാനും മയിലുകൾ ദൂരെയായി നബി സ്വല്ലള്ളാഹു അലൈഹി വസല്ലം സുബൈറിന് പതിച്ചു നൽകിയ ഭൂമിയിൽ നിന്ന് ഞാൻ തലച്ചുമടായി ധാന്യങ്ങൾ കൊണ്ട് വരാറുണ്ട്. ഒരു ദിവസം ഞാൻ ധാന്യങ്ങളുമായി വരുന്ന വഴിയെ കുറച്ചു അൻസ്വാരികളുടെ കൂടെ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ കണ്ടു. അപ്പോൾ അദ്ദേഹം എന്നെ ഒട്ടകപ്പുറത്ത് കയറാൻ ക്ഷണിക്കുകയും ഒട്ടകത്തിനോട് മുട്ടു കുത്താൻ കൽപിക്കുകയും ചെയ്തു. പക്ഷെ, പുരുഷന്മാരുടെ കൂടെ സഞ്ചരിക്കുന്നതിൽ എനിക്ക് ലജ്ജ തോന്നി. മാത്രമല്ല, ഞാൻ സുബൈറിന്റെ വെറുപ്പ് ഓർക്കുകയും ചെയ്തു. അദ്ദേഹം വളരെ ഗീറത്തു ഉള്ള ആളാണ്. എനിക്ക് ലജ്ജയുണ്ടെന്ന് മനസ്സിലായപ്പോൾ അദ്ദേഹം പോയി. ഞാൻ തലയിൽ ധാന്യവുമായി വരുന്ന വഴിയെ നബിയെയും സ്വഹാബികളെയും കണ്ട കാര്യവും ഒട്ടകത്തെ മുട്ടു കുത്തിച്ചതും, എനിക്ക് ലജ്ജ തോന്നിയതും, താങ്കളുടെ ഗീറത്തു ഞാൻ ഓർത്തതും എല്ലാം സുബൈറിനോട് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു " നീ അദ്ധേഹത്തിന്റെ കൂടെ ഒട്ടകപ്പുറത്ത് കയറുന്നതിനേക്കാൾ എനിക്ക് പ്രയാസമായി തോന്നിയത്, നീ തലച്ചുമടായി ധാന്യം കൊണ്ടുവന്നതാണ്. " അവർ പറഞ്ഞു ": അദ്ദേഹം ( അബൂബക്കർ റദിയള്ളാഹു അൻഹു) എനിക്ക് ഒട്ടകത്തെ പരിപാലിക്കാൻ മതിയായ രൂപത്തിൽ ഒരു സേവകനെ അയച്ചു തന്നു. അതെനിക്കൊരു മോചനം ആയിരുന്നു. " ബുഖാരി-മുസ്‌ലിം - ഈ സംഭവത്തിൽ പ്രയാസമാനുഭാവിക്കുന്നവരോടുള്ള നബിയുടെ അനുകമ്പ പ്രകടമാണ്. - അസ്മാഉ റദിയള്ളാഹു അൻഹാ, ആയിഷ റദിയള്ളാഹു അൻഹായുടെ സഹോദരി ആണ്. - നബി, അവരെ ഒട്ടകപ്പുറത്ത് കയറ്റുകയും അദ്ദേഹം നടക്കുകയും ചെയ്യാനാണ് ഉദ്ദേശിച്ചതു എന്ന് അഭിപ്രായപ്പെട്ട ആളുകൾ ഉണ്ട്. - ഇമാം ഹാഫിദ് ഇബ്ൻ ഹജർ പറഞ്ഞത് നബി മറ്റൊരു ഒട്ടകപ്പുറത്ത് കയറാൻ ഉദ്ദേശിച്ചു എന്നാണു. - ഇമാം ഫുദൈൽ ഇബ്ൻ ഇയാദ് പറഞ്ഞത് ഇത് നബിക്ക് ഖാസ്വ് ആണ് എന്നാണു. - ക്ഷണിച്ചത് നബിയായിട്ടു പോലും, ഭർത്താവിന്റെ അനിഷ്ടം ഉണ്ടാകുമോ എന്ന് സംശയിച്ചതിനാൽ അസ്മാഉ റദിയള്ളാഹു അൻഹാ അതിൽ നിന്ന് പിന്മാറി. - ബഷീർ പുത്തൂർ عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ، رَضِيَ اللهُ عَنْهُمَا، قَالَتْ
