മുആദ് ബിൻ ജബൽ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറഞ്ഞു: ഏതൊരു സ്ത്രീ തന്റെ ഭർത്താവിനെ ഈ ദുനിയാവിൽ വെച്ച് ദ്രോഹിക്കുമ്പോഴും ഹൂറികളിൽപെട്ട അവന്റെ ഇണ പറഞ്ഞുകൊണ്ടിരിക്കും: അദ്ദേഹത്തെ നീ ഉപദ്രവിക്കരുത്, അല്ലാഹു നിന്നെ ശപിക്കട്ടെ, അദ്ദേഹം നിന്റെയടുക്കൽ താൽക്കാലികമായി തങ്ങുന്നവൻ മാത്രമാണ്. (നീ അവനു യോജിച്ച ഇണയല്ല) അദ്ദേഹം നിന്നെ പിരിഞ്ഞ് ഞങ്ങളുടെ അടുക്കലേക്ക് വരാറായിരിക്കുന്നു. (തിർമുദി, അൽബാനി സ്വഹീഹാക്കിയത്) - അബൂ ത്വാരിഖ് عَنْ مُعَاذِ بْنِ جَبَلٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: لَا تُؤْذِي امْرَأَةٌ زَوْجَهَا فِي الدُّنْيَا إِلَّا قَالَتْ زَوْجَتُهُ مِنَ الْحُورِ الْعِينِ: لَا تُؤْذِيهِ قَاتَلَكِ اللهُ؛ فَإِنَّمَا هُوَ عِنْدَكِ دَخِيلٌ يُوشِكُ أَنْ يُفَارِقَكِ إِلَيْنَا (رواه أحمد والترمذي وصححه الألباني)
0 Comments
അബൂഹുറൈറ رضي الله عنه പറയാറുണ്ടായിരുന്നു: തീർച്ചയായും ഒരു വീട് അതിലെ ആളുകൾക്ക് വിശാലമാവുകയും, അതിൽ മലക്കുകൾ സന്നിഹിതരാവുകയും, പിശാചുക്കൾ അതിനെ വെടിയുകയും, അതിലെ ഐശ്വര്യങ്ങൾ വർധിക്കുകയും ചെയ്യും; അതിൽ ഖുർആൻ പാരായണം ചെയ്യപ്പെടുന്നതിനാൽ. തീർച്ചയായും ഒരു വീട് അതിലെ ആളുകൾക്ക് ഇടുങ്ങിയതാവുകയും, മലക്കുകൾ അതിനെ വെടിയുകയും, അതിൽ പിശാചുക്കൾ സന്നിഹിതരാവുകയും, അതിലെ ഐശ്വര്യങ്ങൾ കുറയുകയും ചെയ്യും; അതിൽ ഖുർആൻ പാരായണം ചെയ്യപ്പെടാതിരിക്കുന്നതിനാൽ. - അബൂ തൈമിയ്യ ഹനീഫ് عن حَفْص بْنُ عِنَانٍ الْحَنَفِيُّ، أَنَّ أَبَا هُرَيْرَةَ، كَانَ يَقُولُ: «إِنَّ الْبَيْتَ لَيَتَّسِ عَلَى أَهْلِهِ وَتَحْضُرُهُ الْمَلَائِكَةُ وَتَهْجُرُهُ الشَّيَاطِينُ، وَيَكْثُرُ خَيْرُهُ أَنْ يُقْرَأَ فِيهِ الْقُرْآنُ، وَإِنَّ الْبَيْتَ لَيَضِيقُ عَلَى أَهْلِهِ وَتَهْجُرُهُ الْمَلَائِكَةُ، وَتَحْضُرُهُ الشَّيَاطِينُ، وَيَقِلُّ خَيْرُهُ أَنْ لَا يُقْرَأَ فِيهِ الْقُرْآنُ» (الدارمي) [تعليق المحقق] إسناده صحيح وهو موقوف على أبي هريرة |
IslamBooks.inBooks and Articles on Islam, correct and pure. Archives
February 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2022. IslamBooks.in - All Rights Reserved.
|