(تَزَوَّجَنِي الزُّبَيْرُ، وَمَا لَهُ فِي الأَرْضِ مِنْ (مَالٍ وَلاَ مَمْلُوكٍ)! وَلاَ شَيْءٍ غَيْرَ نَاضِحٍ وَغَيْرَ فَرَسِهِ فَكُنْتُ أَعْلِفُ فَرَسَهُ وَأَسْتَقِي المَاءَ، وَأَخْرِزُ غَرْبَهُ، وَأَعْجِنُ وَلَمْ أَكُنْ أُحْسِنُ أَخْبِزُ، وَكَانَ يَخْبِزُ جَارَاتٌ لِي مِنَ الأَنْصَارِ، وَكُنَّ نِسْوَةَ صِدْقٍ وَكُنْتُ أَنْقُلُ النَّوَى مِنْ أَرْضِ الزُّبَيْرِ -الَّتِي أَقْطَعَهُ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ- عَلَى رَأْسِي! وَهِيَ مِنِّي عَلَى ثُلُثَيْ فَرْسَخٍ فَجِئْتُ يَوْمًا وَالنَّوَى عَلَى رَأْسِي، فَلَقِيتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَمَعَهُ نَفَرٌ مِنَ الأَنْصَارِ، فَدَعَانِي ثُمَّ قَالَ: ((إِخْ إِخْ)) (1) لِيَحْمِلَنِي خَلْفَهُ، فَاسْتَحْيَيْتُ أَنْ أَسِيرَ مَعَ الرِّجَالِ! وَذَكَرْتُ (الزُّبَيْرَ وَغَيْرَتَهُ) وَكَانَ أَغْيَرَ النَّاسِ فَعَرَفَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنِّي قَدِ اسْتَحْيَيْتُ، فَمَضَى فَجِئْتُ (الزُّبَيْرَ) فَقُلْتُ: لَقِيَنِي رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَعَلَى رَأْسِي النَّوَى، وَمَعَهُ نَفَرٌ مِنْ أَصْحَابِهِ، فَأَنَاخَ لِأَرْكَبَ، فَاسْتَحْيَيْتُ مِنْهُ، وَعَرَفْتُ غَيْرَتَكَ فَقَالَ: وَاللهِ لَحَمْلُكِ النَّوَى كَانَ أَشَدَّ عَلَيَّ مِنْ رُكُوبِكِ مَعَهُ! قَالَتْ: حَتَّى أَرْسَلَ إِلَيَّ (أَبُو بَكْرٍ) بَعْدَ ذَلِكَ بِخَادِمٍ تَكْفِينِي سِيَاسَةَ الفَرَسِ، فَكَأَنَّمَا أَعْتَقَنِي!). البخاري ومسلم ഇമാറ ബിൻ ഖുസൈമയിൽ നിന്ന്: അദ്ദേഹം പറയുന്നു " ഞങ്ങൾ അംറു ബിനുൽ ആസ്വു റളിയള്ളാഹു അൻഹുവിന്റെ കുടെ ഹജ്ജിനോ, ഉംറക്കോ വേണ്ടിയുള്ള യാത്രയിലായിരിക്കെ, വളകളും മോതിരങ്ങളും ധരിച്ച ഒരു സ്ത്രീ ഒട്ടകക്കട്ടിലിൽ കൈകൾ വിരിച്ചു വെച്ച് നിൽക്കുന്നതായി കണ്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു "ഞങ്ങളൊരിക്കൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ കുടെ ഈ താഴ് വരയിലായിരിക്കെ അദ്ദേഹം ചോദിച്ചു " നോക്കൂ, നിങ്ങൾ വല്ലതും കാണുന്നുണ്ടോ ?" "ഒരു പറ്റം കാക്കകളിൽ ചുവന്ന ചുണ്ടും കാലുകളുമുള്ള ഒരു കാക്കയെ ഞങ്ങൾ കാണുന്നുവെന്ന് പറഞ്ഞു". അപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " സ്ത്രീകളിൽ നിന്ന് സ്വർഗത്തിൽ പ്രവേശിക്കുന്നവർ, കാക്കക്കൂട്ടത്തിൽ ഈ കാക്കയെപ്പോലുള്ളവർ ആയിരിക്കും" * (അപൂർവമായിരിക്കുമെന്നു അർത്ഥം) **(സഹോദരിമാരെ, എന്നോട് ക്ഷമിക്കുക. ഈ അപൂർവതക്കു വേണ്ടി അത്യധ്വാനം ചെയ്യുക) - ബഷീർ പുത്തൂർ عن عمارة بن خزيمة قال : بينا نحن مع عمرو بن العاص في حج أو عمرة فإذا نحن بامرأة عليها حبائر لها وخواتيم وقد بسطت يدها على الهودج ، فقال : بينما نحن مع رسول الله صلى الله عليه وسلم في هذا الشعب إذ قال : انظروا هل ترون شيئاً ؟ فقلنا : نرى غرباناً فيها غراب أعصم ، أحمر المنقار والرجلين ، فقال رسول الله صلى الله عليه وسلم : (( لا يدخل الجنة من النساء إلا من كان منهن مثل هذا الغراب في الغربان )) . (السلسلة الصحيحة و 1850) -الإمام أحمد في (المسند رقم 17805، 17860)، النسائي في (الكبرى رقم 9286)، أبو يعلى في (المسند رقم 7343)، الحميدي في (مسنده رقم 294)، الحاكم في (المستدرك رقم 8781)، البيهقي في (الشعب رقم 7818)، ابن عساكر في (التاريخ 46/110
ഇബ്നുൽ ജൗസി പറയുന്നു :
"ബുദ്ധിമതിയായ ഒരു സ്ത്രീക്ക് അവൾക്കു യോജിച്ച സ്വാലിഹായ ഒരു ഭർത്താവിനെ കിട്ടിയാൽ, അദ്ധേഹത്തിന്റെ സംതൃപ്തിക്ക് വേണ്ടി അവൾ അത്യധ്വാനം ചെയ്യുകയും, അവനു പ്രയാസമുണ്ടാക്കുന്ന എല്ലാം ഒഴിവാക്കുകയും ചെയ്യട്ടെ.കാരണം അവൾ എപ്പോൾ അവനു പ്രയാസമുണ്ടാക്കുകയും വെറുപ്പുളവാക്കുന്നതായ കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നുവോ അത് അവനിൽ അനിഷ്ടം അനിവാര്യമാക്കും. അത് അവന്റെ മനസ്സിൽ എന്നെന്നുമുണ്ടാകും " അഹ് കാമുന്നിസാഉ. - ബഷീർ പുത്തൂർ അശ്ശൈഖ് അൽ അല്ലാമ ഇബ്‌നു ഉഥൈമീൻ റഹിമഹുല്ലാ പറഞ്ഞു :
അമ്പിയാക്കൾ വേദനിപ്പിക്കപ്പെടുന്നു ; അവർ ക്ഷമിക്കുന്നു. ഇതു നോക്കൂ, നമ്മുടെ നബിയോടാണ് ഇങ്ങനെയൊരു വാക്ക് പറയപ്പെട്ടത് ! ( അല്ലാഹുവാണ , ഇത് നീതിയില്ലാത്ത വീതംവെക്കലാണ് , ഇതിൽ അല്ലാഹുവിന്റെ വജ്‌ഹ് ഉദ്ദേശിച്ചിട്ടില്ല. ) അദ്ദേഹത്തിന്റെ ഹിജ്‌റയും കഴിഞ്ഞ് എട്ടു വർഷത്തിനു ശേഷമാണീ വാക്ക് ! അതായത് ആദ്യ കാലത്തല്ല ; മറിച്ച് , അല്ലാഹു അദ്ദേഹത്തിന് സൗകര്യം നൽകിയതിനു ശേഷം ! അദ്ദേഹത്തിന്റെ സത്യസന്ധത അറിയപ്പെട്ട കാലത്ത് !! അല്ലാഹു അവന്റെ റസൂലിന്റെ ദൃഷ്ടാന്തങ്ങൾ അവരിലും, ചക്രവാളങ്ങളിലും തെളിയിച്ചുകഴിഞ്ഞതിനു ശേഷം !!! എന്നിട്ട് പറയപ്പെട്ടു : " ഈ വീതംവെക്കലിൽ നീതി കാണിച്ചിട്ടില്ല , അല്ലാഹുവിന്റെ വജ്‌ഹ് ഉദ്ദേശിച്ചിട്ടില്ല..." ഇതാണ് നബിയുടെ സ്വഹാബത്തിനോട് ഒരാൾ പറഞ്ഞ വാക്ക് എങ്കിൽ , ഉലമാക്കളുടെ കൂട്ടത്തിൽ ഒരു ആലിമിനോട് ജനങ്ങൾ ഇങ്ങനെയൊക്കെ പറയുന്നതിൽ വിചിത്രമായൊന്നും നിനക്ക് തോന്നേണ്ടതില്ല : " ഈ പണ്ഡിതൻ , ഇയാളിൽ ഇങ്ങനത്തെ സ്വഭാവുണ്ട് , അങ്ങനത്തെ പെരുമാറ്റമുണ്ട് ... " കുറേ കുറവുകൾ കൊണ്ട് അദ്ദേഹത്തെ വിശേഷിപ്പിക്കും. കാരണം ഉലമാക്കളെ കുറ്റം പറയാൻ അവരെ പ്രേരിപ്പിക്കുന്നത് ശൈതാനാണ്. എന്തുകൊണ്ടെന്നാൽ ഉലമാക്കളെ മോശമാക്കിയാൽ അവരുടെ വാക്കുകൾക്ക് ജനങ്ങളുടെയടുക്കൽ വിലയില്ലാതാകും. പിന്നെ ജനങ്ങൾക്ക്, അല്ലാഹുവിന്റെ കിതാബുമായി അവരെ നയിക്കാൻ ആരും ബാക്കിയുണ്ടാവില്ല. പണ്ഡിതന്മാരിലും അവരുടെ വാക്കുകളിലും വിശ്വാസം നഷ്ടപ്പെട്ടാൽ , പിന്നെ ആരാണ് അവരെ അല്ലാഹുവിന്റെ കിതാബുമായി നയിക്കാനുള്ളത് ? ശൈതാന്മാരും ശൈതാന്റെ ഗ്രൂപ്പുമാണ് അവരെ നയിക്കുക. അതുകൊണ്ടാണ് പണ്ഡിതന്മാരെക്കുറിച്ച് പരദൂഷണം പറയുന്നത് മറ്റുമനുഷ്യരെക്കുറിച്ച് പരദൂഷണം പറയുന്നതിനേക്കാൾ എത്രയോ വലിയകുറ്റമായിത്തീർന്നത് . കാരണം പണ്ഡിതന്മാരല്ലാത്തവരെ പരദൂഷണം പറയുന്നത് വെറും വ്യക്തിപരം മാത്രമേ ആകുന്നുള്ളൂ. അത് ഉപദ്രവമുണ്ടാക്കുന്നത് പരദൂഷണം പറഞ്ഞവനിലും പറയപ്പെട്ടവനിലും മാത്രമായിരിക്കും. എന്നാൽ പണ്ഡിതന്മാരെക്കുറിച്ച പരദൂഷണം ഇസ്‌ലാമിന് മുഴുവൻ ഉപദ്രവമുണ്ടാക്കും ; കാരണം പണ്ഡിതന്മാരാണ് ഇസ്‌ലാമിന്റെ ധ്വജവാഹകർ. അവരുടെ വാക്കുകൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടാൽ ഇസ്‌ലാമിന്റെ ധ്വജം തകർന്നു വീഴും. അതിലൂടെ ഇസ്‌ലാമിക സമൂഹത്തിന് ഉപദ്രവമുണ്ടായിത്തീരും. പരദൂഷണത്തിലൂടെ ജനങ്ങളുടെ മാംസം തിന്നുന്നത് ശവം തീറ്റയാണെങ്കിൽ , പണ്ഡിതന്മാരുടേത് വിഷം പുരണ്ട ശവം തിന്നലാണ്, അതിലൂടെ ഉണ്ടാകുന്ന ഉപദ്രവം അത്രമേൽ വലുതാണ്. - അബു തൈമിയ്യ ഹനീഫ് അശ്ശൈഖ് അൽ അല്ലാമ ഇബ്‌നു ഉഥൈമീൻ റഹിമഹുല്ലാ പറഞ്ഞു :
പരദൂഷണം ഹറാമും വൻപാപങ്ങളിൽ പെട്ടതുമാണ്, ഭരണകർത്താക്കളോ പണ്ഡിതന്മാരോ ആയ ഉലുൽ അംറിനെക്കുറിച്ചാണ് പരദൂഷണമെങ്കിൽ പ്രത്യേകിച്ചും . ഇവരെക്കുറിച്ചുള്ള പരദൂഷണം മറ്റുമനുഷ്യരെക്കുറിച്ചുള്ള പരദൂഷണത്തേക്കാൾ വളരെ കടുത്തതാണ്. കാരണം: പണ്ഡിതന്മാരെക്കുറിച്ചുള്ള പരദൂഷണം അവരുടെ ഹൃദയങ്ങൾക്കുള്ളിലുള്ളതും, അവർ ജനങ്ങളെ പഠിപ്പിക്കുന്നതുമായ അറിവിന്റെ വിലയിടിച്ചുകളയും . അവർ നൽകുന്ന ഒരു ഇൽമും പിന്നെ ജനങ്ങൾ സ്വീകരിക്കില്ല. ഇത് ദീനിനെ ബാധിക്കുന്ന ഉപദ്രവമാണ്. ഭരണകർത്താക്കളെക്കുറിച്ചുള്ള പരദൂഷണമാകട്ടെ, ജനങ്ങൾക്ക് അവരെക്കുറിച്ചുള്ള ഗൗരവവും പേടിയും കുറച്ചുകളയും ; തത്‌ഫലമായി അവരോട് ധിക്കാരം കാണിക്കാൻ തുടങ്ങും. ജനങ്ങൾ ഭരണകർത്താക്കളോട് ധിക്കാരം കാണിക്കാൻ തുടങ്ങിയാൽ പിന്നെയുണ്ടാകുന്ന ക്രമസമാധാനത്തകർച്ചയെക്കുറിച്ച് ചോദിച്ചിട്ട് കാര്യമില്ല.!! - അബു തൈമിയ്യ ഹനീഫ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|